Showing posts with label മൗലിദുന്നബിയ്യ്(സ്വ). Show all posts
Showing posts with label മൗലിദുന്നബിയ്യ്(സ്വ). Show all posts

Saturday, 11 April 2020

ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?

*📝 ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?*
💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡
ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.

*🖌 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍💡💡*

ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''
ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.
ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.
( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )

*🖌 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍💡💡*

മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)

*🖌 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം 💡💡*

മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)

🔮എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?

*🖌 പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം💡💡*

ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.
[ تاريخ الخلفاء – الحافظ السيوطي ]

🔮 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.

*🖌 തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 💡💡*

ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)

🔮 മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..

*🖌 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 💡💡‍*

മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.

👍 മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.
( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )

*🖌 മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*

അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)

🔮 സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?

*🖌 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*

പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:

💡💡ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.
💡💡💡💡
☘ അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.

👍 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍.

      കടപ്പാട് .....

ഫാകിഹാനിയും മൗലിദും - ഹാഫിള് സുയൂതി ഇമാമിന്റെ ഖണ്ഡനവും :-

*ഫാകിഹാനിയും മൗലിദും - ഹാഫിള്  സുയൂതി ഇമാമിന്റെ ഖണ്ഡനവും :-*✍🏻

മൗലിദാഘോഷം വരുമ്പോൾ മാത്രമായി വഹാബികൾ അൽ ഹാവി ലിൽ ഫതാവ എന്ന സുയൂതി ഇമാമിന്റെ കിതാബിലെ ചില വരികൾ കൊണ്ട് വന്ന് മൗലിദിനെ എതിർക്കാൻ കൊണ്ട് വരും എന്നാൽ സത്യത്തിൽ മാലികി മദ് ഹബുകാരനായ ഫാകിഹാനി അക്കാലത്ത് നടന്നിരുന്ന മൗലിദിനെ എതിർത്തതിനെ ഖണ്ഡിച്ച് കൊണ്ട് ഹർഫം ബി ഹർഫ് ഖണ്ഡിച്ച് മൗലിദാഘോഷം സുന്നത്താണെന്ന് പഠിപ്പിക്കുന്നതാണ് അൽ ഹാവി ലിൽ ഫതാവയിൽ സുയൂതി ഇമാം നടത്തുന്നത്

ഫാകിഹാനി എന്തുപറഞ്ഞു? എന്ന് നോക്കാം

മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച്  സംസാരിച്ചിട്ടുണ്ടെന്ന് നവീനവാദികള്‍ നിരന്തരമായി പ്രചരിപ്പിക്കാറുണ്ട്. എതിര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പൂര്‍വിക പണ്ഡിതര്‍ ശക്തമായ മറുപടി നല്‍കിയ കാര്യം പക്ഷേ വിമര്‍ശകര്‍ മൂടിവെക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഫാകിഹാനി (റ)യുടെ പരാമര്‍ശങ്ങളും ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവും ചുവടെ വിവരിക്കാം:

പ്രധാനമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാകിഹാനി(റ)യുടെ വിശദീകരണം.

*വാദം ഒന്ന് ഫാകിഹാനി:* ‘ഈ മൗലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുള്ളതായി എനിക്കറിയില്ല.

*ഇതിന് ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:* ‘തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്‌നു ഹജര്‍(റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു’.

*രണ്ട്:* ‘മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി ഉദ്ധരിക്കപ്പെടുന്നുമില്ല’. അതിനാല്‍
അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണത്. ശാപ്പാട്ട് വീരന്മാരാണ് അത് കൊണ്ട് നടക്കുന്നത്.

*ഇമാം സുയൂത്വി(റ) ഇതിനെ ഖണ്ഡിക്കുന്നതിങ്ങനെ:*

 അതിവിപുലമായി മൗലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തെ പറഞ്ഞു. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൗലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്‌നു ദിഹ്‌യ(റ) അത് തൃപ്തിപ്പെടുകയും മൗലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ച് കൊടുക്കുകയുമുണ്ടായി.  അപ്പോള്‍ മതനിഷ്ഠയുള്ള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.

*മൂന്ന്:*  മൗലിദ് പരിപാടിയെ അഞ്ച് മതനിയമങ്ങളുമായി തട്ടിച്ചുനോക്കി നാ
മിങ്ങനെ പറയും; ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്‌ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം നിര്‍ദേശിക്കുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്‍കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുള്ള പണ്ഡിതന്മാരോ അത് ചെയ്യുകയോ ഉണ്ടായിട്ടില്ല.

*സുയൂത്വി(റ)യുടെ ഖണ്ഡനം:*   'മൗലിദാഘോഷം സുന്നത്താകാനും തരമില്ല. കാരണം മതം നിര്‍ദേശിച്ച കാര്യമാണ് സുന്നത്ത്’ എന്ന ഫാകിഹാനി(റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം.  സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയുമാവാം. മൗലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെന്നുവന്നാലും ഇനിപറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട് (ഇതനുസരിച്ച് മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം).

*നാല്:*  അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്  മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ  ഹറാമോ ആവാനേ തരമുള്ളൂ. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ച് വേണം അതേക്കുറിച്ച് സംസാരിക്കാന്‍.

ഒന്ന്: ഒരാള്‍ തന്റെ സ്വത്തെടുത്ത് കുടുംബത്തിനും
കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനാലാണ്.

*ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:*  ‘അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും’. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം(റ) പറയുന്നു: ‘ബിദ്അത്തിനെ വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാക്കാം. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍പെട്ടതാണെന്ന് അറിയാനുള്ള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്ത്വങ്ങളുമായി അതിനെ തട്ടിച്ചുനോക്കലാണ്. നിര്‍ബന്ധമാകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പെടുന്നുവെങ്കില്‍ അത് ഹറാമും സുന്നത്താകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും കറാഹത്തിന്റെ നിയമങ്ങളില്‍ കടന്നുവരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നുവരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം’. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്‌റസകളും അതിര്‍ത്തിയിലെ സൈന്യസങ്കേതങ്ങളും നിര്‍മിക്കുന്നതും തറാവീഹ് ജമാഅത്ത് നിസ്‌കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

*ഇമാം സുയൂത്വി(റ) തുടരുന്നു:*  മനാഖിബുശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി(റ) രേഖപ്പെടുത്തുന്നു: ‘പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്.
*ഒന്ന്*: ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്.
*രണ്ട്:* മേല്‍പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും’. ഇതുവരെയുള്ളത് ഇമാം ശാഫിഈ(റ)യുടെ സംസാരമാണ്.

അപ്പോള്‍ അത് മുബാഹാകാനും തരമില്ല എന്ന് തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. കാരണം മൗലിദാഘോഷം ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യകാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ലകാര്യത്തില്‍ പെട്ടതാണത്. കാരണം തെറ്റ് കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ. അതിനാല്‍ ഇബ്‌നുഅബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.

*ഫാകിഹാനി(റ) തുടരുന്നു:*  അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനുവേണ്ടി പണം നല്‍കുന്നത് മനഃസംതൃപ്തി
യോടെയല്ല. അക്രമത്തിന്റെ വേദനനിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജകാരണം തരുന്നത് സ്വീകരിക്കുന്നത് വാളുചൂണ്ടി പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുള്ള പാട്ടുകളും യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളു(ആകര്‍ഷണീയ കൗമാരക്കാര്‍)മായും നാശകാരികളായ സ്ത്രീകളുമായും ഒരുമിച്ച് കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പു
രുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെറ്റു തന്നെ. ആടിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞുമുള്ള നൃ
ത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നുപോകലും കൂടി  വരുമ്പോള്‍ പറയാനുമില്ല….

*ഇതിന് ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം:*   രണ്ടാമതായി ഫാകിഹാനി(റ) പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൗലിദാഘോഷത്തിലേക്ക് വന്നുചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷപ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലക്കല്ല. തന്നെയുമല്ല ഇത്തരം കാര്യങ്ങള്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. അതിന്റെ പേരില്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലത് ഉള്ളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അപ്പോള്‍ നമുക്ക് പറയാനുള്ളതിതാണ്; നബിദിനത്തില്‍ സന്തോഷപ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങള്‍  ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.

*അഞ്ച്:* ‘നബി(സ്വ) ജനിച്ചമാസമായ റബീഉല്‍ അവ്വലില്‍ തന്നെയാണല്ലോ അവിടുന്ന് വഫാത്തായതും. അതിനാല്‍ ദുഃഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല’.

*സുയൂത്വി(റ)യുടെ ഖണ്ഡനമിങ്ങനെ:*   ഇതിനുള്ള മറുപടിയിതാണ്; നബി(സ്വ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസ്വീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടനം നടത്താനും മുസ്വീബത്ത് വരുമ്പോള്‍ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ പ്രത്യേകം അറവുനടത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് ശബ്ദമുയര്‍ത്തി കരയലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തത്. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും പ്രവാചക വിയോഗത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഹുസൈന്‍(റ)നെ വധിച്ച ദിവസം ദുഃഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്‌നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതുകാണാം: ‘അമ്പിയാക്കള്‍ക്ക് മുസ്വീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദുഃഖാചരണം നടത്താന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്‍പിക്കപ്പെടും?’ (അല്‍ഹാവീ ലില്‍ഫത്താവാ 1/190-193).
____________________________

 അപ്പോൾ മൗലിദാഘോഷം സുന്നത്താണെന്ന് പ്രമാണ ബദ്ധമായി ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ), ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ)യുടെ ശ്രദ്ധയില്‍പെട്ട ഏതോ ചില പരിപാടികളുടെ പശ്ചാത്തലത്തിലാകാം അതിനെ അദ്ദേഹം വിമര്‍ശിച്ചത്. അദ്ദേഹം നല്‍കിയ ഒരു ഫത്‌വയിലാണ് അപ്രകാരമുള്ളത്. ഫത്‌വകള്‍ ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാകുമല്ലോ.

എന്നാല്‍ പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഹറാമിലും കറാഹത്തിലും പരിമിതമാണെന്ന അദ്ദേഹത്തിന്റെ വാദം   ഇമാം സുയൂത്വി(റ) വിശദീകരിച്ചതുപോലെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറയുന്നു: ഇസ്‌ലാമില്‍ വല്ലവരും ഒരു നല്ല ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയുമില്ല. ഇസ്‌ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു കുറ്റം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല’ (മുസ്‌ലിം 4830).

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  മറ്റൊരു ഹദീസില്‍ ‘വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’, ‘വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുള്ളത്. ഈ രണ്ട് ഹദീസുകളും നല്ലകാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യനാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെറ്റായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തിന് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തെയുള്ളതാകട്ടെ, അത് വിജ്ഞാനം പഠിപ്പിക്കലോ മര്യാദ പഠിപ്പിക്കലോ ആരാധനയോ മറ്റോ ആയാലും ശരി (ശര്‍ഹു മുസ്‌ലിം).

ആദ്യമായി ഒരുകാര്യത്തിന് മാതൃക കാണിക്കുന്നതിനും ‘സന്ന’ എന്ന് ഹദീസില്‍ പ്രയോഗിച്ചതുകാണാം. ഇമാം ബുഖാരി(റ) നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അക്രമമായി കൊലചെയ്യപ്പെടുന്ന ഏതൊരു ശരീരത്തിന്റെ രക്തത്തില്‍ നിന്നും ആദമിന്റെ പുത്രന് ഒരു വിഹിതമുണ്ടായിരിക്കും. കാരണം ആദ്യമായി വധം നടപ്പിലാക്കിയത് അയാളാണ്’ (ബുഖാരി 5/30).

ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബി(അ)യുടെ മകന്‍ ഖാബീലാണല്ലോ. അതിനാല്‍ മുമ്പുണ്ടായിരുന്ന ഒന്ന് തേഞ്ഞ് മാഞ്ഞ് പോയപ്പോള്‍ അത് നവീകരിച്ചു നടപ്പില്‍ വരുത്തിയെന്ന് ഇവിടെ അര്‍ത്ഥം വെക്കാന്‍ പറ്റില്ലല്ലോ.

ഖുബൈബി(റ)ന്റെ സംഭവത്തില്‍ ഇപ്രകാരം കാണാം: രക്തസാക്ഷിയാകാന്‍ പോകുന്ന ഏതു മുസ്‌ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടപ്പില്‍ വരുത്തിയത് ഖുബൈബാണ് (ബുഖാരി 2818).

ഇവിടെയും ആദ്യമായി തുടങ്ങിവെച്ചു എന്നു തന്നെയാണ് വിവക്ഷ. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പൊതുവായ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതുമായ നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ നബിദിനാഘോഷം ഒരാളും ചെയ്തിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനെ വിമര്‍ശിക്കാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ തെളിവില്ല. അതുകൊണ്ടാണ് ഫാകിഹാനി(റ)യുടെ പ്രസ്താവനയെ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചത്. മാലികീ മദ്ഹബിലെ മറ്റു പണ്ഡിതന്മാര്‍ പോലും ഫാകിഹാനി(റ)യുടെ ഈ നിലപാട്

അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനത്തെയാണ്  പില്‍ക്കാല പണ്ഡിതന്മാരെല്ലാം സ്വാഗതം ചെയ്തത്.

(അവസാനിച്ചു)
_________________________

"ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)❓

*✍________ "ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)*_____________❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0

*>>>>>നബിദിനാഘോഷം വരവായി - ജഹാലത്തുകളുടെ കൂമ്പാരവുമായി മുഖാമുഖ വേദികളിൽ  ഫൈസൽ മൗലവി<<<<<* ________

ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!!  ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -

എന്ത് തന്നെയായാലും അൽഹംദുലില്ലാഹ് സുന്നികൾക്ക് സന്തോഷിക്കാം കാരണം ഈക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് (30/10/2018) നടന്ന മുഖാമുഖത്തിൽ നബിദിനാഘോഷം നല്ല ബിദ് അത്താണെന്നും വേണമെങ്കിൽ കഴിക്കുന്നവർ കഴിച്ചോട്ടെ എന്ന നിലപാടിലേക്ക് മൗലവി എത്തിയിട്ടുണ്ട്  അൽഹംദുലില്ലാഹ് !! ഒരു കാലത്ത് എല്ലാ ബിദ് അത്തും നരഗത്തിലേക്കാണെന്നും , മൗലിദാഘോഷങ്ങൾ ഷിർക്കും ഖുറാഫാത്താണെന്നുമൊക്കെയുള്ള പഴയ നിലപാടുകളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു... ഇൻഷാ അള്ളാഹ് ഇനിയും മാറും കാത്തിരുന്ന് കാണാം.

*ഫൈസൽ മൗലവിയുടെ ജഹാലത്തുകളിൽ നിന്ന് 11 ചോദ്യങ്ങൾ :- മറുപടി എഴുതിത്തരുമെന്ന് പ്രതീക്ഷിക്കുന്നു???*

*(01) :-* ❓ എല്ലാ മുഖാമുഖങ്ങളിലും ഫൈസൽ മൗലവീ താങ്കൾ ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങളുടെ തന്നെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ???? ബഹുമാനപ്പെട്ട അബൂ ശാമ (റ)   അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ????  മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ??   , ഇമാം ബൈഹഖി (റ)  രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള്  ഇമാം സുയൂതി (റ) ,  അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ????

*(02) :-*❓  മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ മുജാഹിദുകളായ നിങ്ങൾ ശ്രമിക്കാറുണ്ട് എന്നാൽ നിങ്ങളുടെ തന്നെ  സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള്  ഇബ്നു കസീറ് (നമ) മുളഫർ രാജാവിനെ പറ്റി പറയുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ???

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

... "ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉല്‍ അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""

*(03) :-* ❓വാർഷിക സമ്മേളനങ്ങൾ , സംഘടന ഇതൊക്കെ പുതിയ നല്ല കാര്യങ്ങളല്ലേ ?!  എന്നിങ്ങനെ സുന്നികൾ  പറയുമ്പോൾ താങ്കളെ പോലുള്ളവർ പറയാറുള്ളത് അതൊക്കെ ആരാധനയുടെ ഭാഗമായി ചെയ്യുന്നതല്ലെന്നും മൗലിദാഘോഷം ആരാധനയുടെ ഭാഗമാണെന്നുമാണ് പറയാറുള്ളത് ! എന്നാൽ ഈ പറഞ്ഞത് തന്നെ ശുദ്ധ അസംബന്ധമാണെങ്കിലും  ഒരു പ്രസക്ത ചോദ്യം ബാക്കിയുണ്ടവിടെ  ? വെള്ളിയാഴ്ച ജുമുഅയും ഖുതുബയും ആരാധനയാണെന്നതിൽ നിങ്ങൾക്കും തർക്കമില്ലല്ലോ!  അപ്പോൾ നിങ്ങളുടെ കെ.എം മൗലവി തന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ  നബി (സ്വ) യോ സ്വഹാബത്തോ , താബി ഈങ്ങളോ , തബഉ താബി ഈങ്ങളോ ശേഷം വന്ന ഖലഫുകളോ  ആരും തന്നെ അർകാനുകൾ അറബിയിലും  അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തിയോ ഖുതുബ നിർവ്വഹിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്നു അപ്പോൾ നിങ്ങൾ ഖുതുബയെന്ന ആരാധനയുടെ കാര്യത്തിൽ ആഴ്ചയിൽ 01 ബിദ് അത്തും , മാസത്തിൽ നാല് ബിദ് അത്തും , കൊല്ലത്തിൽ 48 ബിദ് അത്തും അല്ലേ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ??? ഇവിടെ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടൊ എന്ത് കൊണ്ട് ബാധകമാകുന്നില്ല?????

മൗലിദാഘോഷം നാഴികക്ക് നാൽപ്പത് വട്ടം അത് ഹിജ്റ 400 ന്ന് ശേഷം ഉണ്ടായ അനാചാരമാണെന്നും നബിയോ സ്വഹാബത്തോ ആരും തന്നെ ഇത് ചെയ്തിട്ടില്ലെന്നും ഒരു തെളിവുമില്ലാതെ നിങ്ങൾ വാദിക്കുമ്പോൾ ഹിജ് റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷയാണ് നിങ്ങൾ ആരാധനാ കാര്യത്തിൽ പിൻപറ്റുന്നത് ??? ആദ്യം സ്വന്തം ബിദ് അത്തുകൾ ഒന്ന് നിർത്തി വെക്കൂ എന്നിട്ട് പോരെ മറ്റുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരാൻ ???

*(04) :-*❓ വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും നിങ്ങളുടെ വഹാബി സലഫി പള്ളികളില്‍  സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? എന്ത് കൊണ്ടില്ല ??? ഒരു പക്ഷെ നിങ്ങൾ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നത് പോലുള്ള നിങ്ങളുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്??? ഉത്തമ നൂറ്റാണ്ടിൽ നിന്നാണോ ????  അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെട്ട് പോയവരാണ് നിങ്ങളെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു

*(05) :-*❓ മൗലിദാഘോഷത്തിന്റെ അമല് (അസ് ലു അമലുൽ മൗലിദ്) നല്ല ബിദ് അത്താണെന്ന് അതായത് ബിദ് അതുൻ ഹസനയാണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുവെന്ന് മൗലവീ നിങ്ങൾ സമ്മതിക്കുന്നതോടൊപ്പം ഇത് ചെയ്യുന്ന സുന്നികളായ നമ്മെ നല്ല ബിദ ഇ എന്ന് വിളിക്കാൻ പറ്റും എന്ന് നിങ്ങൾ പറയുന്നു !  എന്നാൽ മൗലവീ താങ്കളും ഈ നല്ല ബിദ ഇകളിൽ പെടുമല്ലോ !! കാരണം മഹാനായ ഉമർ (റ) നബി (സ്വ) നടപ്പിൽ വരുത്താത്ത "റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ നടക്കുന്ന തറാവീഹ് ജമാ അത്ത്" പുതിയ പരിഷ്കാരമായി കൊണ്ട് വരുകയും അതിനെ നിഹ്മത്തായ ബിദ് അത്ത് അതായത് വളരെ നല്ല ബിദ് അത്താണെന്ന് ഉമർ റ തന്നെ പറയുകയും ചെയ്തു ഈ ബിദ് അത്ത് നിങ്ങളുടെ സലപി പ്പള്ളികളിലും ഇന്നും  നടക്കുന്നു അപ്പോൾ നിങ്ങളും അനുയായികളും നല്ല ബിദ ഇ എന്ന് എന്ത് കൊണ്ട് സമൂഹത്തോട് പറയുന്നില്ല ??? അത് പോലെ ഉമർ (റ) വിനെയും താങ്കൾ നല്ല ബിദ ഇ എന്ന ലിസ്റ്റിൽ പെടുത്തിയോ ?????? ഈ നല്ല ബിദ് അത്ത് എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ????

അത് പോലെ ളുഹാ നമസ്ക്കാരത്തെപ്പറ്റിയും സ്വഹാബത്ത് നല്ല ബിദ് അത്തായിട്ടാണ് കണ്ടിരുന്നത് അപ്പോൾ സ്വഹാബത്തൊക്കെ നല്ല ബിദ ഇകളാണോ ?? ളുഹാ നമസ്ക്കരിക്കുന്ന നിങ്ങളൊക്കെ നല്ല ബിദ ഇകളാണോ ????

*(06) :-*❓ നല്ല ബിദ് അത്തുകളായി ഫൈസൽ മൗലവി താങ്കൾ പഠിപ്പിക്കുന്നിടത്ത് മദ്രസ  , കിതാബുകൾ ഉണ്ടാക്കുക പോലോത്തതാണെന്ന്  ഇക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് നടന്ന മുഖാമുഖത്തിൽ വരെ ആവർത്തിച്ചു !  അപ്പോൾ ഈ വാദത്തിലൂടെ താങ്കളും നല്ല ബിദ ഇയായില്ലേ ??? സുന്നികളെ ബിദ് അത്തുകാർ എന്ന് വാദിക്കുമ്പോൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുകയല്ലേ മൗലവീ താങ്കൾ ???? കാരണം എത്രയോ നല്ല ബിദ് അത്തുകൾ നിങ്ങൾ ചെയ്യുന്നു !! ജാമിഅ ഹിന്ദിയ നിങ്ങളുടെ സ്ഥാപനമല്ലേ ! ഈ പേരിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ ഒരാളും തന്നെ ഇങ്ങനെയൊന്ന്  മതത്തിന്റെ പേരിൽ സ്ഥാപനം നടത്തിയിട്ടില്ല !!!! ഇതല്ലെ ?!  നിങ്ങളുടെ ഭാഷയിൽ പച്ച തനി ബിദ് അത്ത് ????

*(07) :-* ❓ബിദ് അതുൻ ഹസനയെന്നാൽ മദ്രസയും , കിതാബുണ്ടാക്കലുമാണെന്നും ഇത് പോലെ‌ നബിദിനാഘോഷവും ഈ ഗണത്തിൽ പെടുമെന്ന് ആരും പഠിപ്പിക്കുന്നില്ലെന്ന്  മൗലവി പറയുമ്പോൾ  ബഹുമാനപ്പെട്ട ഇമാം നവവി (റ) വിന്റെ ഉസ്താദായ ഇമാം  അബൂശാമ (റ)  പുത്തനാചാരങ്ങൾ അതായത് ബിദ് അത്തുകൾ വിവരിക്കാൻ മാത്രം രചിക്കപ്പെട്ട "കിതാബുൽ ബാഇസിൽ" മൗലിദാഘോഷത്തെ നല്ല കാര്യമായി  പഠിപ്പിക്കുന്നു !!!! മൗലവിക്കെന്ത് പറയാനുണ്ട് ????? താങ്കളുടെ ഇത്തരം  കളവുകൾ  ഇനിയും മുഖാമുഖ വേദികളിൽ  ആവർത്തിക്കുമോ ????

*അബൂ ശാമ (റ) വിന്റെ വരികൾ ശ്രദ്ധിച്ചാലും*

"""നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ്  നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്‌.  അത് അള്ളാഹുവിന്റെ റസൂലിനെ (സ്വ)  അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാണ്." (കിതാബുൽ ബാഇസ്)"""""

*(08 ) :-* ❓ബിദ് അതുൻ ഹസന എന്നത് ജാഹിസും  സുന്നത്തിന്റെ ഗണത്തിൽ പെടുന്നതാണെന്നതും എന്നതിന്ന് പണ്ഡിതന്മാർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്ന് ഇക്കഴിഞ്ഞ മലപ്പുറം മുഖാമുഖത്തിൽ വെച്ച് (30-10-2018)  ഒരു മുത അല്ലിം കുട്ടി നിരവധി പ്രമാണങ്ങൾ നിരത്തി തെളിയിച്ചപ്പോൾ അന്തം വിട്ട് മേൽപ്പോട്ട് നോക്കി നിന്നതല്ലാതെ എന്ത് ഖണ്ഡനമുണ്ട് മൗലവീ താങ്കൾക്ക് ???? നല്ല ബിദ് അത്ത് സുന്നത്താണെന്ന പണ്ഡിത ഏകോപനത്തെ താങ്കൾ പൊളിക്കുമോ ??????

*(09) :-* ❓അമലുൽ മൗലിദിന്റെ അസ് ല് ബിദ് അതുൻ ഹസനയാണെന്നും മൂന്ന് നൂറ്റാണ്ടിന്ന് ശേഷം വന്നതാണെന്നും അസ്ഖലാനിയുടെ ഫത് വ മൗലവി വായിക്കുമ്പോൾ അതിന്റെ തൊട്ട് മുകളിലായി  മൗലിദാഘോഷം സുന്നത്തിലോ കിതാബിലോ അസ് ല് ഇല്ലെന്ന ഫാകിഹാനിയുടെ വാദം എടുത്ത് വെച്ച് ഇമാം സുയൂതി (റ) തന്നെ   മൗലിദിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വ  കൊടുത്തത് എന്തിന്ന് മറച്ച് വെക്കുന്നു ?????

മൗലിദാഘോഷത്തിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്ന് തന്നെയാണെന്ന് അസ്ഖലാനി ഇമാമിന്റെ ഫത് വ പ്രസ്തുത അൽ ഹാവിയിലെ ഭാഗം 

هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ، وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ، وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،

അപ്പോൾ വ്യക്തമല്ലേ അടിസ്ഥാനം സുന്നത്തിൽ നിന്നും അസ് ലു അമലുൽ മൗലിദ് അതായത് മൗലിദാഘോഷത്തിന്റെ ഇന്നത്തെ രൂപത്തിലും ശൈലിയിലും നബിയുടെയും സ്വഹാബത്തിന്റേയും കാലത്തില്ല പക്ഷെ നബിദിനം സ്വഹാബത്ത് എല്ലാ തിങ്കളാഴ്ചയും പ്രത്യേകമായി പരിഗണിച്ചു സൽകർമ്മങ്ങൾ ചെയ്തു , നബി സ്വ തന്നെ ആടിനെ അറുത്ത് വിതരണം ചെയ്തു , റബീഉൽ അവ്വൽ 12 ന്ന്  നബി (സ്വ) ഹിജ്റ മദീനയിലെത്തിയപ്പോൾ ഹബീബ് (സ്വ)  യാകുന്ന അനുഗ്രഹത്തിന്ന് ഷുക്റ് ചെയ്യൽ നിർബന്ധമാണെന്ന പാട്ട് പാടി (ത്വല അൽ ബദ്റു അലൈനാ) സ്വഹാബത്ത് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷത്തോടെ ആഘോഷിച്ചു,  മറ്റൊരവസരത്തിൽ സ്വഹാബത്ത് കൂട്ടമായി ഇരുന്ന് അമ്പിയാക്കളുടെ മദ് ഹേ ജലസ സംഘടിപ്പിച്ചു ഈ സദസ്സ് കണ്ട നബി (സ്വ) അവിടെക്ക് വരുകയും ഹബീബ് (സ്വ) യുടെ  മദ് ഹ് നബിതങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് പറയുകയും ഇതൊക്കെ നല്ല കാര്യമാണെന്ന് അംഗീകരിക്കുകയും ചെയ്തു.  ഇതിൽ നിന്നൊക്കെ നബിദിനാഘോഷമെന്ന നബി സ്വ യെ ക്കൊണ്ട് സന്തോഷപ്രകടനം ചെയ്യലും അനുഗ്രഹത്തിന്ന് നന്ദി പ്രകടനം  നടത്തലും , കൂട്ടമായി മദ് ഹ് മജ് ലിസ് സംഘടിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനം ദീനിൽ സ്ഥിരപ്പെട്ടു എന്നല്ലേ മനസ്സിലാകുക????

*(10) :-*❓ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ???

നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി നിങ്ങളും നൽകിയല്ലോ !! (ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം   നമ്മൾ സ്വീകരിച്ചു !!! നിങ്ങളും സ്വീകരിച്ചു

ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതും അത് നിർബന്ധമാണെന്ന് പാടിയതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂടാ ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ  ശൈലിയിലോ രൂപത്തിലോ ഷറഹ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി പ്രത്യേക സമയത്തോ മാസത്തിലോ  ചെയ്യുന്നതെങ്ങനെ അനിസ്ലാമികമാകും ????

*(11) :-*❓ മൗലിദാഘോഷം വരുമ്പോൾ മാത്രം നബി (സ്വ) യും സ്വഹാബത്തും ചെയ്തത് മാത്രമേ മുജാഹിദുകളായ ഞങ്ങൾ ചെയ്യാറുള്ളൂ എന്ന് പറഞ്ഞ് എന്തിന്ന് ജനങ്ങളെ വഞ്ചിക്കണം ??? ഇതാ തറാവീഹിലും കൂടി നിങ്ങൾ ചെയ്യുന്നത് നോക്കൂ

നിങ്ങൾ പറയുന്നു  നബി (സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ  കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ‌നിസ്ക്കരിക്കുന്നു , എന്നാൽ നബി (സ്വ) റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇതാകട്ടെ ഉമർ (റ ) കൊണ്ട് വന്ന നല്ല ബിദ് അത്തുമാകുന്നു  ഈ ബിദ് അത്ത് നിങ്ങളെന്തിന്ന് ചെയ്യണം ??? നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ

അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞ ഹദീസിൽ  4+4 +3=11 എന്ന രീതിയിലാകുന്നു അതായത് ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ  ഇതിന്നും  നബി മാതൃക വേണ്ടെ ?????

അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ എന്നല്ലേ നിങ്ങൾ കൊണ്ട് വന്ന 11 ന്റെ ഹദീസിലുള്ളത്  അപ്പൊൾ റമളാൻ അല്ലാത്ത കാലത്ത് നബി മാതൃക വേണ്ടെ ??????

അത് പോലെ നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു???

*അപ്പോൾ ജുമുഅ ഖുതുബയിലും , തറാവീഹിലും വ്യക്തമായി നബി (സ്വ) യുടെ മാതൃകയോ സ്വഹാബത്തിന്റെ ചര്യയോ നിങ്ങൾ ഫോളൊ ചെയ്യുന്നില്ലെന്ന് സുവ്യക്തം!!!!*

*കാര്യം ചുരുക്കം!!! ഹബീബായ (സ്വ) യുടെ തിരുനബിസ്നേഹ പ്രകടനമാകുന്ന മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയ ഉസൂലുണ്ടാക്കി മുഖാമുഖ വേദികളിൽ ഇറങ്ങിത്തിരിക്കുന്നത് വ്യക്തമായ പ്രവാചക വിരോധവും ഇബ്ലീസിന്റെ പണിയുമാണെന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.*

തെറ്റിദ്ധരിച്ചവർ ഈ ചോദ്യങ്ങൾ മനസ്സിരുത്തി വിലയിരുത്തുക ! മുഖാമുഖ വേദികളിൽ ഫൈസൽ മൗലവിയോട് ചോദിക്കുക ???

*✍ written by - സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787/ posted date : 03/10/2018*

മറുപടി - എഴുതി siddeequlmisbah@gmail.com ലേക്ക് mail ചെയ്യുമല്ലോ

നബിദിനാഘോഷം :- ഇമ്മിണി ബല്യ ചോദ്യങ്ങൾ

*നബിദിനാഘോഷം - മുജാഹിദുകളുടെ ഇമ്മിണി ബല്യ ചോദ്യങ്ങൾ*??????❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0

*1⃣. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?*

*ഉത്തരം :- ഇബ്നു അബ്ബാസ് (റ)*

 ورواه ابن أبى شيبة في‌مصنفه عن عفان ، عن سعيد بن ميناء ، عن جابر وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثانى عشر من شهر ربيع الاول

*2⃣. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം???*

അല്ല ഘോഷ യാത്രയുടെ സ്ഥലമാണോ വേണ്ടത് !  ഒകെ !  എന്നാൽ നബിദിനത്തിന് നോമ്പ് നോക്കണമെന്നത് നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ എന്നാൽ അബൂബക്കർ സ്വിദ്ധീഖ് (റ) , ഉമർ (റ), ഉസ്മാൻ (റ) , അലിയ്യ് (റ) തിങ്കളാഴ്ച നോമ്പെടുത്ത സ്വഹീഹായ ഹദീസൊന്ന് പോസ്റ്റുമോ ????

നബിദിനത്തിൽ നിങ്ങൾ അംഗീകരിക്കുന്ന കാര്യങ്ങൾക്ക്  സ്വഹാബത്ത് ചെയ്ത തെളിവ് കൊണ്ട് വരൂ എന്നിട്ട് ഞങ്ങൾ തെളിവുകൾ തരാം

അത് പോലെ മുജാഹിദുകളായ നിങ്ങൾ വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടൊയായി ഒരുപാട് ജാഥകൾ , റാലികൾ നടത്തിയല്ലൊ ഇത് പോലെ നബിയും സ്വഹാബത്തും നടത്തിയ സമ്മേളനം മദീനയിലെ അല്ലെങ്കിൽ മക്കയിലെ ഏത് സ്ഥലത്താണെന്ന്  പറഞ്ഞാൽ മറുപടി തരാം  മറുപടി പറയാൻ മുട്ടിയിട്ട് കഴിയുന്നില്ല വേഗമാകട്ടെ തരൂ .........??????

അത് പോലെ സാൽ വേഷൻ എന്ന എക്സിബിഷനും മദീനയിലെ ഏത് സ്ഥലത്ത് വെച്ചാണെന്നും കൂടി പറഞ്ഞാലേ ഞങ്ങൾ മറുപടി തരുകയുള്ളൂ??????

*3⃣ ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?*

ഒകെ !!  അത് ഉണ്ടല്ലോ !!  കണ്ടില്ലേ ?? കഴിഞ്ഞ കൂരിയാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ നല്ല പോത്തിറച്ചിയും ബിരിയാണിയും  കൊടുത്തല്ലോ ഇങ്ങനെ  നബിയും സ്വഹാബതും എപ്പോഴെങ്കിലും  ഒരു തവണയെങ്കിലും ദഹ് വത്തിന്റെ  പേരിൽ മദീനാ സമ്മേളനം നടത്തിയോ ? അതിൽ എന്ത്  ഭക്ഷണമാണ്  കൊടുത്തത് ?  നിങ്ങൾ ചെയ്തതിന്ന് എവിടെന്നാ തെളിവ് കണ്ട് പിടിച്ചത് ??  അതിന്റെ ഇപ്പുറത്തെ പേജിൽ ഇതും കാണാം കേട്ടൊ!!!!

*5⃣. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബ്ഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര് ???*

സുബ് ഹിക്കുള്ള മൗലിദ് അവിടെ ഇരിക്കട്ടെ ! മൗലിദ് സുന്നത്താണല്ലോ നമുക്ക് വാജിബായ കാര്യം നോക്കാം !  റബീഉൽ അവ്വൽ 12 ന്ന്  സുബ് ഹിക്ക് ജമാ അത്ത് നിസ്ക്കാരം നടന്നോ  ആര് ഇമാം നിന്നു ഏതൊക്കെ സ്വഹാബത്ത് പങ്കെടുത്തു ? നിർബന്ധമായ കാര്യം ചെയ്തോ എന്ന തെളിവ് കിട്ടിയിട്ടല്ലേ സുന്നത്തായ തെളിവുകൾ തരുക ?? എല്ലാ റബീഉൽ അവ്വൽ 12 ന്നും നബി (സ്വ) യും സ്വഹാബത്തും സുബ് ഹി നിസ്ക്കരിച്ചതായ തെളിവ് ബുഖാരി മുസ്ലിം പോലുള്ള ഹദീസ് കിതാബിൽ ഇല്ലെങ്കിൽ എല്ലാ റബീഉൽ അവ്വൽ  12 ന്നും മദീനയിൽ സുബ് ഹി ജമാ അത് തന്നെ നടന്നിട്ടില്ലാ എന്നാണോ ???  നല്ല തമാശ തന്നെ !!!! ചോദ്യങ്ങൾക്കൊക്കെ ഒരന്തം വേണ്ടെ !!????

*5⃣. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ??*

അന്ന് കിതാബിന്റെ ആവശ്യമില്ലായിരുന്നു ! അന്നവർ ഖുർ ആൻ ഓതിയത് മുസ് ഹഫ് നോക്കിയായിരുന്നോ ?? ഹദീസുകൾ പറഞ്ഞ് കൊടുത്തത് ബുഖാരി നോക്കിയിട്ടാണോ ???  അല്ലല്ലോ ?  അവർക്ക് ഹബീബ് (സ്വ) യുടെ മദ്ഹ് കിതാബിൽ എഴുതി വെച്ച് അത് നോക്കി പാടേണ്ട ആവശ്യമേയില്ലായിരുന്നു !! ആമിറ് ബ്നു ഔകഹ് (റ) വഴിയിൽ വെച്ച് വരെ ഇസ്തിഗാസയോട് കൂടിയ മദ് ഹുകൾ പാടിയപ്പോൾ നബി (സ്വ) ദുആ ചെയ്ത് കൊടുത്ത സംഭവം ബുഖാരിയിൽ തന്നെ കാണാവുന്നതാണ്,  അത് പോലെ ഹസ്സാനുബ്നു സാബിത് (റ) നബി സ്വ യുടെ മദ്ഹ് പാടിയപ്പോൾ റൂഹുൽ ഖുദ്സ് കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്തു കൊടുത്തതും , സാബിത് തങ്ങൾക്ക് മദ് ഹ് പാടാൻ പ്രത്യേക വേദി ഒരുക്കിയതൊക്കെ ഹദീസ് കിതാബുകളിൽ കാണാം അവരൊക്കെ കിതാബ് നോക്കി മദ് ഹ് പാടിയതല്ല !!! അതിന്റെ ആവശ്യം അവർക്കില്ല അറബി ഭാഷയിലും,  സാഹിത്യത്തിലും കഴിവുള്ളവരായിരുന്നു അവരൊക്കെ! മറ്റൊരവസരത്തിൽ  സ്വഹാബാക്കൾ ഒരുമിച്ച് കൂടിയിരുന്ന് മജ്ലിസായി തന്നെ പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് മജ്ലിസ് സംഘടിപ്പിക്കുകയും ആ സദസ്സ് കണ്ട്  നബിതങ്ങൾ സദസ്സിലേക്ക് വരുകയും  , നബി തങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് സ്വന്തം മൗലിദ് പറഞ്ഞതുമൊക്കെയുള്ള സംഭവം ഹദീസ് കിതാബുകളിൽ വ്യക്തമാണ്

അത് പോലെ "ത്വല അൽ ബദ് റു അലൈനാ" എന്ന മദ് ഹ് ഗാനം സ്വഹാബത്ത് പാടിയത് റബീഉൽ അവ്വൽ 12 ന്ന് ഹബീബ് (സ്വ) മദീനത്തെത്തിയപ്പോഴായിരുന്നു അന്നവരുടെ സന്തോഷം രണ്ട് പെരുന്നാൾ ദിനത്തേക്കാളായിരുന്നു.

*6⃣ നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?*

എല്ലാ തിങ്കളാഴ്ചയും !  എണ്ണം തിട്ടപ്പെട്ടിട്ടില്ല ! സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയിലും നോമ്പെടുത്ത് കൊണ്ട് നബിദിനം പരിഗണിച്ചു , സ്മരണ നിലനിർത്തി

*7⃣ മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?*

ഹബീബ് (സ്വ) ക്ക് നിബുവ്വത്ത് കിട്ടിയ ശേഷം ആദ്യ നബിദിനത്തിൽ നിർബന്ധമായ സുബ് ഹിക്കുള്ള ബാങ്ക് കൊടുത്ത സ്വഹാബി വര്യൻ ആര് ???   സ്വഹീഹായി വന്നിട്ടുണ്ടൊ ?? അപ്പോൾ സുബ് ഹിക്ക് ബാങ്കും കൊടുത്തിട്ടില്ലേ ????അല്ല ഇല്ലാ എന്നാണോ മറുപടി ??? നിർബന്ധമായ കാര്യങ്ങൾ ചെയ്ത തെളിവുകൾ കാണിച്ച് തന്നാൽ സുന്നത്തായ കർമ്മങ്ങളായ തക്ബീർ വിളി പോലുള്ളതിന്റെ തെളിവുകൾ കാണിച്ച് തരാം  എന്ത് പറയുന്നു ???*

*8⃣. ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?*

മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*" നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് (സ്വ) യുടെ ഒരു സ്വഹാബി വര്യന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) യുടെ  മദ് ഹ്  പാടിയാലോ പറഞ്ഞാലോ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പഠിപ്പിക്കുന്നത് ഉമ്മ ആയിഷാ ബീവി (റ) ആണ്*

*മറ്റൊരു ഹദീസ് നോക്കൂ*

وَفِي الْحَدِيْثِ -  ذِكْرُ اْلاَنْبِيَاءِ مِنَ الْعِبَادَةِ وَذِكْر ُ الصَّالِحِيْنَ كَفَّارَةٌ

*"പ്രവാചക സ്മരണ ഇബാദത്തും , സജ്ജന സ്മരണ കഫാറത്തും ആണ്."*

ഇനിയും വേണോ തെളിവുകൾ ???

*9⃣. മങ്കൂസ്  മൗലിദ് രചിച്ച സ്വഹാബി??*

സ്വഹീഹ് ബുഖാരി പോലെ ഒരു ഹദീസ് കിതാബ് ഏതെങ്കിലും ഒരു സ്വഹാബി വര്യൻ രചിച്ചോ ??? എന്ത് കൊണ്ട് ഉണ്ടായിട്ടില്ല ??  അവരല്ലേ അതുണ്ടാക്കാൻ കൂടുതൽ യോഗ്യർ ??? അത് കൊണ്ട് സ്വഹീഹ് ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ സ്വഹാബത്തുണ്ടാക്കാത്തത് കൊണ്ട് നമ്മളും ഒഴിവാക്കണമെന്നാണോ ???

നബി (സ്വ) യുടെ മുഹ്ജിസതുകൾ , ചരിത്ര സംഭവങ്ങൾ , മദ് ഹുകളൊക്കെ  അന്ന് കിതാബ് രൂപത്തിൽ ഒന്നും തന്നെ രചിക്കപ്പെട്ടിരുന്നില്ല !  ഹദീസ് ഗ്രന്ഥങ്ങൾ , (ബുഖാരി, മുസ്ലിം പോലോത്ത ) ഇന്ന് നമ്മുടെ കയ്യിലുള്ള മുസ് ഹഫ് പോലും അന്നുണ്ടായിരുന്നില്ല എല്ലാം പിന്നീടാണ് ക്രോഡീകരിക്കപ്പെട്ടത്. ഇത് പോലെ  നബി (സ്വ) യുടെ മദ് ഹുകൾ , മുഹ്ജിസത്ത് , സ്വലാത് , തങ്ങൾ മുഖേനയുള്ള തവസ്സുൽ ഇസ്തിഗാസ തെളിവുകൾ  മുമ്പ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് പിൽക്കാലത്തും ഇമാമീങ്ങൾ പദ്യ ഗദ്യ രൂപത്തിൽ മൗലിദ് കിതാബുകൾ രചിച്ചിട്ടുണ്ട്.  അത് പോലെ രചിക്കപ്പെട്ട മൗലിദ് കിതാബുകളിലൊന്നാണ് മങ്കൂസ് മൗലിദ് ഇതിലുള്ളതാകട്ടെ  ഖുർ ആനിലും , തിരു ചര്യയിലും പഠിപ്പിച്ചതുമാണ്. മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച മങ്കൂസ് മൗലിദിലെ ഏതെങ്കിലും ഒരു വരികളിൽ തിരു ചര്യക്കോ ഖുർ ആനിനെതിരോ ഉണ്ടെന്ന് കാണിക്കാൻ ഒരാൾക്കും സാധ്യമല്ല ഇതൊരു വെല്ലു വിളിയാണ്.

*1⃣0⃣ മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ??*

അല്ല കൊടിയവിടെ നിൽക്കട്ടെ !! കാരണം മുജാഹിദുകൾ സമ്മേളനങ്ങളിൽ ഉയർത്തിയ കൊടിയുടെ പ്രമാണം തന്നെയാണ് ഞങ്ങൾക്കും പ്രമാണം ....

പക്ഷെ !!  ചോദ്യം ?  അതല്ല  റബീഉൽ അവ്വൽ 12 ന്ന് ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കർ സ്വിദ്ധീഖ് (റ)  ളുഹ് റ് നിസ്ക്കരിക്കുന്നതിന്ന് മുമ്പ് വുളൂഹ് എടുത്ത സംഭവം ഒന്ന് സ്വഹീഹായ നിലയിൽ ഉദ്ധരിക്കുമോ ??? അതോ വുളൂഹ് എടുത്തിട്ടില്ലേ ?????

നിർബന്ധമായ കാര്യങ്ങൾ ചെയ്തു എന്ന തെളിവുകളൊക്കെ ഹാജറാക്കൂ എന്നിട്ട് പോരെ ഉയർത്തിയ കൊടിയുടെ നിറമൊക്കെ പറയാൻ .....

*written by ✍ സിദ്ധീഖുൽ മിസ്ബാഹ്*

മറുപടി siddeequlmisbah@gmail.com ലേക്ക് മെയിൽ ചെയ്യുമല്ലോ - 8891 786 787 wtsp ചെയ്യാം
______________ 🌸🌸🌸

Sunday, 18 November 2018

നബിദിനം" സ്വഹാബത്തിന്റേത് മാത്രമായി ചോദിക്കുന്നവരോട് ???

♦_______________________♦
*"നബിദിനം"  സ്വഹാബത്തിന്റേത് മാത്രമായി ചോദിക്കുന്നവരോട് ???*
🔽
400 ലധികം ഇത് പോലുള്ള പോസ്റ്റുകൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0

face book ലൂടെ ലഭിച്ച് കൊണ്ടിരിക്കാൻ ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ 🔎🔍👇
https://www.facebook.com/siddeequlmisbahpadannakkad/
*✍ - സിദ്ധീഖുൽ മിസ്ബാഹ് - 13/11/2018*

"ഹബീബായ (സ്വ) യുടെ ഈദ് മീലാദുന്നബിയ്യ് (സ്വ) വരുമ്പോൾ മാത്രമാണ് സ്വഹാബത്ത് ചെയ്തിട്ടുണ്ടോ ? ഏത് സ്വഹാബി വര്യനാണ് ഇത് ചെയ്ത് കാണിച്ച് തന്നത് എന്ന ചോദ്യങ്ങൾ ഉയർന്ന് വരാറുള്ളത് ! ചോദ്യങ്ങൾ കേട്ടാൽ തോന്നിപ്പോകും സ്വഹാബത്ത് ചെയ്തത് മുഴുവനായും അംഗീകരിച്ച് ചെയ്യുന്നവരാണീ കൂട്ടരെന്ന് !!!! എന്നാൽ ഇസ്ലാമിൽ ഒരു കർമ്മം അനുവദനീയമോ അല്ലയോ എന്നത്  കർമ്മ ശാസ്ത്ര  ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്നതാണ് നോക്കേണ്ടത് !  അല്ലാതെ സ്വഹാബത് ചെയ്തിട്ടുണ്ടോ എന്നുള്ള ചോദ്യം തന്നെ ശരിയല്ല !!! കാരണം ഇസ്ലാമിലെ ഏത് കർമ്മങ്ങൾക്കും വ്യക്തമായ വിധി വിലക്കുകൾ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. ഇസ്ലാമിക ചതുർ പ്രമാണങ്ങളിൽ നിന്നും കണ്ടെത്തിയതാണ് ഫിഖ് ഹീ മസ് അല ! എന്നിരിക്കെ സ്വഹാബത്ത് ചെയ്തത് മാത്രമാണ് പ്രമാണ മാനദണ്ഡമെന്നത് എവിടെന്ന് കിട്ടി ആര് പഠിപ്പിച്ചു ???????

ഇനി ഇങ്ങനെ കർമ്മങ്ങൾക്ക്  സ്വഹാബത്തിന്റെ ചെയ്തികളാണ്  ചോദിക്കുന്നതെങ്കിൽ ആദ്യം ഈ ചോദ്യമുന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ മതപരമായ കർമ്മങ്ങളുടെയും വിധി വിലക്കുകൾ സ്വഹാബത്തിന്റെ പ്രവൃത്തിയിൽ നിന്ന് കാണിച്ച് തരാൻ സാധിക്കുമോ ??? അങ്ങനെ ഒരു ഉസൂൽ ദീൻ പഠിപ്പിക്കുന്നുണ്ടൊ ??????

സ്വഹാബത്തിന്റെ ചെയ്തികൾ തെളിവിനായി  ചോദിക്കുന്നത് സ്വന്തം പ്രവൃത്തി പഥത്തിൽ കൊണ്ട് വരാനാണോ അതോ സ്വന്തം  സംഘടനയുടെ നിലനിൽപ്പിന്ന് വേണ്ടിയോ ?? ഏതായാലും താഴെയുള്ള സ്വഹാബാ ചര്യയിൽ നിന്നും മനസ്സിലാക്കാം

*(01):-* നബി (സ്വ) യുടെ മദ് ഹ് പാടാനും പറയാനും പള്ളിയിൽ ഒരു മിമ്പറ് തന്നെ ഹസ്സാനുബ്നു സാബിത് (റ) വിന്ന് നബി (സ്വ) യും സ്വഹാബത്തും ഒരുക്കിക്കൊടുത്തിട്ടുണ്ട്

(عَنْ عَائِشَةَ رَضِيَ اللهُ عَنْهَا، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَضَعُ لِحَسَّانَ بْنِ ثَابِتٍ مِنْبَرًا فِي الْمَسْجِدِ يَنْشُدُ عَلَيْهِ الْأَشْعَارَ)

 എന്നാൽ ഹബീബ് (സ്വ) യുടെ മദ് ഹ് പാടാനോ പറയാനോ  ഏതെങ്കിലും സലഫി മുജാഹിദ് പ്പള്ളിയിൽ പ്രത്യേകമായി മിമ്പറ് (അല്ലെങ്കിൽ മൗലിദ് സദസ്സ്) ഒരുക്കിയിട്ടുണ്ടോ ? അത് പോലെ മദ് ഹേ മജ് ലിസ് സംഘടിപ്പിച്ചിട്ടുണ്ടോ ????
സുന്നിപ്പള്ളികളിൽ നടക്കുന്ന മൗലിദ് സദസ്സല്ലാതെ
 സലഫി മുജാഹിദുകളുടെ പള്ളികളിൽ മൗലിദ് (മദ് ഹ്) മജ്ലിസുകൾ കണ്ട ചരിത്രമുണ്ടോ !!!! ഇല്ലേ ??? എന്ത് കൊണ്ട്???

*(02) :-* പള്ളിയിൽ വെച്ച് ഹസ്സാനു ബ്നു സാബിത് (റ) ഹബീബ് (സ്വ) യുടെ മദ് ഹ് കാവ്യങ്ങൾ നടത്തിയ  സ്വഹീഹ് മുസ്ലിമിലെ ഹദീസ് വ്യാഖാനിച്ച് ഷറഹ് മുസ്ലിൽ  ഇമാം നവവി (റ) പഠിപ്പിക്കുന്നത്

[٢٤٨٥] (إِنَّ حَسَّانَ أَنْشَدَ الشِّعْرَ فِي الْمَسْجِدِ بِإِذْنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) فِيهِ جَوَازُ إِنْشَادِ الشِّعْرِ فِي الْمَسْجِدِ إِذَا كَانَ مُبَاحًا وَاسْتِحْبَابُهُ إِذَا كَانَ في ممادح الاسلام وأهله
"ഹസ്സാൻ (റ) നബി (സ്വ) യുടെ അനുവാദ പ്രകാരം പള്ളിയിൽ വെച്ച് പാട്ട് പാടിയത് (മദ് ഹ്) >>>> ഹദീസിൽ നിന്നും <<<<<<< അനുവദനീയമായ പാട്ട് മദ് ഹ് ഗാനം (മൗലിദ്) പള്ളിയിൽ വെച്ച് നടത്തൽ അനുവദനീയമാണ്, അത് ഇസ്ലാമിന്റെ അഹ് ലുകാരുടേതാകുമ്പോൾ സുന്നത്തുമാണ്" (ഷറഹ് മുസ്ലിം)

സുന്നികളുടെ പള്ളിയിൽ റബീഉൽ അവ്വലിലും അല്ലാത്ത സമയത്തും ഹബീബ് (സ്വ) യുടെ മദ് ഹ് (മൗലിദ്) പള്ളിയിൽ വെച്ച് പദ്യ ഗദ്യ രൂപത്തിൽ കഴിക്കാറുണ്ട് പക്ഷെ സ്വഹാബത്തിന്റെ ചര്യ വേണമെന്ന് പറയുന്ന മുജാഹിദുകൾ കഴിക്കുന്നില്ല !!!! എന്ത് കൊണ്ട് ????

*(03) :-*
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: جَلَسَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْتَظِرُونَهُ فَخَرَجَ حَتَّى إِذَا دَنَا مِنْهُمْ،................(സുനനു ദാരിമി ഹദീസിന്റെ തുടക്ക ഭാഗം)
"സ്വഹാബത്ത് പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് പറയാൻ ഒരുമിച്ച് ഇരുന്ന് മദ് ഹേ ജലസ നടത്തി ഈ മൗലിദ് സദസ്സ് കണ്ട നബി (സ്വ) ആ സദസ്സിലേക്ക് വരികയും അത് അംഗീകരിക്കുകയും ആ സദസ്സിൽ വെച്ച് ഹബീബ് (സ്വ) തന്നെ അവിടത്തെ മദ് ഹ് പറയുകയും ചെയ്തു. എന്നാൽ ഇത് പോലെ അമ്പിയാക്കളുടെ മദ് ഹ് പറയാൻ വേണ്ടി സുന്നികൾ നടത്തുന്ന മൗലിദ് സദസ്സ് എന്ത് കൊണ്ട് മുജാഹിദുകൾ നടത്തുന്നില്ല ????

*(04) :-* മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*"ആയിഷ ബീവി (റ) പറയുന്നു നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

സുന്നികളുടെ ഏത് മജ്ലസിലും മഹാന്മാരുടെ മദ് ഹുകൾ ഗദ്യ പദ്യ രൂപത്തിൽ പറഞ്ഞിട്ട് തന്നെയാണ് തുടങ്ങാറുള്ളത് അത് കൊണ്ട് തന്നെ സുന്നികളുടെ മൗലിദ് സദസ്സുകൾ ആയിഷാ ബീവി (റ) പഠിപ്പിച്ചത് പോലെ സുഗന്ധ പൂരിതവും തന്നെ! കാരണം ഉമർ (റ) വിന്റെ മദ് ഹിന് തന്നെ ഇത്ര പവറുണ്ടെങ്കിൽ ഹബീബ് (സ്വ) യുടെ മദ് ഹ് പറയുന്ന മൗലിദ് സദസ്സിൽ പിന്നെ പ്രത്യേകിച് പറയേണ്ടതില്ലല്ലോ ??? പക്ഷെ ഏതെങ്കിലും മുജാഹിദ് പ്രോഗ്രാമിൽ മുജാഹിദീങ്ങൾ ഇത് പോലെ മൗലിദ് ഓതി തുടങ്ങിയിട്ടുണ്ടോ ???? അല്ല മദ് ഹ് പറയാനായി മൗലിദ് സദസ്സ് സംഘടിപ്പിച്ചോ ??? എന്ത് കൊണ്ട് സ്വഹാബത്ത് വേണ്ടെ ?????

*(05) :-* റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) മദീനത്തെത്തിയ സമയത്ത് ഹബീബ് (സ്വ) യെ കൊണ്ടുള്ള സന്തോഷാധിക്യത്താൽ സ്വഹാബാക്കൾ സ്ത്രീകളും , കുട്ടികളുമടക്കം , ദഫ്ഫ് മുട്ടി  മദ് ഹ് പാട്ട് പാടി , (ത്വല അൽ ബദ്റു അലൈനാ) അന്നവർക്ക് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷമായിരുന്നു.
 "طَلَعَالْبَدْرُ عَلَيْنَا "  "مِنْ ثَنِيَّةِ الْوَدَاعِ "
  وَجَبَ الشُّكْرُ عَلَيْنَا "  مَا دَعَا لِلَّهِ دَاعِ"
നബിദിനാഘോഷം ആഘോഷിച്ച ആദ്യ കാല മുജാഹിദുകൾ ഒഴികെ ഇപ്പോഴുള്ള മുജാഹിദുകൾ ഏതെങ്കിലും റബീഉൽ അവ്വൽ 12 ന്ന് എന്ത് കൊണ്ട് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സ്വഹാബത്ത് സന്തോഷിച്ചത് പോലെ ദഫ്ഫ് മുട്ടി മദ് ഹ് പാട്ട് പാടി സന്തോഷിക്കുന്നില്ല ????? ഇനി നബി (സ്വ)  വഫാത്തായത് കൊണ്ടാണെന്നാണ് മറുപടിയെങ്കിൽ എല്ലാ റബീഉൽ അവ്വൽ 12 ന്ന് സ്വഹാബത്ത് അങ്ങനൊരു ദുഖാചരണം പോലെ നടത്തിയോ ??? അല്ല !!  സ്വഹാബത് തെളിവ് വേണമെന്നാണല്ലോ പുതിയ ഉസൂല് അത് കൊണ്ട് ചോദിച്ചതാണ് ?????

*(06)  തറാവീഹ് :-* ഉമർ (റ) , അലിയ്യ് ബ്നു അബീ ത്വാലിബ് (റ) ജനങ്ങൾക്ക് തറാവീഹ് 20 നമസ്ക്കരിക്കാൻ ഇമാമിനോട് കൽപ്പിച്ചു

(06) ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»
٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»

(മുസ്വന്നഫ് ഇബ്നു അബീ ശൈബ)

തറാവീഹ് 20 റക് അത്തെന്നത് സ്വഹാബത്തിന്റെ ഇജ്മാഹിനാൽ നാൽ മദ് ഹബിലും സ്ഥിരപ്പെട്ടതാണ് എല്ലാ കർമ്മ ശാസ്ത്ര പണ്ഡിതരും അത് പഠിപ്പിക്കുന്നു എന്നാൽ തറാവീഹിന്റെ റക് അത്തിലും തറാവീഹെന്ന സ്പെഷ്യൽ നമസ്ക്കാരത്തിലും സ്വഹാബത്തിന്റെ ഇജ്മാഹിനെ പച്ചയായി അവഗണിച്ച് തള്ളിക്കളഞ്ഞു നഊദുബില്ലാഹ് !!!!

*(07) :-* ജുമുഅ രണ്ട് ബാങ്ക്

സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

ഈ സ്ഥിരപ്പെട്ട കാര്യം ലോക മുഹ്മ്നീങ്ങൾ തർക്കമില്ലാതെ ചെയ്ത് പോരുന്നു എന്നാൽ കേരളത്തിലെ മുജാഹിദ് സലഫി പള്ളിയിൽ മാത്രം ജുമുഅക്ക് രണ്ട് ബാങ്ക് ഇല്ല ! ഭയങ്കര സ്വഹാബി ഫോളൊ തന്നെ!!!
🔽
*മുകളിലുള്ള 👆🏻 കാര്യങ്ങളിൽ നിന്ന്  സ്വഹാബത്തിന്റെ ചര്യ പച്ചയായി തള്ളിയവർ ആരെന്ന് മനസ്സിലായി !!!!  ഇനി സ്വഹാബത്ത് ചെയ്യാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ നടപ്പിൽ വരുത്തിയത് ആരെന്നും കൂടി നോക്കാം*

*ജുമുഅ ഖുതുബ പരിഭാഷ :-*

ലോകത്ത് കഴിഞ്ഞ് പോയ ഏതെങ്കിലും സ്വഹാബത്ത് അനറബി ഭാഷയിൽ ഖുതുബ നടത്തിയോ ??? അവർ ദഹ് വത്തിന്ന് പോയ ഒട്ടനവധി അനറേബ്യൻ രാജ്യങ്ങളിൽ അവിടെ  ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ അർകാനുകൾ അറബിയിൽ അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തി ഖുതുബ  നടത്തിയോ ????????? വിശിഷ്യാ കേരളത്തിൽ വന്ന സ്വഹാബാക്കൾ പോലും ?????????  അപ്പോൾ സ്വഹാബത്തിലൊരാൾ പോലും ചെയ്യാത്ത ഹിജ്റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ കമാൽ പാഷയെന്ന ഭരണാധികാരി കൊണ്ട് വന്ന ഖുതുബ പരിഭാഷയെന്തിന്ന് ????

*ഇസ്തിഗാസ ഷിർക്കൻ വാദം :-*

പ്രതിസന്ധി പ്രയാസ ഘട്ടങ്ങളിൽ ഹബീബ് (സ്വ) യുടെ ജീവിത കാലത്തും വഫാതിന്ന് ശേഷവും  തങ്ങളോട് നേരിട്ടും അവിടത്തെ ആസാറിൽ നിന്നും അഭൗതികമായ മറഞ്ഞ വഴിയിൽ കൂടി സഹായം ചോദിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത് സുന്നികൾക്ക് മാതൃക കാണിച്ച് തന്ന സ്വഹാബാകിറാം ഇസ്തിഗാസ ഷിർക്കാണെന്ന് പഠിപ്പിച്ചോ ????? എന്നാൽ സ്വഹാബത്തിനില്ലാത്ത പുതിയ അഖീദയാണ് മുജാഹിദുകൾ പഠിപ്പിക്കുന്നത്

മുജാഹിദുകളുടെ ഇത്തരം ഇസ്തിഗാസ ഷിർക്കൻ വാദങ്ങൾ സ്വഹാബത്തിന്ന് നേരെയാണ് ആദ്യം തിരിയുകയെന്നത് മറ്റൊരു യാഥാർത്ത്യം !!! നഊദുബില്ലാഹ് !!!!

*സ്ത്രീകളെ പൊതുപള്ളിയിൽ ജുമുഅ ജമാ അത്തിനയക്കൽ :-*

സ്വന്തം ഭാര്യ പള്ളിയിൽ ജമാ അത്തിന്ന് പോകുന്നതറിഞ്ഞ് അതി ശക്തമായ വെറുപ്പ് പ്രകടിപ്പിക്കുകയും  ഹിക്മത്തിലൂടെ വഴിയിൽ വെച്ച് ശരീരത്തിൽ ചാടി വീണ് കുത്ത് കൊടുത്ത് ജമാ അത്തിന് പോക്ക് നിർത്തി വെച്ച നീതിന്യായത്തിന്റെ പര്യായമായ ഇബ്ലീസിന് പോലും പേടി സ്വപ്നമായ ഉമറുബ്നുൽ ഖത്ത്വാബ് (റ) , അത് പോലെ ഉമർ (റ) വിന്റെ വഫാതിന്ന് ശേഷം ആതിഖബീവിയെ കല്യാണം കഴിച്ച സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച 10 സ്വഹാബാക്കളിൽ പെട്ട സുബൈറ് ബ്നു അവ്വാം (റ) ഇതേ രൂപത്തിൽ ആതിഖ ബീവി (റ) ജമാ അത്തിന്ന് പോയ സമയത്ത് വഴിയിൽ വെച്ച് അന്ന് ഉമർ (റ) ഹിക്മത്തിലൂടെ ചെയ്തത് പോലെ ഊരക്കടി കൊടുത്ത് നിർത്തിച്ചു പിന്നീട് മഹതിയവർകൾ മരണം വരെ പള്ളിയിൽ ജമാ അത്തിന്ന് പോയിട്ടില്ല, അത് പോലെ പള്ളിയിൽ നിസ്ക്കാരത്തിന്ന് വന്ന സ്ത്രീകളെ ചരൽ കല്ല് വാരിയെറിഞ്ഞ് ഓടിച്ച് വിട്ട അബ്ദുള്ളാഹി ബ്നു മസ് ഊദ് (റ) , മറ്റൊരു സ്വഹാബിവര്യനായ അബൂ ബർസത് (റ) വിന്റെ അടിമ പള്ളിയിൽ ജമാ അത്തിന്ന് പോയതറിഞ്ഞ് അട്ടഹസിച്ച് കൊണ്ട് ആ  അടിമയെ ശകാരിച്ച് പോക്ക് നിർത്തിച്ചു! അത് പോലെ ജമാ അത്തിന്ന് പങ്കെടുക്കാൻ സ്ത്രീകൾ ഇബ്നു അബ്ബാസ് റ വിന്റടുത്ത് അനുവാദം ചോദിച്ചപ്പോൾ വീട്ടിൽ നിസ്ക്കരിക്കാൻ ഫത് വ കൊടുത്തു ! 

ഇങ്ങനെ ഈ സ്വഹാബാകിറാം വെറുക്കുകയും അടി കൊടുത്ത് നിർത്തിക്കുകയും ചെയ്ത പൊതുപ്പള്ളിയിലുള്ള സ്ത്രീകളുടെ ജുമുഅ ജമാ അത്ത്  ഇന്നത്തെ കേരള മുജാഹിദുകൾ നടപ്പിൽ വരുത്തി !! നഊദുബില്ലാഹ് !!!!

ഇങ്ങനെ പോകുന്നു കാര്യങ്ങൾ !!!  സ്വഹാബത്തിന്റെ ചര്യയെ തള്ളുകയും സ്വഹാബത്തിനില്ലാത്ത പുതിയ വാദങ്ങളും വിശ്വാസങ്ങളും ദീനിന്റെ പേരിൽ നടപ്പിലാക്കിയ നവീന വാദികളായ മുജാ ജമാ തബ് ലീഗികളുടെ നവീന ആശയങ്ങളിൽ നിന്ന് അള്ളാഹു നമ്മെ ഏവരേയും കാക്കട്ടെ ആമീൻ.

*✍ - written by Siddeequl Misbah - posted Date - 13/11/2018*____________🌸

ബിദ് അത്തെല്ലാം നരഗത്തിലേക്കോ ??? സ്വഹാബാക്കൾ ബിദ് അത് ചെയ്യുമോ ???

🔽_______________________🔽
*"ബിദ് അത്തെല്ലാം നരഗത്തിലേക്കോ ??? സ്വഹാബാക്കൾ ബിദ് അത് ചെയ്യുമോ ???*

*ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ* 🔍🔎 👇
http://sunniknowledge.blogspot.com/?m=0

*face book പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ* 🔎🔍👇
https://www.facebook.com/siddeequlmisbahpadannakkad/

*✍ Siddeequl Misbah - written by - 11/11/2018 (9072 784 786)*
🔽
പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ് അത്തെന്ന് പറയുമെങ്കിലും ഇസ്ലാമിക ചതുർ പ്രമാണങ്ങൾക്ക് വിരുദ്ധമായ പുതുതായി ദീനിൽ ഉണ്ടാക്കിയ അനാചാരങ്ങളാണ് ളലാലത്തായ ബിദ് അത്ത് അല്ലാത്തവ നല്ല ബിദ് അത്തുകളാണ് . നല്ല ബിദ് അത്തുകൾ സ്വഹാബത്തിന്റെ ചര്യയിൽ തന്നെ ധാരാളം തന്നെയുണ്ട് കൂടാതെ നബി (സ്വ) അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മൗലിദാഘോഷത്തിന്ന് മാത്രമായി നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ ? എന്ന പുതിയ ഉസൂലിന്റെ ചോദ്യവുമായി വന്ന് മൗലിദാഘോഷത്തെ ബിദ് അത്താരോപിക്കുന്ന മുജാഹിദുകൾ തന്നെ ഇന്ന് ഇബാദത്തിന്റെ പേരിൽ ചെയ്യുന്ന ഖുതുബ പരിഭാഷ , തറാവീഹ് ആദ്യം 20 പിന്നെ 08 പിന്നെ 11 പിന്നെ 11 ൽ കൂടുതൽ ബിദ് അത് , പിന്നെ തറാവീഹ് ഇല്ല (ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഇബാദത്ത്) , അത് പോലെ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മങ്ങളായ ,സലഫി പള്ളികളിൽ നടക്കുന്ന ഖുർ ആൻ ഹദീസ് ക്യാമ്പയിൻ, ഇസ്ലാഹീ മദ്രസകൾ , മുജാഹിദ് ശരീഅത്ത് സ്ഥാപനങ്ങൾ , വാർഷിക സമ്മേളനങ്ങൾ , പ്രസിദ്ധീകരണങ്ങൾ പോലുള്ളവക്കൊന്നും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടും ചെയ്തിട്ടുണ്ടോ എന്ന് എന്ത് കൊണ്ട് ബാധകമല്ല ??? അങ്ങനെ വരുമ്പോൾ സത്യത്തിൽ ബിദ് അത്ത് ഇക്കൂട്ടരല്ലേ കൂടുതൽ ചെയ്യുന്നത് ???

ഇസ്ലാമിൽ ഒരമൽ ചെയ്യാനുള്ള മാനദണ്ടം ചതുർ പ്രമാണങ്ങളിലേതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ തന്നെ മതി അല്ലാതെ ഖിയാമത്ത് നാൾ വരെയുള്ള വരാനിരിക്കുന്നതുമായ എല്ലാ പുണ്യ പരമായ പുതുതായ കാര്യങ്ങളൊക്കെ നബി (സ്വ) യും , സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നില്ല !

പ്രധാനമായും പുതുതായി ഉണ്ടാക്കിയതൊക്കെ തള്ളപ്പെടണമെന്ന് പറയാൻ പ്രസ്തുത താഴെ കൊടുത്ത ഹദീസാണ് അർത്ഥം മാറ്റി ആരോപകർ കൊടുക്കാറുള്ളത് എന്നാൽ യാത്ഥാർത്ത്യം നോക്കാം
"من أحدث في أمرنا هذا ما ليس منه فهو رد"
"നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ 'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്" ( ബുഖാരി ). ഇതാണ് ശരിയായ അർത്ഥം !!!!!

അതായത് മതവിരുദ്ധമായതിനെ (ചതുർ പ്രമാണങ്ങൾക്കെതിരായത്) പുതുതായി കൊണ്ട് വരുക എന്നാണ് അപ്പോൾ മതത്തിൽ അടിസ്ഥാനം സ്ഥിരപ്പെട്ട കാര്യങ്ങൾ മതവിരുദ്ധമല്ലാത്ത രീതിയിൽ പുതുക്കാമെന്നും കൂടി ഈ ഹദീസിന്റെ മഫ് ഹൂം (മറുപുറം) കൊണ്ട് സ്ഥിരപ്പെടും"

ഉദാഹരണം : "മദ്രസ പഠനം". പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാര ബിദ്അത്തല്ല. അത് പോലെ ഹബീബായ (സ്വ) യെ കൊണ്ടുള്ള സ്നേഹ പ്രകടനം , സന്തോഷ പ്രകടനം , മദ് ഹ് ചെയ്യൽ ഇതൊക്കെ നബി (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നു ഇനി ഇതിനെ രാജകീയ പ്രൗഡിയോട് കൂടി മുളഫർ രാജാവ് പുതുക്കിയത് പോലെയോ അല്ലാതെയോ ശരീഅത്തിന്റെ വ്യാപ്തിയിൽ നമുക്കും പുതുക്കാം വിപുലീകരിക്കാം !

ഇബാദത്തിൽ വരെ നബി (സ്വ) കാണിച്ച് തരാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ തന്നെ സ്വഹാബത്ത് പുതുതായി കൊണ്ട് വരുകയും നബി (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് , അത് പോലെ പുതുതായി കൊണ്ട് വന്ന ഇബാദത്തിനെ പറ്റി സ്വഹാബാക്കളൊട് ചോദിച്ച സമയത്ത് ഇത് നല്ല ബിദ് അത്താണെന്ന് തന്നെ മറുപടി പറഞ്ഞിട്ടും ഉണ്ട് ! എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന് പറയുമ്പോൾ ആദ്യം അത് സ്വഹാബത്തിലേക്കായിരിക്കും മടങ്ങുക !!!!

*മതപരമായ നല്ല ബിദ് അത്തുകൾ*
🔽
*(01) :- ളുഹാ നമസ്ക്കാരം :-*

ബുഖാരി ഹദീസ് നമ്പർ - 1775

١٧٧٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ مُجَاهِدٍ، قَالَ: دَخَلْتُ أَنَا [ص: ٣] وَعُرْوَةُ بْنُ الزُّبَيْرِ المَسْجِدَ، فَإِذَا عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا، جَالِسٌ إِلَى حُجْرَةِ عَائِشَةَ، وَإِذَا نَاسٌ يُصَلُّونَ فِيالمَسْجِدِ صَلاَةَ الضُّحَى، قَالَ: فَسَأَلْنَاهُ عَنْ صَلاَتِهِمْ، فَقَالَ: بِدْعَةٌ "
"മുജാഹിദ് (റ) തൊട്ട് ഉദ്ധരിക്കുന്നു മഹാനവർകൾ പറഞ്ഞു ഞാനും ഉർവതു ബ്നു സുബൈർ (റ) പള്ളിയിൽ പ്രവേശിച്ച സമയത്ത് അബ്ദുള്ളാഹി ബ്നു ഉമർ (റ) ആയിഷാ ബീവി (റ) വിന്റെ റൂമിന്റ ഭാഗത്ത് ഇരിക്കുകയായിരുന്നു ,ആ സമയത്ത് ജനങ്ങൾ ളുഹാ നമസ്ക്കരിക്കുകയായിരുന്നു ഈ നിസ്ക്കാരത്തെ പ്പറ്റി അബ്ദുള്ളാഹി ബ്നു ഉമർ (റ) ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു അത് ബിദ് അത്താണ് " (നിഹ്മതായ ബിദ് അത്)
(ബുഖാരി ഹദീസ് നമ്പർ - 1775)

(قَوْلُهُ بَابُ صَلَاةِ الضُّحَى فِي السَّفَرِ)
പ്രസ്തുത ളുഹാ നമസ്ക്കാരത്തിന്റെ ബാബിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് ഹുൽ ബാരിയിൽ 3/52 ൽ നിന്നും വായിക്കാം

 فَرَوَى سَعِيدُ بْنُ مَنْصُورٍ بِإِسْنَادٍ صَحِيحٍ عَنْ مُجَاهِدٍ عَن بن عُمَرَ أَنَّهُ قَالَ إِنَّهَا مُحْدَثَةٌ وَإِنَّهَا لَمِنْ أَحْسِنِ مَا أَحْدَثُوا

"സ്വഹീഹായ സനദോട് കൂടി സഈദ് ബിൻ മൻസ്വൂർ (റ) രിവായത് ചെയ്യുന്നു നിശ്ചയം ഇബ്നു ഉമർ (റ) പറഞ്ഞു " ളുഹാ നമസ്ക്കാരം പുതുതായി ഉണ്ടാക്കിയതാണ് , ഇതാകട്ടെ പുതുതായി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ലതുമാണ്"

وروى بن أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ عَنِ الْحَكَمِ بْنِ الْأَعْرَج عَن الْأَعْرَج قَالَ سَأَلت بن عُمَرَ عَنْ صَلَاةِ الضُّحَى فَقَالَ بِدْعَةٌ وَنِعْمَتِ الْبِدْعَةُ
"സ്വഹീഹായ സനദോട് കൂടി ഇബ്നു അബീ ശൈബ (റ) രിവായത്ത് ചെയ്യുന്നു " ളുഹാ നമസ്ക്കാരത്തെ പറ്റി ഇബ്നു ഉമർ (റ) വിനോട് ചോദിച്ചു മഹാനവർകൾ പറഞ്ഞു ഇത് ബിദ് അത്താണ് നിഹ്മത്തായ ബിദ് അത്ത്"

(ഫത് ഹുൽ ബാരി 3/52)

*(02 :- റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് :-*

(ബുഖാരി ഹദീസ് നമ്പർ 2010) - അബ്ദുറഹ്മാൻബ്നു ഖാരിഅ (റ) പറഞ്ഞു "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ  അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദൃഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ചു: " نعمت البدعة هذه " ഇത് നല്ല ബിദ്അത്താണ്. (ബുഖാരി 2010)

*(03) ഇഹ്തിദാലിൽ സ്വഹാബിവര്യന്റെ പ്രത്യേക ദുആഹ് -*

ഹദീസ് നമ്പർ 799 - ബുഖാരി
بَابُ فَضْلِ اللَّهُمَّ رَبَّنَا لَكَ الحَمْدُ -

 عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ: " كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ "، قَالَ رَجُلٌ وَرَاءَهُ: رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ، قَالَ: «مَنِ المُتَكَلِّمُ» قَالَ: أَنَا، قَالَ: «رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَكْتُبُهَا أَوَّلُ»

"രിഫാ അത ബ്നി റാഫിഹി സ്സുറഖിയ്യ് (റ) പറഞ്ഞു ഒരു ദിവസം ഞങ്ങൾ നബി (സ്വ) യുടെ കൂടെ നിസ്ക്കരിക്കുകയായിരുന്നു റുകൂ ഇൽ നിന്ന് തല ഉയർത്തി ഇഹ്തിദാലിലേക്ക് വരുന്ന സമയത്ത് سَمِعَ اللَّهُ لِمَنْ حَمِدَهُ "، എന്ന് പറഞ്ഞു ആ സമയത്ത് പുറകിൽ നിന്നൊരാൾ
رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،
എന്ന ദുആഹ് അധികമായി നടത്തി
നിസ്ക്കാര ശേഷം നബി (സ്വ) ചോദിച്ചു ആരാണ് അത് പറഞ്ഞത് ഞാനാണെന്ന് അദ്ദേഹം നബിതങ്ങളോട് പറഞ്ഞു ! അപ്പോൾ നബി (സ്വ) പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് (അധികമായി ചൊല്ലിയ ദിക്റ്) ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. (ബുഖാരി 757)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.

"നബി (സ്വ) യിൽ നിന്നും വന്നതല്ലാത്ത ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു "'(ഫത്ഹുൽ ബാരി 3/188)

*(04) എല്ലാ വുളൂഇന്ന് ശേഷവും ബിലാൽ (റ) വിന്റെ രണ്ട് റക് അത്ത് നമസ്ക്കാരം:-*

നല്ല ബിദ് അത്ത് പഠിപ്പിക്കുന്ന ബാബിൽ ഇമാം അബൂ ശാമ (റ) പഠിപ്പിക്കുന്നു

قلت وَمن هَذَا الْبَاب اقراره صلى الله عَلَيْهِ وَسلم بِلَالًا رضى الله عَنهُ على صلَاته رَكْعَتَيْنِ بعد كل وضوء وان كَانَ هُوَ صلى الله عَلَيْهِ وَسلم لم يشرع خُصُوصِيَّة ذَلِك بقول وَلَا فعل وَذَلِكَ لِأَن بَاب التَّطَوُّع بِالصَّلَاةِ مَفْتُوح إِلَّا فِي الْأَوْقَات المكروهه

എല്ലാ വുളൂഇന്ന് ശേഷം രണ്ട് റക് അത്ത് നമസ്ക്കാരം നബി (സ്വ) പ്രത്യേകമായി ഷറ ആക്കുകയോ, പ്രവർത്തിക്കുകയോ , പറയുകയോ ചെയ്യാത്ത ഒരു കാര്യമാണ് ബിലാൽ (റ) ചെയ്തത് . ഇതിന്ന് നബി (സ്വ) അംഗീകരം കൊടുക്കുകയും ചെയ്തു. ഈയടിസ്ഥാനത്തിൽ കറാഹത്തല്ലാത്ത സമയങ്ങളിലൊക്കെ സുന്നത്ത് നമസ്ക്കരിക്കാം എന്ന് സ്ഥിരപ്പെടുന്നു. (കിതാബുൽ ബാഇസ്)

*(05) :- നബി (സ്വ) തങ്ങൾ ചെയ്യാത്ത ഖുർ ആൻ ക്രോഡീകരണം:-*

നബി(സ്വ) ഖുര്‍ആന്‍ ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞപ്പോൾ സ്വിദ്ധീഖ് (റ) പറഞ്ഞ മറുപടി
«كَيْفَ أَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ?<<
"നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യും" ഇത് കേട്ട ഉമർ (റ) നൽകിയ മറുപടി
فَقَالَ عُمَرُ: هُوَ وَاللَّهِ خَيْرٌ
"അള്ളാഹുവാണെ സത്യം അത് (ക്രോഡീകരിക്കലാണ്) ഖൈറ്"

പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി.രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ് (റ) പറഞ്ഞത്?
: «كَيْفَ تَفْعَلاَنِ شَيْئًا لَمْ يَفْعَلْهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟»
"നബി (സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍ രണ്ടു പേരും എങ്ങനെയാണ് ചെയ്യുക?"
فَقَالَ أَبُو بَكْرٍ: هُوَ وَاللَّهِ خَيْرٌ،
ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ ഇന്ന് നമുക്ക് ഖുര്‍ആന്‍ ലഭിക്കുമായിരുന്നോ? ഇല്ല മറിച്ച് അബൂബക്കർ (റ) ആദ്യം ഉമർ (റ) പറഞ്ഞ പ്രകാരം "തീർചയായും അത് ഖൈറാണെന്ന് മറുപടി നൽകി" പുതിയ കാര്യം ചെയ്യുകയായിരുന്നു. (ബുഖാരി - 4679 - 6/81)

*(06) :- ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ "ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്ക്":-*

സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇഖാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരിഗണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

*(07) :- എല്ലാ റക് അത്തുകളിലും സൂറത് ഇഖ് ലാസ്വ്:-*

ബുഖാരി ഹദീസ് നമ്പർ - 7375

 عَنْ عَائِشَةَ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ رَجُلًا عَلَى سَرِيَّةٍ، وَكَانَ يَقْرَأُ لِأَصْحَابِهِ فِيصَلاَتِهِمْ فَيَخْتِمُ بِقُلْ هُوَ اللَّهُ أَحَدٌ، فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟»، فَسَأَلُوهُ، فَقَالَ: لِأَنَّهَا صِفَةُ الرَّحْمَنِ، وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ
"എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട് സ്വഹാബത്ത് നബി (സ്വ) യുടെ ശ്രദ്ധയിൽ പെടുത്തി ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമന്വേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്നും അതൊക്കെ "ബിദ് അത്ത്" എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ലെന്നുമാണ് നബി (സ്വ) യുടെ അംഗീകാരത്തിൽ  നിന്ന് തന്നെ മനസ്സിലാകുന്നത്."

*(08) :-* നബി (സ്വ) റബീഉൽ അവ്വൽ 12 ന്ന് മദീനയിൽ ഹിജ്റ എത്തിയപ്പോൾ സ്വഹാബത്ത് ദഫ്ഫ് മുട്ടി മദ് ഹ് ഗാനം (ത്വല അൽ ബദ് റു അലൈനാ) പാടിയതും, രണ്ട് പെരുന്നാൾ ദിനത്തേക്കാൾ അവരന്ന് സന്തോഷിച്ചതും നബി (സ്വ) മുൻ കൂട്ടി പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് കൊണ്ടല്ല ! മറിച്ച് അവരുടെ തിരു നബി (സ്വ) യോടുള്ള സ്നേഹ പ്രകടനങ്ങൾ പ്രകടിപ്പിച്ചതാണ് ഈ പ്രകടനങ്ങൾ പുതുതായിട്ട് കൂടി (ബിദ് അത്ത്) ഹബീബ് (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയാണ് ചെയ്തത് , സ്വഹാബത്തിന്റെ സ്നേഹ പ്രകടനങ്ങൾ ശരീഅത്തിന്റെ കോലിൽ അളക്കാൻ സാധിക്കുമായിരുന്നില്ല!!!!

"സ്നേഹപ്രകടനം ഏത് രൂപമാണെങ്കിലും അത് പിഴച്ച ബിദ് അത്തല്ല ! അതിന്റെ രൂപം ശരീഅത്തിന്ന് വിരുദ്ധമാകാതിരുന്നാൽ മതി എന്നതാണ് !!"

*(09) - വധിക്കപ്പെടുന്നതിന്ന് മുമ്പുള്ള രണ്ട് റക് അത് നമസ്ക്കാരം :-*

فإن أول من سن هذه السنة هو الصحابي الجليل خبيب بن عدي رضي الله عنه ، لما في الصحيحين أن أبا هريرة رضي الله عنه قال: "إن خبيب بن عدي الصحابي رضي الله عنه ، حين أخرجه الكفار ليقتلوه في زمن النبي صلى الله عليه وسلم قال: دعوني أصلي ركعتين ، فكان أول من صلى الركعتين عند القتل".
والله أعلم.

കാഫിരീങ്ങൾ ഹുബൈബ് ബ്നു അദ് യ് (റ) വിനെ തൂക്കു മരത്തിലേറ്റുന്നതിന്ന് മുമ്പ് മഹാനവർകൾ ശത്രുക്കളോട് രണ്ട് റക് അത്ത് നിസ്ക്കരിക്കാനാവശ്യപ്പെട്ടു , ഈ നിസ്ക്കാരം സുന്നത്തിൽ ആദ്യമായി പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നത് മഹാനായ ഈ സ്വഹാബിവര്യനായിരുന്നു

(പ്രസ്തുത ഹദീസ് ബുഖാരി മുസ്ലിമിൽ കാണാൻ സാധിക്കും)

മുകളിൽ നൽകിയ തെളിവുകളിലൂടെ ആർക്കും മനസ്സിലാക്കാം എല്ലാ ബിദ് അത്തും നരഗത്തിലേക്കല്ല സ്വഹാബത്ത് പുതുതായി കൊണ്ട് വന്നതിനെ നബി (സ്വ) അംഗീകരിച്ച് കൊടുത്തു. ഹബീബ് (സ്വ) യുടെ വഫാതിന്ന് ശേഷവും സ്വഹാബത്ത് നല്ല ബിദ് അത്തുകൾ കൊണ്ട് വന്നു. അപ്പോൾ കാര്യം വ്യക്തം പുതുതായ കാര്യങ്ങൾ പിന്നീടുണ്ടാവും അത് നാലാലൊരു പ്രമാണബദ്ധമായിരിക്കണമെന്നതാണ് മാനദണ്ഡം.

*നല്ല ബിദ് അത്തുകൾ ജാഹിസിന്റെ പരിധിയിൽ വരുന്നതും സുന്നത്താണെന്നും പണ്ഡിതർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്നത് ഇമാം നവവി (റ) വിന്റെ ശൈഖായ അബൂ ശാമ (റ) വിന്റെ അനാചാരങ്ങൾ പഠിപിക്കുന്ന കിതാബുൽ ബാഇസിൽ കാണാൻ പറ്റും.*

فالبدع الْحَسَنَة مُتَّفق على جَوَاز فعلهَا والآستحباب لَهَا ورجاء الثَّوَاب لمن حسنت نِيَّته فِيهَا

(കിതാബുൽ ബാഹിസ് - അബൂശാമ (റ) 1/22)_____________

*✍ Siddeequl Misbah - posted - 11/11/2018 (9072 784 786)*

ദയവ് ചെയ്ത് ഈ പോസ്റ്റ് എഡിറ്റ് ചെയ്യരുത്  you can copy paste & share___________🌸👍🏻

Sunday, 11 November 2018

നബിദിനാഘോഷം - മുജാഹിദുകളുടെ ഇമ്മിണി ബല്യ ചോദ്യങ്ങൾ*??????❓

*നബിദിനാഘോഷം - മുജാഹിദുകളുടെ ഇമ്മിണി ബല്യ ചോദ്യങ്ങൾ*??????❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0

face book പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ 🔎🔍👇
https://www.facebook.com/siddeequlmisbahpadannakkad/

*1⃣. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?*

*ഉത്തരം :- ഇബ്നു അബ്ബാസ് (റ)*

 ورواه ابن أبى شيبة في‌مصنفه عن عفان ، عن سعيد بن ميناء ، عن جابر وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثانى عشر من شهر ربيع الاول

*2⃣. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം???*

അല്ല ഘോഷ യാത്രയുടെ സ്ഥലമാണോ വേണ്ടത് !  ഒകെ !  എന്നാൽ നബിദിനത്തിന് നോമ്പ് നോക്കണമെന്നത് നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ എന്നാൽ അബൂബക്കർ സ്വിദ്ധീഖ് (റ) , ഉമർ (റ), ഉസ്മാൻ (റ) , അലിയ്യ് (റ) തിങ്കളാഴ്ച നോമ്പെടുത്ത സ്വഹീഹായ ഹദീസൊന്ന് പോസ്റ്റുമോ ????

നബിദിനത്തിൽ നിങ്ങൾ അംഗീകരിക്കുന്ന കാര്യങ്ങൾക്ക്  സ്വഹാബത്ത് ചെയ്ത തെളിവ് കൊണ്ട് വരൂ എന്നിട്ട് ഞങ്ങൾ തെളിവുകൾ തരാം

അത് പോലെ മുജാഹിദുകളായ നിങ്ങൾ വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടൊയായി ഒരുപാട് ജാഥകൾ , റാലികൾ നടത്തിയല്ലൊ ഇത് പോലെ നബിയും സ്വഹാബത്തും നടത്തിയ സമ്മേളനം മദീനയിലെ അല്ലെങ്കിൽ മക്കയിലെ ഏത് സ്ഥലത്താണെന്ന്  പറഞ്ഞാൽ മറുപടി തരാം  മറുപടി പറയാൻ മുട്ടിയിട്ട് കഴിയുന്നില്ല വേഗമാകട്ടെ തരൂ .........??????

അത് പോലെ സാൽ വേഷൻ എന്ന എക്സിബിഷനും മദീനയിലെ ഏത് സ്ഥലത്ത് വെച്ചാണെന്നും കൂടി പറഞ്ഞാലേ ഞങ്ങൾ മറുപടി തരുകയുള്ളൂ??????

*3⃣ ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?*

ഒകെ !!  അത് ഉണ്ടല്ലോ !!  കണ്ടില്ലേ ?? കഴിഞ്ഞ കൂരിയാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ നല്ല പോത്തിറച്ചിയും ബിരിയാണിയും  കൊടുത്തല്ലോ ഇങ്ങനെ  നബിയും സ്വഹാബതും എപ്പോഴെങ്കിലും  ഒരു തവണയെങ്കിലും ദഹ് വത്തിന്റെ  പേരിൽ മദീനാ സമ്മേളനം നടത്തിയോ ? അതിൽ എന്ത്  ഭക്ഷണമാണ്  കൊടുത്തത് ?  നിങ്ങൾ ചെയ്തതിന്ന് എവിടെന്നാ തെളിവ് കണ്ട് പിടിച്ചത് ??  അതിന്റെ ഇപ്പുറത്തെ പേജിൽ ഇതും കാണാം കേട്ടൊ!!!!

*5⃣. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബ്ഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര് ???*

സുബ് ഹിക്കുള്ള മൗലിദ് അവിടെ ഇരിക്കട്ടെ ! മൗലിദ് സുന്നത്താണല്ലോ നമുക്ക് വാജിബായ കാര്യം നോക്കാം !  റബീഉൽ അവ്വൽ 12 ന്ന്  സുബ് ഹിക്ക് ജമാ അത്ത് നിസ്ക്കാരം നടന്നോ  ആര് ഇമാം നിന്നു ഏതൊക്കെ സ്വഹാബത്ത് പങ്കെടുത്തു ? നിർബന്ധമായ കാര്യം ചെയ്തോ എന്ന തെളിവ് കിട്ടിയിട്ടല്ലേ സുന്നത്തായ തെളിവുകൾ തരുക ?? എല്ലാ റബീഉൽ അവ്വൽ 12 ന്നും നബി (സ്വ) യും സ്വഹാബത്തും സുബ് ഹി നിസ്ക്കരിച്ചതായ തെളിവ് ബുഖാരി മുസ്ലിം പോലുള്ള ഹദീസ് കിതാബിൽ ഇല്ലെങ്കിൽ എല്ലാ റബീഉൽ അവ്വൽ  12 ന്നും മദീനയിൽ സുബ് ഹി ജമാ അത് തന്നെ നടന്നിട്ടില്ലാ എന്നാണോ ???  നല്ല തമാശ തന്നെ !!!! ചോദ്യങ്ങൾക്കൊക്കെ ഒരന്തം വേണ്ടെ !!????

*5⃣. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ??*

അന്ന് കിതാബിന്റെ ആവശ്യമില്ലായിരുന്നു ! അന്നവർ ഖുർ ആൻ ഓതിയത് മുസ് ഹഫ് നോക്കിയായിരുന്നോ ?? ഹദീസുകൾ പറഞ്ഞ് കൊടുത്തത് ബുഖാരി നോക്കിയിട്ടാണോ ???  അല്ലല്ലോ ?  അവർക്ക് ഹബീബ് (സ്വ) യുടെ മദ്ഹ് കിതാബിൽ എഴുതി വെച്ച് അത് നോക്കി പാടേണ്ട ആവശ്യമേയില്ലായിരുന്നു !! ആമിറ് ബ്നു ഔകഹ് (റ) വഴിയിൽ വെച്ച് വരെ ഇസ്തിഗാസയോട് കൂടിയ മദ് ഹുകൾ പാടിയപ്പോൾ നബി (സ്വ) ദുആ ചെയ്ത് കൊടുത്ത സംഭവം ബുഖാരിയിൽ തന്നെ കാണാവുന്നതാണ്,  അത് പോലെ ഹസ്സാനുബ്നു സാബിത് (റ) നബി സ്വ യുടെ മദ്ഹ് പാടിയപ്പോൾ റൂഹുൽ ഖുദ്സ് കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്തു കൊടുത്തതും , സാബിത് തങ്ങൾക്ക് മദ് ഹ് പാടാൻ പ്രത്യേക വേദി ഒരുക്കിയതൊക്കെ ഹദീസ് കിതാബുകളിൽ കാണാം അവരൊക്കെ കിതാബ് നോക്കി മദ് ഹ് പാടിയതല്ല !!! അതിന്റെ ആവശ്യം അവർക്കില്ല അറബി ഭാഷയിലും,  സാഹിത്യത്തിലും കഴിവുള്ളവരായിരുന്നു അവരൊക്കെ! മറ്റൊരവസരത്തിൽ  സ്വഹാബാക്കൾ ഒരുമിച്ച് കൂടിയിരുന്ന് മജ്ലിസായി തന്നെ പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് മജ്ലിസ് സംഘടിപ്പിക്കുകയും ആ സദസ്സ് കണ്ട്  നബിതങ്ങൾ സദസ്സിലേക്ക് വരുകയും  , നബി തങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് സ്വന്തം മൗലിദ് പറഞ്ഞതുമൊക്കെയുള്ള സംഭവം ഹദീസ് കിതാബുകളിൽ വ്യക്തമാണ്

അത് പോലെ "ത്വല അൽ ബദ് റു അലൈനാ" എന്ന മദ് ഹ് ഗാനം സ്വഹാബത്ത് പാടിയത് റബീഉൽ അവ്വൽ 12 ന്ന് ഹബീബ് (സ്വ) മദീനത്തെത്തിയപ്പോഴായിരുന്നു അന്നവരുടെ സന്തോഷം രണ്ട് പെരുന്നാൾ ദിനത്തേക്കാളായിരുന്നു.

*6⃣ നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?*

എല്ലാ തിങ്കളാഴ്ചയും !  എണ്ണം തിട്ടപ്പെട്ടിട്ടില്ല ! സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയിലും നോമ്പെടുത്ത് കൊണ്ട് നബിദിനം പരിഗണിച്ചു , സ്മരണ നിലനിർത്തി

*7⃣ മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?*

ഹബീബ് (സ്വ) ക്ക് നിബുവ്വത്ത് കിട്ടിയ ശേഷം ആദ്യ നബിദിനത്തിൽ നിർബന്ധമായ സുബ് ഹിക്കുള്ള ബാങ്ക് കൊടുത്ത സ്വഹാബി വര്യൻ ആര് ???   സ്വഹീഹായി വന്നിട്ടുണ്ടൊ ?? അപ്പോൾ സുബ് ഹിക്ക് ബാങ്കും കൊടുത്തിട്ടില്ലേ ????അല്ല ഇല്ലാ എന്നാണോ മറുപടി ??? നിർബന്ധമായ കാര്യങ്ങൾ ചെയ്ത തെളിവുകൾ കാണിച്ച് തന്നാൽ സുന്നത്തായ കർമ്മങ്ങളായ തക്ബീർ വിളി പോലുള്ളതിന്റെ തെളിവുകൾ കാണിച്ച് തരാം  എന്ത് പറയുന്നു ???*

*8⃣. ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?*

മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*" നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് (സ്വ) യുടെ ഒരു സ്വഹാബി വര്യന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) യുടെ  മദ് ഹ്  പാടിയാലോ പറഞ്ഞാലോ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പഠിപ്പിക്കുന്നത് ഉമ്മ ആയിഷാ ബീവി (റ) ആണ്*

*മറ്റൊരു ഹദീസ് നോക്കൂ*

وَفِي الْحَدِيْثِ -  ذِكْرُ اْلاَنْبِيَاءِ مِنَ الْعِبَادَةِ وَذِكْر ُ الصَّالِحِيْنَ كَفَّارَةٌ

*"പ്രവാചക സ്മരണ ഇബാദത്തും , സജ്ജന സ്മരണ കഫാറത്തും ആണ്."*

ഇനിയും വേണോ തെളിവുകൾ ???

*9⃣. മങ്കൂസ്  മൗലിദ് രചിച്ച സ്വഹാബി??*

സ്വഹീഹ് ബുഖാരി പോലെ ഒരു ഹദീസ് കിതാബ് ഏതെങ്കിലും ഒരു സ്വഹാബി വര്യൻ രചിച്ചോ ??? എന്ത് കൊണ്ട് ഉണ്ടായിട്ടില്ല ??  അവരല്ലേ അതുണ്ടാക്കാൻ കൂടുതൽ യോഗ്യർ ??? അത് കൊണ്ട് സ്വഹീഹ് ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ സ്വഹാബത്തുണ്ടാക്കാത്തത് കൊണ്ട് നമ്മളും ഒഴിവാക്കണമെന്നാണോ ???

നബി (സ്വ) യുടെ മുഹ്ജിസതുകൾ , ചരിത്ര സംഭവങ്ങൾ , മദ് ഹുകളൊക്കെ  അന്ന് കിതാബ് രൂപത്തിൽ ഒന്നും തന്നെ രചിക്കപ്പെട്ടിരുന്നില്ല !  ഹദീസ് ഗ്രന്ഥങ്ങൾ , (ബുഖാരി, മുസ്ലിം പോലോത്ത ) ഇന്ന് നമ്മുടെ കയ്യിലുള്ള മുസ് ഹഫ് പോലും അന്നുണ്ടായിരുന്നില്ല എല്ലാം പിന്നീടാണ് ക്രോഡീകരിക്കപ്പെട്ടത്. ഇത് പോലെ  നബി (സ്വ) യുടെ മദ് ഹുകൾ , മുഹ്ജിസത്ത് , സ്വലാത് , തങ്ങൾ മുഖേനയുള്ള തവസ്സുൽ ഇസ്തിഗാസ തെളിവുകൾ  മുമ്പ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് പിൽക്കാലത്തും ഇമാമീങ്ങൾ പദ്യ ഗദ്യ രൂപത്തിൽ മൗലിദ് കിതാബുകൾ രചിച്ചിട്ടുണ്ട്.  അത് പോലെ രചിക്കപ്പെട്ട മൗലിദ് കിതാബുകളിലൊന്നാണ് മങ്കൂസ് മൗലിദ് ഇതിലുള്ളതാകട്ടെ  ഖുർ ആനിലും , തിരു ചര്യയിലും പഠിപ്പിച്ചതുമാണ്. മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച മങ്കൂസ് മൗലിദിലെ ഏതെങ്കിലും ഒരു വരികളിൽ തിരു ചര്യക്കോ ഖുർ ആനിനെതിരോ ഉണ്ടെന്ന് കാണിക്കാൻ ഒരാൾക്കും സാധ്യമല്ല ഇതൊരു വെല്ലു വിളിയാണ്.

*1⃣0⃣ മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ??*

അല്ല കൊടിയവിടെ നിൽക്കട്ടെ !! കാരണം മുജാഹിദുകൾ സമ്മേളനങ്ങളിൽ ഉയർത്തിയ കൊടിയുടെ പ്രമാണം തന്നെയാണ് ഞങ്ങൾക്കും പ്രമാണം ....

പക്ഷെ !!  ചോദ്യം ?  അതല്ല  റബീഉൽ അവ്വൽ 12 ന്ന് ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കർ സ്വിദ്ധീഖ് (റ)  ളുഹ് റ് നിസ്ക്കരിക്കുന്നതിന്ന് മുമ്പ് വുളൂഹ് എടുത്ത സംഭവം ഒന്ന് സ്വഹീഹായ നിലയിൽ ഉദ്ധരിക്കുമോ ??? അതോ വുളൂഹ് എടുത്തിട്ടില്ലേ ?????

നിർബന്ധമായ കാര്യങ്ങൾ ചെയ്തു എന്ന തെളിവുകളൊക്കെ ഹാജറാക്കൂ എന്നിട്ട് പോരെ ഉയർത്തിയ കൊടിയുടെ നിറമൊക്കെ പറയാൻ .....

*written by ✍ സിദ്ധീഖുൽ മിസ്ബാഹ്*

മറുപടി siddeequlmisbah@gmail.com ലേക്ക് മെയിൽ ചെയ്യുമല്ലോ - 09496210086 wtsp ചെയ്യാം
______________ 🌸🌸🌸

"ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)

*✍________ "ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)*_____________❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0

face book പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ 🔎🔍👇
https://www.facebook.com/siddeequlmisbahpadannakkad/

*>>>>>നബിദിനാഘോഷം വരവായി - ജഹാലത്തുകളുടെ കൂമ്പാരവുമായി മുഖാമുഖ വേദികളിൽ  ഫൈസൽ മൗലവി<<<<<* ________

ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!!  ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -

എന്ത് തന്നെയായാലും അൽഹംദുലില്ലാഹ് സുന്നികൾക്ക് സന്തോഷിക്കാം കാരണം ഈക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് (30/10/2018) നടന്ന മുഖാമുഖത്തിൽ നബിദിനാഘോഷം നല്ല ബിദ് അത്താണെന്നും വേണമെങ്കിൽ കഴിക്കുന്നവർ കഴിച്ചോട്ടെ എന്ന നിലപാടിലേക്ക് മൗലവി എത്തിയിട്ടുണ്ട്  അൽഹംദുലില്ലാഹ് !! ഒരു കാലത്ത് എല്ലാ ബിദ് അത്തും നരഗത്തിലേക്കാണെന്നും , മൗലിദാഘോഷങ്ങൾ ഷിർക്കും ഖുറാഫാത്താണെന്നുമൊക്കെയുള്ള പഴയ നിലപാടുകളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു... ഇൻഷാ അള്ളാഹ് ഇനിയും മാറും കാത്തിരുന്ന് കാണാം.

*ഫൈസൽ മൗലവിയുടെ ജഹാലത്തുകളിൽ നിന്ന് 11 ചോദ്യങ്ങൾ :- മറുപടി എഴുതിത്തരുമെന്ന് പ്രതീക്ഷിക്കുന്നു???*

*(01) :-* ❓ എല്ലാ മുഖാമുഖങ്ങളിലും ഫൈസൽ മൗലവീ താങ്കൾ ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങളുടെ തന്നെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ???? ബഹുമാനപ്പെട്ട അബൂ ശാമ (റ)   അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ????  മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ??   , ഇമാം ബൈഹഖി (റ)  രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള്  ഇമാം സുയൂതി (റ) ,  അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ????

*(02) :-*❓  മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ മുജാഹിദുകളായ നിങ്ങൾ ശ്രമിക്കാറുണ്ട് എന്നാൽ നിങ്ങളുടെ തന്നെ  സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള്  ഇബ്നു കസീറ് (നമ) മുളഫർ രാജാവിനെ പറ്റി പറയുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ???

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

... "ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉല്‍ അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""

*(03) :-* ❓വാർഷിക സമ്മേളനങ്ങൾ , സംഘടന ഇതൊക്കെ പുതിയ നല്ല കാര്യങ്ങളല്ലേ ?!  എന്നിങ്ങനെ സുന്നികൾ  പറയുമ്പോൾ താങ്കളെ പോലുള്ളവർ പറയാറുള്ളത് അതൊക്കെ ആരാധനയുടെ ഭാഗമായി ചെയ്യുന്നതല്ലെന്നും മൗലിദാഘോഷം ആരാധനയുടെ ഭാഗമാണെന്നുമാണ് പറയാറുള്ളത് ! എന്നാൽ ഈ പറഞ്ഞത് തന്നെ ശുദ്ധ അസംബന്ധമാണെങ്കിലും  ഒരു പ്രസക്ത ചോദ്യം ബാക്കിയുണ്ടവിടെ  ? വെള്ളിയാഴ്ച ജുമുഅയും ഖുതുബയും ആരാധനയാണെന്നതിൽ നിങ്ങൾക്കും തർക്കമില്ലല്ലോ!  അപ്പോൾ നിങ്ങളുടെ കെ.എം മൗലവി തന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ  നബി (സ്വ) യോ സ്വഹാബത്തോ , താബി ഈങ്ങളോ , തബഉ താബി ഈങ്ങളോ ശേഷം വന്ന ഖലഫുകളോ  ആരും തന്നെ അർകാനുകൾ അറബിയിലും  അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തിയോ ഖുതുബ നിർവ്വഹിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്നു അപ്പോൾ നിങ്ങൾ ഖുതുബയെന്ന ആരാധനയുടെ കാര്യത്തിൽ ആഴ്ചയിൽ 01 ബിദ് അത്തും , മാസത്തിൽ നാല് ബിദ് അത്തും , കൊല്ലത്തിൽ 48 ബിദ് അത്തും അല്ലേ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ??? ഇവിടെ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടൊ എന്ത് കൊണ്ട് ബാധകമാകുന്നില്ല?????

മൗലിദാഘോഷം നാഴികക്ക് നാൽപ്പത് വട്ടം അത് ഹിജ്റ 400 ന്ന് ശേഷം ഉണ്ടായ അനാചാരമാണെന്നും നബിയോ സ്വഹാബത്തോ ആരും തന്നെ ഇത് ചെയ്തിട്ടില്ലെന്നും ഒരു തെളിവുമില്ലാതെ നിങ്ങൾ വാദിക്കുമ്പോൾ ഹിജ് റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷയാണ് നിങ്ങൾ ആരാധനാ കാര്യത്തിൽ പിൻപറ്റുന്നത് ??? ആദ്യം സ്വന്തം ബിദ് അത്തുകൾ ഒന്ന് നിർത്തി വെക്കൂ എന്നിട്ട് പോരെ മറ്റുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരാൻ ???

*(04) :-*❓ വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും നിങ്ങളുടെ വഹാബി സലഫി പള്ളികളില്‍  സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? എന്ത് കൊണ്ടില്ല ??? ഒരു പക്ഷെ നിങ്ങൾ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നത് പോലുള്ള നിങ്ങളുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്??? ഉത്തമ നൂറ്റാണ്ടിൽ നിന്നാണോ ????  അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെട്ട് പോയവരാണ് നിങ്ങളെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു

*(05) :-*❓ മൗലിദാഘോഷത്തിന്റെ അമല് (അസ് ലു അമലുൽ മൗലിദ്) നല്ല ബിദ് അത്താണെന്ന് അതായത് ബിദ് അതുൻ ഹസനയാണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുവെന്ന് മൗലവീ നിങ്ങൾ സമ്മതിക്കുന്നതോടൊപ്പം ഇത് ചെയ്യുന്ന സുന്നികളായ നമ്മെ നല്ല ബിദ ഇ എന്ന് വിളിക്കാൻ പറ്റും എന്ന് നിങ്ങൾ പറയുന്നു !  എന്നാൽ മൗലവീ താങ്കളും ഈ നല്ല ബിദ ഇകളിൽ പെടുമല്ലോ !! കാരണം മഹാനായ ഉമർ (റ) നബി (സ്വ) നടപ്പിൽ വരുത്താത്ത "റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ നടക്കുന്ന തറാവീഹ് ജമാ അത്ത്" പുതിയ പരിഷ്കാരമായി കൊണ്ട് വരുകയും അതിനെ നിഹ്മത്തായ ബിദ് അത്ത് അതായത് വളരെ നല്ല ബിദ് അത്താണെന്ന് ഉമർ റ തന്നെ പറയുകയും ചെയ്തു ഈ ബിദ് അത്ത് നിങ്ങളുടെ സലപി പ്പള്ളികളിലും ഇന്നും  നടക്കുന്നു അപ്പോൾ നിങ്ങളും അനുയായികളും നല്ല ബിദ ഇ എന്ന് എന്ത് കൊണ്ട് സമൂഹത്തോട് പറയുന്നില്ല ??? അത് പോലെ ഉമർ (റ) വിനെയും താങ്കൾ നല്ല ബിദ ഇ എന്ന ലിസ്റ്റിൽ പെടുത്തിയോ ?????? ഈ നല്ല ബിദ് അത്ത് എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ????

അത് പോലെ ളുഹാ നമസ്ക്കാരത്തെപ്പറ്റിയും സ്വഹാബത്ത് നല്ല ബിദ് അത്തായിട്ടാണ് കണ്ടിരുന്നത് അപ്പോൾ സ്വഹാബത്തൊക്കെ നല്ല ബിദ ഇകളാണോ ?? ളുഹാ നമസ്ക്കരിക്കുന്ന നിങ്ങളൊക്കെ നല്ല ബിദ ഇകളാണോ ????

*(06) :-*❓ നല്ല ബിദ് അത്തുകളായി ഫൈസൽ മൗലവി താങ്കൾ പഠിപ്പിക്കുന്നിടത്ത് മദ്രസ  , കിതാബുകൾ ഉണ്ടാക്കുക പോലോത്തതാണെന്ന്  ഇക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് നടന്ന മുഖാമുഖത്തിൽ വരെ ആവർത്തിച്ചു !  അപ്പോൾ ഈ വാദത്തിലൂടെ താങ്കളും നല്ല ബിദ ഇയായില്ലേ ??? സുന്നികളെ ബിദ് അത്തുകാർ എന്ന് വാദിക്കുമ്പോൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുകയല്ലേ മൗലവീ താങ്കൾ ???? കാരണം എത്രയോ നല്ല ബിദ് അത്തുകൾ നിങ്ങൾ ചെയ്യുന്നു !! ജാമിഅ ഹിന്ദിയ നിങ്ങളുടെ സ്ഥാപനമല്ലേ ! ഈ പേരിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ ഒരാളും തന്നെ ഇങ്ങനെയൊന്ന്  മതത്തിന്റെ പേരിൽ സ്ഥാപനം നടത്തിയിട്ടില്ല !!!! ഇതല്ലെ ?!  നിങ്ങളുടെ ഭാഷയിൽ പച്ച തനി ബിദ് അത്ത് ????

*(07) :-* ❓ബിദ് അതുൻ ഹസനയെന്നാൽ മദ്രസയും , കിതാബുണ്ടാക്കലുമാണെന്നും ഇത് പോലെ‌ നബിദിനാഘോഷവും ഈ ഗണത്തിൽ പെടുമെന്ന് ആരും പഠിപ്പിക്കുന്നില്ലെന്ന്  മൗലവി പറയുമ്പോൾ  ബഹുമാനപ്പെട്ട ഇമാം നവവി (റ) വിന്റെ ഉസ്താദായ ഇമാം  അബൂശാമ (റ)  പുത്തനാചാരങ്ങൾ അതായത് ബിദ് അത്തുകൾ വിവരിക്കാൻ മാത്രം രചിക്കപ്പെട്ട "കിതാബുൽ ബാഇസിൽ" മൗലിദാഘോഷത്തെ നല്ല കാര്യമായി  പഠിപ്പിക്കുന്നു !!!! മൗലവിക്കെന്ത് പറയാനുണ്ട് ????? താങ്കളുടെ ഇത്തരം  കളവുകൾ  ഇനിയും മുഖാമുഖ വേദികളിൽ  ആവർത്തിക്കുമോ ????

*അബൂ ശാമ (റ) വിന്റെ വരികൾ ശ്രദ്ധിച്ചാലും*

"""നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ്  നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്‌.  അത് അള്ളാഹുവിന്റെ റസൂലിനെ (സ്വ)  അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാണ്." (കിതാബുൽ ബാഇസ്)"""""

*(08 ) :-* ❓ബിദ് അതുൻ ഹസന എന്നത് ജാഹിസും  സുന്നത്തിന്റെ ഗണത്തിൽ പെടുന്നതാണെന്നതും എന്നതിന്ന് പണ്ഡിതന്മാർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്ന് ഇക്കഴിഞ്ഞ മലപ്പുറം മുഖാമുഖത്തിൽ വെച്ച് (30-10-2018)  ഒരു മുത അല്ലിം കുട്ടി നിരവധി പ്രമാണങ്ങൾ നിരത്തി തെളിയിച്ചപ്പോൾ അന്തം വിട്ട് മേൽപ്പോട്ട് നോക്കി നിന്നതല്ലാതെ എന്ത് ഖണ്ഡനമുണ്ട് മൗലവീ താങ്കൾക്ക് ???? നല്ല ബിദ് അത്ത് സുന്നത്താണെന്ന പണ്ഡിത ഏകോപനത്തെ താങ്കൾ പൊളിക്കുമോ ??????

*(09) :-* ❓അമലുൽ മൗലിദിന്റെ അസ് ല് ബിദ് അതുൻ ഹസനയാണെന്നും മൂന്ന് നൂറ്റാണ്ടിന്ന് ശേഷം വന്നതാണെന്നും അസ്ഖലാനിയുടെ ഫത് വ മൗലവി വായിക്കുമ്പോൾ അതിന്റെ തൊട്ട് മുകളിലായി  മൗലിദാഘോഷം സുന്നത്തിലോ കിതാബിലോ അസ് ല് ഇല്ലെന്ന ഫാകിഹാനിയുടെ വാദം എടുത്ത് വെച്ച് ഇമാം സുയൂതി (റ) തന്നെ   മൗലിദിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വ  കൊടുത്തത് എന്തിന്ന് മറച്ച് വെക്കുന്നു ?????

മൗലിദാഘോഷത്തിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്ന് തന്നെയാണെന്ന് അസ്ഖലാനി ഇമാമിന്റെ ഫത് വ പ്രസ്തുത അൽ ഹാവിയിലെ ഭാഗം 

هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ، وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ، وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،

അപ്പോൾ വ്യക്തമല്ലേ അടിസ്ഥാനം സുന്നത്തിൽ നിന്നും അസ് ലു അമലുൽ മൗലിദ് അതായത് മൗലിദാഘോഷത്തിന്റെ ഇന്നത്തെ രൂപത്തിലും ശൈലിയിലും നബിയുടെയും സ്വഹാബത്തിന്റേയും കാലത്തില്ല പക്ഷെ നബിദിനം സ്വഹാബത്ത് എല്ലാ തിങ്കളാഴ്ചയും പ്രത്യേകമായി പരിഗണിച്ചു സൽകർമ്മങ്ങൾ ചെയ്തു , നബി സ്വ തന്നെ ആടിനെ അറുത്ത് വിതരണം ചെയ്തു , റബീഉൽ അവ്വൽ 12 ന്ന്  നബി (സ്വ) ഹിജ്റ മദീനയിലെത്തിയപ്പോൾ ഹബീബ് (സ്വ)  യാകുന്ന അനുഗ്രഹത്തിന്ന് ഷുക്റ് ചെയ്യൽ നിർബന്ധമാണെന്ന പാട്ട് പാടി (ത്വല അൽ ബദ്റു അലൈനാ) സ്വഹാബത്ത് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷത്തോടെ ആഘോഷിച്ചു,  മറ്റൊരവസരത്തിൽ സ്വഹാബത്ത് കൂട്ടമായി ഇരുന്ന് അമ്പിയാക്കളുടെ മദ് ഹേ ജലസ സംഘടിപ്പിച്ചു ഈ സദസ്സ് കണ്ട നബി (സ്വ) അവിടെക്ക് വരുകയും ഹബീബ് (സ്വ) യുടെ  മദ് ഹ് നബിതങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് പറയുകയും ഇതൊക്കെ നല്ല കാര്യമാണെന്ന് അംഗീകരിക്കുകയും ചെയ്തു.  ഇതിൽ നിന്നൊക്കെ നബിദിനാഘോഷമെന്ന നബി സ്വ യെ ക്കൊണ്ട് സന്തോഷപ്രകടനം ചെയ്യലും അനുഗ്രഹത്തിന്ന് നന്ദി പ്രകടനം  നടത്തലും , കൂട്ടമായി മദ് ഹ് മജ് ലിസ് സംഘടിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനം ദീനിൽ സ്ഥിരപ്പെട്ടു എന്നല്ലേ മനസ്സിലാകുക????

*(10) :-*❓ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ???

നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി നിങ്ങളും നൽകിയല്ലോ !! (ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം   നമ്മൾ സ്വീകരിച്ചു !!! നിങ്ങളും സ്വീകരിച്ചു

ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതും അത് നിർബന്ധമാണെന്ന് പാടിയതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂടാ ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ  ശൈലിയിലോ രൂപത്തിലോ ഷറഹ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി പ്രത്യേക സമയത്തോ മാസത്തിലോ  ചെയ്യുന്നതെങ്ങനെ അനിസ്ലാമികമാകും ????

*(11) :-*❓ മൗലിദാഘോഷം വരുമ്പോൾ മാത്രം നബി (സ്വ) യും സ്വഹാബത്തും ചെയ്തത് മാത്രമേ മുജാഹിദുകളായ ഞങ്ങൾ ചെയ്യാറുള്ളൂ എന്ന് പറഞ്ഞ് എന്തിന്ന് ജനങ്ങളെ വഞ്ചിക്കണം ??? ഇതാ തറാവീഹിലും കൂടി നിങ്ങൾ ചെയ്യുന്നത് നോക്കൂ

നിങ്ങൾ പറയുന്നു  നബി (സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ  കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ‌നിസ്ക്കരിക്കുന്നു , എന്നാൽ നബി (സ്വ) റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇതാകട്ടെ ഉമർ (റ ) കൊണ്ട് വന്ന നല്ല ബിദ് അത്തുമാകുന്നു  ഈ ബിദ് അത്ത് നിങ്ങളെന്തിന്ന് ചെയ്യണം ??? നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ

അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞ ഹദീസിൽ  4+4 +3=11 എന്ന രീതിയിലാകുന്നു അതായത് ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ  ഇതിന്നും  നബി മാതൃക വേണ്ടെ ?????

അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ എന്നല്ലേ നിങ്ങൾ കൊണ്ട് വന്ന 11 ന്റെ ഹദീസിലുള്ളത്  അപ്പൊൾ റമളാൻ അല്ലാത്ത കാലത്ത് നബി മാതൃക വേണ്ടെ ??????

അത് പോലെ നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു???

*അപ്പോൾ ജുമുഅ ഖുതുബയിലും , തറാവീഹിലും വ്യക്തമായി നബി (സ്വ) യുടെ മാതൃകയോ സ്വഹാബത്തിന്റെ ചര്യയോ നിങ്ങൾ ഫോളൊ ചെയ്യുന്നില്ലെന്ന് സുവ്യക്തം!!!!*

*കാര്യം ചുരുക്കം!!! ഹബീബായ (സ്വ) യുടെ തിരുനബിസ്നേഹ പ്രകടനമാകുന്ന മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയ ഉസൂലുണ്ടാക്കി മുഖാമുഖ വേദികളിൽ ഇറങ്ങിത്തിരിക്കുന്നത് വ്യക്തമായ പ്രവാചക വിരോധവും ഇബ്ലീസിന്റെ പണിയുമാണെന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.*

തെറ്റിദ്ധരിച്ചവർ ഈ ചോദ്യങ്ങൾ മനസ്സിരുത്തി വിലയിരുത്തുക ! മുഖാമുഖ വേദികളിൽ ഫൈസൽ മൗലവിയോട് ചോദിക്കുക ???

*✍ written by - സിദ്ധീഖുൽ മിസ്ബാഹ് - 9072 784 786 / posted date : 03/10/2018*

മറുപടി - എഴുതി siddeequlmisbah@gmail.com ലേക്ക് mail ചെയ്യുമല്ലോ

Saturday, 2 December 2017

ഈദ് മീലാദുന്നബി (സ്വ) ഗോവയിൽ നിന്നും

*_______🔽ഈദ് മീലാദുന്നബി (സ്വ) വാസ്കോഡ ഗാമ ഗോവയിലെ വിശേഷങ്ങൾ*

*സിദ്ധീഖുൽ മിസ്ബാഹ് ✒ ഈദ് മീലാദ് പ്രോഗ്രാം ഗോവയിൽ നിന്നും*🍁🍁

*ഇവിടെ ഇന്നായിരുന്നു നബിദിനം 02/12/2017 - ശനി*

*ഗോവയിലേ വളരെ പ്രധാന സിറ്റിയും മുസ്ലിമീങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുകയും ചെയ്യുന്ന സ്ഥലമാണ് വാസ്കോഡ ഗാമ സിറ്റി (സൗത്ത് ഗോവ ഡിസ്റ്റ്രിക്റ്റ്) , സിറ്റിയിലെ ആകെയുള്ള വലിയ ജുമുആ മസ്ജിദാണ് മദീന മസ്ജിദ് വാസ്കോ , മാശാ അല്ലാഹ് ഹബീബായ (സ്വ) യുടേയും , ഗൗസുൽ അഹ്ലം ജീലാനി (റ) വിന്റെയും ഷറഫാക്കപ്പെട്ട താടി രോമങ്ങൾ ഈ മസ്ജിദിൽ വർഷങ്ങളായി സൂക്ഷിച്ച് വരുന്നു അൽഹംദുലില്ലാഹ് എല്ലാ വർഷവും റബീഉൽ അവ്വൽ 12 ന്ന് സുബ് ഹി നമസ്ക്കാരം കഴിഞ്ഞ് സലാം ബൈത് ചൊല്ലിയിട്ടാണ് ഇത് സിയാറത്ത് ചെയ്യാനുള്ള അവസരം. അൽഹംദുലില്ലാഹ് !!! ഞാനും കണ്ടും അൽഹംദുലില്ലാഹി സുമ്മ അൽഹംദുലില്ലാഹ്!!! , കേരളത്തിലുള്ള പോലെ  സനദ് വാദികളില്ലാത്തത് കൊണ്ട്  എല്ലാവരും ഇതിനെ ആദരിക്കുകയും  ബഹുമാനിക്കുകയും ചെയ്യുന്നു. മുഹ്മിനീങ്ങൾ അങ്ങനെയാണല്ലോ ഹബീബുമായി (സ്വ) ബന്ധപ്പെട്ട വിഷയമോ മുഹ്മിനീങ്ങളുടെ ഖൽബതിലേക്ക് പെട്ടെന്ന് ആഘർഷിക്കും അതിൽ സനദോ , മുതവാതിറോ ഒന്നും തന്നെ പ്രശ്നമില്ല !! ഇനി ഈ താടി രോമങ്ങളെങ്ങാനും കാരന്തൂർ മർകസിലെത്തിയാൽ അന്ന് മുതൽ കുറച്ച് ഫിത്നക്കമ്പനികൾ ഗോവയിൽ എപ്പോ തമ്പടിച്ചു എന്ന് നോക്കിയാൽ മതി ഹ ഹ ഹ* !!!!!!!

*റബീഉൽ അവ്വൽ 01 ആകുന്നതിന്ന് മുമ്പ് തന്നെ ജുമുഅക്ക് പള്ളിയിലെ ഹാഫിൾ ജി ഹബീബായ (സ്വ) യുടെ ഈദ് മീലാദ് വിളമ്പരം ചെയ്തിരുന്നു . ഹനഫികളെ സമ്പന്ദിച്ചടുത്തോളം‌ രണ്ട് പെരുന്നാളാഘോഷത്തേക്കാൾ വലിയ ആഘോഷമാണ് നബിദിനാഘോഷം‌.*

*ഈ വർഷത്തെ പ്രത്യേകത മദീന മസ്ജിദ് വാസ്കോയിൽ ഉണ്ടായത് 1917 ലാണ് ആ വർഷം മുതൽക്ക് തന്നെ നബിദിനാഘോഷം വളരെ ഭംഗിയായി നടന്ന് വരുന്നു , അത് കൊണ്ട് തന്നെ മദീനാ മസ്ജിദിന്ന് ഈ വർഷത്തെ നബിദിനാഘോഷം 100 ആം വാർഷികമാണ്. അത് കൊണ്ട് തന്നെ വാസ്കോഡ ഗാമ സിറ്റി എല്ലാ വർഷവും അലങ്കരിക്കുന്നതിലേക്കാളുപരി ഈ വർഷം ഒന്ന് കൂടി വിപുലമാണ്‌‌.*

*റബീഉൽ അവ്വൽ 11 അസ്തമിച്ച രാത്രി മസ്ജിദ് മുഴുവനായും ഓപണാക്കിയിടും കാരണം രാത്രി മുതൽക്ക് തന്നെ ഇബാദത്തുകളാൽ മുഹ്മിനീങ്ങളിവിടെ  ഹയാത്താക്കുന്നു , പിന്നെ സുബ് ഹിയോടടുത്ത സമയത്ത് മൗലിദും ശേഷം നിസ്കാരം , ദുആ  പിന്നെ എല്ലാവരും എഴുന്നേറ്റ് നിന്ന്  ഒന്ന് വലത്തോട്ട് ചെറുതായി തിരിഞ്ഞ് നിന്ന് ഉറുദുവിൽ സലാം ബൈത്ത് നടക്കും  ശേഷം ഹബീബായ (സ്വ) യുടേയും , ഗൗസുൽ അഹ്ലം  ജീലാനി (റ) വിന്റേയും ഷറഫാക്കപ്പെട്ട താടി രോമങ്ങൾ സിയാറത്തിന്ന് വേണ്ടി പുറത്തെടുക്കും. സിയാറത്ത് കഴിഞ്ഞ് വരുന്നവർക്ക് തബറുഖും, പള്ളിയിൽ നിന്ന് തന്നെ നാസ്തയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു*

*ജുലൂസെ ഈദ് മീലാദും മീലാദ് ജലസയും വൈകുന്നേരമാണ് രണ്ടും വ്യത്യാസമുണ്ട് ഒന്ന് റബീഉൽ അവ്വൽ 12 ന്ന് വൈകുന്നേരം‌ നടക്കുന്ന പടു കൂറ്റൻ റാലി ഇതിന്ന് വേണ്ടി വലിയൊരു സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത് വാഹനങ്ങൾക്ക് ഒരു തടസ്സവും ഇല്ല കാരണം ടൗണിലൂടെ രണ്ട് റോഡുകളുണ്ട് , ചെറിയ റോഡും വലിയ റോഡും ഈ സമയത്ത് എല്ലാ വാഹനങ്ങളും ഒരു റോഡിലൂടെ മാത്രം പോകുന്നു. റാലിയിൽ തബറുഖ് സുലഭമാണ് നാതേ ശരീഫ് കേൾക്കേണ്ടത് തന്നേയാണ് , റാലിക്ക്  ശേഷം മസ്ജിദിൽ മഗ്രിബിന്ന് ശേഷം രാത്രി വൈകും വരേ മൗലിദ് ജലസ, നാതെ ശരീഫ്, ഹുബ്ബുറസൂൽ പ്രഭാഷണം‌  മാശാ അല്ലാഹ് !!! ഹനഫികളുടെ ഹുബ്ബുറസൂൽ പ്രഭാഷണം കേൾക്കേണ്ടത് തന്നെയായിരുന്നു !!!!  അൽഹംദുലില്ലാഹ് ഹബീബായ (സ്വ) യുടെ ഈദ് മീലാദിന്ന് ഇത്രയും ആഘോഷത്തോടെ ഗോവയിലെ മുഹ്മിനീങ്ങളൊടൊപ്പം കൂടാൻ കഴിഞ്ഞല്ലോ!!!!*______🍁💐

സന്തോഷ പൂർവ്വം - സിദ്ധീഖുൽ മിസ്ബാഹ് - 09496210086

Wednesday, 29 November 2017

"നബിദിനാഘോഷം ജുമുഅ ഖുതുബയിൽ"

*""നബിദിനാഘോഷം ജുമുഅ ഖുതുബയിലും""*

*Siddeequl Misbah - ✒ 28/11/17 -*

*റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് വിരോധികളുടെ വാദമാണ് വെള്ളിയാഴ്ച നടത്തുന്ന നുബാതീ ഖുതുബയിൽ നബി (സ്വ) യുടെ മൗലിദിനെക്കുറിച്ച് പറയുന്നില്ല മറിച്ച് വഫാതിനെപ്പറ്റിയാണ് പറയുന്നത് അത് കൊണ്ട് നബിദിനാഘോഷം പാടില്ലെന്നും ദുഖാചരണമാണ് നടത്തേണ്ടതെന്നും !!!!!*

*എന്നാൽ ഈ വാദം ശുദ്ധ അസംബന്ധമാകുന്നു കാരണം ! നുബാതീ ഇമാമിന്റെ ഖുതുബ എത്ര ഏടുകളു ണ്ടെന്നത് അറിയാത്തത് കൊണ്ടാണിത്.  ""ദീവാനി ഖുതബ് ഇബ്നു നുബാതി"' അത് പോലെ "ഖുതുബതുൽ ഹറമൈനി" തുടങ്ങിയ നുബാതി ഇമാമിന്റെ തന്നെ ധാരാളം ഖുതുബയിൽ നബി (സ്വ) യുടെ മൗലിദ് പറയുന്ന ഖുതുബകൾ തന്നെയുണ്ട്  ഈ കുറിപ്പിന്റെ രണ്ടാം ഭാഗം ഇൻഷാ അല്ലാഹ് പ്രസിദ്ധീകരിക്കുമ്പോൾ അതുൾക്കൊള്ളിക്കുന്നതായിരിക്കും.

*എന്നാൽ  !! ഇവിടെ ഉദ്ധരിക്കാൻ പോകുന്നത് നബി (സ്വ) യുടെ ജന്മദിനം  ഈദാക്കാനുള്ള (ആഘോഷമാക്കാൻ) പറയുന്ന ഖുതുബയാണ്*

*കിതാബ് :* 

العلاَّمة الشّيخ محمد بن عمر بحرق الحضرمي الشافعي

قال في كتابه (حدائق الأنوار ومطالع الأسرار في سيرة النبي 
المختار)

مفتتحا بخطبتين، منقسما إلى قسمين، مشتملا على سيرتين، مشمولا إلى حضرتين.
فقسم في المبادىء والسّوابق، وقسم في المقاصد واللّواحق.
أمّا قسم المبادىء والسّوابق: فافتتحته بخطبة في التّعريف بمولده الشّريف، وقدره العليّ المنيف- وإن كان غنيّا عن التّعريف-  ينبغي أن يخطب بها في شهر مولده صلى الله عليه وسلم في  الجمع على المنابر،.، ويطرّز بقراءتها المحافل الشّريفة والمحاضر
(١/٤٦) حدائق الأنوار. 

*ഖുതുബ എങ്ങനെ തുടങ്ങണം എന്ന് പറയുന്ന ഖിസ്മാണ് : ഖുതുബകളെ അതിന്റെ തഅ്രീഫുകളിൽ   അലിയ്യുൽ മുനീഫായ റസൂലുള്ളാഹി (സ്വ) യുടെ  മൗലിദ് പറയൽ കൊണ്ടാവണം. ഇതിന്റെ  വിശദീകരണത്തിലിത് ആവശ്യമില്ലെങ്കിലും ശരി. ഇങ്ങനെ നബി (സ്വ) യുടെ മൗലിദ് നബി (സ്വ) യുടെ ജനിച്ച മാസത്തിൽ പറഞ്ഞ് കൊണ്ടുള്ള ഖുതുബ  എല്ലാ മിംബറിന്മേലിലും അനിവാര്യമായതാണ്.  മഹനീയമായ സദസ്സിലതിന്റെ ഭംഗി കൂട്ടുകയും വേണം.*
(ഹദാഇഖുൽ അൻ വാർ - ١/٤٦)

*ഖുതുബ*

القسم الأوّل قسم المبادى والسّوابق
خطبة في التّعريف بمولده الشّريف، وقدره العليّ المنيف
_____________________________
*ഹബീബായ (സ്വ) യുടെ മൗലിദ് കൊണ്ട് പറയുന്ന ഖുതുബ*⤵

*ആദ്യം ഹംദ് കൊണ്ട് തുടങ്ങി ദുആയിൽ അവസാനിക്കുന്ന ഖുതുബയുടെ പരിപൂർണ്ണ രൂപം താഴെ കൊടുക്കുന്നു. എല്ലാ ഇബാറത്തിന്റേയും അർത്ഥം വെക്കേണ്ടത് അത്യാവശ്യമല്ലെന്ന് കരുതി പ്രധാന ഭാഗം മാത്രം അർത്ഥം കൊടുക്കുന്നു ചുവടെ !!!*

الحمد لله بارئ أمشاج النّسم «١» ، وفاتق رتاج الكمم «٢» ، ومولج الأنوار في الظّلم، ومخرج الموجودات من العدم، خلق من صلصال «٣» كالفخّار آدم، ونجّى نوحا في السفينة من الغرق الّذي عمّ، وقال للنّار: كُونِي بَرْداً وَسَلاماً عَلى إِبْراهِيمَ [سورة الأنبياء ٢١/ ٦٩] وهي تضطرم، وسلّم موسى من سطوة فرعون ونجّاه من اليمّ، وأنطق عيسى في المهد ببراءة مريم، وختم الأنبياء بمحمّد صلّى الله عليه وعليهم أجمعين وسلّم، وجعله سيّد ولد آدم، وأمّته خير الأمم.
أحمده على ما رزق وأنعم، وأفوّض أمري إليه تعالى فيما قضى وأبرم.

وأشهد أن لا إله إلّا الله وحده لا شريك له، شهادة من آمن به وأسلم. وأشهد أنّ محمّدا عبده المصطفى المكرّم، ورسوله
المجتبى المعظّم؛ أرسله/ إلى كافّة العرب والعجم، واختصّه بأحسن الأخلاق والشّيم.
اللهمّ صلّ على محمّد وعلى آله أهل الفضل والكرم، وأصحابه الموفّين بالعهود والذّمم.
   
*നബിദിനം ഈദ് ആക്കാനുള്ള കൽപ്പന*⤵

فحقيقٌ بيومٍ كانَ فيه وجودُ المصطفى صلى الله عليه وسلم أَنْ يُتَّخذَ عيدًا، وخَليقٌ بوقتٍ أَسفرتْ فيه غُرَّتُهُ أن يُعقَد طالِعًا سعيدًا، فاتَّقوا اللهَ عبادَ الله، واحذروا عواقبَ الذُّنوب، وتقرَّبوا إلى الله تعالى بتعظيمِ شأن هذا النَّبيِّ المحبوب، واعرِفوا حُرمتَهُ عندَ علاّم الغيوب، "ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ
تَقْوَى الْقُلُوبِ")       ِ [سورة الحج ٢٢/ ٣٢]

*""ഹബീബായ (സ്വ) ജനിച്ച ദിവസം ആഘോഷമാക്കൽ ഏറ്റവും ബന്ധപ്പെട്ടതാണ്. ഈ ദിവസത്തിലാണ് നബി (സ്വ) യുടെ  പ്രകാശപൂരിതമായ മുഖം വെളിവായത് അത് കൊണ്ട് ആദിവസം വിജയ ശോഭയാക്കലും  അർഹമായതാണ്. അത് കൊണ്ട് ഓ അല്ലാഹുവിന്റെ അടയാറുകളെ  നിങ്ങൾ തഖ് വയുള്ളവരാവുക, തെറ്റുകളെ സൂക്ഷിക്കുകയും, ഈ ഹബീബായ (സ്വ) യുടെ ബഹുമാനം കൊണ്ട് അല്ലാഹുവിലേക്കടുക്കുകയും ചെയ്യുക , അല്ലാഹുവിന്റടുത്തുള്ള  നബി (സ്വ) യുടെ സ്ഥാനം അറിയുകയും ചെയ്യുക , "അല്ലാഹു ഖുർആനിലൂടെ പഠിപ്പിക്കുന്നു ""*

*"അള്ളാഹുവിന്റെ അടയാളങ്ങളെ വല്ലവനും ആദരിച്ചാൽ അത് ഖൽബിന്ന് തഖ്‌ വയുണ്ടാക്കുന്നതാണ്"*
(ഹദാഇഖ് - 1/54)

واعلموا أنّه ما أكرم أيّام مولده الشّريفة عند من عرف قدرها! وما أعظم بركتها عند من لاحظ سرّها!.
ففي شهر ربيع الأوّل انبثقت عن جوهرة الكون بيضة الشّرف.
وفي يوم الاثنين منه ظهرت الدّرّة المصونة من باطن الصّدف.
وفي يوم الاثنين منه ظهرت الدّرّة المصونة من باطن الصّدف.
وفي ثاني عشره أبرز سابق السّعد من كمون «١» العدم، وب (مكّة) المشرّفة أنجز صادق الوعد بمضمون الكرم. حملت به أمّه في شهر رجب الأصمّ، ومات أبوه وحمله ما استتمّ، ثمّ أدّت ما حملته من الأمانة آمنة، وكانت ممّا تشكوه الحوامل آمنة.
فحينئذ أسفر «٢» صبح السّعادة وبدا، وبشّرت طلائعه بطلوع شمس الهدى، وطوّق جيد الوجود بعقود الإفضال، ودارت أفلاك السّعود بقطب دائرة الكمال، فوضعته صلى الله عليه وسلم واضعا يديه على الأرض، رافعا رأسه إلى السّماء، مقطوع السّرّة، مختونا، منزّها عن قذر النّفاس، مكرّما. 
فأضاءت له قصور (بصرى) من أرض الشّام. وخمدت نار الفرس الّتي يعبدونها، ولم تخمد منذ ألف عام. وانشقّ لهيبته حين ولد إيوان كسرى. وتواصلت من الرّهبان والكهّان هواتف البشرى، وأشرقت مطالع الأنوار بميمون وفادته، وتعبّقت أرجاء الأقطار بطيب ولادته، وخرّت الأصنام على وجوهها إذعانا لسيادته.
فأرضعته ثويبة- مولاة عمّه- أيّاما، ثمّ تولّته حليمة السّعديّة رضاعا وفطاما، فشملتها/ البركات بحضانته، ولم تزل تتعرّف منه الخيرات في مدّته، فدرّ ثديها عليه بعد أن كان عاطلا، وجادت شارفها «١» باللّبن بعد أن كانت لا تروي ناهلا «٢» ، وأسرعت أتانها «٣» في السّير وقد كانت ثاقلا، وأخصبت بلادها وكانت قبل ذلك ماحلا.
ثمّ فصلته بعد أن تمّ له الحولان، وكان يشبّ شبابا «٤» لا يشبّه الغلمان، وظهرت لها في صغره مخائل «٥» نبوّته، وأخذه الملكان من بين الصّبيان، فشقّا من تحت صدره إلى سرّته، فاستخرجا منه علقة سوداء، وقالا: هذا حظّ الشّيطان، وغسلاه بماء الكوثر، ثمّ ختماه بالحكمة والإيمان.
قلت: المشهور في الأحاديث الصّحيحة أنّهما غسّلاه بماء زمزم. فلذلك جزم البلقينيّ وغيره من المتأخّرين أنّ ماء زمزم أفضل من الكوثر.
ثمّ ماتت لسنّ تمييزه أمّه، وكفله جدّه، ثمّ عمّه، ولم يزل صلى الله عليه وسلم ينشأ وعين العناية ترعاه وتحفظه ممّا يحذره ويخشاه، ومنحه الله تعالى منذ نشأ كلّ خلق جميل، وأحلّه من القلوب بالمحلّ الجليل، وعرف من بين أقرانه بالعفّة والصّيانة، وتميّز عند أهل زمانه بالصّدق والأمانة.
ولمّا أخذت مطالع بعثته في أفق سموّها، وآن لشمس نبوّته أن تطلع من علوّها؛ حبّبت إليه الخلوة للأنس بربّه. فكان يخلو في (حراء) ويتنعّم بقربه، وكانت تظهر له الأضواء والأنوار، وتسلّم عليه بالرّسالة الأحجار والأشجار.
ثمّ كان وحيه مناما، وتعليمه إلهاما، فكان لا يرى رؤيا إلّا جاءت مثل فلق الصّبح، ولا ينوي أمرا إلّا ظفر بالفوز والنّجح.
فلمّا بلغ الأربعين؛ جاءه جبريل الأمين من ربّه ذي الجلالة، بمنشور «١» النّبوّة والرّسالة، فأقرأه: اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ. خَلَقَ الْإِنْسانَ مِنْ عَلَقٍ. اقْرَأْ وَرَبُّكَ الْأَكْرَمُ. الَّذِي عَلَّمَ بِالْقَلَمِ. عَلَّمَ الْإِنْسانَ ما لَمْ يَعْلَمْ [سورة العلق ٩٦/ ١- ٥] .
فمكث صلى الله عليه وسلم ب (مكّة) ثلاث عشرة سنة، يدعوهم إلى سبيل ربّه بالحكمة والموعظة الحسنة، فامن به من سبقت له السّعادة في دار البقاء، وكذّب به من كتب عليه في الأزل الشّقاء.
ولعشر سنين من مبعثه الكريم؛ خصّه الله بالإسراء العظيم، فسار وجبريل مصاحب له إلى أعلى السّماوات العلى، وجاوز سدرة المنتهى، وشرف بالمناجاة في المقام/ الأسنى، ونال من القرب ما ترجم عنه: فَكانَ قابَ قَوْسَيْنِ أَوْ أَدْنى [سورة النّجم ٥٣/ ٩] .
ثمّ هاجر إلى دار هجرته، ومأوى أنصاره وأسرته، فسلّ سيف الحقّ من غمده، وجاهد في سبيل الله غاية جهده، حتّى فتح الله له أقفال البلاد، ومكّنه من نواصي العباد «١» ، وأظهر دينه على الدّين كلّه.
ثمّ توفّاه عند حضور أجله، إلى ما أعدّ الله له في جنّات النّعيم، من الكرامة والفوز العظيم.
فسبحان من حباه بأنواع الإكرام، وأرسله رحمة لجميع الأنام، وجعله سيّد ولد آدم ومعوّلهم، وخاتم النّبيّين وأوّلهم، ونسخ بشرعه الشّرائع، وملأ بذكره المسامع، وشرّف برسالته المنائر «٢» والمنابر، وقرن ذكره بذكره في لسان كلّ ذاكر، وذلّل كلّ صعب لطلّابه، وأمدّه بملائكته الكرام تجاهد في ركابه.
نسأل الله تعالى الّذي أكرمنا بظهوره، وأخرجنا من ظلمات الكفر بنوره: أن يجعلنا وإيّاكم ممّن شملته برحمته العناية، ولا حظته في جميع أحواله عين الرّعاية. وأن يشرّفنا في هذه الدّنيا بطاعته، واتّباع سنّته، واغتنام زيارته، ويحشرنا يوم القيامة في شفاعته وزمرته.
اللهمّ إنّا نتوجّه إليك، ونتشفّع إليك بحقّه عليك، فهو أوجه الشّفعاء لديك، وأكرم الخلق عليك: أن لا تدع لنا ذنبا إلّا غفرته، ولا همّا إلّا فرّجته، ولا ضرّا إلّا كشفته، ولا عدوّا إلّا كفيته، ولا شرّا إلّا صرفته، ولا خيرا إلّا يسّرته، ولا واليا إلّا أصلحته، ولا مجاهدا في سبيلك إلّا نصرته، ولا طالبا للخير إلّا أعنته، ولا حاجة هي لك رضى إلّا قضيتها. يا أرحم الرّاحمين.
(حدائق الأنوار ومطالع الأسرار في سيرة النبي المختار).  (١/٥٣,٥٤,٥٥,٥٦,٥٧,٥٨)✒⤴ _______________________

*Siddeequl Misbah - ✒ 09496210086*
കൂടുതൽ വായനക്കായി
sunniknowledge.blogspot.com ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക_______

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate