Friday, 23 September 2016

അല്ലാഹുവിലുള്ള വിശ്വാസം


അല്ലാഹുവിലുള്ള വിശ്വാസം

_________________________

വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്. അതിനാല്‍ സൃഷ്ടികളെ മനസ്സിലാക്കുന്ന പോലെ, അവന്റെ സത്തയെ ദർശിച്ചോ മറ്റോ ഗ്രഹിക്കാൻ പറ്റിയതല്ല. അവനെ മനസ്സിലാക്കുന്നത് അവന്റെ ദാത്ത്(സത്ത)യുമായി വേറിടാത്ത, -പിരിയാത്ത- വിശേഷണങ്ങള്‍ മനസ്സിലാ ക്കിയാണ്. ആ വിശേഷണങ്ങളുടെ വിപരീതങ്ങൾ ഒരു നിലക്കും അവനില്‍ ഗണിക്കാൻ പറ്റിയതുമാകില്ല. അപ്പോള്‍ അവന്റെ ദാത്തിയായ ഇരുപത് വിശേഷണങ്ങളും അവയുടെ വിപരീതങ്ങളും ഗ്രഹിക്കുമ്പോൾ ഗ്രഹിക്കപ്പെടുന്ന സത്തയാണ് അല്ലാഹു എന്ന പേരില്‍ അറിയപ്പെടുന്നവനും പറയപ്പെടുന്നവനും.

അല്ലാഹു, അവന്റെ യാതൊരു വിശേഷണങ്ങളിലും സൃഷടികളോട് ഒരു നിലക്കും യോജിക്കുകയില്ല.അല്ലാഹു അവന്റെ വിശേഷണങ്ങളിലും പ്രവൃത്തികളിലും സത്തയിലും ഏകനാണ്.

അല്ലാഹുവിന്റെ വിശേഷണം ആർക്കെങ്കിലും ഉണ്ടെന്നോ ഉണ്ടാവാമെന്നോ, അവന്റെ സത്തപോലെയുള്ള മറ്റൊരു സത്തയുണ്ടെന്നോ, അവന്റെ പ്രവൃത്തികൾ പോലെയുള്ള പ്രവൃത്തി അവനല്ലാത്തവരിൽ നിന്ന് ഉണ്ടാവാമെന്നോ വിശ്വസിക്കൽ ശിർക്കാണ്. ശിർക്ക് പ്രവാചകന്‍ പഠിപ്പിച്ച വിശ്വാസ മാർഗത്തിന് വിരുദ്ധമായതിനാൽ അത് സത്യനിഷേധവും കുഫ്രിയത്തുമാണ്. ഇതില്‍ നിന്ന് ശിർക്ക് ചെയ്യുന്നവന്‍ മുശരിക്കാണെന്നപോലെ കാഫിറും ആണ് എന്ന് വളരെ വ്യക്തമാണ്. അതുപോലെ തൗഹീദ് ഇല്ലാത്തവന്‍ സത്യ വിശ്വാസിയും അല്ലെന്ന വ്യക്തം. ചിന്തയും ചിന്താവിഷയവും എന്ന ലേഖനവും വായിക്കുക (ഇഹ് യാഉസ്സുന്ന).

_________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate