Showing posts with label അമ്പിയാക്കളും മുഹ്ജിസത്തും. Show all posts
Showing posts with label അമ്പിയാക്കളും മുഹ്ജിസത്തും. Show all posts

Sunday, 13 November 2016

"വിദൂരകേൾവി ശക്തിയും മഹാന്മാരും"

⬇⬇✏

സഹൊദരാ ഒരു നിമിഷം

ദൂരെ നിന്ന് വിളിച്ചാൽ അല്ലാഹുവിൻ റ്റെ മഹാന്മാർക്ക് കേള്‍ക്കാൻ കഴിയുമൊ ❓👇

ഒന്ന് വായിക്കൂ സംഷയം തീർക്കാം....👇

വിദൂരത്ത് നിന്ന് സ്വയം കേള്ക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്.

വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.

✏ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകൻ റ്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.
പതിനൊന്ന് :  വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിൻ റ്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)

ഇബ്നു ഹജർ(റ) തുടരുന്നു: 

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ
.( ഫത്ഹുൽബാരി:19/451)  


ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിൻ റ്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

✏👇

وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എൻ റ്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)


            അമ്പിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിൻ റ്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ. അതുകൊണ്ടാണ് മദീനയിലെ മിംബറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള നഹാവന്തിലെ തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.


ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്‌യ് ലഭിച്ചത് ഖുർ‌ആനിലുണ്ട്
✏😃👇
മുജായിദുകളുടെ നേതാവായ
ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490

“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”


ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :

أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا

“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”
അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്

✏👇
‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “

അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും

👇✏
തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിൻ റ്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.


ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅ്ജിസത്തിലൂടെയും കാണും കേള്ക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ് വിവരമില്ലാത്ത വഹാബികളെ. നിങ്ങൾ വെല്ലുവിളിക്കുന്നത് ഖുർആനിനെയും ഹദീസിനെയും എന്നോർക്കുക. അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയുക എന്നത് ഒരു വഹാബി പൊട്ടന്മാർക്കെ അവിശ്വസിനീയമായീ തോന്നൂ.
വഹാബികളെ...ഞിങ്ങൾ ഇങ്ങനെ ആയതിൽ ഞങ്ങൾക്ക് അത്ഭുതമില്ല കാരണം ഖുർആൻ അത് മുമ്പേ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115

“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം.

عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)

“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.

إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)

“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.

കടപ്പാട് മൂസ സൊങ്കൽ

_____________________________🔰🔰🔰🔰

Friday, 11 November 2016

അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്

അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്..=====================
അൽ.ഹാവീലിൽ ഫതാവ
(ഇമാം സുയൂത്വി (റ) )..........

حياة النبي صلى الله عليه وسلم في قبرههو وسائر الأنبياء معلومة عندنا علما قطعيا لما قام عندنا من الأدلة في ذلك وتواترت الأخبار

.നബി)സ(യും മറ്റു അമ്പിയാക്കളും ഖബറിൽ ജീവിച്ചിരിക്കുന്നു എന്ന കാര്യം നിരാക്ഷേപമുള്ള ലക്ഷ്യങ്ങൾകൊണ്ട് അറിയപ്പെട്ടതും അനിഷേദ്യമായകാര്യവുമാണ്

وقد ألف البيهقي جزءا في حياة الأنبياء في قبورهم

.അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുന്നവരാണന്ന വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെരചിച്ചിട്ടുണ്ട്

فمن الأخبار الدالة على ذلك:ഹദീസുകളിൽ നിന്ന്ما أخرجه مسلم عن أنس أن النبي صلى الله عليه وسلم ليلة أسرى به مر بموسى عليه السلام وهو يصلي في قبره، وأخرج أبو نعيمفي الحليةعن ابن عباس أن النبي صلى الله عليه وسلم مر بقبر موسى عليه السلام وهوقائم يصلي فيه

.അനസ് )റ(നെ തൊട്ട് ഇമാം മുസ്ലിം ഉദ്ദരിക്കുന്നു ഇസ്രാ ഇൻ റ്റെ രാത്രിയിൽ നബി)സ( മൂസാ നബി)അ(അരികിലൂടേനടന്നു പോയി അപ്പോൾ മൂസാ നബി)അ(ഖബറിൽ നിസ്കരിക്കുകയായിരുന്നു,

ബഹു അബൂ നുഹൈം അദ്ദേഹത്തിന്റെ ഹുൽ യ: എന്ന ഗ്രന്ഥത്തിൽ ഇബ്ൻഅബ്ബാസ് )റ(നെതൊട്ട് ഉദ്ദരിക്കുന്നു:തീർച്ചയായുംനബി സ്വ  മൂസാ നബി )അ മിൻ റ്റെ (ഖബറിന്നരികിലൂടെ  നടന്നു പോകുമ്പോൾ മൂസാ നബി ഖബറിൽ നിസ്കരിക്കുകയായിരുന്നു.

أخرج ابو يعلي في مسنده والبيهقي في كتاب حياة الأنبياء عن أنس أن النبي صلى الله عليه وسلم قال: الأنبياء أحياء في قبورهم يصلون

.അബൂ യഹ് ല അവിടത്തെ മുസ്നദിലും,ഇമാംബൈഹഖി ഹയാത്തുൽ അമ്പിയാ: എന്നഗ്രന്ഥത്തിലും അനസ്(റ)നെ തൊട്ട് ഉദ്ദരിക്കുന്നു നബി(സ)പറഞ്ഞു:അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുന്നവരും  നിസ്കരിക്കുന്നവരുമാണ്

وأخرج أبو نعيم في الحلية عن يوسف بن عطية قال:سمعت ثابتا البناني يقول لحميد الطويل هل بلغك أن أحدا يصلي في قبره إلا الأنبياء قال لا.

അബൂ നുഹൈം അവിടത്തെ ഹുൽ യയിൽ യൂസുഫ് ബിൻ അത്വിയ്യയെ തൊട്ട് ഉദ്ദരിക്കുന്നു ഹമീദ് ത്വവൈലിയോട് സാബിതുൽ ബന്നാനി പറയുന്നത് ഞാൻ കോട്ടൂ അമ്പിയാക്കളല്ലാത്ത ആരങ്കിലും അവരുടെ ഖബറിൽ നിസ്കരിക്കുന്നതായിട്ട് നിനക്ക് അറിയുമോ?അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്
അറിയില്ലوأخرج أبو داود والبيهقي عن أوس بن أوس الثقفعن  النبي صلى الله عليه وسلم أنه قال:من أفضل أيامكم يوم الجمعة فأكثروا علي الصلاة فيه فإن صلاتكم تعرض علي قالوا يا رسول الله وكيف تعرض عليك صلاتنا وقدأرمت يعني بليت فقال أن الله حرم على الأرض أن تأكلأجسام الأنبياء

.ബഹു:അൗസ് ബിൻ അൗസ് അസ്സഖഫ് (റ)  തൊട്ട് ഇമാം ബൈഹഖിയും,ഇമാം അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാണ്
അതു കൊണ്ട് ആദിവസത്തിൽ എന്റെ മേൽ ധാരാളംസ്വലാത്തുകൾ ചൊല്ലുക കാരണം നിങ്ങളൂടെ സ്വലാത്തുകൾ എനിക്ക് വെളിവാക്ക പെടും അപ്പോൾ സ്വഹാബത്ത് ചോദിച്ചുയാ..റസൂലള്ളാ..തങ്ങൾ നശിച്ചു പോയിട്ടുണ്ടാകില്ലേ പിന്നെ എങ്ങി നെ യാണ് ഞങ്ങളുടെ സ്വലാത്ത് തങ്ങൾക്ക് വെളിവാക്കപെടുക?അപ്പോൾ നബി(സ)പറഞ്ഞു അമ്പിയാക്കളുടെശരീരം ഭൂമി തിന്നൽ അള്ളാഹു ഹറാമാക്കിയിരിക്കുന്നു...

وأخرج البيهقي في شعب الإيمان والأصبهاني في الترغيبعن أبي هريرة قال:قال رسول الله صلى الله عليه وسلم من صلى علي عند قبري سمعته ومن صلى علي نائيا بلغته

.ബഹു:ഇമാം ബൈഹഖി അവിടത്തെ ശു അബുൽ ഈമാനിലും,ഇമാം ഇസ്ബഹാനിഅവിടത്തെ തർ ഈബിലും അബൂഹുറൈറ(റ)നെ തൊട്ട് ഉദ്ധരിക്കുന്നു:റസൂലുള്ളാഹി(സ)പറഞ്ഞു:വല്ലവനും എന്റെ ഖബറിൻ റ്റെ അരികിൽ വന്ന് എൻ റ്റെ മേൽ‌ സ്വലാത്ത് ചൊല്ലിയാൽഞാനത് കേൾക്കും,വല്ലവനും ഒരു പ്രതിനിധിയെ അയച്ചു കൊണ്ട് എൻ റ്റെ  മേൽ സ്വലാത്ത് ചൊല്ലിയാൽ അതെനിക്ക് എത്തും

وأخرج البخاري في تاريخه عن عمار سمعت النبي صلى الله عليه وسلم يقول:أن لله تعالى ملكا أعطاه أسماع الخلائق قائم على قبري فما من أحديصلي علي صلاة إلا بلغتها

.ഇമാം ബുഖാരി(റ) അവിടത്തെ താരീഖിൽ അമ്മാർ(റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞു നബി(സ)പറയുന്നത്ഞാൻ കേട്ടു:അള്ളാഹുവിന്ന് സൃഷ്ടീളുടെ കേള്‍വി നൽകപ്പെട്ട ചില മലക്കുകള്‍ ഉണ്ട് അവർ എൻ റ്റെ  ഖബറിന്ന് അരികിൽ നിൽകും എന്നിട്ട് എൻ റ്റെ മേൽ സ്വലാത്ത് ചൊല്ലുന്ന വരുടെ സ്വാലാത്തിനെ എനിക്ക് എത്തിച്ചു തന്നിട്ടല്ലാതെ ഇല്ല.

وأخرج البيهقي في حياة الأنبياء والأصبهانيفي الترغيب عن أنس قال:قال رسول الله صلى الله عليه وسلم من صلى علي مائة في يوم الجمعة وليلة الجمعة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم وكل الله بذلك ملكا يدخله عليّ في قبري كما يدخل عليكم الهدايا أن علمي بعد موتي كعلمي في الحياة، ولفظ البيهقي يخبرني من صلى عليّ باسمه ونسبه فأثبته عندي في صحيفة بيضاء

.ഇമാം ബൈഹഖി അവിടത്തെ ഹയാത്തുൽ അമ്പ്യാ ഇലും,ഇസ്ബഹാനി അവിടത്തെ തർഗീബിലും അനസ് (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു വെള്ളിയാഴ്ച രാത്രിയിലും പകളിലുമായി ഒരാൾ നൂറ് സ്വലാത്ത് എന്റെ മേൽ ചൊല്ലിയാൽ ഈ ലോകത്തെ മുപ്പതും പരലോകത്തെ എഴപതും ആവശ്യങ്ങൾ അള്ളാഹു വീട്ടി കൊടുക്കും. പിന്നെ ഒരു മലക്കിനെ ഏൽപിച്ചു ആ സ്വലാത്തിനെ നിങ്ങളിലേക്ക് സംഭാവന സമർപ്പിക്കും പ്രകാരം എൻ റ്റെ ഖബറിലേക്ക് സമർപ്പിക്കും.തീർച്ചയായും എൻ റ്റെ അറിവ് ജീവിത കാലത്തുള്ള എൻ റ്റെ അറിവ് പോലെ തന്നെ യാണ്

ഇമാം ബൈഹഖി ഇങ്ങിനെയും കൂടി പറയുന്നുണ്ട് വല്ലവനും എൻ റ്റെ മേൽ അവൻ റ്റെ പേരും തറവാടും ചേർത്തി കൊണ്ട് സ്വലാത്ത് ചൊല്ലിയാൽ അതെൻ റ്റടുത്ത് ഒരു വെളുത്ത പേപറിൽ സ്ഥിരപ്രതിഷ്ടനേടും

وأخرج البيهقي عن أنس عن النبي صلى الله عليه وسلم قال:أن الأنبياء لا يتركون في قبورهم بعد أربعين ليلة ولكنهم يصلون بين يدي [ص 329]الله حتى ينفخ في الصور

.ഇമാം ബൈഹഖിഅനസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നത്കാണാം:നബി(സ)പറഞ്ഞു അമ്പിയാക്കൾ നാൽപത് രാവുകൾക്ക് ശേഷം(മരണപ്പെട്ടതിന്ന്ശേഷം)അവരുടെ ഖബറുകളിൽ അവർ വെറുതെ ഇരിക്കില്ല മറിച്ചു സൂർ എന്നകാഹളത്തിൽ ഊതുന്നത് വരെ അവർ അള്ളാഹുവിൻ റ്റെ മുന്നിൽ നിസ്കരിച്ചു കൊണ്ടിരിക്കും.

وروى سفيان الثوري في الجامع قال:قال شيخ لنا عن سعيد بن المسيب قال ما مكث نبي في قبره أكثر من أربعين حتى يرفع. قال البيهقي فعلى هذا يصيرون كسائر الأحياء يكونون حيث ينزلهم الله.

,ബഹു:സുഫ് യാനു അസ്സൗരി(റ) അവിടത്തെ ജാമി ഇൽ റിപ്പോർട്ട് ചെയ്യുന്നു;അദ്ദേഹം പറഞ്ഞു സഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട്നമ്മുടെ ശൈഖ് പറഞ്ഞു അദ്ദേഹം പറഞ്ഞു നാൽപത് ദിവസത്തിൽ കൂടുതൽ ഒരു നബിയ്യും അവരുടെ ഖബറിൽ കിടക്കുകയില്ല അങ്ങിനെ അള്ളാഹു അവരെ ഉയർത്തും ഇവിടെഇമാം ബൈഹഖി വിശദീകരിക്കുന്നത്  ഇങ്ങിനെ യാണ് അള്ളാഹു ഉദ്ദേശിക്കുന്ന രീതിയിൽ മറ്റു ജീവികളെ പോലെ യാകും

ثم قال البيهقي:ولحياة الأنبياء بعد موتهم شواهد. فذكر قصة الإسراء في لقيه جماعة من الأنبياء وكلمهم وكلموه، وأخرج حديث أبي هريرة في الإسراء وفيه"وقد رأيتني في جماعة من الأنبياء فإذا موسى قائم يصلى فإذا رجل ضرب جعد كأنه من رجالشنوة وإذا عيسى بن مريم قائم يصلي وإذا إبراهيم قائم يصلي أشبه الناس به صاحبكم يعنينفسه فحانت الصلاة فأممتهم"

.പിന്നിട് ഇമാം ബൈഹഖി വിശദീകരിച്ചു കൊണ്ട് പറയുന്നു അമ്പിയാക്കൾ അവരുടെ മരണശേഷം ജീവിച്ചിരിക്കുംഎന്നതിന്ന്ധാരാളം തെളിവുകൾ ഉണ്ട് ഇസ്രാ ഇൻ റ്റെ  സംഭവത്തിൽ ഒരു സംഘം അമ്പിയാക്കളെ കണ്ടതും അവരോട് സം സാരിച്ചതും അവർ നബിയോടു സം സാരിച്ചതും കാണാം

,അബൂഹുറൈറ(റ) ഉദ്ദരിച്ച ഇസ് റാ ഇൻ റ്റെ ഹദീസിൽ നബി(സ)പറയുന്നു ഞാൻ ഒരു സംഘം അമ്പിയാക്കളൂടെ കൂട്ടതിലായികണ്ടു ആസമയം മൂസാ നബി നിസ്കരിക്കുന്നുശന്വ ഗോത്രത്തിലെ ഒരാളെ പോലെ യുണ്ട് അതു പോലെ ഈസാ നബിയും നിസ്കരിക്കുന്നുഇബ്രാഹീം നബിയും നിസ്കരിക്കുന്നുജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇബ്രാഹീം നബിയോട് സാദൃശ്യമായ ആൾ നിങ്ങളുടെ കൂട്ടുകാരനായ ഞാനാണ്.പിന്നെ നിസ്കാരത്തിന്റെസമയമായപ്പോൾ ഞാനവർക്ക് ഇമായി നിസ്കരിച്ചു..

.وأخرج حديث "أن الناس يصعقون فأكون أول من يفيق" وقال: هذا إنما يصح على أن الله رد على الأنبياء أرواحهم وهم احياءعند ربهم كالشهداء فإذا نفخ في الصور النفخة الأولى صعقوا فيمن صعق ثم لا يكون ذلك موتا في جميع معانيه إلا في ذهاب الاستشعار انتهى

.എല്ലാവരും  ബോധ രഹിതരായി കിടക്കുമ്പോൾ(ഖിയാമത്ത് നാളിൽ)ഞാനാണ് ആദ്യമായി ബോധം തെളിഞ്ഞു വരിക എന്ന ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ബൈഹഖി പറയുന്നു: ശുഹദാക്കളെ പോലെ തന്നെ അമ്പിയാക്കളുടെ ആത്മാവിനെ അള്ളാഹു അവരിലേക്ക്മടക്കും അവർ അള്ളാഹുവിൻ റ്റെ  അരികിൽ ജീവിച്ചിരിക്കുന്നവരാണ് സൂർ എന്ന കാഹളത്തിൽ ഒന്നാമത്തെ ഊത്ത് ഊതിയാൽ എല്ലാവരും ബോധം കെട്ടു വീഴുന്നത് പോലെ അവരും വീഴു മെന്നാണ് ഇതൊരിക്കലും മരണമല്ല മറിച്ചു തിരിച്ചറിവ് നഷ്ട പെടുന്നു എന്നു മാത്രം

وأخرج أبو يعلي عن أبي هريرة سمعت رسول اللهصلى الله عليه وسلم يقول:والذي نفسي بيده لينزلن عيسى بن مريم ثم لئن قام على قبري فقال يا محمد لأجيبنه

.ബഹു:അബൂഹുറൈറ(റ)നെ തൊട്ട് അബൂ യഹ് ലാ:ഉദ്ദരിക്കുന്നു അദ്ദേഹം പറയുന്നു ഈസാ നബി ഇറങ്ങി വന്നതിന്ന് ശേഷം എൻ റ്റെ ഖബറിൻ റ്റെ  അരികിൽ വന്നുനിന്ന് യാ..മുഹമ്മദ് എന്നു വിളിച്ചാൽ ഞാൻ ഉത്തരം നൽകും.

.وأخرج أبو نعيم في دلائل النبوة عن سعيد بن المسيب قال: لقد رأيتني ليالي الحرة وما في مسجد رسول الله صلىالله عليه وسلم غيري وما يأتي وقت صلاة إلا سمعت الآذان من القبر.

അബൂ ന ഈം ബഹു:സ ഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട് അവിടത്തെ ദലാ ഇലുന്നുബുവ്വയിൽഉദ്ദരിക്കുന്നു:അദ്ദേഹം പറയുന്നു ഹുറ യുടെ രാത്രി(യസീദിന്റെ ഭരണകാലം)റസൂലുള്ളാഹി(സ)യുടെ പള്ളിയിൽ ഞാനല്ലാതെ ആരുമില്ല ആസന്ദർഭം നിസ്കാരത്തിന്റെസമയമായാൽ ഹബീബായ നബിയുടെ ഖബറിൽ നിന്നും ബാങ്ക് കേട്ടിരുന്നു..

.وأخرج الزبير بن بكار في أخبار المدينة عن سعيد بن المسيب قال:لم أزل أسمع الآذان والإقامة في قبر رسول الله صلى اللهعليه وسلم أيام الحرة حتى عاد الناس

.ബഹു സുബൈർ ബിൻ ബുകാർ സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് അവിടത്തെ അഖ്ബാരുൽ മദീനയിൽ രേഖപെടുത്തുന്നു"അയ്യാമുൽ ഹുറ"കാലഘട്ടത്തിൽ ജനങ്ങൾ മദീനയിലേക്ക് മടങ്ങി വരുന്നത് വരെ ഹബീബായ റസൂലുള്ളാഹി(സ)യുടെഖബറിൽ നിന്ന് ബാങ്കും ഇഖാമത്തും ഞാൻ കേട്ടിരുന്നു

.وأخرج ابن سعد في الطبقات عن سعيد بن المسيب أنه كان يلازم المسجد أيام الحرة والناس يقتتلون قال: فكنت إذا حانت الصلاة أسمع آذانا يخرج من قبل القبر الشريف

.സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് ഇബ്ൻ സ അദ് അദ്ദേഹത്തിന്റെ ത്വബഖാതിൽ രെഖപെടുത്തുന്നു:സ ഈദ് ബിൻ മുസയ്യബ് തങ്ങൾ അയ്യാമുൽ ഹുറയുടെ കാലഘട്ടത്തിൽ മദീന പള്ളിയിൽ തന്നെ യായിരുന്നു ഒരു വശത്തു ജനങ്ങൾ കൊല്ലപ്പെടുന്നുആ ഘട്ടത്തിൽ അദ്ദേഹം പറയുന്നു:നിസ്കാരത്തിന്റെ സമയമായാൽ ബഹുമാനപെട്ട ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾകാറുണ്ടായിരുന്നു

وأخرج الدارمي في سنده قال أنبأنا مروان بن محمد عن سعيد ابن عبد العزيز قال: لما كان أيامالحرة لم يؤذن في مسجد النبي صلى الله عليهوسلم ثلاثا ولم يقم ولم يبرح سعيد بن المسيبالمسجد وكان لا يعرف وقت الصلاة إلا بهمهة يسمعها من قبر النبي صلى الله عليه وسلم

ഇമാം ദാരിമി അവിടത്തെ മുസ്നദിൽ രേഖപ്പെടുത്തുന്നു  സ  ഈദ് ബിൻ അബ്ദുൽ അസീസിനെ തൊട്ട്ഉദ്ധരിച്ചതായിട്ട് മർവ്വാൻ ബിൻ മുഹമ്മദ് എന്നോട് പറഞ്ഞു"അയ്യാമുൽ ഹുറ"യുടെ കാലഘട്ടത്തിൽ മൂന്ന് ദിവസം മദീന:പള്ളിയിൽ ബാങ്ക് കൊടുക്കുകയോ നിസ്കാരംനടക്കുകയോ ഉണ്ടായിരുന്നില്ലഎന്നാൽ സ ഈദ് ബിൻ മുസയ്യബ് പള്ളീയിൽ തന്നെ നിന്നു,നിസ്കാരത്തിൻ റ്റെ സമയം  അറിയാത്ത ഘട്ടത്തിൽ നബി(സ)യുടെ ഖബറിൽ നിന്ന് ഒരുശബ്ദം കേൾകുമായിരുന്നു(ബാങ്ക് )

معناه فهذه الأخبار دالة على حياة النبي صلى الله عليه وسلم وسائر الأنبياء وقد قال تعالى في الشهداء (ولا تحسبن الذين قتلوا في سبيل[ص 330] الله أمواتا بل أحياء عند ربهم يرزقون). والأنبياء أولى بذلك فهم أجل وأعظم وما نبي إلا وقد جمع مع النبوة وصف الشهادة فيدخلون في عموم لفظ الآية.

ഈ സംഭവം നബി(സ)യും മറ്റു അമ്പിയാക്കളും ജീവിച്ചിരിക്കുന്നവരാണ് എന്നതിന്ന് തെളിവാണ് തീർച്ചയായും അള്ളാഹു (സു) ശുഹദാക്കളെ പറ്റി പറയുന്നത് കാണാം "അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ല പെട്ട ആളുകൾഅവർ മരിച്ചവരാണെന്ന്നിങ്ങൾ മനസ്സിലാക്കരുത് മറിച്ച് അവർ ജീവിച്ചിരിക്കുന്നവരും അള്ളാഹുവിന്റെ അരികിൽ ഭക്ഷണം നൽകപെടുന്നവരുമാണ്   "ഈ ആയത്തിന്റെ വെളിച്ചത്തിൽ അമ്പിയാക്കൾ ശുഹദാക്കളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരും മഹത്വമുള്ളവരുമാണ്"ഏതൊരു നബിയ്യും നുബുവ്വത്തും രക്തസാക്ഷിത്വവും ഒരുമിച്ച് കിട്ടിയവരാണ് ....
_____________________________

“ വിജ്ഞാനം വിരൽ തുമ്പിൽ”
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
“ആദർശ വിജ്ഞാന സമാഹാരം”
_________________       

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate