Showing posts with label സിഹ്റ് കണ്ണേറ്. Show all posts
Showing posts with label സിഹ്റ് കണ്ണേറ്. Show all posts

Monday, 14 November 2016

സിഹ്റ് ചെയ്യല്‍, പഠിക്കല്‍, പഠിപ്പിക്കൽ"

സിഹ്റ് ചെയ്യല്‍, പഠിക്കല്‍, പഠിപ്പിക്കല്‍

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു. മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് കാര്യങ്ങളെ നിങ്ങള്‍ ഉപേക്ഷിക്കുക. അല്ലാഹുവില്‍ പങ്കുചേര്‍ക്കലും സിഹ്റ് ചെയ്യലുമാണത് (ബുഖാരി, ഫത്ഹുല്‍ബാരി 10/284).

ഇമാം നവവി(റ) പറയുന്നു: സിഹ്റ് ചെയ്യല്‍ ഹറാമും വന്‍കുറ്റവുമാണെന്നതില്‍ പണ് ഢിത ലോകത്തിന്റെ ഏകാഭിപ്രായമുണ്ട് (ഫത്ഹുല്‍ബാരി 10/275)

. അതുമുഖേന ഫാസിഖാവുന്നതുമാണ് (തുഹ്ഫ 9/62).

സിഹ്റ് ചെയ്യാന്‍ വേണ്ടിയല്ലാതെ അറിയാന്‍ വേണ്ടിയാണെങ്കില്‍ പഠിക്കലും പഠിപ്പിക്കലും തെറ്റില്ലെന്ന് ഇബ്നു അബീഹുറയ്റ(റ)യില്‍ നിന്ന് ഒരഭിപ്രായം (മുഗ്നി 4/120)

ഉണ്ടെങ്കിലും എന്താവശ്യത്തിനായാലും സിഹ്റ് പഠിക്കലും പഠിപ്പിക്കലും തെമ്മാടിയാക്കുന്ന ഹറാമായ പ്രവര്‍ത്തനമാണെന്നതാണ് പ്രബലാഭിപ്രായമെന്ന് ഇബ്നുഹജര്‍(റ) തന്റെ വിശ്രുതമായ തുഹ്ഫ 9/62ല്‍ പ്രസ്താവിച്ചിട്ടുണ്ട് (ഹാശിയതുന്നിഹായ 7/400).

ഇമാം നവവി(റ)തന്റെ റൌള 7/198ലും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.

സിഹ്റ് മൂലം സൂര്യചന്ദ്ര നക്ഷത്രാദികള്‍ പോലെയുള്ള ഒരു സൃഷ്ടിക്ക് ഇബാദത്ത് ചെയ്യുകയോ അതിന് സുജൂദ് ചെയ്യുകയോ അല്ലാഹുവിനെ ബഹുമാനിക്കും വിധം ബഹുമാനിക്കുകയോ അല്ലെങ്കില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിര്‍ തന്നെയാണ്. അവനോട് തൌ ബയെ തേടിയശേഷം അവന്‍ തൌബ ചെയ്യുന്നില്ലെങ്കില്‍ (ഇസ്ലാമിക സര്‍ക്കാര്‍) അവനെ ഹദ്ദ് എടുക്കണം (അല്‍ ഇഅ്ലാം 391). ഇതുപോലെ ഹാശിയതുല്‍ ബൈളാവിയിലും കാണാം. സിഹ്റ് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും കാഫിറാകുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിര്‍ തന്നെയാണ് (തുഹ്ഫ, ശര്‍വാനി സഹിതം 9/62, മുഗ്നി 4/120, ശറഹു മുസ്ലിം 14/176).

സിഹ്റ് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നും അതിലാര്‍ക്കും തര്‍ക്കമുള്ളതായി അറിയില്ലെന്നും ഹമ്പലീ പണ്ഢിതനായ ഇബ്നുഖുദാമ(റ) തന്റെ അല്‍ മുഗ്നി 10/106ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സിഹ്റ് ബാത്വിലാകാന്‍ വേണ്ടി ചെയ്യല്‍
സിഹ്റ് ബാധയേറ്റ വ്യക്തിയുടെ സിഹ്റ് പൊളിക്കാന്‍ വേണ്ടി സ്ഹ്റ് ആകാമോ?

ഇബ്നുഹജര്‍(റ) പറയുന്നു. സിഹ്റിനെ സിഹ്റ് കൊണ്ടല്ല ബാത്വിലാക്കേണ്ടത്. മറിച്ച് അനുവദനീയമായ മാര്‍ഗത്തിലൂടെയാണ്. അതിനായി മന്ത്രങ്ങളും മറ്റും ഉണ്ടല്ലോ. പ്രശ് നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന മോശമായൊരു ചികിത്സാമുറയാണ് സിഹ്റ്. അതിനാല്‍ അത് പാടില്ല (തുഹ്ഫ 9/62).

മേല്‍ വിശദീകരണത്തില്‍ നിന്നും അസ്മാഉം ത്വല്‍സമാത്തും ചികിത്സാരീതിയായി അംഗീകരിക്കാമെന്നും, സിഹ്റ് ഒരു സാഹചര്യത്തിലും പാടില്ലെന്നും ചിലപ്പോള്‍ അത് കുഫ്റിലേക്ക് വരെ എത്തിക്കുമെന്നും വളരെ സ്പഷ്ടമായി.

പ്രമാണങ്ങളുടെ പിന്‍ബലമുണ്ട്

അല്ലാഹുതആലാ പറയുന്നു: അല്ലാഹുവിന് നല്ല നാമങ്ങളുണ്ട്. അവകളെക്കൊണ്ട് നി ങ്ങള്‍ പ്രാര്‍ഥിക്കുവീന്‍ (അല്‍ അഅ്റാഫ് 180).

അല്ലാഹുവിൻ റ്റെ നാമം കൊണ്ട് നിങ്ങള്‍ കപ്പലില്‍ കയറൂ എന്നാണ് നൂഹ് നബി(അ), തൻ റ്റെ അനുചരന്മാരോട് കല്‍പ്പിച്ചത്. ആ കപ്പലിന്റെ ഓട്ടം തന്നെ അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ കപ്പലിലെ യാത്ര കൊണ്ടായിരുന്നുവല്ലോ നൂഹ് നബി(അ)യും അനുയായികളും രക്ഷ പ്രാപിച്ചത്. (സൂറത്ത് ഹൂദ് 41).

ഈ സംഭവത്തില്‍ നിന്നും അല്ലാഹുവിൻ റ്റെ അസ്മാഉകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും

സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണ് വെട്ടിത്തുറക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാമെന്ന് (സൂറ അന്നംല്‍ 40).

ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാവരും, അത് ആസഫുബ്നു ബര്‍ഖിയാ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന, അല്ലാഹുവിന്റെ അതിമഹത്തായ നാമം, അറിയുന്ന വ്യക്തിയായിരുന്നു (റാസി 24/556).

അബൂസഈദിനില്‍ ഖുദ്രി(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു: ‘ജിബ്രീല്‍(അ), നബി    (സ്വ)യുടെ സന്നിധിയില്‍ വന്നു തങ്ങളോട് ചോദിച്ചു. അങ്ങേക്ക് വല്ല അസുഖവും ബാ ധിച്ചുവോ റസൂലേ? തങ്ങള്‍ സ്വ) അതേ എന്ന് പ്രതിവചിച്ചു. ഉടനെ ജിബ്രീല്‍(അ) അല്ലാഹുവിന്റെ നാമം കൊണ്ട് അങ്ങയെ ഞാന്‍ മന്ത്രിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രിച്ച് കൊടുത്തു(മുസ്ലിം).

കശ്ഫുള്ള്വൂനൂനില്‍ പറയുന്നു:

അല്ലാഹുവിൻ റ്റെ വിശുദ്ധ നാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധിയും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കുകയും അതുകൊണ്ട് അല്ലാഹുവിനോട് ഇടതേടുകയും ചെയ്താല്‍ ധാരാളം മഹത്വങ്ങളുണ്ടാകും. ഇതുപക്ഷേ, എല്ലാവര്‍ക്കുമറിയില്ല. വളരെ മഹത്വമേറിയതും അതീവ രഹസ്യവുമായ ഒരു വിജ്ഞാന ശാഖയാണിത്. മതപരമായും ബുദ്ധിപരമായും ഇതിന് കുഴപ്പമൊന്നുമില്ല (കശ്ഫുള്ള്വുനൂന്‍ 1/86).

അസ്മാഉല്‍ ഹുസ്നായുടെ ഗുണങ്ങളും മഹത്വങ്ങളും വിശദീകരിച്ച് കൊണ്ട് പൂര്‍വ്വകാല പണ്ഢിതന്മാര്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഇമാം ഗസ്സാലി      (റ)യുടെ അല്‍ മഖ്സ്വിദുല്‍ അസ്നാ ഫീ അസ്മാഇല്ലാഹില്‍ ഹുസ്നാ,

അബ്ദുല്‍ ഖാസിമില്‍ ഖുശൈരി(റ), ഇമാം റാസി(റ) തുടങ്ങിയവരുടെ രചനകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാമാ യൂസുഫുന്നബ്ഹാനി(റ)യുടെ സആദത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ ഇതു സംബന്ധമായ വിശദ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഇതിൻ റ്റെ യാഥാര്‍ഥ്യമറിയുന്നവര്‍ക്ക് അത്ഭുതകരമായ ഫലമുണ്ടാകുമെന്ന് പണ്ഢിതര്‍ പഠിപ്പിക്കുന്നു. ഇമാം ബൂനി(റ) പറയുന്നു: ‘ഇതുകൊണ്ട് എല്ലാ ഉദ്ദേശ്യവും കരഗതമാകുകയും എല്ലാ ആഗ്രഹവും പൂവണിയാന്‍ നിമിത്തമാവുകയും ചെയ്യും’ (കശ്ഫുള്ള്വുനൂന്‍ 1/86).

അസ്മാഉകാര്‍ നടത്തുന്ന രിയാള ഇത് ലഭിക്കാനായി മാത്രമാകാന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ അതിന്റെ അന്തസ്സത്ത ചോര്‍ന്നുപോവുകയും ആവശ്യ പൂ ര്‍ത്തീകരണത്തിന് അത് തടസ്സം നില്‍ക്കുകയും ചെയ്യും (ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 489, 490 നോക്കുക).

വളരെ സങ്കീര്‍ണവും സൂക്ഷ്മവുമായതു കൊണ്ടുതന്നെ ഫലപ്രാപ്തി പൂര്‍ണമാവണമെങ്കില്‍ ഇതിന്റെ യഥാര്‍ഥ വശങ്ങളെക്കുറിച്ചും ഓരോ ഇസ്മിന്റെയും വ്യത്യസ്ത ഉപയോഗങ്ങ ളെകുറിച്ചും നല്ല ജ്ഞാനം വേണം. ഇന്ന് അസ്മാഉകാരായി നടക്കുന്ന പലരെയും കാണാം.

ജാടകള്‍ക്കപ്പുറം ഇവര്‍ക്ക് ഇത് സംബന്ധമായുള്ള അറിവ് എത്രമാത്രമുണ്ടെന്ന് തീര്‍ത്തു പറയുക വയ്യ. അതിന്റെ ഫലപ്രാപ്തി മേല്‍പ്പറഞ്ഞ നിബന്ധനകളെ ആശ്രയിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മേല്‍ നിബന്ധനകള്‍ മേളിച്ച അസ്മാഉകാര്‍ നമ്മുടെ നാടുകളില്‍ വിരളമാണ്. അസ്മാഉകാരെന്ന പേരില്‍ വിലസുന്ന പലര്‍ക്കും ഇത്തരം നിബന്ധനകളുണ്ടോ എന്ന് നാം വിലയിരുത്തുക.

നമ്മുടെ നാടുകളില്‍ മേല്‍പറഞ്ഞ ത്വല്‍സമാത്തുകാരെയാണ് മിക്കപേരും അസ്മാഉകാര്‍ എന്നു തെറ്റായി വിളിച്ചു വരുന്നത്, മേല്‍പറഞ്ഞ പോലെ ത്വല്‍സമാത്തിനു ആത്മവിശുദ്ധിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല, അതിനാല്‍ തന്നെ അല്ലാഹുവിനെ ഭയപ്പെട്ടു വിശുദ്ധ ജീവിതം നയി ക്കുന്നവരെ മാത്രമെ ഇവ്വിഷകമായി മുസ്ലിംകള്‍ സമീപിക്കാവൂ.

അതല്ലാത്തവര്‍ കാര്യസാധ്യത്തിനു വേണ്ടി ‘അസ്മാഅ്’എന്ന വ്യാജേന സിഹ്റ് ചെയ്തേക്കാനും മടിക്കില്ല,

(പേരും പ്രശസ്തിയുമൊന്നും മാനദണ്ഡമേയല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക) അങ്ങനെ സംഭവിച്ചാല്‍ അതിന്റെ കുറ്റത്തില്‍ നിന്ന് ചികിത്സാര്‍ഥിയും രക്ഷപ്പെടില്ലെന്നോര്‍ക്കുക.

ചുരുക്കത്തില്‍, സിഹ്റ് ഒരു നിലക്കും പാടില്ലാത്തതാണെന്നും അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും പ്രമാണങ്ങളുടെ പിന്‍ബലം അതിനുണ്ടെന്നും നാം മനസ്സിലാക്കി. ഇതിനെ പലരും ഇന്ന് ദുരുപയോഗപ്പെടുത്തുന്നുവെന്നത് ശരിയാണ്. ദുരുപയോഗം തടയപ്പെടേണ്ടതും അവര്‍ അതില്‍ നിന്ന് മാറിനില്‍ക്കേണ്ടതുമാണ്. മറിച്ച് ഇവ പരിഹാസരൂപത്തില്‍ പാടേ തള്ളിക്കളയുന്നത് മുസ്ലിമിനെ സംബന്ധിച്ച് ഭൂഷണമല്ല........
___________________________

കടപ്പാട് മൂസ സൊങ്കൽ
_______________________

Monday, 10 October 2016

സിഹ്റ്

ഭാഷാര്ത്ഥത്തില്‍ മാജിക് എന്നും സാങ്കേതികമായി കാരണം വെക്തമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ എന്നുമാണ്
സിഹ്ര്‍ വന്‍ദോശങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്നാല്‍ സിഹിറിന്ന്‍ യാഥാത്യമുണ്ടെന്നു തന്നെയാണ് അഹ് സുന്നത്തിന്‍റെ വിശ്വാസം ബഹു ഇമാം ഖുര്‍ത്വുബി(റ)പറയുന്നത് കാണാം
قال الإمام القرطبي
رحمه الله تعالى: ومذهب أهل السنة والجماعة أن السحر ثابتٌ وله حقيقة،
"അഹ് ലുസുന്നത്ത് വല്‍ ജമാഅത്തിന്‍റെ വീക്ഷണം സിഹിര്‍ സ്ഥിരപ്പെട്ടതും അതിന്ന്‍ യഥാര്‍ഥ്യമുണ്ടെന്നുമാണ്"
ഇമാം നവവി(റ)പറയുന്നു
قال النووي :
والصحيح الذي عليه الجمهور وعليه عامة العلماء أن السحر ثابتٌ وله حقيقة،
"ബഹു ഭൂരിപക്ഷം പണ്ഡിതമഹത്തുക്കളും സിഹ്റ് ഉണ്ടെന്നും അതിന്ന്‍ യാഥാര്‍ഥ്യമുണ്ടെന്നും പറഞ്ഞിട്ടുണ്ട്"
മാരണം ചെയ്യലും ചെയ്യിപ്പിക്കലും അതുപഠിക്കലും പഠിപ്പിക്കലും ഹറാമും,തെറ്റും,കുററകരവും,നിഷിദ്ധവുമാണ് അതോടുകൂടി മാരണം ചെയ്ത് കൊല നടത്തി എന്നുബോദ്ധ്യപ്പെട്ടാല്‍ ഇസ്ലാമിക ഭരണകൂടത്തിന്ന്‍ ഇസ്ലാമിക നിയമ പ്രകാരം ശിക്ഷനടപ്പാക്കാവുന്നതാണ്.
ഇമാം നവവി(റ)പറയുന്നത് കാണുക

يقول النووي: "علم السحر حرام وهو من الكبائر بالإجماع، وقد عده النبي صلى الله عليه وسلم من السبع الموبقات، ومنه ما يكون كفراً ومنه ما لا يكون كفراً، بل معصية كبيرة، فإن كان فيه قول أو فعل يقتضي الكفر فهو كافر، وإلا فلا":شرح النووي لصحيح مسلم ج14 ص176
"സിഹ്റ് പടിക്കല്‍ ഹറാമും വന്‍ദോശവുമാണന്ന്‍ പണ്ഡിത ഏകോപനമുള്ളതാമാണ് നബി(സ)ഏഴ് വന്‍ദോശങ്ങളില്‍ ഇതിനെ എണ്ണീട്ടുണ്ട് സിഹ്റില്‍ കുഫ്റിന്‍റെ വചനമോ പ്രവര്‍ത്തിയോ ഉണ്ടെങ്കില്‍ അവിശ്വാസിആകുന്നതും അല്ലങ്കില്‍ വന്‍ദോശിആവുകയും ചെയ്യും.
_________________________

കണ്ണേർ ബാധിക്കുമൊ ?

ഇബ്നു അബ്ബാസ് (റ) യിൽ നിന്നും നിവേദനം: നബി (സ) പറഞ്ഞു “കണ്ണേറ് ബാധിക്കുമെന്നത് സത്യമാണ്” (മുസ്‌ലിം ഹദീസ് നമ്പർ 5656)

عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ

ജുഹ്‌ഫയിലെ ശുഅബുൽ ഖറാനിലൂടെ നബി صلى الله عليه وسلم തങ്ങളും ഏതാനും അനുചരന്മാരും യാത്ര ചെയ്യുകയായിരുന്നു. അവിടെ സഹ്‌ലുബ്നു ഹുനയ്ഫ് رضي الله عنهما കുളിക്കുന്നുണ്ടായിരുന്നു. സുന്ദരനായ അയാളെ നോക്കി ആമിറുബ്നു റബീഅ رضي الله عنهما ആശ്ചര്യപൂർവ്വം പറഞ്ഞു. “മണിയറയിൽ കഴിയുന്ന മണവാട്ടികളെപ്പോലും ഇത്ര സൌന്ദര്യത്തോടെ ഞാൻ കണ്ടിട്ടില്ല” ഇതോടെ സഹ്‌ലിന് رضي الله عنهما പനി ബാധിച്ചു തളർന്നു. അദ്ദേഹത്തെ നബി صلى الله عليه وسلم തങ്ങളുടെ അടുത്തുകൊണ്ടുവന്നു. ആരെങ്കിലും ഇദ്ദേഹത്തെ കണ്ണുവെച്ചതായി സംശയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആമിറുബ്നു റബീഅയെرضي الله عنهما സംശയമുണ്ടെന്ന് അവർ പറഞ്ഞു. എന്തിനാണു നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുന്നത് ? നിനക്ക് അത്‌ഭുതമുളവാക്കുന്ന ഒന്ന് നീ കണ്ട സമയത്ത് അദ്ദേഹത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൂടായിരുന്നുവോ ? എന്ന് നബി صلى الله عليه وسلم ചോദിച്ചു.

കണ്ണേറ് തട്ടിയാൽ ഏറ്റവും ഫലപ്രദമായ മന്ത്രം ജിബ്‌രീൽ عليه السلام പഠിപ്പിച്ച മന്ത്രമാണ്

بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ. (رواه مسلم

(മുസ്‌ലിം .ഹദീസ് നമ്പർ 5653)

നബി صلى الله عليه وسلم ചൊല്ലാറുള്ള മറ്റൊരും മന്ത്രമാണ്

أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله

(ബുഖാരി ഹദീസ് നമ്പർ 3306)

വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോ تَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.

മാതാപിതാക്കൾ പോലും സ്വന്തം മക്കളുടെ പ്രവൃത്തിയിലോ മറ്റോ അൽ‌ഭുതം തോന്നിയാൽ ഇങ്ങനെ പറയാതിരുന്നാൽ കണ്ണേറ് സ്വന്തം മക്കളെപോലും ബാധിക്കും

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate