Showing posts with label മാല മൗലീദ്. Show all posts
Showing posts with label മാല മൗലീദ്. Show all posts

Saturday, 11 April 2020

പകർച വ്യാധികൾ മുമ്പും ഉണ്ടായിട്ടുണ്ടോ ?

*കൊറോണ കാരണം പലരാജ്യങ്ങളിലും പള്ളികളടക്കപ്പെട്ടിരിക്കുകയാണല്ലോഇത്തരം അവസ്ഥ ഏതെങ്കിലും കാലഘട്ടത്തിലുണ്ടായതായി ചരിത്ര കിതാബുകളിലുണ്ടോ?*
 ✍✅
അതെ, 1000 വർഷങ്ങൾ മുമ്പ് ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും(ഇന്നത്തെ സ്പെയിൻ,അൻഡോറ,പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاء
ൽ രേഖപ്പെടുത്തിയതായി കാണാം

👇🏻ഇബാറത്ത് 👇🏻
في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).

"سير أعلام النبلاء" (18/ 311)
🕋🕋🕋🕋🕋🕋🕋🕋

പകർച വ്യാധി ഉണ്ടാകുമ്പോൾ മൻ ഖൂസ് ട്രീറ്റ്മെന്റ്


പകർച വ്യാധി ഉണ്ടാകുമ്പോൾ മൻ ഖൂസ് ട്രീറ്റ്മെന്റ്

https://m.facebook.com/story.php?story_fbid=2702132130024404&id=2176010752636547
*മൻഖൂസ്വ് മൗലിദ് ഓതി രോഗപ്രതിരോധത്തിന്ന് അല്ലാഹുവിനോട് ദുആരക്കുന്നതിനെ കളിയാക്കുന്ന പുത്തൻ വാദികൾ ഇത് കേൾക്കുക , ഇസ്ലാമിക ലോകത്തെ വെള്ളി നക്ഷത്രങ്ങളായ ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ പോലുള്ള മഹാരഥന്മാർ രോഗം മാറാൻ  നമുക്ക് പഠിപ്പിച്ച് തന്ന മാർഗ്ഗങ്ങൾ അറിയുക , അമൽ ചെയ്യുക*

*ഉസ്താദ് അബൂയാസീൻ അഹ്സനി ചെറുശോല*
____________      💚💙💜

https://youtu.be/j6dhxKvN_Us
*റഹ്മത്ത് ഇറങ്ങുന്ന മൻ ഖ്വൂസ് ട്രീറ്റ്മെന്റ്*

*റഹ്മത്ത് ഇറങ്ങും പിശാച് ഓടും*

*റഹ്മത്ത് വേണോ നിൽക്കവിടെ വഹാബികളേ !!!!*

*"മൻ ഖ്വൂസ് മൗലിദ്" വഹാബിസത്തെ ഭയപ്പാടിലും പ്രതിരോധത്തിലുമാക്കുന്നു*

*🎤 ഉസ്താദ് അബൂ യാസീൻ അഹ്സനി ചെറുശോല*
💙_________________________💙




മരിച് പോയ ഭാര്യക്ക് കഫൻ തുണി കൊണ്ട് പോകുക ! ഇത് മാലയിലായിരുന്നെങ്കിലോ ?

https://youtu.be/riJpaSjWbo4

*മരിക്കാൻ നേരത്ത് സ്വഹാബിവര്യൻ മുമ്പേ മരണപ്പെട്ട് പോയ സ്വന്തം ഭാര്യക്ക് കഫൻ തുണി അധികം കൊണ്ട് പോകുക എന്നിട്ട് മരണ ശേഷം ഈ കൊണ്ട് പോയ വസ്ത്രവും ധരിച്ച് ഭാര്യയും ഭർത്താവും കണ്ട് മുട്ടുക !!! ഹാഹ് എന്താ സംഭവം!! കേട്ട് നോക്കൂ*!!!

 masha Allah മരണ ശേഷം !! കൊടും ഷിർക്ക് ചൊർക്ക്  മുജായിദുകൾ ഇനിയെന്ത് ചെയ്യും

*മാലയിലോ മൗലിദിലോ ആണ് ഈ സംഭവം ഉണ്ടായതെങ്കിൽ അത് പാളക്കിത്താബെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന വഹാബി മുജായിദുകളേ !!!!!*

*കണ്ണ് തുറക്കൂ കാത് കൂർപ്പിച്ച് കേൾക്കൂ*👆🏻👆🏻

*ഈ സംഭവം സ്വന്തം കൈപ്പട കൊണ്ട് എഴുതുന്നത് സമസ്തയുടെ ആലിമീങ്ങളല്ല !!! മുജായിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ഇബ്നു അബ്ദുൾ വഹാബാണ് !*

*അദ്ദേഹം എഴുതി മക്കതുൽ മുകറമയിൽ വെച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നു*

*ഇനിയെന്ത് ചെയ്യും മുജാഹിദുകൾ*😫🤦🏼‍♂________🤪👍🏻

Saturday, 19 August 2017

മുഹ്യദ്ധീൻ മാല വരികളിലെ യാഥാർത്ത്യം

*19/08/2017*
🖌 *siddeequl misbah*

🔻___________________🔻
*"ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*

*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ  കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"*
🔷
*മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!*

*എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും* !!!
🔷
*ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ*👇🏻

*سورة آل عمران (٣): الآيات ٤٨ الى ٤٩]*
*وَرَسُولاً إِلى بَنِي إِسْرائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِ الْمَوْتى بِإِذْنِ اللَّهِ وَأُنَبِّئُكُمْ بِما تَأْكُلُونَ وَما تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (٤٩)*
🔷
*""പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്‍ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള്‍ വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49)*

*ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
🔷
*ഇത് പറയുമ്പോൾ വിമർശകർ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് വിമർശകരും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*

*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔷
*മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും*
🔻
*"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*

*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ"*

*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ"*

*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*
⤵
*ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.* ______________
🖌 *Siddeequl Misbah*
(09496210086)
*കൂടുതൽ വായനക്കായി sunniknowledge blog സന്ദർശിക്കുക*____🌸🌺🌸

Saturday, 29 April 2017

"മങ്കൂസ് മൗലിദ്" വരികളിലെ യാഥാർത്ത്യം

131_______
*siddeequl misbah* ✍🏻 26/04/2017
⏬___________________⏬

*"മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"*
_______________________

⏬
സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ   ബിംബങ്ങളെ വിളിച്ച് പാടിയ  സംഭവവും പാട്ടും  ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ  ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം

👇🏻
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ 
... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ

(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻
⏬☝
എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!
⏬
എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക‌ നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം  ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും  തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ‌ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ  ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ  ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു  കൊടുത്തിട്ടുള്ളത്
⏬
പക്ഷെ തിരൂരങ്ങാടി പോലുള്ള  വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.
⏬
പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻

*الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم*
      __________________________

وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:
أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب
ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب

(ـ[سبل الهدى والرشاد، في سيرة خير العباد،
المؤلف: محمد بن يوسف الصالحي الشامي)  ✍🏻☝🏻
⏬
അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും.  അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന്  കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.
⏬
ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച  സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം

وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ

أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:
تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ
وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ
وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ
فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ

(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)
⏬
സംഭവം ചുരുക്കത്തിൽ ഇങ്ങനെ

"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി  ആ ദിവസം അവർ‌ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും  ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു  , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത്  ഇതറിഞ്ഞ   ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
🔽🔽👇🏻🔽🔽
*പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ  സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്*

അല്ലാഹു ഈ പൈശാചിക ഷറിൽ നിന്നും നമ്മെ കാക്കുമാറാകട്ടെ ആമീൻ 😰

✍🏻 siddeequl misbah
(09496210086)

കൂടുതൽ വായനക്കായി
*sunniknowledge.blogspot.com*
ബ്ലോഗ് 🔎 സന്ദർശിക്കുക
___________💐💐💐💐👍🏻

Wednesday, 16 November 2016

"വിദൂരവിളിയും ഉത്തരവും , ഖൽബിലുള്ളതറിയലും ശാസ്ത്രീയമാണെങ്കിൽ തൗഹീദ് "

📖 വിശുദ്ധ ഖുർആൻ വിവരണം തഫ്സീർ അമാനി മൗലവി        

📚📚📘📘📗📘📖👀👀
ശാസ്ത്രത്തിന് യാഥാർത്യം വ്യക്തമായി മനസ്സിലാകുവാൻ കഴിയാത്ത ചില പ്രത്യാേകതകള്‍ ചില ആളുകളില്‍ എല്ലാ കാലത്തും കാണപ്പെടാറുണ്ട്.   

             അവക്ക് ശാസ്ത്രം ചില പ്രത്യോകപേരുകള്‍മാത്രം ൻൽകുന്നു.                 അവയുടെ യാഥാർത്യമോ മാർഗ്ഗമോ അതിനു അറിയുകയില്ല ഇതാ
" ടെലിപ്പതി നോകുക. എന്താണത്   ❓              അതെങ്ങിനെ സാധികുന്നു മനുഷ്യൻ റ്റെ കാഴ്ച്ചയോ ശബ്ദമോ എത്താത്ത ദൂരത്ത്നിന്ന് ഒരാള്‍ ഒരാളെ വിളിച്ച് പറയുകയും അത് മറ്റൊയാള്‍കേട്ട് സ്വീകരിക്കുകയും ചെയ്യുന്നു. മറകളും ദൂരങ്ങളും അതിനു തടസ്സമാവുകയില്ല"

ഇതാ "മാഗ് നറ്റിസം" അതെന്താണ് എങ്ങിനെയാണ്  ഒരാളുടെ ഉദ്ദേശം മറ്റൊയാളില്‍ എങ്ങിനെ ശക്തിചെലുത്തുന്നു. ഒരുതുറന്ന പുസ്തകം നോക്കിവായിച്ചാല്‍ എന്നുപോലെ ഒരാളുടെ സ്വകാര്യ സദ്ധേശം മറ്റേയാള്‍ ഏറ്റുവാങ്ങുന്നു.    ഇതിനൊക്കെ ചിലപേരുകള്‍ നല്‍കുകയല്ലാതെ അതിനു അപഗ്രഥിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.

ഇങ്ങിനെ പലതുമുണ്ട്.
സമ്മതിച്ചു കൊടുക്കുവാന്‍ മതിയായ അനുഭവമൊ പരിചയമോ സിദ്ധിക്കാത്തതിൻ റ്റെ പേരില്‍ ശാസ്ത്രം അവയെ പറ്റി തർക്ക വിമർശനം നടത്തി കൊണ്ടിരിക്കുകയാണ്  എല്ലാ ആത്മീയ ശക്തികളേയും വിമർശിച്ചു തളളുന്ന വമ്പന്‍മാർക്കു  അങ്ങിനെ ഒന്നില്ലെന്ന്  സ്ഥാപിക്കുവാന്‍ കഴിയുകയില്ല
അജ്ഞാതമായഭാവിയെ കുറിച്ച് ന്താനൊരു സ്വപ്നം കാണുന്നു.  ആസ്വപ്നം അതേ പോലെ പുലരുന്നു അവർ നിഷേധിക്കുന്ന ആത്മിയേന്ദ്രിയങ്ങള്‍ക് ഇങ്ങിനെ യാതെരു ഭാവി സംഭവിക്കാന്‍ പേകുന്നെന്ന് എങ്ങിനെയാണ്ബോധമുണ്ടാകുന്നത്❓അറിയായ്മയും കണ്ടു പിടുത്തതിനുളള മാർഗം ഇല്ലായ്മയും കൊണ്ട് മാത്രം മനുഷ്യനിൽ അന്തർഭവിച്ചു കിടക്കുന്ന ഇത്തരം അജ്ഞാത ശക്തികളെ നിഷേധിക്കുന്നത് തികച്ചും ഗർവ്വല്ലാതെ മറ്റൊന്നു മല്ല (തഫ്സീഅമാനിമൗലവി പേജ് 223).

✅✅✳💪👆📖👀

🔴 ഇങ്ങിനേ അമാനിമൗലവി പരിജയപ്പെടുത്തുന്ന ഈ വിളിച്ച് പ്രാർത്ഥന  അതായത് ഒരാൾ ഒരാളെ വിളിക്കുകയും കേള്‍കുകയും അത് സ്വീകരിക്കുകയും ചെയ്യുന്ന ഈ വിളിച്ച് പ്രാർത്ഥനയും അതിനു ഉത്തരം കൊടുക്കലും നിങ്ങള്‍ ചെയ്യുമ്പോള്‍ തൗഹീദ് ആകുന്നതും സുന്നികള്‍ ഇസ്തിഗാസ ചെയ്യുമ്പോൾ അത് ശിർക്കാവുകയും എങ്ങിനെ മൗലവിമാരെ.. ❓

🔵 ""കുപ്പിക്കകതുള്ള  വസ്തുവിനെ പോലെ പോലെ കാണും ഞാൻ നിങ്ങളെ ഖല്ബകം""" എന്ന് മുഹ്യിയിദ്ദീൻ മാലയിൽ പറയുന്നതോ അതോ  തുറന്നു വെച്ച പുസ്തകം പോലെ മറ്റൊരാളുടെ ഖല്ബിലുള്ളത് മനസ്സിലാക്കാൻ കഴിയുമെന്നു പറയുന്ന അഭിബത്ത കെ എൻ എം ഇറക്കിയ അമാനി പരിഭാഷയിൽ ഉള്ളതോ  ഏതാണ് "കൊടിയ ശിർക്ക്  "മൌലവിമാരെ ❓അതല്ല ഇതു രണ്ടും തൗഹീദ് ആണെങ്കിൽ അതും പറയുക‍❓

🔴 അപ്പോള്‍കുപ്പിക്കകതുള്ള  വസ്തുവിനെ പോലെയാണങ്കിൽ അതിനേയും കടത്തിവെട്ടിക്കൊണ്ട് ഇവിടെ  അമാനിമൗലവി സമ്മതിച്ചിരിക്കുന്നത് .
എന്താണത് 👈👀👉 തുറന്നു വെച്ച പുസ്തകം പോലെ ഒരാളുടെ സ്വകാര്യ സന്ദേശം മറ്റൊരാളിലെക്ക് എത്താന്‍ കഴിയും ഇത് മാലയിൽ പറയുമ്പോള്‍ അത് ശിർക്കും നിങ്ങളുടെ അമാനി മൗലവി പറയുമ്പോള്‍ അത് തൗഹീദ് ആവുന്നതും എങ്ങനെ❓

🔵 അപ്പോള്‍കുപ്പിക്കകതുള്ള  വസ്തുവിനെ പോലെയുളളതു ശിർക്കാകുന്ന നിങ്ങള്‍ക്  എന്ത്കൊണ്ട് ഇതു തൗഹീദായി .❓

🔴 മുഹ്യദ്ദീൻശെെഖിനോട്  ഇസ്തിഗാസ ചെയ്യുമ്പോള്‍ ആ വിളി കേള്‍കുകയില്ല എന്നും. അവർക്കു ഉത്തരം ചെയ്യാന്‍ സാധിക്കുകയില്ല എന്നും പറയുന്ന നിങ്ങള്‍
ഇംഗ്ലീഷ് പേര് വെച്ച് കൊണ്ട് അതിനേ ടെലിപ്പതി " എന്നോ, മാഗ് നറ്റിസം" എന്നൊക്കെ വിളിച്ചാൽ അത് എങ്ങിനെയാണ്  അത് തൗഹീദും❓
 
🔵 ഇത് ഇപ്പോൾ ഒരാൾ വിളികുന്നു  മറ്റൊരാള്‍ കേള്‍കുന്നു സ്വീകരിക്കുന്നു.
അപ്പോള്‍ മുജാഹിദുകളേ സുന്നികള്‍ ചെയ്യുമ്പോള്‍ അത് ശിർക്കും നിങ്ങള്‍ അതിനേ ഇംഗ്ലീഷിൽ (ടെലിപ്പതി , മാഗ് നറ്റിസം) എന്നിങ്ങനെ  പേര് ഇട്ട്  വിളിക്കുമ്പോള്‍ അത് തൗഹീദും ❓❓❓

🔴 ഇനി ഇത് നി‍ങ്ങളുടെ വാദ പ്രകാരം പ്രാർത്ഥനയല്ലാ എന്നാണോ.❓ പ്രാർത്ഥനയല്ലാതെ ഇത് പിന്നെ എന്താണ് മൗലവി മാരേ............❓ ഇസ്തിഗാസയാണോ❓

 
🔵 ഇസ്തിഗാസയാണങ്കിൽ സുന്നികളുടെ വാദം നിങ്ങള്‍ അംഗീകരിക്കുന്നു‌.
പ്രാർത്ഥനയാണോ എങ്കിൽ നിങ്ങള്‍ ന്തങ്ങളുടെ പേരില്‍ ആരോപികുന്ന ശിർകിൽ നിങ്ങളും പെടും  കരുതിയിരിക്കുക മുജാഹിദുകളേ എന്തുണ്ട് മുജാദുകളേ നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് പറയാന്‍.....❓❓❓     
                                                   
                                🔷♦🔷♦🔷♦🔷♦🔷______________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate