Showing posts with label തലമറക്കൽ കൈകെട്ടൽ. Show all posts
Showing posts with label തലമറക്കൽ കൈകെട്ടൽ. Show all posts

Monday, 10 October 2016

തലപ്പാവ് ഹദീസുകളിലൂടെ

) عن جابر بن عبدالله أن النبي صلى الله عليه و سلم دخل يوم فتح مكة وعليه عمامة سوداء

صحيح مسلم-ن - (2 / 990)

عن جعفر بن عمرو بن حريث عن أبيه أن رسول الله صلى الله عليه و سلم خطب الناس وعليه عمامة سوداء

صحيح البخاري ت - (1 / 212)

عَنْ جَعْفَرِ بْنِ عَمْرِو بْنِ أُمَيَّةَ عَنْ أَبِيهِ قَالَ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَمْسَحُ عَلَى عِمَامَتِهِ وَخُفَّيْهِ

سنن أبى داود-ن - (1 / 58)

عَنِ الْمُغِيرَةِ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- كَانَ يَمْسَحُ عَلَى الْخُفَّيْنِ وَعَلَى نَاصِيَتِهِ وَعَلَى عِمَامَتهِقال الألباني: صحيح.ِ .

صحيح مسلم - (1 / 290)

657 - حَدَّثَنَا أُمَيَّةُ بْنُ بِسْطَامَ وَمُحَمَّدُ بْنُ عَبْدِ الأَعْلَى قَالاَ حَدَّثَنَا الْمُعْتَمِرُ عَنْ أَبِيهِ قَالَ حَدَّثَنِى بَكْرُ بْنُ عَبْدِ اللَّهِ عَنِ ابْنِ الْمُغِيرَةِ عَنْ أَبِيهِ أَنَّ النَّبِىَّ -صلى الله عليه وسلم- مَسَحَ عَلَى الْخُفَّيْنِ وَمُقَدَّمِ رَأْسِهِ وَعَلَى عِمَامَتِهِ.

سنن أبى داود-ن - (4 / 91)

4066 - حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ الْقَعْنَبِىُّ حَدَّثَنَا عَبْدُ الْعَزِيزِ - يَعْنِى ابْنَ مُحَمَّدٍ - عَنْ زَيْدٍ - يَعْنِى ابْنَ أَسْلَمَ - أَنَّ ابْنَ عُمَرَ كَانَ يَصْبُغُ لِحْيَتَهُ بِالصُّفْرَةِ حَتَّى تَمْتَلِئَ ثِيَابُهُ مِنَ الصُّفْرَةِ فَقِيلَ لَهُ لِمَ تَصْبُغُ بِالصُّفْرَةِ فَقَالَ إِنِّى رَأَيْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَصْبُغُ بِهَا وَلَمْ يَكُنْ شَىْءٌ أَحَبَّ إِلَيْهِ مِنْهَا وَقَدْ كَانَ يَصْبُغُ بِهَا ثِيَابَهُ كُلَّهَا حَتَّى عِمَامَتَهُ.

قال الألباني : صحيح.

Thalappavum valum

صحيح مسلم - (4 / 112)

عَمْرِو بْنِ حُرَيْثٍ عَنْ أَبِيهِ قَالَ كَأَنِّى أَنْظُرُ إِلَى رَسُولِ اللَّهِ -صلى الله عليه وسلم- عَلَى الْمِنْبَرِ وَعَلَيْهِ عِمَامَةٌ سَوْدَاءُ قَدْ أَرْخَى طَرَفَيْهَا بَيْنَ كَتِفَيْهِ
Nabi Thangal Thalappavu Dharichirunnu, Ennadinte Hadheesukal

ജാബിര്‍ (റ)ല്‍ നിന്നു നിവേദനം. "മക്കാവിജയ ദിവസം നബി സല്ലല്ലാഹു അലൈഹിവ സല്ലമ മക്കയില്‍ പ്രവേശിച്ചപ്പോള്‍ നബി സല്ലല്ലാഹു അലൈഹിവ സല്ലമ കറുപ്പ് നിറമുളള തലപ്പാവ് ധരിച്ചിരുന്നു" (സ്വഹീഹ് മുസ്ലിം 2419) .....

. - حَدَّثَنَا عَفَّانُ حَدَّثَنَا حَمَّادٌ أَخبَرَنَا أَبُو الزُّبَيرِ عَن جَابِرٍ: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيهِ وَسَلَّمَ دَخَلَ يَومَ فَتحِ مَكَّةَ وَعَلَيهِ عِمَامَةٌ سَودَاءُ

ജഅ്ഫറുബ്നു അംറുബ്നു ഉമയ്യ (റ) പിതാവില്‍ നിന്നുദ്ധരിക്കുന്നു. "നബി സല്ലല്ലാഹു അലൈഹിവ സല്ലമ അവിടുത്തെ തലപ്പാവിന്റെ മേലെയും, രണ്ടു ഖുഫ്ഫകളുടെ മേലെയും (അംഗശുദ്ധി വരുത്തുമ്പോള്‍) തടവുന്നത് ഞാന്‍ കണ്ടു" (സ്വഹീഹുല്‍ ബുഖാരി 198, ഇബ്നു ഹിബ്ബാന്‍ 1366)

ഇബ്നുല്‍ മുഗീറ (റ) പിതാവില്‍ നിന്നുദ്ധരിക്കുന്നു. "നബി സല്ലല്ലാഹു അലൈഹിവ സല്ലമ രണ്ടു ഖുഫ്ഫകള്‍ക്കു മുകളിലും, തലയുടെ മുന്‍ ഭാഗത്തും, അവിടുത്തെ തലപ്പാവിന്റെ മുകളിലും തടവി.." (മുസ്ലിം 411, അബൂദാവൂദ് 129)
_________________________________

കൈകെട്ടൽ


ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു.

മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ്  ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ?

ഉത്തരം: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍  കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച.

ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).

ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313).

ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250).

ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്.

ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102).

ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല.

മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്.
ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).

ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480)...............

നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ഇതിന്റെ വിശദീകരണം ‘തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍’ എന്ന മറുപടിയില്‍ വന്നിട്ടുണ്ട്. അവിടെ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.

عن وائل بن حجْر -رضِي الله عنْه- قال: "صليت مع رسول الله -صلَّى الله عليْه وسلَّم- ووضَع يده اليُمنى على يدِه اليُسرى على صدره".

മുജാഹിദുകാർ നെഞ്ചത്ത് കൈ കെട്ടണം എന്ന വാദത്തിനു ഈഹദീസാണ് ഉദ്ദരിക്കാർ...... صدرى‐നെഞ്ച്;   على ى ‐ഈ പദത്തിനു മുകളിൽ,മീതെ,അരികെ,ൽ, എന്നു തുടങ്ങി പല അർത്ഥങ്ങളുണ്ട്..........
നെഞ്ചിനു അരികെ എന്നതാണ് ശരി....താഴെ പറയുന്ന ഹദീസിലൂടെ അത് കൂടുതൽ വ്യക്തമാകും.....

നിസ്കാരത്തിൽ എവിടെ കൈ കെട്ടണം എന്ന വിഷയത്തിൽ സ്വഹീഹുൽ മുസ്ലിമിൽ ഒരു അദ്ദ്യായത്തിന്റെ പേര് തന്നെ... تحت صدرى (നെഞ്ചിനു താഴെ) എന്നാണ്..ഇമാം നവവി(റ) ആ അദ്ധ്യായത്തിന്റെ വിശദീകരണത്തിൽ നെഞ്ചിനു താഴെയും പൊക്കിളിന്റെ മുകളിലുമായി കൈ കെട്ടണമെന്ന് വ്യക്തമാക്കുന്നു.......
      

:وصع اليهتى على اليسري بعد تكبيرة اﻻحرام ويجعلهما تحت صدري فوق سرته هدا مدهينا
المشهور وبه قال ااجمهور
  (ഇമാം നവവി‐ശറഹുൽ മുസ്ലിം 1‐81)
___________________________________

Friday, 16 September 2016

തലമറക്കൽ ഹദീസുകളിലൂടെ

തലപ്പാവ്👇👇👇👇👇👇

നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി(സ) നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.

തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്താൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമാറക്കൽ സുന്നത്തില്ലെന്നും നബി(സ) തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്. കാരണം,അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൽക്കെന്ത് പ്രസക്തി?. ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ.പ്രമാണങ്ങൾ പരിശോദിച്ചാൽ നിസ്കാരസംയാത്തും അല്ലാത്തപ്പോഴും നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും.അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ.

عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)

(1) ജാബിർ(റ) ൽ നിവേദനം: "മക്കാവിജയദിവസം നബി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ നബി(സ) കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു". (മുസ്ലിം 2419).

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)

(2) ജഅഫറുബ്നുഅംറുബ്നുഹുറൈസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) ജനങ്ങളോട് ഖുത്വുബ ഓതി നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു". (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)

(3)  ജഅഫറുബ്നുഅംറുബ്നു ഉമയ്യ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദിവരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു". (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩)

(4) ഇബ്നുൽ മുഗീറ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി(സ) രണ്ട് ഖുഫ്ഫകൽക്കുമുകളിലും തലയുടെ മുഭാഗത്തും അവിടത്ഹെ തലപ്പാവിന്റെ മുകളിലും തടവി". (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)

(5) ബിലാൽ(റ) വിൽ നിന്ന് നിവേദനം: "നബി(സ) തന്റെ ആവശ്യംനിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബി(സ) യെ സമീപിക്കും. അപ്പോൾ നബി(സ) വുളു എടുക്കുകയും തലപ്പാവിനുമുകളിൽ തടവുകയും ചെയ്യും." (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)

(6) സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൻറെ വസ്ത്രങ്ങൾ മഞ്ഞവർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി(സ) മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി(സ)ക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബി(സ)യുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് ചായം മുക്കുമായിരുന്നു". (അബുദാവൂദ് 3542).

നബി(സ) ഇപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്നു അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

തലപ്പാവും വാലും

നബി(സ) തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ) നിവേദനം: 

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)

(1) ജഅഫറുബ്നുഅംറുബ്നുൽഹുവൈരിസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനുമുകളിൽ നബി(സ)യെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു.നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി(സ) രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു".(സ്വഹീഹു മുസ്ലിം 2421)

ഇമാം തുർമുദി(റ) നിവേദനം:
عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)

(2) ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: "നബി(സ) തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ(റ) പറയുന്നു: "ഇബ്നു ഉമർ(റ) തന്റെ തലപ്പാവ് അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു". (തുർമുദി 1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി(സ) താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരമാര്ശിച്ചുവല്ലോ. ഇതേ ആശയം ഹസനുബ്നുഅലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ്(റ)  സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്.

അബുനുഐം(റ) 'മഅരിഫത്തുസ്സ്വഹാബ'യിൽ അബ്ദുൽ അഅലബ്നുഅദിയ്യി(റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.   ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്തവെച്ച് നടന്ന യുദ്ദത്തിന്റെ ദിവസം നബി(സ) അലി(റ) യെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

അബ്ദുല്ലാഹിബ്നുയാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബി(സ) അലി(റ) യെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കേട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്.

ഇബ്നുഅദിയ്യ്(റ) ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാലുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബി(സ)ക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബി(സ) താഴ്ത്തിയിടുമായിരുന്നു".

അബുമൂസ(റ) യിൽ നിന്ന് ഇമാം ത്വബ്രാനി(റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ(അ) നബി(സ) യെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു".

അബ്ദുറഹ്മാനുബ്നുഔഫ്‌(റ) വിൽ നിന്ന് അബുദാവൂദ്(റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. "നബി(സ) എനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടന്ന് താഴ്ത്തിയിട്ടു".

ഇബ്നുഅബീശൈബ(റ) ആഇഷ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി(സ) അബ്ദുറഹ്മാനുബ്നുഔഫ്‌(റ) നു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു".  
                                                             
ഇനിയും ഒരുപാട് തെളിവുകൾ എഴുതാനുണ്ട്...തല്ക്കാലം നിർത്തുന്നു...

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate