Showing posts with label സ്വലാത്ത് ദിക്ർഹൽഖ. Show all posts
Showing posts with label സ്വലാത്ത് ദിക്ർഹൽഖ. Show all posts

Friday, 20 July 2018

സ്വലാത്ത് നഗർ തെളിവുകളുടെ സമാഹാരം

✍www.sunniknowledge.blogspot.com -
Siddeequl misbaah(09072784786)

*സ്വലാത്ത് നഗർ -👇👇✍ നന്മമുടക്കികളായ വഹാബികൾ രംഗത്ത് വരും സൂക്ഷിക്കുക*

*മുഹ്മിനീങ്ങൾ ജാഗ്രതൈ*!!!!

*തെളിവുകൾ തേടി പോവണ്ട ഇതാ നിങ്ങൾക്കായി 05 പോസ്റ്റുകൾ ബ്ലോഗ് ലിങ്കിലൂടെ വായിക്കാം കോപി ചെയ്ത് പെയിസ്റ്റ് ചെയ്യാം*✍⬇⬇⬇

http://sunniknowledge.blogspot.com/2017/07/blog-post_56.html?m=1
*(01) - നബി (സ്വ) ചെയ്തിട്ടുണ്ടൊ എന്ന ചോദ്യം വഹാബികളെ തിരിഞ്ഞ് കൊത്തുന്നു*

http://sunniknowledge.blogspot.com/2017/07/blog-post_78.html?m=1
*(02) - സ്വലാത്ത് സമ്മേളനം വിമർശനങ്ങൾക്ക് മറുപടി - 01*

http://sunniknowledge.blogspot.com/2017/07/02.html?m=1
*(03) - സ്വലാത്ത് സമ്മേളനം വിമർശനങ്ങൾക്ക് മറുപടി - 02*

http://sunniknowledge.blogspot.com/2016/11/blog-post_5.html?m=1
*(04) - സ്വലാത്ത് നഗറും ചിന്നിച്ചിതറിയ വഹാബി നവോത്ഥാനവും*

http://sunniknowledge.blogspot.com/2016/11/blog-post_19.html?m=1
*(05) - കോഡി സ്വലാത്ത് സമർപ്പണം അനാവശ്യ വിമർശനങ്ങളോടൊരു പ്രതികരണം*

*maximum share*👍🏻👍🏻👍🏻

*ഈ പരിശുദ്ധ ദിന രാത്രികളിൽ ദുആയിൽ എന്നെയും കുടുംബത്തേയും ഉസ്താദുമാരെയും ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ - സിദ്ധീഖുൽ മിസ്ബാഹ് - 09072784786*💐🌺💐🌺

Monday, 12 March 2018

ദിക്റിലെ എണ്ണം - ഇബ്നു തയ്മിയ്യ

12/03/2018 - ✍🏻 Siddeequl Misbah

*ദിക്റിലെ എണ്ണം - ഇബ്നു തയ്മിയ്യ*___________✍🏻

"ദിക്റ് ചൊല്ലുമ്പോൾ പ്രത്യേകമായി എണ്ണം പിടിക്കുന്നതും , പ്രത്യേക സമയത്ത് ദാഇമാക്കി ചൊല്ലലൊക്കെ ബിദ് അത്താണെന്നും ഖുറാഫത്താണെന്നും ,  അള്ളാഹുവോ റസൂലോ ഇങ്ങനെ എണ്ണം പിടിച്ച് ചൊല്ലാൻ പഠിപ്പിച്ചിട്ടില്ലാ എന്നൊക്കെ ആധുനിക സലഫി മുജാഹിദുകൾ വാദിക്കുമ്പോൾ ഇവരുടെ ശൈഖുൽ ഇസ്ലാമും, ഇദ്ദേഹം നൽകിയ ആശയാദർഷം വിഷലിപ്തമാണെന്നത് ഖുർ ആൻ വിഷലിപ്തമാണെന്നതിന്ന് തുല്യമാണെന്ന് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ വാക്കുകൾ ഇനി എന്ത് ചെയ്യും ..
✍🏻
*"എണ്ണം പിടിച്ച് ദിക്റ് ചൊല്ലൽ"  ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ ഇബ്നുൽ കയ്യിമുൽ ജൗസിയ്യ തന്നെ പറയട്ടെ !!* 

وَمِنْ تَجْرِيبَاتِ السَّالِكِينَ الَّتِي جَرَّبُوهَا فَأَلْفَوْهَا صَحِيحَةً أَنَّ مَنْ أَدْمَنَ يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ أَوْرَثَهُ ذَلِكَ حَيَاةَ الْقَلْبِ وَالْعَقْلِ.
وَكَانَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ قَدَّسَ اللَّهُ رُوحَهُ شَدِيدَ اللَّهْجِ بِهَا جِدًّا، وَقَالَ لِي يَوْمًا: لِهَذَيْنِ الِاسْمَيْنِ وَهُمَا الْحَيُّ الْقَيُّومُ تَأْثِيرٌ عَظِيمٌ فِي حَيَاةِ الْقَلْبِ، وَكَانَ يُشِيرُ إِلَى أَنَّهُمَا الِاسْمُ الْأَعْظَمُ، وَسَمِعْتُهُ يَقُولُ: مَنْ وَاظَبَ عَلَى أَرْبَعِينَ مَرَّةً كُلَّ يَوْمٍ بَيْنَ سُنَّةِ الْفَجْرِ وَصَلَاةِ الْفَجْرِ يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ حَصَلَتْ لَهُ حَيَاةُ الْقَلْبِ، وَلَمْ يَمُتْ قَلْبُهُ.

( مدارج السالكين : 1 / 446 / ابن قيم الجوزية )


"ദിവസവും يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ പ്രസ്തുത ദിക്റ് 1000 തവണ ചൊല്ലാൻ ഇബ്നു തയ്മിയ്യ കണിശത പുലർത്തിയിരുന്നു,"

"അൽഹയ്യ്, അൽഖയ്യൂം ഈ രണ്ട് ഇസ്മിന്ന് ഹൃദയത്തിന്ന് നല്ല സ്വാധീനമുണ്ടെന്നും, ഇത് രണ്ടും  ഇൽമുൽ അഹ്ലമാണെന്നും ഇബ്നു തയ്മിയ്യ സൂചിപ്പിക്കാറുണ്ടായിരുന്നു , അത് പോലെ ഇബ്നു തയ്മിയ്യയിൽ നിന്ന് പതിവായി ഞാൻ കേൾക്കാറുമുണ്ട്   സുബ് ഹിയുടെ സുന്നത്ത് നിസ്ക്കാരത്തിന്റെയും സുബ് ഹിയുടെയും ഇടയിൽ ആരെങ്കിലും  يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ എന്ന ദിക്റ് 40 വട്ടം പതിവാക്കിയാൽ   അവന്റെ ഹൃദയത്തിന്ന്  നല്ല പുതുജീവൻ കിട്ടുന്നതാണ് ഹൃദയം ഒരിക്കലും മരിക്കുകയില്ല!!!!!!" 

(മദാരിജുസ്സാലികീൻ  1/446 - ഇബ്നുൽ ഖയ്യിം) _____________

✍🏻 - Siddeequl Misbah - 09496210086 (wtsp)
കൂടുതൽ വായനക്കാായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക - ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💐

Sunday, 30 July 2017

നബിചെയ്യണമെന്ന വാദം വെറുമൊരു പുകമറ


*കാപട്യം വേണ്ട മുജായിദുകളെ* 🎙🎙🎙🎙👇🏻
*അതായത് റമളാനിലെ അവസാനത്തെ പത്തിൽ ഞങ്ങൾ മുത്ത് നബി സ്വ പഠിപ്പിച്ച പ്രകാരം പള്ളിയിൽ ഇഹ്തികാഫ് ഇരിക്കും ഇതാണ് നബിയുടെ മാത്ർക ഒകെ എന്നാൽ ഇതിനർത്ഥം അവസാനത്തെ പത്തിൽ ഇഹ്തികാഫല്ലാത്ത മറ്റ് പുണ്യകർമ്മങ്ങൾ പള്ളിയല്ലാത്ത സ്ഥലത്ത് പാടില്ലാ എന്നല്ലാട്ടൊ എന്നത് മറ്റൊരു വാസ്തവമാണ്*
👇🏻
*ഇരിക്കട്ടെ എന്നാൽ ഈ നബി മാത്ർക തറാവീഹിൽ എന്ത് കൊണ്ട് പാലിക്കുന്നില്ല മുജായിദ് സലപികളേ അതായത്* 👇🏻

*നിങ്ങൾ പറയുന്നു ഞങ്ങൾ നബി സ്വ റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ  കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ‌നിസ്ക്കരിക്കുന്നു*

*എന്നാൽ നബി സ്വ റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇത് ബിദ് അത്തല്ലേ മൗലവീ* ❓
*നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ* ❓
*തറാവീഹ് ജമാ  ഏതാ മാത്ർക* ❓

*അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞത് 4+4 +3=11 ആകുന്നു ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ  ഇതിന്നും  നബി മാത്ർക വേണ്ടാ അല്ലെ* ❓☝🏻

*അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ അപ്പൊ അല്ലാത്ത കാലത്ത് നബി മാത്ർക വേണ്ടെ മുജായിദുകളേ* ☝🏻😃❓

*ബല്ലാത്ത ഖൗമന്നെ ഇവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാട്ടൊ*
↕↕____ siddeequl misbah

Wednesday, 5 July 2017

സ്വലാത്ത് സമ്മേളനം വിമർശകർക്ക് മറുപടി 02

___________⏺⏺⏺___________
*സ്വലാത്ത് സമ്മേളനവും  മറുപടിയും*
______________

ലൈലത്തുലൽ ഖദ്റിനെ കുറിച്ച് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്"ലൈലത്തുല് ഖദ്റ് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠം ആണ്" എന്ന ആയതിനെ മുഫസ്സിരീങ്ങൾ വിശദീകരിച്ചത് "ലൈലത്തുൽ ഖദറിൽ ചെയ്യുന്ന പുണ്യ കർമ്മങ്ങൾ അല്ലാത്ത ആയിരം മാസത്തെ പുണ്ണ്യ കർമങ്ങളെക്കാൾ ശ്രേഷ്ടമാണ്" എന്നതാകുന്നു.

ഇസ്ലാം പരിചയപ്പെടുത്തുന്ന എല്ലാ പുണ്യ കർമങ്ങളും മേൽ പറഞ്ഞ പരിധിയിൽ പെടും. ഇഅ്തികാഫും സ്വലാത്തും ഖുർആൻ പാരായണവും ദിക്റും എല്ലാം ഇസ്ലാമിക പുണ്യ കർമങ്ങൾ തന്നെ. ഇവിടെ പുണ്യ കർമങ്ങൾ എന്നാൽ ഇഅതികാഫ് മാത്രം ആണെന്ന് വിമർഷകർക്ക് എവിടന്നു കിട്ടി?????

⬇നിസ്കാരവും ഖുർആൻ പാരായണവും തൌബയും ദിക്റുകളും വിമർഷകർക്ക് എന്ന് മുതലാണ് പുണ്ണ്യ കർമ്മം അല്ലാതായത്?❓

ലൈലത്തുൽ ഖദ്റിലെ ഇഅതികാഫിന് മാത്രം 1000 മാസത്തേക്കാൾ പുണ്യമുണ്ട് എന്നാണാവോ ഉള്ളത്? ഒന്നും മനസ്സിലാകുന്നില്ല. വിമർഷകർ തന്നെ പറയട്ടെ

റസൂലുല്ലാഹി (സ) റമളാനിലെ അവസാന പത്തില് ഇഅ്തികാഫിനെ വർധിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് സ്വലാത്ത് നഗർ പാടില്ല എന്നാണ് ഇക്കൂട്ടരുടെ മറ്റൊരു വാദം.

⬇ഇഅ്തികാഫിന് ഇവിടെ ആരും എതിരല്ല . എന്നാൽ ഈ ഇഹ്തികാഫ് വാദികളുടെ പള്ളികളിൽ റമളാന് 27 ആം രാവിൽ ഇഅ്തികാഫ് ഇരിക്കുന്ന വാഹാബി സലഫികളുടെ എണ്ണം നോക്കിയാല് തന്നെ മതി ഈ കാര്യത്തിൽ പാതിരിമാരുടെ കുറുക്ക കണ്ണീരിന്റെ പൊരുള് മനസ്സിലാകാൻ

എന്നിരുന്നാലും അന്ന് ഇഅ്തികാഫ് അല്ലാത്ത മറ്റൊന്നും പാടില്ല എന്നാണ് വാദമെങ്കിൽ അതിന്നു തെളിവ് തരേണ്ടത്‌ വിമർഷകർ ആണ്. ലൈലത്തുൽ ഖദ്റിന്റെ അവസാന രാത്രികളിൽ സ്വഹാബത്ത് ഇഅ്തികാഫ് മാത്രമേ ഇരുന്നിട്ടുള്ളൂ സ്വലാത്തും ഖുർആൻ പാരായണവും തൌബയും നിസ്കാരവും ഒന്നും സ്വഹാബത്ത് ആ രാവുകളിൽ ചെയ്തിരുന്നില്ലേ ???

ഇനി അവസാനത്തെ പത്തിൽ മലപ്പുറം പാടത്ത് ഒരുമിച്ചു കൂടി സ്വലാത്തും ഖുർ ആനും ദിക്റുകളും ചൊല്ലിയാൽ അതിന്ന് ലൈലത്തുൽ ഖാദ്റിന്റെ പ്രതിഫലം ലഭിക്കുമോ എന്നതാണ്.

ഇതിന്ന് നമ്മൾ കൂടുതലായൊന്നും ആലോചിക്കേണ്ടതില്ല. പള്ളിയിൽ വെച്ച് ഇബാദത്ത് ചെയ്താൽ അതിന്ന് ലൈലത്തുൽ ഖദറിന്റെ നാളിൽ ആയിരം മാസത്തെ പ്രതിഫലം ലഭിക്കും. പള്ളിക്ക് പുറത്തെ ഇബാദത്തിനും ലഭിക്കും. വീട്ടിലേക്കുള്ളവഴിയിലും റോഡിലും ലഭിക്കും. വീട്ടിലും പറമ്പിലും പാടത്തും ലഭിക്കും.
പിന്നെ മലപ്പുറത്തെ പാടത്ത് മാത്രം ലഭിക്കില്ല എന്നെവിടന്ന് കിട്ടി? ❓

ഇസ്ലാമിക പ്രമാണങ്ങളിൽ ഒന്നും അങ്ങനെ ഒന്നില്ല.

↕ എനി സ്വഹാബത്ത് അങ്ങനെ ഹൽഖ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന് കിതാബ് പരതി നോക്കേണ്ടതില്ല

കിതാബിൽ ഉള്ളത് നോക്കിക്കോളൂ

റമളാന് ഒടുവിലത്തെ പത്തില് സ്വഹാബത്തില് തന്നെ പ്രമുഖരായ ഇബ്നു അബ്ബാസ് (റ), സിലതു ബിന് അശിയം (റ)വിന്റെ നേതൃത്വത്തില് ശജറത്തുരില് വാന് അഥവാ ബൈഅത്ത് രില് വാന് എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി ഹല്ഖ സങ്കടിപ്പിച്ചു എന്ന് ഇമാം തുർമുദി ( റ) ജാമിഉൽ ഉസൂല് എന്ന കിത്താബില് വിവരിച്ചത് കാണാം...

ഇനി സ്വലാത്ത് മജ്ലിസിന്റെ കാര്യം. കൂട്ടമായി സ്വലാത്ത് ചൊല്ലിയാൽ അത് സുന്നത്ത് അല്ലെ? ❓

⬇ആണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്. ദിക്റിന്റെ മജ്ലിസുകളിൽ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും എന്നും അവർ സ്വർഗ്ഗത്തെ ചോദിച്ചാലും പാപ മോചനത്തെ ചോദിച്ചാലും അല്ലാഹു തആല അത് നൽകും എന്നും റസൂൽ (സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ദിക്റിന്റെ മജ്ലിസുകളെ സൂചിപ്പിച്ച് റസൂൽ (സ്വ) തങ്ങൾ പറയുകയാണ്‌,
"" നിങ്ങൾ സ്വർഗ്ഗീയ പൂന്തോപ്പുകളിലൂടെ പോകുമ്പോൾ അവിടെ മേയണം. ""
അതായത് അത്തരം മജ്ലിസുകളിൽ പങ്കെടുക്കണം എന്ന്.
ഇവിടെ റസൂലുല്ലാഹി(സ്വ) ഇരുപത്തി ഏഴാം രാവിൽ ഒഴികെ എന്ന് പറഞ്ഞിട്ടില്ല. പാടത്ത് ഒഴികെ എന്ന് പറഞ്ഞിട്ടില്ല.

⬇അത് കൊണ്ട് തന്നെ ദിക്റ് മജ്ലിസുകൾ മലപ്പുറത്തായാലും പാടത്തായാലും പറമ്പിലായാലും റമളാൻ 27 ന്നായാലും പെരുന്നാളിന്നായാലും പുണ്ണ്യ കർമ്മം തന്നെ.
ഈ പുണ്ണ്യ കർമ്മങ്ങൾ ലൈലത്തുൽ ഖദ്റിന്റെ രാവിൽ ചെയ്താൽ അതിന്നും 1000 മാസത്തേക്കാൾ പുണ്യം കിട്ടും.

നാളെ മഹ്ഷറയിൽ ഹബീബ് സ്വ യുടെ മുന്നിൽ സ്വലാത്ത് മുടക്കിയവനായി നിൽക്കുന്ന അവസ്ഥയൊന്നാലാചിക്കുക അല്ലാഹു സത്യം മനസ്സിലാക്കി യഥാർത്ത അഹ്ലുസ്സുന്നയുടെ പാന്ഥാവിലൂടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

സ്വലാത്തിനെയും ദിക്റുകളെയൊക്കെ മുടക്കുന്ന ബിദ ഇകൾക്ക് ഹിദായതിന്ന് റബ്ബ് ഉദ്ദേശിച്ചിട്ടില്ല എങ്കിൽ അവരുടെ ശറിൽ നിന്നും മുസ്ലിം സമുദായത്തെ റബ്ബ് രക്ഷപ്പെടുത്തി തരട്ടെ...ആമീൻ..

*ദുആ വസ്വിയ്യത്തോടെ സിദ്ധീഖുൽ മിസ്ബാഹ്. 09496210086*_______🌺🌺🌺🌺

സ്വലാത്ത് സമ്മേളനം വിമർശകർക്ക് മറുപടി

*സ്വലാത്ത് സമ്മേളനം മുജായിദുകളുടെ കാര്യമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി*
____________________

സ്വലാത്ത് നഗർ... വിമർഷകർ വാട്സപ്പിൽ പ്രചരിപ്പിച്ച അനാവശ്യ ചോദ്യങ്ങള്‍ക്ക്

മറുപടി...... ...

മലപ്പുറത്തെ സ്വലാത്തും ചിലചോദ്യങ്ങളും

1) അല്ലാഹുവിൻെറ ഭവനമായ പള്ളികളേക്കാൾ പുണ്ണ്യമുണ്ടോ ? സ്വലാത്ത് നഗറിന് ?

✅ ലക്ഷക്കണക്കിന്ന് ആളുകള്‍ക്ക് ഒരു മസ്ജിദിൻ റ്റെ ഉള്ളിൽ ഒരുമിച്ച് കൂടാൻ കഴിയുമൊ ❓

മസ്ജിദ് നിറഞ്ഞ് കവിഞ്ഞാൽ പാടത്തും മറ്റുമൊക്കെ ആളുകള്‍ ഒരുമിച്ച് കൂടും കേട്ടൊ ഇതെ വാദം പെരുന്നാളായാൽ പറയാൻ ധയ് ര്യമുണ്ടോ വിമർഷനം ഉന്നയിക്കുന്ന മുജായിദുകാരാ  ആണും പെണ്ണും ഒരുമിച്ച് ഈദ് ഗാഹെന്ന് പറഞ്ഞ് നടത്താറുണ്ടല്ലോ അപ്പോൾ അല്ലാൻറ്റെ ഭവനത്തിന്തു പറ്റി.....❓

2) ലോകത്ത് എവിടെയെങ്കിലും അത്പോലുള്ള സംഗമം നടക്കുന്നുണ്ടോ ??

✅ അതാണൊ ഇസ്ലാമിൽ ഒരു കാര്യത്തിന്ന് തെളിവിനായുള്ള മാനദണ്ഡം ലോകത്ത് നടക്കുക അങ്ങനെയാണെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളാ അവർ ചെയ്യുന്നതും  നമുക്ക് തെളിവാകുമോ ? ഇല്ലല്ലൊ ഇസ്ലാമിൽ ഒരു കാര്യം ചെയ്യുന്നതിന്ന് ഷരീഅത്ത് എന്ത് പറയുന്നു എന്നതാണ് നോക്കുക അങ്ങനെയാണെങ്കിൽ  ലോകത്ത് ഒരു ഇസ്ലാമിക രാജ്യത്തും മുസ്ലിമീങ്ങൾക്കും ഇല്ലാത്ത  മാറിക്കൊണ്ടിരിക്കുന്ന തൗഹീദ് & ഷിർക്ക് നിർവ്വചനങ്ങൾ , വാർഷിക സമ്മേളനങ്ങൾ, ഷരീഅത്ത് കോളേജ് , ഇസ്ലാഹീ സെന്റർ, മദ്രസകൾ, നുണ പറയൽ മൽസരം,  ബലൂൺ പൊട്ടിക്കൽ മൽസരം,   കക്ഷം വടി ക്യാമ്പ്, മാറിക്കൊണ്ടേയിരിക്കുന്ന തറാവീഹ്, മലയാള ഖുതുബ,  പെണ്ണുങ്ങളുടെ സംഘടന,  10 വർഷത്തിൽ നടക്കുന്ന മുജയിദ് സ്ഥാപാന സമ്മേളനങ്ങൾ  etc....etc......

ഇങ്ങനെ തുടങ്ങി പുണ്യം പ്രതീക്ഷിച്ച് സ്വലാത്ത്നഗർ മറ്റ് രാജ്യങ്ങളിൽ ഉണ്ടോ എന്ന് ചോദ്യം  ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ ഉണ്ടെന്ന് തെളിയിക്കേണ്ടി വരും .
↕ എന്നാൽ നബി സ്വ യുമായി ബന്ധപ്പെട്ട് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് റൗളയിൽ വരുന്നതും ഒരുമിച്ച് കൂടുന്നതൊക്കെ മുസ്ലിമീങ്ങളുടെ ഇഷ്ഖിന്റെ മഹബ്ബത്തിന്റെ ഭാഗമായത് പോലെ നബി സ്വ യുമായി ബന്ധപ്പെട്ട് അവിടത്തെ മദ്ഹ് പറയാനും സ്വലാത്ത് ചൊല്ലാനും മുസ്ലിമീങ്ങൾ ഒരുമിച്ച് കൂടിയെങ്കിൽ അതിനെയൊക്ക വിമർഷിക്കുന്നവർ മുത്ത് നബിയോടുള്ള പ്രണയത്തിനെതിരെ തിരിയുന്നവരാണ്

(3) അതിന് നബി (സ്വ )യുടേ മാതൃകയുണ്ടോ ??

✅ഉണ്ടല്ലൊ മുത്ത് നബി (സ്വ) യുടെ ദർസിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച സ്വഹാബത്തിൻ റ്റെ മാത്ർക നോക്കിക്കൊളൂ

റമളാന് ഒടുവിലത്തെ പത്തില് സഹാബത്തില് തന്നെ പ്രമുഖരായ ഇബ്നു അബ്ബാസ് (റ), സിലതു ബിന് അശിയം (റ)വിന്റെ നേതൃത്വത്തിൽ ശജറത്തുരിള് വാന് അഥവാ ബൈഅത്ത് രില് വാന് എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി ഹല്ഖ സങ്കടിപ്പിച്ചു എന്ന് ഇമാം തുര്മുദി ( റ) ജാമിഉല് ഉസൂല് എന്ന കിത്താബില് വിവരിച്ചത് കാണാം..

(4) ഒരുപാട് വിശാലമായി കിടക്കുന്ന മൈതാനങ്ങളും സ്ഥലങ്ങളും ഉണ്ടായിട്ടും പണ്ട് 15 വർഷം മുമ്പ് വരേ ഒരു പണ്ഡിതൻ മാരും ഇത് പോലോത്ത സംഘമം നടത്താതിരുന്നതെന്താ ?

✅ 1400 വർഷങ്ങള്‍ ക്ക് മുമ്പ് സ്വഹാബത്തിൻറ്റെ മാത്ർക മുകളിൽ കണ്ടില്ലെ

ലോകത്തിൻറ്റെ നാനാ ഭാഗത്തും അന്നു മുതൽ ഇപ്പോഴും മുത്ത് നബി (സ) യുടെ ജൽസകള്‍ വളരെ വിശാലമായി തന്നെ നടക്കുന്നുണ്ട്

(5) ഇത് കൊണ്ട് ഉദ്ദ്യേഷിക്കുന്നത് സംഘടന വളർത്തലെല്ലേ ?

✅സ്വർഗ്ഗത്തിലെക്ക് പോകാനുള്ള  മെമ്പർഷിപ്പ് കൂട്ടലാണ് അല്ലാതെ മറ്റൊന്നുമല്ല

(6) വിശാലമായ സ്റ്റേജും വെണ്ടക്കാ അക്ഷര ത്തിൽ ഇംഗ്ലീഷിൽ എഴുതിയ ഫ്ലക്സും ആരേ ബോധിപ്പിക്കാനാ,, ?

✅ ചങ്ങരങ്കുളത്തും , പനമരത്തും, ജാമിഅ
നദ് വിയ്യയുടെ വാർഷിക സമ്മേളനത്തിലും ഇത് പോലെ വെണ്ടക്ക അക്ഷരത്തിലുള്ള ഫ്ലെക്സുകളും വിശാലമായ  സ്റ്റേജും  കണ്ടല്ലൊ

ഇതും ആരെ ബൊധ്യപ്പെടുത്തിയതാ ???

(7) ലൈലത്തുൽ ഖദ്റിൻെറ രാത്രികളിൽ ഇഅ്ത്തികാഫിൻെറ നിയ്യത്തോടേ ഇബാദത്തുകളിൽ മുഴുകി പള്ളിയിൽ കഴിഞ്ഞ് കൂടുന്നതെല്ലേ ഏറ്റവും വലിയ പുണ്ണ്യം ?

✅ ലൈലത്തുൽ ഖദ്റിൻറ്റെ രാത്രികളി ൽ ഇഹ്തികാഫ് മാത്രമേ ഇബാദത്തെടുത്തുകൂടൂ എന്നെവിടെയാ ഉള്ളത്  അങ്ങനെയൊരു ഉസൂല് ഉണ്ടൊ❓
പിന്നെ എറ്റവും പുണ്യം എന്ന് പറഞ്ഞ് പാടി അന്നെ ദിവസം കൂർക്കം വലിച്ചുറങ്ങുന്ന എത്ര യെത്ര സലഫികളെ കാണാം നമുക്ക് ,  അന്നൊക്കെ മുജായിദ് പള്ളി കാലിയാണല്ലൊ

(8)  പള്ളികൾക്കോ മൈദാനങ്ങൾക്കോ കൂടുതൽ പുണ്യമെന്ന് പാവപ്പെട്ട ജനങ്ങളായ പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കാൻ ധയ്ര്യമുണ്ടോ ?

✅ സുന്നി മദ്രസയിൽ വന്ന് ചേർന്നോളൂ എല്ലാം നന്നായി പഠിപ്പിക്കാം അല്ലാതെ നിങ്ങളെ   പോലെ പരിഭാഷ വായിച്ച് ദീൻ മനസ്സിലാക്കിയവരല്ല സുന്നികള്‍  നന്നായി ആലിമീങ്ങളുടെ അടുക്കലിൽ നിന്ന് ചെറുപ്പം തൊട്ടെ ഒോതി പഠിച്ച് വന്നവരാ
അത് കൊണ്ട് പരിഭാഷ വാദികളുടെ ഉപദേഷം ആവഷ്യമില്ല കേട്ടൊ....

(9)  സ്വലാത്ത് നഗറിൻെറ മറവിൽ  ബിസിനസ്സ് കണ്ണുണ്ടോ ?

✅ സകാത്തിൻറ്റെ പണം പിരിച്ച് ബാങ്കിൽ ഇട്ട് പലിഷ തിന്നുകയും സംഘടന പ്രവർത്തനം നടത്തുന്ന കേരള മുജാഹിദുകള്‍ക്ക് ബിസിനസ് കണ്ണ് അല്ലാതെ പിന്നെന്തുണ്ടാവാൻ

സ്വർണ്ണം വേണോ സ്വർഗ്ഗം വേ ണോ എന്ന്  പറഞ്ഞ് പിരിവ് നടത്തുന്ന  ബാലുശേരി മൗലവിയുടെ ക്ലിപ്പൊന്ന് ഒന്ന് കൂടി കേള്‍ക്കുന്നത് നന്നായിരിക്കും ....അപ്പൊ ഷരിക്കും മനസ്സിലാകും

ഷരിയായ ബിസിനസ് കണ്ണ്

10) ഈ ചോദ്യങ്ങൾ സത്ത്യ മാണന്ന് തോന്നുന്നുണ്ടോ ?
എങ്കിൽ ചിന്തികുക  ! !

✅ ഇതിൻറ്റെ ഷരിയായ ഉത്തരങ്ങളും മനസ്സിരുത്തി ചിന്തിക്കുക....

ആയിരം മാസങ്ങൾ ഇബാദത്ത് ചെയ്ത പ്രതിഫലം നൽകുന്ന ഒരുദിവസം ! ലൈലത്തുൽഖദറിൻെറ രാവ് ! അത് ഇബാദത്തിനാൽ നാം ധന്യമാക്കുക ഇഹ്തികാഫ് മാത്രമല്ല , പരിഷുദ്ധ ഖുർ ആൻ, നിസ്കാരം,      ദിക്റുകള്‍ , സ്വലാത്തുകള്‍ ,
അങ്ങനെ തുടങ്ങി ധാരാളം പുണ്യ കാര്യങ്ങള്‍ കൊണ്ട് ധന്യമാക്കുക......

മുത്ത് നബി (സ്വ) യുടെ മെൽ നടത്തുന്ന സ്വലാത്ത് അവിടുത്തോടുള്ള ഇഷ്ഖിൻ റ്റെ മജ്ലിസാകുന്നു...
അതിനെ കളിയാക്കുന്ന മുജായിദുകള്‍ ഇസ്ലാമിക ഷിആറുകളെ നശിപ്പിക്കാൻ വന്ന യതാർത്ഥ സിയൊണിസ്റ്റുകാർ തന്നെയാണോ !!!!?

ഇത്തരം നന്മകളും സൽക്കർമ്മങ്ങളും മുടക്കികളായി വരുന്നവരുടെ  ഷറിൽ നിന്ന് അല്ലാഹു നമ്മെ കാക്കുമാറാകട്ടെ ആമീൻ.....

*സിദ്ധീഖുൽ മിസ്ബാഹ്*__
(09496210086) _🖊__________↕↕↕↕↕🌺🌺🌺🌺🌺🌺🌺

Friday, 10 March 2017

നാരിയ്യത്ത് സ്വലാത്ത് ഒരു ചോദ്യം

❓👇🏻രോഗം മാറാൻ നാരിയ്യത്ത് സ്വലാത്ത് 03 അല്ലെങ്കിൽ 313അല്ലെങ്കിൽ 4444 ഇങ്ങനെയൊക്കെ ചൊല്ലാൻ ഏത് ആയത്തിലാ തെളിവ്   പറഞ്ഞാട്ടെ????

✍🏻✅ ഓഹ്!!!!! പറയാല്ലൊ!!!

👇🏻 രോഗം മാറാൻ ദിവസവും മൂന്ന് നേരം നന്നാല് ഗുളിക വീതം ഒരു മാസം കഴിച്ചാൽ രോഗം മാറും എന്നത് ഏത് ആയത്തിലാണോ ഉള്ളത് അതിൻ റ്റെ തൊട്ടടുത്ത ആയത്തിൽ തന്നെ മുകളിലുള്ള മറുപടിയും ഉണ്ട് കേട്ടൊ 😁😁👏👏👍🏻💐

ചോദിച്ചതിന്ന് ബല്യ ഉപകാരം 👍🏻

Monday, 14 November 2016

" സ്വലാത്ത്നഗറും ചിന്നിച്ചിതറിയ നവോത്ഥാനവും"

സ്വലാത്ത് നഗറും
ചിതറിതെറിച്ച വഹാബീ നവോത്ഥാനവും.
____________________________

കേരള മണ്ണിലെ ഇസ്ലാമിന്‍റെ പച്ചപ്പ് വാടാതെ കാത്ത് സൂക്ഷിക്കുന്ന മുസ്ലിം ഉമ്മത്തുമായി തൗഹീദിന്‍റെ പേരും പറഞ്ഞ് യുദ്ധത്തിനിറങ്ങിയവരാണ് കേരള വഹാബികള്‍.

ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയെ നവോത്ഥാനനായകനാക്കിരംഗത്ത് വന്ന കേരളസലഫികള്‍ക്ക്(അഫ്ഗാനി പാശ്ചാതൃന്‍ ഏജന്‍റായിരുന്നെന്ന് എംഐ സുല്ലമി ഗള്‍ഫ് സലഫിസത്തില്‍ എഴുതുന്നു)  പടകഴിഞ്ഞപ്പോള്‍ ഗനീമത്തായി കിട്ടിയത് ആറും എട്ടും തൗഹീദ് ഗ്രൂപുകള്‍.

അങ്ങിനെ നൂറ്റാണ്ട് തികയും മുന്നേ വഹാബീ നവോത്ഥാനം ചിതറിതെറിച്ചു.  ഗള്‍ഫ് സലഫികളില്‍ നിന്നു ളള റിയാലിന്‍റേയും ദിനാറിന്‍റേയും ഇറക്കുമതി മോഹിച്ച് തൗഹീദിന്‍റെ ധീരപടയാളികളായ പാതിരിമാര്‍ ഓരോരുത്തരും ഓരോരോ തൗഹീദ്ഗ്രൂപുകളാണ് തട്ടികൂട്ടിയത്.

മലയാളമണ്ണില്‍ മഹാന്‍മമാരായ മഖ്ദൂമുമാര്‍ പരത്തിയ വൈജ്ഞാനികദീപശിഖയെ കെടാതെ സൂക്ഷിക്കുന്ന ഉലമാക്കളെ എങ്ങിനെ തല്ലികെടുത്താം എന്നാണ് ആധുനികഖവാരിജുകള്‍ ആലോചിച്ചു കൊണ്‍ടിരിക്കുന്നത്.

തങ്ങള്‍ കെട്ടി പൊക്കികൊണ്‍ടുവന്ന  മിഥൃാ സൗധം ജിന്ന് ബാധയേറ്റ് തകര്‍ന്നടിഞ്ഞതോടുകൂടി   ആദര്‍ശശാലികളോടുളള അസൂയയും വൈരാഗൃവുംഇവര്‍ക്ക് മൂത്തു പഴുത്തു.

ആഗോളവഹാബിസത്തിന്‍റെ മൂപ്പന്‍അബ്ദുല്‍വഹാബ്   രാഷ്ട്രീയത്തെ കൂട്ടുപിടിച്ചാണ് അന്ന് വഹാബിസം ഹിജാസില്‍വേരുപിടിപ്പിച്ചതുംമു സ്ലിമീങ്ങളെ കൊന്ന്  സ്വത്തുക്കള്‍കൊളളയടിച്ചതുമെങ്കില്‍. കേരളവഹാബികളും അതേ മാര്‍ഗത്തിലൂടെയാണ്  കേരളത്തില്‍ വഹാബിസം വളര്‍ത്തിയത്.

നേര്‍ച്ചനേരുന്ന സുന്നികളെ കൊല്ലല്‍ നിര്‍ബന്ധമാണെന്ന് വഹാബീജ്വിഹയിലൂടെ എഴുതി യ മാഷിന് അന്ന് പഞ്ചായത്ത്  തെരെഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ സീറ്റ് കിട്ടിയത് ഉദാഹരണം.

ശംസുല്‍ ഉലമയും കൂറ്റനാട് മുസ്ലൃാരും കാന്തപുരവും മുശ്രിക്കാണെന്നും അവരെ പിന്‍പറ്റുന്നവരും മുശ് രിക്കാണെന്ന് സല്‍സബീലില്‍   എഴുതിയവര്‍.സ്വയ്യിദന്‍മാരെ പരിഹസിച്ചും ആത്മീയസദസുകളെ താറടിച്ചും  ഏറെ എഴുതി തളര്‍ന്നവരാണ്.

ആത്മീയനേതൃത്തത്തെ ആദരിച്ചുപോരുന്ന മുസ്ലിംഭൂരിപക്ഷത്തെ അന്ന് ബ്രിട്ടീഷുകാരാ  യിരുന്നുഭയപ്പെട്ടിരുന്നത്. ആലിമുസ്ലൃാരും മംബുറം തങ്ങളും ഉമര്‍ഖാളിയും വാരിയന്‍കുന്നത്തുമൊക്കെ കേരളത്തിലെ മുസ്ലിംസമൂഹത്തിന്  ആത്മീയമായുംനേതൃത്തംകൊടുത്തവരായിരുന്നു.അത്കൊണ്‍ട്തന്നെ ബ്രീട്ടീഷുകാര്‍ക്ക് മാപ്പിളമാരെതോല്‍പിക്കല്‍ എളുപ്പമായിരുന്നില്ല.

  സുന്നീ സമൂഹം ഇന്ന്   കാന്തപുരവും ഖലീല്‍ തങ്ങളുമാകുന്ന കരുത്തുറ്റ നേതൃത്തി ന്‍റെ പിന്നിലാണ്  പാറപോലെ ഉറച്ചുനില്‍ക്കുന്നത്.ഖലീല്‍ തങ്ങളുടെ സ്വലാത്ത് നഗറാണ് ഇന്ന് പുത്തന്‍വാദികളെ വല്ലാതെ അലോസരപെടുത്തുന്നത്.
മഅ്ദിന്‍ സ്വലാത്ത് നഗറിലെ  പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ലക്ഷങ്ങള്‍ ഒത്തുകൂടുന്നു.തറാവീഹും ഖുര്‍ആന്‍പാരായണവും.സ്വലാത്തും തഹ് ലീലും തൗബയുമായി അല്ലാഹുവിലേക്ക് ശ്രദ്ധതിരിച്ച് പുണ്ണൃംവും പാപമോചനവും കരസ്ഥമാക്കുന്നു.മാസാന്തം നടക്കുന്നലോകത്തെതന്നെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളില്‍ ഒന്നായി മഅ്ദിന്‍ സ്വലാത്ത് മജ്ലിസ് വളര്‍ന്നത് സുന്നീവിരുദ്ധരെ തെല്ലൊന്നുമല്ല അലോസരപെടുത്തുന്നത്.
റസൂലുല്ലാഹി (സ) റമദാനിലെ അവസാന പത്തില് ഇഅ്തികാഫിനെ വര്‍ധിപ്പിക്കാനാണ്  പറഞ്ഞിട്ടുളളത്.അത് കൊണ്ട് സ്വലാത്ത് നഗര്‍ പാടില്ല ന്നാണു ഇവരുടെ ജല്‍പ്പന്നം.

ഇഅ്തികാഫിന് ഇവിടെ ആരും എതിരല്ല. റമളാന്‍ ഇരുപത്തിഏഴാം രാവില്‍ മുജാഹിദ് പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്ന വാഹാബികളുടെ എണ്ണം നോക്കിയാല്‍ തന്നെ മതി ഈ കാര്യത്തില്‍ പാതിരിമാരുടെ കാപടൃം  മനസ്സിലാകാന്‍.
  അന്ന് ഇഅ്തികാഫ് അല്ലാത്ത മറ്റൊന്നും പാടില്ല എന്നാണു വഹാബി വാദമെങ്കില്‍  അതിനു  തെളിവ് തരേണ്ടത്‌ വഹാബികള്‍ ആണ്.

ലൈലത്തുല്‍ഖദ്റിന്റെ അവസാന രാത്രികളില്‍ സ്വഹാബത് ഇഅതികാഫ് മാത്രമേ ഇരുന്നിട്ടൊള്ളൂ? സ്വലാതും ഖുര്‍ആന്‍ പാരായണവും തൌബയും നിസ്കാരവും ഒന്നും സ്വഹാബത് ആ രാവുകളില്‍ ചെയ്തിരുന്നില്ലേ?
ഇല്ല എന്ന് മറുപടി പറയാന്‍ നട്ടെല്ലുള്ള വല്ല  പാതിരിമാര്‍ ആരെങ്കിലും ഉണ്‍ടോ ?സലാത്ത് എന്നാല്‍ ഇബ്രാഹീമിയ സ്വലാത്ത് മാത്രമാണെന്നാണ്  കണ്‍ടുപിടുത്തം.ഇവരുടെ വേദികളില്‍  പ്രസംഗിക്കുന്നമൗലവിമാര്‍ തുടക്കം ഉരുവിടുന്ന സ്വലാത്ത്  ഏത് ഹദീസില്‍ ഉളളതാണ് !

കാന്തപുരം ഉസ്താദും ഖലീല്‍ തങ്ങളുമൊക്കെ സുന്നീസമൂഹത്തിന് നേടിതന്ന പുരോഗതി  കണ്ട് കണ്ണ് മഞ്ഞളിച്ച്  അസൂയ മൂത്തവരുടെ തൊളളപൂട്ട് തിരിച്ചറിയാവുന്നതേയുളളൂ.

കേരളവഹാബിസം എന്ത് കാരണത്താലാണ് പിളര്‍ന്നത് !  വഹാബീപിളര്‍പിന്‍റെ അന്തര്‍നാടകങ്ങള്‍ പരതിയാല്‍മതി തട്ടിപ്പിന്‍റേയും വെട്ടിപ്പിന്‍റേയും കഥകള്‍ വാമൊഴിയായും വരമൊഴിയായും സ്വന്തം പാതിരികളിലൂടെ  കാണാം കേള്‍ക്കാം. പാണക്കാട് സയ്യിദ്മുഹമ്മദലിശിഹാബ് തങ്ങള്‍ നൂല് മന്ത്രിച്ച് കൊടുക്കുന്നത് വീഡിയായില്‍പകര്‍ത്തി കേരളത്തിലെ  ആത്മീ യകേന്ദ്രങ്ങളെ ശിര്‍ക്കിന്‍റെ കേന്ദ്രങ്ങളാക്കിഅവതരിപിച്ച്  ഗള്‍ഫ് നാടുകളില്‍ വൃാജസിഡി ഇറക്കിയവരാണ് കേരളവഹാബികള്‍  ഇന്ന്  ജിന്ന്ചികിത്സാ കേന്ദ്രങ്ങള്‍ വരേ തുടങ്ങി.സ്ത്രീകളെ അടിച്ചു ജിന്നിറക്കലും  കണ്ണേറിന് അടിവസ്ത്രം കഴുകി കുടിപിക്കലും . അഭൗതികമാര്‍ഗത്തില്‍ ജര്‍മനിയില്‍ നിന്ന് മരുന്നുവരുത്തല്‍.ഖുര്‍ആന്‍ സിഡി തൊറാപ്പി. ഇങ്ങിനെ പോകുന്നു വഹാബീ തൗഹീദിലെ ഉദാരത!

അവരാ ഇപ്പം ഖലീല്‍തങ്ങള്‍ക്കും കാന്തപുരത്തിനുമെതിരെ ഇറങ്ങിയിരിക്കുന്നത്.  പക്ഷേ സുന്നീകേരളം സര്‍വസജ്ജമാണ് .വഹാബിസത്തിന്‍റെ അഴുകിയ അവശിഷ്ടങ്ങള്‍ കാലത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് തളളപടും.
_________________________________

Friday, 11 November 2016

"കോഡി സ്വലാത്ത് സമർപ്പണം അനാവശ്യ വിമർഷനങ്ങളോടൊരു പ്രതികരണം"

⛵⛵⏳⌛👇🏻

ഹബീ ബ സ്വ യിലേക്കുള്ള കോഡി സ്വലാത്ത് സമർപ്പണം ... സോഷ്യൽ മീഡിയയിൽ  ചിലർ നടത്തിക്കൊണ്ടിരിക്കുന്ന   അനാവശ്യ വിമർശനങ്ങൾക്ക്  ........... അദബോട് കൂടിയുള്ള ഒരു പ്രതികരണം """

___________________

1..... പ്രിയപ്പെട്ട വിമർശകരേ നിങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്നു നാം ഇന്ന് ചെയ്യുന്ന രീതിയിലുള്ള സ്വലാത് സമർപ്പണം മുൻ കാല അഹിമ്മതുകൾ ഇത് പോലെ ചെയ്തിട്ടുണ്ടൊ ഉണ്ടെങ്കിൽ ഇബാറത്ത് തരാൻ.....  എന്നാൽ ഒന്ന് ചോദിച്ചോട്ടെ  പരിശുദ്ധ ഖുർ ആനിലൊ, ഹബീബ് സ്വ തങ്ങളൊ , സ്വഹാബത്തൊ, താബിഉകളൊ ശേഷം വന്ന ഏതെങ്കിലും ഇമാമീങ്ങളൊ സ്വലാത്ത് ഇന്ന രീതിയിൽ മാത്രമെ ചൊല്ലിക്കൂടൂ ഇന്ന രീതിയിൽ കൂട്ടമായി ചൊല്ലലും‌, സമർപ്പിക്കലുമൊക്കെ ബിദ് അത്താണെന്ന് പടിപ്പിച്ചിട്ടുണ്ടൊ ഉണ്ടെങ്കിലല്ലെ വിമർശനം ഉന്നയിക്കുന്ന താങ്കളുടെ ഈ വിമർശനത്തിന്ന് പ്രസക്തിയുള്ളൂ , നിങ്ങൾ നബിയുടെ മേൽ സ്വലാത്ത് ചൊല്ലിക്കോളൂ എന്നല്ലെ അല്ലാഹു പടിപ്പിച്ചത് എങ്ങനെ , ഏത് രീതിയിൽ ചൊല്ലണം എന്ന് പടിപ്പിക്കാത്തടുത്തോളം നിങ്ങളുടെ ഈ ചോദ്യത്തിന്ന് പ്രസക്തി ഞാൻ കാണുന്നില്ല

‼അപ്പോൾ ചിലപ്പോൾ നിങ്ങൾ ചോദിച്ചേക്കാം സ്വലാത് കൂട്ടമായി ചൊല്ലുന്നതിന്ന് ഞങ്ങൾ എതിരല്ല പക്ഷെ ഇങ്ങനെ സമർപ്പിക്കാതെ തന്നെ സ്വലാത്ത് മുത്ത് നബിക്ക് കിട്ടുന്നുവെങ്കിൽ പിന്നെ സമർപ്പിക്കുന്നത് മുത്ത് നബിയെ കളിയാക്കലും  ജനങ്ങളെ വിഡ്ഡികളാക്കുന്നതുമല്ലെ എന്ന്.....

എന്നാൽ എൻ റ്റെ പ്രിയപ്പെട്ട വിമർശകരേ ഇത് ഒരു വിഡ്ഡിയാക്കലുമല്ല മുത്ത് നബിയെ കളിയാക്കലുമല്ല  ആദ്യം നിങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ട്  ഇവിടെ കൂട്ടമായി  കോടി സ്വലാത് ചൊല്ലിപ്പിക്കുകയും , അത് മദീനയിലേക്ക് സമർപ്പിക്കുകയും ചെയ്യുന്നത് നമ്മേക്കാളും   മുന്നെ കിതാബോതിപ്പടിച്ച നല്ല പാണ്ടിത്യമുള്ള  ഹബീബ് സ്വ യുടെ  പേരക്കുട്ടിയുമായ സയ്യിദവർകളാകുന്നു  അവർക്കറിയാം ഈ സ്വലാത്ത് സമർപ്പണത്തിൻ റ്റെ പ്രാധാന്യവും, പ്രാമാണവും കേട്ടൊ ഇവർക്ക് സ്വലാത് ചൊല്ലിയാൽ അത് സമർപ്പിക്കാതെ തന്നെ മുത്ത് നബി സ്വ യിലേക്ക് മലകുകൾ എത്തിക്കുമെന്ന് അറിയാഞ്ഞിട്ടല്ല  അവർ ഇങ്ങനെ ചെയ്യുന്നത് മനസ്സിലായൊ
🔷
എനി എന്തിനാകുന്നു  ഈ സമർപ്പണമെന്നാണെങ്കിൽ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ"" മഹബ്ബത്!!!!! ഹബീബ് സ്വ യോടുള്ള സ്നേഹം കൊണ്ട് മുഹിബ്ബീങ്ങൾ ഒരുമിച്ച് കൂടുന്ന വലിയ സദസ്സ് "" ഈ സദസ്സിലൂടെ വലിയൊരു ആത്മീയമായ മാറ്റങ്ങൾ സാധിച്ചെടുക്കാൻ സാധിക്കും , നന്മകൾ കൽപ്പിക്കാൻ സാധിക്കും അത് പോലെ   തവസ്സുൽ  , പുണ്യപരമായ കാര്യങ്ങളെ മുൻ നിർത്തി ചോദിക്കൽ  .... ഇവിടെ മുഹ്മിനീങ്ങൾ ഒരുമിച്ച് കൂടി ധാരാളം സ്വലാത്ത് ചൊല്ലി ആ സ്വലാത്ത് ഒരു സയ്യിദിൻ റ്റെയൊ ആലിമിൻ റ്റെയൊ നേത്ർത്വത്തിൽ ഹബീബ് സ്വ യിലേക്ക് ഹദ് യ ചെയ്യുക അതാകുന്നു സമർപ്പിക്കുക എന്നാൽ‌ എന്നിട്ട് കൂട്ടമായി ആ സ്വലാത്തിനെ മുൻ നിർത്തി ഹബീബ് സ്വ യോട് ഇസ്തിഗാസ ചെയ്യുക , എന്നിട്ട് ആ സ്വലാതിനെയും , ഹബീബ് സ്വ യെയും മുൻ നിർത്തി അല്ലാഹുവിന്നോട് ദുആരക്കുക ഇത്രയേ ഉള്ളൂ സഹോദരാ ഇതിനെയാണൊ ബല്യ ആനത്തലയായി
വിമർശിക്കുന്നത് .......

ഇതിൻ റ്റെ അർത്തം സ്വലാത് സമർപ്പിക്കാതെ തന്നെ മുത്ത് നബി സ്വ യിലേക്ക് എത്തുകയില്ല എന്ന വാദമില്ലാട്ടൊ അത് ശരിക്കും മനസ്സിലാക്കുക....... ഇങ്ങനെ മുത്ത് നബി‌സ്വ യിലേക്ക് എത്തുന്നത് കൊണ്ട് മുഹ്മിനീങ്ങൾക്ക് മുകളിൽ പറഞ്ഞത് പോലെ ചെയ്യാൻ പാടില്ലെന്നാണെങ്കിൽ വിമർശകരല്ലേ തെളിവ് കൊണ്ട് വരേണ്ടത്

വാദിക്കുന്നവൻ തെളിവ് കൊണ്ട് വരട്ടെ ....❓❓👆🏻📝

🔷പക്ഷെ  ഇത്തരം സ്വലാത്ത് വിമർഷകർ ഒരു കാര്യം പ്രത്യേകം മനസ്സിരുത്തി മനസ്സിലാക്കൂ👇🏻 ...  നിങ്ങളുടെ  ഈ വിമർഷനം കൊണ്ട് ഹബീബ് സ്വ യിലേക്കുള്ള സ്വലാത്തെങ്ങാനും കുറഞ്ഞ് പോയാൽ നാളെ ഹബീബ് സ്വ യുടെ മുന്നിൽ സ്വലാത് മുടക്കിയവൻ എന്ന ഒരു പേര് സമ്പാദിക്കണൊ പ്രിയ ചങ്ങാതിമാരേ
❓👆🏻
എനി നാളെ
മുത്ത് നബി  ഞാൻ പോലും  ഏത് രീതിയിൽ എങ്ങനെ സ്വലാത് ചൊല്ലണം എന്ന് പടിപ്പിച്ചിട്ടില്ല അതിന്ന് വേണ്ടി നിങ്ങളൊക്കെ അതിനെ വിമർശിച്ചില്ലെ എൻ റ്റെ പേരിലുള്ള സ്വലാത് കുറഞ്ഞ് പോയില്ലെ എന്ന്  നിങ്ങളോട് മുത്ത് നബി സ്വ ചോദിച്ചാൽ എന്ത് മറുപടിയാ ഉള്ളത് എൻ റ്റെ പ്രിയപ്പെട്ട വിമർശകരേ ????? ❓👆🏻😔😔😔😔😔


.....2.... എനി ഇങ്ങനെയുള്ള സ്വലാത് സമർപ്പണമായ പുണ്യ കാര്യങ്ങൾക്ക് മുൻ കാല അഹിമ്മതുകൾ ചെയ്ത് കാണിച്ച് തന്നിട്ടുണ്ടൊ എന്നാണൊ എങ്കിൽ  ?

👇🏻👇🏻👇🏻👇🏻👇🏻മുൻ കാലത്ത് അഹിമ്മതുകൾ ചെയ്യാത്ത അവർ കാണിച്ച് തരാത്ത ഒരു പുണ്യ കാര്യവും ഖിയാമത് നാൾ വരെ ഉണ്ടാവുകയില്ലെ എനി ഉണ്ടാവുകയില്ലെ ??? ❓❓❓❓❓❓ എന്താ വിമർശകരേ   താങ്കൾക്ക് പറ്റിയത് , മുത്ത് നബി‌സ്വ ഒരു നല്ല കാര്യത്തിന്ന്  ഒരാൾ തുടക്കം കുറിച്ചാൽ അതിൻ റ്റെ പ്രതിഫലം അയാൾക്കും കിട്ടും അതിനെ പിന്തുടർന്ന് ചെയ്തവർക്കും കിട്ടും എന്ന് മുത്ത് നബി സ്വ യല്ലെ നമ്മെ പടിപ്പിച്ച് തന്നത് , ഈ ഹദീസിൻ റ്റെ വിശാലമായ താല്പര്യവും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെയുള്ള വിമർശനം ഉണ്ടാവുമായിരുന്നില്ല ,
🔷
എനി ഈ സ്വലാത് സമർപ്പണത്തിന്ന് ഇമാ
മീങ്ങൾ ചെയ്ത സംഭവം കാണിക്കുക തന്നെ വേണമെന്നാണെങ്കിൽ ഒരു മറു ചോദ്യം ❓👇🏻

ഇപ്പോൾ ഉള്ള ശ രീ അത്ത് കോളേജുകൾ , മദ് റസകൾ‌, മാസികകൾ , വാരികകൾ , മുശാവറ കമ്മിറ്റി,  മറ്റു സ്താപനങ്ങൾ , സൻ ഘടനകൾ  നമ്മുടെ മഹല്ല് കമ്മിറ്റികൾ etc... തുടങ്ങിയ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ധാരാളം കാര്യങ്ങൾ വിമർശകരായ നിങ്ങളും  ചെയ്യുന്നുണ്ടല്ലൊ ഇതൊക്കെ  മുൻ കാല അഹിമ്മത്തുകളുടെ ചെയ്തികളിൽ കണ്ടിട്ടാണൊ ഇതിനെയും വിമർശിക്കാത്തത് ????❓

..3..... പിന്നെ മറ്റൊരു വിമർശനം   അതായത് ഒരു പുതുതായ കാര്യം ചെയ്യുന്നതിനെക്കാൾ നല്ലത് ഒരു സ്തിരപ്പെട്ട സുന്നത്തിനെ മുറുകെ പിടിക്കലാകുന്നു..  ഒകെ സമ്മതിച്ചു .. വളരെ ശരിയാണ് പക്ഷെ ഇതിന്നർത്തം ഒരു പുതുതായ നല്ല കാര്യം ചെയ്യാൻ പാടില്ലെന്നാണൊ ???????❓👆🏻
👇🏻
ഒരാൾ ഒരു  നല്ല കാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്ന് പ്രതിഫലം കിട്ടുമെന്നും മുത്ത് നബി സ്വ യല്ലെ പ്രോൽസാഹിപ്പിച്ചത് അപ്പോൾ
👆🏻👇🏻
മുകളിൽ പറഞ്ഞ രണ്ട് വഴിയും സ്വീകരിക്കാം എന്നല്ലെ കിട്ടുക.... അല്ലാതെ വിമർശകർ പറഞ്ഞ വഴി മാത്രം ശരിയെന്നും മുത്ത് നബി സ്വ പടിപ്പിച്ച മറ്റേ വഴിയെ വിമർശിക്കാനും അത് പാടില്ലാ എന്നും ബിദ് അത്താണെന്നും പറയാൻ നിങ്ങൾക്ക് എവിടെന്ന് തെളിവ് കിട്ടി.... എനി അങ്ങനെയാണെങ്കിൽ വിമർശകർ തന്നെ തെളിവുകൾ കൊണ്ട് വരട്ടെ?????❓


...4... സ്തിരപ്പെട്ട അമലിന്ന് ശൈലിയിൽ മാറ്റം വരും ... ഇവിടെ സ്വലാത്ത് ചൊല്ലണം  എന്നത് സ്തിരപ്പെട്ടതാണല്ലൊ .. ഈ സ്വലാത് ചൊല്ലുന്നതിൻ റ്റെ രീതിയും ശൈലിയുംആകുന്നു മാറ്റം വന്നിട്ടുള്ളത് ,  എങ്ങനെ ഏത് രീതിയിൽ ചൊല്ലണം എന്ന് ഖുർ ആനും‌, സുന്നതും പടിപ്പിക്കാത്തതിനാൽ സ്വലാത് എങ്ങനെയും ഏത് രീതിയിലും‌, കൂട്ടമായും, ഒറ്റക്കും, കോഡിയും ലക്ഷവും എല്ലാ രീതിയിലും ചൊല്ലാം എനി പാടില്ലാ എന്നാണെങ്കിൽ തെളിവ് ഹാജറാക്കുക.....

...5... അടുത്ത  വിമർശനം  അംറദീങ്ങളെ കൊണ്ട് താടിയും മീശയൊക്കെ ഉള്ള ഉസ്താദുമാരുടെ കൂടെ ഇരുത്തി ബുർദ ചൊല്ലിക്കാൻ പാടില്ലത്രെ ..... ഒകെ ... എന്നാൽ സഹോദരാ ഇങ്ങനെയാണെങ്കിൽ ഇന്ന് കേരളത്തിലെ ദർസുകളിലെല്ലാം മുത അല്ലിമീങ്ങളെ പൂർണ്ണമായും വിലക്കേണ്ടി വരും‌, ബുർദക്ക് മാത്രമെന്തെ ഈ ഒരു നിയമം , എല്ലാത്തിന്നും ബാദകമാവണ്ടെ....  അല്ലാ എങ്കിൽ പിന്നെ താടിയും മീശയും ഇല്ലാത്ത അംറദീങ്ങൾക്ക് മത പഠനം നിഷേധിച്ചിരിക്കുന്നു എന്ന് വാദിക്കുമൊ ഈ വിമർശനം ഉന്നയിക്കുന്നവരുടെ  സ്താപനങ്ങളിൽ അങ്ങനെയാണൊ അറിയാൻ താല്പര്യമുണ്ട് ,  അം റദീങ്ങൾക്ക് ദർസിലൂടെയുള്ള മത പടനം  പറ്റുമെങ്കിൽ ഹബീബ് സ്വ യുടെ ബുർദ പറ്റൂലെ അല്ല എന്നാണൊ ഇബാറത്ത് വേണം......... ❓❓👆🏻

....6... പിന്നെ  ഹബീബ് സ്വ യോടുള്ള മഹബ്ബത്തിന്നും ഇഷ്ഖിന്നും ശരീ അത്തിൻ റ്റെ കോലു കൊണ്ട് അളക്കാൻ സാധിക്കുമൊ പ്രിയപ്പെട്ടവരേ ഇപ്പൊൾ നിങ്ങൾ അതല്ലേ ചെയ്ത് കൊണ്ടിരിക്കുന്നത്
👇🏻🔶
എന്നാൽ അഹിമ്മതുകൾഎങ്ങനെയാണെന്നറിയണ്ടെ‌

👇🏻🔶, മുത്ത് നബി സ്വ വഫാതായെന്ന വാർത്തയറിഞ്ഞ് കണ്ണിന്ന് കാഴ്ച നഷ്ടപ്പെടുത്താൻ ദുആരന്ന സ്വഹാബി വര്യൻ
👇🏻🔶
ഹബീബ് സ്വ അന്ത്യ വിഷ്റമം കൊള്ളുന്ന പുണ്യ മദീനയിൽ മല മൂത്ര വിസർജ്ജനം ചെയ്യാൻ എനിക്ക് സാധിക്കുകയില്ല എന്ന് തീരുമാനമെടുക്കുകയും‌, അങ്ങനെ ചെയ്ത് കാണിച്ച് തരുകയും ചെയ്ത  മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂ ഹനീഫ റ
👇🏻🔶
അത് പോലെ ഹബീബിൻ റ്റെ മണ്ണിൽ കാലിൽ ചെരുപ്പ് ധരിക്കാതെ ഇഷ് ഖിൻ റ്റെ നിറ ലോകമായ ഇമാം മാലികി റ
👇🏻🔶
ഉഹ്ദ് യുദ്ധത്തിൽ മുത്ത് നബി സ്വ യുടെ പല്ല് പൊട്ടിയെന്ന സംഭവം  അറിഞ്ഞ നിമിഷം തൻ റ്റെ മുഴുവൻ പല്ലും കുത്തി പ്പൊട്ടിച ഉവൈസുൽ ഖർനി റ
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഇങ്ങനെയുള്ള ധാരാളംസംഭവങ്ങൾ അഹിമ്മതുകളിൽ കണ്ടിട്ടില്ലെ ഇതൊക്കെ ശരീഅത്തിൻ റ്റെ കോലു കൊണ്ട് അളക്കാൻ സാധിക്കുമൊ ???? , എനി നാളെ‌ഹജ്ജിന്ന് പോയാൽ ആ മണ്ണിൽ വെച്ച് ചെരുപ്പൊ , മലമൂത്ര വിസർജ്ജനമൊ പാടുള്ളതല്ല എന്ന ഫത് വ കൊടുക്കാൻ പറ്റുമൊ ❓❓
👆🏻
അപ്പോൾ ഇതാകുന്നു മഹബ്ബത്, ഇഷ്ഖ്.... ഇതിനെയൊക്കെ ശരീഅത്തിൻ റ്റെ വ്യാപ്തിയിൽ ഇട്ട് അളന്ന് നോക്കിയാൽ‌ ചിലപ്പോൾ ഇത്തരം വിമർശകരുടെ വാദം വിജയിച്ചേക്കാം പക്ഷെ

അതിൻ റ്റെയൊക്കെ എത്രയൊ അപ്പുറത്താണ് മദീനയിലെ രാജ കുമാരൻ ഈ ലോകത്തിൻ റ്റെ നേതാവ് സയ്യിദുനാ ത്വാഹാ റസൂലുല്ലാഹീ സ്വ യോടുള്ള ഇഷ്ഖും, മഹബ്ബത്തുമെല്ലാം ......

...7....
പിന്നെ ഒരു കാര്യവും കൂടി ഇത്തരം  വിമർശനം ഉന്നയിക്കുന്നവർ സാധാരണ ഒരു കാര്യം  കിബ് റോട് കൂടി  പറയാറുണ്ട് അതായത് ഞങ്ങളും കിതാബോതിപ്പടിച്ചവർ തന്നേ എന്ന്   എന്നാൽ   നിങ്ങൾക്ക് പടിപ്പിച്ച് തന്ന നിങ്ങളെക്കാൾ  കൂടുതൽ വർഷം കിതാബോതിപ്പടിച്ച നിങ്ങളുടെയും ഞങ്ങളുടെയും ഉസ്താദുമാരായ ആലിമീങ്ങൾ പോലും പറയാത്ത മസ് അലകൾ വിമർശകരായ നിങ്ങൾ പറയുന്നുവെങ്കിൽ കേരളത്തിലേ ഭൂരിഭാഗം ഉലമാക്കാളും,  ഉമറാക്കളും  എപ്പോളും  സ്വീകരിച്ച് പോരുന്ന ഒരു കാര്യമുണ്ട് , അതായത് ഇത്തരം വിമർശനങ്ങളുടെ നിചസ്ഥിതി  40 അംഗങ്ങൾ ഉൾകൊള്ളുന്ന മുശാവറയുടെ അഭിപ്രായം ,  ഈ മുശാവറ പറയാത്തതും , അംഗീകരിക്കാത്തതുമായ മസ് അലയാണൊ പറയുന്നത് എന്നാൽ തീർച്ചയായും അതിനെ തള്ളിക്കളയുകയും ചെയ്യും , സ്വലാത്ത് സമർപ്പണത്തെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഈ മുശാവറയെ തഖ് ലീദ് ചെയ്യുന്നുണ്ടൊ എന്ന് തുറന്ന് പറഞ്ഞാൽ വളരേ നന്നായിരുന്നു....
🔷
എനി ഒരുപാട് വർഷം കിതാബോതിപ്പടിച്ചത്  കൊണ്ട് എല്ലാ മസ് അലയും , എല്ലാ കിതാബും  കണ്ടിട്ടുണ്ടൊ ഈ വിമർശകർ !?  അപ്പോൾ ഒരു കാര്യം സ്വയം ഗവേഷണം കൊണ്ട് ഇസ്ലാമിലെ ഒരു പുണ്യകർമ്മത്തെ ഇങ്ങനെ തീർത്ത് വിമർശിച്ച്  പറയാൻ പറ്റുമൊ ❓

അത് പോലെ‌ കിതാബുകളിൽ എഴുതാതെ ഉസ്താദുമാർ ഉസ്താദുമാർക്ക് കൈമാറി ക്കിട്ടിയ ചില കാര്യങ്ങളും ഇല്ലെ‌ ഉദാഹരണം ത്വരീഖതിൻ റ്റെ മശാഇഖമ്മാർ ആത്മീയമായി നൽകിയ അൗറാദുകൾ , സ്വലാത്തുകൾ അങ്ങനെ തുടങ്ങിയവ  ഇത് ചിലപ്പോൾ കിതാബുകളിൽ രേഖപ്പെടുത്തി വെച്ച് കാണുകയില്ല ഇതിനെപ്പറ്റിയൊക്കെ എന്താകുന്നു വിമർശകരുടെ  അഭിപ്രായം ?????❓
👇🏻
പിന്നെ ഒരു കാര്യം

" രോഗത്തെ നന്നായി അറിയുന്ന ചികിൽസിക്കുന്ന ഒരു ഡോക്ടർ രോഗികളെയും കൂട്ടി അവരുടെ കൂടെ ഒന്നിച്ചിരുന്നിട്ടല്ല ചികിൽസാ രീതിയും മരുന്നിൻ റ്റെയും  ചർച്ച നടത്തേണ്ടത് ...... അത് പോലെ അറിവില്ലാത്ത പാവപ്പെട്ട കൂട്ടുകാർ ഉള്ള സോഷ്യൽ മീഡിയകളിൽ അല്ല ഇത്തരം കിതാബോതിയതിൻ റ്റെ ഊക്കിൽ  വിമർശനങ്ങൾ ഉന്നയിക്കേണ്ടത് മറിച്ച് പണ്ടിതോചിതമായ നിലയിൽ ൿപള്ളി ദർസോ അല്ലാതെയോ കേന്ദ്രീകരിച്ചുള്ള പണ്ടിതോചിതമായ   ചർച്ചക്കാണ് ഇത്തരം വിമർശകർ ചെയ്യേണ്ടത് അല്ലാതെ  സ്വന്തം ഫത് വ പറഞ്ഞ് അതിലൂടെ വല്യ ആളായിക്കൊണ്ട് പാവപ്പെട്ട ജനങ്ങളെ വസ് വാസാക്കലല്ല.... 
👇🏻
...... എന്ത് തന്നെയായാലും നാളിത് വരെ മതപരമായ കാര്യങ്ങളിൽ എന്തെങ്കിലും അനാചാരങ്ങൾ കണ്ടിട്ടുട്ടെങ്കിൽ നമ്മുടെ കേരളത്തെ സംബന്ദിച്ചടുത്തോളം പ്രവാചകന്മാരുടെ അനന്തരാവകാശികളെന്ന് പടിപ്പിക്കുന്ന   ജീവിതം മുഴുവനും കിതാബുകളിലായി കഴിയുന്ന ആലിമീങ്ങൾ ഉണ്ട് അവരുടെ  40 പേർ അടങ്ങിയ സമസ്ത  മുശാവറയുടെ തീരുമാനമേ കേരളത്തിലെ സുന്നികളായ ഉമറാക്കൾ സ്വീകരിക്കുകയുള്ളൂ അത് മുംബും ഉണ്ടായിട്ടുണ്ട് എനിയും അങ്ങനെ തന്നെയായിരിക്കും ......  ഇതിന്നെതിരായി ഇവർക്കെതിരായി എനി ആര് തന്നെ സുന്നത്ത് ജമാ അത്താണെന്ന് പറഞ്ഞ് വന്നാൽ അതൊക്കെ സമ്പത്ത് ജമാ അത്തും, പുത്തൻ ജമാ അത്തുമാണെന്ന് മനസ്സിലാക്കി പുറം കാലു കൊണ്ട് തട്ടിമാറ്റുക തന്നെ ചെയ്യും ,
📝📝👍🏼

👇🏻
  ഇന്ന് നാം എത്ര തന്നെ വലിയ കിതാബ് തിരിയുന്ന ആളായാലും അതിനൊക്കെ കാരണം നമ്മുടെ ഉസ്താദുമാരാകുന്നു , നാം  ആ ഉസ്താദുമാരിൽ നിന്ന് പടനം  കഴിഞ്ഞ് ബിരുദവും വാങ്ങി കോളേജിൽ നിന്നിറങ്ങി  പിന്നെ സ്വയം  ഗവേഷണം നടത്തി സ്വന്തം ഉസ്താദവർകൾക്കൊ ഉസ്താദവർകൾ അടങ്ങുന്ന  40 മുശാവറ അൻ ഗങ്ങൾക്കൊ ഇല്ലാത്ത പുതിയ വാദവും  കൊണ്ട് വരുകയാണെങ്കിൽ അത് ആരായാലും  എതിർക്കപ്പെടേണ്ടത് തന്നെയാകുന്നു....👇🏻👆🏻👆🏻👆🏻❌

ഇൻഷാ അല്ലാഹ് ..... ഞാൻ നിർത്തുന്നു  ഈ പ്രതികരണം  അദബോട്കൂടി എഴുതിയതാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു
😔😔😔
ദുആയിൽ ഈ വിനീതനെയും എപ്പോഴും ഉൾപ്പെടുത്തണം

വസ്വിയ്യത്തോടെ

സിദ്ധീഖുൽ മിസ്ബാഹ്
(0949621008)..

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

♻♻♻♻♻♻♻♻♻♻♻

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate