Showing posts with label റജബ് മഹത്വവും ആരാധനയും. Show all posts
Showing posts with label റജബ് മഹത്വവും ആരാധനയും. Show all posts

Saturday, 11 April 2020

"റജബ് മഹത്വവും ആരാധനയും" തെളിവുകാലുടെ സമാഹാരം

🔮______________________🔮
*""റജബ്  - മഹത്വവും - ആരാധനയും""""*

*തെളിവുകളുടെ സമാഹാരം*✍🏻👇🔍🔎

*നന്മമുടക്കികളുടെ തെറ്റിദ്ധരിപ്പിക്കലിൽ പെട്ട്  മഹത്വമേറിയ മാസം പാഴാക്കിപ്പോകരുത്*

*തെറ്റിദ്ധരിപ്പിക്കുന്ന ദുർന്യായങ്ങൾക്ക്   ഖണ്ഡനവും - പഠിതാക്കൾക്ക് പഠനാർഹമായ ലേഖനവും*

*സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് - തെളിവുകൾ ചുവടെ --------- 🔮🔎🔍 താഴെയുള്ള (07) വിഷയങ്ങളിൽ ക്ലിക്ക് ചെയ്യൂ വായിക്കൂ , പഠിക്കൂ, ഷെയർ ചെയ്യൂ!!! കോപി പെയിസ്റ്റ് ചെയ്യൂ*👇👇_______

(01) -
 http://sunniknowledge.blogspot.com/2018/03/blog-post_71.html
 *ഇസ്റാഅ്  മിഅ്റാജ്*

(02) -
 http://sunniknowledge.blogspot.com/2018/03/blog-post_21.html
*റജബ് മാസം - "സ്വർഗ്ഗത്തിലെ നദി"*

(03) -
 http://sunniknowledge.blogspot.in/2017/04/blog-post_49.html?m=1
*റജബ് നോമ്പ് വിരോധം പറയുന്നവർ ശരീഅത്തറിയാത്ത വിഡ്ഡിവാദികൾ - ഫതാവൽ കുബ്ര (ഇബ്നു ഹജർ - റ)*

(04) -
 http://sunniknowledge.blogspot.in/2017/04/blog-post_35.html?m=1
*റജബ് നോമ്പ് അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുന്ന കാപട്യന്മാർക്ക് മറുപടി*

(05) -
 http://sunniknowledge.blogspot.com/2018/03/blog-post_16.html
*മിഅ്റാജ് നോമ്പ് സുന്നത്താണ്*

(06) -
 http://sunniknowledge.blogspot.in/2017/04/blog-post_95.html?m=1
*റജബ് നോമ്പ് നന്മ മുടക്കികൾക്ക് ഫതാവയിലെ മറുപടി കുറിക്ക് കൊള്ളുന്നു*

(07) - http://sunniknowledge.blogspot.in/2017/04/blog-post_25.html?m=1
*റജബ് നോമ്പ് ഫതാവൽ കുബ്രയിലെ ഇബാറത്ത്*
_________________🔮🔎🔍👍🏻

✍🏻 ദുആ വസ്വിയ്യത്തോടെ - സിദ്ധീഖുൽ മിസ്ബാഹ് - (Admin of Sunni knowledge Islamic blog - 8891 786 787)________👍🏻👍🏻💐

Monday, 26 March 2018

റജബ് - തെളിവുകളുെ സമാഹാരം

🔮______________________🔮
*""റജബ്  - മഹത്വവും - ആരാധനയും""""*

*തെളിവുകളുടെ സമാഹാരം*✍🏻👇🔍🔎

*നന്മമുടക്കികളുടെ തെറ്റിദ്ധരിപ്പിക്കലിൽ പെട്ട്  മഹത്വമേറിയ മാസം പാഴാക്കിപ്പോകരുത്*

*തെറ്റിദ്ധരിപ്പിക്കുന്ന ദുർന്യായങ്ങൾക്ക്   ഖണ്ഡനവും - പഠിതാക്കൾക്ക് പഠനാർഹമായ ലേഖനവും*

*സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് - തെളിവുകൾ ചുവടെ --------- 🔮🔎🔍 താഴെയുള്ള (07) വിഷയങ്ങളിൽ ക്ലിക്ക് ചെയ്യൂ വായിക്കൂ , പഠിക്കൂ, ഷെയർ ചെയ്യൂ!!! കോപി പെയിസ്റ്റ് ചെയ്യൂ*👇👇_______

(01) -
 http://sunniknowledge.blogspot.com/2018/03/blog-post_71.html
 *ഇസ്റാഅ്  മിഅ്റാജ്*

(02) -
 http://sunniknowledge.blogspot.com/2018/03/blog-post_21.html
*റജബ് മാസം - "സ്വർഗ്ഗത്തിലെ നദി"*

(03) -
 http://sunniknowledge.blogspot.in/2017/04/blog-post_49.html?m=1
*റജബ് നോമ്പ് വിരോധം പറയുന്നവർ ശരീഅത്തറിയാത്ത വിഡ്ഡിവാദികൾ - ഫതാവൽ കുബ്ര (ഇബ്നു ഹജർ - റ)*

(04) -
 http://sunniknowledge.blogspot.in/2017/04/blog-post_35.html?m=1
*റജബ് നോമ്പ് അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുന്ന കാപട്യന്മാർക്ക് മറുപടി*

(05) -
 http://sunniknowledge.blogspot.com/2018/03/blog-post_16.html
*മിഅ്റാജ് നോമ്പ് സുന്നത്താണ്*

(06) -
 http://sunniknowledge.blogspot.in/2017/04/blog-post_95.html?m=1
*റജബ് നോമ്പ് നന്മ മുടക്കികൾക്ക് ഫതാവയിലെ മറുപടി കുറിക്ക് കൊള്ളുന്നു*

(07) - http://sunniknowledge.blogspot.in/2017/04/blog-post_25.html?m=1
*റജബ് നോമ്പ് ഫതാവൽ കുബ്രയിലെ ഇബാറത്ത്*
_________________🔮🔎🔍👍🏻

✍🏻 ദുആ വസ്വിയ്യത്തോടെ - സിദ്ധീഖുൽ മിസ്ബാഹ് - (Admin of Sunni knowledge Islamic blog - 09496210086)________👍🏻👍🏻💐

Wednesday, 21 March 2018

മിഅ്റാജ് നോമ്പ് സുന്നത്താണ്

മിഅ്റാജ് നോമ്പ് സുന്നത്താണ്

നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബി(സ)യിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്.

ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് – മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്.

മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം.

അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം.

ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അമ്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)

നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.

മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).

അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.

അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി’അ് റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, ( ബാജൂരി:1/544, ഇആനത്:2/264, ഇഹ്യ : 1/328 കാണുക )

റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.

സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. ഫതാവല്‍ കുബ്റ 2/54 നോക്കുക.

ഇമാം ജൗസി(റ) ഉദ്ധരിക്കുന്നു.

عَنْ أَبِي هُرَيْرَةَ ، قَالَ : ” مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي نُزِلَ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ أَوَّلُ يَوْمٍ هَبَطَ فِيهِ ” .

അബൂഹുറൈറ (റ) വില്‍ നിന്ന്‌ നിവേദനം, നബി(സ) പറഞ്ഞു “ആരെങ്കിലും റജബ്‌ 27 ന്‌ നോമ്പനുഷ്‌ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന്‌ നല്‍കും”.

(ഇമാം ജൗസി - അൽ മുൻതളം ഫീ താരീഖിൽ ഉമം.)

ചരിത്രത്തിലെ മിക്ക കാര്യങ്ങളിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാകും. നബി(സ) ജനിച്ചത്, നുബുവ്വത് കിട്ടിയത്, ഹിജ്റ ചെയ്തത്, ഇതിലെല്ലാം ഇത്തരം അഭിപ്രായാന്തരങ്ങള്‍ കാണാം.
ചരിത്രകാരന്മാര്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപെടുത്തിയതു കൊണ്ട് അത് ഇപ്പോഴും വ്യക്തമല്ല എന്നര്‍ത്ഥമാക്കേണ്ടതില്ല.
ആരെങ്കിലും എപ്പോഴെങ്കിലും എതിരഭിപ്രായം പറയുകയോ രേഖപെടുത്തുകയോ ചെയ്താല്‍ ശേഷമുള്ളവര്‍ അത് എടുത്തുദ്ധരിക്കും, അതിന്‍റെ സത്യാവസ്ഥ വ്യക്തമാണെങ്കിലും.

കാലങ്ങളായി മുസ്ലിം ലോകം റജബ് 27 മിഅ്റാജിന്‍റെ ദിനമായി അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മഹാന്മാരായ ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ മിഅ്റാജ് ദിനം എന്ന നിലക്ക് അന്നു നോമ്പു നോല്‍ക്കല്‍ സുന്നത്താണെന്ന് രേഖപ്പെടുത്തുകയും ചെയ്ത സ്ഥിതിക്ക് അതില്‍ സംശയിക്കേണ്ടതില്ല.

*റജബ് 27 ൽ നോമ്പ് സുന്നത്താണെന്നതിന് 5 മാനങ്ങൾ നമുക്ക് കണ്ടെത്താനാകും.*

1) നോമ്പ് ഹറാമല്ലാത്ത ഏതു ദിവസവും നിരുപാധിക സുന്നത്ത് നോമ്പ് അനുഷ്ടിക്കാം.

2) എല്ലാ മാസവും അവസാനത്തെ മൂന്നു ദിവസങ്ങള്‍ നോമ്പു നോല്‍ക്കല്‍ സുന്നത്താണ്. ചില മാസങ്ങളില്‍ 29 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ എന്നതിനാല്‍ സൂക്ഷ്മതക്കു വേണ്ടി 27ലും നോല്‍ക്കാവുന്നതാണ്.

3) യുദ്ധം ഹറാമായ നാലു മാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നത് പ്രത്യേകം സുന്നത്താണ്.

4) റജബ് മാസത്തില്‍ നോമ്പിനു പ്രത്യേക സുന്നത്തുണ്ട്

5) റജബ് 27നു നോമ്പ് നോല്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസ് പ്രസിദ്ധരായ പണ്ഡിതന്മാര്‍ റിപോര്‍ട്ടു ചെയ്യുകയും വിശ്വാസ യോഗ്യരായ ഫുഖഹാക്കള്‍ അവരുടെ കിതാബുകളില്‍ അത് സുന്നത്താണെന്നു രേഖപ്പെടുത്തുകയുo ചെയ്തിട്ടുണ്ട്.
_________________________!!!!!!!!!!!!!!!!

ഇസ്റാഅ് മിഅ്റാജ്

"ഇസ്റാഅ്  മിഅ്റാജ്"
________________________✍🏻

ലോക ചരിത്രത്തില്‍ റജബ് 27നെ പോലെ സംഭവ ബഹുലമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. ഇനി അങ്ങനെ ഒരു ദിനം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കേണ്ടതുമില്ല. കാരണം റജബ് 27ന് മാഹാത്മ്യം ലഭിക്കാന്‍ നിദാനമായ ചരിത്ര പുരുഷന്‍ ഭൗതിക ലോകത്ത് നിന്ന് വിട പറഞ്ഞു എന്നതു മാത്രമല്ല അതുപോലുള്ള ഒരു വ്യക്തി ലോകത്ത് ഇനി ജാതനാകില്ല എന്നതുകൂടിയാണ്.

ഇസ്‌റാഅ് (ശാരീരിക നിശായാത്ര) സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം ലോകത്ത് സംഭവിച്ചതാണ്. ഇത് ഖുര്‍ആന്‍ കൊണ്ട് വ്യക്തമാക്കപെട്ടതുമാണ്. അല്ലാതെ ഒരു ഉറക്കച്ചടവിനിടെ കണ്ട സ്വപ്‌നമോ ആലസ്യത്തില്‍ കണ്ട കിനാവോ അല്ല. മറിച്ച് പച്ച യാഥാര്‍ഥ്യം. വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ഇസ്‌റാഇലൂടെ പറഞ്ഞു’മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് തന്റെ ദാസനെ രാത്രിയില്‍ (അല്‍പസമയത്തിനുള്ളില്‍) നടത്തിയ ഒരുവന്റെ വിശുദ്ധി(പ്രകടിപ്പിക്കുന്നു)’. ഇതൊരു സ്വപ്‌നമാണങ്കില്‍ എങ്ങനെ ഒരു അമാനുഷിക സംഭവമായി മാറും…! സ്വപ്‌നത്തില്‍ ഈരേഴ് പതിനാല്‍ ലോകവും ചുറ്റിതിരിഞ്ഞ് തിരിച്ചെത്താന്‍ പട്ടുമെത്ത വിരിച്ച് കിടക്കുന്ന പണക്കാരനും പായ പോലും വിരിക്കാനില്ലാത്ത പാമരനും നിമിഷങ്ങള്‍ മതി. പിന്നെ എങ്ങനെ സര്‍വ ലോകര്‍ക്കുമിറങ്ങിയ വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിന് പ്രസ്താവ യോഗ്യത ലഭിക്കും. ആയത്തില്‍ അല്ലാഹു ഒരു സാധാരണ പദപ്രയോഗത്തിലൂടെ അല്ല ഇതിനെ അവതരിപ്പിച്ചത്. ‘സുബ്ഹാന’ എന്ന പ്രയോഗം സാധാരണ സംഭവങ്ങളുടെ അല്ലങ്കാരമല്ല. ‘തഅജുബ് (ആശ്ചര്യ പ്രകടനം)ന്റെ ഒരു അനിശ്ചിത പദമാണിത്. ഒരു സ്വപ്‌നയാത്രയില്‍ ഒരാള്‍ ഈ ഭൂമി ചുറ്റി എന്നതൊരു ആശ്ചര്യമാണോ? അത് പറയാന്‍ ‘സുബ്ഹാന’ എന്ന ആശ്ചര്യ ചിഹ്നം ഉപയോഗിക്കേണ്ടതുണ്ടോ? സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് ഇതില്‍ ചിന്തിക്കേണ്ടതില്ല.

സര്‍വലോക രക്ഷിതാവിനെ കാണാന്‍ പോകുമ്പോള്‍ സര്‍വമാന തയാെറടുപ്പുകളും അശ്‌റഫുല്‍ ഖല്‍ഖ് ചെയ്തിരുന്നു. മലക്കുകള്‍ ഇറങ്ങിവന്ന് തിരുനബി(സ)യെ മസ്ജിദുല്‍ ഹറാമിലേക്ക് കൊണ്ടുപോയി സംസം കിണറിനരികില്‍ മലര്‍ത്തി കിടത്തി. ജിബ്‌രീല്‍(അ)ന്റെ കാര്‍മികത്വത്തില്‍ ഹൃദയ ശസ്ത്രക്രിയ നടന്നു. കീറി മുറിക്കാനും കൂട്ടിക്കെട്ടാനും സമകാലികതയിലെ ഉപകരണങ്ങളുടെയോ ആധുനികതയുടെ അകമ്പടിയുടെയോ സഹായമാവശ്യമില്ലായിരുന്നു ഈ ശസ്ത്രക്രിയക്ക്. തികച്ചും അസാധാരണമായിരുന്നു ആ ഓപ്പറേഷന്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജിബ്‌രീല്‍(അ) അശ്‌റഫുല്‍ ഖല്‍ഖിനെ മസ്ജിദുല്‍ ഹറാമിന്റെ പുറത്തേക്കാനയിച്ചു. അവിടെ യാത്രാ വാഹനം തയ്യാറാക്കപ്പെട്ടിരുന്നു. കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതുമായ ഒരു മൃഗം. ബുറാഖ് എന്നാണ് ആ വാഹനം വിശേഷിപ്പിക്കപ്പെടുന്നത്. വേഗത വിവരണാതീതമാണ്. പോകും വഴി യാത്രാ സംഘം മസ്ജിദുല്‍ അഖ്‌സയില്‍ ഇറങ്ങി. സിയാറത്തും പ്രവാചക സംഗമവും കഴിഞ്ഞതിന് ശേഷം യാത്ര തുടര്‍ന്നു.

തുടര്‍ന്നങ്ങോട്ടുള്ള യാത്ര മിഅ്‌റാജാണ്. ഇസ്‌റാഅ് മാത്രമേ ശാരീരികമുള്ളൂ എന്ന് പറയാനൊക്കില്ല. മിഅ്‌റാജും പ്രവാചകന്മാരുടെ സംഗമവും കേവലം ആത്മാക്കളുടെ സംഗമമായിരുന്നില്ല മറിച്ച് ശാരീരികം തന്നെയായിരുന്നു. കാരണങ്ങള്‍ പലതുമുണ്ട്. കേവല ബുദ്ധികൊണ്ട് തന്നെ നമുക്കിത് വ്യക്തമാവും. പോകുന്ന വഴിക്ക് അശ്‌റഫുല്‍ ഹല്‍ഖ് ഇബ്‌റാഹീം നബി(അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരി ഇരിക്കുന്നതും മൂസ നബി(അ) നിസ്‌ക്കരിക്കുന്നതും അങ്ങനെ പല പ്രവാചകന്മാരുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കണ്ടിരുന്നു എന്നത് പ്രാമാണികമാണ്. ശരീരമില്ലാതെ ആത്മാക്കള്‍ ചാരി ഇരിക്കുന്നതും സുജൂദും റുക്കൂഉം ചെയ്യുന്നതുമെങ്ങിനെ!?

ലോക നിഗൂഢതകള്‍ അശ്‌റഫുല്‍ ഖല്‍ഖിന് മുമ്പില്‍ തിരശ്ശീല നീക്കി പുറത്ത് വരുന്നതായിരുന്നു ഈ യാത്ര. അവിടുത്തെ മുമ്പില്‍ എല്ലാ രഹസ്യങ്ങളും പരസ്യമാക്കപ്പെട്ടു. യുഗങ്ങള്‍ക്ക് മുമ്പുള്ള ചരിത്രങ്ങളും സംഭവവികാസങ്ങളും സംഭവ ദിവസം സംഭവസ്ഥലത്തെന്നപോലെ അവിടുത്തെ മുമ്പില്‍ പ്രത്യക്ഷപെട്ടു. ഓരോ പ്രവാചകന്മാരെ കാണുമ്പോഴും അവരുടെ ജീവിതവും ചരിത്രവും തിരുനബിക്ക് മുമ്പില്‍ അനാവൃതമായി.

ഭൂമിയിലെ അനേകം ദൃഷ്ടാന്തങ്ങള്‍ ഇസ്‌റാഇലൂടെ കണ്ടു. ആകാശ പഠനം മിഅ്‌റാജിലൂടെയും കഴിഞ്ഞു. ഇനി മണ്ണിലോ വിണ്ണിലോ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തി സയന്‍സിന്റെയോ ടെക്‌നോളജിയുടേയോ വലിപ്പം പറഞ്ഞ് ആര്‍ക്കും അശ്‌റഫുല്‍ ഖല്‍ഖിന്റെ മുമ്പില്‍ വീരവാദം മുഴക്കാന്‍ സാധ്യമല്ല. അവിടുന്ന് അതിനെയെല്ലാം അതിജയിച്ചവരാണ്.
ഉമര്‍ ഖാളി പറയുന്നു ”അദൃശ്യ ലോകാത്ഭുതങ്ങള്‍ക്ക് അവിടുന്ന് ദൃക്‌സാക്ഷിയായി. നാസൂത്ത്, ജബറൂത്ത് രഹസ്യങ്ങളുടെ കലവറ അവിടുത്തെ മുമ്പില്‍ തുറക്കപ്പെട്ടു. സ്വര്‍ഗ, നരകങ്ങള്‍ പ്രത്യക്ഷമാക്കപ്പെട്ടു. അനുഗ്രഹങ്ങളും ശിക്ഷകളും ഏത് രൂപത്തിലാണെന്ന് കാണാറായി. ഒരു സംഘം കൃഷി ചെയ്യുകയും വിളയെടുക്കുകയും ചെയ്യുന്നു. വിളയെടുക്കുമ്പോഴേക്ക് വീണ്ടും നിലം കൃഷിചെയ്യേണ്ട പരുവത്തില്‍. ജിബ്‌രീല്‍(അ) വിശദീകരിച്ചു. ഇവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരാണ്”.

ഇവിടെ ചിലത് മനസ്സിലാക്കണം. വിമര്‍ശങ്ങള്‍ നേരിടുമ്പോഴേക്ക് അന്യന്റെ കൈയോ കാലോ വെട്ടലല്ല അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക എന്നതിന്റെ വിവക്ഷ. മറിച്ച് സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി മതത്തിനുപകരിക്കുന്ന രൂപത്തില്‍ തന്റെ ആയുസ്സും ആരോഗ്യവും ഉപയോഗപ്പെടുത്തലാണ്. വാളും പരിചയും ആയുധങ്ങളും എടുത്താലേ യുദ്ധങ്ങളും സമരങ്ങളും വിപ്ലവങ്ങളും സംഭവിക്കുകയുള്ളൂ എന്നത് ഇസ്‌ലാമിന്റെ മേല്‍ ആരോപിക്കുന്നത് ഇസ്‌ലാമറിയാത്ത ചില ഇസ്‌ലാമിസ്റ്റുകളുടെ ചീഞ്ഞളിഞ്ഞ ചിന്തയിലുദിച്ച അസംബന്ധ ആശയമാണ്.
മറ്റൊരു സംഘത്തെ നിറുത്തി തല പാറകൊണ്ട് ചതക്കുന്നു. നൊടിയിടയില്‍ തല പഴയത് പോലെ. വീണ്ടും ചതയ്ക്കല്‍. ജിബ്‌രീല്‍ പറഞ്ഞു: ഇവര്‍ നിസ്‌കാരത്തിന് മടിച്ചവരാണ്. നിസ്‌ക്കരിക്കുന്നതില്‍ തലക്ക് ഭാരം തോന്നിയവര്‍ക്കുള്ള ശിക്ഷ തല ചതയ്ക്കല്‍ തന്നെ. മറ്റൊരു സംഘം നാറുന്ന മാംസം വേവിക്കാതെ തിന്നുന്നു. അവരില്‍ പാചകം കഴിഞ്ഞ നല്ല മാംസം ഉണ്ട്. അവര്‍ അതില്‍ തൊടുന്നില്ല. വിശദീകരണം വന്നു. ഇവര്‍ വ്യഭിചാരികളാണ്. വിവസ്ത്രരായി ഔറത്ത് കാണിച്ച് നടക്കുന്ന ഒരു സംഘം. അവര്‍ സകാത്ത് നല്‍കാത്തവര്‍ ആണ്. മറ്റൊരു വിഭാഗത്തിന്റെ നാവും അധരങ്ങളും കത്തിക്കപ്പെടുന്നു. ഉടന്‍ പൂര്‍വ സ്ഥിതിയിലാവുന്നു. വീണ്ടും കത്തിക്കല്‍. സമൂഹത്തില്‍ ഛിദ്രത പരത്തി കലാപ പ്രസംഗം നടത്തുന്നവരാണെന്ന് വിശദീകരിക്കപ്പെട്ടു. വയറു വീര്‍ത്ത ഒരു സംഘമുണ്ട്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്ക് മറിഞ്ഞു വീഴുന്നു. ജിബ്‌രീല്‍ പറഞ്ഞു, ഇവര്‍ പലിശ തിന്നുന്നവരാണ് നബിയേ.

പലിശയും ബേങ്കും അന്യന്റെ സ്വത്തും ആയി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. പത്ത് മാസം ഗര്‍ഭം ചുമന്ന് നടക്കാന്‍ ഒരു സ്ത്രീ എത്രമാത്രം പ്രയാസപ്പെടാറുണ്ട്? അതിലും എത്രയോ ഭീകരമായിരിക്കുമിത്. ദശകങ്ങളോ ശതകങ്ങളോ സഹസ്രാബ്ദങ്ങളോ അല്ല. അറ്റമില്ലാത്ത കാലം ഈ ശിക്ഷയും പേറി നടക്കേണ്ടിവരും പലിശ തീനികള്‍. പലിശയുടെയും വേണ്ടാതീനങ്ങളുടെയും നടുത്തളത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്വന്തം ശരീരത്തെ ശിക്ഷയില്‍ നിന്ന് കാക്കല്‍ അവനവന്റെ ഉത്തരവാദിത്വമാണ് എന്ന ബോധമുണ്ടാകുന്നത് നല്ലതാണ്.

മിഅ്‌റാജ് നോമ്പ് പ്രത്യേകം സുന്നത്തുള്ളതാണ്. ഇമാം ഗസ്സാലി(റ) ഇഹ്‌യയില്‍ പത്തൊമ്പത് വാര്‍ഷിക പുണ്യ ദിനങ്ങളെണ്ണിയെതില്‍ റജബ് ഇരുപത്തിയേഴിനേയും എണ്ണിയതായി കാണാം. അന്ന് നോമ്പ് സുന്നത്തുണ്ടെന്ന് സമര്‍ഥിച്ചു കൊണ്ട് നബിയില്‍ നിന്ന് അബൂ ഹുറൈറ(റ)റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ)പറഞ്ഞു റജബ് ഇരുപത്തിയേഴിന് ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ 60 മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം എഴുതപ്പെടും(ഇഹ്‌യ). മിഅ്‌റാജ് കൊണ്ട് വിജയിക്കുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ..
_____________________✍🏻💐🌹

റജബ് - "സ്വർഗ്ഗത്തിലെ നദി"

റജബിന്റെ മഹത്വം 
_________________________

മഹത്വങ്ങളേറിയ റജബ് മാസം റമദാനിലേക്കുള്ള കവാടമായാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് റജബ് മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരു ഹദീസകളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പുരാതനകാലം മുതല്‍ക്കെ മുസ്‌ലിം ലോകം റജബ് മാസത്തിന് അത് അര്‍ഹിക്കും വിധം ആദരവ് നല്‍കിയിട്ടുണ്ട്.
ഹിജ്‌റ കലണ്ടര്‍ പ്രകാരം ഏഴാമതായാണ് റജബ്.

മഹത്വം കൂട്ടിക്കൊടുത്ത നാലു മാസങ്ങളിലൊന്നാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹറം എന്നിവയാണ് മറ്റു മൂന്ന് മാസങ്ങള്‍. ഈ നാലു മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാണ്. 

റജബിനെ സംബന്ധിച്ച് നബി(സ) തങ്ങള്‍ പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള്‍ വെളുപ്പും തേനിനേക്കാള്‍ മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബുമാസത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്ന് അല്ലാഹു അവന് വെള്ളം നല്‍കും. 

ഇനിയും നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരണി. നബി(സ) പറഞ്ഞു: റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമദാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്. അതായത് റജബ് വിത്ത് നടുന്നതിന്റെയും ശഅ്ബാന്‍ നനയ്ക്കുന്നതിന്റെയും റമദാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്. അഥവ റജബ് മാസത്തില്‍ പ്രത്യേകം ഇബാദത്തുകള്‍ ചെയ്ത് ശഅ്ബാന്‍ മാസത്തില്‍ അതിനെ പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ വിശുദ്ധ റമദാനില്‍ കൊയ്ത്ത് നടക്കുകയുള്ളു. 

വീണ്ടും നബി തങ്ങള്‍ പറയുന്നു: റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിന് മറ്റു സമുദായത്തേക്കാളുള്ള ശ്രേഷ്ഠത പോലെയാണ് മറ്റു മാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വം. 
പുണ്യങ്ങളുടെ പൂക്കാലമാവുന്ന റമദാന്‍ മാസത്തിലേക്കുള്ള ഒരുക്കങ്ങള്‍ റജബ് മാസം പിറന്നാല്‍ ഈ സമുദായത്തിലെ ഓരോ വ്യക്തിയും ചെയ്തിരിക്കണമെന്നാണ് മേല്‍ ഹദീസുകളിലൂടെ വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. 

ശൈഖ് ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. ശഅ്ബാന് സ്‌നേഹാദരവുകള്‍ക്കും റമദാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്.

അബൂബക്കറുല്‍ വര്‍റാക്ക് (റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ്: റജബ് കാറ്റിനെപ്പോലെയും ശഅ്ബന്‍ മേഘത്തെപ്പോലെയും റമദാന്‍ മഴയെപ്പോലെയുമാണ്. അല്ലാഹു തന്റെ അടിമകള്‍ക്ക് അവര്‍ ചെയ്യുന്ന നന്മകള്‍ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലം നല്‍കുമെങ്കിലും അത് റജബ് മാസത്തില്‍ 70 ഇരട്ടിയായും ശഅ്ബാനില്‍ 700 ഇരട്ടിയായും റമദാനില്‍ 7000 ഇരട്ടിയുമായി വര്‍ധിപ്പിക്കും.

ഇസ്ലാമിലെ വളരെ മര്‍മ്മ പ്രധാനമായ കര്‍മ്മമാണല്ലോ അഞ്ചു നേരത്തെ നിസ്‌ക്കാരം. ഇത് നിര്‍ബന്ധമാക്കിയതും ഈ മാസത്തിലാണ് എന്ന പവിത്രമായ ശ്രേഷ്ഠതയും ഇതിനുണ്ട്. ഇതിന് നിമിത്തമായ തിരുനബിയുടെ ആകാശാരോഹണ യാത്രയും റബ്ബിനോടുള്ള സംഭാഷണവും അങ്ങനെ പല അത്ഭുത സംഭവങ്ങളും റജബ് മാസത്തിലാണ്. അത് കൊണ്ട് തന്നെ നിസ്‌ക്കാരത്തിന്റെ വാര്‍ഷികമായിട്ടാണ് ഓരോ റജബും നമ്മിലേക്ക് ആഗതമാവുന്നത്.

ബുറാഖ് എന്ന പ്രത്യേക വാഹനത്തിലായിരുന്നു ജിബ്രീരീലു(അ) മൊത്ത് പ്രവാചകന്റെ ആകാശാരോഹണ യാത്ര. പല സ്ഥലങ്ങളും കണ്ടു. നബിമാരുമായി ഒത്തുകൂടി അവര്‍ക്ക് ഇമാമായി നിസ്‌ക്കരിച്ചു. സിദ്‌റത്തുല്‍ മുന്‍ത്വഹയടക്കം പല സംഭവങ്ങളും ദര്‍ശിച്ചു. അല്ലാഹുവിന്റെ സമീപത്ത് എത്തി നിസ്‌ക്കാരം സമ്മാനമായി ലഭിച്ചു. അത് കൊണ്ട് തന്നെ വിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌ക്കാരം. റജബുമാസം 27ന് (മിഅ്‌റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്‌റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് 27ന് നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സല്‍മാനുല്‍ ഫാരിസി(റ) ഉദ്ധരിക്കുന്നു: റസൂല്‍(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു: 'റജബ് മാസത്തില്‍ ഒരു രാപ്പകലുണ്ട്. വല്ലവരും അന്നത്തെ പകല്‍ നോമ്പുഷ്ഠിക്കുകയും രാത്രിയില്‍ സുന്നത്തുകളുമായി കഴിയുകയും ചെയ്താല്‍ അത് നൂറ് വര്‍ഷത്തെ വ്രതത്തിന് തുല്യമായിരിക്കും. അത് റജബ് ഇരുപത്തേഴാണ്. ഇങ്ങനെ നിരവധി പുണ്യങ്ങള്‍ ഈ ദിനത്തിനുണ്ട്.

___________________!!!!!!!!!

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate