Showing posts with label ഇസ്തിഗാസ മുഹദ്ദിസുകൾ. Show all posts
Showing posts with label ഇസ്തിഗാസ മുഹദ്ദിസുകൾ. Show all posts

Saturday, 16 September 2017

ഇസ്തിഗാസ - അബുൽഖാസിം സാബിതുൽ ബഗ്ദാദീ

✒ Siddeequl Misbah
       (15/09/2017)

أبو القاسم ثابت بن أحمد بن الحسين البغدادي -

 [المتوفى: ٤٧٧ هـ]
🔽
ഇസ്തിഗാസ - അബുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) (ജനനം 401 - വഫാത്ത് 477)

"اخبرنا أبو الفتح نصر الله بن محمد حدثنا نصر بن إبراهيم إملاء حدثني أبو القاسم ثابت بن أحمد بن الحسين البغدادي أنه رأى رجلا بمدينة النبي (صلى الله عليه وسلم) أذن الصبح عند قبر رسول الله (صلى الله عليه وسلم) وقال فيه الصلاة خير من النوم فجاءه خادم من خدام المسجد فلطمه حين سمع ذلك فبكى الرجل وقال يا رسول الله في حضرتك يفعل بي هذا الفعال ففلج الخادم في الحال وحمل إلى داره فمكث ثلاثة أيام ومات"

( تاريخ دمشق -  إبن عساكر، مصباح الظلام،  تاريخ الإسلام - شمس الدين الذهبي،)
🔽
" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുമ്പോൾ ഒരാൾ വന്ന് നബി (സ്വ) യുടെ ഖബറിന്നരികിൽ വെച്ച് സുബ്ഹി ബാങ്ക് കൊടുക്കുക യായിരുന്നു,  "അസ്സ്വലാതു ഖൈറുമ്മിനന്നൗം"  എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ  ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി (സ്വ) യുടെ ഖബറിങ്കൽ  വന്ന്  പറഞ്ഞു!!! യാ റസൂലല്ലാഹ് ! ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......
🔽
950 വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്  യഥാർത്ഥ സലഫു സ്വാലിഹീങ്ങളിൽ നിന്ന് ദീൻ മനസ്സിലാക്കിയ മഹാനവർകൾക്ക് ഇത്തരം സംഭവങ്ങൾ ഷിർക്കാണോ തൗഹീദാണോ എന്ന് മനസ്സിലായിട്ടില്ല കേരളത്തിലെ മുജാഹിദുകാർക്ക് മാത്രമാണ് തൗഹീദ് മനസ്സിലായത് എന്ന് മാത്രം ചിന്തിക്കാൻ കഴിയുമോ സഹോദരാ !!!!
🔽
വിശ്വാസികളുടെ മാർഗ്ഗം സ്വീകരിക്കുക അതാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നതും

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115

“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”
🔽
പ്രിയ മുഹ്മിനീങ്ങളേ പ്രസ്തുത ആയത്തിൽ വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവന്റെ കേന്ദ്രം നരഗമാണെന്ന് അല്ലാഹു താഖീദ് ചെയ്യുന്നു

അതിനാൽ ഫോളൊ ചെയ്യൂ യഥാർത്ഥ സലഫുകളും ഖലഫുകളും സ്വീകരിച്ച മാർഗ്ഗം വലിച്ചെറിയൂ ഡ്യൂപ്ലിക്കേറ്റ് സലഫിയെന്ന് പറഞ്ഞ് വരുന്ന ഷിർക്കാരോപകരെ. !

Siddeequl misbah
(09496210086)____♻💐

Thursday, 13 October 2016

"" ഉപ്പോളം വരുമോ ഉപ്പിലിട്ടത്"""" ഇസ്തിഗാസയും ദഹബിയും പിന്നെ കേരള മുജാഹിദുകളും !

"ഇസ്തിഗാസയും ഇമാം ദഹബിയും കേരള മുജാഹിദുകളും" നേർക്ക് നേർ !!!!!!
_________________________

ഒടുവിൽ അത്  തന്നെ സംഭവിച്ചു...... കളവും കെട്ട് കഥയും അതങ്ങനെയാണല്ലോ സ്വന്തം സംഘടനക്കെതിരായ ആശയമാണോ കിതാബിലുള്ളത് എന്നാൽ പാളക്കിത്താബ് , കെട്ട് കഥകൾ , ദുർബലം, മൗളൂഹ് ളഈഫ് etc...... അങ്ങനെ പോകുന്നു വഹാബി പുരാണങ്ങൾ....
🔰
ഇപ്പോൾ കളവാണെന്ന് തട്ടി വിടുന്നത് മുഹദ്ദിസീങ്ങളിൽ വെള്ളി നക്ഷത്രങ്ങളായ ഇമാം ത്വബ്റാനി, അബുഷൈഖ് റ, അസ്ബഹാനി ഇമാം (റ:അ)  തുടങ്ങിയ സംഘം മദീനയിലായിരുന്നപ്പോള്‍ നബി (സ്വ) യുടെ ഖബറിങ്കലിൽ ചെന്ന് ഭക്ഷണത്തിന്ന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം !!  പക്ഷെ ഇത്തവണ സ്വന്തം നേതാവിനെ പ്രതിക്കൂട്ടിലാക്കേണ്ടി വരുമെന്ന് മാത്രം കാരണം പ്രസ്തുത ഇസ്തിഗാസ ഉദ്ധരിക്കുന്നത്  മുജാഹിദുകളുടെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ ഷിഷ്യൻ ഹാഫിള് ഇമാം ദഹബിയുടെ "സിയറു അഹ്ലാമി ന്നുബലാഹ്" എന്ന കിതാബിലെ ഉദ്ധരണിയാണ്
ഈ ഉദ്ധരണിയാണ്  കളവാണെന്ന് കേരള മുജാഹിദുകൾ ഒരു തെളിവും ഇല്ലാതെ തട്ടി വിട്ടത് ......💥
🔷
ആദ്യമായി ത്തന്നെ ഒന്ന് ചോദിച്ചോട്ടെ ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം ദഹബിയുടെ കിതാബിൽ കൊടുത്ത സംഭവം പതിനഞ്ചാം നൂറ്റാണ്ടിലെ കേരള സലഫി മുജാഹിദുകൾ ഇത് കളവാണെന്ന് പറയുന്നു ഹ ഹ നല്ല കഥ !!!! അതും ഒരു തെളിവുമില്ലാതെ ! മാത്രവുമല്ല ഇതൊക്കെ വിഷ്വസിക്കാൻ മാത്രം ബുദ്ധി മൗലവിമാർക്ക് പണയം വെച്ച് പോയ കുറെ സാധാരണ മുജായിദ് പ്രവർത്തകരും   കഷ്ടം  തന്നെ കൂട്ടരേ .......!!!!!!
🔷
ആദ്യമായി ഇസ്തിഗാസ ശിർക്കാണെന്ന വാദം വരുന്നത് ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച മുജാഹിദുകളുടെ ശൈഖുൽ ഇസ്ലാമായ ഇബ്നു തയ്മിയ്യയുടെ ചിന്താഗതിയിൽ നിന്നാണ് .

എന്നാൽ ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ കൂടിയായ ദഹബി ഇമാം അവിടത്തെ കിതാബുകളിൽ ധാരാളം ഇസ്തിഗാസയുടെ  സംഭവങ്ങള്‍ കൊടുത്തിട്ടുണ്ട്. ആ കാലത്തുള്ള ഇബ്നു തയ്മിയ്യയുടെ മറ്റു ഷിഷ്യന്മാരോ അതിന്ന് ശേഷം വന്ന
9 ആം നൂറ്റാണ്ടിലോ
10  ആം നൂറ്റാണ്ടിലോ
11 ആം നൂറ്റാണ്ടിലോ
12 ആം നൂറ്റാണ്ടിലോ
13 ആം നൂറ്റാണ്ടിലോ
എേതെങ്കിലും പ്രാമാണിക
അഹ് ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ഇങ്ങനെ യുള്ള ഇസ്തിഗാസയുടെ സംഭവങ്ങള്‍ ഷിർക്കാണെന്നോ , കളവാണെന്നോ പറഞ്ഞതായി തെളിയിക്കാൻ സാധിക്കുമൊ ???❓❓❓❓
🔷
കേരള മുജാഹിദുകളുടെ ആദർശത്തിന്നെതിരെ പ്രാമാണിക കിതാബിൽ എന്ത് തന്നെ ഉണ്ടായാലും  അതൊക്കെ കളവാണെന്ന് ഒരു നാണവും ഇല്ലാതെ പറയും  കഷ്ടം തന്നെ !!! മുജാഹിദുകളെ  നിങ്ങളുടെ അവസ്ഥ!!

യഥാർത്ഥത്തിൽ ഉസൂലുൽ ഹദീസിൽ ജറഹും തഹ്ദീലിൻ റ്റെയും  വിഷയത്തിൽ സിഖത്തായ റാവിയെ പോലും
കൂടുതൽ ആരോപണ വിധേയനാക്കുന്ന ആളാണ് ഇമാം ദഹബി,  ഇങ്ങനെയുള്ള ഇമാം ദഹബിയിൽ നിന്നാണ് ഇത് ഉദ്ധരിക്കുന്നതെന്നത് മറ്റൊരു യാഥാർത്യം !!!!!!!!!!!!
എന്നാൽ വഹാബീ വാദമായ. ഷിർക്കൻ  വാദം ഇമാം ദഹബിക്കുണ്ടോ
ഇല്ലതാനും !!!!!!!!❓

ദഹബിക്കെന്നല്ല ലോകത്ത് കഴിഞ്ഞ് പോയ 98% ഇമാമീങ്ങള്‍ക്കും ഇങ്ങനെ വഫാത്തായ മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് ഷിർക്കാണെന്ന വാദം ഇല്ല... ഇങ്ങനെ ഒരു ഷിർക്കിൻറ്റെ മഹ്ന ആരും തന്നെ പഠിപ്പിച്ചിട്ടും ഇല്ല......
""""
ഇമാമീങ്ങള്‍ ഷിർക്കും തൗഹീദും അറിയാത്തവരല്ല""""""
🔷
സനദ് ഉണ്ടോ , ളഈഫാണ് എന്നൊക്കെ പറഞ്ഞ് കൊട്ടി ഘോഷിക്കുന്നതിന്ന് മുമ്പ് ഈ സംഭവം ഷിർക്കാണെന്ന് ദഹബി ഇമാം ആ കിതാബിൽ നിന്ന് , പോട്ടെ   വേറെ എതെങ്കിലും കിതാബിൽ നിന്നെങ്കിലും കാണിക്കാൻ കഴിയുമൊ ......❓ ഒരിക്കലും സാധിക്കില്ല !!

ഇമാമീങ്ങള്‍ക്കൊന്നും ഷിർക്കും തൗഹീദും അറിയൂല അവരുടെ  കിതാബുകളിൽ ഉള്ളതൊക്കെ ഷിർക്കായിരുന്നു അത് കേരള നദ് വതുൽ മുജാഹിദ് മതം വന്നതിന്ന് ശേഷമാണ് മനസ്സിലായതെന്നും മാത്രം വിഷ്വസിക്കാൻ മാത്രം മുജായിദുകളെ പോലെ വിഡ്ഡികൾ അല്ല സുന്നികള്‍ കേട്ടൊ ഒോർത്തിരുന്നാൽ നന്ന്..

🔷__________
ഇനി വിഷയത്തിലേക്ക് തന്നെ വരാം

ദഹബി ഇമാം  പ്രസ്തുത സംഭവം ഉദ്ധരിക്കുന്നത്

  "" വ റുവിയ അൻഹു"""""

എന്ന് പറഞ്ഞ് കൊണ്ടാണ്  അപ്പോള്‍ തന്നെ മനസ്സിലാക്കാം ദഹബി ഇമാമിൻറ്റെ അടുത്ത് സ്വഹീഹായ പരമ്പരയോടെ കിട്ടിയത് കൊണ്ടാണ് തൻറ്റെ കിതാബിൽ വളരെ പ്രാധാന്യത്തോടെ കൊടുത്തിട്ടുള്ളത്...
🔷
ഇങ്ങനെ ഒരുപാട് മുഹദ്ദിസീങ്ങളും ഇമാമീങ്ങളും തവാതിറായ (അറിയപ്പെട്ട) സംഭവത്തെ അവരുടെ കയ്യിൽ സ്വഹീഹായി കിട്ടിയ നിലയിൽ ചില കിതാബുകളിൽ സനദ് ഇല്ലാതെ     മത് നിന് പ്രാധാന്യം കൽപ്പിച്ച് കൊണ്ട് കൊടുക്കും ..

അതിന്നർത്ഥം സനദ് ഇല്ലെന്നൊ മറ്റു കിതാബുകളിൽ അത് കൊടുത്തിട്ടില്ലെന്നൊ അല്ല  , ഇവിടെ ദഹബി ഇമാം തന്നെ അതിൻറ്റെ സനദ് ഇല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല മറ്റു കിതാബുകളിൽ കൊടുത്തിട്ടുണ്ടാവാം.
🔷
എന്നാൽ ഇത് കള്ളക്കഥയാണെന്നും വാറോലയാണെന്നും പറഞ്ഞുള്ള വഹാബികളുടെ ആരോപണങ്ങള്‍ ദീനിനോടുള്ള വെല്ലു വിളി മാത്രമാകുന്നു.

സ്വന്തം സംഘടനക്ക് വിരുദ്ധമായ ഒരു കാര്യമാണെങ്കിൽ പിന്നെ വഹാബികള്‍ അസറെന്നല്ല ഖുർ ആനും , ഹദീസും വേണമെങ്കിൽ കളവാണെന്ന് പറയും അത് വഹാബീ വർഗ്ഗ സ്വഭാവമാണ്..

വഹാബികള്‍ക്ക്  ഖുർആനും  സുന്നത്തും  അസറും, ഇജ്മാഹും , ഖിയാസും എന്ത് പറയുന്നു എന്നതല്ല വഹാബികളുടെ ആദർഷത്തിന്ന് അനുസരിച്ച് ഖുർ ആനും സുന്നത്തും , ഇജ്മാഉം ഖിയാസും അസറും മാറണം ഇതാണ് ഇവരുടെ മാനദണ്ടം.
🔷
ഈ ഒരു സംഭവം മാത്രമാണോ ദഹബി ഇമാമിന്റെ ആ കിതാബിൽ ഉള്ളത് അല്ല ധാരാളം ഇസ്തിഗാസയുടെ സംഭവങ്ങള്‍ ഇമാം ദഹബി  തന്നെ തൻറ്റെ കിതാബിൽ വളരെ    പ്രാധാന്യത്തോടെ സനദോട് കൂടി ഉദ്ധരിക്കുന്നുണ്ട്. അതൊന്നും  കേരള സലഫി വഹാബികൾക്ക് കാണൂലല്ലോ
🔰
ഇമാം ദഹബിയുടെ കിതാബിൽ നിന്നും എേതാനും ചില സംഭവങ്ങള്‍ നോക്കൂ !

ആദ്യമായി  ദഹബി ഇമാം സ്വന്തം ഉസ്താദിനെ കുറിച്ച് തൻറ്റെ താരീഖുൽ ഇസ്ലാമിൽ പറയുന്നത് നോക്കൂ

""""എന്റെ ഉസ്താദിന്റെ ശൈഖും, എന്റെ ശൈഖുമായ അഹ്മദുബ്നു സാലിം അബുൽ അബ്ബാസ് അൽ മർദാവി അൽ മഖ്ദി സി (റ) യുടെ ഖബർ കൊണ്ട് ബറക്കത്തെടുക്കപ്പെടാറുണ്ട്. അവരെ മറവ് ചെയ്യപ്പെട്ട നാട്ടിലെ ചിലർക്ക് പനി പിടിപെട്ടപ്പോൾ എന്റെ ഉസ്താദിന്റെ ഖബറിനടുത്ത് നിന്ന് മണ്ണെടുത്ത് പനിയുള്ളവന്റെ ശരീരത്തിൽ കെട്ടിയപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അസുഖം മാറുകയും ചെയ്തു. എന്റെ ഉസ്താദ് അല്ലാഹുവിനെ വഴിപ്പെട്ട് ജീവിച്ച വ്യക്തിയായിരുന്നു.""""'' (ദഹബിയുടെ താരീഖുൽ ഇസ്ലാം - 18/47)

ഈ സംഭവത്തെ എന്ത് പറയാനുണ്ട് മുജായിദുകളെ ?? ദഹബി ഇമാം സ്വന്തം ഉസ്താദിൻ റ്റെ ഖബറിനെപ്പറ്റിയാ ഈ പറഞ്ഞത്. സ്വന്തം അനുഭവം പറയണമെങ്കിൽ സനദ് വേണ്ടല്ലോ !!??

എനി ഇത് പറഞ്ഞതിൻറ്റെ കാരണം കൊണ്ട് ദഹബി ഇമാമിനെ എനി ഇബ്നു തയ്മിയ്യയുടെ ഷിഷ്യനല്ലെന്ന് കേരള നദ് വത്തുൽ വഹാബീ മീറ്റിംഗ് കൂടി തീരുമാനിക്കുമൊ ?!!!!!!!!! അല്ലാഹു
അഹ് ലം!!!!
🔰
വീണ്ടും ഇമാം ദഹബി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കൂടി നോക്കൂ....

"ബുഖാരിയുടെയും മുസ്ലിമിന്റെയും റാവിയും ശൈഖുമായ താബിഈ പണ്ഡിതൻ  ഇബ്നു മുൻ ഖദിർ (റ)  നബി(സ) യോട് ഇസ്തിഗാസ  നടത്തിയ ഉദ്ധരണി കൊണ്ട് വരുന്നു
🔷
ഇബ്നു മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .

ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി വളരെ പ്രാധാന്യത്തോടെയാണ് ഉദ്ധരിക്കുന്നത്.

كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)،
إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)

✏""""""""
കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുമ്പോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി""""""

സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)
അല്‍ഗ്വദീര്‍ (5/151)  എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്......
🔷
ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ )

ഈ പണ്ഡിതർക്ക് ആർക്കും ഇത് കള്ളക്കഥയാണെന്നോ, ശിർക്കൻ കഥയാണെന്നോ അറിയില്ലായിരുന്നോ വഹാബി പുരോഹിതന്മാരെ?
🔷
കൂടാതെ ഇമാാം ബുഖാരി റ യുടെ ഖബറിങ്കലിൽ ചെന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്താറുണ്ടായിരുന്നെന്നും ഇമാം ദഹബി പടിപ്പിക്കുന്നു....

മാത്രവുമല്ല ഇമാം  ദഹബിയുടെ"" മുഖ്തസറു സിലാഹുൽ മുഹ്മിൻ"" എന്ന കിതാബിൽ അംബിയാക്കളെ കൊണ്ടും മഹാത്മാക്കളെ കൊണ്ടും ഇട തേട്ടം നടത്താൻ പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണെന്നും ഹദീസ് ഉദ്ധരിച്ച് പ്രാമാണിക വരുത്തുന്നു """""

ത്വബ് റാനി ഇമാമിനെ  പോലുള്ള ധാരാളം  മുഹദ്ദിസീങ്ങള്‍ നടത്തിയ ഇസ്തിഗാസ അത് കളവാണെന്ന് ഒരു തെളിവുമില്ലാതെ സംഘടനക്കൊപ്പിച്ച് മതം പറയുന്ന മുജാഹിദുകാരാ താഴെയുള്ള ചോദ്യത്തിന്ന് മറുപടി ഉണ്ടോ ???
?????
ഇമാം ത്വബ്റാനി (റ) അടക്കമുള്ള മുഹദ്ദിസുകൾ നബി സ്വ യുടെ ഖബറിങ്കൽ വന്ന് നടത്തിയ ഇസ്തിഗാസ കളവാണെന്ന് അഹ്ലുസുന്നയുടെ ഏതെങ്കിലും പണ്ഡിതൻ പറഞ്ഞതായി തെളിയിക്കാമോ?❓❓❓

ഈ സംഭവങ്ങളൊക്കെ  കള്ളക്കഥയാണെന്ന് വാദിക്കുന്ന നിങ്ങൾക്ക് മുൻഗാമികളായ പണ്ഡിതരാരെങ്കിലും അത് കള്ളക്കഥയാണെന്ന് പറഞ്ഞതായി തെളിയിക്കാമോ?❓❓❓

ഈ സംഭവം ശിർക്കാണെങ്കിൽ എതെന്ത് കൊണ്ട് ദഹബി തന്റെ സിയറിൽ അത് ശിർക്കാണെന്ന് പറഞ്ഞില്ല?❓❓❓

ഈ സംഭവം കള്ളക്കഥയാണെന്നും അറിഞ്ഞുകൊണ്ടാണോ ദഹബി ഇതു ഉദ്ധരിച്ചത്?❓❓

ലോകപ്രശസ്ത ഹദീസ്പണ്ഡിതന്മാരായ ഇമാം ത്വബ് റാനി റ, അബുഷൈഖ് ഇമാം , അസ് ബഹാനി ഇമാം , ഇബ്നു മുൻ ഖദിർ റ തുടങ്ങിയ  മുഹദ്ദിസീങ്ങളൊക്കെ വഫാത്തായ നബി (സ്വ) യോട് സഹായാർത്ഥന നടത്തിയ കാരണം കൊണ്ട് ഇവരൊക്കെ മുഷ് രിഖുകളും ഖുബൂരികളുമാണോ   മുജാഹിദുകാരാ ❓


ത്വബ്റാനി ഇമാമിന്റെ ഇസ്തിഗാസ വിഷയത്തിൽ വന്ന  ആരോപണവും മറുപടിയും  ........

ആരോപണം (01)_______ മുജാഹിദ്

" സനദ് ഇല്ലാത്ത ഒരു കള്ളക്കഥയാണിത്‌. ഇമാം ദഹബി കഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൃത്യമായ സനദ് ഇല്ലാതെയാണ്. ഹിജ്റ 673ല്‍ ജനിച്ച് 748 ല്‍ മരണപ്പെട്ട ഇമാം ദഹബി ഹിജ്റ 260ല്‍ ജനിച്ച് ഹിജ്റ 360 ല്‍ മരണപ്പെട്ട ഇമാം ത്വബ്റാനിയും തമ്മില്‍ നാനൂറു കൊല്ലത്തെ ഇടക്കാല വ്യത്യാസമുണ്ട്. അതിനിടയില്‍ ഈ കിസ്സ റിപ്പോര്‍ട്ട് ചെയ്ത അബൂബക്കര്‍ ബിന്‍ അലി എന്നവരും ഇബ്നുല്‍ മുക്ക്രിഉം അല്ലാതെ വേറെ ആരുംതന്നെ ഈ നാനൂറു കൊല്ലത്തെ ഇടക്കാലത്തില്‍ പിന്നെ വേറെ ആരും ഈ സനദില്‍ ഇല്ല. അതായത് സനദില്ലാത്ത ഒരു വാറോല മാത്രമാണ് ഇത് എന്ന് സാരം.

🔷
മറുപടി:✅ സുന്നി

ഇമാം ദഹബിയും കേരള നദ് വത്തുൽ മുജാഹിദീൻ  എന്ന സംഘടനയും എത്ര കൊല്ലത്തെ അന്തരമുണ്ട്.
ഹിജ് റ 748 വഫാത്തായ ഇമാം ദഹബിയുടെ കിതാബിലെ ഉദ്ധരണി  700 കൊല്ലം കഴിഞ്ഞിട്ടാണ് ഇത് കളവാണെന്ന് കേരള മുജാഹിദ് മീറ്റിംഗ് കൂടിയിട്ട് മനസ്സിലാക്കിയത് അല്ലെ ?? !! മുൻ ഗാമികളായ ഇമാമീങ്ങള്‍ക്കൊന്നും മനസ്സിലായിട്ടില്ല അല്ലെ ??????

നല്ല കഥ വെറുതെ വടി കൊടുത്ത് അടി വാങ്ങല്ലെ കേട്ടൊ

പിന്നെ ഇത് നിങ്ങളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശൈഷ്യനായ  ദഹബിയാണ് വഹാബി സലഫിക്കാരാ ഇത് സിയറിൽ  ഉദ്ധരിച്ചത്. അല്ലാതെ കാന്തപുരമോ, പൊന്മളയോ, പേരോടോ അല്ല.( അല്ലാഹു അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ) ആമീൻ.........
ഇത് ശിർക്കോ , കള്ളക്കഥയോ ആണെങ്കിൽ എന്ത് കൊണ്ട് ദഹബി പറഞ്ഞില്ല. 400 കൊല്ലമല്ല 4000 കൊല്ലമായാലും ശിർക്ക് ശിർക്കല്ലാതാ കോ ? ഇനി ഈ സംഭവം കള്ള ക്കഥയാണെന്ന് സങ്കല്പിക്കുക അപ്പോഴും  ചോദ്യം ബാക്കി നിൽക്കുകയല്ലേ..........❓

ആരോപണം:❌ (02 - മുജാഹിദ്)

ഇമാം ദഹബി ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ ഇങ്ങനെ ഒരു കള്ളക്കഥ കിത്താബില്‍ ചേര്‍ക്കുമോ എന്ന് ചിലപ്പോള്‍ ചോദിച്ചേക്കാം. അതിനുള്ള മറുപടി: ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ തന്നെയാണ്. ആ റിപ്പോര്‍ട്ടുകളില്‍ സ്വഹീഹും ദുര്‍ബലമായ ളഈഫും കെട്ടി ഉണ്ടാക്കിയ കള്ളക്കഥകളായ മൌളൂഉമൊക്കെ ഉണ്ടാവും. അതൊക്കെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹ്ലുസ്സുന്നയുടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്

മറുപടി:✅ സുന്നി

ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ ആണെങ്കിൽ അത് ഏത് ഇമാം, ഏത് ഗ്രന്ഥത്തിൽ പറഞ്ഞു?  ❓

അത് പോലെ ഇമാമീങ്ങൾ അവരുടെ ഗ്രന്ഥത്തിൽ ഷിർക്കായ സംഭവങ്ങൾ കൊണ്ട് വരാൻ മാത്രം മുജാഹിദുകളെ പോലെ വെളിവില്ലാത്തവരല്ല എന്നാദ്യം മനസ്സിലാക്കുക കേട്ടൊ

മാത്രവുമല്ല ഇത് ഷിർക്കാണെന്നോ കെട്ട് കഥയാണെന്നോ ദഹബിയോ മറ്റുള്ള പണ്ഡിതരോ എന്ത് കൊണ്ട് പറഞ്ഞിട്ടില്ല ???

🔷❌ ആരോപണം (03 - മുജാഹിദ്)

ഇമാം നവവി റ ഷറഹ് മുഹ്ഹദ്ദബിൽഉദ്ധരിച്ച ഹദീസുമായി  ബന്ധപ്പെട്ട വിഷയം.

✅ മറുപടി  (സുന്നി)

അല്ല മുജാഹിദുകളേ  ഈ ഉസൂലുൽ ഹദീസിൻ റ്റെ വിഷയം അതിവിടെ എങ്ങനെ ബാധകമാകും  ഇത് അസറല്ലേ

ഹ ഹ  നല്ല കഥ വെറുതേ കുറച്ച് ഇബാറത്ത് പോസ്റ്റി മുജായിദ് കുട്ടികളെയും , മുജായിദ് പെണ്ണുങ്ങളെയും സലഫി പള്ളികളിൽ പറ്റിക്കുന്നത് പോലെ   വിവരമുള്ളവരുടെ അടുത്ത് അത്  നടക്കൂല കേട്ടൊ.......

ആയതിനാൽ എനിയെങ്കിലും സത്യം മനസ്സിലാക്കി ഇമാമീങ്ങള്‍ അവരുടെ കിതാബുകളിൽ ഷിർക്ക് പ്രചരിപ്പിക്കുകയില്ലെന്നും അവരൊക്കെ നമ്മെക്കാളും തൗഹീദും, ഷിർക്കും മനസ്സിലാക്കിയവരാണെന്ന ഉത്തമ ബോധത്തോടെ ജീവിക്കാൻ ശ്രമിക്കുക..........🔷
അല്ലാഹു ഖൈറിലാക്കിത്തരട്ടെ ആമീൻ

നിങ്ങള്‍ എല്ലാവരും പ്രത്യേകമായി ദുആ ചെയ്യണം .........

SUNNI DEBATERS WING ന്ന് വേണ്ടി തയ്യാറാക്കിയത്

സിദ്ദീഖുൽ മിസ്ബാഹ് പടന്നക്കാട് (9496210086)
ഹാരിസ് സലീം കൊച്ചി

പോസ്റ്റുകള്‍ പരമാവധി ഷെയർ ചെയ്യുക...
💝
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

Wednesday, 12 October 2016

ഇസ്തിഗാസ ഇബ്നു അബീ ആസ്വിം (റ)

🎓🎓🎓🎓🎓🎓🎓🎓

            ഇസ്തിഗാസ.....

🔷🔷🔻

അൽ ഹാഫിള് ഇബ്നു അബീ ആസ്വിം (റ)  . വിയോഗം ഹിജ് റ. 287...

🔷🔷🔻
ആവശ്യ നിർവ്വഹണത്തിന്ന് വേൻ ടി അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മഖ്ബറയി പോകുന്നത് ഷിർക്കും, കുഫ് റുമാക്കി ഇത് ചെയ്യുന്ന മുസ്ലിമീങ്ങളെ   ഖുബൂരിയെന്നും, ഖുറാഫിയെന്നുമൊക്കെ , വിളിച്ച് പുതിയ തൗഹീദ് പറയുന്ന വഹാബീ പുരോഹിത വർഗ്ഗത്തോട്........ സ്നേഹ പൂർവ്വം....

🔷🔷🔻
ഇത്തരം കാര്യങ്ങളൊക്കെ ഉത്തമ നൂറ്റാൻ ട് മുതൽക്ക് സ്വഹാബത്തിലൂടെ , മുഹദ്ദിസീങ്ങളിലൂടെ, താബിഉകളിലൂടെ , ഇമാമീങ്ങളിലൂടെ ചെയ്ത് വരുന്ന കാര്യമാണ്....
അത് താഴെ കൊടുത്ത ഉദ്ധരണിയിൽ നിന്ന് മനസ്സിലാകും

🔷🔷🔻📖📖
ഉദ്ധരിക്കുന്നത് ഉത്തമ  നൂറ്റാൻ ടിൽ ജീവിച്ച് വഫാത്തായ മഹാനയ പ്രമുഖ ഹദീസ് ലോകത്തിലെ വെള്ളി നക്ഷത്രം

🔷🔷🔻💝
അൽ ഹാഫിള് ഇബ്നു അബീ ആസ്വിം (റ) തൻ റ്റെ "അൽ അഹാദു വൽ മസാനി" എന്ന ഹദീസ് കിതാബിൽ
ത്വൽഹത്ത് റ വിൻ റ്റെ മഖ്ബറയെ പറ്റി പറയുന്നത് നോക്കുക.....

🔷🔷🔻📖📖📖🏯🏯🏯

طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ

🔷🔷🔻❄❄❄🍁
"" നിഷ്ചയംസ്വർഗ്ഗം കൊൻ ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) ന് 70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിൻ റ്റെ ഖബർ ഉള്ളത് . ഒരു സൻ ഘം പൻ ടിതന്മാരും ശ്റേഷ്ട്ടവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുൻ ടായാൽ ത്വൽഹത്ത് (റ) വിൻ റ്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുൻ ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു .   പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുൻ ട്""........
الأحاد والمثاني... ... ( 1/163)....... لابن أبي عاصم............

( ഈ സംഭവം
ഹാഫിള് അബൂ നുഐം (റ) തൻ റ്റെ മുഹ്ജമുസ്സ്വഹാബ  1/334 ൽ ഹാഫിള് ഇബ്നു അബീ ആസ്വിം (റ) വിൽ നിന്ന് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുൻ ട്)........🔰🔰🔰🔰🔰🔰

🔷🔷🔻
ഒന്ന് വിനയത്തോടെ ചോദിച്ചോട്ടെ ഇത്തരം കാര്യങ്ങള്‍ ഷിർക്കാണെന്ന് പറയാൻ എങ്ങനെ മനസ്സ് വരുന്നു....... ഹിജ് റ 284 ൽ വഫാത്തായ മഹാനവർകള്‍ പറയുന്നു  പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തതായും പറയുന്നു.... 
🔷🔷🔻
ഈ മഹാനവർകളുടെ ഷൈഖുമാരുടെ പൂർവ്വികരിൽ നിന്ന് എന്ന് പറയുംബോള്‍ അത് എേത്കകാലഘട്ടമെന്ന് ഒന്ന് ചിന്തിച്ചാൽ മതി.....
🔷🔷🔻
ഇവിടെയാണ് സുബുകി ഇമാം പറഞ്ഞതിൻ റ്റെ പ്രസക്തി അതായത്   """" ഇസ്തിഗാസയും, തവസ്സുലും ഇതൊക്കെ സലഫുകളും , ഖലഫുകളും ഒക്കെ ചെയ്തിരുന്നതും , പുണ്യമുള്ള ഒരു കാര്യമാണെന്നും ഇത് ആദ്യമായി ഷിർക്കാണെന്ന് വാദിച്ചത് ഇബ്നു തയ്മിയ്യയെന്ന വഹാബീ പുരോഹിതനാണെന്നും ഉള്ള യാഥാർത്ത്യം തിരിച്ചറിയേൻ ടത്.... 
🔷🔷🔻
നിഷ്പക്ഷമായി ഒന്ന് വിലയിരുത്തുക, ആത്മാർത്തമായി ഒന്ന് പടിക്കാൻ ശ്റമിക്കുക, അപ്പോള്‍ മനസ്സിലാകും യതാർത്തമായ ഇസ്ലാമിൻ റ്റെ തൗഹീദ്....🔷🔷🔷

അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ......

ദുആ വസിയ്യത്തോടെ
SUNNI DEBATER'S WING
ന്ന് വേൻ ടി.....

സിദ്ധീഖുൽ മിസ്ബാഹ്.....

♨💐💒🚉⛵⛵⛵⛵🎓💝💝

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate