Showing posts with label മക്കാമുശ് രിഖ്. Show all posts
Showing posts with label മക്കാമുശ് രിഖ്. Show all posts

Saturday, 11 April 2020

"മക്കാ മുശ്രിഖ്" ഇത് വായിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ*👇🏻

*ഇത് വായിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ*👇🏻

*മക്കാ മുശ്രിഖുകൾ സൃഷ്ടാവ്  അല്ലാഹു എന്ന് പറഞ്ഞോ   അവരുടെ വാദം വെറും കളിതമാശ മാത്രമായിരുന്നില്ലേ ?  വിശ്വാസത്തിൽ നിന്നോ അറിവിൽ നിന്നോ അല്ലെന്ന് വളരെ വ്യക്തമായിത്തന്നെ  ഖുർ ആൻ  പഠിപ്പിക്കുന്നത്  നോക്കൂ*👇🏻👇🏻👇🏻

بل هم في شك يلعبون أي ليسوا على📝 يقين فيما يظهرونه من الإيمان والإقرار في قولهم : إن الله خالقهم ، وإنما يقولونه لتقليد آبائهم من غير علم فهم في شك(قرطبي: ١٢٩/١٦).
 "എങ്കിലും അവർ സംശയത്തിൽ" കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ് …..ഖുർതുബി
📝
فإ بقوله:(بل هم فى سك يلعبون) وأن إقرارهم غير صادر عن علم وتيقن، ولا عن جد وحقيقة، بل قول مخلوط بهزء ولعب.(الكشاف: ٦/٢٥٩)

 "എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്‍ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയോ ഉറപ്പിന്റെയോ, കാര്യത്തിന്റെയോ യഥാർത്യത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്ത്തമാനം മാത്രമാണ്."(കാശ്ശാഫ്: 6/259
📝
 بَلْ هُمْ فِي شَكٍّ يَلْعَبُونَ وَأَنَّ إِقْرَارَهُمْ غَيْرُ صَادِرٍ عَنْ عِلْمٍ وَيَقِينٍ وَلَا عَنْ جَدٍّ وَحَقِيقَةٍ بَلْ قَوْلٌ مخلوط بهزء ولعب

(പക്ഷേ, അവർ സംശയത്തിൽ കളിക്കുന്നവർ ആയിരുന്നു). അവരുടെ. അംഗീകാരം അറിവിൽ നിന്നോ ഉറപ്പിൽ നിന്നോ അല്ല. ഗൗരവമായ പഠനത്തിൽ നിന്നോ യാഥാർഥ്യത്തിൽ നിന്നോ അല്ല. കളിയും തമാശയും കൂടിച്ചേർന്ന വെറും വാക്കുകൾ മാത്രമാകുന്നു അത്.
(തഫ്സീർ റാസി)...........

[سورة يونس (١٠)
وَما يَتَّبِعُ أَكْثَرُهُمْ إِلاَّ ظَنًّا إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئاً إِنَّ اللَّهَ عَلِيمٌ بِما يَفْعَلُونَ (٣٦)
"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".(സൂറത്ത് യൂനുസ് -36)
🔽
ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) പഠിപ്പിക്കുന്നു.

وما يتبع أكثرهم في إقرارهم بالله تعالى إلا ظناً، لأنه قول غير مستند إلى برهان عندهم، بل سمعوه من أسلافهم

 وَمَا يَتَّبِعُ أَكْثَرُهُمْ فِي إِقْرَارِهِمْ باللَّه تَعَالَى إِلَّا ظَنًّا، لِأَنَّهُ قَوْلٌ غَيْرُ مُسْتَنِدٍ إِلَى بُرْهَانٍ عِنْدَهُمْ، بَلْ سَمِعُوهُ مِنْ أَسْلَافِهِمْ.  (17/251)

‘അല്ലാഹുവിനെ അംഗീകരിക്കുന്ന വിഷയത്തിൽ അവർ (മക്കാ മുശ് രിക്കുകള്‍) വെറും സങ്കല്പത്തെയാണ് പിന്തുടർന്നിരുന്നത്. കാരണം തെളിവുകളുടെ യാതൊരു പിൻബലവുമില്ലാത്ത വെറും വാക്ക് മാത്രമാണ് അവരുടേത്.. അവരുടെ മുൻഗാമികളിൽ നിന്നു ഒരു ദൈവത്തെ (അറബിയിൽ അല്ലാഹുവിനെ) അവർ കേട്ടിരുന്നു. അത്രമാത്രം’ (17/251)

മുകളിൽ 👆 പറഞ്ഞ കാര്യത്തിൽ നിന്നും വളരെ വ്യക്തമാണ് മക്കാ മുശ്രിഖുകൾ പറഞ്ഞ ദൈവം (അറബിയിൽ അള്ളാഹു) ഏതാണെന്ന് മനസ്സിലാക്കാൻ. ______________

*ആയത്ത് - 02*🔽

إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ(سورة الأنعام١١٦)

"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌".

പ്രസ്തുത സൂക്തം : തഫ്സീറുൽ കബീർ ഇമാം റാസി (റ)

ثُمَّ قَالَ: إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ وَفِيهِ مَسْأَلَتَانِ:
الْمَسْأَلَةُ الْأُولَى: الْمُرَادُ أَنَّ هَؤُلَاءِ الْكُفَّارَ الَّذِينَ يُنَازِعُونَكَ فِي دِينِكَ وَمَذْهَبِكَ غَيْرُ قَاطِعِينَ بِصِحَّةِ مَذَاهِبِهِمْ بَلْ لَا يَتَّبِعُونَ إِلَّا الظَّنَّ وَهُمْ خَرَّاصُونَ كَذَّابُونَ فِي ادِّعَاءِ الْقَطْعِ وَكَثِيرٌ مِنَ الْمُفَسِّرِينَ يَقُولُونَ الْمُرَادُ مِنْ ذَلِكَ الظَّنِّ رُجُوعُهُمْ فِي إِثْبَاتِ مَذَاهِبِهِمْ إِلَى تَقْلِيدِ أَسْلَافِهِمْ لَا إِلَى تَعْلِيلٍ أَصْلًا. (13/127)

"ഈ ആയത്തിന്റെ താല്പര്യമിതാണ്. നിശ്ചയം താങ്കളോട് താങ്കളുടെ മതത്തിലും വീക്ഷണത്തിലും തർക്കിക്കുന്ന സത്യനിഷേധികൾക്ക് അവരുടെ വീക്ഷണങ്ങൾ ശരിയാണെന്ന് ഒരു ഉറപ്പുമില്ല. മറിച്ച് അവർ ഊഹത്തോട് മാത്രമാണ് പിന്തുടരുന്നത്. ഉറപ്പുണ്ടെന്ന വാദത്തിൽ അവർ അധികം കളവ് പറയുന്നവരും അധികം അനുമാനിച്ച് പറയുന്നവരുമാണ്. അധിക ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നതിതാണ്: ആ അനുമാനത്തിന്റെ വിവക്ഷ അവരുടെ വീക്ഷണങ്ങൾ സ്ഥിരപ്പെടുത്താൻ അവരുടെ പൂർവ്വികരെ അന്ധമായി അനുകരിക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ യാതൊരു പ്രമാണവും അവർ കാണിക്കുന്നില്ല. (റാസി - 13/127)
_____________

         സി ദ്ധീഖുൽ മിസ്ബാഹ് 

Friday, 30 March 2018

ദാത്ത് അൻവാത്ത് - സത്യാവസ്ഥ മനസ്സിലാക്കുക

ദാത്ത് അൻവാത് -

ശിർക്ക് കര്മത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും  സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പാവപ്പെട്ട മുസ്ലീങ്ങളെ കബളിപ്പിക്കാന്  കൊണ്ടുവരുന്ന ഒരു ഉദാഹരണം കാണുക..

===================================================
ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുക

عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ

"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )

ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ്‌ ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.

അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..
===================================================
മറുപടി-

വന്നു വന്ന് തട്ടിപ്പിന്റെ പര്യായം തന്നെ മുജായിദ് എന്നായിട്ടുണ്ട്..
അങ്ങനെ ദാത്ത് അന്‍വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജായിദിന്റെ കണ്ടുപിടിത്തം കൊള്ളാം..

അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :p

എന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജായിദേ..
ഇനി മറുപടി പറയൂ..
മുകളിലെ ഇബാറത്തിൽ മുശ് രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓
ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓
കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാണ്..❓❓

മുജായിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പോസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട..

മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..

മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്...

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;

: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، وهي شجرة كانوا يعبدونها ويعلقون عليها المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة

മുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര്‍ മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..

ഇനി ബറക്കത്തെടുക്കല് ശിര്ക്കാണോ എന്നു പരിശോധിക്കാം..
നബി (സ)യുടെ വിയര്പ്പു കൊണ്ടും മുടി കൊണ്ടും തുപ്പലു കൊണ്ടുമൊക്കെ സഹാബികള് ബര്ക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..

അതൊന്നും ഇവിടെ പരാമര്ശിക്കുന്നില്ല. മഹാന്മാർ സ്പര്ശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉള്പെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നല്കിയിട്ടുണ്ട്.

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:
നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353). 

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

ബറക്കത്തെടുക്കല് ഇസ്ലാമികമാണെന്നതിന് ഇതു പോലെ നൂറ് നൂറ് തെളിവുകളുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്..
ബറക്കത്തെടുക്കല് ശിര്ക്കാണെന്ന മുജാ ജമാ താഗൂത്തിയന് വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്നു വ്യക്തം..

Courtesy - ഷഹദ് ആയാർ.

Thursday, 8 February 2018

"മക്കാമുശ് രിഖുകളും ലാത, ഉസ്സ , മനാതയും,""


🔻____________________
*മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും*__________
🔽
*"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര - ഭാഗം - 04*
🔽
*യഥാർത്ഥ വിശ്വാസികളെ മുശ്രിഖാക്കാൻ വഹാബിയൻ മറ്റൊരു ലോക കളവാണ് ലാത്ത ഉസ്സ മനാത്ത പോലുള്ളവരോട് മക്കാ മുശ്രിഖുകൾ ഇസ്തിഗാസ നടത്തി അത് കൊണ്ടാണ് അവർ മുശ്രിഖുകളായത് എന്ന് .... എന്നാൽ യാഥാർത്ഥ്യം ഖുർ ആൻ തന്നെ പറയട്ടെ*

أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
"ലാത്ത"നെയും "ഉസ്സ"യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (Sura 53 : Aya 19)

وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
കൂടാതെ മൂന്നാമതായുള്ള "മനാത്ത"നെക്കുറിച്ചും. (സന്താനമായി) (Sura 53 : Aya 20)

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, ആണെന്നാണോ ? (Sura 53 : Aya 21)

تِلْكَ إِذًا قِسْمَةٌ ضِيزَىٰ
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെയാണ്".
(Sura 53 : Aya 22)
🔽
മേൽസൂക്തങ്ങളുടെ വിശദീകരണം ആധികരികമായ തഫ്സീർ ജാമിഉൽ ബയാൻ ഇമാം ത്വബ് രി (റ) വിശദീകരിക്കുന്നു.

الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى وَمَنَاةَ الثَّالِثَةَ الْأُخْرَى أَلَكُمُ الذَّكَرُ وَلَهُ الْأُنْثَى تِلْكَ إِذًا قِسْمَةٌ ضِيزَى} [النجم: ٢٠]

يَقُولُ تَعَالَى ذِكْرُهُ: أَفَرَأَيْتُمْ أَيُّهَا الْمُشْرِكُونَ اللَّاتَ، وَهِيَ مِنَ اللَّهِ أُلْحِقَتْ فِيهِ التَّاءُ فَأُنِّثَتْ، كَمَا قِيلَ عَمْرٌو لِلذَّكَرٍ، وَلِلْأُنْثَى عَمْرَةُ؛ وَكَمَا قِيلَ لِلذَّكَرِ عَبَّاسٌ، ثُمَّ قِيلَ لِلْأُنْثَى عَبَّاسَةُ، 

فَكَذَلِكَ سَمَّى الْمُشْرِكُونَ أَوْثَانَهُمْ بِأَسْمَاءِ اللَّهِ تَعَالَى ذِكْرُهُ، وَتَقَدَّسَتْ أَسْمَاؤُهُ، فَقَالُوا مِنَ اللَّهِ اللَّاتَ، وَمِنَ الْعَزِيزِ الْعُزَّى؛ وَزَعَمُوا أَنَّهُنَّ بَنَاتُ اللَّهِ، تَعَالَى اللَّهُ عَمَّا يَقُولُونَ وَافْتَرَوْا، 
🔽
അല്ലാഹു പറയുന്നതിതാണ്: " ലാത്തയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അള്ളാഹ് ! എന്നതിൽ നിന്നുള്ളതാണത്. അള്ളാഹുവിലേക്ക് താഅ് എന്നക്ഷരം ചേർത്ത് അതിനെ സ്ത്രീലിംഗമാക്കിയതാണ്.

പുല്ലിംഗത്തിനു അംറ് എന്നും സ്ത്രീലിംഗത്തിന് അംറത് എന്നും പുല്ലിംഗത്തിന് അബ്ബാസ് എന്നും സ്ത്രീലിംഗത്തിന് അബ്ബാസത് എന്നും പറയുന്നത് പോലെ

. അപ്രകാരം മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങൾക്ക് അല്ലാഹുവിന്റെ പരിശുദ്ധവും പവിത്രവുമായ നാമങ്ങൾ വെക്കുകയാണ് ചെയ്തത്. അങ്ങനെ 'അല്ലാ' എന്നതിൽ നിന്നെടുത്ത് 'അല്ലാത്ത്' എന്നും 'അസീസി'ൽ നിന്നെടുത്ത് 'ഉസ്സ' എന്നും അവർ വിളിക്കുന്നു. ഇതിനു ന്യായമായി അവർ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അവർ നിർമ്മിച്ച് പറയുന്നതിനെതൊട്ട് അല്ലാഹു എത്രെയോ പരിശുദ്ധനാണ്.
(ജാമിഉൽ ബയാൻ  - 22/522)____________________🖋
👆
*മേൽ സൂക്തവും വിശദീകരണവും വളരെ കൃത്യമായി മനസ്സിലാക്കാം മക്കാ മുശ്രിഖുകളുടെ ലാത്ത ഉസ്സ മനാത്ത വാദം എങ്ങനെയായിരുന്നുവെന്ന് !!! ഇത്രയും കൃത്യമായി മറ്റൊരു വിശദീകരണം ആവശ്യമുണ്ടൊ !!????*

*വഹാബിയൻ ദുർന്യായങ്ങളെ തൊട്ട് നമ്മെ ഏവരേയും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ ...*
____________________________
*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് (Admin- siddeequl Misbah - 09496210086 - wtsp , ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക)*___________🌸🌸🌸

മക്കാമുശ് രിഖുകൾ ഇസ്തിഗാസ നടത്തിയത് 360 വിഗ്രഹങ്ങളോട്


*"മക്കാമുശ്രിഖ് ഇസ്തിഗാസ നടത്തിയത് 360 വിഗ്രഹങ്ങളോട്"*
____________________🔽🔽 04/02/2018

*"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര - ഭാഗം - 03*
🔽
*അള്ളാഹുവിന്റെ മഹാന്മാരോട് സഹായാഭ്യർത്ഥന നടത്തുന്ന സുന്നികളെ മുശ്രിഖാക്കാൻ വേണ്ടി വഹാബിയൻ ശപിക്കപ്പെട്ട വാദമാണ് മക്കയിലേ മുശ്രിഖുകൾ മഹാന്മാരോടാണ് ഇസ്തിഗാസ നടത്തിയതെന്നും അതിനാലാണ് അവർ മുശ്രിഖായതെന്നുമുള്ള വാദം !! നഊദുബില്ലാഹ് !!!!!!!!!*

360 വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന മക്കയിലേ മുശ്രിഖുകളോട് യഥാർത്ഥ സൃഷ്ടാവായ ദൈവം ഏകനായ അള്ളാഹുവാണെന്നും ആരാധനക്കർഹൻ അവൻ മാത്രമാണെന്ന തൗഹീദുമായിട്ടാണ് ഹബീബായ (സ്വ) അവർക്കിടയിൽ പ്രബോധനവുമായി വന്നത് അല്ലാതെ മഹാന്മാരോട് ഇസ്തിഗാസ ചെയ്യരുത് അത് ഷിർക്കാണെന്ന പ്രബോധനവുമായി വന്നതല്ല !!!!.
يَدْعُونَ، لا تدعوا، إن تدعوهم،
തുടങ്ങിയ ഖുർ ആനിൽ അള്ളാഹു മക്കാ മുശ്രിഖുകളോട് നടത്തിയ താഖീദുകൾ എടുത്ത് പറഞ്ഞ് അള്ളാഹുവല്ലാത്ത മഹാന്മാരോട് ഇസ്തിഗാസ നടത്തരുത് എന്നും പറഞ്ഞാണ് സുന്നികളെ മുശ്രിഖാക്കാൻ വഹാബികൾ വരാറുള്ളത് എന്നാൽ ഇത്തരം ആയത്തുകൾ അള്ളാഹുവിന്ന് പകരമായി വിഗ്രഹങ്ങളെ ഇലാഹും റബ്ബുമാക്കി ആരാധനയർപ്പിച്ചിരുന്ന മക്കാ കാഫിറുകളോടായിരുന്നു അള്ളാഹുവിന്റെ കൽപ്പന , തഫ്സീറ് നോക്കാം

وَقَوْلُهُ: {وَالَّذِينَ يَدْعُونَ مِنْ دُونِهِ} [الرعد: ١٤] يَقُولُ تَعَالَى ذِكْرُهُ: وَالْآلِهَةُ الَّتِي يَدْعُونَهَا الْمُشْرِكُونَ أَرْبَابًا وَآلِهَةً
(جامعالبيان 16/399)
റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)....

മക്കാമുശ്രിഖുകൾ ഇസ്തിഗാസ നടത്തിയത് അവർ തന്നെ ഉണ്ടാക്കി വെച്ച ദൈവങ്ങളോടാണെന്ന് ഖുർ ആനിൽ തന്നെ അള്ളാഹു പഠിപ്പിക്കുന്നു സൂറത്ത് യാസീനിൽ നോക്കാം

وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لَّعَلَّهُمْ يُنصَرُونَ

തങ്ങള്‍ക്കു സഹായം കിട്ടാൻ വേണ്ടി അല്ലാഹുവെവെടിഞ്ഞ് പല ദൈവങ്ങളെയും അവരാക്കിവെച്ചിരുന്നു.
(Sura 36 : Aya 74)
🔽
അത് പോലെ സൂറത്ത് ഇഖ്ലാസ് അവതരണ പശ്ചാത്തലം നോക്കൂ

قَالَ الضَّحَّاكُ: إِنَّ الْمُشْرِكِينَ أَرْسَلُوا عَامِرَ بْنَ الطُّفَيْلِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالُوا: شَقَقْتَ عَصَانَا وَسَبَبْتَ آلِهَتَنَا، وَخَالَفْتَ دِينَ آبَائِكَ، فَإِنْ كُنْتَ فَقِيرًا أَغْنَيْنَاكَ، وَإِنْ كُنْتَ مَجْنُونًا دَاوَيْنَاكَ، وَإِنْ هَوَيْتَ امْرَأَةً زَوَّجْنَاكَهَا، فَقَالَ عَلَيْهِ الصَّلَاةُ وَالسَّلَامُ: لَسْتُ بِفَقِيرٍ ولا مجنون ولا هويت المرأة، أَنَا رَسُولُ اللَّهِ أَدْعُوكُمْ مِنْ عِبَادَةِ الْأَصْنَامِ إِلَى عِبَادَتِهِ، فَأَرْسَلُوهُ ثَانِيَةً وَقَالُوا:
قُلْ لَهُ بَيِّنْ لَنَا جِنْسَ مَعْبُودِكَ، أَمِنْ ذَهَبٍ أَوْ فِضَّةٍ، فَأَنْزَلَ اللَّهُ هَذِهِ السُّورَةَ، فقالوا له: ثلاثمائة وَسِتُّونَ صَنَمًا لَا تَقُومُ بِحَوَائِجِنَا، فَكَيْفَ يَقُومُ الواحد بحوائج الخلق؟

*""ളഹ്ഹാക്(റ) പറയുന്നു: ഇനിപ്പറയുന്ന സന്ദേശവുമായി ആമിറുബ്നുത്ത്വുഫൈൽ എന്നയാളെ മുശ്‌രിക്കുകൾ നബി(സ)യുടെ അടുത്തേക്കയച്ചു. "നീ ഞങ്ങളുടെ ഐക്യം തകർത്തു, ഞങ്ങളുടെ ഇലാഹുകളെ ചീത്തവിളിച്ചു, നിന്റെ പൂർവ്വിക പിതാക്കളുടെ മതത്തോട് എതിരായി, അതിനാൽ നീ ദരിദ്രനാണെങ്കിൽ നിന്നെ ഞങ്ങൾ സമ്പന്നനാക്കാം, നീ ഭ്രാന്തനാണെങ്കിൽ നിന്നെ ചികിൽസിക്കാൻ, നീ വല്ല സ്ത്രീയെയും സ്നേഹിക്കുന്നുവെങ്കിൽ അവളെ ഞങ്ങൾ നിനക്ക് വിവാഹം കഴിച്ചുതരാം". ഇതുകേട്ട നബി(സ) പ്രതികരിച്ചതിങ്ങനെ: "ഞാൻ ദരിദ്രനോ ഭ്രാന്തനോ അല്ല, ഒരു പെണ്ണിനേയും ഞാൻ സ്നേഹിച്ചിട്ടില്ല, ഞാൻ അല്ലാഹുവിന്റെ റസൂലാണ്. വിഗ്രഹാരാധന വിട്ട് അവനെ മാത്രം ആരാധിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു". ഈ മറുപടി ലഭിച്ചപ്പോൾ ആമിറിനെ ഒന്നുകൂടി അവർ പറഞ്ഞയച്ചു. "നിന്റെ ആരാധ്യൻ വർഗ്ഗം ഏതാണെന്ന്‌ നീ ഞങ്ങൾക്ക് വിവരിച്ചതാ. അത് സ്വർണ്ണമാണോ വെള്ളിയാണോ?". അപ്പോഴാണ് സൂറത്തുൽ ഇഖ്‌ലാസ്വ് അവതരിച്ചത്. അപ്പോൾ നബി(സ)യാടവർ പറഞ്ഞു: 360 വിഗ്രഹങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിൽ പിന്നെ ഒരു ദൈവം സൃഷ്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതെങ്ങനെ?". (റാസി: 32/293)""*
🔽
മക്കാ മുശ്രിഖുകൾ ചോദിക്കുന്ന നിന്റെ ദൈവമായ അള്ളാഹു സ്വർണ്ണത്തിന്റേതോ വെള്ളിയുടേതോ എന്നതിൽ നിന്നും വളരെ വ്യക്തമാണ് അവർ മനസ്സിലാക്കിയ ദൈവം എന്താണെന്നും, അത് പോലെ 360 വിഗ്രഹങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരുന്നില്ല എന്നതിൽ നിന്നും അവർ സഹായം തേടിയിരുന്നത് ആരോടാണെന്നും കൃത്യമായി മനസ്സിലാക്കാം.
🔽
ഇത്ര കൃത്യമായി ഖുർ ആനിലൂടെ മനസ്സിലായ വിഗ്രഹാരാധകരായ മക്കാ മുശ്രിഖുകൾക്ക് വേണ്ടി വഹാബികൾ എന്തിന്ന് തൗഹീദ് വാദം ഉന്നയിക്കുന്നു. വിഗ്രഹാരാധകർക്ക് തൗഹീദിന്റെ പട്ടം ചമയ്ക്കുന്നത് എന്തിന്ന് വേണ്ടി ?? സമുദായത്തിന്ന് എന്ത് നട്ടമാണ് അബൂജഹലിനെ വിശ്വാസിയാക്കിയത് കൊണ്ട് !???? ഇസ്ലാമിനെ നശിപ്പിക്കാനല്ലേ ഇവർ ഇപ്പണി ചെയ്യുന്നത് നഊദുബില്ലാഹ്!!!!!???????!!!! അള്ളാഹു കാക്കട്ടെ
_________________________🖋
*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ്  (Admin- siddeequl Misbah - 09496210086 - wtsp , ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക)*___________🌸🌸🌸

മക്കാമുശ് രിഖുകൾ കണ്ടെത്തിയ ഫോർമുല


*മക്കാ മുശ്രിഖുകൾ കണ്ടെത്തിയ ഫോർമുല*______________🔽

*"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ  പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര  - ഭാഗം - 02*
🔽
*മക്കാ മുശ്രിഖുകളും നബി (സ്വ) യും ഒരേ ദൈവത്തിലാണ് വിശ്വസിച്ചതെങ്കിൽ 👇👇 സൂറത്ത് കാഫിറൂനയിലെ ഈ അവതരണ പശ്ചാതലം എന്തിന്ന്??? അവർ ഹബീബ് (സ്വ) യുടെ അടുത്ത് ചെന്ന് എന്തിന്ന് ഇങ്ങനെയൊരു ഫോർമുല പറയണം*👇👇❓❓❓❓
🔽
""മക്കയിലുള്ള 13 വര്‍ഷത്തെ ജീവിതത്തില്‍ നബി (സ്വ)  എതിര്‍പ്പുകള്‍ വകവെക്കാതെ ഇസ്ലാമിക  പ്രബോധനവുമായി മുന്നോട്ട് നീങ്ങിയപ്പോള്‍, പൊറുതിമുട്ടിയ മക്കാ മുശ്രിഖുകളിലെ നേതാക്കളായ  വലീദ് ബിൻ അൽമുഗീറ, ആസ്വി ബിൻ വാഇൽ, അസ് വദ് ബിൻ അബ്ദിൽമുത്തലിബ്, ഉമയ്യത്തുബിൻ ഖലഫ് എന്നിവർ) നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഇപ്രകാരം പറഞ്ഞു. "മുഹമ്മദേ!(صلى الله عليه وسلم) നിങ്ങൾ പറയുന്ന ദൈവത്തിനു ഒരു കൊല്ലം ഞങ്ങൾ ആരാധിക്കാം ഞങ്ങളുടെ ദൈവങ്ങളെ ഒരു കൊല്ലം താങ്കളും ആരാധിക്കുക "താങ്കൾ പരിചയപ്പെടുത്തുന്ന ദൈവമാണ് സത്യമെങ്കിൽ അതിൽ ഞങ്ങൾക്കും ഞങ്ങളുടെ ദൈവങ്ങളാണ് സത്യമെങ്കിൽ അതിൽ താങ്കൾക്കും ഭാഗഭാക്ക് ആവാമല്ലോ!
🔽
 📃"ഈ സംഭവത്തെ തുടർന്നാണ് ഖുർ ആനിലെ 109 മത്തെ അദ്ധ്യായമായ "സൂറത്ത് കാഫിറൂൻ" ഇറങ്ങുന്നത്

 തഫ്സീറുകളിൽ ഏറ്റവും പ്രബലമായ തഫ്സീർ ത്വബ് രിയിലെ ഉദ്ധരണി തന്നെ താഴെ കൊടുക്കുന്നു____________🔽

الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {قُلْ يَا أَيُّهَا الْكَافِرُونَ لَا أَعْبُدُ مَا تَعْبُدُونَ وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ وَلَا أَنَا عَابِدٌ مَا عَبَدتُّمْ وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ لَكُمْ دِينُكُمْ وَلِيَ دِينِ} [الكافرون: ٢] يَقُولُ تَعَالَى ذِكْرُهُ لِنَبِيِّهِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَكَانَ الْمُشْرِكُونَ مِنْ قَوْمِهِ فِيمَا ذُكِرَ عَرَضُوا عَلَيْهِ أَنْ يَعْبُدُوا اللَّهَ سَنَةً، عَلَى أَنْ يَعْبُدَ نَبِيُّ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آلِهَتَهُمْ سَنَةً، فَأَنْزَلَ اللَّهُ مَعْرِفَةَ جَوَابِهِمْ فِي ذَلِكَ: {قُلْ} [البقرة: ٨٠] يَا مُحَمَّدُ لِهَؤُلَاءِ الْمُشْرِكِينَ الَّذِينَ سَأَلُوكَ عِبَادَةَ آلِهَتِهِمْ سَنَةً، عَلَى أَنْ يَعْبُدُوا إِلَهَكَ سَنَةً {يَا أَيُّهَا الْكَافِرُونَ} [الكافرون: ١] بِاللَّهِ 
(തഫ്സീർ ത്വബ് രി - 24/702)

حَدَّثَنِي يَعْقُوبُ، قَالَ: ثنا ابْنُ عُلَيَّةَ، عَنْ مُحَمَّدِ بْنِ إِسْحَاقَ، قَالَ: ثني سَعِيدُ بْنُ مِينَا مَوْلَى الْبَخْتَرِيِّ، قَالَ: " لَقِيَ الْوَلِيدُ بْنُ الْمُغِيرَةِ وَالْعَاصُ بْنُ وَائِلٍ، وَالْأَسْوَدُ بْنُ الْمُطَّلِبِ، وَأُمَيَّةُ بْنُ خَلَفٍ، رَسُولَ اللَّهِ، فَقَالُوا: يَا مُحَمَّدُ، هَلُمَّ فَلْنَعْبُدْ مَا تَعْبُدُ، وَتَعْبُدْ مَا نَعْبُدُ، وَنُشْرِكْكَ فِي أَمْرِنَا كُلِّهِ، فَإِنْ كَانَ الَّذِي جِئْتَ بِهِ خَيْرًا مِمَّا بِأَيْدِينَا كُنَّا قَدْ شَرَكْنَاكَ فِيهِ، وَأَخَذْنَا بِحَظِّنَا مِنْهُ؛ وَإِنْ كَانَ الَّذِي بِأَيْدِينَا خَيْرًا مِمَّا فِي يَدَيْكَ، كُنْتَ قَدْ شَرَكْتَنَا فِي أَمْرِنَا، وَأَخَذْتَ مِنْهُ بِحَظِّكَ، فَأَنْزَلَ اللَّهُ: قُلْ يَا أَيُّهَا [ص: ٧٠٤] الْكَافِرُونَ حَتَّى انْقَضَتِ السُّورَةُ "

(തഫ്സീർ ത്വബ് രി - 24/703)

*യഥാർത്ഥ വിശ്വാസികളെ കാഫിറാക്കാൻ വിഗ്രഹാരാധകരായ മക്കാ കാഫിറുകൾക്ക് തൗഹീദിന്റെ പട്ടം ചമയാൻ വഹാബികൾ നടത്തുന്ന ദുർന്യായങ്ങൾ എല്ലാവരും മനസ്സിലാക്കുക മക്കാ മുശ്രിഖുകളുടെ ദൈവവവും , അവരുടെ വിശ്വാസവും എന്താണെന്ന് മനസ്സിലാക്കുക!!!!!!  വരും ദിനങ്ങളിൽ വരുന്ന പോസ്റ്റുകൾ തുടർച്ചയായി വായിക്കുക______________🖋*

*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ്  (Admin- siddeequl Misbah - 09496210086 - wtsp , ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക)*___________🌸🌸🌸

മക്കാമുശ്രിഖുകൾ ഊഹങ്ങളെ പിൻപറ്റിയവർ


*ഊഹങ്ങളെ പിൻപറ്റിയ മക്കാമുശ് രിഖ്*_______🔽

*"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ  പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര  - ഭാഗം - 01*
🔽
 360 വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന മക്കാ മുശ് രിഖുകൾ കേവലം ഊഹാ പോഹങ്ങളെ മാത്രം പിൻ പറ്റിയ വിഭാഗമായിരുന്നു. ഇവരുടെ വിശ്വാസം എങ്ങനെയായിരുന്നുവെന്ന് പരിശുദ്ധ ഖുർ ആനിൽ അള്ളാഹു കൃത്യമായി തന്നെ പഠിപ്പികുന്നു. ഇതൊന്നും നോക്കാതെ പഠിക്കാതെ മക്കാ മുശ്രുഖുകളെ വിശ്വാസികളാക്കിയും , യഥാർത്ഥ വിശ്വാസികളെ മുശ്രിഖാക്കിയും വരുന്ന ഇക്കാലത്തെ ബിദഇകളായ വഹാബി സലഫി സമൂഹങ്ങളുടെ ശപിക്കപ്പെട്ട വാദങ്ങളെ ഖുർ ആൻ കൊണ്ട് മനസ്സിലാക്കുക.

[سورة يونس (١٠)
وَما يَتَّبِعُ أَكْثَرُهُمْ إِلاَّ ظَنًّا إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئاً إِنَّ اللَّهَ عَلِيمٌ بِما يَفْعَلُونَ (٣٦)
"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".(സൂറത്ത് യൂനുസ് -36)
🔽
ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) പഠിപ്പിക്കുന്നു.

وما يتبع أكثرهم في إقرارهم بالله تعالى إلا ظناً، لأنه قول غير مستند إلى برهان عندهم، بل سمعوه من أسلافهم

 وَمَا يَتَّبِعُ أَكْثَرُهُمْ فِي إِقْرَارِهِمْ باللَّه تَعَالَى إِلَّا ظَنًّا، لِأَنَّهُ قَوْلٌ غَيْرُ مُسْتَنِدٍ إِلَى بُرْهَانٍ عِنْدَهُمْ، بَلْ سَمِعُوهُ مِنْ أَسْلَافِهِمْ.  (17/251)

‘അല്ലാഹുവിനെ അംഗീകരിക്കുന്ന വിഷയത്തിൽ അവർ (മക്കാ മുശ് രിക്കുകള്‍) വെറും സങ്കല്പത്തെയാണ് പിന്തുടർന്നിരുന്നത്. കാരണം തെളിവുകളുടെ യാതൊരു പിൻബലവുമില്ലാത്ത വെറും വാക്ക് മാത്രമാണ് അവരുടേത്.. അവരുടെ മുൻഗാമികളിൽ നിന്നു ഒരു ദൈവത്തെ (അറബിയിൽ അല്ലാഹുവിനെ) അവർ കേട്ടിരുന്നു. അത്രമാത്രം’ (17/251)

മുകളിൽ 👆 പറഞ്ഞ കാര്യത്തിൽ നിന്നും വളരെ വ്യക്തമാണ് മക്കാ മുശ്രിഖുകൾ പറഞ്ഞ ദൈവം (അറബിയിൽ അള്ളാഹു) ഏതാണെന്ന് മനസ്സിലാക്കാൻ. ______________

*ആയത്ത് - 02*🔽

إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ(سورة الأنعام١١٦)

"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌".

പ്രസ്തുത സൂക്തം : തഫ്സീറുൽ കബീർ ഇമാം റാസി (റ)

ثُمَّ قَالَ: إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ وَفِيهِ مَسْأَلَتَانِ:
الْمَسْأَلَةُ الْأُولَى: الْمُرَادُ أَنَّ هَؤُلَاءِ الْكُفَّارَ الَّذِينَ يُنَازِعُونَكَ فِي دِينِكَ وَمَذْهَبِكَ غَيْرُ قَاطِعِينَ بِصِحَّةِ مَذَاهِبِهِمْ بَلْ لَا يَتَّبِعُونَ إِلَّا الظَّنَّ وَهُمْ خَرَّاصُونَ كَذَّابُونَ فِي ادِّعَاءِ الْقَطْعِ وَكَثِيرٌ مِنَ الْمُفَسِّرِينَ يَقُولُونَ الْمُرَادُ مِنْ ذَلِكَ الظَّنِّ رُجُوعُهُمْ فِي إِثْبَاتِ مَذَاهِبِهِمْ إِلَى تَقْلِيدِ أَسْلَافِهِمْ لَا إِلَى تَعْلِيلٍ أَصْلًا. (13/127)

"ഈ ആയത്തിന്റെ താല്പര്യമിതാണ്. നിശ്ചയം താങ്കളോട് താങ്കളുടെ മതത്തിലും വീക്ഷണത്തിലും തർക്കിക്കുന്ന സത്യനിഷേധികൾക്ക് അവരുടെ വീക്ഷണങ്ങൾ ശരിയാണെന്ന് ഒരു ഉറപ്പുമില്ല. മറിച്ച് അവർ ഊഹത്തോട് മാത്രമാണ് പിന്തുടരുന്നത്. ഉറപ്പുണ്ടെന്ന വാദത്തിൽ അവർ അധികം കളവ് പറയുന്നവരും അധികം അനുമാനിച്ച് പറയുന്നവരുമാണ്. അധിക ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നതിതാണ്: ആ അനുമാനത്തിന്റെ വിവക്ഷ അവരുടെ വീക്ഷണങ്ങൾ സ്ഥിരപ്പെടുത്താൻ അവരുടെ പൂർവ്വികരെ അന്ധമായി അനുകരിക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ യാതൊരു പ്രമാണവും അവർ കാണിക്കുന്നില്ല. (റാസി - 13/127)
_____________

*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ്  (Admin- siddeequl Misbah - 09496210086 - wtsp , ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക)*___________🌸🌸🌸

Sunday, 30 July 2017

മക്കാമുശ്രിഖുകളുമായി ബന്ധമുള്ളവർ

✏ *siddeequl misbah*
06/07/17 ______⬇

*അല്ലാഹുവിനെ കളിയാക്കിയ മക്കാ കാഫിറുകളുടെ കൂടെയാണ് കേരള മുജാഹിദുകൾ*
__________________🔽🔽

*അല്ലാഹുവിലേക്ക് മടങ്ങുക അല്ലാനെ ഇഷ്ടപ്പെടുക എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞ് കൊണ്ടേയിരിക്കുന്ന കേരള വഹാബി സലഫികൾ അല്ലാഹുവിന്റെ ശത്രുക്കളുടെ കൂട്ടുകാരാകുന്നു*

*കാരണം അല്ലാനെ ചീത്ത പറഞ്ഞ അല്ലാഹുവിന്ന് പെണ്മക്കളും ഭാര്യമാരും ശരീകന്മാരൊക്കെ ഉണ്ടെന്ന് വാദിച്ച് അല്ലാനെ കളിയാക്കിയ മക്കാ കാഫിറുകളെ പെരുത്ത് മഹബ്ബത്ത് വെക്കുന്നവരാണ് ഈ മുജായിദ് സലഫികൾ ഇവർക്കെങ്ങനെ അല്ലാഹുവിലേക്കടുക്കാൻ പറ്റും*
🔽 *ഒരു സോഷ്യൽ മീഡിയയിലും മക്കാ മുശ്രിഖുകൾ കാഫിറാണെന്നോ അവർ അല്ലാക്ക് ആരാധന നടത്തിയിട്ടില്ലേന്നോ പറയാൻ പറ്റില്ല പറഞ്ഞാൽ അപ്പോൾ തന്നെ മുജായിദുകൾ വരും പല്ലും നഖവും ഉപയോഗിച്ച് എങ്ങനെയെങ്കിലും അതിനെ എതിർത്ത് കുറേ വാദങ്ങൾ പറഞ്ഞ് മക്കാ മുശ്രിഖിന്ന് തൗഹീദിന്റെ വെള്ള പൂശും മക്കാ മുശ്രിഖിനെ അവിശ്വാസികളാക്കി പറയുന്നത് കേരള മുജായിദുകൾക്ക് വല്ലാത്തൊരു അലോസരപ്പെടുത്തലുമാകുന്നു കഷ്ടം* !!!!!!!

🔽
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًۭا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ
അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: "ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത! തന്നെ

മുകളിലുള്ള ആയത്തിലൂടെ അല്ലാഹു തന്നെ പറഞ്ഞ് തന്നെ മക്കാ മുശ്രിഖുകളോട് മുജായിദുകൾക്ക് എന്തൊരു ഇഷ്ടമാണ് സുബ് ഹാനള്ളാഹ്

🔽അത് പോലെ قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭا
നബിയേ പറയുക:
അല്ലാഹുവോടു കൂടെ അവര്‍ വാദിക്കും പോലെ മറ്റ് ആരാധ്യര്‍
ഉണ്ടായിരുന്നുവെങ്കില്‍ അര്‍ശിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക്
(അവനെ അക്രമിക്കാനുള്ള) വഴി അവര്‍ (മക്കാകാഫിറുകൾ) അന്വേഷിക്കുമായിരുന്നു”

അല്ലാനെ അക്രമിക്കാനുള്ള വഴി തേടിയിരുന്ന മക്കാ കാഫിറുകൾക്ക് 100% തൗഹീദിന്റെ പട്ടം നൽകിയ വഹാബികളാണോ യഥാർത്ഥ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്
🔽
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?"

ഏകനായ അല്ലാഹുവിനെ പറഞ്ഞ കാരണം കൊണ്ട് മുത്ത് നബി (സ്വ) യെ ഭ്രാന്തനെന്ന് വിളിച്ച് ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കുകയില്ല എന്ന് വാദിച്ച ഇക്കൂട്ടർ അല്ലാഹുവിനെ വിശ്വസിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന ഈ വഹാബികളാണൊ അല്ലാഹുവിന്റെ ആളുകൾ
🔽
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُون
“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം
തിരിക്കുമായിരുന്നു. (Sura 37 : Aya 35)

ഇങ്ങനെ മുഖം തിരിച്ച് കളഞ്ഞ മക്കാ കാഫിറുകൾ അല്ലാഹുവിന്ന് ആരാധനയർപ്പിച്ചുവത്രേ നഊദുബില്ലാഹ് ഈ വാദം ഉന്നയിക്കുന്ന വഹാബികൾക്ക് എന്ത് അല്ലാഹു
🔽
അല്ലാഹു കാഫിറെന്ന് അഭിസംബോധന ചെയ്ത മക്കാ കാഫിറുകളെ യഥാർത്ഥ വിശ്വാസികളാക്കുന്ന മുജായിദുകൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരോ അതോ മുശ്രിക്കുകളുടെ കൂട്ടുകാരോ
🔽
ആരാധനക്കർഹനായ അല്ലാഹു പഠിപ്പിക്കുന്നു മക്കാ കാഫിറുകൾ എന്നെ ആരാധിച്ചിട്ടില്ലാ എന്ന് എന്നാൽ മക്കാ കാഫിറുകൾ ആരാധന നടത്തിയെന്ന വാദം അല്ലാക്ക് അങ്ങോട്ട് പഠിപ്പിക്കുന്നു സുബ് ഹാനള്ളാഹ് !!!!
🔽
وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ
അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്.
അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ചീത്ത പറയും

ഇങ്ങനെ അല്ലാഹുവിനെ ചീത്ത പറയുമെന്ന് പറഞ്ഞ വിഭാഗത്തെയാണ് ഈ വഹാബികൾ തൗഹീദിന്റെ വെള്ള പൂശുന്നത്
എന്തൊരു കഷ്ടം !!! എന്നിട്ട് അല്ലാഹുവിലേക്ക് മടങ്ങൂ എന്ന് കാപ്ഷനുമായി സമൂഹത്തിലേക്ക് ഒരു ഉളുപ്പുമില്ലാതെ വരുകയും ചെയ്യും!!!
🔽
وَمَنْ أَظْلَمُ مِمَّن
ِ افْتَرَى عَلَى اللّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ الظَّالِمُونَ
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച

അല്ലാഹുവിന്റെ പേരിലും അല്ലാന്റെ കലാമും കളവാക്കിയവർക്ക് വിശ്വാസത്തിന്റെ പട്ടം നൽകുമ്പോൾ മുജായിദുകളുടെ കളവ് പറയൽ മൽസരം ഈ കളവന്മാരായ മക്കാ കാഫിറുകളുടെ അനുയായികളായത് കൊണ്ടല്ലേ നടത്തിയത് എന്നോർത്ത് പോകുന്നു

🔽ആയതിനാൽ അല്ലാഹുവിന്റെ മേൽ ഇല്ലാത്ത വാദങ്ങൾ ഉന്നയിച്ച് കളിയാക്കുകയും അക്രമിക്കാനുള്ള വഴി തേടുകയും അല്ലാനെ ചീത്ത പറയുകയും ചെയ്ത മക്കാ കാഫിറുകളെ വിശ്വാസികളാക്കാൻ വേണ്ടി വാദിക്കുന്ന മുജായിദുകൾ യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ദീനിന്റെ ശത്രുക്കൾ തന്നെയാണ് കാരണം ദീനിന്റെ ശത്രുക്കളായിരുന്നല്ലോ മക്കാ കാഫിറുകൾ അത് കൊണ്ടാണല്ലൊ മുത്ത് നബിക്കും സ്വഹാബത്തിന്നും യുദ്ധം ചെയ്യേണ്ടി വന്നത് ഈ ശത്രുക്കൾക്ക് തൗഹീദിന്റെ പട്ടത്തിന്ന് വേണ്ടി വാദിക്കുന്ന മുജായിദുകൾ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞ് വരുമ്പോൾ കരുതിയിരിക്കുക കൂട്ടരേ അല്ലാഹു കാക്കട്ടെ ആമീൻ______✒🖍

*ABOO ZAHRA BATHOOL*______🌺🌺👍🏻

Saturday, 22 April 2017

മക്കാമുശ്രിഖുകളെ വിശ്വാസികളാക്കുന്നവരോട് ചില ചോദ്യങ്ങൾ

വിഗ്രഹാരാധകരും ബഹുദൈവ വിശ്വാസികളുമായ മക്കാ മുശ്രിഖുകൾക്ക് തൗഹീദിന്റെ പട്ടം നൽകി അവരെ വിശ്വാസികളാക്കി ഇസ്തിഗാസ നടത്തുന്ന ലോക സുന്നികളെ മുശ്രിഖും കാഫിറുമാക്കാൻ ശ്രമിക്കുന്ന കേരള മുജാഹിദ് ബിദ ഇകളോടായി ചില ചോദ്യങ്ങൾ____________

(1) മക്കാ മുശ്രിഖുകളെപ്പറ്റി അല്ലാഹു അഭിസംബോധന ചെയ്യുന്നത് ഓ മക്കാ കാഫിറുകളേ എന്നാണ് , മുജാഹിദ് വാദ പ്രകാരം മക്കാ മുശ്രിഖുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് എന്നാണെങ്കിൽ പിന്നെന്ത് കൊണ്ട് അവരെ കാഫിറേ  എന്ന് വിളിച്ച് കൊണ്ട് അല്ലാഹു  അഭിസംബോധന നടത്തി ???????? വിശ്വാസികളെ കാഫിറ് കൊണ്ട് അഭിസംബോധന നടത്താൻ പറ്റുമോ ???????

(02)❓

❓ മക്കാ കാഫിറുകൾ ആരാധിച്ചിരുന്ന ബിംബങ്ങൾ അല്ലാൻ റ്റെ മഹാന്മാരാണെന്ന വിശ്വാസത്തോടെയും അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് അവർ ബിംബങ്ങളോട് സഹായം തേടിയതെന്നൊക്കെ പറഞ്ഞ് ഇസ്തിഗാസ നടത്തുന്ന  ലോക മിസ്ലിമീങ്ങളെ കാഫിറാക്കാൻ വേണ്ടി മക്കാമുശ്രിഖുകളെപ്പറ്റി  മുജായിദുകളായ നിങ്ങൾ ഇത്തരം വാദങ്ങൾ വാദിക്കുന്നുവല്ലോ  എന്നാൽ  ഈ രൂപത്തിലാണ് മക്കാകാഫിറുകൾ വിശ്വസിച്ചിരുന്നത് എന്നതിന്ന് ഒരായത്ത് ഉദ്ധരിക്കുക 👆🏻👆🏻❓❓❓❓

അത് പോലെ ഇബ്രാഹീം നബിയേയും ഇസ്മായീൽ നബിയേയും  അല്ലാഹുവിൻ റ്റെ നബിയായ പ്രവാചകനായ നിലയിൽ വിശ്വസിച്ച് കൊണ്ട് ആരാധനയർപ്പിച്ചിട്ടുണ്ടൊ ❓👆🏻
മക്കാ കാഫിറുകൾക്ക് അല്ലാഹുവിൻ റ്റെ ഏതെങ്കിലും പ്രവാചകന്മാരെയൊ നബിമാരെയൊ വിശ്വാസമുണ്ടായിരുന്നോ ❓

(03) 🔽👇

മക്കാ മുശ്രിഖുകൾ രിസ്ഖ് നൽകുന്നവനായും മുമീതായും ഒക്കെ  ദൈവമായി  അല്ലാനെ മാത്രമെ കണ്ടിരുന്നുള്ളൂ എന്ന വാദമാണെങ്കിൽ

അല്ലാഹു ഖുർ ആനിൽ കളവ് പറഞ്ഞുവെന്ന് വിശ്വസിക്കണോ അല്ലാഹു പറയുന്നു

وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ

മക്കാ മുശ്രിഖുകൾ നബി സ്വ യെ ഭ്രാന്തനെന്ന് ചീത്ത വിളിച്ച് കൊണ്ട് ഈ മുഹമ്മദ് പറയുന്ന  അല്ലാഹുവിന്ന്  വേണ്ടി മക്കാ കാഫിറുകൾ അവരുടെ  ദൈവത്തെ ഉപേക്ഷിക്കൂലാ  എന്ന് മക്കാകാഫിറുകളെപ്പറ്റി അല്ലാഹു പറയുന്നു

ആര് പറയുന്നത് കേൾക്കണം അല്ലാഹു പറയുന്നതോ അതോ ജഹാലത്ത് വിളമ്പുന്ന മുജായിദ് മൗലവിമാരേയോ 👆❓

(04) ❓മക്കാ മുശ്രിഖുകൾ അല്ലാഹുവിനെ റബ്ബായി അംഗീകരിച്ചിട്ടുണ്ടെങ്കിൽ

അല്ലാഹുവിന്ന് പെണ്മക്കൾ ഉണ്ട് എന്ന വിശ്വാസം തൗഹീദ് റുബൂബിയ്യത്തിൽ ഷിർക്ക് വെക്കലോ അതോ തൗഹീദ് ഉലൂഹിയ്യത്തിൽ ഷിർക്ക് വെക്കലോ ❓❓👆

അത് പോലെ  അവർ റുബൂബിയ്യത്തിൽ അംഗീകരിച്ചു എന്നാണെങ്കിൽ നാളെ മഹ്ഷറയിൽ വെച്ച് ഇവർ പറയുന്നത് കളവാണൊ അല്ലാഹു ഖുർ ആനിലൂടെ കളവ് പ്രചരിപ്പിക്കുമോ
إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ
''ഞങ്ങള്‍ നിങ്ങളെ റബ്ബിന്ന് തുല്യരാക്കിയപ്പോള്‍.(Sura 26 : Aya 98)❓👆🏻
പിന്നെ 👇🏻ഈ ആയത്ത് ആരോടാണ് ചോദിച്ചത്

قُلْ أَغْيَرَ اللَّهِ أَبْغِي رَبًّا
നബിയേ പറയുക  അല്ലാഹുവല്ലാത്ത മറ്റു  റബ്ബുകളെ ഞാൻ തേടുകയോ""""""  

ّ(الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ

സമസ്ത സ്തുതിയും അല്ലാഹുവിന്. അവനാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കിയവനും. എന്നിട്ടും സത്യനിഷേധികളിതാ തങ്ങളുടെ റബ്ബിന്ന്  തുല്യരെ കല്‍പിക്കുന്നു.
👆❓ ഈ ആയത്ത് മൗലവിയുടെ വാദത്തിനെതിരല്ലെ അവർ അവരുടെ വിഗ്രഹങ്ങളെ യഥാർത്ത റബ്ബായ അല്ലാക്ക് തുല്യരായിട്ടല്ലെ ആരാധിച്ചത് മൗലവീ ❓❓👆

(05)⏬

⁉ മക്കാ മുശ്രിഖ് അല്ലാഹുവിൽ വിഷ്വസിച്ചു ശേഷം ആ അല്ലാഹുവിൽ പങ്കാളിയാക്കിയെന്നാണല്ലൊ അങ്ങനെയെങ്കിൽ മക്കാ മുശ്രിഖ് എപ്പോഴാകുന്നു ശഹാദത്ത് കലിമ ചൊല്ലിയത് ഏത് സന്ദർഭത്തിൽ⁉⁉👆🏻

(06)👇🏻

❓മക്കാമുശ്രിഖുകൾ അല്ലാഹുവിൽ വിഷ്വസിച്ചിരുന്നു പക്ഷെ അല്ലാഹുവിൽ വികല വാദമുന്നയിച്ചു എന്നാണല്ലൊ നിങ്ങൾ പറയുന്നത് , അങ്ങനെയെങ്കിൽ യഥാർത്ത അല്ലാഹു ഒന്നേ ഉള്ളൂ  അതിൽ ആർക്കും ഒരു തർക്കവുമില്ല പക്ഷെ  ആ അല്ലാഹുവിന്ന് പകരമായി അല്ലാഹു എന്ന് ഉദ്ദേശിച്ച് കൊണ്ട് മറ്റൊന്നിനെ  അല്ലാഹുവാക്കി നിർണ്ണയിച്ച് വിഷ്വസിക്കുന്നവരാകുന്നു ഈസാ നബിയെ അല്ലാഹുവാക്കിയവരും, കാലത്തെ അല്ലാഹുവാക്കിയവരും (ദഹ് രിയാക്കൾ) ( ഇവർക്ക് ഹദീസ് തെളിവായി ഉണ്ട് താനും) ഇവർ പറയുന്നതും വിഷ്വസിക്കുന്നതും യതാർത്ത അല്ലാഹുവിലാണോ ഇതും ഇവരുടെ വികലമായ വിശ്വാ സമല്ലെ ❓👆

 
(07) 👇⏬

മുശ്രിഖ് എന്നാൽ യഥാർത്ത അല്ലാഹുവിൽ വിഷ്വസിക്കുക ശേഷം ആ അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നാൽ മാത്രമേ മുശ്രിഖ് ആവുകയുള്ളൂ ❓

ഒരു ദൈവമായിക്കൊണ്ട് ഈസാ നബിയെ അല്ലാഹു ആക്കിയാൽ മുശ്രിഖല്ലെ ,  ഫിർ അൗൻ മാത്രമായുള്ള ഏകദൈവ വിശ്വാസവും ഷിർക്കൻ വിശ്വാസമല്ലെ
👆❓

(08) ⏬ ❓

അല്ലാഹു എന്ന് നാവ് കൊണ്ട് പറയലാണൊ യഥാർത്തമായ വിഷ്വാസം
അല്ലാഹുവിൽ ഉള്ള വിഷ്വാസം എന്നാൽ

المراد بالإيمان بالله عبارة عن الإيمان بوجوده ، وبصفاته ، وبأفعاله ، وبأحكامه. (التفسير الكبير: ١٤١/٧)
""" അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഉണ്മയും അവന്റെ വിശേഷണങ്ങളും അവന്റെ പ്രവർത്തനങ്ങളും അവന്റെ തീരുമാനങ്ങളും വാസ്തവമാക്കലാണ്. (റാസി: 7/141)""""""

👆🏻 ഇങ്ങനെയാണല്ലൊ  ആയതിനാൽ ഇങ്ങനെ മക്കാ മുശ്രിഖുകൾ വിഷ്വസിച്ചിട്ടുണ്ടൊ ഇല്ലാ എന്നത് നിങ്ങൾ പോലും സമ്മതിക്കുന്നു പക്ഷെ എന്നിട്ടും അവർ വിഷ്വാസികളാകുന്നു എന്ന് പ്രചരിപ്പിക്കുന്നത് വ്യക്തമായ കാപട്യമല്ലേ❓👆

(09) 👇❓

അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയെന്നത് എന്താണെന്ന് നിങ്ങൾക്കറിയുമോ?. അവർ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും കൂടുതൽ അറിയുന്നവരാണ്. നബി(സ്) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് റസൂലുല്ലാ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലാണ്". (ബുഖാരി: 85, മുസ്‌ലിം: 24)

👆🏻👆🏻 ഈ ഹദീസ് പ്രകാരം മക്കത്തെ മുശ്രിഖുകൾ വിഷ്വസിച്ചില്ലാ എങ്കിൽ പിന്നെ എങ്ങെനെ മക്കാമുശ്രിഖുകൾ വിഷ്വസികളാകും ❓❓👆🏻👆🏻

(10)

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّه

മക്കാ മുശ്രിഖുകൾ ശുപാർഷകരാക്കിക്കൊണ്ടാണ് ആരാധിച്ചത് എന്ന് മുകളിൽ ഉദ്ധരിച്ച ആയത്ത് കൊണ്ട് വരാറുണ്ടല്ലോ

എന്നാൽ

ഇതു വരെ ഉദ്ധരിച്ചിട്ട് ബാക്കി ആയത്തിന്റെ ഫുൾ ഭാഗം എന്ത് കൊണ്ട്  ഓതുന്നില്ല മുഴുവനും ഉദ്ധരിക്കുകയാണെങ്കിൽ ആ ആയത്തിൽ നിന്ന് തന്നെ വളരെ വ്യക്തമായ നിലയിൽ മനസ്സിലാക്കാൻ കഴിയും കാരണം  ബാക്കി ഭാഗത്ത് അല്ലാഹു തന്നെ അതിന്ന് ഖണ്ഡനം നൽകുന്നുമുണ്ട്
അതായത് ഈ ആയത്തിൻ റ്റെ അവസാന ഭാഗത്ത് തന്നെ അല്ലാഹു വ്യക്തമായി പറയുന്നു
👇
قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِي ٱلسَّمَٰوَٰتِ وَلاَ فِي ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ } (يونس 18)

""" നബിയേ അവരോട് ചോദിക്കുക ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങൾ അല്ലാഹുവിന്ന് അറിയിച്ച് കൊടുക്കുകയാണോ """""
🔻
അല്ലാഹുവിലേക്കുള്ള ശുപാർഷകരാണെന്ന നിലയിലാണെങ്കിൽ അല്ലാഹുവിന്ന് അതറിയണ്ടേ ???  """ പക്ഷേ ഈ ആയത്തിലൂടെ "" അവന്ന് നിങ്ങൾ അറിയിച്ച് കൊടുക്കുകയാണോ എന്ന്  അല്ലാഹു ഖണ്ഡിച്ച് ചോദിക്കുകയാണ് അതായത് അല്ലാഹുപോലും അറിയാത്ത എന്ന് പറഞ്ഞാൽ മക്കാമുശ്രിഖുകൾ ഈ പറയുന്നതൊക്കെ അവരുടെ കള്ളമായ വെറും വാദമാണെന്നും അത്തരം വാദങ്ങളെ അല്ലാഹു തന്നെ ഖണ്ഡിക്കുകയും ചെയ്യുന്നു ഇതാണ് വാസ്തവം എന്നിരിക്കെ എന്തിന്ന് ഈ കാഫിറുകളുടെ കള്ളമായ വാദത്തെ സത്യമാക്കുന്നു , എന്ത് നേട്ടമാണ് സമുദായത്തിന്നുള്ളത് ??????

(11) 🔽❓👇

മക്കാ മുശ്രിഖ് യഥാർത്ത അല്ലാഹുവിനെ ഖാലിഖും  രിസ്ഖ് നൽകുന്നവനും മഴവർഷിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ദൈവമായി വിശ്വസിച്ചിരുന്നുവെങ്കിൽ അവർ അല്ലാഹുവിനെ ചീത്ത പറയുമോ

وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ

അല്ലാഹുവിന്ന് പകരമായി തുല്യമായി മക്കാ മുശ്രിഖുകൾ ദൈവമാക്കി ആരാധിച്ചിരുന്നവയെ നിങ്ങൾ ശകാരിക്കരുതെന്നും അങ്ങനെ ചെയ്താൽ അവർ അവരുടെ വിവരക്കേട് കൊണ്ട് അല്ലാനെ ചീത്ത പറയുമെന്ന്

അല്ലാഹുവല്ലെ പറയുന്നത് 👆മക്കാ മുശ്രിഖുകൾ യഥാർത്ത അല്ലാനെ വിശ്വസിക്കുന്നുവെങ്കിൽ അല്ലാനെ ചീത്ത പറയുമോ ❓👆

(12) ❓👇

കാഫിറിന്റെ ഒരു മഹ്ബൂദും സത്യവിശ്വാസി ആരാധിക്കുന്ന മഹ്ബൂദ് ആവുകയില്ല അങ്ങനെ ആവുമെങ്കിൽ  കാഫിറിനെ കാഫിർ എന്ന് പറയേണ്ടതില്ലല്ലോ  സത്യവിശ്വാസി ആവുമല്ലോ?

എന്ന് മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമായ  ഇബ്നു തയ്മിയ്യ പോലും തൻ റ്റെ ഫതാവയിൽ പഠിപ്പിക്കുന്നു

അപ്പോൾ മക്കാ കാഫിറുകൾ ആരാധനയർപ്പിച്ചിരുന്ന മഹ്ബൂദ് അത് മുസ്ലിമീങ്ങളുടെ മഹ്ബൂദാണെന്ന് പറയുന്ന മൗലവിയുടെ വാദം സ്വന്തം നേതാവിന്ന് പോലും അന്യമാണല്ലൊ അത് കൊണ്ട് തന്നെ മുജായിദുകളും മക്കാ കാഫിറുകളും ഒരേ വിഷ്വാസക്കാരും കൂട്ടുകാരുമാണെന്ന് സുന്നികൾ പറയുന്നത്  തെളിയുകയല്ലേ പ്രതികരിക്കാൻ കഴിയുമൊ??  ❓❓👆

(13)❓👇

അല്ലാഹുവിന്ന് ഇല്ലാത്ത സ്വിഫത്ത് കൊടുത്ത് കൊണ്ട് അല്ലാഹു എന്ന് പേരിട്ട് പറയുകയോ വിഷ്വസിക്കുകയോ ആരാധിക്കുകയോ ചെയ്തവർ അവർ ആരാധിക്കുന്ന മഹ്ബൂദിന്ന് അവർ പേരിട്ട് അല്ലാഹു എന്ന് വിളിച്ചെങ്കിലും അത് അല്ലാഹു ആവുകയില്ല എന്ന് നവവി ഇമാമും ,  ഫത് ഹുൽ ബാരിയിലും , ഇബ്നു തയ്മിയ്യ അടക്കമുള്ളവർ പടിപ്പിക്കുംബോൾ മുജായിദുകൾ എന്തിന്ന് ഭാര്യയും മക്കളും കൂറുകാരുമൊക്കെയുള്ള ഒരു ദാതിനെ പറഞ്ഞ മക്കാ മുശ്രിഖുകളെ തൗഹീദിൻ റ്റെ വേള്ള പൂശുന്നു ❓👆

(14) ⏬❓❓

വിഷ്വസിക്കാതെ ആരാധിക്കാൻ കഴിയുകയില്ല എന്നത് ആർക്കും അറിയാം
ഇവിടെ മക്കാ കാഫിറുകളെ പറ്റി അല്ലാഹു തന്നെ പറയുന്നത് അവർ  അല്ലാഹുവിനെ ആരാധിച്ചിട്ടില്ല എന്ന് ഇത് അല്ലാഹു തന്നെ പഠിപ്പിക്കുംബോൾ അതിൽ നിന്ന് തന്നെ വളരെ വ്യക്തമായി മനസ്സിലായി അവർ  അല്ലാഹുവിൽ വിഷ്വസിച്ചിട്ടില്ലാ എന്ന് പക്ഷെ എന്നിട്ടും മുജായിദുകൾ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാണൊ ❓❓👆🏻ഇത് പറയുന്ന സൂറത്ത് കാഫിറൂനയിലെ തുടക്കത്തിൽ തന്നെ

അല്ലാഹു  മക്കാ കാഫിറുകളേ എന്നാണ് മക്കാ മുശ്രിഖുകളെ അഭിസംബോധന ചെയ്യുന്നത് ഈ കാഫിറിന്ന്  തഫ്സീറിലെ ആധികാരിക തഫ്സീറായ തഫ്സീർ ത്വബ്രിയിൽ  പഠിപ്പിക്കുന്നത് ഓ  അല്ലാഹുവിൽ അവിഷ്വസിച്ചവരേ , നിഷേധിച്ചവരേ എന്നാകുന്നു എന്നിട്ടും ഇവർ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് പറയുന്നത് കാപട്യമല്ലേ

കൂടാതെ മുജായിദുകളുടെ അദ്യ കാല നേതാവ് അമാനി മൗലവി പോലും ഈ ആയത്തിൽ പഠിപ്പിക്കുന്നത് മക്കാ മുശ്രിഖുകൾ അവർ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ഒന്നിനേയാണ് ആരാധിക്കുന്നതെന്നും , അവർ ഏക ഇലാഹായ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ലാ  എന്നും പഠിപ്പിക്കുന്നത് മുജായിദ് മൗലവി ഇതും  തള്ളിക്കളയുമോ  ❓❓👆

(15)❓⏬

കുടുങ്ങിയ സമയത്ത് അല്ലാഹുവിനെ മാത്രമായി വിളിക്കുന്ന ഇൾതിരാരിയായ വിഷ്വാസം അതാണൊ അവർ വിഷ്വസിച്ചതിൻ റ്റെ തെളിവാണെങ്കിൽ

ഇതേ പോലെ കുടുങ്ങിയ സമയത്തല്ലേ ഫിർ അൗനും """ ഞാനും ഇതാ വിഷ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞത് """" ഫിർ അൗൻ മുഹ്മിനാണൊ ❓❓❓

قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90
“ഇസ്രായില്യർ വിശ്വസിച്ച ഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാ വിശ്വസിക്കുന്നു. ഞാൻ മുസ്‌ലിമീങ്ങളില്പെട്ടവൻ തന്നെയാണ് “ അപ്പോൾ കുടുങ്ങിയ സമയത്ത്  വിളിച്ചതല്ല  വിഷ്വസിച്ചു എന്ന് തന്നെ തുറന്ന് പറഞ്ഞ ഫിർ അൗനും ഈ വഹാബീ ഭാഷയിൽ മുഹ്മിനാണല്ലെ❓👆🏻😀

❓👇🏻അത് പോലെ കപ്പലിൽ നിന്ന് മുശ്രിഖുകൾ ആത്മാർത്തമയിട്ടാണ്  അല്ലാഹുവിനെ  വിളിച്ചതെങ്കിൽ """" അദ്ദുആഹു ഹുവൽ ഇബാദ""""  ആ വിളി ഇബാദത്താവണ്ടേ ... എന്നാൽ ആരാധനക്കർഹനായ അല്ലാഹു തന്നെ പറയുന്നു എന്നെ അവർ  ആരാധിച്ചിട്ടില്ലാ !!!!!  എന്ന് പക്ഷെ മുജായിദുകൾ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിച്ച്  കൊടുക്കാൻ  കച്ചകെട്ടിയിറങ്ങിയിരിക്കുകയാ😀
_______________ Dont Edit
തയ്യാറാക്കിയത്
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
___________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate