Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, 11 April 2020

സോഷ്യൽ മീഡിയയിലെ നമ്മുടെ ഇടപെടൽ ആലിമീങ്ങളെ തെറി പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് വന്ന് പോകരുത്

https://youtu.be/1J2tZkf-N3Q

*സോഷ്യൽ മീഡിയയിലെ  നമ്മുടെ ഇടപെടൽ ആലിമീങ്ങളെ തെറി പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് വന്ന് പോകരുത്*

അൽഹംദുലില്ലാഹ്!!  അള്ളാഹു ഖമറുൽ ഉലമക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ അവിടത്തെ ഈ അജയ്യമായ നേതൃത്വത്തിന് കീഴിലായി സുന്നത്ത് ജമാ അത്തിന് വേണ്ടി പ്രവർത്തിക്കാൻ തൗഫീഖ് നൽകട്ടെ - ആമീൻ

*ഉസ്താദവർകൾ പറഞ്ഞതെന്താണ് :-  പ്രചരിപ്പിച്ച രണ്ടേ കാൽ മിനുട്സ് ദൈർഘ്യമുള്ള വീഡിയോയുടെ രണ്ട് മിനുട്ട് മുമ്പ് മുതൽ കേട്ട് നോകൂ 05.34 ദൈർഘ്യമുള്ള ഭാഗം ഇതിലൂടെ കേട്ട് നോക്കൂ കാര്യങ്ങൾ ഏറെ മനസ്സിലാകും , ഉസ്താദവർകൾ പറയുന്നത് ഇങ്ങനെ പറഞ്ഞിട്ടാണ്👉🏻 :-   ""എല്ലാ സ്ഥലത്തും ഒരു പേടിയും കൂടാതെ അഹ്ലുസ്സുന്നയുടെ ആശയം വെട്ടിത്തുറന്ന് പറഞ്ഞ ഏറ്റവും വലിയ ശുജാഇയാണ് ബഹുമാനപ്പെട്ട ഈകെ ഹസൻ മുസ്ലിയാർ (ന:മ) അതേ ആശയം ഇന്നും നമ്മൾ തുടരുന്നുണ്ട്  ഖിയാമത്ത് നാൾ വരെ തുടരണം പക്ഷെ  എല്ലാ കാലത്തിനും ശൈലിയിൽ വ്യത്യാസം ഉണ്ടാവുമല്ലോ തർകുൽ മുവാലാതിൽ ഓരോ ശൈലിക്ക് വ്യത്യാസം ഉണ്ടാവുമല്ലോ    ബിദ്അത്തുകാരോട് സലാം പറയാൻ പാടില്ല പക്ഷെ ചില പ്രത്യേക സാഹചര്യത്തിൽ പറയേണ്ട അവസ്ഥ ഉണ്ടായാൽ എങ്ങനെ പറയണം എന്ന് നവവി ഇമാമിന്റെ അദ്കാറിൽ കാണാം ഇങ്ങനെ വിവരിച്ചാണ് ഉസ്താദവർകൾ പറഞ്ഞ് തുടങ്ങുന്നത് തന്നെ !!!*

അതായത് തൽകുൽ മുവാലാത്ത് തന്നെ വിഷയം

ബിദ് അത്തുകാരോട് നാം അകന്ന് നിൽക്കുക തന്നെ വേണം സലഫികൾ ഭീകരവാദികളാണ്

ബിദ് അത്തുകാർ മരണപ്പെടുമ്പോൾ ഉടൻ ഫെയ്സ്ബുകിൽ വാട്സപ്പിൽ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞുള്ള ഇടപെടലുകൾ നമ്മുടെ ആലിമീങ്ങളെ തെറിപറയിപ്പിക്കുന്ന രീതിയിലേക്ക് എത്തിച്ചു !!!!;

>>>>അതല്ലാതെ അവരുടെ മരണത്തിൽ അൽഹ്മദുലില്ലാഹ് എന്നൊന്നും പറയാൻ പാടില്ലെന്നല്ലല്ലോ നാം ഇടപെടുന്ന ശൈലിയും രീതിയും മാറ്റപ്പെടുത്തണം സുന്നിസം മൂത്ത് വൈകാരികമായ  ഇടപെടലുകൾ സോഷ്യൽ മീഡിയകളിലൂടെ നടത്തുമ്പോൾ അത് നമ്മുടെ ആലിമീങ്ങളെ തെറിപറയിപ്പിക്കുന്ന അവസ്ഥയുണ്ടായാൽ അതിന്ന് കാരണക്കാർ നാം തന്നെയാകും

കേൾക്കുക - ഉസ്താദവർകളുടെ ഈ നിലപാടിൽ അടിയുറച്ച് നിന്ന് സുന്നത്ത് ജമാ അത്തിന്ന് വേണ്ടി പ്രവർത്തിക്കുക അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

✍🏻 സിദ്ധീഖുൽ മിസ്ബാഹ്

രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)

*"രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)*

✍🏻 :- 24/03/2020

കൊറോണ വൈറസ് മൂലം ലോക രാജ്യങ്ങൾ എടുത്ത് കൊണ്ടിരിക്കുന്ന മുൻ കരുതലുകൾ അഥവാ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ 1400 വർഷങ്ങൾക് മുമ്പ് മുഹമ്മദ് (സ്വ) പഠിപ്പിച്ച ആശയങ്ങളാണ് , ശുദ്ധിയും, പ്രതിരോധ മാർഗ്ഗങ്ങളും, രോഗം വന്നാൽ പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസുമെല്ലാം തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്

നമുക്ക് ലഭിച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളില്‍ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. "നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്" (ബുഖാരി) എന്ന പ്രവാചക വചനം ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു

 • ഒരു ദിവസം അഞ്ചു സമയങ്ങളിലെ നമസ്‌കാരത്തിനായി നിര്‍ബന്ധ അംഗശുദ്ധി വരുത്തുമ്പോൾ രോഗ പ്രതിരോധത്തിന്റെ വലിയ ആയുധമാണ് ഇതെന്ന് ഏതൊരു ഗവേഷകനും നിരീക്ഷിക്കും. :- അഞ്ച് നേരവും കൈയും മുഖവും 03 പ്രാവശ്യം ,മുഖം കഴുകുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റിത്തന്നെ കഴുകണം, 3 തവണ ചെവിയും തലയും വെള്ളം കൊണ്ട് തടവണം, ശേഷം കാലും (മുട്ടിന്ന് താഴെ)  ,3 പ്രാവശ്യം കഴുകണം :-   "വുളൂ അ്"  എന്ന ഈ അംഗ ശുദ്ധി എല്ലാ വിശ്വാസികളും 5 നേരത്തെ നമസ്ക്കാരത്തിന്ന് മുമ്പ് മുറ പോലെ നിർവ്വഹിക്കണം

 • മിസ് വാക് (പല്ല് തേചുള്ള വായ ശുദ്ധി) ഓരൊ വുളൂഅ് എടുക്കുമ്പോഴും  ചെയ്യണം

 • ശേഷം നിസ്കാരം (നിസ്കാരം പോലോത്ത ശരീരത്തിനും മനസ്സിനും ഒരേ പോലെ  വ്യായാമം ലഭിക്കുന്ന മറ്റൊന്നുണ്ടോ?)

 • ആഴ്ചയിൽ നഖം വെട്ടി വൃത്തിയാക്കണം വെട്ടിയതിന്ന് ശേഷം നഖം വൃത്തിയായി കഴുകണം

 •  40 ദിവസത്തിനുള്ളിൽ ഗുഹ്യ രോമവും, കക്ഷ രോമവും വൃത്തിയാക്കണം

 • ഏതെങ്കിലും പ്രദേശത്ത് പകർച്ച വ്യാധികൾ ഉണ്ടായാൽ  അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്  എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*

 • പുരുഷന്മാർ ഫുൾകൈ വസ്ത്രവും, തലയിൽ തൊപ്പിയും, താടി വെച്ചും,  സ്ത്രീകളാണെങ്കിൽ പർദ്ധയും,  ഹിജാബും , മഫ്തയുമെല്ലാം ധരിച്ച് പുറത്തിറങ്ങണമെന്ന് പഠിപിച്ച തിരുവചനം ഇപ്പോൾ പകർച്ചവ്യാധി വരുമ്പോൾ ഇതൊക്കെ ധരിച്ച് മനുഷ്യർ പുറത്തിറങ്ങുന്നത് കാണുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ മുത്ത്നബിയുടെ മാർഗ്ഗങ്ങൾ എത്ര സത്യമാണെന്ന് ബോധ്യപ്പെടുന്നു

 • വൃത്തിഹീനമായ മൂത്രം , കാഷ്ടം പോലോത്ത മറ്റെന്തും  ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് കഴുകി വൃത്തിയാക്കിയതിന്ന് ശേഷമേ നിസ്കരിക്കാൻ പാടുള്ളൂ

 • മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ പാലിക്കേണ്ട മര്യാദകൾ :- എപ്പോളൊക്കെ നിർവ്വഹിക്കുന്നു വോ അപ്പോഴൊക്കെ  വൃത്തിയായി കഴുകണം ,  ഇടത്തോട്ട് ചെരിഞ്ഞിരിക്കണം , മൂത്രമൊഴിക്കുമ്പോൾ തൊണ്ടയനക്കണം  (തൊണ്ടയനക്കുമ്പോൾ മൂത്രം മുഴുവനായും ക്ലീറായി പോകുന്നു) ,  (ഇടത്തോട്ട് ചെരിഞ്ഞിരിക്കുമ്പോൾ മലമൂത്രം  കൃത്യമായി പോകും എന്ന് ശാസ്ത്രം തെളിയിച്ചതുമാണ്)

 • ഭക്ഷണത്തിന്ന് മുമ്പ് രണ്ട് കയ്യും വൃത്തിയായി കഴുകി വലത് കൈ കൊണ്ട്  ഭക്ഷണം കഴിക്കണം

 • ഭക്ഷണം വലിച്ച് വാരി തിന്നാതെ 3 വിരൽ കൊണ്ട് സമാധാനത്തിൽ ലഘുവായി ഇരുന്ന് കഴിക്കുന്നതാണ് സ്രേഷ്ടം ,കഴിക്കുമ്പോൾ ദൈവത്തെ ഓർത്ത് ദൈവത്തിന്റെ നാമത്തിൽ കഴിക്കണം , അയൽക്കാരൻ പട്ടിണിയിലാണോ എന്നന്വേഷിക്കണം

 ‘ഭക്ഷണ ശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓര്‍ക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനു മുമ്പ് നിങ്ങള്‍ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പാരുഷ്യമുള്ളതാകും’ (ത്വബ്‌റാനി 4952).

 • വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് , അത് പോലെ വെള്ളം കുടിക്കുമ്പോൾ ഇരുന്ന് കുടിക്കണം ,  ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം  ശ്വാസം എടുത്ത് ഇടവിട്ട് സമാധാനത്തിൽ കുടിക്കണം ഒറ്റയടിക്ക് കുടിക്കരുത് ,  പ്രസ്തുത നബി വചനങ്ങളൊക്കെ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ ഏറെ പ്രസക്തമാണ്.

 • വയറിനെ 3 ഭാഗമാക്കി 3 ൽ ഒരു ഭാഗം മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം

 • ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ , സ്ഖലനത്തിലൂടെ ബീജം പുറപ്പെട്ടാലോ വലിയ അശുദ്ധി നീക്കം ചെയ്യുക എന്ന കരുതലോടെ വലിയ കുളി കുളിക്കണം

 • കിടക്കുമ്പോൾ പോലും വിരിപ്പ് നന്നായി തട്ടി വൃത്തിയാക്കുകയും   പുരുഷന്മാർ മലർന്ന് കിടക്കുന്നത് സ്രേഷ്ടമെന്നും സ്ത്രീകൾ ചെരിഞ്ഞ് കിടക്കണമെന്നും പഠിപ്പിച്ചു

 • ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ് (മുസ്‌ലിം 6945)  :- ഈ തിരുവചനം വ്യായാമം ചെയ്ത് ശരീരത്തെ എന്നും ബലവാനായി ആരോഗ്യത്തോടെ  നിലനിർത്താൻ ഓരോ വിശ്വാസിയും ഉത്സാഹിക്കുന്നു

പ്രവാചകര്‍ (സ്വ) യുടെ  ജീവിതത്തിലെ എല്ലാ കാര്യങ്ങളും  മാതൃകയാണ്. അല്ലാഹു പഠിപ്പിക്കുന്നു

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
നിങ്ങള്‍ക്ക് പ്രവാചകരില്‍ നല്ല മാതൃകയുണ്ട് (വി.ഖു അഹ്‌സാബ് 21)

ഷുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് :- വൈറസ് മൂലം പകർച്ച വ്യാധി ലോകമാസകലം പിടി പെടുമ്പോൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മുൻ കരുതലുകൾ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ (സ്വ) പഠിപ്പിച്ച് തന്നതാണ് , കൃത്യമായി പ്രവാചക ചര്യ ഫോളൊ ചെയ്യുന്നവർക്ക് ഒരു വൈറസും പിടി കൂടില്ല , അല്ലാഹു  എല്ലാവർക്കും രക്ഷ നൽകട്ടെ

          ✍🏻സിദ്ധീഖുൽ മിസ്ബാഹ്                         
          8891 786 787
          24/03/2020
______________________🌸🌸🌸

പകർച വ്യാധികൾ മുമ്പും ഉണ്ടായിട്ടുണ്ടോ ?

*കൊറോണ കാരണം പലരാജ്യങ്ങളിലും പള്ളികളടക്കപ്പെട്ടിരിക്കുകയാണല്ലോഇത്തരം അവസ്ഥ ഏതെങ്കിലും കാലഘട്ടത്തിലുണ്ടായതായി ചരിത്ര കിതാബുകളിലുണ്ടോ?*
 ✍✅
അതെ, 1000 വർഷങ്ങൾ മുമ്പ് ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും(ഇന്നത്തെ സ്പെയിൻ,അൻഡോറ,പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاء
ൽ രേഖപ്പെടുത്തിയതായി കാണാം

👇🏻ഇബാറത്ത് 👇🏻
في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).

"سير أعلام النبلاء" (18/ 311)
🕋🕋🕋🕋🕋🕋🕋🕋

സ്വഹാബി വനിതകൾ യുദ്ധത്തിൽ പങ്കെടുത്തോ ? പ്രതികരണം

https://youtu.be/CAlX4Ga58uc

*സ്വാഹാബി വനിതകൾ പ്രവാചകൻ മുഹമ്മദ് നബി(സ്വ) യുടെ കാലങ്ങളിൽ യുദ്ധങ്ങൾക്ക് പങ്കെടുക്കാറുണ്ടായിരുന്നു എന്ന Dr.അനിൽ മുഹമ്മദ് ന്റെ വികല വാദങ്ങളെ പ്രാമാണികമായി പൊളിച്ചടക്കുന്നു.*


*ഉമ്മു അമ്മാറ (റ) ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തോ*

*മറ്റു സ്വഹാബി വനിതകൾ യുദ്ധക്കളത്തിൽ പോയതെന്തിന്*


*പൂർണമായും കേൾക്കുക.subscribe ചെയ്യുക.അഭിപ്രായങ്ങൾ അറിയിക്കുക.മറ്റുള്ളവർക്ക് ഷെയർ ചെയ്യുക*


*അവതരണം:സലാഹുദ്ധീൻ ശാമിൽ ഇർഫാനി മഞ്ചേരി*

മൗലവിയുടെ നുണ നിർവീര്യം !! (sub:- സ്ത്രീ ജുമുഅ ജമാ അത്ത്)

*നൗഷാദ് മങ്കടയുടെ നുണ നിർവീര്യം !!  (sub:- സ്ത്രീ ജുമുഅ ജമാ അത്ത്)*

*സ്ത്രീകൾക്ക് പള്ളിയിൽ വന്ന് നിസ്ക്കരിക്കാമെന്ന് ഇജ്മാ ഉണ്ടെന്നോ ? നവവി ഇമാമിന്റെ പേരിൽ നൗഷാദ് മങ്കടയെന്ന മുജാഹിദ് മൗലവി നടത്തിയ നുണ ബോംബ് നിർവീര്യമാക്കുന്നു*

✍🏻 സിദ്ധീഖുൽ മിസ്ബാഹ് 09/11/2019

ഇമാം നവവി(റ) അവിടത്തെ ഫിഖ് ഹീ ഗ്രന്ഥമായ ഷറഹ് മുഹദ്ദബിൽ ഇബ്നുൽ മുന്ദിറ് (റ) വിൽ നിന്ന്  ഉദ്ധരിച്ച്  ചർച്ച ചെയ്യുന്ന  ഒരു ചെറിയ ഭാഗം മാത്രം  കൊണ്ട് വന്ന് തെറ്റിദ്ധരിപ്പിച്ചതിനുള്ള ഖണ്ഡനമാണ് ഈ  പോസ്റ്റിനാധാരം ! നൗഷാദ് മങ്കട മൗലവി യൂടൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പ്രസ്തുത ഇബാറത്ത്  അർത്ഥം പറഞ്ഞത് പെരും നുണ മാത്രമാണ്  !  അറബിയുടെ ബാലപാഠം അറിയാതെ അണികളെ പറ്റിച്ചതാണോ അതോ മൗലവി സ്വയം അറിഞ്ഞ് കൊണ്ട് അർത്ഥം മാറ്റിപ്പറഞ്ഞതോ !

لو حضرت

എന്നതിന്റെ  അർത്ഥം മൗലവി തട്ടി വിട്ടത് പെണ്ണ് പള്ളിയിൽ ഹാജറാവണം എന്ന് പോൽ !!
وصلت الجمعة
എന്നതിന്റെ അർത്ഥം പള്ളിയിൽ വന്ന്  ജുമുഅ നിസ്ക്കരിക്കണം പോൽ !

*കഷ്ടം മൗലവിയുടെ അർത്ഥം  !!!!! എന്താണ് യാഥാർത്ഥ്യം നോക്കാം*👇🏻👇🏻👇🏻👇🏻👇🏻💯✔☑

*മൗലവി ഇട്ട ഇബാറത് ഇബ്നുൽ മുന്ദിറിന്റെ ഇജ്മാഹ്*👇🏻👇🏻

 ، فقد نقل ابن المنذر وغيره الإجماع أن المرأة لا جمعة عليها ، وقوله : ولأنها تختلط بالرجال وذلك لا يجوز ، ليس كما قال فإنها لا يلزم من حضورها الجمعة الاختلاط ، بل تكون وراءهم .

*👆🏻👆🏻സ്ത്രീകൾക്ക് അവരുടെ മേൽ  ജുമുഅ ഇല്ലാ എന്നത് ഇജ്മാഉണ്ട് എന്ന് പറഞ്ഞിട്ടാണ് ചർച്ചയുടെ തുടക്കം തന്നെ അത് മങ്കട മൗലവി മനപ്പൂർവ്വം വിഴുങ്ങി ബാക്കി മാത്രം വായിച്ചു*

وقد نقل ابن المنذر وغيره الإجماع على أنها لو حضرت وصلت الجمعة جاز ، وقد ثبتت الأحاديث الصحيحة المستفيضة أن النساء كن يصلين خلف رسول الله صلى الله عليه وسلم في مسجده خلف الرجال ولأن اختلاط النساء بالرجال إذا لم يكن خلوة ليس بحرام .

മുകളിൽ👆🏻 ഇട്ട ഈ ഇബാറത്തിൽ നൗഷാദ് മങ്കട മൗലവി അർത്ഥം കൊടുത്തത് സ്ത്രീകൾക്ക് പള്ളിയിൽ വരാമെന്നും  നിസ്ക്കരിക്കാമെന്നതിന്നും  അനുവദനീയമാണെന്നതിന്ന്  ഇജ്മാഹ് ഉണ്ടെന്ന നുണ നവവി ഇമാമിന്റെ പേരിൽ അടിച്ച് വിട്ടു*

*ഇനിയെന്താണ് ഇബാറത്തിലെ യാഥാർത്ത്യം നമുക്ക് നോക്കാം*
             
(സ്ത്രീകൾ വീട്ടിൽ നിസ്ക്കരിക്കണം അതാണുത്തമം എന്ന തിരു ചര്യ ലംഘിച്ച് കൊണ്ട് ഒരു പെണ്ണെങ്ങാനും പള്ളിയിൽ പോയി നിസ്ക്കരിച്ചാൽ അത് പിന്നെ മടക്കി നിസ്ക്കരിക്കേണ്ടതുണ്ടോ എന്നതാണ് ചർച്ച)

"لو حضرت  ഒരു പെണ്ണ് ഹാജറായാൽ"
"وصلت الجمعة അങ്ങനെ അവൾ ജുമുഅ" നിസ്ക്കരിച്ചാൽ
"جاز അവളുടെ നിസ്കാരം മതിയാകുന്നതാണ്"
              അതായത് നിസ്കാരം സ്വഹീഹാകുന്നതാണ്

👆🏻💯ഇങ്ങനെയാണ് ശരിയായ അർത്ഥം ! അല്ലാതെ പെണ്ണിന്ന് പൊതു പള്ളിയിൽ നിസ്ക്കാരത്തിന്ന് വേണ്ടി പുറപ്പെട്ട് വരൽ അനുവദനീയം എന്നല്ല ! വീട്ടിൽ നിസ്ക്കരിക്കണം എന്ന തിരുകൽപ്പനക്കെതിരായി ഒരു പെണ്ണെങ്ങാനും പൊതു പള്ളിയിൽ വന്നാൽ നിസ്ക്കരിച്ചാൽ ആ നിസ്ക്കാരം സ്വഹീഹാകും എന്നതിന്ന് വേണ്ടിയാണ് ഈ മസ് അല പറയുന്നത് !!! നോമ്പുകാരന്ന് സംയോഗം ചെയ്യൽ ഹറാമാണെന്ന് ഫുഖഹാക്കൾ പഠിപ്പിക്കുമ്പോൾ ഇനിയെങ്ങാനും സംയോഗം ചെയ്താലോ അതിന്റെ പ്രതിവിധിയും ഫുഖഹാക്കൾ പറയും അപ്പോൾ അവിടെ സംയോഗം ചെയ്യൽ അനുവദനീയം എന്ന മസ് അല കണ്ട് പിടിക്കലല്ല !!!! എന്നാൽ നമ്മുടെ കളവൻ  മൗലവി  കണ്ട് പിടിച്ചത് സ്ത്രീകൾക്ക് പൊതു പള്ളിയിൽ നിസ്ക്കരിക്കാൻ  വരൽ അനുവദനീയമാണെന്നതിന്ന് ഇജ്മാഉണ്ടെന്ന !!!! കല്ല് വെച്ച തട്ടിപ്പ് !

""""ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക സുന്നികളുടെ വാദം  എന്നത് സ്ത്രീകൾക്ക് ജുമുഅ നിസ്ക്കരിച്ചാൽ അത് സ്വഹീഹാകുമോ അല്ലയോ  എന്നല്ല മറിച്ച് പൊതു പള്ളിയിലേക്ക് ജുമുഅക്കോ ജമാ അതിനോ പുറപ്പെട്ട്  പോകൽ അനുവദനീയമല്ല കറാഹത്താകുന്നു ഫിത്നയുണ്ടെങ്കിൽ ഹറാമുമാകുന്നു"""""

അല്ലാതെ ഒരു പെണ്ണെങ്ങാനും ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാൽ ആ നിസ്കാരം സ്വഹീഹാവുകയില്ല എന്ന വാാദം സിന്നികൾക്കില്ല👆🏻👆🏻✅

എന്നാൽ മൗലവിയുടെ വാദം തന്നെ പെണ്ണിന്ന് ജുമുഅക്ക് വരൽ അനുവദനീയമെന്നതിന്ന് ഇജ്മാഹ് ഉണ്ടെന്ന  വാദമാണ് മൗലവി ഈ ഇബാറത്തിൽ നിന്നും  കണ്ടെത്തിയ പെരും നുണ !! നഊദുബില്ലാഹ്

നവവി ഇമാം തന്നെ ഇതേ കിതാബിൽ സ്ത്രീകൾക്ക് ജുമുഅ ജമാ അതിന്ന് പോകൽ കറാഹത്ത് ഫിത്നയുണ്ടെങ്കിൽ ഹറാം എന്ന് ഇമാം നവവി റ പഠിപ്പിക്കുന്നുണ്ട്
👇
*പ്രസ്തുത ഇബാറത്തിൽ സ്ത്രീകൾക്ക് ജുമുഅ യില്ലാ എന്നതിന്ന് ഹദീസും ഇജ്മാഹും ഉദ്ധരിക്കുന്ന ഭാഗത്താണ് ഈ വഞ്ചന നടത്താൻ ശ്രമിച്ചിട്ടുള്ളത്*
👇
*ജുമുഅ സ്ത്രീകൾക്ക് നിർബന്ധമോ സുന്നത്തോ ഇല്ല ളുഹ്റ് 04 റക് അത് ആണ് ഫർള്*
👇
*ഇനി ളുഹ് റ് 04 റക് അതിന്ന് പകരമായി 02 റക് അത് ജുമുഅ നിസ്ക്കരിഛാലോ അത് ളുഹ്റായി പരിഗണിക്കുമോ സ്വഹീഹാകുമോ ? എന്ന ചോദ്യത്തിനാണ് ഇബ്നുൽ മുന്ദിർ , ഇമാം ഹറമൈനി യുടെ ഇജ്മാഹ് ഉദ്ധരിക്കുന്നത് അവർക്ക് ളുഹ്റിന്ന് പകരം ജുമുഅ മതിയാകുന്നതാണെന്നത്*
👇
*അല്ലാതെ നിർബന്ധമോ സുന്നത്തോ അല്ലാത്ത ജുമുഅ നിസ്ക്കാരത്തിന്ന് വേണ്ടി പെണ്ണിന്ന്  പൊതു പള്ളിയിൽ പോകണം  എന്നല്ല അങ്ങനെ പോകൽ കറാഹത്താണെന്നും ഫിത്നയുണ്ടെങ്കിൽ ഹറാമുമെന്നും നവവി ഇമാം ഈ കിതാബിൽ വളരെ വ്യക്തമായി തന്നെ പഠിപ്പിക്കുന്നും ഉണ്ട്*
👇
*ഇതിൽ മൗലവി കണ്ട് പിടിച്ച പെണ്ണിന്ന് ജുമുഅക്ക് വരൽ അനുവദനീയം എന്നതിന്ന് ഇജ്മാ ഹ് എന്നത് കിതാബിൽ നടത്തിയ കൊടും വഞ്ചന മാത്രമാണ് - കാരണം സ്ത്രീകൾക്ക് ജുമുഅ ഇല്ലെന്നതാണ് ഇജ്മാഹ് !!  അപ്പോൾ കാര്യം വ്യക്തമാണ് സ്ത്രീകൾക്ക് ജുമുഅ സുന്നത്തൊ വാജിബോ അല്ല ളുഹ്റ് നിസ്ക്കരിച്ചാൽ മതി ഇനി ളുഹ്റിന്ന് പകരമായി ജുമുഅ നിസ്ക്കരിച്ചാൽ പിന്നെ ളുഹ്റ് മടക്കി നിസ്ക്കരിക്കേണ്ടതില്ല എന്നണ് - ഏത് പോലെ മോഷ്ടിക്കപ്പെട്ട വസ്ത്രം ധരിച് നിസ്കാരം നിർവഹിച്ചാൽ ആ നിസ്കാരം മതി അതിനർത്ഥം മോഷ്ടിക്കൽ അനുവദനീയം എന്നല്ല*

*ഇജ്മാഇന്റെ സത്യാവസ്ഥ ഒന്ന് കൂടി നോക്കൂ*👇👇

ذَكَرْنَا أَنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِمْ فَرْضُهُمْ الظُّهْرُ فَإِنْ صَلَّوْهَا صَحَّتْ وَإِنْ تَرَكُوا الظُّهْرَوَصَلَّوْا الْجُمُعَةَ أَجْزَأَتْهُمْ بِالْإِجْمَاعِ نَقَلَ الْإِجْمَاعَ فِيهِ ابْنُ الْمُنْذِرِ وَإِمَامُ الْحَرَمَيْنِ وَغَيْرُهُمَا

ജുമുഅക്ക് പോകേണ്ടതില്ലാത്ത (ഉദ്റുള്ള) സ്ത്രീകൾ ,അടിമകൾ , യാത്രക്കാർ, അത് പോലുള്ളവർക്ക് ളുഹ്റാണ് ഫർള് ,

ഇനി ഈ ഉദ്റുള്ളവർ ളുഹ്റിന്ന് പകരമായി  ജുമുഅ നിസ്ക്കരിച്ചാലോ അത് മതിയാകുന്നതുമാണ് (ളുഹ്റ് മടക്കി നിസ്ക്കരിക്കേണ്ടതില്ല) എന്നതിന്ന് ഇബ്നുൽ മുന്ദിറും ഇമാമുൽ ഹറമൈനിയുമൊക്കെ ഇജ്മാഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്

👆🏻 ഇതാണ്  യാഥാർത്ഥ്യം മൗലവിമാർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് നടത്തുന്ന തട്ടിപ്പിൽ  മുഹ്മിനീങ്ങൾ വഞ്ചിതരാവരുത്

✍ സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787

വൈറലായ ഫോൺ സംഭാഷണങ്ങൾ

https://www.facebook.com/aliyar4u/videos/1866074253607606/
സഈദ് ബിൻ ജോർ ജിനോടുള്ള വൈറലായ ഫോൺ സംഭാഷണം (01)

*ശഹ്ബാൻ 15 :- പ്രത്യേകതയില്ലെന്ന് പറഞ്ഞ് മുത അല്ലിമിനെ വിളിച്ച് ക്ലിപ്പുണ്ടാക്കി പ്രചരിപ്പിച്ച സഈദ് ബിൻ ജോർജ്ജിനെ ഫോൺ വിളിച്ചപ്പോൾ!!!!*

*ഇത്രയേ ഉള്ളൂ ഈ സലഫി പരിഭാഷ വാദി*

കേൾക്കുക - 19 മിനുട്സ്
💙___________________________

https://m.facebook.com/story.php?story_fbid=667877570086449&id=504756886398519
*തഫ്സീർ ഇബ്നു കസീർ നോക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത സഈദ് ബിൻ ജോർജ്ജിനെ വീണ്ടും വിളിച്ചപ്പോൾ അവസ്ഥ അതിനേക്കാൾ ദയനീയം*
😃🤦🏼‍♂️💙🤝🏻___________________________


https://youtu.be/gnAwqv-Zco4
*സൽമാൻ മൗലവിയെ നേരിട്ട് ഫോൺ വിളിച്ചു ! ഇബാറത്ത് വായിച്ച് കൊടുത്തു അർത്ഥം വെക്കാതെ പരുങ്ങുന്ന കാഴ്ച!! , സംവാദത്തിന്ന് ഒരുക്കമാണോ എന്ന് ചോദിച്ചു ഇല്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു !!! ഒന്ന് കേട്ട് നോക്കൂ*

*സൽമാൻ മൗലവിയുടെ കളവിന്ന് ബീബൽസിന്റെ അവാർഡ് കൊടുക്കണം , 😄 പെരുന്തൽമണ്ണ സംവാദ വ്യവസ്ഥയിൽ ഹോ ! എന്താ ഒരു നുണ!!!!, അവലോകനവും കേൾക്കുക*
____________________🤭

https://youtu.be/sPL-fONYfFE
*കോഴിക്കോട് സംവാദം സൽമാൻ മൗലവിയുമായി നടത്തിയ ഫോൺ സംഭാഷണം വൈറലാകുന്നു*

*ഖബറിങ്കൽ വന്നത് സ്വഹാബി വര്യൻ തന്നെ !! ഫത് ഹുൽ ബാരി കളവ് പറഞ്ഞിട്ടില്ലത്രേ!!!*👆🏻

*ഖബറിങ്കൽ വന്നതും സ്വപ്നം കണ്ടതും വേറെ വേറെ ആളോ സൽമാൻ മൗലവിയുടെ വിവരക്കേട്*👆🏻
*അബൂദാവൂദിൽ ഇന്ന് കാണാൻ കഴിയാത്ത ഹദീസ് ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ദഹബി തന്റെ സിയറിൽ കൊടുത്തത് കളവാണോ ?? മറുപടിയില്ലാതെ സൽമാൻ*👆🏻👆🏻

*കേട്ട് നോക്കൂ!!!!*
       ‌ ‌‌‌      സിദ്ധീഖുൽ മിസ്ബാഹ്
________________________________



Saturday, 15 September 2018

പ്രളയത്തിൽ_ഈമാൻ_ഒലിച്ചുപോകരുത്* *#രിദ്ധതിന്റെ_വഴികൾ_സൂക്ഷിക്കുക*

*#പ്രളയത്തിൽ_ഈമാൻ_ഒലിച്ചുപോകരുത്*
*#രിദ്ധതിന്റെ_വഴികൾ_സൂക്ഷിക്കുക*

ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ  ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!!

പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന  വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ!

വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും സ്വന്തം കുടുംബത്തെ പരിഗണിക്കുന്ന മാതിരി മുൻഗണനയർഹിക്കുന്നതാണിതും.

നമ്മുടെ നാട്ടിലോ അയൽപക്കത്തോ ഉള്ള അവിശ്വാസികളെ സഹായിക്കരുതെന്നല്ല പറഞ്ഞതിന്റെ സംക്ഷിപ്തം. അവർക്ക് ഈ മതത്തോടും അനുയായികളോടും മതിപ്പും ആദരവും സ്നേഹവും ഉണ്ടാകുന്ന വിധം അനുഭാവത്തോടും അനുകമ്പയോടും വർത്തിക്കേണ്ടതാണ്. അവർക്കും
ഈ കാരുണ്യദർശനത്തിന്റെ സൗകുമാര്യതയും സമഗ്രതയും ഗ്രഹിക്കാൻ ഉതകുന്ന മാതൃകകളാണ് ആവിഷ്കരിക്കേണ്ടത്.

ദുരന്തകാലത്ത് നഷ്ടപ്പെട്ട അവരുടെ ജീവപരിസരവും ഉപജീവനമാർഗങ്ങളും വീണ്ടെടുക്കാൻ യത്നിക്കുമ്പോൾ ഇതായിരിക്കണം വിശ്വാസിയുടെ നിയ്യത്ത്. നിയ്യത്തില്ലാത്ത ഏതു കൃത്യവും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലശൂന്യമാണെന്ന് അറിയാമല്ലോ.

നാം അല്ലാഹുവിനെ അനുസരിക്കുന്നവരാണ്. അവന്റെ ഇഷ്ടം നമ്മുടെ ഇഷ്ടവും അവന്റെ അനിഷ്ടം നമ്മുടെ അനിഷ്ടവുമാണ്. അവനെ കൂടാതെ വേറെയും ദൈവങ്ങളോ ദേവീ ദേവൻമാരോ പൂജാബിംബങ്ങളോ പ്രതിഷ്ഠകളോ ആരാധനക്കർഹരാണ് എന്നു വിശ്വസിക്കുന്നത് അവൻ ഒരിക്കലും പൊറുക്കാത്ത അപരാധമാണ്. ദീനിന്റെ ചിഹ്നങ്ങളായ പള്ളികളെയും മറ്റും സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവന്റെ ഇഷ്ടം പറ്റുന്നതും അവനല്ലാത്തവരുടെ ആരാധനാലയങ്ങളെ മേൽപടി സമീപിക്കുന്നത് വൻകുറ്റവുമാകുന്നു. "അതിലൊന്നും കുഴപ്പമില്ല" എന്ന നിലപാടോടെയോ "അതൊക്കെ ഈ കാലത്ത് ആവശ്യമാണ്" എന്ന ന്യായീകരണത്തോടെയോ ആയാൽ ഇസ്‌ലാമിൽ നിന്നു തന്നെ തെറിച്ചു പോകും; നഊദു ബില്ലാഹി മിനൽ കുഫ്'രി ബഅ'ദൽ ഈമാൻ!

പ്രളയാതിജീവനത്തിനു വേണ്ടിയുള്ള ശ്രമദാനങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല തവണ കണ്ടു. ചെയ്തതോ പ്രചരിപ്പിച്ചതോ അതിനെ മാതൃകയാക്കി പുനരാവിഷ്കരിച്ചവതോ ന്യായീകരണമർഹിക്കുന്നില്ല. സാഹചര്യേണ ചെയ്തതെന്ന തരത്തിലുള്ള വാക്കുകളൊന്നും മതപരമായി ന്യായമല്ല. അതു യൂണിഫോമിട്ടോ മതചിഹ്നമായി കരുതപ്പെടുന്ന വേഷം ധരിച്ചിട്ടോ ആയാൽ ഗൗരവം വർധിച്ചു. നിങ്ങൾ അമ്പലമോ കുരിശോ ശുചീകരിക്കുന്ന സമയം കൂടെ അവരുടെ വീടോ ഓഫീസോ ശുചീകരിച്ചോളൂ - അതു കൊണ്ടു രിദ്ധത്ത് വന്നു ചേരുകയില്ല. തെറ്റുകളെ ന്യായീകരിക്കാതിരിക്കുകയും തൗബ ചെയ്യുകയുമാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു നൻമയാണെന്നു പറഞ്ഞതു നൻമയും അവൻ തിൻമയാണെന്നു പറഞ്ഞതു തിൻമയും ആണെന്നംഗീകരിക്കുന്നവനാണ് മുസ്‌ലിം.

സഹപ്രവർത്തകരേ, സുഹൃത്തുക്കളേ, നമ്മുടെ ധർമം നമുക്കും നിർവഹിക്കാം. വിശ്വാസത്തിന്റെ കരുത്താണ് നമ്മുടെ യഥാർഥ ശക്തി. ബാക്കിയെല്ലാം നൈമിഷികമായിരിക്കും. താത്കാലിക പരിഗണനകളോ പേരെടുക്കലോ ഉഖ്‌റവിയ്യായ വിജയത്തിന്റെ വഴിയല്ല, മറക്കാതിരിക്കുക.

✍ muhammed sajeer bukhari

Monday, 13 August 2018

സ്വന്തം ഉസ്താദിനെ തിരുത്തുന്ന ഒരു ശിഷ്യന്റെ കുറിപ്പ് കണ്ടു

*✍ Siddeequl Misbah - 12/08/18*

*സ്വന്തം ഉസ്താദിനെ തിരുത്തുന്ന ഒരു ശിഷ്യന്റെ കുറിപ്പ് കണ്ടു.....*✍

കിതാബോതിത്തന്ന ഉസ്താദടക്കമുള്ള കേരളത്തിലെ ഉലമാക്കളിൽ സുന്നത്ത് ജമാ അത്ത് ഇല്ലത്രേ !!   - ആകെയുള്ളത് ഞാൻ ഇന്ന് കണ്ട കുറിപ്പിന്റെ ഉടമ *Swalih Puthu Ponnani* യിലാണ് പോൽ കഷ്ടം!!!!

നാളിത് വരെ ഒരാദർശത്തിൽ അടിയുറച്ച് വിശ്വസിക്കുകയും അതിന്ന് വേണ്ടി ആഹോരാത്രം കഷ്ടപ്പെടുകയും , ഈ ആദർശത്തിന്ന് വേണ്ടി ഗ്രന്ഥ രചനകൾ നടത്തുകയും ചെയ്ത സമയത്തൊന്നും മനസ്സിലാകാത്ത പുതിയ സുന്നത്ത് ജമാ അത്തും തേടി നടക്കുകയാണ് ഈ അൽപ്പൻ ! അൽപ്പൻ എന്നത് ഇയാൾക്ക് ഫിറ്റല്ല കൂടുതലാണിയാൾക്ക് ഒരു Over loaded വണ്ടി അത്ര തന്നെ !! കാരണം ഏതൊരു വിഷയത്തെ പ്പറ്റിയും പരത്തിവായനയും അതിലൂടെ അക്കരപ്പച്ച കാണുകയും ചെയ്യുക എന്നതാണ് ഈ ഓവർ ലോഡഡ് വണ്ടിയുടെ main പ്രശ്നം പക്ഷെ താമസിയാതെ ഈ വണ്ടി കട്ടപ്പുറത്താകുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്.

ഈ മുഫ്തിക്ക് കേരളത്തിലെ ഉലമാക്കളിൽ സുന്നത്ത് ജമാ അത്ത് കാണുന്നില്ലത്രേ !! എന്തൊക്കെയോ മനക്കോട്ട കെട്ടി ഞാൻ എല്ലാത്തിന്നും തികഞ്ഞവനാണെന്ന ഭാവം ഉള്ളിൽ കുടുങ്ങിയതോ അതോ ആരുടെയെങ്കിലും ശാപം ഫലിച്ചതോ അതുമല്ല പൈശാചിക ശക്തിയിൽ വീണ് പോയതോ ! എന്തായാലും പ്രത്യക്ഷത്തിൽ ഇദ്ദേഹത്തിന്റെ കുറിപ്പിൽ ഇദ്ദേഹം എന്തോ വല്യ സംഭവമാണെന്നും എല്ലാം തികഞ്ഞ മഹ്സൂമാണെന്നുമൊക്കെ നിഴലിച്ച് കാണാം. എന്തായാലും അള്ളാഹു കാക്കട്ടെ....

എന്ത് കൊണ്ട് കേരളത്തിലെ ഉലമാക്കളിൽ സുന്നിസമില്ല ??? ആരിലാണ് പിന്നെ സുന്നത്ത് ജമാ അത്തുള്ളത് ?? ഇനി അല്ല ഇപ്പോൾ താങ്കളുടെ ശൈഖായി പരിചയപ്പെടുത്തുന്ന താങ്കൾ തന്നെ സ്വന്തം കൈപ്പടയിൽ എഴുതി പരിചയപ്പെടുത്തിയ അക്രമകാരിയും കൊടും ക്രൂരനുമായ ഇബ്നു അബ്ദുൽ വഹാബ് നടത്തിയ പോലെ അക്രമങ്ങളും ക്രൂരതകളും കാട്ടി ഹിറ്റ്ലർ മോഡൽ ഇസ്ലാമിക ഭരണം കാഴ്ച വെക്കലാണോ ഈ താങ്കൾ കണ്ട പുതിയ സുന്നത്ത് ജമാ അത്ത് ? , അതോ മൗദൂദിയുടെ ഹുകുമത്തേ ഇലാഹിയോ ?? അതല്ല NDF & SDPI പ്രതിനിധാനം ചെയ്യുന്ന ആശയമാണോ താങ്കളിൽ കണ്ട സുന്നത്ത് ജമാ അത്ത് ?? ഇനി അതുമല്ല തൗഹീദിന്റെ പേരിൽ 08 വിഭാഗമായി ചിന്നിച്ചിതറി നിൽക്കുന്ന പരസ്പരം കാഫിറും മുശ്രിഖുകളുമാക്കുന്ന കേരള നദ് വത്തുൽ മുജാഹിദീനിലെ മൗലവിമാരിലോ ? അതോ ശമാം ഇല്യാസിന്റെ അനുയായികളായ തബ് ലീഗിലോ ? ഖാദിയാനിയിലോ ? ഷിയാക്കളിലോ ആരിൽ ????  എന്തായാലും തുറന്ന് പറയാം ബല്യ സത്യം തുറന്ന് പറയുന്നയാളാണല്ലോ ഇതും കൂടി ഒന്ന് വ്യക്തമാക്കിയിട്ട് വേണം ഞമ്മൾക്കും ബോധ്യപ്പെടുകയാണെങ്കിൽ അങ്ങയുടെ ഒന്ന് കൂടാൻ...

ഇനിയല്ല ഇപ്പോഴും ഗവേഷണത്തിലാണോ സുന്നത്ത് ജമാ അത്തും തേടിയിട്ട് ? ഖബറിലേക്കെടുക്കാൻ അധിക ദൂരമുണ്ടെന്ന് വിചാരിച്ചുവോ താങ്കൾ ? ചെരുപ്പിന്റെ വാറിനെക്കാൾ അടുത്ത് നിൽക്കുകയല്ലേ മരണം , ഇങ്ങനെ ഗവേഷണം നടത്തി ആദർശത്തിന്ന് കളറ് മാറ്റിക്കൊണ്ടേയിരിക്കുമോ ? ഇബ്നു സഖമിനെ പോലുള്ളവരുടെ ചരിത്രമൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും 

ആലിമീങ്ങൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുക അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക ഇതൊക്കെ കഴിഞ്ഞ ഇസ്ലാമിക ചരിത്രത്തിൽ ധാരാളമുണ്ടായിട്ടുണ്ടല്ലോ ! സ്വഹാബത്തിൽ വരെ ഉണ്ടായിട്ടുണ്ട് , ഉസ്മാൻ (റ) നെ ബന്ധിയാക്കിയതും , വധിക്കാനുണ്ടായ കാരണവുമെല്ലാം അറിയുന്നവർക്ക് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ !! ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ കേരളത്തിലെ ഉലമാക്കൾക്കിടയിലുണ്ടായതാണോ താങ്കളെ പോലുള്ളവർക്ക് ഈ ഉലമാക്കളിൽ സുന്നത്ത് ജമാ അത്തിനെ നിഷേധിക്കാൻ കാരണമായത് ? അതോ മറ്റ് വല്ല സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നിഷേധിക്കുകയാണോ ?

*ഇന്ത്യ മൊത്തം കറങ്ങിയാൽ തന്നെ കേരളത്തിലെ ഉലമാക്കളുടെ ത്യാഗവും സേവനവും നമുക്ക് മനസ്സിലാക്കാം - ഖുർ ആൻ ഓതാനോ , അഞ്ച് നേരത്തെ നിസ്ക്കാരം പോലും എങ്ങനെ നിർവ്വഹിക്കണമെന്നറിയാത്ത മുസ്ലിമീങ്ങളുള്ള നോർത് & ഈസ്റ്റ് & വെസ്റ്റ് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്ന് പോയി നോക്കുക , ഝാർഖണ്ടിൽ ഈ വിനീതൻ 04 വർഷം സേവനം ചെയ്തപ്പോൾ നേരിട്ട് ബോധ്യപ്പെട്ടതാണ്. ഇവിടെയാണ് നാം കേരളത്തിൽ ജനിച്ചല്ലോ എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നത് അൽഹംദുലില്ലാഹ് !!! 12 വരെ മദ്രസ കഴിയുമ്പോഴേക്ക് വലിയവരോടും ഗുരുനാഥന്മാരോടുമുള്ള ശരിയായ അദബ് , ശരിയായ വിശ്വാസം , നിസ്ക്കാരം , നോമ്പ് , ഹജ്ജ് , സകാത് , പോലുള്ള കർമ്മങ്ങളിലെ ആവശ്യമുള്ള മസ് അലകൾ തുടങ്ങിയതൊക്കെ ഒരു ഗുരുനാഥന്റെ കീഴിൽ നിന്ന് നല്ല അവഗാഹം നേടുന്നു ! ഈയൊരു സാഹചര്യമെങ്ങനെയുണ്ടായി ? ഈയൊരവസ്ഥക്ക് കാരണം നമ്മുടെ ഉലമാക്കളുടെ ദീർഘദൃഷ്ടിയും ത്യാഗസന്നദ്ധമായ സേവനവുമാണ് , 80 ഉം 90 വയസ്സായിട്ട് പോലും നമ്മുടെ ഉലമാക്കൾ അള്ളാഹുവിന്റെ ദീനിന്ന് വേണ്ടി ഓടി നടക്കുകയാണിന്നും , നാളെയുടെ ദീനീശരീഅത്തിന്റെ കാവലാളായി ഒരു സമൂഹം വളർന്ന് വരണം , യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാ അ നിലനിൽക്കണം , തീവ്രവാദത്തിലൂടെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുമ്പോൾ ആത്മീയതയിലൂടെയുള്ള മാതൃകാ പ്രവർത്തനത്തിലൂടെ യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിക്കൊടുക്കുന്ന ഒരു മുസ്ലിം സമൂഹം ഇന്നേക്കും നാളേക്കും കൂടി ഉണ്ടാകണം ! ഇങ്ങനെ ശരിയായ ദിശാ ബോധം നൽകി ദഹ് വത്ത് നടത്തുന്ന കേരളത്തിലെ ആലിമീങ്ങളിൽ സുന്നത്ത് ജമാ അത്ത് ശരിയല്ലെന്നത് എത്ര നീചവും അപകടം പിടിച്ച വാദവുമാണ് താങ്കളുടേത് !??*

ഇന്ന് ലോകത്ത് തന്നെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ലിസ്റ്റ് തയ്യാറാക്കുക അതിൽ എത്ര ഉലമാക്കൾ കാണും ഇന്ന് കേരളത്തിലേത് പോലെ പതിനായിരങ്ങൾക്കും , ആയിരങ്ങൾക്കും ഭക്ഷണ താമസ സൗകര്യങ്ങൾക്കൊന്നും ഒരു കാശും ഈടാക്കാതെ യതീം കുട്ടികൾക്കും , മറ്റ് പാവപ്പെട്ടവർക്കും , അല്ലാത്തവർക്കും ഒരുപോലെ ഇന്ത്യലിൽ തന്നെ പല സ്ഥലങ്ങളിലായി സ്വന്തമായുള്ള ഭൂമിയിൽ സ്വന്തമായ കെട്ടിടമുണ്ടാക്കിയും വാടക കെട്ടിടത്തിലുമൊക്കെയായി മത ഭൗതിക വിദ്യാഭ്യാസം നൽകി ചിട്ടയോടെ വളർത്തി വരുന്ന ഈ സേവനം ലോകത്ത് തന്നെ എത്ര പണ്ഡിതന്മാരിലുണ്ടാകും ??? ഒന്നറിയാൻ താൽപ്പര്യമുണ്ട് ?

ഇനി പറയൂ പൂർവ്വ സൂരികളും ഇന്നുള്ള കേരളത്തിലെ ആലിമീങ്ങളും താങ്കൾ കണ്ട ആദർശത്തിലെ മാറ്റം പറയൂ ??? എല്ലാ സത്യങ്ങളും തുറന്ന് പറയുന്നു എന്നവകാശപ്പെട്ടാൽ പോരാ , താങ്കൾ തുറന്ന് എഴുതണം അല്ലാതെ ആരോപണമല്ല വേണ്ടത് ?????? അല്ലാതെ എവിടെയും തൊടാതെ താൻ സ്വീകരിക്കുന്ന ഒറ്റയാൾ ആദർശമാണ് ശരി എന്നൊരു ചിന്തയാണോ താങ്കൾക്ക് എന്തായാലും അറിയാൻ താൽപ്പര്യമുണ്ട്

പൂർവ്വ സൂരികൾ പഠിപ്പിക്കാത്ത എന്താദർശമാണ് കേരളത്തിലെ ഉലമാക്കളിലുള്ളത് ???

താങ്കളടക്കമുള്ളവരെ പഠിപ്പിച്ച ഉസ്താദുമാരുടെ പരമ്പര സൈനുദ്ധീൻ മഖ്ദൂം (റ) വിലേക്കും അവിടന്ന് ഇബ്നു ഹജർ റ പോലുള്ള സാദാതീങ്ങൾ വഴി ഇമാം ശാഫിഈ റ , ഇമാം അശ് അരീ (റ) വിലേക്കും അവിടന്ന് ഹബീബായ (സ്വ) യിലേക്കെത്തുന്ന വ്യക്തമായ പരമ്പരയെ താങ്കൾ നിഷേധിക്കുന്നുണ്ടോ?????

പാരമ്പര്യമായിട്ടല്ലേ നമുക്ക് ദീൻ കിട്ടിയിട്ടുള്ളത് ??? കാലോചിതമായി ഷറ ഇൽ മാറ്റം വരുത്താൻ പറ്റുമോ ?? ഷറ ഇൽ സ്ഥിരപ്പെട്ടതിന്റെ ശൈലിയിൽ മാറ്റം വരുന്നതിനെ താങ്കൾ എതിർക്കുന്നുണ്ടൊ ???? പറയൂ പറയൂ ???

"കാഴ്ചയിലല്ല കാഴ്ചപ്പാടിലല്ലേ മാറ്റം വരേണ്ടത്"

താങ്കൾ ബല്യ ബുദ്ധി ജീവി എന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾക്കൊന്നും അങ്ങനെ തോന്നിയിട്ടില്ലാട്ടോ ? ഒഴുക്കിനെതിരെ നീന്തുമ്പോൾ ശരീരത്തിൽ തട്ടി നീങ്ങുന്ന പരൽ മീനുകളെ പോലെ മാത്രമേ താങ്കളെയൊക്കെ കണ്ടിട്ടുള്ളൂ , ലക്ഷ്യ ബോധമില്ലാത്ത പരക്കം പാച്ചിൽ അല്ലാതെന്ത് പറയാൻ... അള്ളാഹു നിങ്ങൾക്ക് ഹഖിനെ ബോധ്യപ്പെടുത്തിത്തരട്ടെ

*അവസാനമായി ഒന്ന് കൂടി സ്നേഹത്തോടെ പറഞ്ഞോട്ടെ സ്വാലിഹ്....‌‌.*

*✍😢ഒരു ഉറച്ച സുന്നിയായി ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് നമ്മുടെ മാതാപിതാഗുരുക്കൾ പുഞ്ചിരിച്ച് കൊണ്ട് കലിമ ചൊല്ലി വിടവാങ്ങുന്നത് നേരിൽ കണ്ടത് കൊണ്ടാണ്*

*നാം എത്ര കിതാബുകളിൽ നിന്ന് ഓതിപ്പഠിച്ചാലും അനുഭവത്തെക്കാൾ വലുതായത് വല്ലതും ഉണ്ടൊ ? മദ്രസയിൽ നിന്നും ദർസിൽ നിന്നും എന്റെ ഗുരുനാഥൻ പഠിപ്പിച്ച യഥാർത്ഥ അഹ്ലുസ്സുന്നയുടെ ആദർശം ശരിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം , മാലയും മൗലൂദും, നേർച്ചയും , മന്ത്രവും , ദിഖ്റ് ഖൽഖയും , സ്വലാത് മജ്ലിസും , എല്ലാത്തിനും മുൻ പന്തിയിലുണ്ടായിരുന്ന എന്റെ വന്ദ്യ പിതാവിന്റെ ഉമ്മ കലിമ ചൊല്ലി പുഞ്ചിരിച്ച് കൊണ്ട് നമ്മോട് വിടപറഞ്ഞത് കണ്ടപ്പോൾ അതിനേക്കാൾ വല്യ തെളിവൊന്നും വേണ്ടല്ലോ !!! ? നാമൊക്കെ കൊതിക്കുന്നതും ആഖിബത് നന്നാവാനാണല്ലോ ! അവർക്കൊക്കെ നാമൊക്കെ പഠിച്ച അഹ്ലുസ്സുന്നയുടെ വിശ്വാസത്തിലൂടെ ജീവിച്ച് കർമ്മങ്ങളൊക്കെ ചെയ്ത് അവസാനം കലിമതുത്തൗഹീദ് ചൊല്ലി നെറ്റിത്തടം വിയർപ്പിച്ച് പുഞ്ചിരിച്ച് കൊണ്ട് ഈമാനോട് കൂടി മരിക്കാൻ പറ്റിയെങ്കിൽ തീർച്ചയായും അവരുടെ പേരക്കുട്ടിയായ എനിക്കും പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു , എന്റെ വിശ്വാസത്തിലോ കർമ്മത്തിലോ ഒരു പിഴവും ഇല്ലെന്ന് ഇതിനേക്കാൾ വല്യ ബോധ്യപ്പെടൽ ആവശ്യമില്ലല്ലോ !!! യഥാർത്ഥ ഹബീബ് (സ്വ) യിൽ നിന്ന് സ്വഹാബത്തിലൂടെ ഇമാമീങ്ങളിലൂടെ ഉസ്താദുമാരിലൂടെ പാരമ്പര്യമായി കിട്ടിയ ആദർശം തന്നെയാണ് നമ്മുടെ മാതാപിതാഗുരുക്കൾ നമുക്ക് നൽകിയിട്ടുള്ളതെന്നതിന്ന് ഏറ്റവും വലിയ തെളിവാണിതൊക്കെ. അനുഭവം ഗുരു.*

ഇത് പോലെ നിങ്ങളിലോരോ പേർക്കും പറയാനുണ്ടാകും ഇത്തരം അനുഭവങ്ങൾ ഈയെനിക്ക് തന്നെ പ്രസ്ഥാന ബന്ധുക്കളുടെ ഇത് പോലോത്ത ധാരാളം അനുഭവങ്ങളേറെയുണ്ട് പറയാൻ തൽക്കാലം ചുരുക്കുന്നു.....

നമ്മുടെ അൽപ്പ നേരത്തെ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് ഈ പാരമ്പര്യ വിശ്വാസത്തിൽ നിന്നും വഴുതിപ്പോകരുത് ! ഈ എതിർ ചിന്തകൾ ഇബ്ലീസിന്റേതാണെന്ന തിരിച്ചറിവ് നമുക്ക് വേണം , നമ്മുടെ മാതാപിതാക്കളൊക്കെ പോയ സ്വർഗ്ഗത്തിലേക്ക് നമുക്കും പോകണ്ടെ !! അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

*✍സ്നേഹത്തോടെ - സിദ്ധീഖുൽ മിസ്ബാഹ് (09496210086 - wtsp)*👍🏻🙂

സുയൂതി ഇമാമും ഇസ്തിഗാസയും - ആരോപണങ്ങൾക്ക് കഴമ്പില്ല

*സുയൂതി ഇമാമും ഇസ്തിഗാസയും - ആരോപണങ്ങൾക്ക് കഴമ്പില്ല*________________✍ 
*
Swalih puthuponnani , ഇല്യാസ് മൗലവി , സമീർ വടകര പോലുള്ള ഓൺലൈൻ മുഫ്തിമാർക്കൊരു മറു ലേഖനം *സിദ്ധീഖുൽ മിസ്ബാഹ്*✍🔻

*ഭിത്തിയിൽ പെയിന്റടിച്ച് കളർ മാറ്റിക്കൊണ്ടിരിക്കുന്നത് പോലെയാണ് ചില ഓൺലൈൻ മുഫ്തിമാരുടെ ആദർശം - സുന്നി സമൂഹം അവജ്ഞയോടെ തള്ളുന്നു*

ഇങ്ങനെ ആദർശത്തിന്ന് കളറടിച്ച് മാറ്റി കൊണ്ടിരിക്കുന്ന ഒരു പുതുപ്പൊന്നാനിക്കാരൻ സ്വാലിഹിന്റെ സുയൂതി ഇമാമിനെപ്പറ്റിയുള്ള ഒരു കുറിപ്പ് കാണാനിടയായി ... ആർക്കോ വേണ്ടി  എല്ലാം പണയം വെച്ച് നടത്തിയ ചാരിത്ര്യ പ്രസംഗം എഴുതി വെച്ചാൽ എങ്ങനുണ്ടാകും അത് പോലെയുണ്ട് ഇയാളുടെ കുറിപ്പ് കണ്ടപ്പോൾ !!! ഇയാളുടെ പോസ്റ്റും  പൊക്കിപ്പിടിച്ച് വരുന്ന വഹാബികളേ ...  കൂടെക്കൂട്ടുകയാണോ ഇയാളെ ? ..‌‌ ഇതാ  ഇയാൾ തന്നെ നിങ്ങളെ പ്പറ്റി  എഴുതിയ ''ഇസ്ലാം നുഴഞ്ഞുകയറ്റ ഭീഷണിയിൽ'' എന്ന ഇദ്ദേഹത്തിന്റെ കൃതിയിലെ 161, 162 പേജുകളിൽ നിങ്ങളുടെ നേതാവായ ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ചും , അനുയായികളായ വഹാബികളായ നിങ്ങളെ  കുറിച്ചും ശക്തമായ നിലയിൽ തന്നെ പരാമർശിച്ചതായി കാണാം അതിലെ ഒരു ചെറിയ ഭാഗം ഇങ്ങനെ

*"'ആയിരക്കണക്കിനു മുസ്ലിംകളെ ശിർക്കാരോപിച്ചു കൊന്നൊടുക്കുകയും പ്രതിരോധിക്കാനിറങ്ങിയ പണ്ഡിതരെ വെട്ടിനുറുക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും കുഞ്ഞുങ്ങളുടെ  കഴുത്തരിഞ്ഞു തളളുകയും ചെയ്തു. കൈകുഞ്ഞുങ്ങളെ കഴുത്തറുത്തുകൊന്ന വഹ്ഹാബിൻറെ ഭീകരതയെ കുറിച്ചു അസ്സയ്യിദ് ഇബ്രാഹീം റാവീ രിഫാഈ തൻറെ 'രിസാലതു ഔറാഖിൽ ബഗ്ദാദിയ്യഃഫിൽ ഹവാദിസിന്നജ്ദിയ്യഃ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പിടിച്ചു ഇവർ കാഫിറുകളാണെന്നു പറഞ്ഞു കൊല്ലുകയായിരുന്നു.''ഹത്താ ഖതലൂന അഥ്ഫാലഹും യഖൂലൂന ഹാഉലാഇ കുഫ്ഫാർ...*

*"എക്കാലത്തും മർദ്ദക ഭരണാധികാരികളുടെ പൊതുസ്വഭാവമാണ് ആൺപിറന്നവരെ കൊല്ലലും പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തലും.ഇതും വഹ്ഹാബികൾ നടപ്പിലാക്കി.രാജ്യഭരണം വഹ്ഹാബി വത്ക്കരിക്കപ്പെട്ടപ്പോളായിരുന്നു ഈ കൊടും ക്രൂരതകളെല്ലാം.ബ്രിട്ടീഷുകാരുടെ സൈനിക സാമ്പത്തിക സഹായമാണു ഇബ്നു അബ്ദിൽ വഹ്ഹാബിനു തുണയായത് ''.(ഇസ്ലാം നുഴഞ്ഞ് കയറ്റ ഭീഷണിയിൽ _‌page 161, 162*

ബ്രിട്ടീഷ് സൈനികരുടെ അച്ചാരം പറ്റി മുസ്ലിമീങ്ങൾക്കെതിരെ അതി ക്രൂരമായ നിലയിൽ അക്രമവും , അഴിഞ്ഞാട്ടവും  നടത്തിയെന്ന് സ്വന്തം കൃതിയിലൂടെ സമർത്ഥിച്ചത് - ഇയാളെ പോലുള്ളവരെ വഹാബികൾ നമ്പുമോ ???

ഇയാൾ തന്റെ ആദർശത്തിൽ സുന്നി കളർ  മാറ്റം വരുത്തിയോ ?  ഇപ്പൊ വഹാബി കളറ് കൊടുത്തിരിക്കുകയാണോ ? !  ഇനിയും ഈ കളർ മാറുമോ ?  തബ് ലീഗ് കളർ , ഖാദിയാനി കളർ അങ്ങനെ പോകില്ലേ ? ,  വഹാബികൾക്കെതിരെ പടപൊരുതാൻ ഇദ്ദേഹം കഷ്ടപ്പെട്ട് എഴുതിയ ലേഖനങ്ങൾ , ഗ്രന്ഥങ്ങൾ , സംവാദങ്ങൾ , ഖണ്ഡനങ്ങൾ എല്ലാം എന്ത് ചെയ്യും അടുപ്പിലിട്ട് കത്തിക്കേണ്ടി വരോ ?? താമസിയാതെ ഇപ്പോൾ കൊടുത്തിരിക്കുന്ന  കളറിന്മേൽ വീണ്ടും മറ്റൊരു കളർ പ്രതീക്ഷിക്കാമോ ?  പക്ഷെ അൽഭുതം !! അതല്ല  ഇത്തരം  ഓന്തു തൗഹീദുകാരുടെ കുറിപ്പുകൾ ഷെയർ  ചെയ്യാനും കുറേ‌ മരയോന്തുകളും ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് കഷ്ടം!!! തോന്നുന്നത്. "കാള പെറ്റു എന്ന് കേൾക്കുമ്പോളേക്ക് കയറെടുത്ത് ഓടുന്ന വിഭാഗം ..ന്റെ റബ്ബേ തോറ്റു !!!
✍♦
മഹാനായ ഇമാം സുയൂതി (റ) വിന്റെ പേരിൽ ആരോപണ വിധേയമാക്കപ്പെട്ട അൽ അംറു ബിൽ ഇത്തിബാഹ് അനാവശ്യ വിവാദം വേണോ സ്വാലിഹ്  ? ?? ഗ്രന്ഥത്തിന്ന് തഹ്ഖീഖ് കൊടുത്തവർ തന്നെ ആ കിതാബ് സുയൂതി ഇമാമിലേക്ക് ചേർത്തിപ്പറയാൻ പെടാ പാട് പെടുന്നു. അധികവും നഖ്ല് ചെയ്തത് ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീം എന്ന ഇബ്നു തയ്മിയ്യയുടെ കൃതിയിൽ നിന്നാണെന്ന് തഹ്ഖീഖ് നൽകിയവർ തന്നെ പറയുന്നു, (മശ് ഹൂർ ഹസൻ സുലൈമാൻ തഹ്ഖീഖ് നൽകിയ കോപി നോക്കുക), അത് പോലെ മക്തബതുശാമില സലഫി വഹാബീ അഡ്മിൻ വിഭാഗമായ "അർശീഫും" കിതാബിലെ ആശയം  സുയൂതി ഇമാമിലേക്ക് ചേർത്തിപ്പറയാൻ കഴിയുകയില്ലെന്ന് തുറന്ന് സമ്മതിക്കുന്നു എന്നിരിക്കെ താങ്കളെ പോലുള്ളവരെന്തിന്ന് വാശിപിടിക്കുന്നു. ?

 ഒരു ഇമാമിന്റെ കിതാബ് ആ ഇമാമിലേക്ക് ചേർത്തിപ്പറയണമെങ്കിൽ അഹ്ലുസ്സുന്നയുടെ പണ്ഡിത ലോകം അംഗീകരിക്കുന്ന ഒരു മാനദണ്ഡം ഉണ്ടല്ലോ  ആ മാനദണ്ഡം പ്രസ്തുത കിതാബിന്ന് ഇല്ലാത്തടുത്തോളം കാലം സുയൂതി ഇമാമിന്റെ മേൽ വഹാബിയൻ നജ്ദികൾ കെട്ടിച്ചമക്കപ്പെട്ട കിതാബ് തന്നെയാണ് ഈ "അൽ അംറു ബിൽ ഇത്തിബാഹ്", ഇനി യൂസുഫ്ന്നബ് ഹാനി പ്രസ്തുത കിതാബിൽ നിന്ന്  ഉദ്ധരിച്ചു എന്നത് പറഞ്ഞാലും അംഗീകരിക്കപ്പെടേണ്ട മാനദണ്ടമല്ലാത്തതിനാൽ ഈ വിഷയത്തിലേക്കായി അത് മാറ്റി വെക്കുകയാണ്. വിശ്വാസത്തിന്ന് പോലും ആവശ്യാനുസരണം കളർ മാറ്റി വരുന്ന കാലഘട്ടത്തിൽ ഒരിമാമിന്റെ കിതാബിലുള്ളതിനെ മാറ്റം വരുത്താൻ വല്യ പ്രയാസമൊന്നും ഇല്ലല്ലോ!!!

ഒരു കിതാബിൽ അല്ലെങ്കിൽ ഒരായിരം കിതാബിൽ നിന്നാണ് ഒരു   മസ് അല ലഭിക്കുക , അത്  ഒരിമാമിലേക്ക് ചേർത്തിപ്പറയണമെങ്കിൽ അത് ആ ഇമാമിന്റേതാണെന്ന്  തവാതിറായി അറിയപ്പെടാത്തടുത്തോളം  അത് പ്രസ്തുത ഇമാമിന്റേതാണന്നറിയിക്കുകയില്ല. ഇത്  ബഹുമാനപ്പെട്ട അബൂബക്കർ ബാഖില്ലാനി (റ) വിന്റെ കിതാബുൽ ഇൻ ഇൻതിസ്വാറിൽ കാണാവുന്നതാണ്. പ്രസ്തുത അൽ അംറു ബിൽ ഇത്തിബാഇനെ സംബന്ധിച്ചടുത്തോളം സുയൂതി ഇമാം അവിടന്ന് സ്വന്തം രചനകൾ  പരിചയപ്പെടുത്തിയ കൂട്ടത്തിൽ ഈ കിതാബ് ഇല്ല, അത് പോലെ‌ ഇതിലെ ഇസ്തിഗാസയെ എതിർക്കുന്നതാകട്ടെ സുയൂതി ഇമാമിന്റെ സ്വന്തം നിലപാടുകൾ , മറ്റ് ഉദ്ധരണികൾക്കെതിര് താനും, സുയൂതി ഇമാമിന്ന് ഇങ്ങനൊരു വാദമുണ്ടെന്ന് ലോകത്ത് ഇന്നേവരെ ഒരൊറ്റ ഇമാമുമാരും പഠിപ്പിച്ചിട്ടില്ല , തഹ്ഖീഖ് കൊടുത്തവർ തന്നെ പ്രസ്തുത വാദങ്ങൾ ഇബ്നു തയ്മിയ്യയുടെ ഇഖ്തിളാഇൽ നിന്നെടുത്തതാണെന്ന് സമ്മതിക്കുന്നു,  ഈ കിതാബിലെ ചില നഖ് ലുകൾ  ഉണ്ടെന്ന് എടുത്ത് പറയാൻ മാത്രം  ആകെയുള്ള ഒരേ ഒരു കിതാബ് ദലീലുത്തുജ്ജാറിൽ മാത്രം , ഇതല്ലാത്ത മറ്റൊരു ഗ്രന്ഥവും കാണാനില്ല അപ്പോൾ തവാതിറല്ല ഒറ്റപ്പെട്ട അഭിപ്രായം മാത്രം , മാത്രവുമല്ല ദലീലുത്തുജ്ജാറിന്റെ ഓതറായ യൂസുഫ്ന്നബ് ഹാനി പോലും സുയൂതി ഇമാമിന്ന് പ്രസ്തുത വാദം ഉണ്ടെന്ന് ഒരിടത്തും പറയുന്നുമില്ല , അത് കൊണ്ട് തന്നെ മുകളിൽ പറഞ്ഞതെല്ലാം കൃത്യമായി ഹാജറാക്കാത്തടുത്തോളം കാലം പുകഞ്ഞത് പുറത്ത് തന്നെ!!!

 പ്രസ്തുത " അൽ അംറു ബിൽ ഇത്തിബാഇലൂടെ"   പ്രധാനമായും  ആരോപിക്കപ്പെടുന്ന ആശയം   വഫാത്തായ ഹബീബ് (സ്വ) യോട് സുന്നികൾ നടത്തുന്ന ഇസ്തിഗാസയെ എതിർക്കുന്ന ആളാണ്  ഇമാം സുയൂതിയെന്നും  അത് പോലെ‌ സ്വഹാബത്തോ താബിഉകളോ വഫാത്തായ ഹബീബ് സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയിട്ടില്ലെന്ന് ഇമാം സുയൂതി പറഞ്ഞുവെന്നുമാണ്   !! പക്ഷെ സുയൂതി ഇമാമിനെ സംബന്ധിച്ചടുത്തോളം ഇത് രണ്ടും തെളിയിക്കാൻ ധാരാളം ഉദ്ധരണികൾ കൊണ്ട് വരാൻ സാധിക്കും‌, എല്ലാം ഇവിടെ കൊടുക്കുന്നത് പ്രായോഗികമല്ല ചില പ്രധാനപ്പെട്ടത് മാത്രം  കൊടുക്കുന്നു
✍
*സ്വഹാബത്തും‌ താബിഉകളും  ഇസ്തിഗാസ നടത്തിയത് സുയൂതി ഇമാം പഠിപ്പിച്ചോ ??*

*മറുപടി :-* കളർ വാദികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത് !  മഹാനായ ഇമാം സുയൂതി (റ) വിന്റെ ലോക പ്രശസ്ത ഗ്രന്ഥമായ ജാമിഉൽ അഹാദീസിലും‌ മറ്റ് ധാരാളം മശ്ഹൂറായ കിതാബുകളിലൊക്കെ  പഠിപ്പിക്കുന്നുണ്ടല്ലോ !

(01) - സ്വിദ്ധീഖ് (റ) വിന്റെ പുത്രി ഉമ്മു കുൽസും ബീവി (റ) ഒരു പ്രശ്ന പരിഹാരത്തിന്നായി നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തുമെന്ന് മഹതി ആയിഷാ ബീബി (റ) ഉള്ള ഒരു സദസ്സിൽ നിന്ന് പറയുന്ന കിതാബുൽ ഇസ്തീആബിലൊക്കെ ഉള്ള സംഭവം 28952 നമ്പറായി ജാമിഉൽ അഹാദീസിൽ സുയൂതി ഇമാം ഉദ്ധരിക്കുന്നു.

(02) - ഹിജ്റ 17 ൽ ക്ഷാമം ഉണ്ടായപ്പോൾ മഴക്ക് വേണ്ടി ഒരാൾ  ഹബീബ് സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ സംഭവം 27209 നമ്പറായി ഇതേ ജാമിഉൽ അഹാദീസിൽ ഇമാം ബൈഹഖിയിൽ നിന്ന് ഉദ്ധരിക്കുന്നു. ഈ ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാൽബ്നുൽ ഹാരിസ് (റ) എന്ന സ്വഹാബി വര്യനാണെന്ന് ഫത് ഹുൽ ബാരി നോക്കിയവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ??

(03) - ഹബീബ് (സ്വ) യെ മറമാടിയതിന്ന് ശേഷം  അറബിയിലും ഖുർ ആനിലും പരിജ്ഞാനം ഉണ്ടായിരുന്ന ഒരഹ്റാബി ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് പാപമോചനത്തിന്ന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ് (റ) പഠിപ്പിക്കുന്നത് ഇബ്നു സ്സംആനി (റ) വിൽ നിന്ന് പരിപൂർണ്ണമായ സനദോട് കൂടി 34153 നമ്പറായി ഉദ്ധരിക്കുന്നു.

സമാനമായ മറ്റൊരു സംഭവം മറ്റൊരു പ്രശസ്ത ഗ്രന്ഥമായ അദ്ദുററുൽ മൻസൂറിലും കാണാവുന്നതാണ്

(04) - സുയൂതി ഇമാമിന്റെ ഹാവീ ലിൽ ഫതാവ വളരെ മഷ്ഹൂറായ ഫതാവാ സമാഹാരമാണ്  പ്രസ്തുത അലിയ്യ് (റ) പഠിപ്പിക്കുന്ന ഇസ്തിഗാസ ഹാവിയിലും സനദോട് കൂടി തന്നെ 2/315 ൽ ഉദ്ധരിക്കുന്നു.

*ഇനി എക്കാലത്തേയും മറക്കാനാവാത്ത സുയൂതി ഇമാമിന്റെ അത്യുഗ്രൻ ഇസ്തിഗാസയും നോക്കാം - ഒരു പക്ഷെ ഈ കിതാബൊന്നും കണ്ടിട്ടുണ്ടാവില്ല അല്ലെങ്കിൽ ചട്ട മാത്രം നോക്കിപ്പോയതാവാം*

أنْتَ یا عبد الله - ഓ അള്ളാഹുവിന്റെ അടിമേ

، إذا أذنبتَ
നീ ദോഷം  ചെയ്താൽ

 وأتیتَ معترفاً لرسولك الذي  أرسل إلیك  متضرعاً وجِلا،
തെറ്റ് ചെയ്തവനായി അംഗീകരിച്ച് കൊണ്ട് വളരെ താഴ്മയോട് കൂടി നിന്റെ മേൽ അയക്കപ്പെട്ട  ഹബീബായ സ്വ യുടെ അടുത്തേക്ക് നീ  പോകുകയും ചെയ്താൽ

 فإنه یستغفر لك،
 തീർച്ചയായും ഹബീബ് (സ്വ) നിനക്ക് വേണ്ടി പൊറുക്കൽനെ തേടും

ویشفعُ فیك،
നിന്റെ വിഷയത്തിൽ ആ മുത്ത് നബി (സ്വ) ശുപാർഷ തേടും.

لأن الله أمره بالاستغفار لك،
കാരണം നിനക്ക് വേണ്ടി പൊറുക്കൽനെ തേടാൻ   അള്ളാഹു ത ആല ഹബീബ് (സ്വ) യോട് കൽപ്പിച്ചിട്ടുണ്ട്

 وأذن له في الشفاعة فیك.
 നിന്റെ വിഷയത്തിൽ ശഫാ അത്ത് തേടാൻ അള്ളാഹു ഹബീബ് (സ്വ) ക്ക് സമ്മതം കൊടുത്തിട്ടുണ്ട്
وكیف لا
പിന്നെങ്ങനെയാണ് നിനക്ക് ശഫാ അത്ത് ലഭിക്കാതിരിക്കുക

وھو أكرم الْخَلْق علیه!
അള്ളാഹുവിന്റടുത്ത് ആ മുത്ത് നബി (സ്വ) സൃഷ്ടികളിൽ വെച്ച് ഏറ്റവും ബഹുമാന്യരാണ്,

وقد وعدنا بذلك في قوله:
അത് അള്ളാഹുവിന്റെ വാക്കാൽ നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്

(وَلَوْ أَنَّھُمْ إِذْ ظَلَمُوا أَنْفُسَھُمْ جَاءُوكَ فَاسْتَغْفَرُوا اللهََّ وَاسْتَغْفَرَ لَھُمُ الرَّسُولُ لَوَجَدُوا اللهََّ تَوَّابًا رَحِیمًا).
"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”

وإني قد مُنعت یا سید الأولین والآخرین
ഓ അവ്വലീങ്ങളുടെയും ആഖിരീങ്ങളുടേയും നേതാവായ റസൂലള്ളാഹ് (സ്വ) തീർചയായും എന്നെവിരോധിക്കപ്പെട്ടിരിക്കുന്നു നബിയേ......

  عن الإتیان إلیكَ بذنوب جَنَیْتها على نفسي

 എന്റെ നഫ്സിന്റെ മേലിൽ ഞാൻ ചെയ്ത അക്രമങ്ങളുമായിട്ട് എന്റെ തെറ്റുകൾ കൊണ്ട് അങ്ങയുടെ അടുക്കൽ വരലിനെ തൊട്ട്

  فأنْتَ تعلم عُذْري،
അത് കൊണ്ട് എന്റെ ഉദ്റ് (കാരണം) തങ്ങൾ അറിയുന്നുണ്ടല്ലോ നബിയേ

ولا حیلةَ لي غیر التعلق بجاھك العظیم
അളീമായ അങ്ങയുടെ ജാഹ്  (സ്ഥാനം) കൊണ്ടല്ലാതെ എനിക്കൊന്നിനും  കഴിയില്ല  നബിയേ.......

 والصلاة علیك، صلى الله علیك وعلى آلك أفضل صلاة وأزكى تسلیم.

معترك الأقران للإمام السیوطي - ص: ٣/ ٥٥ -

*ഇതൊക്കെ വായിക്കുന്ന ഒരാൾക്കെങ്ങനെ സുയൂതി ഇമാം ഇസ്തിഗാസക്കെതിരാണെന്ന് പറയാൻ സാധിക്കും ??  അള്ളാഹു കാക്കട്ടെ , അഖീദക്ക് കളറടിച്ച് ഫിത്നയുണ്ടാക്കുന്ന ഇത്തരം പുതുപ്പൊന്നാനിക്കാരുടെ ശല്യത്തിൽ നിന്ന് സുന്നി സമൂഹത്തിന് രക്ഷയുണ്ടാകട്ടെ ആമീൻ എന്ന് പ്രാർത്ഥനയോടെ*
✍
*സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട്  -( 09496210086 wtsp)*___________________🌸

Friday, 20 July 2018

കാന്തപുരവും സ്ത്രീപള്ളിപ്രവേശനവും - ആരോപണങ്ങൾക്ക് മറുപടി

*കാന്തപുരവും സ്ത്രീപള്ളിപ്രവേശനവും - ആരോപണങ്ങൾക്ക് മറുപടി*
_______________________⬇

കാന്തപുരമുസ്താദിന്റെ ലോകപ്രശസ്തി നേടിയ  സ്വഹീഹ് ബുഖാരി ക്ലാസ്സിൽ നടന്ന സ്ത്രീപള്ളിപ്രവേശനവുമായുള്ള ഉസ്താദവർകൾ പറഞ്ഞതിനെ പറ്റി സോഷ്യൽ മീഡിയയിൽ ബിദ ഇകൾ പ്രചരിപ്പിച്ച പോസ്റ്ററിലെ  ആരോപണങ്ങൾക്ക് മറുപടി *_________✍ - Siddeequl Misbah - 09496210086 , 09072 784 786 -  19/07/2018*

*ആരോപണം -01*

സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരത്തിനും ഇഅതികാഫിനും പള്ളികളിൽ പോകാം. കാന്തപുരം.

*മറുപടി :-*  പെരും നുണ കഷ്ടം  !!!!  ഉസ്താദവർകൾ പറഞ്ഞതിന്റെ അൽപ്പം ചില ഭാഗവും അവസാന ചില ഭാഗവും കോട്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കുകയാണ് പോസ്റ്റിൽ ഉള്ളത് !!! എന്തൊരു കഷ്ടം !!! ഉസ്താദവർകൾ പറഞ്ഞത്  "പരപുരുഷന്മാർ പങ്കെടുക്കുന്ന പൊതു പള്ളിയിലേക്ക് പോകണം എന്നല്ല അത് ""തടയുക തന്നെ വേണം"" എന്നാണ് ഉസ്താദ് പഠിപ്പിക്കുന്നത് !!"" തടയണം എന്ന ഭാഗം മൂടി വെച്ചു !!!! നഊദുബില്ലാഹ് !!!!    പിന്നെ ഇഹ്തികാഫുമായി പറ്റഞ്ഞടുത്ത് സ്ത്രീകൾക്ക് സാധുവാകുന്നത് പരപുരുഷന്മാർ കൂടിക്കലരുന്ന പൊതു പള്ളിയിലല്ല !  മറിച്ച് സ്ത്രീകൾക്ക് മാത്രമായി നിസ്ക്കരിക്കാൻ  പ്രത്യേകം ഉണ്ടാക്കിയ പള്ളി , അല്ലെങ്കിൽ വീട്ടിലെ ഒരു ഭാഗത്തെ വഖ്ഫ് ചെയ്ത പള്ളി എന്നിവിടങ്ങളിൽ ഇഹ്തികാഫിരുന്നാൽ സ്ത്രീകൾക്ക് ഇഹ്തികാഫ് സാധുവാകുമെന്നാണ് !! അല്ലാതെ പെണ്ണിന്ന് ഇഹ്തികാഫിനായി പള്ളിയിലേക്ക് പോകാമെന്നല്ല ! വീടിന്റെ ഉള്ളിന്റെ ഉള്ളറയിൽ വെച്ച് സ്ത്രീകൾ നിസ്ക്കരിക്കാനാണ് ഉസ്താദവർകൾ തിരുചര്യ ഉദ്ധരിച്ച് കൽപ്പിക്കുന്നത്!!!

ഉസ്താദവർകൾ രചിച്ച "സ്ത്രീ ജുമുഅ ജമാ അത്ത്" എന്ന കൃതി  ഇന്നും വിപണിയിൽ ലഭ്യമാണ് ഒരാവർത്തി വായിച്ചാൽ എല്ലാ സംശയങ്ങൾക്കും നിവാരണം ചെയ്യാം ... വഹാബികൾ പ്രചരിപ്പിക്കുന്ന എല്ലാ നുണകളുടെ യാഥാർത്ത്യവും മനസ്സിലാക്കാം . 

*ആരോപണം - 02*

സ്ത്രീകൾക്ക് നിബന്ധനകളോടെ ജമാഅത്ത് നിസ്കാരത്തിനും ഇഅതികാഫിനും പള്ളികളിൽ പോകാമെന്നും അങ്ങനെ വരുന്ന സ്ത്രീകളെ പള്ളികളെ തൊട്ട് വിലക്കരുതെന്നും  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.

*മറുപടി :-*  പൊതു പള്ളിയിൽ സ്ത്രീകളെ ജമാ അത്തിന്ന് വരുന്നതിനെ തൊട്ട് അവരെ തടയണം എന്നാണ് ഉസ്താദവർകൾ പറഞ്ഞത്  !!! അല്ലാതെ അനുവദിക്കുകയല്ല !  പിന്നെ എന്താണ് നിബന്ധന അത് ഫിത്നയെ ഭയപ്പെടുന്നു എന്നതാണ് , നോട്ടം പോലും ഫിത്നയാണ് !!!  ഇക്കാലത്ത് ഫിത്നയില്ലെന്ന് പറയാനൊക്കുമോ ?? ഫിത്നയുണ്ടെങ്കിൽ ഹറാമും ഇല്ലെങ്കിൽ കറാഹത്തുമാണെന്ന് നവവി ഇമാമിന്റെ ഷറഹ് മുഹദ്ദബിൽ കാണാൻ സാധിക്കും. പക്ഷെ എന്താണ് ഫിത്നയെന്നത് പോലും പഠിക്കാതെയാണ് പ്രസ്തുത വിഷയത്തിൽ വാദവുമായി വരുന്നെതോർക്കുമ്പോൾ കഷ്ടം തോന്നുന്നു!!

പര പുരുഷന്മാർ ജമാ അത്തിന്ന് പൊതുപള്ളിയിൽ പുറപ്പെടുന്നത് പോലെ സ്ത്രീകൾക്ക് പോകാമെന്നല്ല ! അവർക്ക് അനുവാദമില്ല ഇസ്ലാം വിലക്കിയിരിക്കുന്നു. 

 - ഇനി എന്താണ് സുന്നികളുടെ വാദമെന്ന് നോക്കാം   പള്ളിയിൽ പോകുന്നതിന്ന് സ്ത്രീകൾക്ക് വിലക്ക് ഉണ്ടോ ? ബിദ ഇകളും സുന്നികളും തമ്മിലുള്ള തർക്കം എന്താണ് - അതായത് പരപുരുഷന്മാർ ജുമുഅ ജമാ അത്ത് നിർവ്വഹിക്കുന്ന പള്ളിയിലേക്ക് ജുമുഅ ജമാ അത്ത് നമസ്ക്കാരത്തിന്നായി പുറപ്പെടുന്നതിനെ തൊട്ട് സ്ത്രീകളെ വിലക്കിയിരിക്കുന്നു  എന്നതാണ് ,  അല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി (ഉദാഹരണം ഖാളിയെ കാണാൻ, ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിക്കാൻ പോലുള്ള പള്ളി കോമ്പൗണ്ടിൽ  വന്നാൽ മാത്രമേ കാര്യം നടക്കുകയുള്ളൂ എന്നുള്ള പ്രത്യേക അവസ്ഥയിലാണെങ്കിൽ ഇസ്ലാം അനുവദിച്ച ഔറത്ത് മറച്ച് വരുന്നത് കൊണ്ട് കുഴപ്പമില്ല - ഇവിടെയും ഫിത്ന ഭയപ്പെടുകയാണെങ്കിൽ വരാതിരിക്കലാണ് ഖൈറ് ) അല്ലാതെ ജുമുഅ ജമാ അത്ത് നമസ്ക്കാരങ്ങൾക്ക് പുരുഷന്മാരെ പ്പോലെ  വരണമെന്നല്ല വീട്ടിൽ വെച്ച് നിസ്ക്കരിക്കണം അതാണ് ഏറ്റവും ഉത്തമം.  ഇനി ഏതെങ്കിലും ചില പെണ്ണുങ്ങൾ വീടിന്റെ ഭാഗത്ത് ഒരു പള്ളിയുണ്ടാക്കി അവിടെ സ്ത്രീകൾ മാത്രം നമസ്ക്കരിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല , സ്വഹാബി വനിതകൾക്ക് ഇങ്ങനെ പള്ളിയുണ്ടായിട്ടുണ്ട്. ഇങ്ങനെയുണ്ടാക്കിയ പള്ളികളിൽ സ്ത്രീകൾക്ക് ഇഹ്തികാഫ് സാധുവാമുമെന്ന് സാരം.!!

*"ഇനി സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്" എന്ന ഹദീസിന്റെ വിശദീകരണം  കാന്തപുരമുസ്താദ് രചിച്ച "സ്ത്രീ ജുമുഅ ജമാ അത്ത്"   എന്ന ഗ്രന്ഥത്തിൽ നിന്ന് അതേപടി താഴെ കൊടുക്കുന്നു തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കട്ടെ !!!*⬇

عن ابن عمر قال رسول الله صلى الله عليه وسلم  لا تمنعوا نساء كم
المساجد وبيوتهن خير لهن   ( ابو داود 1-83)

നബി (സ) പറഞതായി ഇബ്നു ഉമർ (റ)  റിപ്പൊർട്ട് ചെയ്യുന്നു നിങ്ങളുടെ സ്ത്രീകള്‍ പള്ളിയിൽ പൊകുന്നത് നിങ്ങൾ തടയരുത് എന്നാൽ അവരുടെ വീടുകളാണവർക്കുത്തമം
(അബൂദാവൂദ്  1-83)

ഉത്തമത്തിന്ന് വിപരീതമാണ് പള്ളിയിൽ പോകലെന്ന് നബി (സ) തന്നെ തുറന്നു പ്രഖ്യാപിച്ചത് കൊണ്ടാണ് സ്വഹാബത് ഉമർ റ വിൻറ്റെ ഭാര്യയെ ചൊദ്യം ചെയ്തതും അവരുടെ ഭാര്യമാരെ അയക്കാതിരുന്നതും.

 و بيوتهن خير لهن

എന്ന് ചിലരുടെ റിപ്പൊർട്ടിൽ ഇല്ലാത്തത് കൊണ്ട് അത് അബൂദാവൂദിൽ നിന്ന് വന്ന  അധികപറ്റാണെന്ന് വിവരമില്ലാത്തവർ പറയാറുണ്ട് . അത് വെറും വാദത്തിനു വേണ്ടി ഉന്നയിക്കുന്ന മറുപടി എന്നെ ഉള്ളൂ

ഇബ്നു ഖുസൈമ ഇത് സ്വഹീഹാണെന്ന് പറഞിട്ടുണ്ട്.(ഫത് ഹുൽ ബാരി    2-237) സ്വഹീഹല്ലെന്ന് മറു പക്ഷവും പറയുന്നില്ല എന്നിരിക്കെ അധിക പറ്റാണെന്ന് പറയുന്നത്

زيادة العدل مقبولة

(നീതിമാൻ റ്റെ വർധനവ് അംഗീകരിക്കപ്പെടും)
എന്ന ഇൽമുൽ ഉസൂലിൻറ്റെ (നിദാന ശാസ്ത്രത്തിൻറ്റെ ) പൊതു നിയമത്തെ അവഗണിക്കലുമാണ്.

1684 - ﻧﺎ اﻟْﺤَﺴَﻦُ ﺑْﻦُ ﻣُﺤَﻤَّﺪٍ اﻟﺰَّﻋْﻔَﺮَاﻧِﻲُّ، ﺛﻨﺎ ﻳَﺰِﻳﺪُ ﺑْﻦُ ﻫَﺎﺭُﻭﻥَ، ﺣ ﻭَﺣَﺪَّﺛَﻨَﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﺭَاﻓِﻊٍ، ﻋَﻦْ ﻳَﺰِﻳﺪَ، ﺃَﺧْﺒَﺮَﻧَﺎ اﻟْﻌَﻮَّاﻡُ ﺑْﻦُ ﺣَﻮْﺷَﺐٍ، ﺣَﺪَّﺛَﻨِﻲ ﺣَﺒِﻴﺐُ ﺑْﻦُ ﺃَﺑِﻲ ﺛَﺎﺑِﺖٍ، ﻋَﻦِ اﺑْﻦِ ﻋُﻤَﺮَ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «§ﻻَ ﺗَﻤْﻨَﻌُﻮا ﻧِﺴَﺑﺸﻮاﻫﺪﻩ
اﻟْﻤَﺴَﺎﺟِﺪَ، ﻭَﺑُﻴُﻮﺗُﻬُﻦَّ ﺧَﻴْﺮٌ ﻟَﻬُﻦَّ» ، ﻓَﻘَﺎﻝَ اﺑْﻦٌ ﻟِﻌَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﻋُﻤَﺮَ: ﺑَﻠَﻰ ﻭَاﻟﻠَّﻪِ، ﻟَﻨَﻤْﻨَﻌُﻬُﻦَّ، ﻓَﻘَﺎﻝَ اﺑْﻦُ ﻋُﻤَﺮَ: ﺗَﺴْﻤَﻌُﻨِﻲ ﺃُﺣَﺪِّﺙُ ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَﺗَﻘُﻮﻝُ ﻣَﺎ ﺗَﻘُﻮﻝُ؟ ﺟَﻤِﻴﻌَﻬُﻤَﺎ ﻟَﻔْﻈًﺎ ﻭَاﺣِﺪًا. ﻭَﺛﻨﺎ اﻟْﺤَﺴَﻦُ ﺑْﻦُ ﻣُﺤَﻤَّﺪٍ، ﻧﺎ ﺇِﺳْﺤَﺎﻕُ ﺑْﻦُ ﻳُﻮﺳُﻒَ اﻷَْﺯْﺭَﻕُ، ﺛﻨﺎ اﻟْﻌَﻮَّاﻡُ ﺑِﻬَﺬَا اﻹِْﺳْﻨَﺎﺩِ ﺑِﻨَﺤْﻮِﻩِK1684

صحيح ابن خزيمة 👆

- ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ ﻟﻮﻻ ﻋﻨﻌﻨﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻟﻜﻦ اﻟﺤﺪﻳﺚ ﺻﺤﻴﺢ ﺑﺸﻮاﻫﺪﻩ

കൂടാതെ ഇമാം അഹ്മദ് (റ) വിൻ റ്റെ റിപ്പൊർട്ടിലും ഈ ഭാഗം ഉണ്ട് (ഇബ്നു കസീർ 3-294). ഇമാം ഹാകിം റ ബുഖാരി മുസ്ലിമിൻറ്റെ നിബന്ധനയനുസരിച്ച് തന്നെ ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നു. (മഹല്ലി   1-222)

കൂടാതെ ഉല്പ തിഷ്ണുക്കളുടെ നെതാവായി വാഴ്ത്തുന്ന ഇബ്നു തയ്മിയ്യ തൻറ്റെ ഫതാവ   6/458 ൽ ഈ ഹദീസ് സർവാരാലും അംഗീകരിക്കപ്പെട്ട , സ്വീകാര്യ യൊഗ്യമായതാണെന്ന് പറഞിട്ടുണ്ട്.

സ്ത്രീകള്‍ക്ക് പള്ളിയിൽ പൊകാൻ അനുവാദം നൽകൽ നിർബന്ധമില്ലെന്നതിനു ഈ ഹദീസ് തന്നെ തെളിവാണ്.

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.

وَفِيهِ إِشَارَةٌ إِلَى أَنَّ الْإِذْنَ الْمَذْكُورَ لِغَيْرِ الْوُجُوبِ لِأَنَّهُ لَو كَانَ وَاجِبا لَا تنفى مَعْنَى الِاسْتِئْذَانِ لِأَنَّ ذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْمُسْتَأْذَنُ مُخَيَّرًا فِي الْإِجَابَةِ أَوِ الرَّدِّ

فتح الباري 2/236

" മെൽ പറഞ്ഞ അനുമതി നൽകൽ നിർബന്ധമില്ല എന്ന് ഈ ഹദീസിൽ തന്നെ സൂചനയുണ്ട് കാരണം അനുമതി നൽകൽ നിർബന്ധമാണെങ്കിൽ 
'' ആവശ്യപ്പെട്ടാൽ'' എന്ന് പറഞതിനർത്ഥമില്ലാതായിത്തീരും . അനുമതി തെടപ്പെടുന്നവന്ന് അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ളതാണെങ്കിൽ മാത്രമെ അനുമതി ആവഷ്യപ്പെടേണ്ടതുള്ളൂ!!
(ഫത് ഹുൽ ബാരി  2-236)

ഉദാഹരണറ്റത്തിന് നിർബന്ധ നിസ്കാരം ഞാൻ നിർവ്വഹിക്കട്ടെ എന്ന് ഭർത്താവിനോട് ചൊദിച്ച് അതിനു മറുപടി കിട്ടുന്നതു വരെ കാത്തിരിക്കേണ്ടതില്ല……

*(കാന്തപുരം ഉസ്താദിൻറ്റെ "സ്ത്രീ ജുമുഅ ജമാ അത്ത്" എന്ന കൃതിയിൽ നിന്നും)*👆🏻

ഒരാവർത്തി ഈ കൃതിയിലെ വരികൾ വായിച്ചവർക്ക്  ഉസ്താദവർകളുടെ രചനയിൽ നിന്നും മനസ്സിലാക്കാം !!!!!

*ഇനി ഇഹ്തികാഫും വസ്തുതയും  നോക്കാം*⬇🔽

*ആരോപണം - 01*  - عن عائشة (ر) أن النبي (ص) كان يعتكف العشر الأواخر من رمضان حتى توفاه الله ثم اعتكف أزواجه بعده. (بخاري و مسلم)*

റസൂലുള്ളാഹ് (സ) തങ്ങളുടെ വഫാത്തിനു ശേഷം അവിടുത്തെ പത്നിമാർ മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കൽ തുടർന്നു.*
///////റസൂലുള്ളാഹ് (സ) ന്റെ വഫാത്തിനു ശേഷം അവർ (പത്നിമാർ) പള്ളിയിൽ ഇഅതികാഫിരിക്കൽ ഉപേക്ഷിച്ചില്ല.*////////////////

*മറുപടി* -  ഹദീസിന്റെ ആദ്യ ഭാഗം മാത്രമേ നൽകിയിട്ടുള്ളൂ എന്നാലിതാ മുഴുവനായും നൽകുന്നു....

ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇

ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆

"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി (സ) ക്ക് പള്ളി യിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ്ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻറ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്ഥാപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻറ്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു  . ഇത് കണ്ട ജഹ്ഷിൻറ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോൾ നാല് ടെൻറ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ ക്കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892) _________

അപ്പോൾ കാര്യം വ്യക്തം  ! നബി (സ്വ ) ഈ പ്രവൃത്തിയെ ഗുണമാണോ എന്ന് ചോദിച്ച് അനിഷ്ടം പ്രകടിപ്പിച്ചു !! മാത്രവുമല്ല  നബി (സ്വ) ഒരു വർഷം വരെ ഇതിനെ ഉപേക്ഷിച്ചതിന്റെ കാരണം തന്നെ സ്ത്രീകൾക്ക് പൊതു പള്ളിയിൽ ഇങ്ങനെ ഇഹ്തികാഫ് പാടില്ലാത്തത് കൊണ്ട് തന്നെയാണ് !   ഉസ്താദവർകൾ വിശദീകരിക്കുന്ന ഈ ഭാഗം ആരോപണത്തിൽ കൊടുത്തിട്ടില്ല !!!! കഷ്ടം തന്നെ !!! പിന്നെ ഹബീബ് (സ്വ) യുടെ വഫാതിന്ന് ശേഷം ഇഹ്തികാഫിരുന്നത് പൊതുപള്ളിയിലാണെന്ന് എവിടെ ??? അത് വീട്ടിലെ പള്ളിയിലായിരുന്നു !!! വിശദീകരണം താഴെ നൽകുന്നു

*ശാഫിഈ മദ് ഹബിലെ പ്രകൽഭ ഫിഖ് ഹീ പണ്ടിതനായ ഇബ്നു ഹജർ (റ) തന്നെ പറയട്ടെ...*

""വീട്ടിൽ നിസ്ക്കരിക്കാനായി മാറ്റി വെച്ച (പള്ളിയായി വഖ്ഫ് ചെയ്തിട്ടില്ലാത്ത) റൂമിൽ സ്ത്രീ ഇഹ്തികാഫിരുന്നാൽ സാധുവാകില്ലെന്നാണ് ഇമാം ശാഫിഈ (റ) വിന്റെ ജദീദായ അഭിപ്രായം . കാരണം അത് മാറ്റം വരുത്തുന്നതിനോ വലിയ അശുദ്ധിയുള്ളവർക്ക് അവിടെ താമസിക്കുന്നതിനോ അവിടെ മലമൂത്ര വിസർജ്ജനം നടത്തുന്നതിനോ അവിടെ വെച്ച് സംയോഗം നടത്തുന്നതിനോ വിരോധമില്ല . മാത്രവുമല്ല ഇഹ്തികാഫിരിക്കാൻ വീട്ടിലെ നിസ്ക്കാര റൂം മതിയായിരുന്നെങ്കിൽ ഉമ്മഹാതും മുഹ്മിനീൻ (നബി സ്വ യുടെ ഭാര്യമാർ) പള്ളിയേക്കാൾ മറയുള്ള അവിടെയല്ലാതെ ഇഹ്തികാഫിരിക്കുമായിരുന്നില്ല. ഈ വിഷയത്തിൽ നപുംസകത്തിന്ന് പുരുഷന്റെ നിയമമാണുള്ളത്. സ്ത്രീക്ക് പള്ളിയിലേക്ക് ജമാ അത്തിന്ന് പുറപ്പെടൽ കറാഹത്താകുന്ന സ്ഥലത്ത് പള്ളിയിൽ ഇഹ്തികാഫിരിക്കലും കറാഹത്താണ് അതിന്റെ വിശദീകരണം കഴിഞ്ഞ് പോയി. (തുഹ്ഫ - 3/466)"""

"ഇമാം കുർദ്ദി (റ) വിനെ ഉദ്ധരിച്ച് അല്ലാമാ ശർവാനി (റ) എഴുതുന്നു.

"പള്ളിയിൽ ഇഹ്തികാഫിരിക്കൽ യുവതിക്ക് നിരുപാധികം കറാഹത്താണ്. യുവതിയല്ലാത്തവർ ഭംഗിയുള്ളവരാണെങ്കിൽ അവർക്കും കറാഹത്താണ്. നാശമുണ്ടാകുമെന്ന ഭാവനയുള്ളപ്പോൾ അവൾക്ക് ഹറാമുമാണ്. (ശർവാനി - 3/466)"

എന്നാൽ അബൂ ഹനീഫ (റ) യുടെ അഭിപ്രായം പ്രസ്തുത സ്ഥലത്ത് സ്ത്രീകൾ ഇഹ്തികാഫിരുന്നാൽ സാധുവാകുമെന്നാണ് . ഇമാം ശാഫിഈ (റ) വിന്റെ ഖദീമായ അഭിപ്രായവും ഇതാണ്. അല്ലാമാ ശർവാനി (റ) എഴുതുന്നു.

"ശാഫിഈ ഇമാമിന്റെ ഖദീമായ അഭിപ്രായം സാധുവാകുമെന്നാണ് . കാരണം പള്ളി പുരുഷന്മാർക്ക് നിസ്ക്കരിക്കാനുള്ള സ്ഥലമായത് പോലെ വീട് സ്ത്രീകൾക്ക് നിസ്ക്കരിക്കാനുള്ള സ്ഥലമാണ്. (ശർവാനി -  3/466)"

👉ഗുണമാണോ ?? എന്ന ചോദ്യത്തിലൂടെ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച  ഈ ഹദീസ് അടിസ്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) യുടെ വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന് മുല്ലാ അലിയ്യുൽ ഖാരി തൻറ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆
"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻറ്റെ അടിസ്ഥാനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)

✅👉" ഇഹ്തികാഫിന്ന് വീട്ടിലെ നിസ്ക്കാര റൂം മതിയായിരുന്നെങ്കിൽ ഉമ്മഹാത്തുൽ മുഅ്മിനീൻ അവിടെയല്ലാതെ ഇഹ്തികാഫ് ഇരിക്കുമായിരുന്നില്ല "
എന്ന ഇബ്നു ഹജർ ഹൈതമി (റ: അ) യുടെ പ്രസ്താവം എേറെ ശ്രദ്ദേയമാണ്. നബി (സ) യുടെ ഭാര്യമാർ പള്ളിയിൽ ഇഹ്തികാഫിരുന്നത് പ്രത്യേകം ടെൻറ്റ് തയ്യാറാക്കി അതിൻ റ്റെ ഉള്ളിലായിരുന്നുവെന്ന്
ഇമാം ബുഖാരി (റ) വിൻ റ്റെ ഉപര്യുക്ത ഹദീസിൽ നിന്ന് സ്പഷ്ട്ടമാണ് . അതിനാൽ അന്യ പുരുഷന്മാർ ദർഷിക്കുക, അവരുമായി കൂടിക്കലരുക, തുടങ്ങിയ പ്രശ്നങ്ങളൊന്നും അവിടെയില്ലാത്തത് കൊണ്ട് ഷാഫിഈ മദ് ഹബിലെ പണ്ഡിതന്മാർ വിവരിച്ചതിനെതിരായി ഇതിൽ ഒന്നുമില്ല !!!!

*ആരോപണം - 02* -

 മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മാത്രമല്ല, ലോകത്തുള്ള ഏതു പള്ളിയാണങ്കിലും,  ഇഅതികാഫിനു ഒരേ പ്രതിഫലം തന്നേയാണ് ഉള്ളത്.  മൂന്ന് ഇമാമീങ്ങളും അതിൽ ഏകോപിച്ചിരിക്കന്നു. എന്നാൽ ഹനഫീ മദ് ഹബ് പ്രകാരം ജുമുഅ ജമാആത്ത് നടക്കുന്ന പള്ളിയിലേ ഇഅതികാഫ് ഇരിക്കാവൂ. ഇഅ്തികാഫ് പള്ളിയുടെ ഉള്ളിൽ തന്നേ ആയിരിക്കണം. പള്ളിയുടെ പുറത്ത്* ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല.

(പാടത്തും പറമ്പിലും ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല എന്ന് സൂചന)/////////

*മറുപടി* - ഓഹ് !! എന്തൊരു നുണ !!! ഇഹ്തികാഫിന്ന് എല്ലാ പള്ളിയിലും ഒരേ പ്രതിഫലമെന്നല്ല മറിച്ച് ഏത് പള്ളിയിലാണെങ്കിലും ജുമുഅത്ത് പള്ളിയോ ! നിസ്ക്കാരപ്പള്ളിയോ ! വീട്ടിൽ വഖ്ഫ് ചെയ്ത പള്ളിയോ ഏതുമാകട്ടെ അവിടെ ഇഹ്തികാഫിരുന്നാൽ സാധുവാകുമെന്നാണ് ഉസ്താദവർകൾ പറഞ്ഞത് അല്ലാതെ മസ്ജിദുൽ ഹറാം പോലുള്ള പള്ളിയിൽ പ്രതിഫലം ഒരേ പോലെയെന്നല്ല !!

പിന്നെ പാടത്തും പറംബിലും ഇഹ്തികാഫിരിക്കാൻ ഏത് സുന്നി പണ്ടിതനാണ് ക്ഷണിച്ചത് ???  അല്ലെങ്കിൽ കാന്തപുരമുസ്താദ് പഠിപ്പിച്ചോ പാടത്തും പറമ്പിലും ഇഹ്തികാഫ് സാധുവാകുമെന്നത് ??? ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് തെളിയിക്കാൻ സാധിക്കുമോ ????

*ആരോപണം - 03*

 മസ്ജിദുകൾ സ്ത്രീകൾക്ക് ഹറാമോ, വിരോധിക്കപ്പെട്ടതോ അല്ല.*

കാന്തപുരം ഉറപ്പിച്ചു പറഞ്ഞു.

*മറുപടി :-*  !!! സ്ത്രീകൾക്ക് പള്ളി ഹറാമാണെന്ന് എന്നല്ല !! മറിച്ച്  പരപുരുഷന്മാർ പങ്കെടുക്കുന്ന പൊതുപള്ളിയിൽ ജുമുഅ ജമാ അത്തിന്ന് സ്ത്രീകൾക്ക് പുറപ്പെട്ട് വരാൻ പാടില്ല അതിനെ തൊട്ട് തടയണം എന്നാണ് അല്ലാതെ പള്ളി ഹറാമാണ് എന്നല്ല  !!! പറഞ്ഞതെന്താണെന്ന് ശരിക്കും മനസ്സിലാക്കുക !;

ഹറാമാകുന്നതെന്ത് കൊണ്ടെന്നും വിലക്കേർപ്പെടുത്തിയത് എന്ത് കൊണ്ടുമാണെന്ന് താഴെ വിശദീകരിക്കുന്നു...⬇

ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.

“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...""

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തില്, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195)._______✍🌸

*വഹാബിയൺ നുണപ്രചരണങ്ങളിൽ തെറ്റിദ്ധരിച്ച് പോയവർ സത്യം മനസ്സിലാക്കുക - കാന്തപുരമുസ്താദിന്റെ "സ്ത്രീ ജുമുഅ ജമാ അത്ത്, എന്ന കൃതി വാങ്ങി പഠിക്കുക അള്ളാഹു ഉസ്താദവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ*😢

*സിദ്ധീഖുൽ മിസ്ബാഹ് - 09496210086 - 09072 784 786* 
*കൂടുതൽ വായനക്കായി sunni knowledge blog ഉപയോഗപ്പെടുത്തുക*👍🏻👍🏻🌸

Friday, 29 September 2017

"ഇമാമീങ്ങളെ തള്ളുന്ന നവ മോഡേണിസ്റ്റുകളോട്"

🎙🔽👇🏻

*ഹലോ മിസ്റ്റർ സഈദ് ബിൻ ജോർജ്ജ് ഈ ചോദ്യങ്ങൾ താങ്കളോടാണ് മറുപടി           തരുമല്ലോ ?!!!!!!!!!!!!!;;;*

*Only 05 *Questions* -------------//////

(1⃣) -  പൂർവ്വ സൂരികളായ അഇമ്മത്തുകളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട് താങ്കൾ ബല്യ ഇസ്ലാമിക് സ്കോളർ ചമഞ്ഞ് വഹാബിസം പ്രചരിപ്പിക്കുന്നുണ്ടല്ലോ എന്നാൽ പരിശുദ്ധ ഖുർ ആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നു

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
(Sura 4 : Aya 59)

അല്ലാഹുവിനേയും , റസൂൽ (സ്വ) യേയും, ദീനിൽ കൈകാര്യകർത്താക്കളായ (ആലിമീങ്ങളേയും) അനുസരിക്കണമെന്ന് പ്രസ്തുത ആയത്തിലൂടെയും , വിവരമില്ലാത്തവർ വിവരമുള്ളവരോട് ചോദിക്കണമെന്ന് മറ്റൊരായത്തിൽ കൂടിയും അല്ലാഹു പഠിപ്പിക്കുന്നു,  അത് പോലെ ഉലമാക്കൾ അമ്പിയാക്കളുടെ അനന്തരാവകാശികളാണെന്ന തിരുവചനവും പഠിപ്പിക്കുന്നു അപ്പോൾ മിസ്റ്റർ സഈദ് മുൻഗാമികളായ ദീനിൽ കൈകാര്യ കർത്താക്കളായ ആലിമീങ്ങളേയും ഇമാമീങ്ങളേയും തള്ളിപ്പറഞ്ഞ് കൊണ്ട് അവരിലേക്കല്ല നോക്കേണ്ടതെന്നും ഖുർ ആനിലേക്ക് ഡയറക്ടായി വരൂ എന്ന നിങ്ങളുടെ രീതി ഖുർ ആനിന്ന് തന്നെ എതിരല്ലേ?? തിരുവചനത്തിനെതിരല്ലേ???? അതോ ഖുർ ആൻ പറഞ്ഞ പണ്ടിതൻ താനാണെന്ന് സ്വയം ധരിച്ച് പോയോ????
👇🏻
(ഇനി ഏതെങ്കിലും കാര്യത്തിൽ തർക്കമുണ്ടായാൽ അല്ലാലേക്കും റസൂലിലേക്കും മടക്കണമെന്നും അതല്ലെ നമ്മൾ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന വാദമാണ്  നിങ്ങൾക്ക് പറയാനുള്ളത് എങ്കിൽ ആയത്തിൽ പറഞ്ഞ മൂന്നാമത്തെ കാര്യമായ  പണ്ഡിതന്മാരെ അനുസരിക്കണ്ടെ ??? അത് നിങ്ങൾ ചെയ്തോ ?? പിന്നെങ്ങനെ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുമെന്ന വാദം സ്വയം ഇജ്തിഹാദ് ചെയ്യുന്ന നിങ്ങൾക്കെങ്ങനെ കഴിയും ?????? പണ്ഡിതന്മാരെ അനുസരിക്കാതെ മദ് ഹബിന്റെ ഇമാമീങ്ങളെ  തഖ്ലീദ് ചെയ്യാതെയാണെങ്കിൽ തീർച്ചയായും ഒരുപാട് വിഷയങ്ങളിൽ നിങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടാകും അതില്ലാത്തത് കൊണ്ടും , സ്വയം ഇജ്തിഹാദ് ചെയ്യുന്നത് കൊണ്ടുമാണ് തൗഹീദിൽ തന്നെ പിഴച്ച് പോകാനുള്ള കാരണം.)

(2⃣) - وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115

പ്രസ്തുത ആയത്തിലൂടെ വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവന്റെ കേന്ദ്രം നരഗമാണെന്ന് അല്ലാഹു താഖീദ് ചെയ്യുന്നു, അപ്പോൾ താങ്കൾ മുൻഗാമികളായ വിശ്വാസികളുടെ മാർഗ്ഗമല്ല നോക്കേണ്ടതെന്നും ഡയറക്ടായി ഖുർ ആനിലേക്ക് വരൂ എന്നത് ഖുർ ആനിന്നെതിരായ വാദമല്ലേ ??? പൂർവ്വ സൂരികളായ വിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് മുഹ്മിനീങ്ങളെ വ്യതിചലിപ്പിച്ച് നരഗത്തിലേക്ക് കൊണ്ട് പോകുകയാണോ ??? അതോ കേവലം മുസ്ലിം നാമം സ്വീകരിച്ച് മുഹ്മിനീങ്ങളെ ഇസ്ലാമിക പാരമ്പര്യ വിശ്വാസത്തിൽ നിന്നും ആത്മീയതയിൽ നിന്നും അകറ്റി നിർത്തി ഇസ്ലാമിനെ നശിപ്പിക്കുകയും അതിലൂടെ ക്രിസ്റ്റ്യൻ മിഷണറി നടത്തുക എന്ന ലക്ഷ്യമാണോ???

(3⃣) - وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ

പ്രസ്തുത ആയത്തിൽ ഒന്നാമന്മാരായി മുന്നോട്ട് വന്ന അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബത്തിനെയും അവരെ സത്യ സന്ധമായി പിൻ പറ്റിയവരേയും അല്ലാഹു തൃപ്ത്തിപ്പെട്ടിരിക്കുന്നുവെന്നും ഇവർ അല്ലാഹുവിലും സംതൃപ്തരാണെന്നും പഠിപ്പിക്കുന്നു

അത് കൊണ്ട് മിസ്റ്റർ സഈദ് താങ്കൾ ഉൾക്കൊള്ളുന്ന മാർഗ്ഗം സ്വഹാബത്തിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോ ?? സ്വഹാബത്ത് ദീനിൽ തെളിവല്ലെന്ന് പച്ചയായി പറഞ്ഞ കേരള വഹാബിസം ശരിയാണെന്ന് താങ്കൾക്ക് വാദമുണ്ടോ ??? തറാവീഹ്,ജുമുഅ രണ്ട് ബാങ്ക്, ഖുതുബ പരിഭാഷ, സ്ത്രീപള്ളിപ്രവേശം തുടങ്ങിയ കർമ്മപരമായ വിഷയങ്ങളിൽ സ്വഹാബത്തിന്റെ നിലപാടാണോ താങ്കൾ ഫോളൊ ചെയ്യുന്നത് ?? ഇസ്തിഗാസ , തൗഹീദ് , ഷിർക്ക് , പ്രാർത്ഥന, ഇബാദത്ത് തുടങ്ങിയ അഖീദ പരമായ വിഷയങ്ങളിൽ ഇത് വരെ തീരുമാനമാവാതെ പരസ്പരം തമ്മിൽ തല്ലി എട്ടിൽ പൊട്ടി നിൽക്കുന്ന കേരള വഹാബിസത്തെ താങ്കൾ ശരി വെക്കുമോ ???? ആണെങ്കിൽ എന്ത് കൊണ്ട് ??????

(4⃣) - ഖുർ ആൻ പഠിച്ച ഒരു വിഭാഗത്തെ മുത്ത് നബി (സ്വ) ഭയപ്പെട്ടിരുന്നു ആ ഒരു വിഭാഗമാരാണെന്ന് താഴെ കൊടുക്കുന്നു
👇🏻
*"നബി (സ്വ) അവിടത്തെ ഉമ്മത്തിനൊടായി പറഞ്ഞു ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ  രക്ഷകനും പോരാളിയുമൊക്കെ  ആയി അയാൾ വരും  പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു  അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്*
*സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക്  യോജിക്കുന്നത് ?!  തിരു നബി (സ്വ) പറഞ്ഞു  ആരോപിച്ചവന് തന്നെ!!"* (തഫ്സീർ ഇബ്നു കസീർ)______👆🏻

ഹലോ മിസ്റ്റർ സഈദ് മുകളിൽ കൊടുത്ത ഭാഗം താങ്കൾ തന്നെ ഈ വിനീതനോടുള്ള ഫോൺ സംഭാഷണത്തിൽ സമ്മതിച്ച ലോകം അംഗീകരിക്കുന്ന ഇബ്നു കസീർ (റ) വിന്റെ സൂറത്ത് അഹ്റാഫ് 175 മത്തെ ആയത്തിന്റെ വ്യാഖ്യാനമായി നൽകിയ സ്വഹീഹായ ഹദീസാകുന്നു. ഞാൻ ബല്യ ഖുർ ആനിസ്റ്റാണെന്ന് പറഞ്ഞ് ലോകത്ത് 90% വരുന്ന സുന്നികളെ ഷിർക്കാരോപിക്കുമ്പോൾ ആ ഷിർക്ക് യോജിക്കുന്നത് താങ്കളിലേക്കും മുത്ത് നബി (സ്വ) ഭയപ്പെട്ടത് താങ്കളെ പോലുള്ളവരേയൊക്കെയാണെന്നത് എത്ര യാഥാർത്ത്യമാണ് . ഒന്ന് ചിന്തിച്ചിട്ടുണ്ടൊ സഈദ് മോനെ ?????

(5⃣) - കഴിഞ്ഞ ബറാ അത്ത് സമയത്ത് ചെറിയ ഒരു മുതഅല്ലിം കുട്ടിയെ ഫോൺ ചെയ്ത് ബറാ അത്ത് രാവ് സ്രേഷ്ടത ഖുർആനിലുണ്ടോ തഫ്സീർ ഇബ്നു കസീറിലുണ്ടോ?? തഫ്സീർ ഇബ്നു കസീർ ലോകം അംഗീകരിക്കുന്ന ഗ്രന്ഥമാണെന്നൊക്കെ പറഞ്ഞത് ഓർക്കുന്നില്ലേ സഈദ് ???! . ഇതിന്ന് ശേഷം ഈ വിനീതൻ താങ്കളുമായി രണ്ട് തവണ ഫോൺ സംഭാഷണത്തിലൂടെ ആദർശ വിഷയം ചർച്ച ചെയ്തത് സോഷ്യൽ മീഡിയയിലൂടെ വൈറലായത് താങ്കൾ മറന്നിട്ടില്ലല്ലോ!! അന്ന് താങ്കളോട് ഞാൻ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു തഫ്സീർ ഇബ്നു കസീർ ലോകം അംഗീകരിക്കുന്ന ഗ്രന്ഥമാണെങ്കിൽ അതിലെ സൂറത്ത് നിസാഅ് 64 മത്തെ ആയത്തിന്ന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം സഈദ് അംഗീകരിക്കുന്നുണ്ടോയെന്ന്?? ബറാ അത്ത് കഴിഞ്ഞു റമളാൻ കഴിഞ്ഞു ബലി പെരുന്നാളും കഴിഞ്ഞു ഇപ്പോളിതാ മുഹറം പിറന്നിരിക്കുന്നു എന്തേ ഇത് വരെ താങ്കൾക്ക് റിപ്ലൈ തരാൻ പറ്റിയിട്ടില്ല ???? അന്ന് ഞാൻ ആ തഫ്സീർ നോക്കിയിട്ട് പറയാമെന്നല്ലെ പറഞ്ഞത് ! എന്തേ ഇത് വരെ നോക്കിയിട്ടില്ലേ ??? അതോ നോക്കിയിട്ടും മറച്ച് വെക്കുകയാണോ ???? പ്രസ്തുത തഫ്സീറിൽ വളരെ വ്യക്തമായി വഫാത്തായ നബി (സ്വ) യെ സമീപിച്ച് പാപമോചനത്തിന്ന് വേണ്ടി ശുപാർഷ തേടാമെന്നില്ലേ താങ്കളുടെ ഭാഷയിൽ ഇത് ഷിർക്കാണല്ലോ ? അപ്പോൾ താങ്കൾ തന്നെ പരിചയപ്പെടുത്തിയ ലോകം അംഗീകരിക്കുന്ന തഫ്സീറിൽ ഷിർക്ക് പഠിക്കുമോ ??? അതല്ല ഇബ്നു കസീറിനെക്കാൾ ലോകം അംഗീകരിക്കുന്ന ആളും തൗഹീദ് തിരിഞ്ഞതും താങ്കളാണെന്ന ധാരണയാണോ മിസ്റ്റർ സഈദിന്ന്????? മറുപടി പറയാതെ താങ്കളെ വിടുകയില്ല മറുപടി പറഞ്ഞേ പറ്റൂ ?????

*മറുപടിക്കായി കാത്തിരിക്കുന്നു*........./

സിദ്ധീഖുൽ മിസ്ബാഹ്
(09496210086 - wtsp)
siddeequlmisbah@gmail.com

വിജ്ഞാനം വിരൽ തുമ്പിൽ
"ആദർശ വിജ്ഞാന സമാഹാരം" ക്ലിക്ക് ചെയ്യൂ
sunniknowlege ബ്ലോഗ് സന്ദർശിക്കുക___________🏮📩📩

Sunday, 10 September 2017

ഗസ്സാലി ഇമാം (റ) വിനെപ്പോലും അദ്വൈതക്കാരനാക്കിയ മുജാഹിദിസം


👆🏻👆🏻👆🏻 *മഹാനായ ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദുൽ ഗസ്സാലി (റ) അദ്വൈത വാദിയാണെന്ന് മുജാഹിദുകളുടെ 2017 ജൂണിൽ ഇറങ്ങിയ അൽ ഇസ്ലാഹ് മാസിക* *അല്ലാഹു ഇവരുടെ ശറിൽ നിന്ന് നമ്മെ ഏവരേയും കാക്കട്ടെ ആമീൻ ! എന്തൊരു ആരോപണമാണ് ഇക്കൂട്ടർ ഉന്നയിച്ചത് !!! സുബ് ഹാനള്ളാഹ്!* *ഹിജ്റ 450 ൽ ജനിച്ച് 505 ൽ വഫാത്തായ ഹുജ്ജത്തുൽ ഇസ്ലാം (ഇസ്ലാമിന്റെ പ്രൂഫ്) എന്നറിയപ്പെടുന്ന ആത്മീയ പരമായും തസ്വവ്വുഫ് പരമായും ശാസ്ത്രീയ പരമായും ധാരാളം ഗ്രന്ഥരചനകൾ നടത്തിയ മഹാനായ ഗസ്സാലി ഇമാമിനെയാണ് ഇക്കൂട്ടരുടെ തൂലികയാൽ വികൃതമാക്കപ്പെട്ടിരിക്കുന്നത് നഊദുബില്ലാഹ്* 🔻 *പരിശുദ്ധ ഇസ്ലാമിന്റെ ശിആറുകളെ നശിപ്പിച്ച് പൂർവ്വ സൂരികളായ സലഫുകളെയും ഖലഫുകളെയും വികൃതമാക്കി ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന മതമേതാണ് സൂക്ഷിക്കുക !!!* *മുജാഹിദിൽ കുടുങ്ങിപ്പോയ സാധാരണക്കാരായ പ്രിയ കൂട്ടുകാരേ മാറിച്ചിന്തിക്കാൻ സമയമായി തിരിച്ച് വരവ് സ്വർഗ്ഗത്തിലേക്ക് നയിക്കും*!!!!!!!______🖌

Tuesday, 29 August 2017

ബദ് രീങ്ങളുടെ അപദാനവും അദൃശ്യം ജ്ഞാനവും "ഒരു ഖണ്ഡനം !

______⏺⏺⏺________💚💙

*ബദ് രീങ്ങളുടെ മദ് ഹ്*

*KKM ഉസ്താദിന്റെ വോയിസ് ക്ലിപ്പിന്ന് മറുപടി എന്ന് പറഞ്ഞ് യൂടൂബിൽ പ്രത്യക്ഷപ്പെട്ട് ബുഖാരിയിലെ ഹദീസിനെ ദുർവ്യാഖ്യാനിക്കാൻ ശ്രമിച്ച മങ്കടക്കാരൻ നൗഷാദ് മൗലവിക്ക് മറുപടി*
✏ *SIDDEEQUL MISBAH*
⏺
അതായത് ബദ്രീങ്ങളുടെ ആണ്ട് ദിനത്തിൽ ലോക മുസ്ലിമീങ്ങൾ ബദർ ശുഹദാക്കളെ അനുസ്മരിക്കാറുണ്ട് ഈ ദിനത്തിൽ ബദർ ചരിത്രവും അവരുടെ മദ് ഹ് കീർത്തനങ്ങൾ പറഞ്ഞും പാടിയുമൊക്കെ സ്മരണ പുതുക്കുന്നു ഇതിനുള്ള പ്രോൽസാഹനം ധാരാളം തെളിവുകളുണ്ടെങ്കിലും പ്രധാനപ്പെട്ടത് സ്വഹീഹ് ബുഖാരിയിലെ ഒരു ഹദീസാണ്

ഹദീസ് താഴെ കൊടുക്കാം

*٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَال: قَالتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَال: "دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ".*

അർത്ഥം:

*മുഅവ്വിദ് ബ്നു അഫ്റാഹ് (റ) വിന്റെ മകൾ റുബയ്യിഹ് (റ) പറയുന്നു എന്റെ കല്യാണ ദിവസം നബി സ്വ എന്റെ വീട്ടിൽ വന്നു എന്റെ വിരിപ്പിൽ ഇരുന്നു അപ്പോൾ ചെറിയ പെൺകുട്ടികൾ എന്റെ പിതാക്കളിൽ നിന്ന് ബദർ യുദ്ധത്തിൽ വഫാത്തായവരുടെ മദ്ഹുകൾ പാടുകയായിരുന്നു ആ കൂട്ടത്തിൽ നബി സ്വ വന്നത് കണ്ടപ്പോൾ ഒരു പെൺകുട്ടി പാടി وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، (ഞങ്ങളിലുണ്ട് ഒരു പ്രവാചകൻ ആ പ്രവാചകൻ നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻ കൂട്ടിത്തന്നെ പ്രവചിക്കുന്നയാളാണ്) അപ്പോൾ നബി സ്വ പറഞ്ഞു : എന്നെക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ (സ്വഹീഹ് ബുഖാരി)*____🖍

⏺ഈ ഹദീസിൽ ഒരുപാട് പാഠങ്ങൾ ഉണ്ട്

✏നബി സ്വ ക്ക് ഗൈബ് അറിയാം
അത് കൊണ്ടാണല്ലോ സ്വഹാബത്തിന്റെ ചെറിയ മക്കൾ നബി സ്വ ക്ക് അദ്ർശ്യ കാര്യങ്ങൾ അറിയുമെന്ന് പാടിയത് അങ്ങനെ കുട്ടികൾ പാടണമെങ്കിൽ സ്വഹാബത്ത് അവർക്ക് പറഞ്ഞ് കൊടുക്കണം നബി സ്വ കടന്ന് വരുമ്പോൾ അങ്ങനെ പാടണമെന്ന് സ്വഹാബത്ത് പറഞ്ഞ് കൊടുക്കണം അല്ലാതെ അവർ പാടുകയില്ലല്ലോ.

✏ബദ്രീങ്ങളടക്കമുള്ള മഹാന്മാരുടെ മദ് ഹുകൾ പാടാം
(നബി സ്വ കടന്ന് വന്നപ്പോൾ കുട്ടികൾ ബദ്രീങ്ങളുടെ മദ് ഹ് നിർത്തുകയും നബി സ്വ യുടെ മദ് ഹ് പാടാൻ തുടങ്ങിയപ്പോൾ നബി (സ്വ) وقولي بالذي كنت تقولين നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ എന്ന് മുത്ത് നബി (സ്വ) പറഞ്ഞതിന്റെ ഉദ്ദേശം മദ്ഹ് പാടാമെന്നുള്ള പ്രോൽസാഹനം തന്നെയാണ്

✏അത് സപോലെ സയ്യിദുമാർ ആലിമീങ്ങൾ നേതാക്കൾ സ്റ്റേജിലേക്ക് കടന്ന് വരുമ്പോൾ അവരെ സ്വാഗതം ചെയ്ത് കൊണ്ട് മദ് ഹുകൾ പാടാം

✏കല്യാണദിവസം രാവിലും പകലിലുമെല്ലാം ബുർദ പോലുള്ള മദ് ഹ് കീർത്തനങ്ങൾ ദഫ് മുട്ടി പാടാം
⏺
എന്നാൽ ഈ ഹദീസിൽ നബി സ്വ ബദ്രീങ്ങളുടെ മദ് ഹ് പറയാൻ പറഞ്ഞിട്ടില്ലത്രേ KKM ഉസ്താദ് ദുർവ്യാഖ്യാനിച്ചുവത്രേ നമ്മുടെ മങ്കട മൗലവിയുടെ പുതിയ വിചിത്രമായ കണ്ട് പിടിത്തം
അതിന്ന് കൂട്ട് പിടിച്ചത് ഫത് ഹുൽ ബാരിയും കൂട്ടത്തിൽ മൗലവിയുടെ ഒരു വെല്ലു വിളി ഈ ഹദീസ് വ്യാഖ്യാനിച്ച് ഏത് പണ്ഡിതനാണ് ഇതിൽ ബദ്രീങ്ങളുടെ മദ്ഹ് പറയാമെന്ന് പഠിപ്പിച്ചത് എന്നാണ്
⏺
എന്തായാലും മങ്കട മൗലവി ഈ ഹദീസിന്റെ ഷറഹൊന്നും നോക്കാതെ ഒരു ആവേശത്തിന്ന് കയറി തട്ടി വിട്ടതാണെന്ന് മനസ്സിലാക്കാം ഇരിക്കട്ടെ മൗലവിയെ നന്നാക്കാൻ കഴിയില്ലെങ്കിലും പഠിതാക്കൾ മനസ്സിലാക്കട്ടെ വെല്ലു വിളി ഏറ്റെടുത്ത് കൊണ്ട് ഇതാ കൊടുക്കുന്നു മറുപടി സ്വഹീഹ് ബുഖാരിയുടെ ഷറഹ് തുഹ്ഫതുൽ ബാരി പ്രത്യേകമായി ഒരു ബാബ് കൊടുത്ത് ആ ഹദീസ് കൊടുക്കുകയും നബി സ്വ وقولي بالذي كنت تقولين നിങ്ങൾ ഇത് വരെ പാടിയിരുന്ന ബദ്രീങ്ങളുടെ മദ് ഹ് തന്നെ തുടരൂ എന്ന് പറഞ്ഞതിന്റെ വിവക്ഷയെന്താണെന്ന് ശരിക്കും നോക്കിക്കോളൂ

*٤٨ - باب ضَرْبِ الدُّفِّ فِي النِّكَاحِ وَالوَلِيمَةِ*
*(باب: ضرب الدف في النكاح والوليمة) أَي: جوازه.*

*(وقولي بالذي كنت تقولين) أي: من المدح والثناء المتعلقين بالمغازي والشجاعة ونحوهما. ومرَّ الحديث في غزوة بدر*

( منحة الباري بشرح صحيح البخاري
المسمى «تحفة الباري»)

*"ഈ ഹദീസിൽ നിങ്ങൾ ബദ്രീങ്ങളെക്കുറിച്ച് പാടിയത് തന്നെ പാടിക്കോളൂ എന്ന് നബി സ്വ പറഞ്ഞത് കൊണ്ട് ഉദ്ദേശം ബദ്രീങ്ങളുടെ മദ് ഹും അവരെ പുകഴ്ത്തിപ്പറയലും അവരുടെ ധീരതയെക്കുറിച്ച് വാഴ്ത്തലും ബദർ യുദ്ധ ചരിത്രം അവതരിപ്പിക്കലൊക്കെയാണ്"*
*(തുഹ്ഫതുൽ ബാരി - ഷറഹ് സ്വഹീഹുൽ ബുഖാരി)*
☝🏻
കണ്ടല്ലോ മൗലവീ നബി സ്വ ആ പറഞ്ഞതിന്റെ ഉദ്ദേശം ബദ്രീങ്ങളുടെ മദ് ഹ് പറയാനും പാടാനും പുകഴ്ത്താനുമൊക്കെത്തന്നെയാണെന്ന് മനസ്സിലായല്ലോ ഇനി മേലാൽ ഇത്തരം വെല്ലു വിളി നടത്തുമ്പോൾ സൂക്ഷിക്കുക കേട്ടൊ ________
⏺👇🏻
ഇനി ഫത് ഹുൽ ബാരിയിലെന്താ വിഷയം നോക്കാം ഒരുപാട് ഖൗലുകൾ പറയുന്ന ഫത് ഹുൽ ബാരിയിൽ നിന്ന് ഒരു ഖൗലെടുത്ത് മൗലവി തന്റെ വാദം സമർത്ഥിക്കാൻ ഒരു ശ്രമം നടത്തിയതാ പക്ഷെ യാഥാർത്യമെന്താണെന്ന് മനസ്സിലാക്കുക മൗലവി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഇബാറത്തിന്റെ നേരെ മുകളിൽ കൊടുക്കുന്ന ഒരു ഖൗല് ഞാൻ ആദ്യം കൊടുക്കാം
⏺
وَيَنْدُبْنَ مِنَ النُّدْبَةِ بِضَمِّ النُّونِ وَهِيَ ذِكْرُ أَوْصَافِ الْمَيِّتِ بِالثَّنَاءِ عَلَيْهِ وَتَعْدِيدِ مَحَاسِنِهِ بِالْكَرَمِ وَالشَّجَاعَةِ وَنَحْوِهَا

അതായത് ഹദീസിൽ പറഞ്ഞ " യന്ദുബ്ന " എന്നാൽ അത് മയ്യിത്തിന്റെ വിശേഷണങ്ങൾ പറയലാകുന്നു അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞ് കൊണ്ടും നന്മകൾ എണ്ണിപ്പറയലുമാകുന്നു അത് പോലെ അദ്ദേഹത്തിന്റെ ഔദാര്യം ധീരത തുടങ്ങിയതൊക്കെ പറയലുമാണ് (ചുരുക്കിപ്പറഞ്ഞാൽ കുടുംബത്തിൽ നിന്ന് മരണപ്പെട്ട് പോയ ബദ്രീങ്ങളുടെ ഗുണഗണങ്ങൾ ദഫ്ഫ് മുട്ടി പാടി ) എന്നതാകുന്നു
⏺☝🏻👇🏻
ഇതിന്ന് ശേഷം ഒരു ഖൗല് കൊടുക്കുന്നു ഇതാണ് ഞമ്മടെ മൗലവി ബല്യ കാര്യമായിട്ട് കൊണ്ട് വന്നിട്ടുള്ളത് എന്താണെന്ന് നോക്കാം
👇🏻
قَوْلُهُ فَقَالَ دَعِي هَذِهِ أَيِ اتْرُكِي مَا يَتَعَلَّقُ بِمَدْحِي الَّذِي فِيهِ الْإِطْرَاءُ الْمَنْهِيُّ عَنْهُ زَادَ فِي رِوَايَةِ حَمَّادِ بْنِ سَلَمَةَ لَا يَعْلَمُ مَا فِي غَدٍ إِلَّا اللَّهُ فَأَشَارَ إِلَى عِلَّةِ الْمَنْعِ
☝🏻
ഇതിൽ എന്താണ് മൗലവീ ഉള്ളത് അതായത് നബി (സ്വ) എന്നെ ക്കുറിച്ച് പറയുന്നത് തൽക്കാലം ഒഴിവാക്കൂ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം നബി സ്വ യെ കണ്ടപ്പോൾ കുട്ടികൾ പാടിയ وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، ഈ മദ് ഹിൽ നാളത്തെ കാര്യം അല്ലാഹു മാത്രവാണറിയുന്നവൻ എന്ന (ഇല്ലത്ത്) കാരണം അപ്പറഞ്ഞതിൽ ഉണ്ട് എന്നത് കൊണ്ടല്ലെ ?!!!! നാളത്തെ കാര്യം അല്ലാഹു തന്നെയാണ് അറിയുന്നവൻ ഇതിൽ ആർക്കാണ് തർക്കമുള്ളത് മൗലവീ നബി സ്വ യടക്കമുള്ള മഹാന്മാർക്ക് ഗൈബിയ്യായത് അല്ലാഹു അറിയിച്ച് കൊടുക്കുമ്പോഴാണ് അറിയുക അല്ലാതെ സ്വയം പര്യപ്തതയോടെ അവർക്കറിയാൻ സാധ്യമല്ല എന്നാൽ ഈ ഹദീസിൽ മൗലവി വാദിച്ച പോലെ ബദ്രീങ്ങളുടെ മദ് ഹ് ചെയ്യാൻ പാടില്ലാ എന്നെവിടെ കാണിച്ച് തരൂ ???????? മുമ്പ് പറഞ്ഞ ബദ്രീങ്ങളുടെ മദ് ഹ് തന്നെ പാടിയാൽ മതി എന്നാണ് നബി സ്വ ശേഷം പറയുന്നത് ഇപ്പറഞ്ഞത് എന്തിന്ന് വേണ്ടിയാ മൗലവീ???? ഒന്ന് പറഞ്ഞാട്ടെ

👇🏻അത് പോലെത്തന്നെ മങ്കടയെ പോലുള്ള മുജായിദ് മൗലവിമാർ പറയുന്നത്‌ നബി (സ്വ) ക്ക് ഗൈബിയ്യായ വിഷയങ്ങൾ അറിയുകയില്ല അത് കൊണ്ടാണ് നബി സ്വ അതൊഴിവാക്കൂ എന്ന് പറഞ്ഞത് എന്ന വാദം ശരിയല്ല കാരണം ഹദീസിൽ ഉള്ളത് അങ്ങനെയല്ലല്ലോ നബി സ്വ തൽക്കാലം എന്റെ മദ് ഹ് ഒഴിവാക്കി മുമ്പ് ബദ്രീങ്ങളുടെ മദ്ഹ് പാടിയത് തന്നെ പാടൂ എന്ന് പ്രോൽസാഹനം നൽകുകയാണ് അല്ലാതെ ഗൈബ് അറിയാത്തത് കൊണ്ട് അതൊഴിവാക്കൂ എന്നാണെങ്കിൽ അപ്പോൾ തന്നെ നബി സ്വ കുട്ടികൾക്ക് തിരുത്തിക്കൊടുക്കുമായിരുന്നു ഗൈബറിയുന്നവൻ അല്ലാഹു മാത്രമാണ് എനിക്ക് അല്ലാഹു ഗൈബറിയിച്ച് തരുകയില്ലായെന്ന്. അപ്പോൾ കാര്യം വ്യക്തം ഈ ഹദീസിൽ ഉള്ളത് ബദ്രീങ്ങളുടെ അപദാനം നടത്താൻ മുത്ത് നബി സ്വ യുടെ പ്രോൽസാഹനം തന്നെയാണ്

⏺ അല്ലാതെ ഇതിനർത്ഥം ബദ്രീങ്ങളുടെ മദ് ഹ് ചെയ്യാൻ പാടില്ല എന്നാണൊ മണ്ടത്തരം മാത്രം വിളമ്പുന്ന മൗലവീ അപ്പറഞ്ഞതിന്റെ ഉദ്ദേശം മൗലവി വായിച്ച് അവസാനിച്ച ഭാഗത്ത് നിന്ന് തുടങ്ങിയാൽ അത് കിട്ടും അതെങ്ങനെയാ കോട്ടിമാറ്റലാണല്ലൊ അതൊന്നും നോക്കൂലല്ലോ എന്താണെന്ന് നോക്കാം

قَوْلُهُ وَقُولِي بِالَّذِي كُنْتِ تَقُولِينَ فِيهِ إِشَارَةٌ إِلَى جَوَازِ سَمَاعِ الْمَدْح والمرئية مِمَّا لَيْسَ فِيهِ مُبَالَغَةٌ تُفْضِي إِلَى الْغُلُوِّ
👇🏻✏
" നിങ്ങൾ മുമ്പ് പറഞ്ഞത് തന്നെ പറഞ്ഞ് കൊള്ളുക എന്ന് നബി സ്വ പറഞ്ഞതിന്റെ ഉദ്ദേശം തെറ്റൊന്നും ഇല്ലാത്ത അമിതമായ പുകഴ്ത്തൽ ഇല്ലാത്ത മരണപ്പെട്ടവരെപ്പറ്റിയുള്ള മദ് ഹ് കേൾക്കൽ അനുവദനീയമാണ് എന്നതിലേക്കുള്ള സൂചനയാണ് "

⏺അപ്പോൾ ഫത് ഹുൽ ബാരിയിൽ ധാരാളം ഖൗലുകൾ പറഞ്ഞടുത്തൊക്കെ മദ് ഹ് ആവാമെന്നാണ് അല്ലാതെ മങ്കടക്കാരന്റെ വിചിത്രമായ വാദത്തിന്ന് ഫത് ഹുൽ ബാരിയിൽ തെളിവില്ല
⏺
ഇനി നബി സ്വ യടക്കമുള്ള മഹാന്മാർക്ക് ഗൈബറിയുകയില്ല എന്ന വാദവുമായി യൂടൂബിൽ വരണ്ട അഡ്വാൻസായിട്ട് പിടിച്ചോളൂ മൗലവി കൊണ്ട് വന്ന ഫത് ഹുൽ ബാരിയിൽ നിന്ന് തന്നെ നോക്കിക്കോളൂ

وَأَمَّا قَوْلُهُ تَعَالَى عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا إِلَّا مَنِ ارْتَضَى مِنْ رَسُولٍ الْآيَةِ فَيُمْكِنُ أَنْ يُفَسَّرَ بِمَا فِي حَدِيثِ الطَّيَالِسِيِّ

وَأَمَّا مَا ثَبَتَ بِنَصِّ الْقُرْآنِ أَنَّ عِيسَى عَلَيْهِ السَّلَامُ قَالَ إِنَّهُ يُخْبِرُهُمْ بِمَا يَأْكُلُونَ وَمَا يَدَّخِرُونَ وَأَنَّ يُوسُفَ قَالَ إِنَّهُ يُنَبِّئُهُمْ بِتَأْوِيلِ الطَّعَامِ قَبْلَ أَنْ يَأْتِيَ إِلَى غَيْرِ ذَلِكَ مِمَّا ظَهَرَ مِنَ الْمُعْجِزَاتِ وَالْكَرَامَاتِ فَكُلُّ ذَلِكَ يُمْكِنُ أَنْ يُسْتَفَادَ مِنَ الِاسْتِثْنَاءِ

فِي قَوْلِهِ إِلَّا مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَقْتَضِي اطِّلَاعَ الرَّسُولِ عَلَى بَعْضِ الْغَيْبِ وَالْوَلِيُّ التَّابِعُ لِلرَّسُولِ عَنِ الرَّسُولِ يَأْخُذُ وَبِهِ يُكَرَّمُ وَالْفَرْقُ بَيْنَهُمَا أَنَّ الرَّسُولَ يَطَّلِعُ عَلَى ذَلِكَ بِأَنْوَاعِ الْوَحْيِ كُلِّهَا وَالْوَلِيُّ لَا يَطَّلِعُ عَلَى ذَلِكَ إِلَّا بِمَنَامٍ أَوْ إِلْهَامٍ

فتح الباري…. 13/803…… إبن حجر العسقلاني………..

ഈസാ നബി (അസ) മിന്നും യൂസുഫ് നബി (അസ) ഒക്കെ മറഞ്ഞ കാര്യങ്ങൾ മുൻ കൂട്ടി അറിഞ്ഞതും പറഞ്ഞതുമൊക്കെ ഖുർ ആനിന്റെ നസ്സ്വാണ്. അല്ലാഹു ത്ർപ്തിപ്പെട്ട റസൂൽ (സ്വ) മാത്രമല്ല ഗൈബിയായത് അറിയുക ഹബീബ് (സ്വ) യെ പിൻ തുടർന്ന് വരുന്ന ഔലിയാക്കൾക്കും ഇൽഹാമിലൂടെയോ , മനാമിലൂടെയോ അല്ലാഹു അറിയിച്ച് കൊടുക്കും എന്നാണ് അസ്ഖലാനി ഇമാം സ്ഥിരപ്പെടുത്തുന്നത്.☝🏻
⏺
മഹാന്മാരുടെ മദ് ഹ് പറയുന്നതിനും പാടുന്നതിന്നും ധാരാളം തെളിവുകൾ ഇനിയും ഉണ്ട്

ഇനിയും വേണൊ മൗലവീ മദ് ഹ് പറയുന്നതിനുള്ള തെളിവുകൾ പിടിച്ചോളൂ ഒന്ന് കൂടി മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*"ആയിഷ ബീവി (റ) പറയുന്നു നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് സ്വ യുടെ ഒരു സ്വഹാബത്തിന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) നേതാവാായിട്ടുള്ള ബദ്രീങ്ങളുടെ മൊത്തമായി മദ് ഹ് പാടിയാൽ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!!
________
✏🖍
*ABOO ZAHRA BATHOOL*
(09496210086)
അഭിപ്രായങ്ങൾ
siddeequlmisbah@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുമല്ലോ

"വിജ്ഞാനം വിരൽ തുമ്പിൽ"
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം""
___________________💐📚🌏✏📖

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate