Showing posts with label അഹ് ലുസ്സുന്ന. Show all posts
Showing posts with label അഹ് ലുസ്സുന്ന. Show all posts

Saturday, 15 September 2018

സുന്നികളും - മുബ്തദിഉകളും - തർക്കം കേവലം ശാഫിഈ ഫിഖ്ഹീ പരമോ ?

*സുന്നികളും - മുബ്തദിഉകളും -  തർക്കം കേവലം ശാഫിഈ ഫിഖ്ഹീ പരമോ ?   ചേളാരി വിഭാഗത്തിനിതെന്ത് പറ്റി!!!!*______✍🔽

✍ - സിദ്ധീഖുൽ മിസ്ബാഹ് എഴുതുന്നു - 24/07/2018

*"മുബ്തദിഉകളും സുന്നികളും തമ്മിലുള്ള തർക്കം കേവലം ശാഫിഈ ഫിഖ് ഹി പരമായ വിഷയത്തിലാണോ ? കേരളത്തിൽ ശാഫിഈ ഫിഖ് ഹ് ദുർവ്യാഖ്യാനം ചെയ്യുന്നു അല്ലെങ്കിൽ ഇല്ലാതാവുന്നു എന്ന കാരണം കൊണ്ടായിരുന്നോ സമസ്ത രൂപീകരിച്ചത് വിശ്വാസികളെ വിശ്വാസ പരമായി തെറ്റിക്കാൻ നവീന വാദവുമായി ബിദ ഈ കക്ഷികൾ 1921 ൽ കേരളത്തിൽ കൂടി  ഉദയം ചെയ്തപ്പോഴല്ലേ മഹാനായ വരക്കൽ മുല്ലക്കോയ തങ്ങളും പാങ്ങിൽ ഏപി അഹ്മദ് കുട്ടി മുസ്ലിയാർ (ന:മ) പോലുള്ള സാദാതീങ്ങൾ ചേർന്ന് ഇസ്ലാമിന്റെ യഥാർത്ഥ ആദർശം നിലനിർത്താനും , ബിദ് അത്തുകാരെ ആശയപരമായി നേരിടാൻ വേണ്ടിയും സമസ്തക്ക് രൂപം നൽകിയത്  !! ഇക്കാര്യം   അറിയാത്തവരല്ലല്ലോ ഇന്നത്തെ ഈകെ വിഭാഗം സമസ്ത ഉലമാക്കൾ !!! കുട്ടി നേതാക്കളുടെ ചില എടുത്ത് ചാട്ടങ്ങളെ ഉലമാക്കൾ നിലക്ക് നിർത്തുക തന്നെ വേണം !!"*

ബിദ് അത്തുകാരുമായി സ്നേഹ ബന്ധം പാടില്ല എല്ലാ അർത്ഥത്തിലും അവരുമായി ബന്ധം വിച്ചേധിക്കണം അത് സ്വന്തം മാതാപിതാക്കൾ മറ്റ് കുടുംബക്കാരാണെങ്കിലും ശരി !  അവരുടെ കൂടെ ഇരിക്കാൻ പാടില്ല , അവരുമായി സന്തോഷം പങ്കിടാൻ പാടില്ല ഇങ്ങനെ  ചെയ്താൽ അവന്റെ ഹൃദയത്തിലുള്ള  ഈമാനിക പ്രഭ ഊരിക്കളയുമെന്ന് അള്ളാഹു പഠിപ്പിക്കുന്നു . ഇത് സൂറത്ത് മുജാദല 22 മത്തെ ആയതും അതിന്റെ തഫ്സീറും നോക്കിയാൽ കാണാൻ പറ്റും. ഈയൊരടിസ്ഥാനത്തിലാണ് മുഹ്മിനീങ്ങൾ ബിദ് അത്തുകാരോടുള്ള സമീപനം വേണ്ടത്.

സാധാരണ മുഹ്മിനീങ്ങളോടുള്ള സമീപനം മുബ്തദിഉകളോട് പാടില്ല ! ഖദ് രിയ്യത്തിനെ പ്പറ്റി പറയുന്നിടത്ത് ഹബീബ് (സ്വ) പറയുന്നത് തന്നെ അവർ മരിച്ചാൽ അവരെ സന്ദർശിക്കരുത് , അവർ രോഗിയായാൽ അവരെ സന്ദർശിക്കരുത് , അവരെ കണ്ട് മുട്ടിയാൽ അവരോട് സലാം പറയരുത് , അവരുടെ മേൽ നിസ്ക്കരിക്കാൻ പാടില്ല , അവരുടെ കൂടെ നിസ്ക്കരിക്കാൻ പാടില്ല , അവരുടെ പേരിലും നിസ്ക്കരിക്കാൻ പാടില്ലെന്നതാണ് !!! പ്രസ്തുത ഹദീസ് ഇബ്നു മാജ , ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാൻ പറ്റും.

*"ബിദ് അത്തുകാരന്ന് വേണ്ടി സുന്നികളായ നമുക്ക് മയ്യിത്ത് നിസ്ക്കരിക്കാൻ പാടില്ല....  എന്നത് നാളിത് വരെ ഇരു സമസ്തയിലും തർക്കമുള്ള ഒരു വിഷയമായിരുന്നില്ല !  എന്നിരിക്കെ !  ബിദ് അത്തുകാരൻ മരിച്ചപ്പോൾ ചേളാരി വിഭാഗത്തിന്റെ നേതാവ് ഇമാമായി നിന്ന് കൊടുത്ത് മയ്യിത്ത്  നമസ്ക്കരിച്ചതിനെ ന്യായീകരിക്കാൻ ഉന്നയിച്ച വാദങ്ങൾ കാണുമ്പോൾ ബിദ് അത്തുകാരോടുള്ള  സമീപനം കേവലം ശാഫിഈ ഫിഖ് ഹിൽ മാത്രമായി ഒതുക്കിയോ ????*

ഇവിടെ വഹാബികളും സുന്നികളും തമ്മിൽ കേവലം ഫിഖ് ഹിയായ വിഷയങ്ങളിലാണോ തർക്കം ?? ഇങ്ങനെ ശാഖാപരമായ വിഷയങ്ങളിലായിരുന്നു തർക്കമെങ്കിൽ രണ്ട് സംഘടനകൾ വേറിട്ട് നിൽക്കേണ്ട ഒരാവശ്യവും ഇല്ലാല്ലോ !!  പക്ഷെ ബിദ് അത്തുകാരും സുന്നികളും തമ്മിലുള്ള തർക്കം അഖീദ പരമാണ് , അത് കൊണ്ടാണ് നാളിത് വരെ ബിദ് അത്തുകാരെ എതിർക്കാൻ ഉലമാക്കളും ഉമറാക്കളും നാല് മദ് ഹബിലെ ഗ്രന്ഥങ്ങളും എടുത്ത് ഖണ്ഡിക്കാറുള്ളത് !!! ഇതിന്ന് കാരണം നാല് മദ് ഹബും അഹ്ലുസ്സുന്ന വല ജമാ അയാണ് നാല് മദ് ഹബിനും പുറത്തുള്ളവരാണ് ബിദ് അത്തിന്റെ അഹ്ലുകാർ , നാല് മദ് ഹബിലെ ഇമാമീങ്ങളും ഉലമാക്കളും ബിദ് അത്തുകാരെ ഖണ്ഡിക്കുമ്പോൾ നാല് മദ് ഹബിലെ ഗ്രന്ഥങ്ങളും ഉദ്ധരിക്കുന്നു. അടിസ്ഥാനവും വിശ്വാസപരവുമായ കാര്യങ്ങളിൽ നാല് മദ് ഹബും ഒരേ തട്ടിലായത് കൊണ്ടും മറുപക്ഷത്തുള്ളവരുടെ അഖീദ ഇതിന്നെതിരായത് കൊണ്ടുമാണിത്.

ഇത് ഇന്നുള്ള സുന്നി - ബിദ ഈ തർക്കങ്ങളിലും കാണാൻ സാധിക്കും . സംവാദങ്ങളിൽ ശാഫിഈ മദ് ഹബുകാരായ നമ്മൾ ഖബർ കെട്ടിപ്പൊക്കുന്ന വിഷയത്തിൽ മുല്ലാ അലിയ്യുൽ ഖാരിയുടെ ഗ്രന്ഥം ഉദ്ധരിക്കാറുണ്ട് , സ്ത്രീ പള്ളിപ്രവേശന വിഷയത്തിൽ ഇമാം കാസാനിയുടെ ഗ്രന്ഥം ഉദ്ധരിക്കാറുണ്ട് , മൗലിദാഘോഷ വിഷയത്തിൽ ഇബ്നുൽ ഹാജ് തങ്ങളുടെ ഗ്രന്ഥവും ഉദ്ധരിക്കാറുണ്ട് !! ഇവരൊക്കെ ശാഫിഈ പണ്ഡിതരല്ലല്ലോ !! ഇവിടെയൊക്കെ തെളിവ് പറയുമ്പോൾ നമ്മുടെ മദ് ഹബിലെ കിതാബ് മാത്രമാണോ ഉദ്ധരിക്കാറുള്ളാത് ?? അല്ലല്ലോ !  കാരണം എതിർ വിഭാഗം മുബ്തദിഉകളായത് കൊണ്ടാണ് !!    കാരണം നാല് മദ് ഹബിലെ പണ്ഡിതരെല്ലാവരും വിശ്വാസ പരമായ കാര്യങ്ങളിൽ ഒരേ തട്ടിലും , ഈ വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ച് നിൽക്കുന്ന മുബ്തദിഉകൾ ബിദഈ തട്ടിലുമായത് കൊണ്ടുമാണ്!!

പക്ഷെ കഷ്ടം !  തോന്നുന്നു.. ബിദ് അത്തുകാരന് സുന്നികളായ നമുക്ക് മയ്യിത്ത് നിസ്ക്കരിക്കാൻ പാടില്ലാ എന്നത് നമ്മുടെ ശാഫിഈ മദ് ഹബിലെ ഫിഖ് ഹീ ഗ്രന്ഥങ്ങളിലും,  മുൻ കാല സമസ്തയുടെ ഉലമാക്കളുടെ ഫത് വകളിലും ഉണ്ടായിരിക്കെ ഇത്തരം ഫത് വകൾ ഹംബലീ മദ് ഹബിലെ ഗ്രന്ഥത്തിലാണ് ഉള്ളത് എന്നും ശാഫിഈ ഫിഖ് ഹീ ഗ്രന്ഥങ്ങളിൽ കാണിക്കൂ എന്നൊക്കെ ചില കുട്ടികളുടെ വെല്ലു വിളി സമസ്തയുടെ പേരിൽ കാണുമ്പോൾ സങ്കടം തോന്നുന്നു സാധുക്കൾ !!! വിവരമില്ലായ്മയോ അതോ ന്യായീകരണത്തിന്ന് വേണ്ടി കണ്ണടക്കുകയോ ??  ബിദ ഇകളും നമ്മളും ശാഫിഈ ഫിഖ് ഹിയായ വിഷയങ്ങളിൽ മാത്രമേ തർക്കമുള്ളൂ എന്ന് തോന്നി പ്പോകുന്നു ഇവരുടെ ഇത്തരം കമന്റുകൾ അള്ളാഹു ഇവർക്ക് ബോധം നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കാം.

ബിദ് അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത് എന്ന വിഷയത്തിൽ നമ്മുടെ മദ് ഹബിലെ ഇന്നത്തെ അവസാന വാക്ക് എന്നറിയപ്പെടുന്ന പ്രകൽഭ ഫിഖ് ഹീ പണ്ഡിതൻ ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈതമി (റ) വിന്റെ  ശൈലി നോക്കാം !! മഹാനവർകൾ  ഹംബലീ മദ് ഹബുകാരനായ ഗൗസുൽ അഹ് ളം ശൈഖ് ജീലാനി (റ) വിന്റെ കിതാബുൽ ഗുന്യത്തിൽ നിന്നും "ബിദ് അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത്" എന്ന ഭാഗം എടുത്ത് തന്റെ "അസ്സ്വവാ ഇഖുൽ മുഹ് രിക്ക" പേജ് :  250ൽ ഉദ്ധരിക്കുകയും ശേഷം അത് സംബന്ധമായി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ മദ് ഹബിൽ ഇത് ശരിയല്ല എന്ന് മഹാനവർകൾ ഖണ്ഡിക്കുകയല്ല ചെയ്യുന്നതവിടെ!!!!!! മറിച്ച് അംഗീകരിക്കുകയാണ് ചെയ്തത്.

ഒരാളുടെ വാക്കുദ്ധരിച്ച ശേഷം അത് സംബന്ധമായി ഒന്നും പരാമർശിക്കാതെ മൗനം ദീക്ഷിച്ചാൽ അത് അംഗീകാരമായി ഗണിക്കപ്പെടുമെന്നാണ് പൊതുനിയമമെന്ന് അഹ്മദ് ബാസർഅ (റ) തന്റെ
ഫതാവയിലും ഇമാം കുർദി (റ) തന്റെ കാശിഫിലും പ്രസ്താവിച്ചതായി രിസാലത്തുത്തമ്പീഹ് പേ: 16ൽ ഉദ്ധരിച്ചിട്ടുണ്ട്.

ബിദ്അത്തുകാരെ വെടിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവർ ബിദ്അത്ത് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വെച്ചായിരുന്നു മുൻഗാമികൾ വെടിഞ്ഞ് നിന്നിരുന്നത്.

 ഇന്ന് ഇതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നാണ് ഫിഖ്ഹിന്റെ മൊത്ത കുത്തക അവ
കാശപ്പെടുന്ന ചിലർ എഴുന്നള്ളിക്കുന്നത്. എന്നാൽ ഇവർക്ക് മറുപടി ഇമാം അലിയ്യുശ്ശബ്റാമില്ലസി (റ) തന്നെ നൽകുന്നുണ്ട്. “വെടിഞ്ഞ്
നിൽക്കൽ ഫിസ്ഖും ബിദ്അത്തും ഉപേക്ഷിക്കാൻ ഫലപ്രദമായില്ലെങ്കിലും ശരി.” (ഹാശിയതുന്നിഹായഃ വാ: 6, പേ: 390)

ഇബ്നു ഹജർ (റ) തുഹ്ഫയിൽ  പറയുന്നു: “വെടിയപ്പെടുന്നവൻ ഫാസി ഖോ
മുബ്ദി ഓ ആവുക പോലെയുള്ള ശറഇയ്യായ കാരണങ്ങൾക്ക് വേണ്ടി വെടിഞ്ഞു നിൽക്കൽ അനുവദനീയമാണെന്ന് മാത്രമല്ല, അത് സുന്നത്ത് കൂടിയാണ് - (തുഹ്ഫ വാ: 7, പേ: 455)

*പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും ഇത്തരം ബിദ് അത്തുകാരോടുള്ള ഈ കാലത്തുള്ള ചില കുട്ടി നേതാക്കളുടെ സമീപനം കാണുമ്പോൾ അതും  സമസ്തയുടെ പേരും പറഞ്ഞിട്ടെന്നോർക്കുമ്പോൾ അതിലേറെ സങ്കടവും , എന്നാൽ മഹാനായ താജുൽ ഉലമ നയിച്ച ഇന്ന് സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ ഭദ്രമായ ഒരു  പ്രസ്ഥാനത്തിന്റെ കൂടെ ആദർശത്തോടെ അടിയുറച്ച് നിൽക്കാൻ പറ്റിയല്ലോ എന്നതോർക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു!!!!*

*അൽഹംദുലില്ലാഹ്!!!!!!!*
✍ - സിദ്ധീഖുൽ മിസ്ബാഹ്

*കൊടുതൽ ആദർശ വായന പോസ്റ്റുകൾക്ക് സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*
(ലിങ്കിനായി വാട്സപ് PM ചെയ്യുക - 09496210086)👍🏻👍🏻✍

മുജാഹിദ്കാരനായിക്കഴിഞ്ഞാൽ" "30" കാര്യങ്ങൾ.

*"ഒരു||||||||||||||||||||||||||||||||| മുജാഹിദ്കാരനായിക്കഴിഞ്ഞാൽ" "30" കാര്യങ്ങൾ.....*

"സത്യത്തിൽ നാം യഥാർത്ഥ ഇസ്ലാമിക ആദർശമായ സുന്നത്ത് ജമാ അത്തിൽ നിന്ന് ബിദ് അത്തിന്റെ അഹ് ലുകാരിൽ പെട്ട മുജാഹിദായി മാറുകയാണെന്ന് വിചാരിക്കുക. എന്തൊക്കെ മാറ്റങ്ങളും എന്തൊക്കെ കൊള്ള ലാഭങ്ങൾ, എന്തൊക്കെ നഷ്ടങ്ങൾ അവർക്ക് ഉണ്ടാകുന്നു."♦

01- പെണ്ണുങ്ങളോടൊന്നിച്ച് എല്ലാ വഖ്തിലും പള്ളിയിൽ പോകാം , നല്ല സുമുഖികളോട് സലപിപ്പള്ളിയിൽ ലൈനടിക്കാം

02 - ഇശാ & സുബ് ഹി നമസ്ക്കാര സമയത്ത് പള്ളിയിലേക്ക് വരുന്ന പെണ്ണുങ്ങളെ ___________ പ്രത്യേകിച്ച് പറയണോ ??!

03- നിത്യമായി മുജായിദ് പള്ളിയിൽ പോയാൽ ജമാ അത്തിന്ന് വരുന്ന ‌സലഫിച്ചി പെണ്ണുങ്ങളുടെ മെൻസസ് തിയ്യതി അറിയാനുള്ള സുവർണ്ണാവസരം

04 - ജമാ അത്തിന്ന് സലഫിച്ചി പെണ്ണുങ്ങൾ വന്ന് നിസ്ക്കരിച്ച് കൊണ്ടിരിക്കുമ്പോൾ പള്ളിയിൽ വെച്ച് അശുദ്ധിയായാൽ അത് കഴുകി വൃത്തിയാക്കേണ്ട ഗതികേട് ബ്ലേ ബ്ലേ ....

05 - തൊട്ടടുത്ത ടൗണിലേക്ക് സാധനം വാങ്ങാൻ പോയാൽ പോലും അസ്റിനെ ഇങ്ങോട്ടോ ളുഹ്റിനെ അങ്ങോട്ടോ മുന്തിച്ചും പിന്തിച്ചും ജം ആക്കി നിസ്ക്കരിക്കാം

06 - ഖുർആൻ സ്വന്തം ബുദ്ധിക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാം

07 - ജുമുഅക്ക് മൗലവിയുടെ കവല പ്രസംഗവും , മലയാളത്തിലുള്ള പണപ്പിരിവും കാണാം ! ബംഗാളി , നേപ്പാളി , തമിഴന്മാർ , തെലുങ്കന്മാർ പോലുള്ള വർ മുജായിദ് പള്ളിയിലെ ഖുതുബക്ക് വന്നാൽ അത് കേട്ട് അന്തം വിട്ട് മേൽപ്പോട്ട് നോക്കുന്ന രംഗം കാണാം.

08 - ഇസ്ലാമം നിഷിദ്ധമാക്കിയ തീവ്രവാദ പ്രവർത്തനം നടത്തേണ്ടി വരും

09 - ഒരു മരണം നടന്നാൽ പശുവിനെ കുഴിച്ചിടുന്നത് പോലെ കുഴിച്ചിടേണ്ട ഗതികേട്

10 - മൗലിദ് റാതീബ് നേർച്ച പോലുള്ളത് പങ്കെടുക്കാതെ തന്നെ നേർച്ച ചോറ് മൂക്കറ്റം തിന്നാം

11 - മുശ്രിഖ് അറുത്തത് ഭക്ഷിക്കാം , മുശ്രിഖിന്റെ പെണ്ണിനെ കെട്ടാം , മുശ്രിഖിന്റെ പിന്നിൽ നിസ്ക്കരിക്കാം ഒരു കുഴപ്പവുമില്ല

12 - മഖ്ബറകളും തങ്ങന്മാരേയും പബ്ലിക്കിൽ താറടിച്ച് കാണിക്കുകയും തക്കം കിട്ടിയാൽ ഉള്ളിൽ കൂടി മഖ്ബറകളിലും തങ്ങന്മാരെയും പ്രശ്ന പരിഹാരത്തിന്ന് സമീപിക്കുകയും ചെയ്യാം

13 - മരിച്ച് കഴിഞ്ഞാൽ അവർക്ക് റബ്ബിന്റെ പദവി കൊടുക്കുന്ന സുവർണ്ണാവസരം

14 - ദിക്റോ , സ്വലാത്ത് മജിലിസോ ഇല്ല ,

15 - എന്തെങ്കിലും നല്ല കാര്യങ്ങൾ നടക്കുമ്പോൾ അള്ളാഹുവിനെ വിളിക്കേണ്ടതില്ല

16 - ഫാതിഹ കൊണ്ട് നല്ല കാര്യങ്ങൾ തുടങ്ങേണ്ടതില്ല

17 - മരണ വീട്ടിൽ അള്ളാഹുവിന്റെ കലാമ് ഓതുന്നതിന്ന് പകരം മാതൃഭൂമി പത്രം വായിക്കാം

18 - മഹാന്മാർ അന്തിയുറങ്ങുന്ന സ്ഥലങ്ങളെ കളിയാക്കുക

19-
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ اللَّهَ قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالحَرْبِ
എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം ഖ്യാപിച്ചിരിക്കുന്നു" (ബുഖാരി ഹദീസ്)

അള്ളാഹുവിന്റെ വലിയ്യിനെ കളിയാക്കുന്നവരോട് അള്ളാഹു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . മുജായിദായിക്കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ അള്ളാഹുവിന്റെ ഔലിയാക്കളെ നിന്ദിക്കാൻ തുടങ്ങും , അള്ളാഹുവിന്റെ ശാപം പിടിച്ച് വാങ്ങാം .

ഔലിയാക്കളിലെ ഖുതുബായ മുഹ്യദ്ദീൻ ഷൈഖ് റ ശങ്കരാചാര്യരുടെ അദ്ധ്വൈത സിദ്ധാന്തക്കാരനാണെന്ന് വരെ പച്ചയായി എഴുതി വെച്ച് അള്ളാഹുവിന്റെ ശാപം കൂടുതൽ വാങ്ങി.

20 - നബി (സ്വ) യുടെ മീലാദ് ദിനത്തിൽ അള്ളാഹു നൽകിയ റഹ്മത്ത് കൊണ്ട് ലോക മുസ്ലിമീങ്ങൾ സന്തോഷിക്കുമ്പോൾ ദുഖാചരണം നടത്തി വാവിട്ട് കരയുക

21 - ഹജ്ജിന് പോയാൽ ഹബീബ് (സ്വ) യെ സിയാറത്ത് ചെയ്യാതെ ഹബീബിന്റെ ശുപാർഷ നഷ്ടപ്പെട്ടവനായി അവിടന്ന് പിണങ്ങിയവരുടെ കൂട്ടത്തിലായി തിരിച്ച് വരാം

22 - വീട് നിർമ്മാണം , കുടി കൂടൽ , കല്യാണം , ഗൾഫിൽ പോകൽ തുടങ്ങിയ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ അള്ളാഹുവിനെ വിളിക്കേണ്ട , ഫാത്വിഹ കൊണ്ട് തുടങ്ങേണ്ട ആവശ്യമില്ല

23 - രണ്ടു പെരുന്നാൾ ആഘോഷങ്ങളിൽ ബലൂൺ പൊട്ടിക്കൽ മത്സരം നടത്തി ആഘോഷിക്കാം , ആണും പെണ്ണും ഒരുമിച്ച് കൂടി സല്ലപിക്കുന്ന വാർഷിക സമ്മേളനങ്ങൾ സ്ഥാപന സമ്മേളനങ്ങൾ പോലുള്ള നബിയോ സ്വഹാബത്തോ നടത്താത്ത കാര്യങ്ങൾ ഉഷാറായി നടത്തേണ്ടി വരും

24 - ആഗ്രഹസഫലീകരണത്തിനും അസുഖം ഭേദമാക്കാനും ജിന്ന് സേവ നടത്താം.

25 - ആരെയും പേടിയ്ക്കാതെ ജീവിക്കാൻ റുഖിയ പോലുള്ള ജിന്ന് ചികിൽസ നടത്താം

26 - ജിന്നിനെ സ്വയം സഹായിയായി കിട്ടാൻ ജിന്ന് സേവ നടത്താം

27 - സക്കാത്ത് ഫണ്ട് സ്വരൂപിച്ച് പാവപ്പെട്ടവർക്ക് നൽകാതെ ബാങ്കിലിട്ട് പലിശ തിന്നാം.

28 - സുബ് ഹി നമസ്ക്കാരത്തിൽ അള്ളാഹുവിനോട് രണ്ട് കൈയ്യും മേല്പോട്ടുയർത്തി "അള്ളാഹുമ്മഹ്ദിനാ" എന്ന് തുടങ്ങുന്ന ഖുനൂത് ആവശ്യമില്ല

29 - സുന്നികളെ താറടിച്ച് കാണിക്കാൻ മഖ്ബറയിൽ പോയി സുജൂദിന്റെ കോലത്തിൽ കിടന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ സുന്നിയായി അഭിനയിച്ചുള്ള ഫോട്ടൊ ഇടേണ്ടി വരുക

30 - സ്വന്തം ഭാര്യയെ ജ്യോൽസന്റെ അടുത്തേക്ക് പർദ്ദയിട്ട് അയക്കുകയും അതിന്റെ ഫോട്ടൊ എടുത്ത് സുന്നികളാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരു ഉളുപ്പുമില്ലാതെ പൊറാട്ട് നാടകം നടത്തുക കഷ്ടം കഷ്ടം !!!!

ഇനിയും ഒരു പാട് കാര്യങ്ങൾ വേറെയുമുണ്ട്..
ഒരു മുജാഹിദായി ജീവിച്ചാൽ എന്തൊക്കെ സംഭവിക്കും എന്ന് ലളിതമായെങ്കിലും മനസ്സിലായല്ലൊ !!!! അള്ളാഹു കാക്കട്ടെ ആമീൻ

*✍സിദ്ധീഖുൽ മിസ്ബാഹ് ആദർശ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക - ലിങ്കിനായി pls watsp pm - 09496210086*

Monday, 13 August 2018

സ്വന്തം ഉസ്താദിനെ തിരുത്തുന്ന ഒരു ശിഷ്യന്റെ കുറിപ്പ് കണ്ടു

*✍ Siddeequl Misbah - 12/08/18*

*സ്വന്തം ഉസ്താദിനെ തിരുത്തുന്ന ഒരു ശിഷ്യന്റെ കുറിപ്പ് കണ്ടു.....*✍

കിതാബോതിത്തന്ന ഉസ്താദടക്കമുള്ള കേരളത്തിലെ ഉലമാക്കളിൽ സുന്നത്ത് ജമാ അത്ത് ഇല്ലത്രേ !!   - ആകെയുള്ളത് ഞാൻ ഇന്ന് കണ്ട കുറിപ്പിന്റെ ഉടമ *Swalih Puthu Ponnani* യിലാണ് പോൽ കഷ്ടം!!!!

നാളിത് വരെ ഒരാദർശത്തിൽ അടിയുറച്ച് വിശ്വസിക്കുകയും അതിന്ന് വേണ്ടി ആഹോരാത്രം കഷ്ടപ്പെടുകയും , ഈ ആദർശത്തിന്ന് വേണ്ടി ഗ്രന്ഥ രചനകൾ നടത്തുകയും ചെയ്ത സമയത്തൊന്നും മനസ്സിലാകാത്ത പുതിയ സുന്നത്ത് ജമാ അത്തും തേടി നടക്കുകയാണ് ഈ അൽപ്പൻ ! അൽപ്പൻ എന്നത് ഇയാൾക്ക് ഫിറ്റല്ല കൂടുതലാണിയാൾക്ക് ഒരു Over loaded വണ്ടി അത്ര തന്നെ !! കാരണം ഏതൊരു വിഷയത്തെ പ്പറ്റിയും പരത്തിവായനയും അതിലൂടെ അക്കരപ്പച്ച കാണുകയും ചെയ്യുക എന്നതാണ് ഈ ഓവർ ലോഡഡ് വണ്ടിയുടെ main പ്രശ്നം പക്ഷെ താമസിയാതെ ഈ വണ്ടി കട്ടപ്പുറത്താകുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്.

ഈ മുഫ്തിക്ക് കേരളത്തിലെ ഉലമാക്കളിൽ സുന്നത്ത് ജമാ അത്ത് കാണുന്നില്ലത്രേ !! എന്തൊക്കെയോ മനക്കോട്ട കെട്ടി ഞാൻ എല്ലാത്തിന്നും തികഞ്ഞവനാണെന്ന ഭാവം ഉള്ളിൽ കുടുങ്ങിയതോ അതോ ആരുടെയെങ്കിലും ശാപം ഫലിച്ചതോ അതുമല്ല പൈശാചിക ശക്തിയിൽ വീണ് പോയതോ ! എന്തായാലും പ്രത്യക്ഷത്തിൽ ഇദ്ദേഹത്തിന്റെ കുറിപ്പിൽ ഇദ്ദേഹം എന്തോ വല്യ സംഭവമാണെന്നും എല്ലാം തികഞ്ഞ മഹ്സൂമാണെന്നുമൊക്കെ നിഴലിച്ച് കാണാം. എന്തായാലും അള്ളാഹു കാക്കട്ടെ....

എന്ത് കൊണ്ട് കേരളത്തിലെ ഉലമാക്കളിൽ സുന്നിസമില്ല ??? ആരിലാണ് പിന്നെ സുന്നത്ത് ജമാ അത്തുള്ളത് ?? ഇനി അല്ല ഇപ്പോൾ താങ്കളുടെ ശൈഖായി പരിചയപ്പെടുത്തുന്ന താങ്കൾ തന്നെ സ്വന്തം കൈപ്പടയിൽ എഴുതി പരിചയപ്പെടുത്തിയ അക്രമകാരിയും കൊടും ക്രൂരനുമായ ഇബ്നു അബ്ദുൽ വഹാബ് നടത്തിയ പോലെ അക്രമങ്ങളും ക്രൂരതകളും കാട്ടി ഹിറ്റ്ലർ മോഡൽ ഇസ്ലാമിക ഭരണം കാഴ്ച വെക്കലാണോ ഈ താങ്കൾ കണ്ട പുതിയ സുന്നത്ത് ജമാ അത്ത് ? , അതോ മൗദൂദിയുടെ ഹുകുമത്തേ ഇലാഹിയോ ?? അതല്ല NDF & SDPI പ്രതിനിധാനം ചെയ്യുന്ന ആശയമാണോ താങ്കളിൽ കണ്ട സുന്നത്ത് ജമാ അത്ത് ?? ഇനി അതുമല്ല തൗഹീദിന്റെ പേരിൽ 08 വിഭാഗമായി ചിന്നിച്ചിതറി നിൽക്കുന്ന പരസ്പരം കാഫിറും മുശ്രിഖുകളുമാക്കുന്ന കേരള നദ് വത്തുൽ മുജാഹിദീനിലെ മൗലവിമാരിലോ ? അതോ ശമാം ഇല്യാസിന്റെ അനുയായികളായ തബ് ലീഗിലോ ? ഖാദിയാനിയിലോ ? ഷിയാക്കളിലോ ആരിൽ ????  എന്തായാലും തുറന്ന് പറയാം ബല്യ സത്യം തുറന്ന് പറയുന്നയാളാണല്ലോ ഇതും കൂടി ഒന്ന് വ്യക്തമാക്കിയിട്ട് വേണം ഞമ്മൾക്കും ബോധ്യപ്പെടുകയാണെങ്കിൽ അങ്ങയുടെ ഒന്ന് കൂടാൻ...

ഇനിയല്ല ഇപ്പോഴും ഗവേഷണത്തിലാണോ സുന്നത്ത് ജമാ അത്തും തേടിയിട്ട് ? ഖബറിലേക്കെടുക്കാൻ അധിക ദൂരമുണ്ടെന്ന് വിചാരിച്ചുവോ താങ്കൾ ? ചെരുപ്പിന്റെ വാറിനെക്കാൾ അടുത്ത് നിൽക്കുകയല്ലേ മരണം , ഇങ്ങനെ ഗവേഷണം നടത്തി ആദർശത്തിന്ന് കളറ് മാറ്റിക്കൊണ്ടേയിരിക്കുമോ ? ഇബ്നു സഖമിനെ പോലുള്ളവരുടെ ചരിത്രമൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും 

ആലിമീങ്ങൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുക അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക ഇതൊക്കെ കഴിഞ്ഞ ഇസ്ലാമിക ചരിത്രത്തിൽ ധാരാളമുണ്ടായിട്ടുണ്ടല്ലോ ! സ്വഹാബത്തിൽ വരെ ഉണ്ടായിട്ടുണ്ട് , ഉസ്മാൻ (റ) നെ ബന്ധിയാക്കിയതും , വധിക്കാനുണ്ടായ കാരണവുമെല്ലാം അറിയുന്നവർക്ക് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ !! ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ കേരളത്തിലെ ഉലമാക്കൾക്കിടയിലുണ്ടായതാണോ താങ്കളെ പോലുള്ളവർക്ക് ഈ ഉലമാക്കളിൽ സുന്നത്ത് ജമാ അത്തിനെ നിഷേധിക്കാൻ കാരണമായത് ? അതോ മറ്റ് വല്ല സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നിഷേധിക്കുകയാണോ ?

*ഇന്ത്യ മൊത്തം കറങ്ങിയാൽ തന്നെ കേരളത്തിലെ ഉലമാക്കളുടെ ത്യാഗവും സേവനവും നമുക്ക് മനസ്സിലാക്കാം - ഖുർ ആൻ ഓതാനോ , അഞ്ച് നേരത്തെ നിസ്ക്കാരം പോലും എങ്ങനെ നിർവ്വഹിക്കണമെന്നറിയാത്ത മുസ്ലിമീങ്ങളുള്ള നോർത് & ഈസ്റ്റ് & വെസ്റ്റ് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്ന് പോയി നോക്കുക , ഝാർഖണ്ടിൽ ഈ വിനീതൻ 04 വർഷം സേവനം ചെയ്തപ്പോൾ നേരിട്ട് ബോധ്യപ്പെട്ടതാണ്. ഇവിടെയാണ് നാം കേരളത്തിൽ ജനിച്ചല്ലോ എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നത് അൽഹംദുലില്ലാഹ് !!! 12 വരെ മദ്രസ കഴിയുമ്പോഴേക്ക് വലിയവരോടും ഗുരുനാഥന്മാരോടുമുള്ള ശരിയായ അദബ് , ശരിയായ വിശ്വാസം , നിസ്ക്കാരം , നോമ്പ് , ഹജ്ജ് , സകാത് , പോലുള്ള കർമ്മങ്ങളിലെ ആവശ്യമുള്ള മസ് അലകൾ തുടങ്ങിയതൊക്കെ ഒരു ഗുരുനാഥന്റെ കീഴിൽ നിന്ന് നല്ല അവഗാഹം നേടുന്നു ! ഈയൊരു സാഹചര്യമെങ്ങനെയുണ്ടായി ? ഈയൊരവസ്ഥക്ക് കാരണം നമ്മുടെ ഉലമാക്കളുടെ ദീർഘദൃഷ്ടിയും ത്യാഗസന്നദ്ധമായ സേവനവുമാണ് , 80 ഉം 90 വയസ്സായിട്ട് പോലും നമ്മുടെ ഉലമാക്കൾ അള്ളാഹുവിന്റെ ദീനിന്ന് വേണ്ടി ഓടി നടക്കുകയാണിന്നും , നാളെയുടെ ദീനീശരീഅത്തിന്റെ കാവലാളായി ഒരു സമൂഹം വളർന്ന് വരണം , യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാ അ നിലനിൽക്കണം , തീവ്രവാദത്തിലൂടെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുമ്പോൾ ആത്മീയതയിലൂടെയുള്ള മാതൃകാ പ്രവർത്തനത്തിലൂടെ യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിക്കൊടുക്കുന്ന ഒരു മുസ്ലിം സമൂഹം ഇന്നേക്കും നാളേക്കും കൂടി ഉണ്ടാകണം ! ഇങ്ങനെ ശരിയായ ദിശാ ബോധം നൽകി ദഹ് വത്ത് നടത്തുന്ന കേരളത്തിലെ ആലിമീങ്ങളിൽ സുന്നത്ത് ജമാ അത്ത് ശരിയല്ലെന്നത് എത്ര നീചവും അപകടം പിടിച്ച വാദവുമാണ് താങ്കളുടേത് !??*

ഇന്ന് ലോകത്ത് തന്നെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ലിസ്റ്റ് തയ്യാറാക്കുക അതിൽ എത്ര ഉലമാക്കൾ കാണും ഇന്ന് കേരളത്തിലേത് പോലെ പതിനായിരങ്ങൾക്കും , ആയിരങ്ങൾക്കും ഭക്ഷണ താമസ സൗകര്യങ്ങൾക്കൊന്നും ഒരു കാശും ഈടാക്കാതെ യതീം കുട്ടികൾക്കും , മറ്റ് പാവപ്പെട്ടവർക്കും , അല്ലാത്തവർക്കും ഒരുപോലെ ഇന്ത്യലിൽ തന്നെ പല സ്ഥലങ്ങളിലായി സ്വന്തമായുള്ള ഭൂമിയിൽ സ്വന്തമായ കെട്ടിടമുണ്ടാക്കിയും വാടക കെട്ടിടത്തിലുമൊക്കെയായി മത ഭൗതിക വിദ്യാഭ്യാസം നൽകി ചിട്ടയോടെ വളർത്തി വരുന്ന ഈ സേവനം ലോകത്ത് തന്നെ എത്ര പണ്ഡിതന്മാരിലുണ്ടാകും ??? ഒന്നറിയാൻ താൽപ്പര്യമുണ്ട് ?

ഇനി പറയൂ പൂർവ്വ സൂരികളും ഇന്നുള്ള കേരളത്തിലെ ആലിമീങ്ങളും താങ്കൾ കണ്ട ആദർശത്തിലെ മാറ്റം പറയൂ ??? എല്ലാ സത്യങ്ങളും തുറന്ന് പറയുന്നു എന്നവകാശപ്പെട്ടാൽ പോരാ , താങ്കൾ തുറന്ന് എഴുതണം അല്ലാതെ ആരോപണമല്ല വേണ്ടത് ?????? അല്ലാതെ എവിടെയും തൊടാതെ താൻ സ്വീകരിക്കുന്ന ഒറ്റയാൾ ആദർശമാണ് ശരി എന്നൊരു ചിന്തയാണോ താങ്കൾക്ക് എന്തായാലും അറിയാൻ താൽപ്പര്യമുണ്ട്

പൂർവ്വ സൂരികൾ പഠിപ്പിക്കാത്ത എന്താദർശമാണ് കേരളത്തിലെ ഉലമാക്കളിലുള്ളത് ???

താങ്കളടക്കമുള്ളവരെ പഠിപ്പിച്ച ഉസ്താദുമാരുടെ പരമ്പര സൈനുദ്ധീൻ മഖ്ദൂം (റ) വിലേക്കും അവിടന്ന് ഇബ്നു ഹജർ റ പോലുള്ള സാദാതീങ്ങൾ വഴി ഇമാം ശാഫിഈ റ , ഇമാം അശ് അരീ (റ) വിലേക്കും അവിടന്ന് ഹബീബായ (സ്വ) യിലേക്കെത്തുന്ന വ്യക്തമായ പരമ്പരയെ താങ്കൾ നിഷേധിക്കുന്നുണ്ടോ?????

പാരമ്പര്യമായിട്ടല്ലേ നമുക്ക് ദീൻ കിട്ടിയിട്ടുള്ളത് ??? കാലോചിതമായി ഷറ ഇൽ മാറ്റം വരുത്താൻ പറ്റുമോ ?? ഷറ ഇൽ സ്ഥിരപ്പെട്ടതിന്റെ ശൈലിയിൽ മാറ്റം വരുന്നതിനെ താങ്കൾ എതിർക്കുന്നുണ്ടൊ ???? പറയൂ പറയൂ ???

"കാഴ്ചയിലല്ല കാഴ്ചപ്പാടിലല്ലേ മാറ്റം വരേണ്ടത്"

താങ്കൾ ബല്യ ബുദ്ധി ജീവി എന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾക്കൊന്നും അങ്ങനെ തോന്നിയിട്ടില്ലാട്ടോ ? ഒഴുക്കിനെതിരെ നീന്തുമ്പോൾ ശരീരത്തിൽ തട്ടി നീങ്ങുന്ന പരൽ മീനുകളെ പോലെ മാത്രമേ താങ്കളെയൊക്കെ കണ്ടിട്ടുള്ളൂ , ലക്ഷ്യ ബോധമില്ലാത്ത പരക്കം പാച്ചിൽ അല്ലാതെന്ത് പറയാൻ... അള്ളാഹു നിങ്ങൾക്ക് ഹഖിനെ ബോധ്യപ്പെടുത്തിത്തരട്ടെ

*അവസാനമായി ഒന്ന് കൂടി സ്നേഹത്തോടെ പറഞ്ഞോട്ടെ സ്വാലിഹ്....‌‌.*

*✍😢ഒരു ഉറച്ച സുന്നിയായി ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് നമ്മുടെ മാതാപിതാഗുരുക്കൾ പുഞ്ചിരിച്ച് കൊണ്ട് കലിമ ചൊല്ലി വിടവാങ്ങുന്നത് നേരിൽ കണ്ടത് കൊണ്ടാണ്*

*നാം എത്ര കിതാബുകളിൽ നിന്ന് ഓതിപ്പഠിച്ചാലും അനുഭവത്തെക്കാൾ വലുതായത് വല്ലതും ഉണ്ടൊ ? മദ്രസയിൽ നിന്നും ദർസിൽ നിന്നും എന്റെ ഗുരുനാഥൻ പഠിപ്പിച്ച യഥാർത്ഥ അഹ്ലുസ്സുന്നയുടെ ആദർശം ശരിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം , മാലയും മൗലൂദും, നേർച്ചയും , മന്ത്രവും , ദിഖ്റ് ഖൽഖയും , സ്വലാത് മജ്ലിസും , എല്ലാത്തിനും മുൻ പന്തിയിലുണ്ടായിരുന്ന എന്റെ വന്ദ്യ പിതാവിന്റെ ഉമ്മ കലിമ ചൊല്ലി പുഞ്ചിരിച്ച് കൊണ്ട് നമ്മോട് വിടപറഞ്ഞത് കണ്ടപ്പോൾ അതിനേക്കാൾ വല്യ തെളിവൊന്നും വേണ്ടല്ലോ !!! ? നാമൊക്കെ കൊതിക്കുന്നതും ആഖിബത് നന്നാവാനാണല്ലോ ! അവർക്കൊക്കെ നാമൊക്കെ പഠിച്ച അഹ്ലുസ്സുന്നയുടെ വിശ്വാസത്തിലൂടെ ജീവിച്ച് കർമ്മങ്ങളൊക്കെ ചെയ്ത് അവസാനം കലിമതുത്തൗഹീദ് ചൊല്ലി നെറ്റിത്തടം വിയർപ്പിച്ച് പുഞ്ചിരിച്ച് കൊണ്ട് ഈമാനോട് കൂടി മരിക്കാൻ പറ്റിയെങ്കിൽ തീർച്ചയായും അവരുടെ പേരക്കുട്ടിയായ എനിക്കും പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു , എന്റെ വിശ്വാസത്തിലോ കർമ്മത്തിലോ ഒരു പിഴവും ഇല്ലെന്ന് ഇതിനേക്കാൾ വല്യ ബോധ്യപ്പെടൽ ആവശ്യമില്ലല്ലോ !!! യഥാർത്ഥ ഹബീബ് (സ്വ) യിൽ നിന്ന് സ്വഹാബത്തിലൂടെ ഇമാമീങ്ങളിലൂടെ ഉസ്താദുമാരിലൂടെ പാരമ്പര്യമായി കിട്ടിയ ആദർശം തന്നെയാണ് നമ്മുടെ മാതാപിതാഗുരുക്കൾ നമുക്ക് നൽകിയിട്ടുള്ളതെന്നതിന്ന് ഏറ്റവും വലിയ തെളിവാണിതൊക്കെ. അനുഭവം ഗുരു.*

ഇത് പോലെ നിങ്ങളിലോരോ പേർക്കും പറയാനുണ്ടാകും ഇത്തരം അനുഭവങ്ങൾ ഈയെനിക്ക് തന്നെ പ്രസ്ഥാന ബന്ധുക്കളുടെ ഇത് പോലോത്ത ധാരാളം അനുഭവങ്ങളേറെയുണ്ട് പറയാൻ തൽക്കാലം ചുരുക്കുന്നു.....

നമ്മുടെ അൽപ്പ നേരത്തെ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് ഈ പാരമ്പര്യ വിശ്വാസത്തിൽ നിന്നും വഴുതിപ്പോകരുത് ! ഈ എതിർ ചിന്തകൾ ഇബ്ലീസിന്റേതാണെന്ന തിരിച്ചറിവ് നമുക്ക് വേണം , നമ്മുടെ മാതാപിതാക്കളൊക്കെ പോയ സ്വർഗ്ഗത്തിലേക്ക് നമുക്കും പോകണ്ടെ !! അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

*✍സ്നേഹത്തോടെ - സിദ്ധീഖുൽ മിസ്ബാഹ് (09496210086 - wtsp)*👍🏻🙂

Thursday, 26 July 2018

ബിദഇകളുടെ മയ്യിത്ത് നിസ്ക്കരിക്കരുത് "സമസ്ത ഉലമാക്കളുടെ ഫത് വ"

ബിദ ഇകളുടെ മയ്യിത്ത് നിസ്ക്കരിക്കരുത് "സമസ്ത ഉലമാക്കളുടെ ഫത് വ"

ബഹുമാനപ്പെട്ട അഹ്മദ് കോയ ശാലിയാത്തി (ന : മ)


മർഹൂം ഷംസുൽ ഉലമ ഈകെ ഉസ്താദ് (ന:മ)

മുബ്തദിഈങ്ങളോട് പെരുമാറേണ്ട ചുരുക്കം.

അഹ്മദ് കോയ ശാലിയാത്തി (ന:മ)
ഖുതുബി മുഹമ്മദ് മുസ്ലിയാർ (ന:മ)
പാനായിക്കുളം‌ അബ്ദുറഹ്മാൻ മുസ്ലിയാർ (ന:മ)
കെ.കെ സ്വദഖതുള്ളാഹ് മുസ്ലിയാർ-

ഫത് വ - ഒപ്പ്


ബിദ ഇകളോടുള്ള സമീപനം തഴവ ഉസ്താദ്




തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട്
 (09072 784 786)
09496210086 wtsp

മുബ്തദി ഇന്റെ പിന്നിൽ നിന്ന് ആലിമിന്ന് മയ്യിത്ത് നിസ്ക്കരിക്കൽ ഹറാമല്ലെന്നോ ?

മുബ്തദി ഇന്റെ പിന്നിൽ  ആലിമിന്ന്  മയ്യിത്ത് നിസ്ക്കരിക്കൽ ഹറാമല്ലെന്നോ ?




*മുബ്തദിന്റെ കൂടെ ആലിമിന്ന് തുടർന്ന് നിസ്ക്കരിക്കൽ ഹറാമാണെന്ന് ശാഫിഈ ഫിഖ് ഹിൽ ഇല്ലെന്നോ ???*
✍  - Siddeequl Misbah

*ഇതാ പിടിച്ചോളൂ......*

*തെളിവ് - (01) -*

*ശാഫിഈ മദ് ഹബിലെ പ്രകൽഭ ഫിഖ് ഹീ പണ്ഡിതൻ ഇമാം ഇബ്നു ഹജർ (റ) ശറഹ് ബാ ഫള് ലിൽ  പഠിപ്പിക്കുന്നു....*

: و بحث الأذرعي حرمة الاقتداء بالمبتدع على عالم شهير لانه سبب لإغواء العوام ببدعته ( شرح بافضل : ص : 2/ 40 / ابن حجر الهيتمي  )

"അറിയപ്പെട്ട പണ്ഡിതന്റെ മേലിൽ പുത്തനാശയക്കാരനെ തുടരൽ ഹറാമാക്കപ്പെടും എന്ന് അദ്റഈ ഇമാം ബഹ്സ് ചെയ്തിട്ടുണ്ട്. കാരണം സാധാരണക്കാരനെ ബിദ്അത്തിലേക്ക് കൊണ്ട് പോകാനുള്ള കാരണമാകുന്നത് കൊണ്ടാണ്."

(ശറഹ് ബാഫള് ല് - 2/40 - ഇബ്നു ഹജർ ഹൈതമി (റ)

*(തെളിവ് - 02)*

: وَيَحْرُمُ عَلَى أَهْلِ الصَّلَاحِ ، وَالْخَيْرِ الصَّلَاةُ خَلْفَ الْفَاسِقِ ، وَالْمُبْتَدِعِ وَنَحْوِهِمَا لِأَنَّهُ يَحْمِلُ النَّاسَ عَلَى تَحْسِينِ الظَّنِّ بِهِمْ كَمَا فِي الْبرْمَاوِيِّ  ( حاشية البجيرمي على المنهج )

"ഖൈറിന്റേയും‌, അഹ്ലിസ്സ്വലാഹിന്റെയും അഹ് ലുകാർക്ക് ഫാസിഖിന്റേയും,  മുബ്തദി ഇന്റേയും,  അത് പോലോത്തവരുടേയും  പിന്നിൽ നിന്ന് നിസ്ക്കരിക്കൽ ഹറാമാകും. ഇത് അവരോട് നല്ലൊരു മതിപ്പ് വരാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് കൊണ്ടാണ്."

*"(തുടർന്ന് നിസ്ക്കരിക്കാൻ പറ്റില്ലെങ്കിൽ പിന്നെ/ഇമാമത്തായി എന്തായാലും പറ്റില്ലല്ലോ!!!)_________*👍🏻👍🏻🌸

Siddeequl Misbah
(09496210086) Wtsp

Wednesday, 4 April 2018

മുഹ്യദ്ദീൻ ശൈഖ് ജീലാനി (റ) വിന്റെ ആദർശം

ശൈഖ് ജീലാനി(റ)യുടെ ആദർശം
_________________________________

ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.

ഇസ്‌ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.

ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്‌ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്‌കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്‌കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.

അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).

‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).

ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്‌നുബത്വ).

താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്‌നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്‌നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.

ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.

സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’

ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).

സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്‌ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.

ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്‌നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).

ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).

ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’

ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).

നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).

ഓരോ കാരണം പറഞ്ഞ് അഹ്‌ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്‌ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്‌ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).

നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്‌ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.

ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.

ശൈഖ് ജീലാനി(റ)യെ അഹ്‌ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.

യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്‌യുദ്ദീനുബ്‌നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്‌യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്‌യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്‌യുദ്ദീനുബ്‌നു അറബിയും മുഹ്‌യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്‌നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)

എന്നാൽ മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്‌ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.

ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.

ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്‌റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്‌റുശ്ശരീഫിനടുത്തുചെന്ന് ഖിബ്‌ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്‌റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്‌റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്‌കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്‌റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).

ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.

റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്‌റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.

ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.

മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്‌ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.

അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്‌നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്‌ലിൽ നിന്ന് ഇബ്‌നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്‌റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്‌റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്‌റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).

ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്‌ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്‌കരണത്തിനും എന്നും ഉപയുക്തവും.

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate