Showing posts with label ഇസ്തിഗാസ. Show all posts
Showing posts with label ഇസ്തിഗാസ. Show all posts

Saturday, 11 April 2020

എല്ലാ ദുആയും ഷിർക്കാണെങ്കിൽ ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ?

*എല്ലാ ദുആയും ഷിർക്കാണെങ്കിൽ ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ*

👇🏻 ഈ ആയത്തിൽ നബി സ്വ യോടുള്ള ദുആഇനെപ്പറ്റിയാണ് പഠിപ്പിക്കുന്നത്

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضا

(സൂറത്ത് നൂർ 63)

الكتاب: تفسير الطبري = جامع البيان عن تأويل آي القرآن
المؤلف: محمد بن جرير بن يزيد بن كثير بن غالب الآملي، أبو جعفر الطبري (المتوفى: ٣١٠هـ)

{لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا} [النور: ٦٣] قَالَ: أَمَرَهُمْ أَنْ يَدْعُوهُ: يَا رَسُولَ اللَّهِ،
" ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിച്ചു റസൂലുള്ളാനോട് ദുആഹ് നടത്തണം  എങ്ങനെ " യാ റസൂലുള്ളാഹ് " എന്ന് വിളിച്ച് കൊണ്ട് " ... അപ്പോൾ ഇബാദത്തിൻ റ്റെ പരിധിയിൽ വരാത്ത ദുആഅ് എന്നതുണ്ട് എന്നത് ഖുർ ആൻ കൊണ്ട് തെളിയുന്നു

യാ റസൂലള്ളാഹ് എന്നത്  സഹായതേട്ടമാണെന്ന്
 ഉത്തമനൂറ്റാണ്ടിൽ ജീവിച്ച മുഫസ്സിറുകൾ പഠിപ്പിക്കുന്നു

 ഇബ്നു അബീ ഹാതിം‌(റ)👇🏻

الكتاب: تفسير القرآن العظيم لابن أبي حاتم
المؤلف: أبو محمد عبد الرحمن بن محمد بن إدريس بن المنذر التميمي، الحنظلي، الرازي ابن أبي حاتم (المتوفى: ٣٢٧هـ)

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا أَمَرَ اللَّهُ عَزَّ وَجَلّ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وَأَنْ يُسَوَّدَ.

" അല്ലാഹു ത ആല കൽപ്പിക്കുന്നു നബി സ്വ  യെ ബഹുമാനിക്കാനും , ആദരിക്കാനും ,  പ്രതിസന്ധി പ്രയാസ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവായിക്കൊണ്ടും നാം ഹബീബ് സ്വ യെ വിളിക്കണം (അറബി പദം ദുആരക്കണം)

🔻 same thafseer

ഹാഫിള് ഇബ്നു കസീർ (റ)

الكتاب: تفسير القرآن العظيم (ابن كثير)
المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي

أَمَرَ اللَّهُ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وأن يسود.

🔻
യാ റസൂലള്ളാഹ് എന്ന വിളി അത് ഇപ്പോഴും നില നിൽക്കുന്നു അതായത് വഫാതിന്ന് ശേഷമെന്നും വഹാബികളുടെ തന്നെ സ്വന്തം തഫ്സീറായ ആലൂസിയുടെ റൂഹുൽ മ ആനി

الكتاب: روح المعاني في تفسير القرآن العظيم والسبع المثاني
المؤلف: شهاب الدين محمود بن عبد الله الحسيني الألوسي

والظاهر استمرار ذلك بعد وفاته إلى الآن.

✍🏻 - സിദ്ധീഖുൽ മിസ്ബാഹ്
________________________

Wednesday, 31 January 2018

"സുന്നി വിശ്വാസം സഹായം അള്ളാഹുവിൽ നിന്ന് തന്നെയെന്നതാണ്"

*31/01/2018 - 🖋- സിദ്ധീഖുൽ മിസ്ബാഹ്*______🔽

*സുന്നി വിശ്വാസം സഹായം അള്ളാഹുവിൽ നിന്ന് തന്നെയെന്നതാണ്* _________
🔽
*സഹായം അള്ളാനോട് ചോദിക്കുക إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്കെതിരെ ഷിർക്കൻ വാദവുമായി ഈ ഹദീസുമായാണ് ബിദ ഇകൾ വരാറുള്ളത് . എന്താണ് ഈ ഹദീസിന്റെ യാഥാർത്ത്യം അള്ളാഹുവല്ലാത്തവരോട് യാതൊന്നും ചോദിക്കാൻ പാടില്ലെന്നാണോ ? അങ്ങനെ ചെയ്താൽ ഷിർക്കാണെന്നാണോ ? ഒരിക്കലുമല്ല ഈ ഹദീസിലെ ഒരു വരി മാത്രം എടുത്ത് കാണിച്ച് അത് നീട്ടി വലിച്ച് പറഞ്ഞ് കബളിപ്പിക്കുകയാണ് വഹാബി സലഫി പോലുള്ള ബിദ ഇകൾ നടത്തിക്കൊണ്ടിരിക്കുന്നത്.*

*ആദ്യമായി ഹദീസും അർത്ഥവും എന്താണെന്ന് നോക്കാം*

٢٥١٦ - حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ مُوسَى، قَالَ: أَخْبَرَنَا عَبْدُ اللهِ بْنُ الْمُبَارَكِ، قَالَ: أَخْبَرَنَا لَيْثُ بْنُ سَعْدٍ، وَابْنُ لَهِيعَةَ، عَنْ قَيْسِ بْنِ الحَجَّاجِ (ح) وحَدَّثَنَا عَبْدُ اللهِ بْنُ عَبْدِ الرَّحْمَنِ، قَالَ: أَخْبَرَنَا أَبُو الوَلِيدِ، قَالَ: حَدَّثَنَا لَيْثُ بْنُ سَعْدٍ قَالَ: حَدَّثَنِي قَيْسُ بْنُ الحَجَّاجِ، الْمَعْنَى وَاحِدٌ، عَنْ حَنَشٍ الصَّنْعَانِيِّ، عَنِ ابْنِ عَبَّاسٍ، قَالَ: كُنْتُ خَلْفَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا، فَقَالَ: يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلاَمُ وَجَفَّتْ الصُّحُفُ.
هَذَا حَدِيثٌ حَسَنٌ صَحِيحٌ.

*ഇബ്നു അബ്ബാസ് (റ ) വിഒ നിന്ന് നിവേദനം , അദ്ദേഹം പറഞ്ഞു ഞാൻ തിരുദൂതർ (സ്വ) യുടെ പിറകിലിരുന്ന് യാത്ര ചെയ്യവേ അവിടന്ന് ഇങ്ങനെ പറഞ്ഞു കുട്ടീ ; ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ച് തരാം . അള്ളാഹുവെ നീ സൂക്ഷിക്കുക അവൻ നിന്നെ കാത്ത് സൂക്ഷിച്ച് കൊള്ളും . അള്ളാഹുവിനെ നീ സൂക്ഷിക്കുക നിന്റെ നേരെ മുമ്പിൽ നിനക്കവനെ കാണാൻ കഴിയും . നീ ചോദിച്ചാൽ അള്ളാനോട് ചോദിക്കുക, സഹായം തേടുന്നുവെങ്കിൽ അള്ളാനോട് സഹായം തേടുക സമൂഹം മൊത്തമായി നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാൻ മൊത്തമായി ചേർന്നാലും അള്ളാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ അവർക്കൊരുപകാരം ചെയ്യാനാവില്ല . സമുദായം മൊത്തം നിന്നെ ഉപദ്രവിക്കാൻ സമ്മേളിച്ചാലോ അള്ളാഹു നിന്റെ മേൽ നിശ്ചയിച്ചതല്ലാതെ യാതൊന്ന് കൊണ്ടും അവർക്കുപദ്രവിക്കാനുമാകില്ല. എല്ലാം രേഖപ്പെടുത്തി പേനകളുയർത്തപ്പെട്ടു. ഏടുകളിലെ മഷികൾ ഉണങ്ങിക്കഴിഞ്ഞു. (തുർമുദി ഹദീസ് നമ്പർ -2512) .*
🔽
*ഇതാണ് ഇമാം തുർമുദി (റ) കൊണ്ട് വന്ന സ്വഹീഹായ ഹദീസിന്റെ ആശയം . ഇതിൽ നിന്നും വളരെ വ്യക്തമാണ് എല്ലാ നന്മയും ഗുണവും അള്ളാഹു നിശ്ചയിച്ചതല്ലാതെ കിട്ടുകയില്ല . ഒരു യഥാർത്ഥ സുന്നിയുടെ വിശ്വാസമാണ് ഈ ഹദീസിൽ ഉള്ളത്. ഇസ്തിഗാസ നടത്തുന്ന സുന്നികളുടെ വിശ്വാസം രക്ഷയും ഗുണവും അള്ളാഹുവിൽ നിന്ന് മാത്രമാണ് മഹാന്മാരോട് ചോദിക്കുമ്പോൾ അള്ളാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അള്ളാഹുവിന്റെ ഇദ്നോട് കൂടി ഒരു കാരണം എന്ന നിലയിൽ അവർ നമ്മെ സഹായിക്കും എന്നത് മാത്രമാണ്. ഇത് ജീവിത കാലത്തുള്ളവരോട് ചോദിക്കുമ്പോഴും ഇതേ വിശ്വാസമാണ്. അല്ലാതെ മഹാന്മാർ സ്വയം സൃഷ്ടിച്ച് നമ്മെ സഹായിക്കുന്നു എന്നല്ല.*

*ചുരിക്കിപ്പറഞ്ഞാൽ وَإِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്ന ആയത്തിന്റെ ആശയമല്ലാതെ ഈ ഹദീസിൽ ഒന്നും തന്നെയില്ല. ഈ ആയത്തിൽ അള്ളാനോട് മാത്രം എന്നുടമ്പടി ചെയ്തിട്ടും അള്ളാഹുവല്ലാത്തവരോട് നാം സഹായം തേടാറില്ലെ!!! അങ്ങനെ തേടുമ്പോൾ ഷിർക്കാണെന്ന വാദം ഈ ബിദ ഇകൾ ഉന്നയിക്കാറുണ്ടൊ?? ഏത് സഹായമായാലും അടിസ്ഥാനപരമായി അത് ലഭിക്കുന്നത് അള്ളാഹുവിൽ നിന്നാണെന്ന് സുന്നികൾ വിശ്വസിക്കുമ്പോൾ അള്ളാഹുവിൽ നിന്ന് മാത്രമായി ലഭിക്കുന്ന എല്ലാ സഹായത്തെയും ഭൗതികമെന്നും അഭൗതികമെന്നും കാര്യകാരണ ബന്ധമെന്നൊക്കെ വിഭജനം നൽകിക്കൊണ്ട് ചോദിക്കണമെന്ന വാദം ഉന്നയിച്ച് യഥാർത്ഥ ഷിർക്കിലേക്ക് നയിക്കുന്നത് വഹാബി സലഫികൾ പോലുള്ള ബിദ ഇകളാണ് .*

🖋  സിദ്ധീഖുൽ മിസ്ബാഹ് - 09496210086 (wtsp)

*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*

*ലിങ്കിനായി വാട്സപ് പി എം ബന്ധപ്പെടുക*🖋🌸🌸🌸

Sunday, 27 August 2017

ഇസ്തിഗാസ ഉൽഘാടനം ആദം നബി (അസ)

*ഇസ്തിഗാസ ഉൽഘാടനം ചെയ്തത് അബൂനാ അബുൽ ബശർ ആദം നബി (അസ)*

*സുന്നികളെ മുശ്രിഖാക്കാൻ വേണ്ടി അവാന്തര വിഭാഗമായ മുജാ ജമാ തബ്ലീഗ് ദയൂബന്ധികൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കുന്ന പദമാകുന്നു ഇസ്തിഗാസ. അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കരുത് എന്ന കാപ്ഷനുമായി വരുന്ന ഈ കൂട്ടരിൽ പലർക്കും എന്താണ് ഈ വിളിച്ച് പ്രാർത്ഥന എന്താണ് ഇസ്തിഗാസ എന്നിവയുടെ മാനദണ്ഡം മനസ്സിലാകാത്തവരാണെന്നതാണ് പരമമായ സത്യം*!!!!!

*ഇസ്തിഗാസയെന്നാൽ സഹായാർത്ഥന എന്നതാണ് ഇത് ജീവിതത്തിനിടയിൽ പലയാളുകളോട് പല പല സന്ദർഭങ്ങളിൽ നാം നടത്തുന്നു നടത്തിക്കൊണ്ടിരിക്കുന്നു എന്നാൽ ഇവിടെ വിഷയം തർക്കമാകുന്നത് മരണപ്പെട്ടവരോട് സഹായാർത്ഥന നടത്തുമ്പോഴാണ് മരണപ്പെട്ടവരോട് നടത്തുമ്പോൾ അത് അല്ലാഹുവിൽ പങ്ക് ചേർക്കലാണെന്നും ഷിർക്കാണെന്നും മുകളിൽ പറഞ്ഞ അവാന്തര വിഭാഗങ്ങൾ വാദിക്കുന്നു അല്ലാഹു അഹ്ലം എങ്ങനെയാണ് അല്ലാഹുവിൽ പങ്ക് ചേരുന്നത് എന്ന് ഇത് വരേ ഒരാൾക്കും മനസ്സിലായിട്ടില്ല!!*

*എന്നാൽ ഒരു കാര്യം ഉറപ്പാണ് വഫാത്തായ അമ്പിയാ ഔലിയാക്കളോട് ഇസ്തിഗാസ നടത്തുക എന്നത് ആദം നബി (അസ) മുതൽ തുടങ്ങിയതാണ് ഇത് ഇന്നും ലോക മുസ്ലിമീങ്ങൾ വളരെ ഭംഗിയായി ചെയ്ത് കൊണ്ടിരിക്കുന്നു . ഷിർക്കാരോപകരായ ബിദഇകൾ ആരോപിച്ച് കൊണ്ടേയിരിക്കുന്നു പക്ഷേ ഇക്കൂട്ടരുടെ ഈ പിഴച്ച ശപിക്കപ്പെട്ട വാദത്തിൽ മുശ്രിഖുകളായിപ്പോകുന്നത് ആരോക്കെയാണെന്ന് ഇവർ ചിന്തിച്ചിട്ടുണ്ടോ ?! ആദ്യമായി തർക്കത്തിലിരിക്കുന്ന ഇസ്തിഗാസ നമുക്ക് ചെയ്ത് കാണിച്ച് ഉൽഘാടനം ചെയ്ത് തന്ന അബൂനാ അബുൽ ബശർ ആദം നബി (അസ) മിൽ നിന്ന് തുടങ്ങിയാൽ നൂഹ് നബി (അസ), ഈസാ നബി (അസ), ഇസ്തിഗാസ പഠിപ്പിച്ച് തന്ന മുത്ത് നബി (സ്വ) യടക്കമുള്ള ധാരാളം അമ്പിയാക്കൾ, മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ ധാരാളം സ്വഹാബാകിറാമും താബിഉകളും മദ്ഹബിന്റെ ഇമാമീങ്ങളടക്കമുള്ള ആയിരക്കണക്കിന്ന് ഇമാമീങ്ങൾ വരേ ഷിർക്കൻ പട്ടികയിൽ പെടുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?????? !!!!നഊദുബില്ലാഹ് അല്ലാഹു കാക്കട്ടെ*

*ഇസ്തിഗാസയുടെ ഉൽഘാടന കർമ്മം നോക്കാം* 

*ബഹുമാനപ്പെട്ട ഇമാം ഫാകിഹാനി (റ) തന്നെ ഈ വിഷയം പറയുമ്പോൾ മുജാഹിദുകളെ സമ്പന്ധിച്ചടുത്തോളം പാളക്കിതാബെന്നോ ഖുറാഫി ഖുബൂരി പണ്ഡിതനെന്നോ പറയുകയില്ല കാരണം ഹബീബായ (സ്വ) യുടെ മൗലിദാഘോഷം വരുമ്പോൾ മുജാഹിദുകളുടെ ഏറ്റവും നല്ല കൂട്ടും നല്ലോണം തർളിയത്ത് നടത്തുകയും ചെയ്യുന്ന ഇമാമവർകളാണ് താജുദ്ധീൻ ഫാകിഹാനി (റ) മഹാനവർകൾ അവിടത്തെ വളരെ പ്രശസ്തമായ അൽ ഫജ്റുൽ മുനീർ എന്ന ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നു*

*إعلم أن أول من إستغاث بنينا محمد صل الله عليه وسلم أبونا آدم عليه السلام ، وذكر شيخ الإسلام والمسلمين ابو عبدالله محمد الشهير بابن النعمان في كتاب ( مصباح الظلام ) الخ.*
*( فجر المنير للفاكهاني. ٢٦٤-٢٩٨)*
*"അറിഞ്ഞ് കൊള്ളുക നിശ്ചയം ആദ്യമായി നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫാ (സ്വ) യെ കൊണ്ട്  ഇസ്തിഗാസ നടത്തിയത് ആദ്യ പിതാവ് ആദം നബി അലൈഹിസ്സലാത്തു വസ്സലാം ആണ്.ഇക്കാര്യം ശൈഖുൽ ഇസ്ലാം ഇബ്നുന്നുഹ്മാൻ (റ) തന്റെ "മിസ്ബാഹുള്ള്വലാം" എന്ന കിതാബിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച ശേഷം 35 ലധികം പേജുകളിൽ ഇസ്തിഗാസ നടത്തിയവരുടെ ചരിത്രം പറയുകയും ഇസ്തിഗാസ നടത്തുകയും ചെയ്യുന്നു"*
*(അൽ ഫജ്റുൽ മുനീർ ഇമാം ഫാകിഹാനി (റ) പേജ് നമ്പർ 264 - 298)*

*ഇത്രത്തോളം ഇസ്തിഗാസയെപ്പറ്റി പഠിപ്പിക്കുന്ന ഇമാമവർകൾ ഈ ഷിർക്കാരോപകരായ വഹാബി സെൽഫികൾക്ക് ഷിർക്ക് പഠിപ്പിച്ച കടുത്ത മുശ്രിഖായിരിക്കും സുബ്ഹാനള്ളാഹ് !!! അപ്പൊൾ എന്തായാലും ഒരു കാര്യത്തിൽ സമാധാനിക്കാം ഷിർക്ക് പഠിപ്പിച്ച ഫാകിഹാനി ഇമാമിന്റെ മൗലിദാഘോഷം എതിർക്കാൻ വേണ്ടിയുള്ള ഉദ്ധരണികൾ കൊണ്ട് വരാൻ മുജാഹിദുകൾക്ക് ഇനിയെന്തായാലും  കഴിയില്ലല്ലോ കാരണം ഫാകിഹാനി (റ) ഷിർക്ക് പഠിപ്പിക്കുന്ന ഖുബൂരിയാണല്ലോ ഈ സെൽഫികളുടെ വീക്ഷണത്തിൽ*
*അല്ലാഹു കാക്കട്ടെ ഇത്തരം ശപിക്കപ്പെട്ട പിശാചിന്റെ വാദത്തിൽ നിന്നും*_______
 *സിദ്ധീഖുൽ മിസ്ബാഹ്*
*(0949621086)*
*കൂടുതൽ വായനക്കായി SUNNI KNOWLEDGE ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*
_________

Sunday, 23 April 2017

അഭൗതിക സഹായം

⛔⛔അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ ?

✅✅മറുവടി : ഉണ്ട്. ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:

📖إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)

📕നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)

✍✍ഈ ഹദീസ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:

وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)

💢നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ  വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).

✍✍ഇമാം ത്വബ്റാനി(റ)യുടെ  മറ്റൊരു രിവായത്തിലുള്ളതിങ്ങനെയാണ്,

عن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله، رواه الطّبرانيّ، ورجاله ثقات.

💢ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ "അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ" എന്നവൻ വിളിച്ചു പറയട്ടെ". ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്‌.(മജ്മഉസ്സവാഇദ് : 4/401)

✍✍മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം;

عن عبد الله بن مسعود قال: قال رسول الله »إذا انفلتت دابة أحدكم بأرض فلاة فليناد: يا عباد الله احبسوا علي، يا عباد الله احبسوا علي، فإن لله في الأرض سيحبسه، رواه أبو يعلى والطّابرانىّ(مجمع الزوائد : ٤١/٤)

💢അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മ്രഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു  വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ  ആളുണ്ട്". അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)

✍✍മഹാനായ ഇമാം നവവി(റ) യും മറ്റും ഈ നിർദ്ദേശം പരിശോധിച്ചതായും ഉടൻ വഴി തെറ്റിപോയ മ്രഗം നിന്നുപോയതായും ശർഹുൽ മുഹദ്ദബിലും അദ്കാറിലും വിവരിച്ചിട്ടുണ്ട്. ശർഹുൽ മുഹദ്ദബിൽ നിന്നു വായിക്കുക;

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال.

💢ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളേ! (എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചു വെക്കൂ" (يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തൽ വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്നു തെറ്റിപോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകളുണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത് "അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന് ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു. നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോദിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിപോയ ഒരു കോവർകഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചു പറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു. (ശർഹുൽ മുഹദ്ദബ്: 3/284).

✍✍ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489- ലും കാണാം.

Tuesday, 15 November 2016

"ഭൗതിക , അഭൗതിക സഹായം അല്ലാഹുവിൽ നിന്ന് തന്നെയാണ്"

"സഹായാർത്ഥനയും വസ്തുതയും"
__________________________________

ഇസ്തിഗാസ എന്ന പദത്തിന് സഹായം തേടുക എന്നാണ് അര്‍ത്ഥം.

സൂറത്തുല്‍ ഫാതിഹയിലെ ഒരായത്താണ്:
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.)

ഈ ആയത്തിനെ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു :

"നിനക്ക് വഴിപ്പെടുന്നതിലും മറ്റ് ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് സഹായം തേടുന്നു.(ഇബ്‌നു കസീര്‍)

നോക്കൂ..!
ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ എല്ലാ കാര്യങ്ങളിലും സഹായം തേടുന്നത് അല്ലാഹുവിനോട് മാത്രമാണ്. അഥവാ, അല്ലാഹുവിനോട് മാത്രമായിരിക്കണം. അപ്പോള്‍ നാം സാധാരണ തേടുന്ന സഹായങ്ങള്‍ ഇതര ജീവികളോട് വരെ ചെയ്യാറുണ്ട്. അതോ? എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. ഏത് കാര്യമായാലും ആരോടായാലും അത് ശിര്‍ക്കാകണമെങ്കില്‍ നാം മേല്‍ പറഞ്ഞത് പ്രകാരം സാക്ഷാല്‍ ഉടമസ്ഥനാണെന്ന അഥവാ, ഇലാഹാണെന്ന വിശ്വാസം ഉണ്ടായാലാണ്. അല്ലാത്ത കാലത്തോളം അത് ശിര്‍ക്കാകുകയില്ല.

കാരണം, അല്ലാഹു പറയുന്നു:നിങ്ങള്‍ക്ക് അല്ലാഹു അല്ലാതെ മറ്റൊരു സംരക്ഷകനും സഹായിയും ഇല്ല. (അന്‍കബൂത്ത് 22) ഇവിടെ ഒരു സഹായിയുമില്ല എന്നു പറഞ്ഞത് നമ്മെ ആരും സഹായിക്കുകയില്ല എന്ന അര്‍ത്ഥത്തിലല്ലല്ലോ. കാരണം, അല്ലാഹു അല്ലാത്ത സഹായികളെ പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:

إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )

فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീൽ(അ) ഉം വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍)

ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി  എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിൻ റ്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിൻ റ്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.

وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)

(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.)

നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു.

നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.

وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.)

നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്.

അല്ലാഹു പറയുന്നു:

وَمَا كَانَ لَنَا أَ
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിൻ റ്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.)

ചുരുക്കത്തില്‍ മനുഷ്യൻ റ്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:

وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى

(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്)

ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്.

ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ?

മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു.
____________________________________

sunniknowledge.blogspot.com
_________________________________

Monday, 14 November 2016

വിളിച്ച് പ്രാർഥനയും സഹായാർഥനയും

മഹാത്മാക്കളോടുള്ള സഹായാർത്ഥന ആരാധനയോ?🔵
--------------------------------------------
📕📕📕📕📕📕
ഈയിടെ സോഷ്യൽ മീഡിയകളിലൂടെ ചില മൗലവിമാർ പ്രാർത്ഥനയെയും, സഹായാർത്ഥനയെയും കൂട്ടിക്കുഴച്ച് സാധാരണക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്ന ഒരു ലേഖനം കാണാനിടയായി.ഇതിന് ഒരു മറുപടിയാണ് ഈ ലേഖനം
🔰🔰🔰
ഇവരുടെ ലേഖനത്തിലൊന്നും തന്നെ പ്രാർത്ഥന എന്താണെന്ന് നിർവചിച്ചതായി കാണാൻ കഴിഞ്ഞില്ല. വിശുദ്ധ ഖുർആനിൽ 130 ആയത്തുകളും അല്ലാഹുവിനോടുള്ള പ്രാർത്ഥനയെ സംബസിച്ചാണ് പറയുന്നതെന്ന് പറഞ്ഞ് നിർത്തുകയല്ലാതെ വെറൊന്നും പറയാൻ ഈ മൗലവിമാർക്കാകില്ല.
🔻🔻🔻🔴
പ്രാർത്ഥന(الدعاء) എന്താണെന്ന് ഇമാം റാസി(റ)പറയുന്നത് കാണുക:
فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)
"ദുആ അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113)

🔻🔻🔻⭕
ഇമാം റാസി (റ) തന്നെ പറയട്ടെ:

إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)

നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയായെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവൻ തന്നെ ആവശ്യമുള്ളവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)🔻🔻🔻🌙

ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.

(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ പറഞ്ഞതിന്റെ വിവക്ഷയും അതാണ്‌. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.

🔻🔻🔻✨
മരണപ്പെട്ടുപോയ മഹത്തുക്കളോട് സഹായാർത്ഥന നടത്തുന്നതിന് ഒരു ആയത്ത് ഖുർആനിൽ നിന്ന് തെളിയിക്കാമോ?

🚫🚫🚫
മറുപടി:👇
പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്തു കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ട്. നബി(സ)യുടെ വഫാത്തിന് ശേഷവും നബി തങ്ങളുടെ ശുപാർശ പറയാൻ നബി(സാ കോട് ആവശ്യപ്പെടണമെന്ന് ഇമാമീങ്ങൾ പറയുന്നു. പ്രസ്തുത ആയത്ത് കാണുക👇
അല്ലാഹു പറയന്നു:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)

"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു". ( നിസാഅ: 64 )
🔻🔻🔻📚

ഇമാം സുബ്കി(റ) എഴുതുന്നു:

والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. (شفاء السقام)
ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)
🔻🔻🔻⏳

ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.

🔻🔻🔻🔸

പ്രസ്തുത വചനത്തിൽ "താങ്കൾ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നർത്ഥം കാണിക്കുന്ന "വസ്തഗ്ഫർതലവും" (واستغفرت لهم) എന്നാണു അതുവരെയുള്ള ശൈലി സ്വീകരിക്കുകയാണെങ്കിൽ പറയേണ്ടത്. എന്നാൽ ആ ശൈലിയിൽ നിന്നുമാറി "റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" (واستغفر لهم الرسول) എന്നു പറഞ്ഞതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

إنما قال : ( واستغفر لهم الرسول ) ولم يقل واستغفرت لهم إجلالا للرسول عليه الصلاة والسلام ، وأنهم إذا جاءوه فقد جاءوا من خصه الله برسالته وأكرمه بوحيه وجعله سفيرا بينه وبين خلقه ، ومن كان كذلك فإن الله لا يرد شفاعته (التفسير الكبير: ١٠/١٦٢)
അല്ലാഹു അപ്രകാരം പറഞ്ഞത് റസൂലി(സ) നെ ആദരിക്കാനാണ്. നബി(സ)യെ അവർ സമീപിക്കുമ്പോൾ അല്ലാഹു പ്രവാചകരായി തെരഞ്ഞെടുക്കുകയും ദിവ്യസന്ദേശം നല്കി ആദരിക്കുകയും തനിക്കും സ്രിഷ്ടികൾക്കുമിടയിൽ ഇടയാളരാക്കുകയും ചെയ്ത ഒരാളെയാണ് അവർ സമീപിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ്. അത്തരം വിശേഷണങ്ങൾ ഉൾകൊള്ളുന്ന ഒരാളുടെ ശുപാർശ അല്ലാഹു ഒരിക്കലും തള്ളിക്കളയുകയില്ല. (റാസി: 10/162)
🔻🔻🔻✳

ഇത് നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും ഈ നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال : ( لوجدوا الله توابا رحيما )

പാപികളും ദോഷികളുമായവർക്ക്‌ ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്കുവേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തുകൊടുക്കുന്നതുമാണ്‌. "അവർ അല്ലാഹുവെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്‌. (തഫ്സീർ ഇബ്നു കസീർ: 1/492)
🔻🔻🔻🌈

അതിനാൽ നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണ് ഇബ്നുകസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരാമർശം ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്. അതിങ്ങനെ വായിക്കാം;

ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: 348 ] العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول :
يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .(تفسير ابن كثير: ٤٩٢/١)

ശൈഖ് അബൂമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ)യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു (السلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു തൂതരെ! അങ്ങയ്ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" എന്ന് അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ അതിന്റെ സാരമിതാണ്.
"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."
ഇത് പാടിയ ശേഷം അദ്ദേഹം തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:) അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492)
🔻🔻🔻🌹

അപ്പോൾ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ വഫാത്തിനു ശേഷവും ബാധകമാണെന്ന് തെളിയിക്കാനാണ് അല്ലാമ ഇബ്നുകസീർ ഈ സംഭവം അംഗീകാരസ്വഭാവത്തോടെ ഇവിടെ ഉദ്ദരിച്ചത്.
🔻🔻🔻✏

ഖുർആനിൽ നിന്നുള്ള ആയത്ത് കൊണ്ട് തന്നെ മരണപ്പെട്ട മഹാത്മാക്കളോട് സഹായം ചോദിക്കാമെന്ന് തെളിയിച്ചിരിക്കുന്നു.
🔻🔻🔻💧
മരണപ്പെട്ട മഹാത്മാക്കളോട് സഹായാർത്ഥന നടത്താൻ സ്വഹീഹായ ഹദീസ് കൊണ്ട് വരാമോ?
🚫🚫🚫
മറുപടി:👇
നബി(സ) പറയുന്നു: (أن سيّد ولد آدم) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്"(മുസ്ലിം)
ബഹുഭൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു സയ്യിദിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم . (شرح النووي على مسلم: ٤٧٣/٨)
ഹറവീ(റ) പറയുന്നു: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ് സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)
🔻🔻🔻🔘

മേൽ ഹദീസ് സ്വഹീഹാണെന്നതിൽ തർക്കമില്ല. ഹദീസ് കൊണ്ടും മേൽ വിഷയം തെളിയിച്ചു.
✳✳✳🌹✳✳✳

മറു ചോദ്യങ്ങൾ:👉👉👉
🔻🔻🔻
1. ജീവിച്ചിരിക്കുന്ന മഹാത്മാക്കളോട് ചോദിക്കാം, മരണപ്പെട്ട മഹാന്മാക്കളോട് ചോദിച്ചാൽ പ്രാർത്ഥനയാണെന്നോ, ശിർക്കാണെന്നോ പറഞ്ഞ ഒരായത്തോ, ഹദീസോ തെളിയിക്കാൻ സാധിക്കുമോ?
🔻🔻🔻
2.ഇനി അവ രണ്ടിലും തെളിയിക്കാൻ സാധ്യമല്ലെങ്കിൽ അഹ് ലുസുന്നയുടെ ഒരു ഇമാമെങ്കിലും പറഞ്ഞതായി തെളിയിക്കാമോ?
🔻🔻🔻
3. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങൾ ജീവിക്കുന്നവരോടൊ, മരിച്ചവരോടെ ചോദിക്കൽ ശിർക്കാണെന്ന് വാദിച്ചിരുന്ന(അല്ലാഹു വിന്റെ ഔലിയാക്കൾ പേജ് - 102) നിങ്ങൾ എന്ത് കൊണ്ട് ഇപ്പോഴും തെളിവ് പറയാത്തത്? ഉണ്ടെങ്കിൽ ഇനിയെങ്കിലും പറയാൻ കഴിയുമോ????
🔻🔻🔻
4. ബദ്രീങ്ങളെ കാക്കണേ, അല്ലാഹുവിന്റെ റസൂലെ രക്ഷിക്കണേ, അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്നിങ്ങനെ സുന്നികൾ ചെയ്യുന്ന സഹായാർത്ഥന ശിർക്കാണെന്ന് ഏതെങ്കിലും ഇമാം പറഞ്ഞ കിതാബും, ഇബാറത്തും തെളിയിക്കാമോ?
🔻🔻🔻
5. മുകളിൽ ഉദ്ധരിച്ച ഉത്ബീ സംഭവം കള്ളക്കഥയോ, ശിർക്കോ ആണെന്ന് പറഞ്ഞ അഹ് ലുസുന്നയുടെ ഒരു പണ്ഡിതന്റെ പേരും കിതാബും പറയാൻ കഴിയുമോ ?
🌷🌷🌷
മുകളിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഒരെണ്ണത്തിനെങ്കിലും മറുപടി പറയാൻ ഈയുള്ളവൻ വെല്ലുവിളിക്കുന്നു.
ഒരെണ്ണത്തിനെങ്കിലും മറുപടി ആലോചിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ സത്യത്തിനെതിരെ നിങ്ങൾ കാട്ടിയ കാപട്യത്തിന്റ മറ്റൊരു മുഖം മൂടിയാണ്.
☀☀☀
അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് ഇത്തരം കപടൻമാരുടെ ഫിത്നയിൽ നിന്ന് കാക്കട്ടെ! അഹ് ലുസുന്നയിൽ മരണം വരെ നിലനിർത്തട്ടെ! ആമീൻ
📢📢📢

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate