Showing posts with label ഖബർകെട്ടിപ്പൊക്കൽ. Show all posts
Showing posts with label ഖബർകെട്ടിപ്പൊക്കൽ. Show all posts

Saturday, 11 April 2020

മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?

*മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?*✍🏻

(01) :- "ഇമാം നവവി (റ) പഠിപ്പിക്കുന്നു :- "മുസ്ലിംകളുടെ ബാഹുല്യം കാരണം മദീനാ പള്ളി വിപുലീകരിക്കേണ്ടി വന്നപ്പോൾ നബി (സ്വ) , ഉമർ (റ) ,എന്നിവർ  അന്ത്യ വിശ്രമം കൊള്ളുന്ന ആയിഷ ബീവി (റ) യുടെ വീടുൾപ്പെടെ നബി (സ്വ) യുടെ മറ്റു ഭാര്യമാരുടെ വീടുകളടക്കമുള്ള സ്ഥലം സ്വഹാബാക്കളും താബിഉകളും പള്ളിയിലേക്ക് കൂട്ടിയെടുക്കുകയുണ്ടായി. ഖബറുകൾക്ക് ചുറ്റും ഉയർന്ന മതിൽ കെട്ടുകളുണ്ടാക്കി"
(ശർഹു മുസ്ലിം വാ :5 പേജ് :14)

(02) :- ബഹു: മുഹമ്മദ് ഹബീബുശ്ശിൻഖീത്വി (റ) പറയുന്നു: " നബി (സ്വ) നേരത്തെ അറിയിച്ച പ്രകാരം അവിടത്തെ പുണ്യ ശരീരം മറവ് ചെയ്യപ്പെട്ടത് എടുപ്പിന്ന് താഴെയായിരുന്നു . ഉമർ (റ) മഹതിയായ ആയിഷ (റ) യോട് ആ എടുപ്പിന്ന് താഴെ രണ്ട് കൂട്ടുകാരോട്  കൂടെ തന്നെയും മറവ് ചെയ്യപ്പെടാൻ സമ്മതം ചോദിച്ചിരുന്നു , മാത്രമല്ല എടുപ്പിന്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ താബിഉകളുടെ ഇജ്മാഅ് (ഏകോപനം) പ്രകാരം വീണ്ടും ആ എടുപ്പ് പുനർ നിർമ്മാണം ചെയ്യപ്പെടുകയാണുണ്ടായത് . *"ഇതിൽ നിന്നും പൊങ്ങച്ചത്തിന്ന് വേണ്ടിയല്ലാതെ ഖബറിന് മുകളിൽ എടുപ്പുണ്ടാക്കുന്നതും എടുപ്പിന്ന് താഴെ മറവ് ചെയ്യുന്നതും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് എടുപ്പുണ്ടാക്കൽ ജാഇസ് (അനുവദനീയം) അല്ലെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നും വ്യക്തമായി."*
(സാദു മുസ്ലിം വാള്യം 2, പേജ് 33)

മുകളിൽ 👆🏻 പറഞ്ഞ രണ്ട് കാര്യങ്ങളിൽ നിന്നും നബി (സ്വ) , ഉമർ , അബൂബക്കർ (റ:അ) എന്നിവരുടെ ഖബർ സ്വഹാബത്തിന്റെ ഏകോപന അഭിപ്രായത്തോടെ  എടുത്തത് ഒരു ബിൽഡിംഗിനകത്താണെന്ന് വ്യക്തമായി ! "ഖബറിന് മുകളിൽ കെട്ടിടം ഉണ്ടാക്കരുത്" എന്ന ഹദീസ് ഉദ്ധരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്ക് ഇതിൽ നിന്നും വലിയ പാഠം ഉൾക്കൊള്ളാം  കാരണം  ഖബറിന്മേൽ കെട്ടിടം വരുന്നതും കെട്ടി ഉയർത്തിയ ബിൽഡിംഗിനകത്ത് ഖബർ ഉണ്ടാകുക എന്നതും നിയമം ഒന്ന് തന്നെയല്ലേ !

(03) :- "ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ് ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച *സുന്നത്തായ പ്രവര്‍ത്തിയാകുന്നു.* കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400)
*(ഇബാറത്ത്* :- قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى)

(04) :- *സലഫുസ്വാലിഹീങ്ങള്‍*  പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക്ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുള്ള സൌകര്യത്തിനു വേണ്ടിയാണ് (മിർഖാത് ഷറഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 6)
*(ഇബാറത്ത്* :- وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه)

*(05) :- സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉസ്മാനുബ്നു മള് ഊൻ റ വിന്റെ ഖബർ  യുവാക്കളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ചാടിക്കടക്കുമാം വിധം ഉയരത്തിലുള്ള ഖബർ ഉണ്ടായിരുന്നു എന്ന് ബുഖാരിയിൽ കാണാം*

وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181

ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഫത് ഹുൽ ബാരിയിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പഠിപ്പിക്കുന്നു

وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286

*"ഈ ഹദീസില്‍ തഹ് ലിയതിൽ ഖബർ (ഖബർ വലിയ നിലയിൽ ഉയരുക) എന്നതിനും , ഭൂമിയിൽ നിന്ന് അൽപ്പം ഉയർത്തുക എന്നതിനും തെളിവുണ്ട്"*
(ഫത്ഹുല്‍ ബാരി 3/286)

(06) :-  സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) *70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിന്റെ ഖബർ ഉള്ളത്.*
ഒരു സംഘം പണ്ഡിതന്മാരും സ്രേഷ്ഠവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടയാൽ ത്വൽഹത്ത് (റ) വിന്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുണ്ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു .   പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (അൽ അഹാദു വൽ മസാനി : ഇബ്നു അബീ ആസ്വിം (റ) 1/163)

*(ഇബാറത്ത് :-)* طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ)
الأحاد والمثاني... ... ( 1/163)....... لابن أبي عاصم

*ഖുബ്ബകൾ :-* മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ പണിയൽ പുണ്യ കർമ്മമാണ്

ഇബ്നു ഹജർ (റ) പഠിപ്പിക്കുന്നു :- തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. (തുഹ്ഫ. 7/5)

♦️സ്വഹാബിയായ മുആവിയ (റ) ഡമസ്കസിലുള്ള ഖബറിന്മേൽ വലിയ എടുപ്പുണ്ട് (മുറൂജുദ്ദഹബ് 3/11)

♦️അബൂസുഫ്യാൻ (റ) മദീനയിലെ ഖബറിന് മുകളിൽ ഖുബ്ബ എടുത്തിട്ടുണ്ട് (സീറത്തുന്നബവിയ്യ ഇബ്നു ഹിശാം /2201)

♦️സ്വഹാബി പ്രമുഖനായ ഹംസ (റ) വിന്റെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (വഫാഉൽ വഫാ 3/921)

♦️മറ്റൊരു സ്വഹാബിയായ ത്വൽഹ (റ) യുടെ ഖബറിന് മുകളിൽ എടുപ്പുണ്ടായിരുന്നു (ഇബ്നുൽ അസീർ : ഉസ്ദുൽ ഗാബ 3/61)

♦️ഹസനി (റ) വിന്റേയും അവിടത്തെ ഉപ്പാപ്പയായ അബ്ബാസ് (റ) വിന്റെയും ഖബറുകൾ ഒരു ഖുബ്ബക്ക് താഴെ ആയിരുന്നു (ഇമാമുദ്ദീനുൽ ആമുരി (റ) അരിയാളുൽ മുസ്തത്വാബ പേജ് : 73)

♦️നബി (സ്വ) യുടെ മകൻ , ഇബ്രാഹീം (റ) , സ്വഹാബിയായ അഖീലുബ്നു അബീ ത്വാലിബ് (റ) , ഇമാം മാലിക് (റ) തുടങ്ങിയവരുടെ ഖബർ ബഖീ ഇലും, അതിന്റെയൊക്കെ മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (ഇമാം നവവി (റ)  : തഹ്ദീബുൽ അസ്മാഹ് 2/79)

♦️ശുഐബ് നബി (അസ) മിന്റെ ഖബറിന് മുകളിൽ വലിയ ബിനാഹ് (കെട്ടിടം) ഉണ്ടായിരുന്നുവെന്നും ജനങ്ങൾ തബറുക് ഉദ്ദേശിച്ച് വിദൂരത്ത് നിന്നും സിയാറത്തിന്ന് വരാറുണ്ടെന്ന് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് /279)

♦️മദ് ഹബിന്റെ ഒന്നാം ഇമാമും താബിഉമായ അബൂ ഹനീഫ (റ) വിന്റെ ഖബറിൻ മേൽ അബൂ സഈദ് (റ) ഖുബ്ബ നിർമ്മിച്ചിരുന്നുവെന്ന് (ഇബ്നു കസീർ അൽബിദായതു വന്നിഹായ 12/95)

*മുകളിൽ വിശദീകരിച്ചതിൽ നിന്ന്  മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കുക , ഖുബ്ബ പണിയുക , ചുറ്റുമതിൽ (മഖാം)  ഉണ്ടാക്കുക, എന്നത് പന്തികേടില്ലെന്നും സ്വഹാബത്തും, താബിഉകളും, ശേഷമുള്ള മുഴുവൻ പണ്ഡിതന്മാരും അനുവർത്തിച്ചത് തന്നെയാണെന്നും വ്യക്തമായി!*

           29/03/2020
           സിദ്ധീഖുൽ മിസ്ബാഹ്
           8891 786 787🌀
✍🏻__________________________

Wednesday, 4 October 2017

മഖ്ബറകളും മുഗൾ രാജാവംശവും

Siddeequl Misbaah _______/////////

എന്റെ രണ്ടാമത്തെ ഡൽഹി യാത്രയിലാണ് (02/10/2017) ഞാൻ ആദ്യമായി ഹുമയൂൺ ടൊമ്പ് നേരിൽ കാണുന്നത്, ആദ്യ ഡെൽഹി യാത്രയിൽ ഇത് കാണാൻ പറ്റിയിരുന്നില്ല. മുഗൾ രാജവംശത്തിലെ ആദ്യ ചക്രവർത്തിയായ ബാബർ ചക്രവർത്തിയുടെ മൂത്ത മകനും ബാബറിന്റെ മരണ ശേഷം 23 ആം വയസ്സിൽ തന്നെ ചക്രവർത്തി പട്ടമണിഞ്ഞ ഭാഗ്യവാൻ എന്ന പേരിനർത്ഥം വരുന്ന രണ്ടാം മുഗൾ ചക്രവർത്തി നസിറുദ്ദീൻ മുഹമ്മദ് ഹുമയൂണും (പേർഷ്യ) അവിടത്തെ ഭാര്യയും , മറ്റ് മുഗൾ രാജാക്കളും അവരുടെ മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ധാരാളം മഖ്ബറകളടങ്ങിയ ഹുമയൂൺ ടൊമ്പ്.
ഈ കാഴ്ചയെന്നെ ഏറെ ചിന്തിപ്പിച്ചത് കേരളത്തിൽ മാത്രമാണ് മഖ്ബറകൾ ഉള്ളതെന്നും മഖ്ബറകളുണ്ടാക്കുന്നതും, അതിന്മേൽ ഖുബ്ബ പണിയുന്നതുമെല്ലാം അനിസ്ലാമികമാണെന്നൊക്കെയുള്ള വാദം ഇക്കാലത്ത് ചില സലഫിയെന്ന പേരിലറിയപ്പെടുന്ന വിഘടന വാദികൾ പറയാറുണ്ട്. ചരിത്രമറിയാത്തതോ അല്ല അറിഞ്ഞിട്ടും സംഘടനക്ക് വേണ്ടി ചരിത്രം മറച്ച് വെക്കുകയാണോ ? എന്നറിയില്ല!!! എന്തായാലും ഹബീബ് (സ്വ) യുടെ കാലഘട്ടത്ത് തന്നെ മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കിയതായി കാണാൻ പറ്റും. നിരവധി സ്വഹാബാക്കൾ , താബിഉകൾ , ഇമാമീങ്ങൾ , സ്വാലിഹീങ്ങളുടെ ഖബറിന് മുകളിൽ എടുപ്പ് പണിതതായും അതിന്ന് ചുറ്റും വലിയ കെട്ടിടമുണ്ടാക്കി അതിന്മേൽ ഖുബ്ബ പണിതതുമായ ധാരാളം സ്വാലിഹീങ്ങളുടെ ചരിത്രം പൂർവ്വ സൂരികൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വന്ന സ്വഹാബാക്കൾ മറ്റ് സ്വാലിഹീങ്ങളുടെ ഖബറിടവും ഇതേ രൂപത്തിൽ തന്നെ ഇന്നും നിലനിൽക്കുന്നു‌. ഇതൊന്നും അനിസ്ലാമികമാണെന്ന് ഇക്കാലം വരെ ഒരാളും മനസ്സിലാക്കിയിട്ടില്ല. ഇതിൽ നിന്നൊക്കെ മാതൃക ഉൾക്കൊണ്ട് തന്നെയാവണം ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം രാജവംശമായ മുഗൾ ചക്രവർത്തിമാരും അവരുടെ കുടുംബവും അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറകളടങ്ങിയ 1565-70 കാലഘട്ടത്ത് പണികഴിപ്പിച്ച HUMAYUN'S TOMP & 1632 - 1653 ൽ 10000 ത്തോളം വരുന്ന തൊഴിലാളികൾ ചേർന്ന് പണി കഴിപ്പിച്ച ലോകാൽഭുതങ്ങളിൽ പെട്ട താജ് മഹലൊക്കെ പണിതതും.

 ബാബറും , ഹുമയൂണും , അക്ബറും , ഷാജഹാനും ,ജഹാംഗിറുമൊക്കെയായിരുന്നു പ്രധാന ഇന്ത്യൻ മുകൾ ചക്രവർത്തിമാർ. മുസ്ലിം രാജകുടുംബമായ ഇവരെങ്ങാനും ഇന്ത്യ ഭരിച്ചിരുന്നില്ലായിരുന്നെങ്കിൽ ലോക സഞ്ചാരികൾ ഇന്ത്യയെ തേടി വരുമായിരുന്നോ ?! ഇവർ നിർമ്മിച്ച അൽഭുതകരവും വർണ്ണാഭവുമായ രാജ കൊട്ടാരങ്ങളും, ഇവരും കുടുംബവും അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറകളടങ്ങിയ താജ് മഹലും ഹുമയൂൺ ടൊമ്പുമെല്ലാം ലോക പൈതൃകത്തിലിടം പിടിച്ചിരിക്കുന്നത്. വാസ്തു ശിൽപ്പങ്ങൾ നിർമ്മിക്കുന്നതിലെ ഇവരുടെ കഴിവ് കണ്ടാൽ ആരും അൽഭുതപ്പെട്ട് പോകും അത് പോലൊരു വാസ്തു വിദ്യയും പ്രാകൃതിക് ഭംഗിയുമെല്ലാം ഇന്ന് അദൂരിയണ്. അത് കൊണ്ടാണ് ഇത് കാണാൻ ഇന്നും ലോക സഞ്ചാരികൾ ഇന്ത്യയിലൊഴുകിയെത്തുന്നത്.

 വാസ്തു ശിൽപ്പികളിലെ രാജകുമാരനെന്നറിയപ്പെടുന്ന ഷാജഹാൻ ചക്രവർത്തി തനിക്കും തന്റെ പത്നിക്കും വേണ്ടി ഖബറിസ്ഥാൻ പണിതതാണ് ലോകത്തിലെ പത്ത് അൽഭുതങ്ങളിൽ ഇടം പിടിച്ചിരിക്കുന്ന താജ്മഹൽ. ഖബറ് അലങ്കരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല എന്ന നിയമം പരിപൂർണ്ണമായി പാലിക്കപ്പെട്ട് കൊണ്ട് തന്നെ തന്റെ പത്നിയുടെ ഖബറ് കുഴിച്ചത് താജ് മഹലിന്റെ മധ്യ ഭാഗത്തായിട്ടാണ് ഖബർ ഉണ്ടാക്കിയിട്ടുള്ളത് അതിന്ന് ശേഷം മാർബിൾ കല്ല് കൊണ്ട് പൊക്കിക്കെട്ടുകയും ചെയ്തിട്ടുണ്ട്. വാസ്തു അലങ്കാരങ്ങളും മറ്റുമെല്ലാം ബിൾഡിങ്ങിന്റെയും മുകളിലുള്ള മിനാരങ്ങളിലും മറ്റ് സൈഡിലുമാണ്. ചുറ്റു മതിലിൽ പരിശുദ്ധ ഖുർ ആനിക വചനങ്ങൾ കൊത്തി വെക്കപ്പെട്ടതായി കാണാം. ഖബറിടത്തിന്ന് യാതൊരു വിധ അലങ്കാരവും ഇല്ല കേവലം കെട്ടി പൊക്കിയതല്ലാതെ !!!! ഷാജഹാൻ ചക്രവർത്തിയുടെ ഖബറും പത്നി മുംതാസ് ബീഗത്തിന്റെ ചാരത്ത് തന്നെ കുറച്ച് കൂടി ഉയരത്തിൽ കെട്ടിയുയർത്തിയിട്ടുണ്ട്.
താജ്മഹലിനോട് ഏകദേശം വാസ്തു സാമ്യമുള്ള മറ്റൊരൽഭുതമാണ് മുഗൾ രാജവംശത്തിലെ രണ്ടാമത് ചക്രവർത്തിയായ ഹുമയൂൺ ചക്രവർത്തിയും അവിടത്തെ കുടുംബവും മറ്റ് മുഗൾ രാജാക്കന്മാരുടെ മഖ്ബറകളുള്ള "HUMAYOON TOMP". 1565-70 കാലയളവിലാണ് ഇത് പണിയുന്നത്.12000 ചതുരശ്രമീറ്റർ വിസ്താരമുള്ള ഒരു തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് 47 മീറ്റർ ഉയരമുണ്ട്. ഹുമയൂൺ ചക്രവർത്തിയുടെ ഇൻതഖാലിന്ന് ശേഷം അവിടത്തെ പ്രിയ പത്നി ഹമീദാ ഭാനു ബീഗമാണ് ഹുമയൂൺ ടൊമ്പിന്റെ നിർമ്മാണത്തിന്ന് ഉത്തരവിടുന്നത്. ഡെൽഹി മഥുര ഹൈവേ റോഡിൽ സ്ഥിതി ചെയ്യുന്ന മഹാനായ ഹസ്രത്ത് നിസാമുദ്ദീൻ (ഖ:സി) വിന്റെ മഖ്ബറയുടെ നേർ എതിർ വശത്തായിട്ടാണ് ഹുമയൂൺ ടൊമ്പ് പണി കഴിപ്പിച്ചിട്ടുള്ളത്. ഇതിന്റെ മറുവശമായി യമുനാ നദി ഒഴുകുന്നു. ഇതിൽ ഉള്ള മഖ്ബറകളും അലങ്കരിച്ചിട്ടില്ല മറിച്ച് കെട്ടി ഉയർത്തിയിട്ടുണ്ട്. കല്ലിൽ ശഹാദത്ത് കലിമയും, പരിശുദ്ധ ഖുർ ആനും, ദിക്റുകളുമൊക്കെ കൊത്തി വെച്ചിട്ടുണ്ട്. എന്നാൽ ഇതിന്ന് ചുറ്റുമായി പണിത ഖുബ്ബയോടെ പണിത വലിയ കെട്ടിടം ലോക പൈതൃകത്തിൽ പെട്ടതാണ്. ഇതോടനുബന്ധിച്ച് പള്ളിയും പണിതിട്ടുണ്ട്. കെട്ടിടത്തിലെ ഓരോ കല്ലിലും വ്യത്യസ്തമായ നിറഭംഗി പിടിപ്പിച്ചതും, കൊത്തി വെച്ച ബിൾഡിംഗിന്റെ ടോപ്പ് ഭാഗവുമെല്ലാം അൽഭുതം നിറഞ്ഞ കാഴ്ചകൾ തന്നെയാണ്. ഹുമയൂൺ ടൊമ്പ് പണിതത് ചുവന്ന കളറുള്ള മൺ കല്ല് കൊണ്ടാണെങ്കിൽ വെളുത്ത വെണ്ണക്കല്ല് കൊണ്ട് പണിതതാണ് താജ് മഹൽ അത് കൊണ്ടാണ് താജ്മഹൽ കൂടുതൽ മശ് ഹൂറായത്............ ചരിത്രാൻവേഷികൾ പഠന വിധേയമാക്കുക ഈയൊരു കുറിപ്പ് നിങ്ങൾക്കും പ്രചോദനമാകട്ടെയെന്ന് ആശിക്കുന്നു.

 സ്നേഹ പൂർവ്വം - സിദ്ധീഖുൽ മിസ്ബാഹ് (9496210086- siddeequlmisbah@gmail.com)_______

Sunday, 13 November 2016

ജാറങ്ങൾ അനുഗ്രഹ കേന്ദ്രങ്ങൾ "

📖📚📖🔹🔹🔹🔹🔹🔸
ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ
__________________________________
...
അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാരായ
അമ്പിയാ, ഔലിയാ, ഷുഹദാ,
സ്വാലിഹുകളുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ
അല്ലാഹു തൃപ്തിപ്പെട്ട സ്വർഗീയ
പൂന്തോപ്പുകൾ ആണ്. അല്ലാഹു ദുആക്ക്
ഉത്തരം നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട
പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ്.
മഹാന്മാരുടെ അന്ത്യവിശ്രമ
സങ്കേതങ്ങളിൽ സിയാറത്ത്
സജീവമാക്കുവാനും ആ ഖബ്റ് ശരീഫുകൾ
സാധാരണക്കാരുടെ ഖബ്.റുകളിൽ നിന്നും
വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും
വേണ്ടി സജ്ജീകരിക്കപ്പെടുന്ന
സൗകര്യങ്ങൾക്ക് പൊതുവേ ജാറങ്ങൾ,
മഖാമുകൾ, മസാറുകൾ എന്നെല്ലാം
പറയപ്പെടുന്നു. അതിനു ഒരു നിയതമായ
രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെ
ന്നുമില്ല.

മഹാന്മാരുടെ ഖബ്റിടങ്ങൾക്ക് ഇസ്.ലാമിൽ
പ്രത്യേക പ്രാധാന്യം ഉണ്ട്.
പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ
വിശ്വാസികളുടെ അന്ത്യവിശ്രമ
സങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി
വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.
മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ
ഗുഹയിൽ തന്നെ അവർ ഒന്നിച്ച്
മരണമടഞ്ഞപ്പോൾ അവിടെ
സന്നിഹിതരായ അന്നത്തെ മുസ്.ലിം
രാജാവായ ദഖ്.യാനൂസും വിശ്വാസി
സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ
ഉദ്ധരിക്കുന്നു.

ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً

“അവരുടെ കാര്യത്തില് പ്രാബല്യം
നേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപം
ഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം
റാസി(റ) രേഖപ്പെടുത്തുന്നു:

ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،

“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ
അല്ലാഹുവിനെ ആരാധിക്കുകയും ആ
മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിൻ റ്റെ
സ്മരണ നിലനിർത്താൻ ഞങ്ങൾ
ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ
വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തൻ റ്റ്വ് തഫ്സീറിൽ
രേഖപ്പെടുത്തുന്നു:

ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .

“ആ പള്ളിയിൽ മുസ്.ലിംകൾ
നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ
സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും
ചെയ്യും”.

അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ
തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി
തങ്ങളുടെ കനീസയും ആരാധനാലയവും
പണിയുകയും തങ്ങളുടെ ആരാധനകൾ
നടത്തുകയും ചെയ്യും എന്നു
പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ
പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ
ആരാധിക്കുവാനും ആ മഹാന്മാരുടെ
ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ
പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം
ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്
ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ
മുസ്.ലിം ലോകം നടത്തി വരുന്ന
അനുഷ്ടാനങ്ങളും കർമ്മങ്ങളും
യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള
ആരാധനയുടെ ഭാഗമാണെന്നും
അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും
ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.

( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ (

"എൻ റ്റെ വീടിനും മിമ്പറിന്നും ഇടയിലുള്ള
സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള
ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ
റസൂലിൻ റ്റെ പ്രശസ്തമായ ഹദീസ്
ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം
ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ

( ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ (

‘ഖബ്റിൻ റ്റെയും  മിമ്പറിൻ റ്റെയും
ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്ന
അധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)
നൽകിയ പേർ. അതേ വാചകത്തിൽ തന്നെ
ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു
കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമ
സങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും
ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും
ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ
ആണെന്നും വിശുദ്ധ ഖുർആനും
തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ
ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു.
അതു കൊണ്ട് തന്നെയാണ് അല്ലാഹുവിൻ റ്റെ
പ്രീതിയും അവനിൽ നിന്നുള്ള വിജയവും
മാത്രം കാംക്ഷിച്ച് ജീവിക്കുന്ന
മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ
ചെന്ന് തങ്ങളുടെ ആവശ്യങ്ങളും
പ്രയാസങ്ങളും പരിഹാരത്തിനായി
സമർപ്പിക്കുന്നത്. ഇതെല്ലാം
അനിസ്.ലാമികവും അന്ധവിശ്വാസവും
ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ
ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത
അല്പജ്ഞാനികൾ മാത്രം.

പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി
എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ
അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ
രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അമ്പിയാഇൻ റ്റെയും  സ്വാലിഹുകളുടെയും
ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം
ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന്
നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി
വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ
ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ
ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ﻭﻛﺬﻟﻚ ﻣﺎ ﻳﺬﻛﺮ ﻣﻦ ﺍﻟﻜﺮﺍﻣﺎﺕ ﻭﺧﻮﺍﺭﻕ ﺍﻟﻌﺎﺩﺍﺕ ﺍﻟﺘﻲ ﺗﻮﺟﺪ ﻋﻨﺪ ﻗﺒﻮﺭ
ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ، ﻣﺜﻞ ﻧﺰﻭﻝ ﺍﻷﻧﻮﺍﺭ ﻭﺍﻟﻤﻼﺋﻜﺔ ﻋﻨﺪﻫﺎ ، ﻭﺗﻮﻗﻲ
ﺍﻟﺸﻴﺎﻃﻴﻦ ﻭﺍﻟﺒﻬﺎﺋﻢ ﻟﻬﺎ ، ﻭﺍﻧﺪﻓﺎﻉ ﺍﻟﻨﺎﺭ ﻋﻨﻬﺎ ﻭﻋﻤﻦ ﺟﺎﻭﺭﻫﺎ ، ﻭﺷﻔﺎﻋﺔ
ﺑﻌﻀﻬﻢ ﻓﻲ ﺟﻴﺮﺍﻧﻪ ﻣﻦ ﺍﻟﻤﻮﺗﻰ ، ﻭﺍﺳﺘﺤﺒﺎﺏ ﺍﻹﻧﺪﻓﺎﻥ ﻋﻨﺪ ﺑﻌﻀﻬﻢ ،
ﻭﺣﺼﻮﻝ ﺍﻷﻧﺲ ﻭﺍﻟﺴﻜﻴﻨﺔ ﻋﻨﺪﻫﺎ ﻭﻧﺰﻭﻝ ﺍﻟﻌﺬﺍﺏ ﺑﻤﻦ ﺍﺳﺘﻬﺎﻥ ﺑﻬﺎ ، ﻓﺠﻨﺲ
ﻫﺬﺍ ﺣﻖ ﻗﺎﻝ ﻭﻣﺎ ﻓﻲ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻣﻦ ﻛﺮﺍﻣﺔ ﺍﻟﻠﻪ ﻭﺭﺣﻤﺘﻪ ،
ﻭﻣﺎ ﻟﻬﺎ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺍﻟﺤﺮﻣﺔ ﻭﺍﻟﻜﺮﺍﻣﺔ ﻓﻮﻕ ﻣﺎ ﻳﺘﻮﻫﻤﻪ ﺍﻛﺜﺮ ﺍﻟﺨﻠﻖ ﺍ .ﻫـ.
ﺑﺤﺮﻭﻓﻪ ‏(ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻲ ﻛﺘﺎﺑﻪ ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ ﺹ 374 )

"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക്
സമീപം അനുഭവപ്പെടുന്ന അസാധാരണ
സംഭവങ്ങളെയും കറാമത്തുകളെയും
സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ -
അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ
സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ,
അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും
പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ,
തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ
മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ,
മഖ്ബറയില് ഉള്ള മഹാന്മാര് അവരുടെ
തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക്
വേണ്ടി ശുപാര്ശ ചെയ്യൽ, അതുപോലെ
മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു
ചെയ്യൽ സുന്നത്താണെന്ന് ചില
പണ്ഡിതന്മാര് പറഞ്ഞത്, മഖ്ബറയിൽ
ചെന്നാൽ മനശാന്തിയും സമാധാനവും
ലഭിക്കൽ, ഖബ്.റിനെ നിസ്സാരപ്പെടുത്
തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം
സത്യം തന്നെയാണ്. അമ്പിയാഇന്റെയും
ഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള
റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ
അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും
സൃഷ്ടികളിൽ അധികം പേരും
ഊഹിക്കുന്നതിലും അപ്പുറമാണ്”.

(ഇബ്നു
തീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ
മുസ്ഥഖീം; പേജ്: 374)

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ
ആയതു കൊണ്ട് തന്നെയാണ്
അല്ലാഹുവിൻ റ്റെ റസൂലിന്റെ(സ)
ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും
ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി
അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്റ് പൂജകരായി
ചിത്രീകരിക്കുക വഴി ശത്രുക്കളെ
പ്രീതിപ്പെടുത്താൻ വേണ്ടി
വഹാബിസത്തിന്റെ പിഴച്ച മാറാപ്പും
പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ
ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങ
ളായ കുപ്രചരണങ്ങൾ നടത്തുന്നതായി
കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള
ഇബാദത്താക്കി മാറ്റുവാൻ വേണ്ടി,
മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ
ആയത്തുകൾ മുസ്.ലിംകളുടെ മേൽ
ആരോപിക്കുന്ന അതേ അടവു തന്നെയാണ്
ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്.
പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ്
ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി
നമസ്കരിക്കുകയും അവിടെ കനീസകൾ
പണിതു കൊണ്ട് അല്ലാഹു അല്ലാത്ത
ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും
ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന
തിരുഹദീസുകളെ ദുർവ്യാഖ്യാനം
ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ
സിയാറത്തിനും ബറകത്തിനും വേണ്ടി
സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ
ബഹുദൈവ വിശ്വാസികളായി മുദ്ര
കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു
വരുന്നത്.

വാസ്തവത്തിൽ ആ ഹദീസുകൾ ആരെ
കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു
കണ്ണോടിക്കുക.

" ﺍﺷﺘﺪّ ﻏﻀﺐ ﺍﻟﻠﻪ ﻋﻠﻰ ﻗﻮﻡ ﺍﺗﺨﺬﻭﺍ ﻗﺒﻮﺭ ﺃﻧﺒﻴﺎﺋﻬﻢ ﻭﺻﺎﻟﺤﻴﻬﻢ ﻣﺴﺎﺟﺪ ".
"തങ്ങളുടെ പ്രവാചകന്മാരുടെയും
സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ
ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന
സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ
അല്ലാഹുവിന്റെ കോപം
ശക്തമായിരിക്കുന്നു".

ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)
യെ തൊട്ടും അബ്ദുല്ലാഹി ബ്നി
അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന
ഹദീസിൽ നബി(സ) പറയുന്നതായി
കാണാം.

" ﻟﻌﻨﺔ ﺍﻟﻠﻪ ﻋﻠﻰ ﺍﻟﻴﻬﻮﺩ ﻭﺍﻟﻨﺼﺎﺭﻯ ﺍﺗﺨﺬﻭﺍ ﻗﺒﻮﺭ ﺃﻧﺒﻴﺎﺋﻬﻢ ﻣﺴﺎﺟﺪ "
"യഹൂദരുടെയും നസാറാക്കളുടെയും മേൽ
അല്ലാഹുവിൻ റ്റെ ശാപം ഉണ്ടാകട്ടെ. അവർ
അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ
മസ്ജിദുകൾ ആക്കിയിരിക്കുന്നു"

അതെ, അവർ യഹൂദികളും നസാറാക്കളും
ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ
ചെയ്തിരുന്നത്?
ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്
ഉദ്ധരിക്കുന്നു.

" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮ
ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ
ﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩ
ﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡ
ﺍﻟﻘﻴﺎﻣﺔ "
"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട
ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു
ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)
തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ
(സ) അവരോട് പറഞ്ഞു: അവർ അവരുടെ
കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ
മരണപ്പെട്ടാൽ അദ്ദേഹത്തിൻ റ്റെ ഖബ്.റിനു
മേൽ ഒരു ആരാധനാലയം പണിയുകയും
അതിൽ ഇത്തരം ശില്പങ്ങൾ
കൊത്തിവെക്കുകയും ചെയ്യുന്നവരായിര
ുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ
അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്
ആ കൂട്ടർ"
ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്
ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി
നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്
ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ
കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന
പദം (സുജൂദ് ചെയ്യുന്ന സ്ഥലം,
ആരാധനാലയം) ഹദീസുകളിൽ വന്നത്.
അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന
ഉദ്ദേശത്തിൽ അല്ല.

ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു
ഹജറുല് അസ്ഖലാനി(റ) എഴുതുന്നു.

ن لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(
فتح الباري ٢/٢٧٥

ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)
____________________________________

വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ

sunniknowledge.blogspot.com
_______________________________

Tuesday, 1 November 2016

മഹത്തുക്കളുടെ ഖബറിന്ന് ജാറം പണിയാം

നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താ ണെന്ന് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൌകര്യ മുണ്ടാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കില്‍ ചുറ്റുഭാഗങ്ങളില്‍ ചുമരോ കെട്ടിടമോ കെട്ടി ഉയര്‍ത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ പൊതു സ്ഥലത്തായാലും അല്ലെങ്കിലും ജാറം പണിയുന്നത് സുന്നതാണ്. സാധാരണ ഖബറു കള്‍ പ്രത്യേക സാഹചര്യമൊന്നുമില്ലെങ്കില്‍ ഒരു ചാണിലധികം ഉയര്‍ത്തുന്നത് അനുവദ നീയവുമല്ല. ഇബ്നുഹജര്‍ (റ) എഴുതുന്നു:

“ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബലത്) സ്വാലിഹീ ങ്ങളുടെ ഖബറുകളുണ്ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകള്‍ നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയ മാകും എന്നതാണ്” (ഈആബ്, ശര്‍വാനി, 3/206).

മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”

ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).

“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).
ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).

ഇതുകൊണ്ടാണ് നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിയുന്നതില്‍ ജാഗ്രത കാണിച്ചത്. ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).

സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310).

“നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).
ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.

Tuesday, 11 October 2016

ഖബർകെട്ടിപ്പൊക്കൽ ആരോപണങ്ങൾക്ക് മറുപടി 04

📛📛📛📛📛

ഖബർ കെട്ടി പ്പൊക്കൽ ആരോപണങ്ങള്‍ക്ക് മറുപടി......

    🔻.....   ഭാഗം 4⃣  ....🔷

🔷🔷🔻
എനി വഹാബീ മതക്കാർ കൊൻ ട് വരുന്ന ഹദീസാണ് .... ആരോപണവും മറുപടിയും......

🔷🔷🔻
"ഉയർന്നു നിൽക്കുന്ന ഒരു ഖബറും നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"
🔷🔻
ഹദീസിന്റെ മുഴുവൻ ഭാഗവും വായിക്കൂ വഹാബികളെ..

🔷🔷🔻
قال لي علي رضي الله عنه: ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم أن لا تدع صورة إلا طمستها ولا قبرًا مشرفًا إلا سويته
അബൂ ഹിയാജുൽ അസദിയോടു അലി(റ) വിന്റെ നിർദേശമാണിത്!
എന്നെ റസൂൽ നിയോഗിച്ച കാര്യത്തിനു ഞാൻ താങ്കളെ നിയോഗിക്കട്ടെയോ?

"ഒരു ചിത്രങ്ങളും മായ്ച്ചു കളയാതെ വിടരുത്, ഉയർന്നു നിൽക്കുന്ന ഒരു ഖബറും
നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"

🔷🔷🔻

ഈ ഹദീസ് എനി വഹാബി മിൻ ടൂല കാരണം വഹാബിക്ക് ബല്യ തലവേദനയാ ഈ ഹദീസ്... കാരണം കെട്ടിപ്പൊക്കിയ മഹാന്മാരുടെയും നബി സ യുടെ ഖബർ ഷരീഫിന്ന് മുകളിലുള്ള പച്ച ഖുബ്ബ പൊളിക്കാൻ വേൻ ടി കേരളത്തിലെ ഞാഞൂലുകളായ ഒഹാബി മതക്കാർ കൊൻ ട് വരാറുള്ള ഹദീസാണിത്....

🔻🔻🔷
എന്നാൽ ഈ ഹദീസ് ഒഹാബിയുടെ വാദ പ്രകാരം നബി സ യും സ്വഹാബത്തും ഖബർ കെട്ടി പ്പൊക്കിയെന്ന് വ്യക്തമായി കിട്ടുന്നു....
🔷🔷🔻😃😃
ഹ ഹ ... അത് കൊൻ ട് ഒഹാബി എനി മിൻ ടൂല  അതവാ ഇത് മുസ്ലിമീങ്ങളെ ഖബറാണെന്നും പറഞ്ഞ് വന്നാൽ  ചോദിക്കണം ആരാണ് ഈ ഖബറുകളൊക്കെ കെട്ടിപ്പൊക്കിയതെന്ന്

🔻🔻🔷
ചുട്ട മറുപടി  വാട്സപ്പ് ഗ്രൂപ്പിലൂടെ സുന്നികള്‍  അങ്ങ് കൊടുത്തപ്പൊ വഹാബിക്ക് ഇപ്പൊ മിൻ ടാട്ടമില്ല....

🔷🔷🔻❓👇
കാരണം

🔷🔷🔻
യഥാര്‍ത്ഥത്തില്‍ അലി(റ)ഇങ്ങനെ ഒരാജ്ഞചെയ്തത് കാഫിരീങ്ങളുടെ ഖബറുകളെ കുറിച്ചായിരുന്നു.
🔷🔷🔻
മുസ്ലിംകളുടെ ഖബറുകള്‍ ഭൂമിയോട് സമമാക്കി വെക്കലില്ല എന്നത് തന്നെ അതിനുവൃക്തമായതെളിവാണ്.
🔷🔷🔻
തട്ടിനിരപ്പാക്കാൻ    ആളെ  അയച്ചത് നബി(സ)തങ്ങളും അലി(റ)യുമാണെന്ന് ഈഹദീസും വൃക്തമാക്കുന്നു. സ്വഹാബത്ത് ഖബര്‍ കെട്ടിപ്പൊക്കുന്‍പോള്‍ നബിതങ്ങള്‍ മിണ്‍ടാതിരിക്കുകയും കെട്ടിപ്പൊക്കിയതിനുശേഷം പൊളിക്കാന്‍ ആളെ അയക്കുകയുംചെയ്തു എന്ന് ചിന്തിക്കാന്‍ സാധൃമല്ല ?

🔷🔷🔻
.....അതേപ്രകാരം സിദ്ദീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും കാലത്ത് മുസ്ലിംകള്‍കെട്ടിപ്പൊക്കുകയും അലി(റ)മിണ്‍ടാതിരിക്കുകയും പിന്നീട് തട്ടിനിരപ്പാക്കാന്‍ പറഞ്ഞയക്കുകയും ചെയ്യുകയില്ല അത്കൊണ്‍ടത് മുശ് രിക്കുകളുടെ ഖബറാണെന്ന് വൃക്തമാണ്..
വഹാബികളുടേത് ദുര്‍വൃാഖൃാനംമാത്രമാണ്.

🔷🔷🔻
👇👉🏼
അലിയ്യ് റ യോട്  ഖബർ പൊളിക്കാൻ പറഞ്ഞല്ലൊ അപ്പോള്‍ അത് മുസ്ലിമീങ്ങളുടെ ഖവറാണ് പൊളിക്കാൻ പറഞ്ഞതെന്നത് വഹാബികളെ നിങ്ങളുടെ വാദമല്ലെ...
🔷🔷🔻
👉🏼ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം  ഇസ്ലാമിൻ റ്റെ ഷരീ അത്ത് പടിപ്പിച്ച് തന്ന മുത്ത് നബി സ യും, ശേഷം ഇസ്ലാമിക ഭരണം നടത്തിയ അബൂബക്കർ സിദ്ദീഖ് റ,  ഉമറുബ്നുൽ ഖത്താബ് റ, ഉസ്മാനുബ്നു അഫ്ഫാൻ റ, തുടങ്ങിയയവരൊക്കെ ഖബർ കെട്ടിപ്പൊക്കി.... അവരൊന്നും മുസ്ലിമീങ്ങളുടെ ഖബർ  പൊളിക്കാൻ പടിപ്പിച്ചിട്ടില്ല
  🔷🔷🔻
👉🏼റസൂലുല്ലയും, സിദ്ദീഖ് റ യും, ഉമർ തങ്ങളും ,ഉസ്മാൻ റ യും  കെട്ടിപ്പൊക്കിയ അവർ എതിർക്കാത്ത  ഖബർ പൊളിക്കാൻ അലിയ്യ് റ പൊളിക്കാൻ ഉത്തരവിട്ടു അല്ലെ വഹാബികളെ.❓❓😃💪

🔷🔷🔻...എന്നാണോ  നിങ്ങള്‍ വാദിക്കുന്നത്❓❓

👇🔷🔷🔻
"""""കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ """"" ബല്ലാത്ത പെടൽ.....😃😃

🔷🔷🔻👇
അലിയ്യ് റ പൊളിക്കാൻ പറഞ്ഞത് മുസ്ലിമീങ്ങളുടെ ഖബറാണെങ്കിൽ നബി സ യും , സിദ്ദീഖ് റ യും,  ഉമർ റ യും, ഉസ്മാൻ തങ്ങളുമൊക്കെ മുസ്ലിമീങ്ങളുടെ ഖബർ കെട്ടിപ്പൊകുന്നത് അങ്ങീകരിക്കുകയാണ് ചെയ്തത് അവർ അത് പൊളിക്കാൻ ഉത്തരവ് ഇട്ടിട്ടില്ലല്ലൊ......

🔷🔷🔻
👉🏼ഇതിൽ നിന്നും

ഖബർ കെട്ടിപ്പൊക്കാനുള്ള തെളിവ് നബി സ യിൽ നിന്നും സ്വഹാബത്തിൽ നിന്നും വ്യക്തമായി കിട്ടും....💜💙💚
😢😢😢👉🏼👉🏼👇🙏

🔷🔷🔻
ഇവിടെ ഒഹാബി
ഒന്നും മിൻ ടൂല കാരണം അലി റ പൊളിക്കാൻ പറഞ്ഞത് മുഷ്രിഖുകളുടെ ഖബറാണെങ്കിലൊ സുന്നികളുടെ വാദം വിജയിച്ചു
🔷🔷🔻
എനി മുസ്ലിമീങ്ങളുടെ ഖബറാണെങ്കലൊ മുത്ത് നബി സ യും സിദ്ദീഖ്, ഉമർ, ഉസ്മാൻ റ അൻഹും.. എന്നിവരൊക്കെ ഖബർ കെട്ടിപ്പൊക്കിയ ഖബറുകള്‍ അലി റ പൊളിക്കാൻ ഉത്തരവിട്ടു  എന്ന് വഹാബി മതക്കാർക്ക് തുറന്ന് സമ്മതിക്കേൻ ടി വരും .......

🔷🔷🔻👇👇👇👇
എനി താഴെ കൊടുക്കുന്ന ഉയർത്തപ്പെട്ട ഖബറുകള്‍ എന്ത് കൊൻ ട് പൊളിച്ചില്ല അതൊക്കെ എങ്ങനെ ബഹുമാനപൂർവ്വം നില നിന്നു.....

🔻🔻🔷
ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം

وقال خارجة بن زيد
رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون
حتى يجاوزه :صحيح البخاري 1/181
🔻🔻🔷
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി)......

ഇവിടെ...👇

(الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483

"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)....

🔻🔻🔷
ബഹു ഇബ്നു അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:

حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
🔷🔷🔻
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ് ഇബ്നു അബീ ഷൈബ)

🔻🔻🔷
ഇമാം ബുഖാരി റ വീൻ ടും ഉദ്ധരിക്കുന്നത് നോക്കൂ

488 - ﻭﺃﻥ -[105]- ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ، ﺣﺪﺛﻪ: «ﺃﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ §ﺻﻠﻰ ﻓﻲ ﻃﺮﻑ ﺗﻠﻌﺔ ﻣﻦ ﻭﺭاء اﻟﻌﺮﺝ، ﻭﺃﻧﺖ ﺫاﻫﺐ ﺇﻟﻰ ﻫﻀﺒﺔ ﻋﻨﺪ ﺫﻟﻚ اﻟﻤﺴﺠﺪ ﻗﺒﺮاﻥ ﺃﻭ ﺛﻼﺛﺔ، ﻋﻠﻰ اﻟﻘﺒﻮﺭ ﺭﺿﻢ ﻣﻦ ﺣﺠﺎﺭﺓ، ﻋﻦ ﻳﻤﻴﻦ اﻟﻄﺮﻳﻖ ﻋﻨﺪ ﺳﻠﻤﺎﺕ اﻟﻄﺮﻳﻖ ﺑﻴﻦ ﺃﻭﻟﺌﻚ اﻟﺴﻠﻤﺎﺕ» ﻛﺎﻥ ﻋﺒﺪ اﻟﻠﻪ ﻳﺮﻭﺡ ﻣﻦ اﻟﻌﺮﺝ، ﺑﻌﺪ ﺃﻥ ﺗﻤﻴﻞ اﻟﺸﻤﺲ ﺑﺎﻟﻬﺎﺟﺮﺓ، ﻓﻴﺼﻠﻲ اﻟﻈﻬﺮ ﻓﻲ
-[ ﺷ ﺃﺧﺮﺟﻪ ﻣﺴﻠﻢ ﻓﻲ اﻟﺤﺞ ﺑﺎﺏ

🔻🔻🔷
.: “നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).....

🔻🔻🔷
കൂടാതെ ബഹുമാനപ്പെട്ട ഇമാം നവവി റ തൻ റ്റെ തഹ്ദീബിൽ മഹാന്മാരായ നബി സ  യുടെ മകൻ ഇബ്റാഹീം റ, സ്വഹാബീ വര്യനായ അഖീലുബ്നു അബീ ത്വാലിബ് റ, ഷുഹൈബ് നബി അലൈഹിസ്സലാം, അങ്ങനെ തുടങ്ങി നിരവധി . മഹാന്മാരുടെ  ഖബറുകള്‍ മഷ് ഹൂറാണെന്നും , അതിൻ റ്റെ മുകളിൽ ഖുബ്ബയുൻ ടായിരുന്നുവെന്നും , വലിയ പടുത്തുയർത്തപ്പെട്ടിരുന്നുവെന്നും , ജനങ്ങള്‍ അവിടെ സിയാറത്തിന്നും തബറുഖിനും വരാറുൻ ടെന്നും വിഷദീകരിക്കുന്നു.....
🔻🔻🔷
നവവി ഇമാമിനെ ധീരമായി പറഞ്ഞ വഹാബി ഇതും കൻ ടില്ല....
ദജ്ജാലൂന കദ്ദാബൂന.......💀

🔻🔻🔷
മാത്രവുമല്ല ലോകത്തിൻ റ്റെ നാനാ ഭാഗത്തും സ്വഹാബത്തിൻ റ്റെയും,  സ്വാലിഹീങ്ങളുടെയും,
ഇമാമീങ്ങളുടെയും, നബിമാരുടെയുമൊക്കെ വലിയ പടുത്തുയർത്തപ്പെട്ട, ഖുബ്ബയുൻ ടാക്കിയ ധാരളം ഖബറുകള്‍ ഇന്നും ലോക മുസ്ലിമീങ്ങള്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയും സിയാറത്ത് ചെയ്യുകയും , തബറുഖ്  എടുക്കുകയും, ഇസ്തിഗാസയും, തവസ്സുലും ഒക്കെ നടത്തി വരുന്നു......
🔻🔻🔷
എന്നാൽ ഞമ്മളെ കേരളത്തിലെ ഞാഞൂലുകളായ വഹാബീ പാതിരിമാർക്കാണ് ഇതൊക്കെ ഷിർക്കിൻ റ്റെ കൂടാരവും പൂജാ കേന്ത്രവുമൊക്കെ......
🔻🔻🔷
വഹാബികളേ ലകും ദീനുകും  വലിയ ദീൻ...

🔻🔻🔷
നിങ്ങളുടെ ആരോപണങ്ങള്‍ ആപ്പീസിൽ തന്നെ മുജായിദുകളോടും, മുജായിദിച്ചി പെണ്ണുങ്ങളോടും പറഞ്ഞോളൂ..... കേട്ടൊ....
🔻🔻🔷
മുഹ്മിനീങ്ങളുടെ അടുത്ത് അത് വില പോവില്ല..

SUNNI DEBETERS WINGINN
വേൻ ടി
സിദ്ദീഖുൽ മിസ്ബാഹ്,
ഹാരിസ് സലീം.....

പോസ്റ്റുകള്‍ പരമാവധി ഉപയോഗപ്പെടുത്താൻ  താൽപ്പര്യപ്പെടുന്നു......

💝💝💝📛📛📛💝💝💝💝💝

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate