Showing posts with label ഖബർ സിയാറത്ത്. Show all posts
Showing posts with label ഖബർ സിയാറത്ത്. Show all posts

Sunday, 14 October 2018

മഖ്ബറയിൽ പോക്കും സ്ത്രീ പള്ളിപ്രവേശനവും

🔹______________🔹
*നിവാരണം ചെയ്യാം :- മഖ്ബറയിൽ പോക്കും സ്ത്രീ പള്ളിപ്രവേശനവും*____✍

സ്ത്രീകൾക്ക് പള്ളിയല്ല വീടാണ് നിസ്ക്കരിക്കാനുള്ള സ്ഥലമെന്നും അതാണവർക്ക് ഏറ്റവും ഉത്തമമായതെന്നും എല്ലാവർക്കും മനസ്സിലായി ഇനിയുള്ള സംശയം മഖ്ബറയിൽ പോകുന്നതും അവിടെ വെച്ച് തബറുഖെടുക്കുന്നതുമാണ് അല്ലേ ????

*മറുപടി :-*     മഹാന്മാരുടെ ഖബർ സിയാറത്ത്  അനുവദനീയവും സുന്നത്തുമായ കാര്യമാണ് സുന്നത്തായ കാര്യത്തെ തടയാൻ പാടില്ലല്ലോ!!!!!!!

അത് പോലെ ഹബീബായ (സ്വ) യുടെ ഖബർ സിയാറത്ത് ഏറ്റവും സ്രേഷ്ടമായ ഇബാദത്തുമാകുന്നു

(وَزِيَارَةُ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بَعْدَ فَرَاغِ الْحَجِّ) فَفِي حَدِيثٍ «مَنْ حَجَّ وَلَمْ يَزُرْنِي فَقَدْ جَفَانِي» رَوَاهُ ابْنُ عَدِيٍّ فِي الْكَامِلِ وَغَيْرِهِ، وَرَوَى الدَّارَقُطْنِيّ وَغَيْرُهُ: «مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي» وَمَفْهُومُهُ أَنَّهَا تَجُوزُ لِغَيْرِ زَائِرِهِ، وَفِي شَرْحِ الْمُهَذَّبِ زِيَارَةُ قَبْرِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ أَهَمِّ الْقُرُبَاتِ،

*എന്നാൽ ജുമുഅ ജമാ അത്തിന്ന് പെണ്ണിന്ന് പള്ളിയിൽ വരൽ സുന്നത്തായ കാര്യമല്ല !!  കാരണം സ്ത്രീകളുടെ നിസ്ക്കാരം അള്ളാഹു ഇഷ്ടപ്പെടുന്നതും പള്ളിയേക്കാൾ  പ്രതിഫലമായി  ലഭിക്കുന്നതും വീട്ടിലായിരിക്കുമ്പോഴാണ്.  ഇത് ധിക്കരിച്ച് കൊണ്ട് മറ്റൊന്നും ചെയ്യാൻ പാടില്ലല്ലോ!!!*

“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...

*സ്ത്രീകളുടെ ഖബർ സിയാറത്ത് പ്രമാണം ഫിഖ് ഹീ ഗ്രന്ഥങ്ങളിൽ നോക്കാം*👇👇

സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാറത്ത് കറാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയർത്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ് റ ശരീഫ  സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാലിഹീങ്ങള്‍ എന്നിവരുടെയും
ഖബ് റുകള്‍ സിയാറത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) 

""സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ് റ ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അംബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) 

""""നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 )"""""""
👆🏻👆🏻👆🏻✅✅

*മഖ്ബറയിൽ പോകാൻ സ്വഹാബി വനിതകളുടെ മാതൃകയും ഉണ്ട്*👇

٦٧١٣ - عَنِ ابْنِ عُيَيْنَةَ، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ قَالَ: كَانَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «تَزُورُ قَبْرَ حَمْزَةَ كُلَّ جُمُعَةٍ»

"നബി സ്വ യുടെ പ്രിയ പുത്രി ഫാത്വിമ റ എല്ലാ വെള്ളിയാഴ്ചയും ഹംസ റ വിന്റെ ഖബർ ശരീഫ് സിയാറത്തിന്ന് പോയിരുന്നു"" >>> പക്ഷെ ജുമുഅ ജമാ അത്തിന്ന് പോയിട്ടില്ല 👆

ഇതേ രൂപത്തിൽ ആയിഷാ ബീവി റ ഖബർ സിയാറത്തിന്ന് പോയിട്ടുണ്ട് >> പള്ളിയിൽ നിസ്ക്കാരത്തിന്ന് പോയിട്ടില്ല

٦٧١١ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا ابْنُ أَبِي مُلَيْكَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «ائْتُوا مَوْتَاكُمْ فَسَلِّمُوا عَلَيْهِمْ، وَصَلُّوا عَلَيْهِمْ فَإِنَّ لَكُمْ فِيهِمْ عِبْرَةٌ». قَالَ ابْنُ أَبِي مُلَيْكَةَ: " وَرَأَيْتُ عَائِشَةَ تَزُورُ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَمَاتَ بِالْحُبْشِيِّ وَقُبِرَ بِمَكَّةَ

مصنف عبد الرزاق

ജുമുഅ ജമാ അത്തിന്ന് പെണ്ണുങ്ങൾ വരേണ്ടതില്ലെന്ന് ഖുർ ആനും തിരു സുന്നത്തും വ്യക്തമാക്കുന്നു.... സ്വഹാബിയായ ഇബ്നു മസ് ഊദ് റ ചരൽ കല്ല് വാരിയെറിഞ്ഞിട്ടാണ് പെണ്ണിനെ പള്ളിയിൽ നിന്ന് പുറത്താക്കിയത്

*മഖ്ബറയിലേക്കും  & ഇൽമിന്റെ മജ് ലിസിലേക്കും പോകുന്നത് സുന്നത്താണെന്ന കാര്യം അമൽ ചെയ്യാൻ വേണ്ടിയാണ് അത് കിട്ടണമെങ്കിൽ അവിടെ പോകുക തന്നെ വേണമല്ലോ!!!! പക്ഷെ ഇസ്ലാം നിശ്കർഷിക്കുന്ന മര്യാദകളോട് കൂടിയാവണം.  സുന്നത്തായ ഒരു കാര്യത്തിന്ന് വേണ്ടി പുറപ്പെട്ട് പോകുമ്പോൾ വിവരമില്ലാത്തവൾ അനിസ്ലാമികമായ രീതിയിൽ പുറപ്പെട്ട് പോകുന്നുവെങ്കിൽ  ആ  ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് ശക്തമായ നിലയിൽ തന്നെ ബോധ്യപ്പെടുത്തി തിരുത്തിപ്പിക്കണം  എന്നല്ലാതെ സുന്നത്തായെ അമലിനെ നിരോധിക്കാൻ പറ്റുകയില്ലല്ലോ!!!!! ?*
🔹✍
ഇനി മഖ്ബറയിൽ ഉള്ള പച്ചത്തുണിയെ തലയിൽ വെക്കുന്നതിനെപ്പറ്റിയുള്ള സംശയമാണെങ്കിൽ അതിനുള്ള മറുപടി അത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന അള്ളാഹുവിന്റെ ഇഷ്ടദാസരുടെ മഖ്ബറയിൽ നിന്ന് തബറുഖ് കരസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെയാണ്

قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى

ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).:👆🏻

റൗളാ ശരീഫിലെ വസ്ത്രമിട്ടതിനെപ്പറ്റി

ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).

അവരോടുള്ള ആദരവ് പ്രകടിപ്പിക്കലും , മഖ്ബറയിൽ നിന്ന് തബറുഖ് കരസ്ഥമാക്കുന്നതിന്നും ഇസ്ലാം വിരോധിക്കുന്നില്ല :-  സ്വഹാബാക്കൾ ഹബീബായ (സ്വ) യുടെ വിയർപ്പിൽ നിന്നും അവിടത്തെ ജുബ്ബ കഴുകിയ വെള്ളത്തിൽ നിന്നും ശിഫാഉം ബറകത്തുമെടുത്തത് സ്വഹീയായ ഹദീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശാഫിഈ (റ) ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി ചെയ്തിരുന്നത് അബൂ ഹനീഫ ഇമാം (റ) വിന്റെ മഖ്ബറയിൽ പോയി തബറുഖെടുക്കുകയും അവിടെ വെച്ച് രണ്ട് രക് അത്ത് നിസ്ക്കരിക്കുകയും അള്ളാഹുവിനോട് ദുആ ചെയ്യുമായിരുന്നു.  ഇമാം അഹ്മദ് ബിൻ ഹമ്പൽ റ ഹബീബായ (സ്വ) യുടെ തിരുകേശം മുക്കിയ വെള്ളം രോഗ ശമനത്തിന്ന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് മകനായ അബ്ദുള്ളാഹ് റ റിപ്പോർട് ചെയ്യുന്നു. ഇങ്ങനെ അള്ളാഹുവിന്റെ മഹാന്മാരുമായി ബന്ധപ്പെട്ടതിൽ നിന്ന് തബറുഖും മറഞ്ഞ വഴിയിൽ കൂടിയുള്ള സഹായവും കരസ്ഥമാക്കിയ സംഭവങ്ങൾ ധാരാളം കാണാൻ പറ്റും._________________✍

✍ മറുപടി - സിദ്ധീഖുൽ മിസ്ബാഹ് (09496210086 wtsp)

Tuesday, 14 March 2017

03 പള്ളിയിലേക്കല്ലാത്ത യാത്ര ഖണ്ഡനം 02

___________✍🏻✍🏻✍🏻✍🏻
*പ്രിയപ്പെട്ട കൂട്ടുകാരെ സാധാരണക്കാർ മനസ്സിലാക്കുക*

*ഇത്രയും ദിവസം നടന്ന ചർച്ചയിൽ ഹസ്സൻ മാഷിൻ റ്റെ വാദത്തിന്ന് കൊണ്ട് വന്ന ഹദീസ്* 👇🏻

*لَا تَشُدُّوا الرِّحَالَ إِلَّا إِلَى ثَلَاثَةِ مَسَاجِدَ: مَسْجِدِ الْحَرَامِ، مَسْجِدِ الْأَقْصَى، وَمَسْجِدِي هَذَا*

*മൂന്ന് പള്ളിയിലേക്കല്ലാതെ യാത്ര പോകാൻ പാടില്ല*

*ഇതാണ് ഹദീസിൻ റ്റെ അർഥം അല്ലാതെ മഹാന്മാരുടെ ഖബർ സിയാറത്തിന്ന് പോകാൻ പാടില്ലാ എന്നല്ല*

*ഇതിൽ മനസ്സിലാക്കേണ്ട പോയൻ റ്റുകൾ ചുവടെ*👇🏻
👇🏻
*ഞമ്മടെ ചാലിയം മാഷ് പറയുന്നു പുണ്യം പ്രതീക്ഷിച്ച് കൊണ്ട് യാത്ര ഈ മൂന്ന് പള്ളിയിലേക്കല്ലാതെ പോകാൻ പാടില്ലത്രേ എന്നാൽ ഈ പുണ്യം എന്ന വിശദീകരണം ഹദീസിൻ റ്റെ ഷറഹിൽ നിന്നാണ് മാഷിന്ന് കിട്ടിയത്, എന്നാൽ അതേ ഷറഹിൽ തന്നെ പടിപ്പിക്കുന്നുണ്ട് ഖബർ സിയാറത്തും, കുടുംബങ്ങളിലേക്കും കൂട്ടുകാരിലേക്ക് പോവലും, ഇൽമ് പടിക്കാൻ പോകലും കച്ചവടത്തിന്ന് വേണ്ടി പോകലുമെല്ലാം ഈ ഹദീസിൻ റ്റെ നഹ്യിൽ അതായത് വിരോധത്തിൽ പെടുന്നതല്ല‌ പക്ഷെ‌ ഈ ഭാഗം ഞമ്മടെ മാഷ് പറയുന്നില്ല ആർക്ക് വേണ്ടി ഇതൊക്കെ മറച്ച് വെക്കണം*

👉🏻 *അത് പോലെ‌ പുണ്യം പ്രതീക്ഷിച്ച് ഈ മൂന്ന് പള്ളിയിലേക്കല്ലാത്ത മറ്റൊരു യാത്രയും പാടില്ലെന്ന വാദം മാഷിന്ന് പറയാൻ പറ്റുമോ*

*👉🏻അങ്ങനെയാണെങ്കിൽ സലഫി പള്ളിയിൽ പോയി നോക്കിയാൽ എല്ലാ മുജായിദുകളും മുജായിദിച്ചി പെണ്ണുങ്ങളും കാറിലും സ്കൂട്ടി ബൈക്കിലും യാത്ര ചെയ്തിട്ടാണ് വരുന്നത് ഇവിടെ വരുന്നത് പുണ്യം കിട്ടാനല്ലേ മാഷെ അതോ മറ്റെന്തെങ്കിലും ആവശ്യമാണോ*❓

*👉🏻അതായത് നാം നമ്മുടെ മക്കൾ ഭാര്യയെ പോറ്റാൻ വേണ്ടിയാണ് എന്ന നിയ്യത്തോടെ സ്വാലിഹായ ജോലി ചെയ്യുന്നത് ഇബാദത്താണ്, അപ്പോ ഇതിന്ന് വേണ്ടി യാത്ര ചെയ്യരുത് എന്നാണോ അത് പോലെ ജോലി ആവശ്യാർഥം  ഇന്ത്യയുടെ കാവൽ ഭടന്മാരായി ജോലി ചെയ്യാൻ മുസ്ലിം പട്ടാളക്കാർക്ക് പറ്റൂലല്ലോ മാഷേ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് അവരല്ലേ*

*👉🏻അത് പോലെ ക്ഷണം സ്വീകരിച്ച് അത് അമ്മായിയുമ്മയാണെങ്കിലും സൽക്കാരത്തിന്നുള്ള പോക്ക് പുണ്യം കിട്ടുന്നതാണ്*

*👉🏻ഒരൊറ്റ കല്യാണത്തിന്ന് പോലും പോകാൻ പറ്റില്ല*😳

*👉🏻മരിച്ചടുത്ത് പോകൽ പുണ്യമുള്ള കാര്യമാണ്*❓

*👉🏻വഹ് ളിന്ന് വേണ്ടി പോകൽ പുണ്യമുള്ളതാണ്* ❓

*👉🏻മുജായിദ് സമ്മേളനത്തിൽ പോകൽ തമാശക്ക് പോകുന്നതാണോ പുണ്യം കിട്ടാനല്ലെ* ❓

*👉🏻ഇസ്ലാഹീ പ്രഭാഷണത്തിൻ റ്റെ പോസ്റ്റർ ഒട്ടിക്കാൻ ഒമ്നി വാനിൽ ടൗണായ ടൗൺ മുഴുവനും യാത്ര ചെയ്യുന്നതിന്ന് പുണ്യം കിട്ടൂലാ എന്നാണോ*❓

*👉🏻അങ്ങനെ തുടങ്ങി എത്രയെത്ര പുണ്യ പരമായ കാര്യങ്ങൾ ഇതിനൊന്നും വേണ്ടി യാത്ര ചെയ്യാൻ പാടില്ല എന്നാണോ* ❓

*👉🏻അല്ല മാഷേ താങ്കളുടെ ഈ ഗവേഷണ പ്രകാരം അങ്ങനെ കിട്ടും ഇനി ഈ മുകളിൽ പറഞ്ഞതിനൊക്കെ പോകാമെന്നും അതിനൊക്കെ പുണ്യം കിട്ടുമെന്നാണെങ്കിൽ സുന്നത്തായ ഖബർ സിയാറത്തുന്നും പോകാം കേട്ടൊ അത് എത്ര ദൂരമാണെങ്കിലും ഇനി ദൂര പരിധി ഖബർ സിയാറത്തിന്ന് മാത്രമാണോ മാഷ് കണ്ടെത്തിയതെങ്കിൽ അത് ഖബർ സിയാറത്തിന്ന് മാത്രമല്ല മുകളിൽ പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങൾക്കും ബാധകമാകും കേട്ടൊ അല്ലാതെ നിങ്ങളുടെ സംഘടനക്ക് വേണ്ടി ഹദീസ് വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളെ സുന്നത്തായ കാര്യങ്ങളിൽ നിന്ന് അകറ്റി നിർത്തലല്ലാ കേട്ടൊ*
________✍🏻
*Siddeequl Misbah*_______
"വിജ്ഞാനം വിരൽതുമ്പിൽ"
👇🔍
[Sunni knowledge "ആദർഷ വിജ്ഞാന സമാഹാരം"] is good,have a look at it! http:/sunniknowledge.blogspot.in/?m=0
👆🏻🔍______________📚📚💐🔍

03 പള്ളിയിലേക്കല്ലാത്ത യാത്ര ഖണ്ഡനം 01

      "വിജ്ഞാനം വിരൽ തുമ്പിൽ ക്ലിക്ക് ചെയ്യൂ👇🏻        
[Sunni knowledge "ആദർഷ വിജ്ഞാന സമാഹാരം"] is good,have a look at it! http://sunniknowledge.blogspot.in/?m=0
________________

✍🏻✍🏻 siddeequl misbah

*ഹസ്സൻ മാഷ് ചാലിയം എന്ന് പറയുന്ന മുജായിദ് മൗലവിയുമായി ഇസ്ലാമിക് ക്ലാസ് റൂം വാട്സപ് ഗ്രൂപ്പിൽ ഈ വിനീതനുമായി  നടന്ന ചർച്ച*
____________*ഖണ്ഡനം 01*

*വിഷയം -

*لَا تَشُدُّوا الرِّحَالَ إِلَّا إِلَى ثَلَاثَةِ مَسَاجِدَ: مَسْجِدِ الْحَرَامِ، مَسْجِدِ الْأَقْصَى، وَمَسْجِدِي هَذَا*

*മൂന്ന് പള്ളിയിലേകല്ലാതെ യാത്ര ചെയ്യരുത് അതായത് ഈ 03 പള്ളിയാകുന്ന സ്ഥലത്ത് കിട്ടുന്ന പ്രത്യേകമായ പുണ്യം പ്രതീക്ഷിച്ച് കൊണ്ട് മറ്റ് ഒരു സ്ഥലത്തേക്കും യാത്ര ചെയ്യരുത് എന്നാണ് ഈ 03 പള്ളിക്ക് കിട്ടുന്ന പ്രത്യേകമായ പുണ്യം കിട്ടണമെങ്കിൽ ഈ 03 പള്ളിക്ക് തന്നെ വരണം ചുരുക്കിപ്പറഞ്ഞാൽ നിസ്ക്കാരം തന്നെയാണ് അതായത് ഈ പള്ളിയിൽ നിസ്ക്കരിച്ചാൽ കിട്ടുന്ന പ്രത്യേകമായ പ്രതിഫലം മറ്റ് പള്ളികളിൽ കിട്ടുകയില്ല അതിനാൽ ഈ ഉദ്ദേശത്തോടെ മറ്റ് പള്ളിയിലേക്ക് യാത്ര പോവരുത് എന്നാണ് അല്ലാ എങ്കിൽ പോകാം ഒരു കുഴപ്പവുമില്ല എന്നാണ് ,ഇങ്ങനെയല്ലാ ഹദീസിൻ റ്റെ താൽപ്പര്യം എന്നാണെങ്കിൽ മറ്റൊരു യാത്രയും പാടില്ലെന്ന് വെക്കേണ്ടി വരും  ഇപ്പൊ എൻ റ്റെ നാട്ടിൽ പള്ളിയില്ല പള്ളിയുള്ളത് വളരെ ദൂരമാണെന്ന് വെക്കുക അപ്പോൾ ഇഹ്തികാഫെന്ന പുണ്യം എനിക്ക് കിട്ടണമെങ്കിൽ വിദൂരത്തുള്ള പള്ളിയിലേക്ക് യാത്ര ചെയ്ത് പോകേണ്ടി വരും അപ്പോൾ തീർച്ചയായും പോകാം എന്നാണ്‌ ഇവിടെ പ്രസ്തുത ഹദീസിൽ പറഞ്ഞ പോലെ 03 പള്ളിയിൽ കിട്ടുന്ന പ്രത്യേകമായ പുണ്യം കിട്ടുമെന്ന  ഉദ്ദേശം ആവാൻ പാടില്ലെന്നേ ഉള്ളൂ*

*ഇതാണ് ഹദീസിൻ റ്റെ യഥാർത്ത ആശയം എന്നിരിക്കെ ഞമ്മടെ മുജായിദ് മൗലവി ചാലിയത്തുകാരൻ വാദിക്കുന്നു ഈ ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ സ്വാലിഹീങ്ങളുടെ ഖബർ സിയാറത്തിന്ന് വേണ്ടിയും യാത്ര ചെയ്യാൽ പാടില്ലത്രേ സുബ് ഹാനള്ളാഹ്*

*മൗലവിയുടെ വൈരുദ്ധ്യവും യാഥാർത്ത്യവും*
____________

👉🏻 *നബി സ്വ യുടെ ഖബർ സിയാറത്ത് പുണ്യം പ്രതീക്ഷിച്ച് പോകാൻ പാടില്ലെന്ന വഹാബീ നേതാവ് ഇബ്നു തയ്മിയ്യയുടെ വികല വാദം ഹസ്സൻ മാഷ് സ്ഥിരപ്പെടുത്താനുള്ള കഠിന പരിശ്രമം*

*എന്നാൽ ഖബർ സിയാറത്ത് സുന്നത്താണെന്നത് ഹസ്സൻ മാഷ് തന്നെ സമ്മതിക്കുന്നുണ്ട് താനും അപ്പോൾ കേരളത്തിലുള്ള നമ്മൾ സിയാറത്തെന്ന സുന്നത്തായ പുണ്യം കിട്ടുന്ന കാര്യമാണ്  എന്ന് നിയ്യത്ത് വെക്കാതെയും  യാത്ര ചെയ്യാതെയും നബി തങ്ങളുടെ ഖബറിങ്കൽ എത്തണം പോൽ*
👆🏻
*എന്താ ഒരു ഇജ്തിഹാദ് സബാഷ് ഹസ്സൻ മാഷേ എന്തായാലും നന്നായിട്ടുണ്ട്  താങ്കളുടെ ഈ ഇജ്തിഹാദ് കേട്ടൊ* 😁👆🏻

👉🏻  *മൂന്ന് പള്ളിയിലേക്കല്ലാതെ  യാത്ര ചെയ്യാൻ  പാടില്ല എന്ന (ഹദീസ്) എന്നാൽ ഈ ഹദീസിൻ റ്റെ താൽപ്പര്യം പ്രസ്തുത ഹദീസിൽ പറഞ്ഞ 03 പള്ളിക്ക് കിട്ടുന്ന പുണ്യം  കരുതി മറ്റു പള്ളികളിലേക്ക് നിസ്ക്കാരത്തിന്ന് വേണ്ടി  യാത്ര പോവണ്ടാ എന്നാണ് അല്ലാതെ അമ്പിയാക്കൾ സ്വാലിഹീങ്ങളുടെ ഖബർ സിയാറത്തിന്ന് വേണ്ടി യാത്ര പോവാൻ പാടില്ലഎന്നല്ല, ഇത് മാത്രമായി പരിഗണിച്ച് വഹാബിയൻ വാദം പറയരുത് ഹസ്സൻ മാഷെ കാരണം നബി സ്വ യും സ്വഹാബത്തും ഖർ സിയാറത്തിന്ന് വേണ്ടി ഉഹ്ദിലേക്ക് എല്ലാ വർഷാരംഭത്തിലും യാത്ര പോയതായ സ്വഹീഹായ ഹദീസ് ഉണ്ട് സ്വഹാബത്ത് ഒട്ടകം വാഹനമാക്കിയിട്ട് തന്നെ ശുഹദാക്കളുടെ ഖബറിങ്കൽ പോയിട്ടുണ്ട് അതിനാൽ ഹദീസിനെതിരായ ആശയം പറയരുത് മാത്രവുമല്ല പുണ്യം കിട്ടുന്ന മറ്റേതൊരു  യാത്രയും പാടില്ല എന്ന് തുറന്ന് പറയാൻ ധയ് ര്യമുണ്ടൊ മാഷെ* ???
👇🏻
  *പിന്നെ ഹസ്സൻ മാഷിൻ റ്റെ അടുത്ത പൊട്ടത്തരം അതായത് നബി സ്വ യുംസ്വഹാബത്തും ഉഹ്ദ് ശുഹദാക്കളുടെ ഖബർ സിയാറത്ത് യാത്രയെപ്പറ്റി മദീനയിൽ നിന്ന് ഉഹ്ദിലേക്ക് 06 അല്ലെങ്കിൽ 07 കിലോ മീറ്റർ മാത്രമേ ഉള്ളൂ എന്ന് സ്വയം നിഗമനം നടത്തി ഇത് ഒരു യാത്രയായി പരിഗണിക്കില്ലെന്ന് സ്വയം ഇജ്തിഹാദ് ചെയ്ത് പറയുക കഷ്ടം തന്നെ മാഷേ സ്വന്തം സംഘടനക്ക് വേണ്ടി എന്തും വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കണോ*

*ഹസ്സൻ മാഷ് മദ് ഹബ് എന്താല്ലെ ഒരു കണ്ട് പിടിത്തം* 😁👆🏻
_____👇🏻👇🏻👇🏻👇🏻

*മാഷേ എത്ര കാലം ഇങ്ങനെ വൈരുദ്ധ്യവും പൊട്ടത്തരവും പറയും*

*അതായത് താങ്കൾ പറയുന്നു ഖബർ സിയാറത്തിന്ന് വേണ്ടി യാത്ര ചെയ്യൽ അത് ബിദ് അത്താകുന്നു എന്ന് , അപ്പോൾ നബി സ്വ യും സ്വഹാബത്തും മദീനത്ത് നിന്ന് ഉഹ്ദിലേക്ക് ശുഹദാക്കളുടെ ഖബർ സിയാറത്ത് യാത്ര എല്ലാ വർഷവും നടത്തി ഇതിന്നായി ഒട്ടകം വാഹനമാക്കിയും സിയാറത്ത് യാത്ര നടത്തി ഇവിടെ താങ്കൾ പറയുന്നു ഇത് ഒരു യാത്രയായി പരിഗണിക്കില്ലത്രേ*

*അപ്പോൾ ദൂരത്തിൻ റ്റെ പരിധിയാണോ ബിദ് അത്തിൻ റ്റെ മാനദണ്ഡം അത് ആരാ പടിപ്പിച്ചത്  ഇങ്ങനെ പൊട്ടത്തരം ഇനിയും വിളമ്പല്ലേ*❓❓

*അത് പോലെ അക്കാലത്ത് നബി തങ്ങൾക്കും സ്വഹാബത്തിന്നും ഈ യാത്ര നടത്താൻ  എത്ര സമയം വേണ്ടി വന്നു ???? ഇവിടെ താങ്കൾ പറഞ്ഞത് നബി സ്വ യുടെയും സ്വഹാബത്തിൻ റ്റേയും ഈ യാത്ര 06 അല്ലെങ്കിൽ 07 കിലോ മീറ്റർ മാത്രമുള്ളതാണെന്നത് കൊണ്ട് ഇത് യാത്രയായി പരിഗണിക്കില്ലാ എന്നാണെങ്കിൽ ചോദിക്കുന്നു ഈ ദൂര പരിധിയിലുള്ള സ്ഥലങ്ങളിലേക്ക് കേരളത്തിലുള്ള നാം ഈ 06 അല്ലെങ്കിൽ 07 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന മാഹാന്മാരുടെ മഖ്ബറകളിലേക്ക് സിയാറത്ത് യാത്ര  നടത്തിയാൽ അത് ബിദ് അത്താവുമോ നിഷിദ്ധമാകുമോ പ്രാമാണികമായി ഫിഖ് ഹിയായ കിതാബ് കൊണ്ട് മസ് അല പറയുക സ്വന്തം മസ് അല വേണ്ടാ*❓❓❓👆🏻

*കൂടാതെ ഇങ്ങനെ ദൂരം കുറവായതിനാൽ ബിദ് അത്തല്ലെന്നും കൂടിയാലാണ് പ്രസ്തുത ഹദീസ് പ്രകാരം ബിദ് അത്തും നിഷിദ്ധവുമാകുന്നത് എന്ന് ഇതേ ഹദീസിൻ റ്റെ വിഷദീകരണത്തിൽ ആര് പടിപ്പിച്ചു അതിന്ന് താങ്കളുടെ വാദ പ്രകാരം ഖുർ ആനിനോടും സുന്നത്തിന്നോടും യോജിച്ച പ്രമാണം കൊണ്ട് വരുക*
_________✍🏻👆

*താങ്കളുടെ ഇജ്തിഹാദ് ദീനിൽ തെളിവല്ലല്ലോ സ്വഹീഹായ പ്രമാണം  കൊണ്ട് തെളിയിക്കുക* ❓❓

👉 *സുന്നികളായ ഞങ്ങൾ ഉദ്ധരിച്ച  ധാരാളം ഹദീസുകൾ പല പല റാവിമാരിൽ നിന്ന് കൊണ്ട് വന്നിട്ടുണ്ട് ഉദ്ധരിച്ച ഹദീസ്*

 قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي»

*എന്നാൽ മൂന്നോ നാലോ വഴികളിൽ വന്ന ഹദീസുകളിലെ റാവിമാരിൽ കുഴപ്പമുണ്ട് എന്ന് കാണിക്കാൻ ആധുനിക വഹാബി പണ്ടിതരെ കൂട്ട് പിടിച്ച് പെടാപാട് നടത്തി കൊണ്ട് വന്നു പക്ഷെ അതാകട്ടെ എല്ലാ ഹദീസിനെയും ഖണ്ഡിക്കാൻ മൗലവിക്ക് ഇതു വരെ സാധിച്ചിട്ടില്ല മാത്രവുമല്ല ഹദീസിൻ റ്റെ ഏതെങ്കിലും വഴിയിൽ ഉള്ള റാവിക്ക് ന്യൂനത പറഞ്ഞത് കൊണ്ട് ഹദീസിൻ റ്റെ മത് ന് ശരിയല്ലാ എന്ന വാദം ശരിയല്ല മാഷേ ഹദീസിൻ റ്റെ നിദാന ശാസ്ത്രം പോലും പുല്ലു പോലെ കാറ്റിൽ പറത്തിയിട്ടാണ് നമ്മുടെ ഹസ്സൻ മാഷിൻ റ്റെ പോക്ക്‌ , അത് പോലെ ഒരു ഹദീസ് ളഈഫായ റാവിമാരിൽ നിന്നും മറ്റ് ഒരുപാട് സ്വഹീഹായ  റാവികളിലും കൂടി ഹദീസ് വന്നിട്ടുണ്ടെങ്കിൽ ളുഹ്ഫുള്ള റാവിമാർ കൊണ്ട് വന്നതിനെ തെളിവിനായി എടുക്കരുത് എന്നല്ലേ ഉള്ളൂ ,ഹദീസ് കൊണ്ട് വന്ന ചില നിവേദകരിൽ ചിലർക്ക് അയോഗ്യതയുണ്ട് എന്നല്ലാതെ മത് നിന്ന് യാതൊരു തകരാറും ഇല്ല കേട്ടൊ കാരണം പ്രസ്തുത ഹദീസ് സ്വഹീഹായ പരമ്പരയിലൂടെയും വന്നിട്ടുണ്ട് എന്നതാണ്*

👉🏻 *ഒരു ഹദീസ് ളഈഫാണോ അത് തെളിവിന്ന് കൊള്ളുമോ എന്ന് പറയേണ്ടത് ഇജ്തിഹാദിൻ റ്റെ യോഗ്യതയുള്ള ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുള്ള ഇമാമീങ്ങളാണ് അല്ലാതെ ഗൂഗിൾ നോക്കിയിട്ടല്ല എന്നാൽ ഇവിടെ ഹസ്സൻ മാഷ് സ്വന്തം വക എല്ലാ ഹദീസുകളെയും അടച്ചാക്ഷേപിക്കുകയാണ് ഉസൂലുൽ ഹദീസ് പടിക്കാതെ ഗൂഗിൾ നോക്കി ദീൻ മനസ്സിലാക്കിയത്  കൊണ്ടുള്ള കുഴപ്പാമാണ് ഇതൊക്കെ , കാരണം ഒരു ഹദീസ് കൊണ്ട് വന്നതിലെ മുഴുവൻ റാവിമാരും പ്രസ്തുത ഹദീസിൻ റ്റെ കാര്യത്തിൽ സ്വീകാര്യതയുണ്ടാകും എന്നാൽ അതേ ഹദീസിലെ‌ ഏതെങ്കിലും ഒരു റാവിക്ക് പിന്നീട് ഓർമ്മ ശക്തി നഷ്ടപ്പെടുകയാണെങ്കിൽ ആ റാവി ഈ ന്യൂനതയുള്ള കാലത്ത് റിപ്പോർട് ചെയ്ത ഹദീസുകൾ സ്വീകാര്യതക്കെടുക്കില്ല എന്നാൽ പ്രസ്തുത റാവിയിൽ നിന്ന് ആദ്യ കാലം റിപ്പോർട് ചെയ്ത ഹദീസുകൾ സ്വീകരിക്കപ്പെടുകയില്ലാ എന്നല്ല ഇത്യാദി കാര്യങ്ങൾ നോക്കേണ്ടത് താങ്കളോ ഈ വിനീതനോ അല്ലല്ലോ അതിന്ന് യോഗ്യതയുള്ള പണ്ഡിതന്മാരാണ് അതൊക്കെ നോക്കി വിധി പറയേണ്ടത് അല്ലാതെ ഗൂഗിളിൽ നിന്നും കിട്ടുന്ന കോട്ടിംഗ്സ് കൊണ്ട് താങ്കൾ വിധി കണ്ടെത്തി അടച്ചാക്ഷേപിക്കലല്ല, ഉസ്വൂലുൽ ഹദീസിൻ റ്റെ നിയമങ്ങൾ മനപ്പൂർവ്വം മാറ്റി വെക്കുകയാണോ, ചുരുക്കിപ്പറഞ്ഞാൽ ഒരു ഹദീസ് സ്വീകാര്യമാണോ അല്ലയോ എന്നത് മുഴുവനായും പരിഷോധിച്ച് തെളിവിന്ന് പറ്റുന്നതാണോ അല്ലയോ എന്ന് പറയേണ്ടത് അതിന്ന് യോഗ്യതയുള്ള ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുള്ള ഇമാമീങ്ങൾ തന്നെയാണ്  അല്ലാതെ ഇതിലുള്ള റാവി മറ്റേതെങ്കിലും ഹദീസ് നിവേദനത്തിൽ പിഴവ് പറ്റിയിറ്റുണ്ട് എന്നത് കൊണ്ട് അടച്ചാക്ഷേപിക്കലല്ല*
👇🏻
*പിന്നെ ഹദീസ് ഉദ്ധരിച്ചതിൽ ചില റിപ്പോർടർമാർക്ക് ന്യൂനതയുള്ളത് കൊണ്ട് ളഈഫാണെന്ന് പറഞ്ഞിട്ടുണ്ടാകാം പക്ഷേ ഒരുപാട് തുറുഖ് (വഴികളിൽ) കൂടി ഹദീസ് വന്നിട്ടുണ്ടെങ്കിൽ ആ ഹദീസ് "ഹസനി ല്ലിഗൈരിഹി " എന്ന സ്ഥാനത്തേക്ക് ഉയർത്തപ്പെടും ഹസനില്ലിഗൈരിഹി എന്ന സ്ഥാനത്തുള്ള ഹദീസ് തെളിവിന് പറ്റുമെന്നത് പണ്ഡിതന്മാരിൽ ഇജ്മാഉള്ള കാര്യമാണ് അത് പോലെ ഹദീസ് ളഈഫാണെങ്കിൽ പോലും അത് കൊണ്ട് ഫളാഇലുൽ അഹ്മാലിന്ന് വേണ്ടി ആ ഹദീസ് എടുക്കാമെന്ന് പഠിപ്പിക്കുന്നത് ആരാകുന്നു സമസ്തക്കാരല്ലാട്ടൊ മഹാനായ രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി (റ ) ആകുന്നു , അത്  പോലെ ഇബ്നു ഹജർ (റ)  പോലെയുള്ള ധാരാളം ഇമാമീങ്ങളാണ് ട്ടൊ അത് കൊണ്ട് ളഈഫെന്ന് കേൾക്കുമ്പോൾ ഞെട്ടണ്ട മുജായിദുകാരാ*

👉🏻 *അത് പോലെ‌ ഞങ്ങൾ കൊണ്ട് വന്ന ഹദീസ്  തെളിവായി പിടിച്ച് കൊണ്ട് നബി സ്വ യുടെ ഖബർ സിയാറത്ത് സുന്നത്താണെന്നും അതിന്ന് വേണ്ടി പ്രത്യേകം കരുതി തന്നെ പോകണമെന്നും അത് സ്രേഷ്ടമായ ആരാധനയാണെന്നും അല്ലാഹുവിന്ന് നാം ചെയ്യുന്ന കർമ്മങ്ങളിൽ ഏറ്റവും നജാഹുള്ളതാണെന്നും ധാരാളം ഇമാമീങ്ങൾ പഠിപ്പിക്കുന്നു എന്നാൽ ഈ പുണ്യപരമായ കർമ്മം നിഷിദ്ധമാണെന്നും, ബിദ് അത്താണെന്നും, ഒരു പുണ്യവുമിൽകാത്ത കാര്യമാണെന്നും വാദിക്കുന്നത് തന്നെ ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച മുജായിദുകളുടെ നേതാവായ ഇബ്നു തയ്മിയ്യ എന്ന പിഴച്ച വാദക്കാരൻ റ്റേതാകുന്നു, അലിയ്യ്(റ) വിന്ന് 17 തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് പോലെ ഉമർ റ അടക്കമുള്ള മറ്റു സ്വഹാബാക്കൾക്കും  തെറ്റ് പറ്റിയെന്നും, അല്ലാഹുവുനെ സ്ർഷ്ടികളിലേക്ക് ഉപമിച്ച് പറഞ്ഞതും, മുൻ കാല സലഫു സ്വാലിഹീങ്ങളെയൊക്കെ തള്ളിപ്പറഞ്ഞ്  പിഴച്ച ആശയങ്ങൾ പറഞ്ഞത്  കൊണ്ട് തന്നെ അക്കാലത്തെ ഈജിപ്ത് ശാമിലുള്ള  ജനങ്ങൾ ഇബ്നു തയ്മിയ്യയെ മത നിഷേധിയാണെന്നും കാഫിറാണെന്ന വിധി പറയുകയും  ജയിലിലടക്കുക പോലും  ചെയ്തിട്ടുണ്ട് , ഇത്  പറയുന്നത് സ്വന്തം ശിഷ്യനായ ദഹബിയും മറ്റനേകം പണ്ഡിതരും തുറന്നടിക്കുന്നു അപ്പൊ ഈ പിഴച്ച വാദക്കാരനായ കിബ്റനും അഹങ്കാരിയുമായ ഇയാളുടെ വാദം ശരി വെച്ച് കൊണ്ട് നമ്മുടെ ഈമാൻ നഷ്ടപ്പെടുത്തണോ* ❓

👉🏻 *അതോ ഇബ്നു തയ്മിയ്യക്ക് മുമ്പ് ജീവിച്ച് വഫാതായ പണ്ഡിതരായ ഖാളി ഇയാള് ഹിജ്റ 476 ജനനം , വഫാത്ത് (544), അത് പോലെ  ഹംബലീ മദ് ഹബുകാരനായ ഇബ്നു തയ്മിയ്യയുടെ അതേ മദ് ഹബിൽ മുമ്പ് ജീവിച്ച സൈനുദ്ദീനുൽ മുഞ്ചീ* (ജനനം 631- വഫാത്ത് 695)
*ഇസ്ലാമിൻ റ്റെ പ്രൂഫ് എന്നറിയപ്പെടുന്ന ഹിജ്റ അഞ്ഞൂറ് കാല ഘട്ടത്തിൽ ജീവിച്ച ഇമാം ഗസ്സാലി (റ) , ഇമാം നവവി (റ) , മാലികി മദ് ഹബ്കാരനായ ഇബ്നുൽ ഹാജ് (റ) , പോലുള്ള  മറ്റനേകം ഇമാമീങ്ങൾ പടിപ്പിച്ച നബി സ്വ യുടെ ഖബർ സിയാറത്തിന്ന് പ്രത്യേകമായി കരുതി  പോകൽ മുഴുവൻ മുഹ്മിനീങ്ങൾക്കും  ശക്തമായ സുന്നത്താണെന്ന് പടിപ്പിക്കുന്നതിനെയാണോ നാം പിൻപറ്റേണ്ടത് ഈ ഇമാമീങ്ങളൊക്കെ ഇബ്നു തയ്മിയ്യയുടെ മുമ്പ് ജീവിച്ച ഇമാമീങ്ങളാകുന്നു* ❓👆🏻
👇🏻
*ഇങ്ങനെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്തപ്പോൾ ഞമ്മടെ ഹസ്സൻ മാഷ് പറയുകയാ അതൊന്നും പ്രമാണമല്ല പണ്ഡിതന്മാർ ഇജ്തിഹാദ് ചെയ്യും അതിൽ തെറ്റും സംഭവിക്കാമെന്ന് ,,, എന്നാൽ മൗലവീ ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ ഒരു ഹദീസിനെ ളഈഫാക്കാൻ വേണ്ടി കുറെ ഈയടുത്ത് മരണപ്പെട്ട വഹാബീ പണ്ഡിതരെ കൂട്ട് പിടിച്ച് കുറെ ഇബാറത്ത് കൊണ്ട് വന്ന് തട്ടിയല്ലോ അപ്പൊ അതും പ്രമാണമല്ലാന്ന് തുറന്ന് പറഞ്ഞോളൂ ചർച്ച അവസാനിപ്പിക്കാമല്ലോ, മുജായിദുകൾക്ക് ആവശ്യമുള്ളപ്പോൾ ആധുനിക വഹാബി പണ്ഡിതരുടെ ഇബാറത്ത് ഉദ്ധരിക്കാം എന്നാൽ സുന്നികൾ പ്രാമാണിക അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടെ ഉദ്ധരണി കൊണ്ട് വന്നാലോ അപ്പൊ പറയും ഏയ് ഇത് തെളിവിന്ന് പറ്റൂലാ ഖുർ ആനും സുന്നത്തും വേണം എന്താല്ലെ ഒരു കാപട്യം ഇതൊക്കെ ആർക്ക് വേണമെങ്കിലും മനസ്സിലാക്കാവുന്നതാണ്*

✍🏻 *സിദ്ധീഖുൽ മിസ്ബാഹ്*_________🌾🌾

Monday, 14 November 2016

"മുത്ത്നബിയുടെ ഖബർസിയാറത്ത്" ഇബ്നുതയ്മിയ്യയുടെ വെറുപ്പിക്കുന്ന ഇജ്മാഉകളും പണ്ടിതലോകം എതിർത്തതും"


നബി‌ സ്വ യുടെ ഖബർ സിയാറത്തുമായി ബന്ധപ്പെട്ട് നടത്തിയ
ഇബ്നു തൈമിയ്യയുടെ വെറുക്കപ്പെടുന്ന സ്വന്തം ഇജ്തിഹാദ് ചെയ്ത  ഇജ്മാഅുകൾ  പണ്ടിത ലോകം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നു
_______________________________

 ولا يدعو هناك مستقبل الحجرة فإن هذا كله منهي عنه باتفاق الأئمة . ومالك من أعظم الأئمة كراهية لذلك . والحكاية المروية عنه أنه أمر المنصور أن يستقبل الحجرة وقت الدعاء كذب على مالك . (مجموع فتاوى ابن تيمية ١٤٥-١٤٧/٢٦)    

"നബിയുടെ ഖബ്റിടത്തിൽ നബിയോട് അഭിമുഖമായി പ്രാർത്ഥിക്കാനും പാടില്ല. ഇതും ഇമാമുകൾ ഐക്യകണ്ടേന വിലക്കിയ കാര്യമാണ്. ഇമാം മാലികായിരുന്നു ഏറ്റവും കൂടുതൽ ഇതിനെ വെറുത്തിരുന്നതിനാൽ, ഇമാം മാലിക് മൻസൂറിനോട് "നബിയിലേക്ക് തിരിഞ്ഞ് ദുആ ചെയ്യാൻ കൽപ്പിച്ചു" എന്ന് പറയുന്ന റിപ്പോർട്ട്‌ മാലികിൻ റ്റെ പേരിലുള്ള പച്ചക്കളവാണ്". 

ഇനിയും കാണൂ ഇബ്നു തൈമിയ്യയുടെ വേറെ ഒരു  ഇജ്മാഅ്:

علم أن من جعل زيارة قبره مشروعة كزيارة قبر غيره فقد خالف إجماع المسلمين .(مجموع فتاوى ابن تيمية: ٢٤٣/٢٧

 ഇതുവരെ പറഞ്ഞതിൽ നിന്ന് ബോധ്യമായി നബിയുടെ ഖബ്റ് മറ്റുള്ള ഖബ്റുകളെപ്പോലെത്തന്നെ  സിയാറത്തുചെയ്യൽ അനുവദനീയമാണെന്ന വാദം ലോകമുസ്ലിമീങ്ങളുടെ ഇജ്മാഇന് എതിരാണ്" 

ഇത് ഇമാമുകളുടെ മേലിലുള്ള പച്ചക്കളവുകളാണെന്നു നാം മേലുദ്ദരിച്ച തെളിവുകൾ വ്യക്തമാക്കുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ഇജ്മാഇൻ റ്റെ കഥ. 

ഇയ്യാൾ തൻ റ്റെ ഫതാവയിലെ 27/416 ൽ പറഞ്ഞത് വിശ്വാസികളെ വളരെ വേദനിപ്പിക്കുന്ന വാക്കാണ്‌.

فلم يبق في إتيان القبر فائدة لهم ولا له بخلاف إتيان مسجد قباء فإنهم كانوا يأتونه كل سبت فيصلون فيه اتباعا له صلى الله عليه وسلم فيه كعمرة...(فتاوى جزء: ٤١٦/٢٧)

അതിനാൽ നബിയുടെ ഖബ്റിനടുക്കൽ പോകുന്നതിൽ നബിക്കോ പോകുന്നവർക്കോ പ്രത്യേകമായി ഒരു ഗുണവും അവശേഷിക്കുന്നില്ല. അതെ സമയം ഖുബാ പള്ളിയിൽ പോയാൽ പുണ്യമുണ്ട് താനും..."

ഇതിനൊക്കെ എതിരിൽ إنا لله وإنا إليه راجعون وحسبنا الله ونعمل الوكيل എന്ന് പറയുകയല്ലാതെ എന്താണ് പറയുക. ഇത്രെയും നബി(സ) യോട് വെറുപ്പുള്ള  ഒരാൾ എഴുതിയ പുസ്തകങ്ങളിലെ വിധിവിലക്കുകൾ എങ്ങിനെ നബി(സ) യുടെ ദീനാകും!!!

വേറെ ഒരു ഇജ്മാഅ്: 

إن حديث فاطمة أحصنت فرجها فحرم الله ذريتها على النار هو كذب باتفاق أهل المعرفة بالحديث. (منهاج جزء: ٦٢/٤)

"ഫാത്വിമ ബീവി തൻ റ്റെ ഗുഹ്യസ്ഥാനം ഹറാമുകളെത്തൊട്ട് കാത്തതുകൊണ്ട് മഹതിയുടെ സന്താന പരമ്പരയെ അല്ലാഹു നരകത്തെത്തൊട്ട് ഹറാമാക്കിയിരിക്കുന്നു." എന്ന ഹദീസ് കളവാണെന്നത് ഹദീസ് പണ്ഡിതന്മാരുടെ ഇജ്മാആണ്"

ഇങ്ങനെ ഇജ്മാഉകളുടെ തിരമാലകൾ തന്നെ ഇയാളുടെ പുസ്തകങ്ങളിൽ കാണാം. എല്ലാം സ്വന്തം കണ്ടു പിടിതങ്ങളാണ്. അവയെ ഇജ്മാആയി പരിചയപ്പെടുത്തുന്നു. ആടിനെ പട്ടിയാക്കുന്ന പരിപാടി.

ഇതേ രീതി തന്നെയാണ് ഇദ്ദേഹത്തിൻ റ്റെ ഇന്നത്തെ അനുയായികളും പിന്തുടരുന്നത്..........

ഇബ്നു തൈമിയ്യയെ കുറിച്ച് ഇമാമീങ്ങൾ:   ___________________  

നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ നബി(സ)യുടെയും മറ്റു അമ്പിയാ-ഔലിയാക്കളുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് ഇബ്നു തൈമിയ്യയും അദ്ദേഹത്തെ അന്ധമായി അനുകരിക്കുന്ന പുത്തൻവാദികളും വാദിക്കുന്നു. ഈ വാദത്തെ പണ്ഡിതലോകം അതിശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഏതാനും പണ്ഡിത പ്രസ്താവനകൾ കാണുക.

അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: 

قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)

കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.

    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത്  അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്. (ഫത്ഹുൽബാരി: 4/105)

സിയാറത്ത് എന്ന പദപ്രയോഗം ഇമാം മാലിക്(റ) വെറുക്കാനുള്ള കാരണം വിവരിച്ച് പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ എഴുതുന്നു.

وقيل : إنما كره إطلاق لفظ الزيارة ; لأن الزيادة من شاء فعلها ومن شاء تركها ، وزيارة قبره صلى الله عليه وسلم من السنن الواجبة ، كذا قال عبد الحق.(نيل الأوطار: ٧١/٨)

വേണ്ടവർക്ക് ചെയ്യാവുന്നതും അല്ലാത്തവർക്ക് ഒഴിവാക്കാവുന്നതുമായ ഒന്നാണല്ലോ സിയാറത്ത്. എന്നാൽ നബി(സ) യുടെ ഖബ്റ് സിയാറത്ത് അങ്ങനെയല്ല.അത് ഒഴിച്ചുകൂടാൻ പറ്റാത്ത സുന്നത്തുകളിൽ പെട്ടതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ഖബ്റ്സിയാറത്തിനെ പറ്റി സിയാറത്ത് എന്ന പദം പ്രയോഗിക്കുന്നത് ഇമാം മാലിക്(റ) വെറുത്തത്. ഇപ്രകാരം അബ്ദുൽ ഹഖ്(റ) പ്രസ്താവിച്ചിരിക്കുന്നു. (നായ്‌ ലുൽ ഔതാർ: 8/71)

   ഇബ്നു ഹജർ(റ) എഴുതുന്നു:

ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)

നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)

നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു: 

قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)

ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)

ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:

ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)

നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)

ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം.  

ചോദ്യം

كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟ 

നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ? 

മറുപടി

قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)

പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)

 ചുരുക്കത്തിൽ നബി(സ) യുടെയും മറ്റു മഹാന്മാരുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുമെന്ന ഇബ്നു തൈമിയ്യയുടെ വാദത്തെ പണ്ഡിതലോകം ശക്തിയുക്തം ഖണ്ഡിക്കുകയും അതിന്റെ പേരിൽ അദ്ദേഹം സത്യനിഷേധിയാണെന്ന് വരെ ധാരാളം പണ്ഡിതന്മാർ വിധി എഴുതുകയും ചെയ്തിട്ടുണ്ട്.  

എനി അടുത്ത ഒരു  ഹദീസ് ഉണ്ട് അതായത് 3 പള്ളിയിലേക്കല്ലാതെ യാത്ര അരുത് എന്നത്.... അത് മഹാന്മാരെ സന്ദർശിക്കാൻ വേണ്ടി യാത്ര ചെയ്യുന്നതിനെപ്പറ്റിയുള്ളതല്ല. പ്രസ്തുത ത്വൂറിൽ പോയി നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന ധാരണ തിരുത്തുകയാണ് മഹാനായ ഇബ്നു ഉമർ(റ) ചെയ്യുന്നത്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ  ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.  

حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :" لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)

ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ്രിയ്യി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരാമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ ഒരാൾക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എൻ റ്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ് : 11181)

ത്വൂറിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് പരമാർശിക്കപ്പെട്ടപ്പോഴാണ് അബൂസഈദിൽഖുദ്രിയ്യി(റ) അപ്രകാരം പ്രസ്ഥാപിച്ചതെന്ന കാര്യം ഹദീസിൽ നിന്ന് വ്യക്തമാണ്.

ഇമാം അഹ്മദ് മുസ്നദിൽ രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക.  

عَنْ أَبِي بَصْرَةَ الْغِفَارِيِّ ، قَالَ : لَقِيتُ أَبَا هُرَيْرَةَ وَهُوَ يَسِيرُ إِلَى مَسْجِدِ الطُّورِ لِيُصَلِّيَ فِيهِ ، قَالَ : فَقُلْتُ لَهُ : لَوْ أَدْرَكْتُكَ قَبْلَ أَنْ تَرْتَحِلَ ، مَا ارْتَحَلْتَ ، قَالَ : فقال : ولم ؟ قَالَ : قَالَ : فَقُلْتُ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي " .(مسند أحمد)

അബൂബസ്വ് റത്തുൽഗിഫാരി(റ) യിൽ നിന്ന് നിവേദനം. അവർ പറയുന്നു. ത്വൂറിലെ പള്ളിയിൽ നിസ്കരിക്കാനായി യാത്രതിരിച്ച അബൂ ഹുറൈറ(റ) യെ ഞാൻ കാണാനിടയായി. ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യാത്രതിരിക്കും മുമ്പ് ഞാൻ നിങ്ങളെ കണ്ടിരുന്നുവെങ്കിൽ താങ്കൾ യാത്ര പുറപ്പെടുമായിരുന്നില്ല. കാരണമന്വേഷിച്ച   അബൂഹുറൈറ(റ) വിന്ന്  അബൂബസ്വ് റത്(റ) വിശദീകരിച്ചു കൊടുത്തു. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മൂന്നു പള്ളികളിലേക്ക്‌ ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി(മസ്ജിദുന്നബവി ), മസ്ജിദുൽ അഖ്‌സ്വാ എന്നിവയനത്" (മുസ്നദ് അഹ്മദ്: 25971)

ത്വൂറിലെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ട്‌ പോകുന്നതിനെക്കുറിച്ചാണ് അത്തരം പരമാർശങ്ങളെന്നു ഉപര്യുക്ത ഹദീസുകളിൽ നിന്ന് വ്യക്തമാണല്ലോ. അതിനാൽ അതും മഹാന്മാരെ സിയാറത്ത്‌ ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനെ കുറിച്ചല്ല. അതിനു പുറമേ  ത്വൂരിസീനാ പർവ്വതം ജൂതന്മാരുടെ സന്ദർശനകേന്ദ്രവുമാണല്ലോ.  

 മദ്ഹബിൻ റ്റെ ഇമാമീങ്ങളെ പോലും തെറ്റുകാരായി ചിത്രീകരിക്കുന്ന ഇന്നത്തെ പുത്തനാഷയക്കാർ, ഇത്രമാത്രം കളവുകൾ ഇമാമുകളുടെ പേരിലും ഇസ്ലാമിൻ റ്റെ പേരിലും പറഞ്ഞ ഇബ്നു തൈയ്മിയ്യയുടെ വാക്കുകൾ ഒരുവിധ ചിന്തക്കും വക നൽകാതെ ഖുർആനിനു തുല്യമായാണ് ഉദ്ദരിക്കാറ്..

മുസ്ലിം ഉമ്മത്ത്‌ ഇയാളുടെയും ഇന്നത്തെ അണികളായ മുജാഹിദ്, ജമാഹത്ത്, തബ്ലീഗ് പോലുള്ള നൂതനാശയക്കാരുടെ കെണിവലയങ്ങളിൽ അകപ്പെടരുതെന്നും അറിയിക്കുന്നു.

സർവ്വ ശക്തനായ അല്ലാഹു ഈ ശ്രമം സ്വീകരിക്കുകയും അപാകതകൾ പൊറുത്ത് തരുകയും ചെയ്യട്ടെ. നമ്മുടെ വിശ്വാസങ്ങളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ, നാളെ സൃഷ്ടാവായ അല്ലാഹുവിനെയും അവൻ റ്റെ പ്രവാചകനെയും കണ്‍കുളിർക്കെ കാണാൻ അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ, آمين 
_____________________________________

sunniknowledge.blogspot.com
_____________________________________

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate