Showing posts with label ആദർഷ ചോദ്യങ്ങൾ. Show all posts
Showing posts with label ആദർഷ ചോദ്യങ്ങൾ. Show all posts

Tuesday, 12 September 2017

"സൗദി സലഫിയും കേരള സലഫിയും"

✒________________🖋
🔽
കേരള സലഫികളോടു നൂറ് കണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുന്നു. വല്ല മുജാഹിദ് മൗലവിമാരോ സലഫിസത്തില്‍ ആത്മാർത്ഥതയുള്ള വല്ല സലഫി സുഹുർത്തുക്കളോ ഇതിനു മറുപടി പറയാന്‍ തയാറുണ്ടോ???????

⁉🔽
ചോദ്യങ്ങള്‍

1. കേരള സലഫികള്‍ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആനിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികള്‍ നാലിലൊരു മദ്ഹബിനെ പിന്തുടരാന്‍ ഉൽബോധിപ്പിക്കുകയും അവിടത്തെ മദ്രസകളില്‍ 'നാല് മദ്ഹബുകള്‍' പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ ശരി അല്ല സൗദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നു നിങ്ങള്‍ക്ക് വാദമുണ്ടോ???
🔽
2. കേരള സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുഅയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നത്തിനെതിരാണെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും
ജുമുഅക്ക് 2 ബാങ്കുകള്‍ നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നു നിങ്ങൾക്ക് വാദമുണ്ടോ?
🔽
3. കേരള സലഫികളായ നിങ്ങള്‍ ജുമുഅ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക്ക് തിരിയണമെന്നും വാദിക്കുന്നു. സൗദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്പറിന് മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കണമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൗദി സലഫിസത്തെയാണോ?
🔽
4. കേരള സലഫികളായ നിങ്ങള്‍ റമളാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. ആദ്യ കാല കേരള മുജാഹിദുകൾ തറാവീഹ് 20 ആണെന്നും അത് റമളാനിൽ മാത്രം ഇശാഇന്ന് ശേഷമുള്ള ഈ രണ്ട് റക് അത്തിൽ സലാം വീട്ടുന്ന സ്പെഷൽ നമസ്ക്കാരമാണെന്ന് പഠിപ്പിക്കുകയും പിന്നീട് തറാവീഹ് 11 റക്അതാണെന്നും, 8 റക്അതാണെന്നും, 11 ൽ കൂടുതൽ ബിദ് അത്താണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും എത്ര വേണമെങ്കിൽ നിസ്ക്കരിക്കാമെന്നും വരെ പലപ്പോഴായി പല പല അപ്ഡേറ്റ് വാദങ്ങളാണ് കേരള സലഫികൾക്കുള്ളത്. എന്നാൽ മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റക്അത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള സലഫിസത്തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?
🔽
5. നിസ്കാരത്തിന്റെ ശേഷം പള്ളികളില്‍ നടന്നു വരുന്ന കൂട്ട് പ്രാര്‍ത്ഥനകളെ കേരള സലഫികളായ നിങ്ങള്‍ എക്കാലവും എതിര്‍ത്ത് വന്നിരുന്നു. അത് ദീനില്‍ പുതുതാണെന്നും സുന്നതിനെതിരാനെന്നുമാണ് നിങ്ങളുടെ വാദം. മാത്രവുമല്ല , കൂട്ട് പ്രാർത്ഥന വ്യഭിചാരത്തേക്കാൾ വല്യ കുറ്റമാണെന്ന് പോലും  ബാലുശേരിയെന്ന മുജാഹിദ് മൗലവി പച്ചയായി പ്രസംഗിച്ചതുമാണ്. എന്നാൽ മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും കൂട്ട് പ്രാര്‍ത്ഥന നില നിൽക്കുന്നത് കാണാം. അത് പോലെ റമളാനിലെ തറാവീഹ് നിസ്കാരത്തിന്റെ ശേഷം മക്ക, മദീന പള്ളികളിലെ ഇമാമുമാര്‍ പതിനായിരങ്ങളുടെ മുന്നില്‍ നടത്തുന്ന കൂട്ട് പ്രാര്‍ത്ഥന ലോക മുസ്ലിങ്ങള്‍ TVകളിലൂടെ കാണുന്നവരാണ്. കൂട്ട് പ്രാര്‍ഥനയെ അംഗീകരിക്കുന്ന സൗദി സലഫിസത്തെയാണോ അല്ല അത് നിഷേധിക്കുന്ന കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?
🔽
6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മ്മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നത്തിനുമെതിരാണെന്നായിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൗദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിർക്കാണെന്ന് വാദിക്കുന്ന കേരള സലഫിസത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൗദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?
🔽
7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സ്വഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുഅ ഖുതുബ മാസങ്ങള്‍ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലെ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ സലഫി പണ്ഡിതന്മാരുമുണ്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിർക്കാണെന്ന് വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നത്തുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉൾപ്പെടുത്തേണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്?
🔽
8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവർക്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിർക്കാണെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്ന് നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ച് അത് ശിർക്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?
🔽
9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്തത് പോലെ തന്നെ സ്വഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്ന് പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള സലഫികളായ നിങ്ങള്‍. ഇന്ന്‍, സ്വഹാബികള്‍ ഔലിയാക്കളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതടിസ്ഥാനത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?
🔽
10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള സലഫികളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനോട് ഇസ്തിഗാസ നടത്തും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തർക്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിർക്കാണെന്ന് പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിർകിന്റെയും തൌഹീദിന്റെയും ഹിസാബ് നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിക്കുന്നത്. അത് ശിർകാണോ? ദുന്യാവിൽ ഷിർക്കായത് മഹ്ഷറയിൽ തൗഹീദാകുമോ ?  ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ച് പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിർക്കിന്ന് കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക്‌ വേണ്ടി സഹായം ചെയ്യുന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?
🔽
ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവ് ചെയ്തു ഉത്തരം തരൂ!! !____________👍

(9496210086 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യുമല്ലോ)

Saturday, 12 November 2016

"KNM ശിർക്കാരോപണവും Man Made തൗഹീദും പൊളിച്ചെഴുതുന്നു"

___________🛢🕯🕯🕯
"KNM  ഷിർക്കാരോപണവും തൗഹീദും പൊളിച്ചെഴുതുന്നു"
___________________________

💡
നാളിത് വരെ കഴിഞ്ഞ് പോയ മുസ്ലിം ഉമ്മത്തിനിടയിൽ പുതിയ ഷിർക്കൻ വാദവും പുതിയ തൗഹീദുമായി വന്നവർ തന്നെ തൗഹീദും ഷിർക്കും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നു!!!!!
💡
തൗഹീദും , ഷിർക്കും പൊളിച്ചെഴുതുന്നതിനിടയിൽ KNM തന്നെ എട്ട് വിഭാഗമായിത്തീരുകയും ചെയ്തു ...

📝📓📓📝

"മുജായിദുകൾക്ക് ജീവിച്ചിരിക്കുന്നവരോട് വല്ലതും ചോദിക്കാൻ എന്ത് തെളിവാകുന്നു മാനദണ്ഡം അതേ തെളിവും മാനദണ്ഡവുമാകുന്നു മരണപ്പെട്ടവരോട് വല്ലതും ചോദിക്കാൻ, ജീവിച്ചിരിക്കുന്നവരോട് തന്നെ എല്ലാ കാര്യവും നാം ചോദിക്കാറില്ല ചോദിക്കപ്പെടുന്നയാളിൻ റ്റെ മർതബയനുസരിച്ച് നാം ചോദിക്കുന്നു ഇത് പോലെ മരണപ്പെട്ട എല്ലാവരോടും നാം ചോദിക്കാറില്ല , അംബിയാ അൗലിയാക്കളോട് മാത്രമായി നാം ചോദിക്കുന്നു കാരണം അവർക്ക് മരണ ശേഷവും നമ്മെ സഹായിക്കാൻ കഴിയും എന്ന നിലക്കാകുന്നു,
💡
ജീവിത കാലത്ത് ഒരു കാഫിറായ ഡോക്റ്ററുടെ ചികിൽസ തേടിയെങ്കിൽ മരണശേഷം തേടാത്തത് ഈ കഴിവ് മരണ ശേഷം ഇല്ലാത്ത് കൊണ്ടുമാകുന്നു

💡എന്നാൽ‌ മരണപ്പെട്ടവരോട് ചോദിക്കുംബോൾ ഷിർക്കും ജീവിത കാലത്ത് ചോദിച്ചാൽ അത് തൗഹീദുമാണെന്ന കേരള മുജായിദുകളുടെ വാദം അബദ്ധ ജഡിലവും‌ , ഇത്തരം വിഷ്വാസം മുൻ ഗാമികളിൽ കാണാത്തതുമാകുന്നു
💡
ബദ് രീങ്ങളെ കാക്കണെ , മുഹ്യദ്ദീൻ ഷൈഖേ കാക്കണേ എന്നിങ്ങനെ മരണപ്പെട്ട മഹാന്മാരെ വിദൂരത്ത് നിന്ന് വിളിക്കലാണ് ഷിർക്കെങ്കിൽ , ജീവിത കാലത്ത് വിളിക്കുന്നത് ഷിർക്ക് വരുന്നില്ലെ എനി ജീവിത കാലത്ത് ഇവർ വിളി കേട്ട് ഉത്തരം നൽകുന്നത് കൊണ്ടാകുന്നു ഷിർക്ക് വരാത്തതെങ്കിൽ വിളി കേട്ട് ഉത്തരം ചെയ്യുന്ന മാതാ അമ്ര്താനന്തമയി, സത്യസായിബാബ എന്നിവരെ വിളിച്ചാൽ ഷിർക്ക് വരില്ല എന്നാണൊ ?????  ഷിർക്കിന്ന് ദൂരം , വിദൂരം, ഉത്തരം നൽകുക നൽകാതിരിക്കുക എന്നതൊക്കെ മാനദണ്ഡമാണൊ ?? എനി ഉത്തരം ചെയ്യാത്ത കല്ല്, മണ്ണ്, മരം, സൂര്യൻ തുടങ്ങിയവയോട് ഷിർക്ക് വരില്ലെ??? ഷിർക്കിൻ റ്റെവിളി മഹാന്മാരിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് എന്താണെന്ന് മനസ്സിലാകുന്നില്ല???

💡
ഖിയാമത്ത് നാൾവരെ ഉത്തരം നൽകാത്തതിനെ വിളിക്കാൻ പാടില്ല അങ്ങനെ വിളിക്കൽ ഷിർക്കാണെങ്കിൽ ഖിയാമത്ത് നാൾ വരുന്നത് വരെ  ഉത്തരം നൽകപ്പെടുന്ന ആൾദൈവങ്ങളെ വിളിക്കാമെന്നും അത്തരം വിളി ഷിർക്കാവുകയില്ല എന്നാണൊ

💡
വിദൂരത്ത് നിന്ന് വിളി കേട്ട് ഉത്തരം ചെയ്യാനുള്ള കഴിവ് അല്ലാഹിവിന്ന് മാത്രമുള്ളതാണെങ്കിൽ അടുത്ത് നിന്ന് വിളി കേട്ട് ഉത്തരം ചെയ്യുന്നത് അല്ലാഹുവിൻ റ്റെ മാത്രമായുള്ള കഴിവ് അല്ലെ   ,  ഇങ്ങനെ അല്ലാഹുവിന്ന് ഉള്ള  സ്വിഫത്തിൽ പക്ഷപാദം ഉണ്ടൊ ???? വിളി അത് ദൂരമാകട്ടെ , അടുത്തുള്ളതാകട്ടെ രണ്ടും അല്ലാഹുവിൽ നിന്നല്ലെ❓❓

💡മറഞ്ഞ വഴിയിൽ കൂടിയുള്ള തേട്ടമാകുന്നു ഷിർക്കെങ്കിൽ ഇതേ മാനദണ്ഡം തെളിഞ്ഞ വഴിക്കില്ലെ?  അഭൗതിക തേട്ടമാകുന്നു ഷിർക്കെങ്കിൽ ഭൗതിക തേട്ടം ഷിർക്കാവുകയില്ലെ എനി മറഞ്ഞതും, അഭൗതികവും അല്ലാഹുവിൽ നിന്ന് മാത്രമുള്ളതാണെങ്കിൽ തെളിഞ്ഞതും , ഭൗതികവുമായ കാര്യങ്ങളിൽ എന്തേ അല്ലാക്ക് പങ്ക്കാരുണ്ടൊ നഊദുബില്ലാഹ് എന്താ ഒരു തൗഹീദ്
💡
കാര്യ കാരണ ബന്ധത്തിനപ്പുറത്തുള്ളത് അല്ലാനൊട് മാത്രമേ ചോദിക്കാൻ പാടുള്ളൂ അല്ലാത്തവരോട് ചോദിക്കൽ ഷിർക്കാണെങ്കിൽ , കാര്യകാരണ ബന്ധത്തിനിപ്പുറത്തുള്ള കാര്യങ്ങൾക്ക് വേണ്ടി അല്ലാനോട് ചോദിക്കാൻ പാടില്ലെന്നൊ ???? അപ്പുറത്തുള്ളതാകട്ടെ  , ഇപ്പുറത്തുള്ളതാകട്ടെ രണ്ടും അല്ലാഹുവല്ലെ തരുന്നത് , ഇങ്ങനെ തരുന്നതിൽ അല്ലാക്ക് വിവേചനം ചാർത്തുകയാണൊ മുജായിദുകളെ???
രണ്ട് ചോദ്യങ്ങൾക്കും ഒരേ വിഷ്വാസമാണെങ്കിൽ ഷിർക്ക് എവിടെ നിന്ന് വരുന്നു .....

⛩⛩⛩ഇത്തരം MAN MAID തൗഹീദ് കൊണ്ടുള്ള പ്രശ്നങ്ങൾ എനിയെങ്കിലും മനസ്സിലാക്കുക , അറിയാതെ ഇത്തരം പിഴച്ച  വിശ്വാസത്തിൽ പെട്ട് പോയവരുണ്ടെങ്കിൽ മടങ്ങി വരുക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ....

Siddeequl Misbah
(09496210086)
________________
"വിജ്ഞാനം വിരൽതുമ്പിൽ"
ക്ലിക്ക് ചെയ്യൂ sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം"
_______🌎🌍🌏🌖🌓🌒🌗🌑🌘

Thursday, 22 September 2016

ആദർഷ ചോദ്യങ്ങൾ ..2...

Dear friends iam siddeeq

Pls pls pls എ൯റ്റെ സ൦ശയ൦ ഒന്ന് തീ൪ത്തു തരുമോ മുജായിദുകളെ ഒരായിര൦ വട്ട൦ ചി൯തിച്ചു ഒരു പിടിയു൦ കിട്ടുന്നില്ല എ൯ഗനെ???? ചി൯തിച്ചാലു൦????????????? നോ ഷി൪ക്ക് ആവുന്നേ ഇല്ല

(1)    അതായത് ജീവിച്ചിരിക്കുന്ന ആരുമാവട്ടെ അവരോട് എ൯തെ൯കിലു൦ സഹായാര്‍ത്ഥന അഥവാ ഇസ്തിഗാ നടത്തിയാൽ ഷി൪ക്കല്ല എന്ന് നി൯ഗൾ പറയുന്നു എന്നാൽ ഇവിടെ എ൯ഗനെ ചോദിക്കുന്നുവോ അതേ വിഷ്വാസത്തിൽ മരണപ്പെട്ടവരോട് സഹായ൦ ചോദിക്കു൯ബോൾ ഷി൪ക്കാണെന്ന് പറയുന്നു മരണവു൦ ജീവിതവുമാണോ ഷി൪ക്കി൯റ്റെ മാന ദ൯ടഡ൦ അതോ വിഷ്വാസത്തിലാണോ ഷി൪ക്ക് വരുക????????????

(2)...... അപ്പോൾ മുജായിദുകളെ നി൯ഗൾ പറയുക മരിച്ചവ൪ കേൾക്കില്ല എന്ന് വാദിക്കു൦ അപ്പോൾ എ൯റ്റെ സ൦ശയ൦ ബധിരനായ ഒരാളോട് ജീവിത കാലത്ത് ചോദിച്ചാൽ ഷി൪ക്കാവുകയില്ലേ????  കേൾക്കൽ എന്ന മാന ദ൯ടമാണോ അതോ വിഷ്വാസത്തിലാണോ ഷി൪ക്ക് വരുക?????????

(3) അപ്പോൾ മുജായിദുകളെ നി൯ഗൾ പറയു൦ അവ൪ കേൾക്കുക മാത്രമല്ല കേട്ടാൽ തന്നെ ഉത്തര൦ ചെയ്യുകയില്ല എന്നാൽ എ൯റ്റെ സ൦ഷയ൦  എ൯റ്റെ ഭാഷ,  സ൦സാര൦ തിരിയാത്ത ഒരു അന്യ സംസ്ഥാന ക്കാരനോട് അല്ലെ൯കിൽ അന്യ രാജ്യക്കാരനോട് അല്ലെ൯കിൽ ബധിരനു൦ മൂ൯ഗനുമായ ആളോട് ജീവിത കാലത്ത് ചോദിച്ചാൽ ഷി൪ക്കാകുമോ?? കാരണ൦ അവ൪ കേട്ടാൽ തന്നെ ഉത്തര൦ ചെയ്യുകയില്ലല്ലോ അപ്പോൾ ഉത്തര൦ ചെയ്യുക എന്നതാണോ ഷി൪ക്കി൯റ്റെ മാന ദ൯ടഡ൦???  അതോ വിഷ്വാസത്തിലാണോ????

(4) അപ്പോൾ നി൯ഗൾ പറയു൦ ഇവിടെയുള്ള ഒരാൾ അ൯ഗ് ബഗ്ദാദിലുള്ള മുഹ്യദ്ദീ൯ ഷെെഖ് റ വിനെ വിളിച്ചാൽ ഷി൪ക്കാണ് വിദൂരത്തുള്ളതാണ് കണ്ണ് മുന്നിൽ ഇല്ലാത്തതാണെന്ന് എന്ന് പറയു൦ അപ്പോൾ എ൯റ്റെ സ൦ഷയ൦????  ഞാൻ ഇപ്പോൾ ബഗ്ദാദിലുള്ള ഒരാളെ മൊബെെലിൽ കോള് ചെയ്തു അദ്ദേഹ൦ കേൾക്കു൦ എന്ന വിശ്വാസത്തോടെയാണ് ഞാ൯ വിളിക്കുന്നതു൦ ചോദിക്കുന്നതു൦ പക്ഷേ അദ്ദേഹ൦ എ൯ഗനെയു൦ കേൾക്കന്നുമില്ല പ്റതികരിക്കുന്നുമില്ല ഒന്നുകിൽ നെറ്റ് വര്‍ക്ക് പ്റശ്ന൦ അല്ലെ൯കിൽ അദ്ദേഹത്തിന് കേൾക്കാ൯ കഴിയുന്നില്ല

അല്ലെ൯കിൽ ദുബെെ യിലുള്ള എ൯റ്റെ പിതാവിനെ കേൾക്കുകയോ ഉത്തര൦ ചെയ്യുകയോ ഇല്ല എന്നറിഞ്ഞിട്ടു൦ ഞാ൯ വെറുതെ ഇവിടെ നാട്ടിൽ നിന്ന് വല്ലതു൦ വാപ്പയോട് ചോദിച്ചാലു൦ ഷി൪ക്ക് വരുമോ???????  ഇവിടെയു൦ വിഷ്വാസത്തിലാണോ അതോ പ്റവ൪ത്തിയിലാണോ ഷി൪ക്ക് വരുക????????

(5) എനി നി൯ഗൾ മാസ്ററ൪ പീസായി പറയാറുള്ളത്   നി൯ഗൾ ചോദിക്കുന്നവ൪ മരിച്ചു പോയി അവ൪ ജീവനില്ലാത്തവയാണ് എന്ന്
പറയു൦ അപ്പോൾ എ൯റ്റെ സ൦ഷയ൦ ജീവനുള്ള ആത്മാവിനോട് (ആത്മാവിന് മരണമില്ല എന്ന് ഞാ൯ പഠിപ്പിച്ച് തരേ൯ടല്ലോ)  ചോദിച്ചാൽ ഷി൪ക്കാകുമോ????? ആത്മാവിന് ജീവനു൯ടല്ലോ!!!!!!!!!!!!!!!

കൂടാതെ ഷുഹദാക്കളെ പറ്റി നി൯ഗൾ മരിച്ചു എന്ന് പറയരുത് നബിയേ "അവ൪ എ൯റ്റടുത്ത് ജീവിക്കുന്നവരു൦ അവ൪ക്ക് നാ൦ ഭക്ഷണ൦ നൽകപ്പെടുന്നതുമാണ്"  എന്ന് അള്ളാഹു പടിപ്പിക്കുന്നു൯ടല്ലോ അപ്പോൾ ബദ് രീ൯ഗളെ വിളിച്ചാൽ സഹായ൦ ചോദിക്കുന്നത് എ൯ഗനെ ഷി൪ക്കാകു൦??? കാരണ൦ ബദ് രീ൯ഗൾ ഷുഹദാക്കളല്ല എന്ന് നി൯ഗളു൦ പറയില്ലല്ലോ അവ൪ അള്ളാഹു വി൯റ്റടുത്ത് ജീവിച്ച് കൊണ്ടിരിക്കുകയാണ്.   

ഖു൪ആ൯ പറഞ്ഞത് കൊണ്ട് ഇടയിൽ പെട്ടെന്ന് ഒരു സ൦ഷയ൦ വന്നു അതായത് മരണപ്പെട്ടവരെ വിളിച്ചാൽ ഷി൪ക്കാണെ൯കിൽ ഖു൪ ആനിൽ തന്നെ അള്ളാഹു ഇബ്റാഹീ൦ നബി (അസ)  മിന്ന് വിഷ്വാസ൦ ഉറപ്പിക്കാൻ വേണ്ടി  പക്ഷികളെ പിടിച്ച് കഷ്ണ൯ഗളാക്കി കൂട്ടി കല൪ത്തി അതി൯റ്റെ ഓരോ ഭാഗ൦ പല ഭാഗത്ത് വെച്ച ശേഷ൦ ഈ ചത്ത പക്ഷികളെ വിളിച്ച് സ്വ൯ത൦ അരികിലേക്ക് വരാ൯ അഭ്യ൪ത്തിക്കാ൯ അള്ളാഹു തന്നെ ഇബ്റാഹീ൦ നബി യോട് കൽപ്പിക്കുന്നു ഇവിടെ പ്റത്യേക൦ സ്റദ്ദിക്കേ൯ട കാര്യ൦ ജീവനില്ലാത്ത വയെ വിളിക്കാ൯   دعاء   എന്ന പദമാണ് അള്ളാഹു ഉപയോഗിച്ചത് അപ്പോൾ മരിച്ചവരെ വിളിക്കുക എന്നത് ഷി൪ക്കാണെ൯കിൽ അത് دعاء   ആണെ൯കിൽ അള്ളാഹു തന്നെ ഇ൯ഗനെ ചെയ്യാ൯ പറയുമോ?????????

(6) ഇനി അവസാനമായി ഒരു സംശയം കൂടി മുജായിദുകളെ

എനിയെങ്ങാനും മരണപ്പെട്ടവർ നേരിട്ട് വന്ന് സഹായിച്ചാൽ അത് ഷിർക്കാകുമോ ❓❓😀
അതോ ഇല്ലയോ


കാരണം മരണപ്പെട്ടവർ നേരിട്ട് വന്ന് സഹായിച്ച സംഭവം അറിയുമല്ലൊ വഫാത്തായ മൂസാ നബി അസ നബി സ യെ സഹായിച്ചത് ബുഖാരിയിൽ ഉൻ ടല്ലൊ അപ്പൊ മരണപ്പെട്ടവർ നെരിട്ട് വരൂലാ എന്നതിന്ന് നിങ്ങളുടെ അടുത്ത് പ്രമാണവും ഇല്ലല്ലോ അപ്പൊ മരണപ്പെട്ടവർ നേരിട്ട് വന്നു നമ്മെ സഹായിച്ചാൽ ഷിർക്കല്ല അല്ലെ വഹാബികളെ
??

വഫാത്തായ അംബിയാകള്‍  സഹായിച്ച സംഭവം ഇത്ര വ്യക്തമായി പടിപ്പിക്കുംബൊള്‍ നമുക്ക്  എന്ത് കൊൻ ട് അവരോട് സഹായം അഭ്യർത്തിച്ച് കൂടാ???????

👇👇👇👇👇

എല്ലാ മുജായിദുകളോടും
ചോദിക്കാനുള്ളത്....❓❓

👇
ജീവിത കാലത്ത് തന്നെ നാം എല്ലാ കാര്യവും എല്ലാവരൊടും ചൊദിക്കാറുൻ ടൊ ❓

👉ഇല്ലല്ലൊ

👇
ചോദിക്കപ്പെടുന്ന ആളിൻ റ്റെ മർതബ അനുസരിച്ച് നാം ചൊദിക്കുന്നു...

👇👇
ഉദാഹരണം എഞിനീയറല്ലാത്ത എൻ റ്റെ ഉമ്മയൊട് വീട്ടിൻ റ്റെ പ്ലാൻ വരക്കാൻ വേൻ ടി
ഞാം ഉമ്മയൊട് ഇസ്തിഗാസ നടത്തുകയില്ല....

👇
കാരണം ഉമ്മാക്ക് അല്ലാഹു ആ കഴിവ്
കൊടുത്തിട്ടില്ല.....

👇
അതാണ്

അങ്ങനെ അല്ലാഹു
ജീവിച്ചിരിക്കുംബൊള്‍ എല്ലാവർക്കും എല്ലാ കഴിവും നലികിയിട്ടില്ലല്ലൊ......

👉നൽകിയ കഴിവിൻ റ്റെ അടിസ്താനത്തിൽ നാം ചൊദിക്കുന്നു...
👇
ഇതേ വിഷ്വാസത്തിൽ തന്നെ

വഫാത്തായ അംബിയാ അൗലിയാക്കള്‍ക്ക് അല്ലാഹു നൽകിയ മുഹ്ജിസത്ത്, കറാമത്തിൻ റ്റെ അടിസ്താനത്തിൽ

സുന്നികളായ
നാം ചോദിക്കുന്നു.....

രൻ ടും ഒരെ വിഷ്വാസമാകുന്നു....

ജീവിതവും മരണവുമല്ല ഷിർക്കിൻ റ്റെ മാന ദൻ ടം...

എനി ജീവിച്ചിരിക്കുംബൊള്‍ ചൊദിക്കുന്നത് തൗഹീദും മരണപ്പെട്ടതിന്ന് ശേഷം ചോദിക്കുന്നത് ഷിർക്കുമാണെന്ന്

മുജായിദുകള്‍ക്ക് വാദമുൻ ടെങ്കിൽ

""""അൽ ബയ്യിനതു അലൽ മുദ്ദഈ """"

വാദിക്കുന്നവർ തെളിവ് കൊൻ ട് വരുക.....

മറുപടി പ്രതീക്ഷിക്കുന്നു…..
സിദ്ധീഖുൽ മിസ്ബാഹ്
09496210086👆👆👆💥💥📢📢📢❓❓❓❓❓❓❓❓

ആദർഷ ചോദ്യങ്ങൾ ..3..

ആദർഷ ചോദ്യങ്ങൾ ….. മുജാഹിദുകളോട്
______________
      💪(ഒന്നാം ഭാഗം)💪

📢1⃣➡അല്ലാഹുവിന് സ്ഥലവും ശരീരവും സൃഷ്ടിച്ച് സച്ചരിതരായ സലഫിൻറെയും ഖലഫിൻറെയും വാക്കുകളെ വാരിവലിച്ചെറിഞ്ഞ് സ്വയം മുജ്തഹിദീങ്ങളായി അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ പിഴച്ച നിങ്ങളോ ദീനിൻറെ സംരക്ഷകർ..????

📢2⃣➡തൗഹീദിൽ ഇത് വരെ ചെറുവിത്യാസലാഞ്ചന പോലുമില്ലാത്ത സുന്നികൾക്കാണോ..? പലവുരു തൗഹീദിൽ മായം ചേർത്ത് ഒരു സു(പഭാതത്തിൽ ശിർക്ക് തൗഹീദാക്കിയും തൗഹീദ് ശിർക്കാക്കിയും ദീനിനെ കളിപ്പാവയാക്കുന്ന നിങ്ങൾക്കാണോ തൗഹീദ് പറയാൻ യോഗ്യത..???

📢3⃣➡(പാർത്ഥനയുടെ നി,ർവ്വചനം എന്ത്..???

📢4⃣➡ഇസ്തിഗാസക്കെതിരെ ആദ്യമായി രംഗത്ത് വന്ന നിങ്ങളുടെ ആശയാചാര്യനായ ഇബ്നു
തൈമിയ്യ തന്നെ പറയുന്നു എനിക്കീ വാദങ്ങളിൽ മുൻഗാമികളില്ല എന്ന്...അപ്പോൾ നിങ്ങളെ വരണ്ടതൗഹീദ് തിരുനബിയും സ്വഹാബത്തും കാട്ടിയ വഴിയല്ലെന്ന് വ്യക്തം..! പിന്നെ എന്തിന് ഇനിയും നിങ്ങളെ ഈ ശിർക്ക് കുര..????

📢5⃣➡ഇസ്തിഗാസ ചെയ്യുന്ന സുന്നികൾ ഇപ്പോക്ക് പോയാൽ നരകത്തിലേകെന്ന് ഒരു ഹദീസ് പോലും സനദടക്കമറിയാത്ത നിങ്ങൾ എഴുതുന്നു..,(പസംഗിക്കുന്നു....
എന്നാൽ ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള പണ്ഡിതപൗർണമികൾ.. (ഇമാം നവവി,ഇമാം ഗസ്സാലി,സുബ്കി,സുയൂത്വി,ഇബ്നു ഹജറുൽ അസഖലാനി,ഹൈതമീ,റംലി*റളിയല്ലാഹു അൻഹും)
ഇസ്തിഗാസ അനുവദനീയവും പുണ്യകരവുമെന്ന് പഠിപ്പിക്കുന്നു...ഞങ്ങൾ ആരെ പിന്തുടരണം..???

📢6⃣➡ബിലാലു ബ്നു ഹാരിസ് തങ്ങൾ മുത്ത് നബി യുടെ വഫാത്തിന് ശേഷം അവിടുത്തെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ ചെയ്ത ഹദീസ് സ്വഹീഹെന്ന് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി &ഇബ്നു കസീർ....എന്ത് പറയുന്നു..??ഇവർക്ക് ഖുർആനും സുന്നത്തും തിരിഞ്ഞില്ലേ..???

📢7⃣➡ഈ സംഭവമറിഞ്ഞ ശിർക്കിനെതിരെ ഘോരഘോരം ശബ്ദിച്ച ഉമർ
തങ്ങൾ ഇത് ശിർക്കായി കണ്ടില്ല...പിന്നെ മുജാഹിലുകളായ നിങ്ങൾക്ക് മാ(തം എങ്ങനെ ശിർക്കായി..??സ്വഹാബത്ത് ദീനിൽ തെളിവല്ലേ..????

📢8⃣↙-സ്വഹാബത്തിൻറെയും മഖ്ദൂമുമാരുടെയും മഹിത പാരമ്പര്യത്തിൽ മായം ചേർക്കാൻ 1921 ൽ നുഴഞ്ഞുകയറിയ നിങ്ങളോ സത്യവാഹകസംഘം..????

📢9⃣പലതവണ തൗഹീദിനെ രണ്ടായും മൂന്നായും വിഭജിച്ച നിങ്ങൾക്ക് അതിൽ ഏത് (പമാണമാണ് കൂട്ടിനുള്ളത്..???

📢1⃣0⃣➡ഞാൻ നിങ്ങളിൽ ഒരാളെപ്പോലെയുമല്ല'എന്ന് മുത്ത്  നബി.....
അല്ല...സാധാരണക്കാരൻ തന്നെയെന്ന് നിങ്ങൾ... ഞങ്ങൾ ആരെ വിശ്വസിക്കണം..?? സത്യവാൻമാരുടെ നേതാവായ മുത്ത്   നബിയേയോ..??കള്ളവാദികളെന്ന് അവിടുന്ന് തന്നെ വിശേഷിപ്പിച്ച നിങ്ങളെയോ..???
🍂🍂🍂🍂🍂🍂🍂
ഒന്നിനെങ്കിലും ഉശിരോടെ മറുപടിയെഴുതാൻ ചങ്കൂറ്റമുള്ള മുജാഹിദുകളുണ്ടോ..????
🌱🌱🌱🌱🌱🌱🌱
              
🍂🍂🍂🍂🍂🍂🍂

🍂🍂🍂🍂🍂🍂🍂

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate