Showing posts with label വിശ്വാസം. Show all posts
Showing posts with label വിശ്വാസം. Show all posts

Saturday, 11 April 2020

ഇസ്‌ലാമിലെ പ്രമാണങ്ങൾ ഏതൊക്കെ..??

ഇസ്‌ലാമിലെ പ്രമാണങ്ങൾ ഏതൊക്കെ..??

ഇമാം റാസി (റ) വിശദീകരിക്കുന്നത് കാണൂക ഗ്രൂപ്പിലുള്ള വഹാബീസ് ശ്രദ്ധിക്കുക. പഠിക്കുക. മനസ്സിലാക്കുക പ്രവർത്തിക്കുക....
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~

എന്ത് തർക്ക വിഷയം വന്നാലും നിങ്ങൾ ഖുർ ആനിലേക്കും ഹദീസിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്.
വാസ്തവത്തിൽ തനിച്ച ദുർവ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.

സൂറത്ത് നിസാഇലെ 59ആം ആയത്ത്.

{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)

‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’.

ഇതാണ് ആയത്തിന്റെ
സാരം...!

ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....

المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.

(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു.

 (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു.

 (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.

(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവു.

ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?

ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.
“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).

ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.

(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .

വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.(തഫ്സീർ റാസി)

അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?

ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.

താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.

Friday, 30 March 2018

ദാത്ത് അൻവാത്ത് - സത്യാവസ്ഥ മനസ്സിലാക്കുക

ദാത്ത് അൻവാത് -

ശിർക്ക് കര്മത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും  സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പാവപ്പെട്ട മുസ്ലീങ്ങളെ കബളിപ്പിക്കാന്  കൊണ്ടുവരുന്ന ഒരു ഉദാഹരണം കാണുക..

===================================================
ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുക

عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ

"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )

ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ്‌ ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.

അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..
===================================================
മറുപടി-

വന്നു വന്ന് തട്ടിപ്പിന്റെ പര്യായം തന്നെ മുജായിദ് എന്നായിട്ടുണ്ട്..
അങ്ങനെ ദാത്ത് അന്‍വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജായിദിന്റെ കണ്ടുപിടിത്തം കൊള്ളാം..

അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :p

എന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജായിദേ..
ഇനി മറുപടി പറയൂ..
മുകളിലെ ഇബാറത്തിൽ മുശ് രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓
ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓
കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാണ്..❓❓

മുജായിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പോസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട..

മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..

മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്...

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;

: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، وهي شجرة كانوا يعبدونها ويعلقون عليها المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة

മുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര്‍ മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..

ഇനി ബറക്കത്തെടുക്കല് ശിര്ക്കാണോ എന്നു പരിശോധിക്കാം..
നബി (സ)യുടെ വിയര്പ്പു കൊണ്ടും മുടി കൊണ്ടും തുപ്പലു കൊണ്ടുമൊക്കെ സഹാബികള് ബര്ക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..

അതൊന്നും ഇവിടെ പരാമര്ശിക്കുന്നില്ല. മഹാന്മാർ സ്പര്ശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉള്പെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നല്കിയിട്ടുണ്ട്.

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:
നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353). 

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

ബറക്കത്തെടുക്കല് ഇസ്ലാമികമാണെന്നതിന് ഇതു പോലെ നൂറ് നൂറ് തെളിവുകളുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്..
ബറക്കത്തെടുക്കല് ശിര്ക്കാണെന്ന മുജാ ജമാ താഗൂത്തിയന് വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്നു വ്യക്തം..

Courtesy - ഷഹദ് ആയാർ.

Tuesday, 15 November 2016

ഇസ്ലാം- ഈമാൻ- ഇഹ്സാൻ

🌙 ഇസ്ലാം √ഈമാൻ √ഇഹ്സാൻ 🔶
__________________________________

📖👉 ഇബ്നു ഉമര് (റ) ല് നിന്നു നിവേദനം.. തിരുമേനി ﷺ അരുളി. ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല് നിർമ്മിതമാണ്. (അവ) അല്ലാഹുവല്ലാതെ മറെറാരു ആരാധ്യനില്ലെന്നും, നിശ്ചയം മുഹമ്മദ് അല്ലാഹുവിൻ റ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമ പ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജു ചെയ്യുക, റമളാന് മാസത്തില് വ്രതമനുഷ്ഠിക്കുക എന്നിവയാണ്.
📔 (ബുഖാരി 1.2.7)

📖👉 അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം... അദ്ദേഹം അരുളി. ഒരു ദിവസം നബി ﷺ ജനങ്ങള്‍ക്കു വേണ്ടി പുറത്തു വന്നിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു. അല്ലാഹുവിൻ റ്റെ പ്രവാചകരേ. ഈമാന്‍ എന്നു പറഞ്ഞാല്‍ എന്താണ്..?? നബി കരീം ﷺ അരുളി. ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവൻ റ്റെ കിത്താബുകളിലും അവനുമായി കണ്ടുമുട്ടുമെന്ന യാഥാര്‍ത്ഥ്യത്തിലും അവൻ റ്റെ പ്രവാചകരിലും അന്തിമ പുനര്‍ ജന്മത്തിലും താങ്കള്‍ വിശ്വസിക്കുക.

🔹ആഗതന്‍ - അല്ലാഹുവിൻ റ്റെ പ്രവാചകരേ.. ഇസ്ലാം എന്നു പറഞ്ഞാല്‍ എന്താണ്. ??

🔸നബി ﷺ- ഇസ്ലാം എന്നാല്‍ അല്ലാഹുവിനെ മാത്രം ധ്യാനിക്കുക, അവനോട് ഒരു വസ്തുവിനെയും പങ്കു ചേര്‍ക്കരുത്, നിസ്കാരം നില നിര്‍ത്തുക, സക്കാത്ത് കൊടുക്കുക, റമളാന്‍ മാസം വ്രതമനുഷ്ഠിക്കുക.

🔹ആഗതന്‍ - ഇഹ്സാന്‍ എന്നു പറഞ്ഞാലെന്താണ്..??

🔸നബി ﷺ- അല്ലാഹുവിനെ നേരിട്ടു കാണുന്ന വിധത്തില്‍ തന്നെ താങ്കള്‍ അവനെ ആരാധന ചെയ്യുക. താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും അവന്‍ താങ്കളെ കാണുന്നു. ഇതാണ് ഇഹ്സാന്‍.

🔹ആഗതന്‍ - അന്ത്യദിനം എപ്പോള്‍ സംഭവിക്കും..??
🔸നബി  ﷺ അതേക്കുറിച്ച് ചോദിക്കപ്പെട്ടവന്‍ ചോദ്യ കര്‍ത്താവിനേക്കാള്‍ കൂടുതല്‍ വിവരമുളളവനല്ല. എന്നിരുന്നാലും അതിന്റെ പ്രധാന ലക്ഷണങ്ങളെ സംബന്ധിച്ച് വിവരിച്ചു തരാം. അടിമ സ്ത്രീ അവളുടെ യജമാനനെ പ്രസവിക്കലും നഗ്നരും പാദരക്ഷയില്ലാത്തവരുമായിരുന്നവര്‍ (ദരിദ്രരും, ആട്ടിടയരും തത്തുല്യരുമായിട്ടുളളവര്‍) ജന നേതാക്കളായി മാറലും അന്ത്യ നാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്.
📔 (മുസ്ലിം)

📖👉 അന്ത്യനാളിനെ ക്കുറിച്ചുളള അറിവ് അല്ലാഹുവിനു മാത്രം അറിയുന്ന അഞ്ചു കാര്യങ്ങളില്‍ പെട്ടതാണ്. ശേഷം തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് അന്ത്യനാളിനെക്കുറിച്ചുളള അറിവ്. മഴ വര്‍ഷിക്കുന്നതെപ്പോഴാണെന്നും ഗര്‍ഭാശയത്തിലുളളത് എന്താണെന്നും അവന്‍ അറിയും എന്നു തുടങ്ങുന്ന ഖുര്‍ആന്‍ വചനം അവിടുന്ന് ഓതി. അനന്തരം ആഗതന്‍ തിരിച്ചു പോയി. ഉടനെ നബി ﷺ അരുളി. അദ്ദേഹത്തെ എന്റെ അടുക്കലേക്ക് തിരിച്ചു വിളിക്കുക. സഹാബികള്‍ നാലു ഭാഗത്തേക്കും നോക്കി. പക്ഷേ അവര്‍ അദ്ദേഹത്തെ എവിടെയും കണ്ടില്ല. അന്നേരം നബി ﷺ  പറഞ്ഞു. അത് ജിബ് രീല്‍ (അ) ആയിരുന്നു. അദ്ദേഹം ഇവിടെ വന്നത് ജനങ്ങള്‍ക്ക് അവരുടെ മത കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു.
📚 (ഹദീസ്- മുതഫഖുന്‍ അലൈഹി )🔴

♻ അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കാൻ പരിശ്രമിക്കുക
〰〰〰〰〰〰〰〰〰_________

Friday, 23 September 2016

അല്ലാഹുവിലുള്ള വിശ്വാസം


അല്ലാഹുവിലുള്ള വിശ്വാസം

_________________________

വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്. അതിനാല്‍ സൃഷ്ടികളെ മനസ്സിലാക്കുന്ന പോലെ, അവന്റെ സത്തയെ ദർശിച്ചോ മറ്റോ ഗ്രഹിക്കാൻ പറ്റിയതല്ല. അവനെ മനസ്സിലാക്കുന്നത് അവന്റെ ദാത്ത്(സത്ത)യുമായി വേറിടാത്ത, -പിരിയാത്ത- വിശേഷണങ്ങള്‍ മനസ്സിലാ ക്കിയാണ്. ആ വിശേഷണങ്ങളുടെ വിപരീതങ്ങൾ ഒരു നിലക്കും അവനില്‍ ഗണിക്കാൻ പറ്റിയതുമാകില്ല. അപ്പോള്‍ അവന്റെ ദാത്തിയായ ഇരുപത് വിശേഷണങ്ങളും അവയുടെ വിപരീതങ്ങളും ഗ്രഹിക്കുമ്പോൾ ഗ്രഹിക്കപ്പെടുന്ന സത്തയാണ് അല്ലാഹു എന്ന പേരില്‍ അറിയപ്പെടുന്നവനും പറയപ്പെടുന്നവനും.

അല്ലാഹു, അവന്റെ യാതൊരു വിശേഷണങ്ങളിലും സൃഷടികളോട് ഒരു നിലക്കും യോജിക്കുകയില്ല.അല്ലാഹു അവന്റെ വിശേഷണങ്ങളിലും പ്രവൃത്തികളിലും സത്തയിലും ഏകനാണ്.

അല്ലാഹുവിന്റെ വിശേഷണം ആർക്കെങ്കിലും ഉണ്ടെന്നോ ഉണ്ടാവാമെന്നോ, അവന്റെ സത്തപോലെയുള്ള മറ്റൊരു സത്തയുണ്ടെന്നോ, അവന്റെ പ്രവൃത്തികൾ പോലെയുള്ള പ്രവൃത്തി അവനല്ലാത്തവരിൽ നിന്ന് ഉണ്ടാവാമെന്നോ വിശ്വസിക്കൽ ശിർക്കാണ്. ശിർക്ക് പ്രവാചകന്‍ പഠിപ്പിച്ച വിശ്വാസ മാർഗത്തിന് വിരുദ്ധമായതിനാൽ അത് സത്യനിഷേധവും കുഫ്രിയത്തുമാണ്. ഇതില്‍ നിന്ന് ശിർക്ക് ചെയ്യുന്നവന്‍ മുശരിക്കാണെന്നപോലെ കാഫിറും ആണ് എന്ന് വളരെ വ്യക്തമാണ്. അതുപോലെ തൗഹീദ് ഇല്ലാത്തവന്‍ സത്യ വിശ്വാസിയും അല്ലെന്ന വ്യക്തം. ചിന്തയും ചിന്താവിഷയവും എന്ന ലേഖനവും വായിക്കുക (ഇഹ് യാഉസ്സുന്ന).

_________________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate