🌙 ഇസ്ലാം √ഈമാൻ √ഇഹ്സാൻ 🔶
__________________________________
📖👉 ഇബ്നു ഉമര് (റ) ല് നിന്നു നിവേദനം.. തിരുമേനി ﷺ അരുളി. ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല് നിർമ്മിതമാണ്. (അവ) അല്ലാഹുവല്ലാതെ മറെറാരു ആരാധ്യനില്ലെന്നും, നിശ്ചയം മുഹമ്മദ് അല്ലാഹുവിൻ റ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമ പ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജു ചെയ്യുക, റമളാന് മാസത്തില് വ്രതമനുഷ്ഠിക്കുക എന്നിവയാണ്.
📔 (ബുഖാരി 1.2.7)
📖👉 അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം... അദ്ദേഹം അരുളി. ഒരു ദിവസം നബി ﷺ ജനങ്ങള്‍ക്കു വേണ്ടി പുറത്തു വന്നിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു. അല്ലാഹുവിൻ റ്റെ പ്രവാചകരേ. ഈമാന്‍ എന്നു പറഞ്ഞാല്‍ എന്താണ്..?? നബി കരീം ﷺ അരുളി. ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവൻ റ്റെ കിത്താബുകളിലും അവനുമായി കണ്ടുമുട്ടുമെന്ന യാഥാര്‍ത്ഥ്യത്തിലും അവൻ റ്റെ പ്രവാചകരിലും അന്തിമ പുനര്‍ ജന്മത്തിലും താങ്കള്‍ വിശ്വസിക്കുക.
🔹ആഗതന്‍ - അല്ലാഹുവിൻ റ്റെ പ്രവാചകരേ.. ഇസ്ലാം എന്നു പറഞ്ഞാല്‍ എന്താണ്. ??
🔸നബി ﷺ- ഇസ്ലാം എന്നാല്‍ അല്ലാഹുവിനെ മാത്രം ധ്യാനിക്കുക, അവനോട് ഒരു വസ്തുവിനെയും പങ്കു ചേര്‍ക്കരുത്, നിസ്കാരം നില നിര്‍ത്തുക, സക്കാത്ത് കൊടുക്കുക, റമളാന്‍ മാസം വ്രതമനുഷ്ഠിക്കുക.
🔹ആഗതന്‍ - ഇഹ്സാന്‍ എന്നു പറഞ്ഞാലെന്താണ്..??
🔸നബി ﷺ- അല്ലാഹുവിനെ നേരിട്ടു കാണുന്ന വിധത്തില്‍ തന്നെ താങ്കള്‍ അവനെ ആരാധന ചെയ്യുക. താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും അവന്‍ താങ്കളെ കാണുന്നു. ഇതാണ് ഇഹ്സാന്‍.
🔹ആഗതന്‍ - അന്ത്യദിനം എപ്പോള്‍ സംഭവിക്കും..??
🔸നബി ﷺ അതേക്കുറിച്ച് ചോദിക്കപ്പെട്ടവന്‍ ചോദ്യ കര്‍ത്താവിനേക്കാള്‍ കൂടുതല്‍ വിവരമുളളവനല്ല. എന്നിരുന്നാലും അതിന്റെ പ്രധാന ലക്ഷണങ്ങളെ സംബന്ധിച്ച് വിവരിച്ചു തരാം. അടിമ സ്ത്രീ അവളുടെ യജമാനനെ പ്രസവിക്കലും നഗ്നരും പാദരക്ഷയില്ലാത്തവരുമായിരുന്നവര്‍ (ദരിദ്രരും, ആട്ടിടയരും തത്തുല്യരുമായിട്ടുളളവര്‍) ജന നേതാക്കളായി മാറലും അന്ത്യ നാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്.
📔 (മുസ്ലിം)
📖👉 അന്ത്യനാളിനെ ക്കുറിച്ചുളള അറിവ് അല്ലാഹുവിനു മാത്രം അറിയുന്ന അഞ്ചു കാര്യങ്ങളില്‍ പെട്ടതാണ്. ശേഷം തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് അന്ത്യനാളിനെക്കുറിച്ചുളള അറിവ്. മഴ വര്‍ഷിക്കുന്നതെപ്പോഴാണെന്നും ഗര്‍ഭാശയത്തിലുളളത് എന്താണെന്നും അവന്‍ അറിയും എന്നു തുടങ്ങുന്ന ഖുര്‍ആന്‍ വചനം അവിടുന്ന് ഓതി. അനന്തരം ആഗതന്‍ തിരിച്ചു പോയി. ഉടനെ നബി ﷺ അരുളി. അദ്ദേഹത്തെ എന്റെ അടുക്കലേക്ക് തിരിച്ചു വിളിക്കുക. സഹാബികള്‍ നാലു ഭാഗത്തേക്കും നോക്കി. പക്ഷേ അവര്‍ അദ്ദേഹത്തെ എവിടെയും കണ്ടില്ല. അന്നേരം നബി ﷺ പറഞ്ഞു. അത് ജിബ് രീല്‍ (അ) ആയിരുന്നു. അദ്ദേഹം ഇവിടെ വന്നത് ജനങ്ങള്‍ക്ക് അവരുടെ മത കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു.
📚 (ഹദീസ്- മുതഫഖുന്‍ അലൈഹി )🔴
♻ അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കാൻ പരിശ്രമിക്കുക
〰〰〰〰〰〰〰〰〰_________
No comments:
Post a Comment