Showing posts with label പ്രാസ്ഥാനികം. Show all posts
Showing posts with label പ്രാസ്ഥാനികം. Show all posts

Saturday, 11 April 2020

മൗലവിയുടെ മരണം ആഘോഷിച്ചോ ?*

*മൗലവിയുടെ മരണം ആഘോഷിച്ചോ ?*________

✍🏻15/07/2019 - *സിദ്ധീഖുൽ മിസ്ബാഹ്*

ഇന്നലെ മരണപ്പെട്ട സക്കരിയ്യ മൗലവിയുടെ കുടുംബത്തിന്ന് അള്ളാഹു ഹിദായത്ത് നൽകട്ടെ  ,  അവർക്ക് സുന്നിയായി ജീവിക്കാനും സുന്നിയായി മരണമടയാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

സത്യത്തിൽ മൗലവിയുടെ മരണം ആഘോഷിച്ചോ ?
അനാവശ്യ വിവാദമുണ്ടാക്കി സിമ്പതിയിൽ പിടിച്ച് തൗഹീദ് സംരക്ഷിക്കാൻ ആരും ശ്രമിക്കണ്ട !  സിമ്പതിയിൽ ഒലിച്ച് പോകുന്നതല്ല മുഹ്മിനീങ്ങളുടെ ഈമാൻ

സുന്നികൾക്ക് അന്നും ഇന്നും ഇനിയെന്നും ഒരേ നിലപാട് മാത്രമേ പറയാനുള്ളൂ ഇമാമീങ്ങൾ പഠിപ്പിച്ച നിലപാട് അഹ്ലുസ്സുന്നയുടെ യഥാർത്ഥ നിലപാട് _  ഈ നിലപാട് ആളെ നോക്കി സമൂഹത്തിന്റെ മാറ്റം നോക്കി മാറ്റിപ്പറയേണ്ട ഗതികേട് സുന്നികൾക്കില്ല

സുന്നികൾ കടുത്ത മുശ്രിഖുകളാണെന്നും , അബൂജഹലിനേക്കാൾ കടുത്ത വിശ്വാസം പേറുന്നവരാണെന്നും സമസ്തയുടെ ആലിമീങ്ങളെ വരെ പച്ചയായി ആയത്തോതി മുശ്രിഖുകളാണെന്ന് എഴുതുകയും , എന്തിലധികം ഗൗസുൽ അഹ് ളം ശൈഖ് ജീലാനി റ വിനെ വരെ ശങ്കരാചാര്യരുടെ അദ്ധ്വൈതവാദക്കാരനാണെന്ന് എഴുതുകയും ,   മഹാനായ ഈകെ ഹസൻ മുസ്ലിയാർ വഫാതാകും മുമ്പ് മുസ്ലിമാകണം എന്ന് എഴുതി കത്ത് കൊടുത്തതും   , അത് പോലെ കേരളത്തിലെ ഔലിയാക്കളായ സി എം വലിയ്യുള്ളാഹിയെ ഭ്രാന്തനെന്ന് വിളിച്ച് ഇപ്പോഴും ആക്ഷേപിച്ച് കൊണ്ടിരിക്കുകയും,  മമ്പുറം തങ്ങൾ , വെളിയങ്കോട് ഉമർ ഖാളി  ,  പോലുള്ള പ്രകൽഭരായ ഔലിയാക്കളെ ഇന്നും തെറിപ്പാട്ട് നടത്തുന്നവരും ഒക്കെ ചെയ്യുന്നവരാണ് കേരളത്തിലെ മുജാഹിദുകൾ ഇവരുടെ ഒരു നേതാവ് മരണപ്പെട്ടാൽ സുന്നികൾ അനുശോചനം അറിയിക്കണമോ ? ആദ്യം ഇവർ സുന്നികളെ മുസ്ലിമാക്കിയോ എന്ന് ആദ്യം  പറയട്ടെ ! എന്നിട്ട് സുന്നികൾ മരണത്തിൽ സന്തോഷിച്ചു എന്നും പറഞ്ഞ്  സോഷ്യൽ മീഡിയയിൽ വന്ന് കാറുന്നത് എന്തടിസ്ഥാനത്തിലാണ് !???

ഇനി ഇവിടെ സത്യത്തിൽ മുജാഹിദ് മൗലവി സക്കരിയ്യ മരണപ്പെട്ടപ്പോൾ സുന്നികൾ ആഘോഷിച്ചോ ? എന്താ ഈ ആഘോഷം കൊണ്ട് ഈ വിവാദമുണ്ടാക്കുന്നവർ ഉദ്ദേശിച്ചത്  ??  മറിച്ച് എന്താണ് സുന്നികൾ ചെയ്തത് അബൂ ജഹൽ മരണമടഞ്ഞ വാർത്തയെത്തിയപ്പോൾ നബി സ്വ അൽഹംദുലില്ലാഹ് എന്ന് പറഞത് പോലെ സുന്നികളും പറഞ്ഞു അൽഹംദുലില്ലാഹ് !! കാരണം  ഇസ്ലാമിന്റെ ശത്രുക്കൾ കാഫിരീങ്ങൾ മാത്രമല്ല മുബ്തദിഉകളും പെടും ഇത് മഹാന്മാരായ അഹിമ്മത്തുകൾ പഠിപ്പിക്കുന്ന കാര്യമാണ് !  നബി സ്വ യുടെ 20  ആബാഹുകൾ കാഫിരീങ്ങളും , ഭരണം കിട്ടിയാൽ ഹബീബ് സ്വ യുടെ പച്ച ഖുബ്ബ പൊളിച്ച് മദീനത്തെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന  ഇസ്ലാമിന്റെ ശത്രുക്കൾ പോലും പറയാത്ത ശപിക്കപ്പെട്ട വാദം പച്ചയായി സമൂഹത്തോട് വിളിച്ച് പറഞ്ഞ ബിദ ഈ നേതാവായ മൗലവി മരണപ്പെട്ടപ്പോൾ നബി സ്വ യെ സ്നേഹിക്കുന്ന ഒരു മുഹ്മിനിന്ന് ദുഖിക്കാൻ പറ്റുമോ ? പുത്തൻ വാദി മരണപ്പെട്ടാൽ മുഹ്മിനീങ്ങൾ അൽഹംദുലില്ലാഹ് എന്ന് പറയണമെന്നും ,  സന്തോഷിക്കണമെന്നും , ഇസ്ലാമിന്റെ വിജയമാണെന്നൊക്കെ പഠിപ്പിക്കുന്നത് സമസ്തയുടെ ആലിമീങ്ങളല്ല പൂർവ്വസൂരികളായ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്

സ്വഹീഹ് മുസ്ലിമിലും  ബുഖാരിയിലും  ഇങ്ങനെ കാണാം  ഇത്തരം കക്ഷികളുടെ മരണത്തെ സംബന്ധിച്ച് നബി സ്വ പറയുന്നു അവരിൽനിന്നും അല്ലാഹുവിൻറെ അടിമകളും രാജ്യങ്ങളും മരങ്ങളും മൃഗങ്ങളും സമാധാനമായി !,   രാജ്യത്തെ സത്യവിശ്വാസികളായ അടിമകളെയും  നശിപ്പിക്കുകയുംയും ഫസാദാക്കുകയും പ്രയാസപ്പെടുത്തുകയും  ചെയ്ത ഇത്തരം കക്ഷികൾ മരണപ്പെട്ടതിൽ എങ്ങനെ മുസ്ലിം സന്തോഷിക്കാതിരിക്കും ?  മഹാനായ ഔലിയാക്കളിൽ പ്രധാനിയായ ബിശ്റുൽ ഹാഫി റ അക്കാലത്തുണ്ടായിരുന്ന ബിശ്റുൽ മരീസിയെന്ന മുബ്തദി ഉകളുടെ നേതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ മഹാനവർകൾ സന്തോഷിച്ചില്ലേ  ശുക്റിന്റെ സുജൂദ് ചെയ്യാൻ കൽപ്പിച്ചില്ലേ ഇതേ ബിശ്റുൽ മരീസിയുടെ ജനാസയിൽ പങ്കെടുത്ത് വന്നവരെ അന്നത്തെ സുന്നികൾ ചോദ്യം ചെയ്തില്ലേ  ?

അത് പോലെ വഹബുൽ ഖുറശി എന്നയാൾ പിഴച്ചവനും പിഴപ്പിക്കുന്നവനു മായിരുന്നു അയാളുടെ ചരമവാർത്ത  അബ്ദുറഹ്മാനുബ്നു മഹ്ദി( റ ) വിന് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു അൽഹംദുലില്ലാഹ് !   ഇവനിൽ നിന്നും മുസ്ലിമീങ്ങളെ രക്ഷപ്പെടുത്തിയ അള്ളാഹുവിനെ സർവ്വസ്തുതിയും , അത് പോലെ സലമത്ത് ഇബ്നു ശബീബ് റ പറയുന്നു ഞാൻ അബ്ദുൽ റസാഖ് സൻആനി (റ) വിന്റെ  അരികിലായിരുന്നു , പിഴച്ച കക്ഷികളിൽ പെട്ട അബ്ദുൽ മജീദ് എന്നയാളുടെ ചരമവാർത്ത ഞങ്ങൾക്ക് വന്നു അപ്പോൾ മഹാനവർകൾ പറഞ്ഞു അൽഹംദുലില്ലാഹ് അബ്ദുൽമജീദിൽ നിന്നും മുഹമ്മദ് നബി സ്വ യുടെ സമുദായത്തെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന്  സർവ്വസ്തുതിയും !!, അത് പോലെ മദ് ഹബിന്റെ നാലാമത്തെ ഇമാമായ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന്റടുത്ത് ഒരു ചോദ്യം വന്നു ?  പിഴച്ച കക്ഷിയായ ഇബ്നു അബീ ദാവൂദിന്റെ അനുയായികൾക്ക്  അപകടം വന്നാൽ  സന്തോഷിക്കാമോ? മഹാനവർകൾ  പറഞ്ഞത്  എങ്ങനെ സന്തോഷിക്കാതിരിക്കും ?! ഇത് പോലെ സലഫുകളിലും ഖലഫുകളിലും ധാരാളം സംഭവങ്ങൾ കാണാൻ പറ്റും ഇവരെ ഇത്തിബാഹ് ചെയ്യുന്നവരാണ് സുന്നികൾ അവർ പഠിപ്പിക്കാത്തതോ ചെയ്യാത്തതോ സുന്നികൾക്ക് വേണ്ട -

പിന്നെ കുഫ്രിയ്യത്തിനേയാണ് കൂടുതൽ എതിർക്കേണ്ടതും മുബ്തദി ഉകളെ അത്ര കൂടുതൽ എതിർക്കേണ്ടതില്ലാ എന്നാണെങ്കിൽ ഒരു മുസ്ലിമിന്ന് അവന്റെ അഖീദയിൽ കൂടുതൽ സ്വാധീനം ചെലുത്തി പിഴപ്പിക്കാൻ പറ്റുക കാഫിരീങ്ങൾക്കല്ല മറിച്ച് മുബ്തദി ഉകൾക് എളുപ്പത്തിൽ പറ്റും അത് കൊണ്ടാണല്ലോ ബിദ് അത്തുകാരുടെ കൂടെ ഇരിക്കുകയോ അവരുടെ പ്രസംഗങ്ങൾ , ഗ്രന്ഥങ്ങൾ മറ്റും കേൾക്കുകയോ വായിക്കുകയോ അരുത് എന്ന് ആലിമീങ്ങൾ പഠിപ്പിക്കുന്നത് മാത്രവുമല്ല മഹാനായ ഇമാം ഗസ്സാലി (റ) ഇഹ്യയിൽ ഇത് പഠിപ്പിക്കുന്നു

പുത്തൻ വാദത്തിലേക്ക് ക്ഷണിക്കുന്ന مبتدع കുഫ് റിലേക്ക്  ചേർക്കുന്ന ബിദ്അത്തിന്റെ ആളാണെങ്കിൽ അവന്റെ കാര്യം  *കാഫിറിനേക്കാൾ* കഠിനമാണ്.

"കുഫ്റിലേക്ക്  ചേർക്കാത്തതാണെങ്കിൽ കാഫിറിന്റെ ഗൗരവമുള്ളവനല്ലങ്കിലും അവനോടുള്ള സമീപനത്തിലും , പെരുമാറ്റത്തിലും
കാഫിറിനോടുള്ള തിലേറെ ഗൗരവം വേണ്ടതാണ്."
(ഇഹ് യ 2- 167)

മാത്രവുമല്ല മഹാനായ അബൂബക്കർ സ്വിദ്ധീഖ് (റ) ഭരണം ഏറ്റെടുത്തപ്പോൾ  ആദ്യം  യുദ്ധം നടത്തിയത് മുസ്ലിം നാമധാരികളായ മുനാഫിഖുകളോടായിരുന്നില്ലെ  എന്തേ അക്കാലത്ത് കാഫിറുകളും ഒരു വശത്ത് ഉണ്ടായിരുന്നു മഹാനവർകൾക്ക് തിരിയാത്ത തൗഹീദ് സ്പിരിറ്റ് ഇന്നത്തെ ചില നവ ബിരുധ ധാരികൾക്ക് ഉണ്ടോ ആവോ !

പിന്നെ ഇതൊക്കെ പൊതു സമൂഹത്തിൽ പറയേണ്ടതുണ്ടോ എന്ന് ബേജാറുള്ളവരും ഉണ്ട് അങ്ങനെ ഒരു കാര്യം ഇസ്ലാമിൽ ഉണ്ടോ ഇസ്ലാം തുറന്ന പുസ്തകം അല്ലേ  ഇസ്ലാമിൽ പരിഹാരം  ഇല്ലാത്ത ഒരു കാര്യം ഈ ദുന്യാവിലുണ്ടോ ? ബിദ് അത്തുകാരുടെ പൊള്ളത്തരങ്ങളും പിഴച്ച അഖീദകളും അവരോടുള്ള വെറുപ്പും എല്ലാം ആദർശത്തിന്റെ ഭാഗമാണ് അത് നമ്മുടെ ഖൽബിൽ അടക്കി വെക്കേണ്ടതല്ല പ്രകടിപ്പിക്കുക തന്നെ വേണം ! പൊതു സമൂഹം എന്ത് കരുതും എന്നതാണ് വിഷയമെങ്കിൽ അത് കേവലം പ്രസ്തുത മരണ വിഷയം മാത്രമല്ലല്ലോ അവർക്കെതിരെ നടത്തുന്ന ലേഖനങ്ങൾ , ഖണ്ഡനങ്ങൾ , സംവാദങ്ങൾ , പബ്ലിക് ഖണ്ഡനങ്ങൾ പോലുള്ളതൊക്കെ ഈ പൊതു സമൂഹം വിലയിരുത്തില്ലെ ?!!  എന്ന് കരുതി നമുക്ക് ദഹ് വത്ത് നടത്താതിരിക്കാൻ പറ്റുമോ ?

മഹാനായ അഹ്മദ് ബിൻ ഹമ്പൽ (റ) പഠിപ്പിക്കുന്നു എനിക്ക് നിസ്കാരം ഹജ്ജ്  പോലോത്ത സൽക്കർമ്മങ്ങളെക്കാൾ ഞാൻ മുൻ തൂക്കം നൽകുന്നതും കൂടുതൽ പ്രാമുഖ്യം  നൽകുന്നതും പുത്തനാശയക്കാരെ ഖണ്ഡിക്കുന്നതിലും അവർക്ക് മറുപടി പറയലിലുമാണ് !!!!_____  അൽഹംദുലില്ലാഹ്

ഇനിയുള്ള കാലം കറ കളഞ്ഞ ആദർശം നെഞ്ചിലേറ്റി ജീവിക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  ‌‌‌‌‌      15/07/2019 - സിദ്ധീഖുൽ മിസ്ബാഹ്
_______________________

👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀

Saturday, 15 September 2018

സുന്നികളും - മുബ്തദിഉകളും - തർക്കം കേവലം ശാഫിഈ ഫിഖ്ഹീ പരമോ ?

*സുന്നികളും - മുബ്തദിഉകളും -  തർക്കം കേവലം ശാഫിഈ ഫിഖ്ഹീ പരമോ ?   ചേളാരി വിഭാഗത്തിനിതെന്ത് പറ്റി!!!!*______✍🔽

✍ - സിദ്ധീഖുൽ മിസ്ബാഹ് എഴുതുന്നു - 24/07/2018

*"മുബ്തദിഉകളും സുന്നികളും തമ്മിലുള്ള തർക്കം കേവലം ശാഫിഈ ഫിഖ് ഹി പരമായ വിഷയത്തിലാണോ ? കേരളത്തിൽ ശാഫിഈ ഫിഖ് ഹ് ദുർവ്യാഖ്യാനം ചെയ്യുന്നു അല്ലെങ്കിൽ ഇല്ലാതാവുന്നു എന്ന കാരണം കൊണ്ടായിരുന്നോ സമസ്ത രൂപീകരിച്ചത് വിശ്വാസികളെ വിശ്വാസ പരമായി തെറ്റിക്കാൻ നവീന വാദവുമായി ബിദ ഈ കക്ഷികൾ 1921 ൽ കേരളത്തിൽ കൂടി  ഉദയം ചെയ്തപ്പോഴല്ലേ മഹാനായ വരക്കൽ മുല്ലക്കോയ തങ്ങളും പാങ്ങിൽ ഏപി അഹ്മദ് കുട്ടി മുസ്ലിയാർ (ന:മ) പോലുള്ള സാദാതീങ്ങൾ ചേർന്ന് ഇസ്ലാമിന്റെ യഥാർത്ഥ ആദർശം നിലനിർത്താനും , ബിദ് അത്തുകാരെ ആശയപരമായി നേരിടാൻ വേണ്ടിയും സമസ്തക്ക് രൂപം നൽകിയത്  !! ഇക്കാര്യം   അറിയാത്തവരല്ലല്ലോ ഇന്നത്തെ ഈകെ വിഭാഗം സമസ്ത ഉലമാക്കൾ !!! കുട്ടി നേതാക്കളുടെ ചില എടുത്ത് ചാട്ടങ്ങളെ ഉലമാക്കൾ നിലക്ക് നിർത്തുക തന്നെ വേണം !!"*

ബിദ് അത്തുകാരുമായി സ്നേഹ ബന്ധം പാടില്ല എല്ലാ അർത്ഥത്തിലും അവരുമായി ബന്ധം വിച്ചേധിക്കണം അത് സ്വന്തം മാതാപിതാക്കൾ മറ്റ് കുടുംബക്കാരാണെങ്കിലും ശരി !  അവരുടെ കൂടെ ഇരിക്കാൻ പാടില്ല , അവരുമായി സന്തോഷം പങ്കിടാൻ പാടില്ല ഇങ്ങനെ  ചെയ്താൽ അവന്റെ ഹൃദയത്തിലുള്ള  ഈമാനിക പ്രഭ ഊരിക്കളയുമെന്ന് അള്ളാഹു പഠിപ്പിക്കുന്നു . ഇത് സൂറത്ത് മുജാദല 22 മത്തെ ആയതും അതിന്റെ തഫ്സീറും നോക്കിയാൽ കാണാൻ പറ്റും. ഈയൊരടിസ്ഥാനത്തിലാണ് മുഹ്മിനീങ്ങൾ ബിദ് അത്തുകാരോടുള്ള സമീപനം വേണ്ടത്.

സാധാരണ മുഹ്മിനീങ്ങളോടുള്ള സമീപനം മുബ്തദിഉകളോട് പാടില്ല ! ഖദ് രിയ്യത്തിനെ പ്പറ്റി പറയുന്നിടത്ത് ഹബീബ് (സ്വ) പറയുന്നത് തന്നെ അവർ മരിച്ചാൽ അവരെ സന്ദർശിക്കരുത് , അവർ രോഗിയായാൽ അവരെ സന്ദർശിക്കരുത് , അവരെ കണ്ട് മുട്ടിയാൽ അവരോട് സലാം പറയരുത് , അവരുടെ മേൽ നിസ്ക്കരിക്കാൻ പാടില്ല , അവരുടെ കൂടെ നിസ്ക്കരിക്കാൻ പാടില്ല , അവരുടെ പേരിലും നിസ്ക്കരിക്കാൻ പാടില്ലെന്നതാണ് !!! പ്രസ്തുത ഹദീസ് ഇബ്നു മാജ , ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാൻ പറ്റും.

*"ബിദ് അത്തുകാരന്ന് വേണ്ടി സുന്നികളായ നമുക്ക് മയ്യിത്ത് നിസ്ക്കരിക്കാൻ പാടില്ല....  എന്നത് നാളിത് വരെ ഇരു സമസ്തയിലും തർക്കമുള്ള ഒരു വിഷയമായിരുന്നില്ല !  എന്നിരിക്കെ !  ബിദ് അത്തുകാരൻ മരിച്ചപ്പോൾ ചേളാരി വിഭാഗത്തിന്റെ നേതാവ് ഇമാമായി നിന്ന് കൊടുത്ത് മയ്യിത്ത്  നമസ്ക്കരിച്ചതിനെ ന്യായീകരിക്കാൻ ഉന്നയിച്ച വാദങ്ങൾ കാണുമ്പോൾ ബിദ് അത്തുകാരോടുള്ള  സമീപനം കേവലം ശാഫിഈ ഫിഖ് ഹിൽ മാത്രമായി ഒതുക്കിയോ ????*

ഇവിടെ വഹാബികളും സുന്നികളും തമ്മിൽ കേവലം ഫിഖ് ഹിയായ വിഷയങ്ങളിലാണോ തർക്കം ?? ഇങ്ങനെ ശാഖാപരമായ വിഷയങ്ങളിലായിരുന്നു തർക്കമെങ്കിൽ രണ്ട് സംഘടനകൾ വേറിട്ട് നിൽക്കേണ്ട ഒരാവശ്യവും ഇല്ലാല്ലോ !!  പക്ഷെ ബിദ് അത്തുകാരും സുന്നികളും തമ്മിലുള്ള തർക്കം അഖീദ പരമാണ് , അത് കൊണ്ടാണ് നാളിത് വരെ ബിദ് അത്തുകാരെ എതിർക്കാൻ ഉലമാക്കളും ഉമറാക്കളും നാല് മദ് ഹബിലെ ഗ്രന്ഥങ്ങളും എടുത്ത് ഖണ്ഡിക്കാറുള്ളത് !!! ഇതിന്ന് കാരണം നാല് മദ് ഹബും അഹ്ലുസ്സുന്ന വല ജമാ അയാണ് നാല് മദ് ഹബിനും പുറത്തുള്ളവരാണ് ബിദ് അത്തിന്റെ അഹ്ലുകാർ , നാല് മദ് ഹബിലെ ഇമാമീങ്ങളും ഉലമാക്കളും ബിദ് അത്തുകാരെ ഖണ്ഡിക്കുമ്പോൾ നാല് മദ് ഹബിലെ ഗ്രന്ഥങ്ങളും ഉദ്ധരിക്കുന്നു. അടിസ്ഥാനവും വിശ്വാസപരവുമായ കാര്യങ്ങളിൽ നാല് മദ് ഹബും ഒരേ തട്ടിലായത് കൊണ്ടും മറുപക്ഷത്തുള്ളവരുടെ അഖീദ ഇതിന്നെതിരായത് കൊണ്ടുമാണിത്.

ഇത് ഇന്നുള്ള സുന്നി - ബിദ ഈ തർക്കങ്ങളിലും കാണാൻ സാധിക്കും . സംവാദങ്ങളിൽ ശാഫിഈ മദ് ഹബുകാരായ നമ്മൾ ഖബർ കെട്ടിപ്പൊക്കുന്ന വിഷയത്തിൽ മുല്ലാ അലിയ്യുൽ ഖാരിയുടെ ഗ്രന്ഥം ഉദ്ധരിക്കാറുണ്ട് , സ്ത്രീ പള്ളിപ്രവേശന വിഷയത്തിൽ ഇമാം കാസാനിയുടെ ഗ്രന്ഥം ഉദ്ധരിക്കാറുണ്ട് , മൗലിദാഘോഷ വിഷയത്തിൽ ഇബ്നുൽ ഹാജ് തങ്ങളുടെ ഗ്രന്ഥവും ഉദ്ധരിക്കാറുണ്ട് !! ഇവരൊക്കെ ശാഫിഈ പണ്ഡിതരല്ലല്ലോ !! ഇവിടെയൊക്കെ തെളിവ് പറയുമ്പോൾ നമ്മുടെ മദ് ഹബിലെ കിതാബ് മാത്രമാണോ ഉദ്ധരിക്കാറുള്ളാത് ?? അല്ലല്ലോ !  കാരണം എതിർ വിഭാഗം മുബ്തദിഉകളായത് കൊണ്ടാണ് !!    കാരണം നാല് മദ് ഹബിലെ പണ്ഡിതരെല്ലാവരും വിശ്വാസ പരമായ കാര്യങ്ങളിൽ ഒരേ തട്ടിലും , ഈ വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ച് നിൽക്കുന്ന മുബ്തദിഉകൾ ബിദഈ തട്ടിലുമായത് കൊണ്ടുമാണ്!!

പക്ഷെ കഷ്ടം !  തോന്നുന്നു.. ബിദ് അത്തുകാരന് സുന്നികളായ നമുക്ക് മയ്യിത്ത് നിസ്ക്കരിക്കാൻ പാടില്ലാ എന്നത് നമ്മുടെ ശാഫിഈ മദ് ഹബിലെ ഫിഖ് ഹീ ഗ്രന്ഥങ്ങളിലും,  മുൻ കാല സമസ്തയുടെ ഉലമാക്കളുടെ ഫത് വകളിലും ഉണ്ടായിരിക്കെ ഇത്തരം ഫത് വകൾ ഹംബലീ മദ് ഹബിലെ ഗ്രന്ഥത്തിലാണ് ഉള്ളത് എന്നും ശാഫിഈ ഫിഖ് ഹീ ഗ്രന്ഥങ്ങളിൽ കാണിക്കൂ എന്നൊക്കെ ചില കുട്ടികളുടെ വെല്ലു വിളി സമസ്തയുടെ പേരിൽ കാണുമ്പോൾ സങ്കടം തോന്നുന്നു സാധുക്കൾ !!! വിവരമില്ലായ്മയോ അതോ ന്യായീകരണത്തിന്ന് വേണ്ടി കണ്ണടക്കുകയോ ??  ബിദ ഇകളും നമ്മളും ശാഫിഈ ഫിഖ് ഹിയായ വിഷയങ്ങളിൽ മാത്രമേ തർക്കമുള്ളൂ എന്ന് തോന്നി പ്പോകുന്നു ഇവരുടെ ഇത്തരം കമന്റുകൾ അള്ളാഹു ഇവർക്ക് ബോധം നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കാം.

ബിദ് അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത് എന്ന വിഷയത്തിൽ നമ്മുടെ മദ് ഹബിലെ ഇന്നത്തെ അവസാന വാക്ക് എന്നറിയപ്പെടുന്ന പ്രകൽഭ ഫിഖ് ഹീ പണ്ഡിതൻ ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈതമി (റ) വിന്റെ  ശൈലി നോക്കാം !! മഹാനവർകൾ  ഹംബലീ മദ് ഹബുകാരനായ ഗൗസുൽ അഹ് ളം ശൈഖ് ജീലാനി (റ) വിന്റെ കിതാബുൽ ഗുന്യത്തിൽ നിന്നും "ബിദ് അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത്" എന്ന ഭാഗം എടുത്ത് തന്റെ "അസ്സ്വവാ ഇഖുൽ മുഹ് രിക്ക" പേജ് :  250ൽ ഉദ്ധരിക്കുകയും ശേഷം അത് സംബന്ധമായി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ മദ് ഹബിൽ ഇത് ശരിയല്ല എന്ന് മഹാനവർകൾ ഖണ്ഡിക്കുകയല്ല ചെയ്യുന്നതവിടെ!!!!!! മറിച്ച് അംഗീകരിക്കുകയാണ് ചെയ്തത്.

ഒരാളുടെ വാക്കുദ്ധരിച്ച ശേഷം അത് സംബന്ധമായി ഒന്നും പരാമർശിക്കാതെ മൗനം ദീക്ഷിച്ചാൽ അത് അംഗീകാരമായി ഗണിക്കപ്പെടുമെന്നാണ് പൊതുനിയമമെന്ന് അഹ്മദ് ബാസർഅ (റ) തന്റെ
ഫതാവയിലും ഇമാം കുർദി (റ) തന്റെ കാശിഫിലും പ്രസ്താവിച്ചതായി രിസാലത്തുത്തമ്പീഹ് പേ: 16ൽ ഉദ്ധരിച്ചിട്ടുണ്ട്.

ബിദ്അത്തുകാരെ വെടിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവർ ബിദ്അത്ത് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വെച്ചായിരുന്നു മുൻഗാമികൾ വെടിഞ്ഞ് നിന്നിരുന്നത്.

 ഇന്ന് ഇതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നാണ് ഫിഖ്ഹിന്റെ മൊത്ത കുത്തക അവ
കാശപ്പെടുന്ന ചിലർ എഴുന്നള്ളിക്കുന്നത്. എന്നാൽ ഇവർക്ക് മറുപടി ഇമാം അലിയ്യുശ്ശബ്റാമില്ലസി (റ) തന്നെ നൽകുന്നുണ്ട്. “വെടിഞ്ഞ്
നിൽക്കൽ ഫിസ്ഖും ബിദ്അത്തും ഉപേക്ഷിക്കാൻ ഫലപ്രദമായില്ലെങ്കിലും ശരി.” (ഹാശിയതുന്നിഹായഃ വാ: 6, പേ: 390)

ഇബ്നു ഹജർ (റ) തുഹ്ഫയിൽ  പറയുന്നു: “വെടിയപ്പെടുന്നവൻ ഫാസി ഖോ
മുബ്ദി ഓ ആവുക പോലെയുള്ള ശറഇയ്യായ കാരണങ്ങൾക്ക് വേണ്ടി വെടിഞ്ഞു നിൽക്കൽ അനുവദനീയമാണെന്ന് മാത്രമല്ല, അത് സുന്നത്ത് കൂടിയാണ് - (തുഹ്ഫ വാ: 7, പേ: 455)

*പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും ഇത്തരം ബിദ് അത്തുകാരോടുള്ള ഈ കാലത്തുള്ള ചില കുട്ടി നേതാക്കളുടെ സമീപനം കാണുമ്പോൾ അതും  സമസ്തയുടെ പേരും പറഞ്ഞിട്ടെന്നോർക്കുമ്പോൾ അതിലേറെ സങ്കടവും , എന്നാൽ മഹാനായ താജുൽ ഉലമ നയിച്ച ഇന്ന് സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ ഭദ്രമായ ഒരു  പ്രസ്ഥാനത്തിന്റെ കൂടെ ആദർശത്തോടെ അടിയുറച്ച് നിൽക്കാൻ പറ്റിയല്ലോ എന്നതോർക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു!!!!*

*അൽഹംദുലില്ലാഹ്!!!!!!!*
✍ - സിദ്ധീഖുൽ മിസ്ബാഹ്

*കൊടുതൽ ആദർശ വായന പോസ്റ്റുകൾക്ക് സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*
(ലിങ്കിനായി വാട്സപ് PM ചെയ്യുക - 09496210086)👍🏻👍🏻✍

Monday, 10 October 2016

SK കൂട്ടുകാർക്ക് ചിന്താർഹമായ ചോദ്യങ്ങൾ


📣ഖൽബിൽ ലവലേശം ഈമാനുളള SK ക്കാരോട് 3⃣3⃣ചിന്തനീയ ചോദ്യങ്ങൾ✅🌹✅🌹

🎋🎋🎋🎋🎋🎋🎋🎋
1⃣➡പള്ളിയും മദ്രസയും തകർക്കലും ഖുർആൻ കത്തിക്കലും പോസ്റ്റർ കീറലും സമസ്തയുടെ സ്ഥാപിതലക്ഷ്യമാണോ❓(ഉദാഃഓണപ്പറമ്പ്&പോസ്റ്റർ കീറിയ SK ,മേഖലാനേതാവിെന കസി.സി.ടി.വി സഹായത്താൽ പിടികൂടിയത്)

2⃣➡അന്ധമായ അസൂയ കൊണ്ട് മാത്രം എന്തിനിങ്ങനെ ആഖിറം മോശമാക്കുന്നു❓(സ്വന്തം മദ്രസ കത്തിച്ച്,ഖുർആൻ കരിച്ച് ഇവർ കാട്ടിക്കൂട്ടിയ ഈ നീച പ്രവണത എപി ഉസ്താദിനെയും അനുയായിവൃന്ദത്തെയും കളളക്കേസിൽ കുടുക്കുകവഴി അവരുടെ അസൂയാവഹമായ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കാനാണല്ലൊ..നഊദുബില്ലാഹ്)

3⃣➡ബിദഇകൾക്ക് ചായസൽക്കാരവും(കൂരിയാട് സമസ്ത?വാർഷികം) വത്തക്കവെളള സൽക്കാരവും നടത്തലും(ഗ്രാൻറ് ഫിനാലെ&സമസ്ത വാർഷികം) അവരുടെ പ്രസിദ്ധസ്തീകരണങ്ങളിൽ ലേഖനമെഴുതലും(ഉദാഃശബാബിലും പ്രബോധനത്തിലും വന്ന നദ് വിയുടെ ലേഖനം) അവരൊടൊപ്പം ഇഫ്താർ മീറ്റിൽ സംഗമിക്കലും(ഇക്കഴിഞ്ഞ റമളാനിൽ)സുന്നീസമൂഹത്തെ അപ്പാടെ മുശ്രികുകളാക്കിയ മുജനേതാവിൻറെ വിയോഗം തീരാനഷ്ടമെന്ന് പറയലും സമസ്തയുടെ പാരമ്പര്യമാണോ❓

4⃣➡നിങ്ങളുടെ ഏതെങ്കിലും പളളിയും മദ്രസയും തകർത്ത,പോസ്റ്റർ കീറിയ ഒരു SSF കാരനെയെങ്കിലും കാണിക്കാമോ❓

5⃣➡സമസ്തയുടെ പാഠപുസ്തകങ്ങളിൽ പഠിപ്പിച്ച``മുജാഹിദ് ജമാഅത്ത് പോലോത്ത പുത്തൻ വാദികൾക്ക് സലാം ,പറയരുത്'' എന്ന ഭാഗം നിങ്ങൾ വെട്ടിമാറ്റിയതെന്തിന്❓ഇതാണോ സമസ്ത നയം❓(നിങ്ങളിപ്പോൾ പറയുന്നത് എല്ലാപുത്തൻപാർട്ടികളെയും ഉൾപ്പെടുത്താൻ വേണ്ടിയാണ് ഞങ്ങൾ ബിദഇകളോട് എന്നാക്കിയതെന്നെങ്കിൽ ചോദിക്കട്ടെ..പോലോത്ത എന്നതിലും മൊത്തം ബിദഈ സംഘങ്ങൾ ഉൾപ്പെടില്ലേ..??ഇത് മനസ്സിലാക്കി തന്നെ അന്നത്തെ സമസ്തയുടെ പണ്ഡിത പഠുക്കൾ ഉല്ലേഖനം ചെയ്ത ആ വരികളെന്തിന് തിരുത്തി..അതെ ഇന്നത്തെ നിങ്ങളെ മുക്കൂട്ട് പ്രവർത്തനം കാണുമ്പോൾ ഏത് കൊച്ചുകുട്ടിക്കുമറിയാം നിങ്ങൾ ബോധപൂർവ്വം തിരുത്തിയതാണെന്ന്)

6⃣➡ഒരു രാഷ്‌ട്രീയ പാർട്ടിയോടും പ്രത്യേക അടുപ്പമില്ലാതെ സമസ്തയെ സഹായിക്കുന്നവരെ  സഹായിക്കുക എന്ന  പ്രമേയം കാറ്റിൽ പറത്തി ഒരു രാഷ്ട്രീയപാർട്ടിയുടെ വാലാട്ടികളായ നിങ്ങൾ യഥാർത്ഥ സമസ്തയോ❓

7⃣➡മഹല്ല് തോറും ഫിത്ന ഉണ്ടാക്കുന്നവരാണ് ഏപിക്കാരെന്ന് നിങ്ങൾ നാടുനീളെ അലറുന്നു;എന്നാൽ എപി ഉസ്താദിനെ അനുകൂലിച്ചു എന്ന ഒറ്റക്കാരണത്താൽ പാവപ്പെട്ട എത്രമുദരിസുമാരെ നിങ്ങൾ ചവിട്ടിപ്പുറത്താക്കി❓

8⃣➡എത്ര മദ്രസാദ്ധ്യാപകരെ പടിയടച്ച് പിണ്ഡം വെച്ചു❓❓

9⃣➡തറവാട് സ്വത്തായ,സർവ്വ മഹല്ല് നിവാസികളുടെയും വിയർപ്പിൻറെ ഫലമായ മദ്രസാകമ്മിറ്റിയിൽ നിന്ന് എന്തിന് എപി അനുകൂലികളെ മാത്രം പുറത്താക്കി❓

_____________

1⃣0⃣➡ഇത്തരം നിങ്ങളുടെ നീചപ്രവർത്തികൾ കൊണ്ടല്ലേ മഹല്ല് തോറും അടിപിടികൾ അരങ്ങേറിയത്❓
1⃣1⃣➡എപി ഉസ്താദ് തട്ടിപ്പുകാരനാണെന്നാണ് നാടുനീളെ നിങ്ങൾ അലറുന്നത്;ഏതെങ്കിലും ഒരു തട്ടിപ്പ് തെളിയിക്കാമോ❓ആരോപണങ്ങൾ മുഴുവൻ പൊട്ടിപ്പാളീസായില്ലേ..??

1⃣2⃣➡നിങ്ങളുടെ പ്രസിഡണ്ട്,സെക്രട്ടറിമാരുടെ ഗുരുവര്യരായ ഉസ്താദുൽ അസാതീദ് ഓകെ ഉസ്താദ് മരണം വരെ എപി ഉസ്താദിൻറെ കൂടെയാണല്ലോ ഗമിച്ചത്,അദ്ധേഹത്തിന് സുൽത്വാനുൽ ഉലമയുടെ തട്ടിപ്പ് മനസ്സിലായില്ലേ❓തട്ടിപ്പുകാരൻറെ കൂടെ ആ പണ്ഡിതൻ നിലയുറപ്പിക്കുമോ❓

1⃣3⃣➡നിങ്ങളുടെ മുൻ പ്രസിഡണ്ട് കാളമ്പാടി ഉസ്താദിൻറെ ഉസ്താദായ ചെറുശ്ശോല ഉസ്താദ് അവസാനം വരെ മർകസിലെ മുദരിസായിരുന്നു..അദ്ധേഹത്തിനും ഉസ്താദ് വിശ്വാസയോഗ്യനായിരുന്നില്ലേ❓

1⃣4⃣➡പാണക്കാട് ഹൈദരലി തങ്ങളുടെ ഉസ്താദായ അലനല്ലൂർ ഉസ്താദ് മരണംവരെ സുൽത്വാനുൽ ഉലമക്കൊപ്പം അടിയുറച്ചടിവെച്ചു✅
ഇത്തരം മഹാപണ്ഡിതർക്കൊന്നും എപി ഉസ്താദ് തട്ടിപ്പുകാരനായി തോന്നിയില്ലല്ലോ.❓

.1⃣5⃣➡പിന്നെ അവരുടെ രോമമാകാൻ പോലും അർഹത ഇല്ലാത്ത നിങ്ങൾക്ക് മാത്രം ഉസ്താദ് തട്ടിപ്പുകാരനും വെട്ടിപ്പുകാരനുമായി❓

1⃣6⃣➡നിങ്ങൾ മൂസാ നബിയുടെ പാതയിലാണെന്ന് പറഞ്ഞ വലിയ്യായ സിഎം മടവൂർ തങ്ങൾ ആ മുത്തിനെ അംഗീകരിച്ചില്ലേ❓

1⃣7⃣➡ഇതിലും വലിയ തെളിവ് വേണോ ഉസ്താദിൻറെ മഹത്വത്തിന്❓അല്ല ഇനി സിഎം വലിയുല്ലാഹിയെയൂം തളളുമോ..??

1⃣8⃣➡ഇത്തരം വലിയ്യുകൾക്കും പണ്ഡിതർക്കും ഉസ്താദിനെ വിശ്വാസമെങ്കിൽ നിങ്ങൾക്കും ഉസ്താദിനെ വിശ്വസിക്കാൻ തടസ്സമെന്ത്❓

1⃣9⃣➡ഞങ്ങൾക്ക് വിശ്വാസയോഗ്യനായത് കൊണ്ട് ഞങ്ങൾ അവിടുന്ന് കൊണ്ട് വന്ന ശഅർ മുബാറകിനെ ആദരിക്കുന്നതിൽ എന്താണ് തെറ്റ്❓
____________________

2⃣0⃣➡അമ്മുവിൻറെ മുടി,സന്യാസിയു ടെ മുടി എന്നാക്ഷേപിക്കുന്ന നിങ്ങളുടെ ഓരോ വാക്കും ഹബീബിന് വിഷമമുണ്ടാക്കുമെന്ന് എന്ത് കൊണ്ട് നിങ്ങൾ ചിന്തിക്കുന്നില്ല❓

2⃣1⃣➡നിങ്ങൾക്കും ആരോപണങ്ങൾ തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് അദ്ധേഹം വിശ്വാസയോഗ്യൻ തന്നെയല്ലേ..❓

2⃣2⃣➡ പിന്നെന്തിനീ ശഅറേ മുബാറക് നിന്ദ❓അസൂയ ഒന്ന് കൊണ്ട് മാത്രമല്ലേ❓

2⃣3⃣➡ഇനി ആദരിക്കാൻ മടിയെങ്കിലും ആഖിറത്തെ ഭയന്ന് ആക്ഷേപിക്കാതെ ആഖിറം രക്ഷപ്പെടുത്തിക്കൂടേ❓

2⃣4⃣➡ഇത് തിരുകേശമാവാമെന്ന ചെറു സാധ്യത മുൻ നിറുത്തി മൗനം പാലിച്ച,പാലിക്കുന്ന പാറന്നൂരുസ്താദ്,അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയവരെയെങ്കിലും നിങ്ങൾക്ക് പിൻപറ്റിക്കൂടേ❓

2⃣5⃣➡തബറുകിന്നും ആദരവിന്നും സനദ് വേണമെന്ന് ഏത് പണ്ഡിതൻ പറഞ്ഞു❓ഏത് ഗ്രന്ഥത്തിൽ❓
2⃣6⃣➡ഇല്ല എങ്കിൽ എന്തിനീ ആരോപണനൂലാമാല❓
2⃣7⃣➡ഒരാളുടെ കൈവശം നബിയുടെ കേശമുണ്ടെന്ന് കേട്ടപ്പോൾ തന്നെ ശറഫാക്കപ്പെട്ട കേശമെന്ന് പറഞ്ഞ..ഇബ്നു ഹജർ തങ്ങളെ നിങ്ങൾ ധിക്കരിക്കുമോ❓
2⃣8⃣➡അതൊരു സാധാരണക്കാരൻറെ കൈവശമാണ്..ഇതോ ഒരു പണ്ഡിതൻറെ കൈവശമാണ്..എന്നിട്ടും എന്തിനീ ദുരാരോപണങ്ങൾ❓
ആഖിറത്തിലെ ഹിസാബ് ഭയമില്ലേ❓
2⃣9⃣➡നൂറു%ഇത് തിരുകേശമാണെങ്കിലും അതിവിടെ വെക്കാൻ പാടില്ല എന്ന് ഹൈക്കോടതിയിൽ ഹരജി നൽകിയ നിങ്ങളുടെ മനസ്സിൽ അസൂയയുടെ ഒരായിരം തിരമാലകളാണെന്നത് ആർക്കാണറിയാത്തത്❓
3⃣0⃣➡കാശ്മീരിൽ നബിയുടെ തിരുകേശമുളളത് കൊണ്ടാണ് തീവ്രവാദ വർധനവെന്നും അത് കൊണ്ട് തിരുകേശം കേരളത്തിലുണ്ടായാൽ ഇവിടെയും തീവ്രവാദം തഴച്ച് വളരുമെന്ന് അതേ ഹരജിയിൽ പെറ്റീഷൻ കൊടുത്ത നിങ്ങളെ ഞങ്ങളെന്ത് വിളിക്കും❓
3⃣1⃣➡അസൂയയുടെ പേരിൽ ഇത്തരം നീചപ്രവണത വേണോ❓
3⃣2⃣➡മുഖം കെടട്ടെ എന്ന് പ്രാർത്ഥിക്കരുതെന്ന് മുത്ത് നബി✅അതിനാൽ ഹദീസറിഞ്ഞ കണ്ണിയുസ്താദ് മുഖം കെടട്ടെ എന്ന് പ്രാർത്ഥിച്ചിട്ടില്ല എന്നാണ് ഞങ്ങളെ വിശ്വാസം..അതേ സമയം ഭിന്നിപ്പിന് ശേഷവും എപി ഉസ്താദിനെ കണ്ണിയത്തുസ്താദ് വഅള് പറയാൻ ക്ഷണിച്ചതിനും മൈക്ക് ഓഫാക്കിയതിനും നൂറുക്കണക്കിനാളുകൾ സാക്ഷി..എന്നിട്ടും കണ്ണിയതുസ്താദിൻറെ പേരിൽ പച്ചക്കള്ളളം കെട്ടിവെക്കാൻ നാണമില്ലേ❓
3⃣3⃣➡ശംസുൽ ഉലമയുടെ ആളുകളെന്ന് നാടു നീളെ അലറുന്ന നിങ്ങൾ അദ്ധേഹം നിരോധിച്ച തറപ്രസംഗം നടത്തുന്നതെന്ത് കൊണ്ട്❓അദ്ധേഹം അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ വഹാബികൾക്ക് സൽക്കാരം നടത്തുന്നതെന്ത് കൊണ്ട്❓അവരുടെ പ്രസിദ്ധീകരണത്തിൽ എഴുതുന്നതെന്ത് കൊണ്ട്❓അവരോടൊപ്പം ഇഫ്താർ മീറ്റിൽ പങ്കെടുക്കുന്നതെന്ത് കൊണ്ട് ???
📣ഇത് ഏതാനും ചോദ്യങ്ങൾ മാത്രം..ഇവവെച്ച് ഇനിയെങ്കിലും സ്വശരീരത്തെ വിചാരണ ചെയ്യൂ SK ക്കാരാ✅ഒന്നത്ത് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കൂ ആഖിറം നഷ്ട,ത്തിലാക്കണോ❓
🍂🍂🍂🍂🍂🍂🍂🍂
_________________
🔊ഇത്തരം ഞാൻ രചിച്ച ചേളാരി ഖണ്ഡനം,വഹാബിസ ഖണ്ഡനം,മദ്ഹ് ഗീതങ്ങൾ,മറ്റനേകം നന്മ പോസ്റ്റിന് ഉടനടി ബന്ധപ്പെടൂ 📣📣
✅VMH WANDOOR✅
📱9605606574 📞

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate