Showing posts with label തവസ്സുൽ ഹഖ് ജാഹ്. Show all posts
Showing posts with label തവസ്സുൽ ഹഖ് ജാഹ്. Show all posts

Sunday, 13 November 2016

"ഹിദായത്തിലാക്കണേ എന്നുള്ള ചോദ്യവും യാഥാർത്ത്യവും"

ഹിദായത്തിലാക്കണേ എന്നുള്ള ചോദ്യം യാഥാർത്യമെന്തെന്ന് മനസ്സിലാക്കുക
____________________________

വിഷുദ്ധ  ഖുര്‍ആന്‍ സൂറത്ത് അശ് ശൂറ യില്‍ തന്നെ അല്ലാഹു പറയുന്നു

..وَكَذَٰلِك
َ
أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَا
الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن  جَعَلْنَاهُ نُورًا نَّهْدِي بِهِ
مَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ
مُّسْتَقِيمٍ ﴿٥٢﴾وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ

✏ തീര്‍ച്ചയായും താങ്കള്‍ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നു.. സൂറത്ത് അല്‍ഖസസ്


إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنّ

َ اللَّـهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾

✏തീര്‍ച്ചയായും
താങ്കള്‍ ഇഷ്ടപ്പെട്ടവരെ താങ്കള്‍ക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ,
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം
പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നുരണ്ടു
സൂറത്തുകളിലും വൈരുധ്യമുണ്ടോ??

✏ അല്ലാഹുവാണോ അതോ റസൂല്‍ ആണോ സന്മാര്‍ഗം
നല്‍കുന്നത്.. സംശയമില്ല അല്ലാഹു തന്നെ. എന്നാല്‍ നബി തങ്ങളുടെ ശുപാര്‍ശ
അല്ലാഹു സ്വീകരിക്കും എന്ന് അറിയാത്തതായി ആരാണുള്ളത്.. എന്നാല്‍ റസൂല്‍ (സ) തങ്ങളാണ് സന്മാര്‍ഗ്ഗത്തിലേക്ക് വഴി
നടത്തുന്നത് എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ വഹാബിക്ക് വൈരുധ്യം ഉണ്ടാവും..


മുസ്ലിം ഉമ്മത്ത്‌ ആരും അതില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല.. കാരണം അടിസ്ഥാന പരമായി എന്താണ് തൌഹീദ് എന്ന് പഠിക്കാത്തത് തന്നെയാണ് മൌലവിമാരെ വെട്ടിലാക്കുന്നത്.ഇത്
പോലെ തന്നെ മുഹ്യിദ്ധീന്‍ ഷെയ്ഖ്‌ (റ) മുഖേന അല്ലാഹു ഹിദായത്ത് കൊടുത്ത
എത്ര ചരിത്രം തന്നെ ഷെയ്ഖ്‌ അവര്‍കളുടെ കുട്ടിക്കാലം മുതല്‍ നാം
കേള്‍ക്കുന്നുണ്ട്..ഈ
കഴിഞ്ഞ റമളാന്‍ മാസം ഖത്തറിലെ വലിയ പള്ളിയില്‍ പോലും മുതവ്വമാര് “

””””””‍ കള്ളൻ റ്റെ
കയ്യില്‍ പോന്നു കൊടുത്തോവർ”””  ‍

എന്ന് നാം ചൊല്ലുന്ന മുഹയിദ്ദീന്‍ മാലയിലെ
ചരിത്രം പറഞ്ഞു അക്രമികളായ ഗുണ്ടാ സംഘത്തെ ഹിദായത്തിലേക്ക് കൊണ്ട് വന്ന
ചരിത്രം കേട്ടിരുന്നു..

ഖുര്‍ആനും
സുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴി
പിഴക്കാറുണ്ട്‌ ഇതിന്‌ ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായ
കാര്യമാണ്‌.

✏ വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്‌.ഇവിടെ
സൂക്ഷ്മമായൊരു കാര്യമുണ്ട്‌. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക്‌ നയിക്കുക
രണ്ടിനും ഹിദായത്ത്‌(സന്മാർഗം)എന്ന് തന്നെയാണ്‌ പറയുക പക്ഷെ നേർവ്വഴി
നയിക്കുക എന്നത്‌ അല്ലാഹു മാത്രം ചെയ്യുന്നതാണ്‌ രണ്ടാമത്തേത്‌ പ്രവാചകരും
മറ്റും ചെയ്യുന്നു.

✏ ഒന്നാമത്തേത്‌ നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌
സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്

അബൂഹുറൈറ (റ) യുടെ ഉമ്മയുടെ  സംഭവം നോക്കൂ.അബൂ
ഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക്‌ കൊണ്ട്‌ വരാൻ നന്നായി ശ്രമിച്ചു
വിജയിച്ചില്ല. അവസാനം ഉമ്മയുടെ ഹിദായത്തിന്ന് വേണ്ടി വന്നത്  നബി(സ)യുടെ അടുത്തായിരുന്നു ‌ കാര്യങ്ങൽ നബിതങ്ങളോട് ബോധിപ്പിക്കുകയും ചെയ്തു

പ്രവാചകൻ (സ്വ)  ''പടച്ചവനേ
അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു
അബൂ
ഹുറൈറ:
വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ ചൊല്ലിക്കൊണ്ട്‌ തന്നെ
സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!.മൂസാ(അ)യുടെ
ആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാ
ഫലമായി അബൂ ഹുറൈറ (റ) വിൻ റ്റെ ഉമ്മയേയും നേർവ്വഴി നടത്തി….

അപ്പോൾ ഇതാണ് മഹാന്മാരോട് ഹിദായത്ത് ചോദിക്കുന്നതിൻ റ്റെ പൊരുൾ , ഹിദായത്ത് അല്ലാനോട് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നൊക്കെ പറഞ്ഞ് ആരും വസ് വാസാക്കാൻ വരണ്ട ഹിദായത്തെന്നല്ല എല്ലാം അല്ലാനോട് തന്നെയാ ചോദിക്കേണ്ടത് , ഇവിടെ ഹിദായത്തിന്ന് വേണ്ടി നബി സ്വ യോട് സ്വഹാബിവര്യനാണ് ഉണർത്തുന്നത് , ഇവിടെ നബി സ്വ ഹിദായത്ത് കിട്ടാൻ ശുപാർഷകനാകും എന്ന നിലക്ക് മാത്രമാകുന്നു,

“ യാ മുഹ്യദ്ദീൻ ഷൈഖ് റ എന്നെ ഹിദായത്തിലാക്കണേ  എന്ന് ഒരു സുന്നി പറയുകയാണെങ്കിൽ മുഹ്യദ്ദീൻ ഷൈഖ് റ ഹിദായത്ത് നില നിർത്തിത്തരാൻ ഒരു ഷുപാർഷകനാകും എന്ന നിലയിൽ മാത്രമാണ് , നബി സ്വ യോട് ഏതൊരു വിശ്വാസത്തിലാണോ സ്വഹാബി വര്യൻ ഉണർത്തിയത് അതേ വിശ്വാസത്തിൽ ഹിദായത്ത് നിലനിക്ക്കാൻ വേണ്ടി അല്ലെങ്കിൽ ഹിദായത്ത് കിട്ടാൻ വേണ്ടി മുത്ത് നബി സ്വ യോടോ , അവിടത്തെ പേരക്കുട്ടിയായ മുഹ്യദ്ദീൻ ഷൈഖ് റ യോടോ ചോദിക്കുന്നത് ഷിർക്കാണെന്നൊക്കെയുള്ള മുജായിദുകളുടെ വാദം പിഴച്ചതും , ദീനിൻ റ്റെ അടിസ്ഥാനം ബാല പാടം പോലും അറിയാതെ പറയുന്നതുമാണെന്ന് നാം മനസ്സിലാക്കുക ...

ഹിദായത്ത് ചോദിക്കുന്നതിൻ റ്റെ
പരമ പ്രധാനമായ കാര്യം മനസ്സിലാക്കിയിരിക്കേണ്ടതു ഇത്ര മാത്രം.

.انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത്‌ കൊണ്ട്‌ മാത്രമാണ്‌(ബുഖാരി)

________________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ

sunniknowledge.blogspot.com
________________________
🍀🍀🍀🍀🔰🔰🔰

Saturday, 12 November 2016

ഫാത്വിഹയിലെ തവസ്സുൽ

മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട്  തവസ്സുൽ.

മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.

സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:

كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)

ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)

ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:  

وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)

മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ  ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാരാഷ പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)

________________________________

നൂഹ് നബി (അസ) മിൻ റ്റെ തവസ്സുൽ"

നൂഹ് നബി(അ)യുടെ തവസ്സുൽ
________________________________

950 വർഷം മതപ്രബോധനം നടത്തിയിട്ടും വിശ്വസിക്കാതെ ശത്രുക്കൾ ബുദ്ദിമുട്ടിച്ചപ്പോൾ നൂഹ് നബി(അ) ഇപ്രകാരം പ്രാർത്ഥിച്ചു.

الهى أسألك أن تنصرني عليهم بنور محمد صلى الله عليه وسلم الذي فى صلبي.

"നാഥാ എന്റെ മുതുകിൽ നിലകൊള്ളുന്ന നിന്റെ ഹബീബായ മുഹമ്മദ്‌ നബി(സ) യുടെ പ്രകാശത്തിന്റെ ബറകത്ത് കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ!". (തുഹ്ഫത്തുൽ മുശ്താഖീൻ  : പേജ് 17)
    മഹാനായ അബുൽബറകാത്ത് മുഹമ്മദുബ്നു അഹ്മദുബ്നു ഇയാസ്(റ) പറയുന്നു: 
 
فلما خرج إليهم نوح وقف على تل عال ورفع رأسه إلى السماء وقال: إلهي أسألك أن تنصرني عليهم بنور محمد صلى الله عليه وسلم (بدائع الزهور فى وقائع الدهور لأبي البركات محمد بن أحمد بن إياس الحنفي(-٨٥٢-٩٣٠ه) ص: ٦٥)

നൂഹ് നബി(അ) വിഗ്രഹാരാധകരായ തന്റെ സമുദായത്തിലെക്ക് വന്ന് ഒരു ഉയർന്ന കുന്നിൽ കയറി നിന്ന് ആകാശത്തേക്ക് കൈ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: "ഇലാഹീ! മുഹമ്മദ്‌ നബി(സ) യുടെ പ്രകാശം കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കണമേ!". (ബദാഉസ്സുഹൂർ: പേജ്: 65)
   ആദ്യ സൃഷ്ടി നബി(സ)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ) യിലൂടെയും അവിടത്തെ സന്താന പറമ്പരിയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
    അല്ലാഹു പറയുന്നു:

وَتَقَلُّبَكَ فِي السَّاجِدِينَ ﴿الشعراء: ٢١٩﴾

"സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്‍റെ ചലനവും (കാണുന്നവന്‍".

പ്രസ്തുത സൂക്തം വിവരിച്ച് ഇമാം സുയൂതി(റ) എഴുതുന്നു: 

أخرج ابن أبي حاتم، وابن مردويه، وأبو نعيم في الدلائل عن ابن عبّاس، في قوله تعالى: (وَتَقَلُّبَكَ فِي السَّاجِدِينَ) قال:
مازال النبي (صلَّى الله عليه وآله وسلَّم) يتقلّب في أصلاب الأنبياء حتى ولدته أُمّه.
ഇബ്നുഅബീഹാതിമും(റ), ഇബ്നു മർദവൈഹി(റ) യും അബൂനുഐം(റ) ജലാഇലിലും ഇബ്നു അബ്ബാസി(റ) ൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. "സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും" എന്നാ ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: "നബി(സ)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ കൈമാറി വന്നുകൊണ്ടിരുന്നു". (അദ്ദുർറുൽ മൻസൂർ 7/418)

وأخرج ابن مردويه عن ابن عباس قال: سألت رسول الله صلى الله عليه وسلم فقلت: بأبي أنت وأمي أين كنت وآدم في الجنة ؟ فتبسم حتى بدت نواجذه ثم قال: إني كنت في صلبه، وهبط إلى الاَرض وأنا في صلبه، وركبت السفينة في صلب أبي نوح، وقذفت في النار في صلب أبي ابراهيم، لم يلتق أبواي قط على سفاح، لم يزل الله ينقلني من الاَصلاب الطيبة إلى الاَرحام الطاهرة، مصفى مهذباً لا تتشعب شعبتان إلا كنت في خيرهما.(الدر المنثور: ٤١٨/٧)

ഇബ്നു മർദവൈഹി(റ) ഇബ്നു അബ്ബാസി(റ)നെ ഉദ്ദരിച്ച് രേഖപ്പെടുത്തുന്നു: 'നബി(സ) യോട് ഞാനിങ്ങനെ ചോദിച്ചു: എന്റെ പിതാവിനെയും മാതാവിനെയും അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാനൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കള് എവിടെയായിരുന്നു?. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടന്ന് വിശദീകരിച്ചു: "ഞാൻ ആദം (അ) ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദം(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ് അദ്ദേഹത്തെ ഭൂമിയിലിറക്കപ്പെട്ടത്. എന്റെ പിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ് ഇബ്റാഹീമി(അ) ന്റെ മുതുകിലായി എന്നെ തീയില എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല. സംശുദ്ദമായ മുതുകുകളിൽ നിന്ന് പരിശുദ്ദമായ ഗർഭാശയങ്ങളിലേക്ക് ശുദ്ദീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിത്ര് പരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയില ഉത്തമമായ ശാഖയിലായിരുന്നു ഞാൻ". (അദ്ദുർറുൽ മൻസൂർ 7/418)

അന്ത്യപ്രവാചകരായ മുഹമ്മദ്‌ നബി(സ) യുടെ പ്രകാശം മുതുകിലുള്ളപ്പോൾ തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു അഭയവും സംഭവിക്കുകയില്ലെന്ന കാര്യം തീർച്ചയാണ്. അതിനാല നബി(സ)യുടെ ഒളിയുടെ സഹായം കൊണ്ടാണ് അവർ രക്ഷപ്പെട്ടതെന്ന് പറയുന്നതില യാതൊരു തകരാറുമില്ല……..

തവസ്സുൽ "ജാഹ്" കൊണ്ടുള്ള പ്രാർഥന നടത്തിയ അഇമ്മത്തുകൾ"

തവസ്സുൽ “ജാഹ് “ കൊണ്ടുള്ള പ്രാർഥന നടത്തിയ
അഇമ്മത്തുകളിൽ ചിലർ
____________________________

നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.

       (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

        (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:

بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

         (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

         (4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:
بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

           (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)

          (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)

           (7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു: 

نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)

സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302) 

            (8) അല്ലാമ ജാവി(റ) പറയുന്നു:

بجاه النبي المختار(نهاية الزين: ٧٧/١)

മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77)

             (9) അല്ലാമ സുർഖാനി(റ) പറയുന്നു:
بجاه أفضل الأنام(شرح الزرقاني: ٢٩٧/٢)

സൃഷ്ടികളിൽ അതിശ്രേഷ്ടരായവരുടെ ജാഹ് കൊണ്ട്. (ശർഹുസ്സുർഖാനി 2/297)

             (10) സയ്യിദ് ബക് രി (റ) പറയുന്നു:

بجاه سيدنا محمد(إعانة الطالبين: ٢٤٤/٤)

നമ്മുടെ അഭയകേന്ദ്രമായവരുടെ ജാഹ് കൊണ്ട്. (ഇആനത്ത്. 4/344)

              (11)അല്ലാമ ശർവാനി(റ) പറയുന്നു:

بجاه محمد سيد الأنام(حاشية الشرواني: ٣٨١/٦)

മനുഷ്യരുടെ അഭയകേന്ദ്രമായ മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട്. (ശർവാനി. 6/381)

              (12) ശൌകാനി തന്നെ പറയുന്നു:

بجاه المصطفى (البدر الطلع: ٤٢٢/١)

മുസ്ത്വഫായ നബിയുടെ ജാഹ് കൊണ്ട്. (അൽബദ്റുത്ത്വാലിഅ. 1/422)
            (13) അല്ലാമ ഗുസ്സീ(റ) പറയുന്നു:
بجاه سيد المرسلين (فتح القريب الجيب ٧١)

മുർസലീങ്ങളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഫത്ഹുൽഖരീബ്. 71)

           (14) അല്ലാമ സആലബീ(റ) പറയുന്നു:
بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)

അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458)

            (15) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:

فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)

റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71)

            (16) മാലികീ മദ്ഹബുകാരനായ മുഹമ്മദ്‌ ഖർശീ(ര) പറയുന്നു:

نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)

വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243)

            (17) മാലികീ മദ്ഹബുകാരനായ ഖാലീലുബ്നു ഇസ്ഹാഖ്(റ) പറയുന്നു:

ونسأل الله تعالى التوفيق للصواب، وأن يسلك بنا الزلفى وحسن مآب، بجاه محمد صلى الله عليه وسلم (منح الجليل: ١١/١٦)

സത്യത്തിലേക്ക് ചെന്നെത്താനുള്ള തൗഫീഖും സ്വർഗ്ഗപ്രവേശവും നല്ലസങ്കേതവും മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (മിനഹുൽജലീൽ. 16/11)

             (18) ശാഫിഈ മദ്ഹബുകാരനായ ഇമാം റംലി(റ) പറയുന്നു:  

ونفعنا والمسلمين ببركته، بجاه محمد وآله وعترته(نهاية: ٣/١)

മുഹമ്മദ്‌ നബി(സ) യുടെയും കുടുംബത്തിന്റെയും ആഹ്ലുബൈത്തിന്റെയും ജാഹ് കൊണ്ട് ഇമാം നവവി(റ) യുടെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്കും മുസ്ലിംകൾക്കും പ്രയോജനം ചെയ്യട്ടെ. (നിഹായത്തുൽ മുഹ്താജ്. 1/3)

             (19) അല്ലാമ അലിയ്യുശ്ശബ്റാമുല്ലസി(റ) പറയുന്നു: 

بجاه محمد صلى الله عليه وسلم (حاشية النهاية)

മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട് (ഹാശിയത്തുന്നിഹായ)

           (20) ഇസ്മാ ഈലുബ്നുമുഹമ്മദുൽ ഇജ് ലൂനി(റ) പറയുന്നു:

وضع الله عنا سيئات أعمالنا بافضاله الجاري، وختمعا بالصالحات بجاه محمد صلى الله عليه وسلم سيد السادات
_________________________________

Monday, 10 October 2016

തവസ്സുൽ

തവസ്സുല്‍

ഇടതേടുക’ എന്നാണ് തവസ്സുലിന്റെ ഭാഷാര്‍ഥം. സല്‍കര്‍മങ്ങളോ, സല്‍കര്‍മങ്ങള്‍ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനാണ് സാങ്കേതികമായി തവസ്സുല്‍ എന്ന് പറയുന്നത്. ഉദാഹരണം: ഒരാള്‍ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. കൂട്ടത്തില്‍, നബി(സ്വ)യുടെ ബറകതു കൊണ്ട് എന്നുകൂടി ചേര്‍ക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) അഫ് ആലിലോ (പ്രവര്‍ത്തനം) സ്വിഫാതിലോ (വിശേഷണം) പങ്കുചേര്‍ക്കുമ്പോഴാണല്ലോ ശിര്‍ക്കാവുക. മുസ്ലിംകള്‍ ചെയ്യുന്ന തവസ്സുലില്‍ ഈ പങ്കുചേര്‍ക്കല്‍ വരുന്നുണ്ടോ? ആലോചി ക്കുക.
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങള്‍ തവസ്സുല്‍ അംഗീക രിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു.

وَمَا أَرْ‌سَلْنَا مِن رَّ‌سُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا(64).
 

“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64).

തവസ്സുല്‍ വിരോധികള്‍ അംഗീകരിക്കുന്ന ശൌകാനി മേല്‍സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു:
وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول
: “يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم”
ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .( تفسير ابن كثير : ٤٩٢/١)
ഷൈഖ് അബുമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം  പണ്ഡിതന്മാർ ഉത്ബി(റ) വിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു.  "ഞാൻ നബി(സ) യുടെ ഖബറിനു  സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഹ്രാബ് അവിടെ വന്നു ഇപ്രകാരം പറഞ്ഞു.( السّلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങയിക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ  അവർ താങ്കളുടെ  സന്നിധിയിൽ വന്നു അല്ലാഹുവോട് പൊറുക്കലിനെ  തേടുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവെ എത്തിക്കുന്നതാണ്." അതിനാല എന്റെ പാപത്തിനു മോചനം തേടിയും അങ്ങയുടെ അടുത്ത ഞാനിതാ വന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചില വരികൾ പാടി.അതിന്റെ സാരമിതാനു.
"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകലുമെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വച്ച് ഏറ്റവും ഉത്തമാമാരായ നബിയേ! അങ്ങ് താമസിക്കുന്ന  ഈ ഖബറിന്  വേണ്ടി ഞാൻ ജീവാർപ്പണം ചെയ്യാൻ തയ്യാറാണ്. അങ്ങയുടെ ഈ ഖബറിലാണല്ലോ പവിത്രതയും ധര്മ്മവും ബഹുമാനവും നിലകൊള്ളുന്നത്.ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. ഉത്ബീ (റ) പറയുന്നു: അന്നേരം എനിക്ക് ഉറക്കം വന്നു.
ഞാൻ നബി(സ) യെ ഉറക്കത്തിൽ കണ്ടു.നബി(സ) എന്നോട് പറഞ്ഞു: "ഓ ഉത്ബീ താങ്കൾ ചെന്ന് അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുത്തതായി ആ അഹ്രാബിക്ക് സന്തോഷ വാർത്ത അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ 1/492)
  
ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:
“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).
ഇതേ സൂക്തം റൂഹൂല്‍ബയാന്‍ വിശദീകരിക്കുന്നു:
“തീര്‍ച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാര്‍ഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങള്‍ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുല്‍ബയാന്‍ 7/230).

നബി(സ്വ)യെക്കൊണ്ട് ഇടതേടാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് വിശദീകരിക്കുന്നു. ശൌകാനി പോലും സമ്മതിക്കുന്ന ഈ കാര്യം അംഗീ കരിക്കാന്‍ ചില പരിഷ്കരണവാദികള്‍ക്കു കഴിയാത്തതു ദുര്‍വാശികൊണ്ടു മാത്രമാണ്.
അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി, വാ. 1,/137).

നബി (സ്വ) യെയും അബ്ബാസ്(റ)നെയും ഉമര്‍(റ)തവസ്സുലാക്കി ദുആ ചെയ്തുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ വുളൂഅ്  ചെയ്തശേഷം താഴെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു.

‘അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് നിന്നിലേക്ക്  ഞാന്‍ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ, തീര്‍ച്ചയായും ഞാന്‍ തങ്ങളെ മുന്‍നിര്‍ത്തി എന്റെ ആവശ്യത്തില്‍ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു. എന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാന്‍ വേണ്ടി അല്ലാഹുവേ, എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ‘ (തിര്‍മുദി 10/32).

ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തുര്‍മുദി ഇമാം വ്യക്തമാക്കിയിരിക്കുന്നു. മേല്‍ ഹദീസിന്റെ നിവേദകന്മാരില്‍ വന്നിട്ടുള്ളത് അബൂജഅ്ഫറുല്‍ റാസിയാണെന്നും ഖതമിയല്ലെന്നുമുള്ള തിര്‍മുദിയുടെ പ്രസ്താവന ഇബ്നുതൈമിയ്യഃ ഇപ്രകാരം തിരുത്തുന്നു.
‘മറ്റു പണ്ഢിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅ്ഫറുല്‍ ഖതമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം’ (ഫതാവാ ഇബ്നുതൈമിയ്യഃ 1/190).

ഹദീസിന്റെ പരമ്പരയില്‍ ദുര്‍ബലനായ അബൂജഅ്ഫറുര്‍റാസി ഇല്ലെന്നും സ്വീകാര്യ നായ ഖതമിയാണുള്ളതെന്നും വ്യക്തമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു. നബി(സ്വ)യുടെ വഫാതിനുശേഷവും സ്വഹാബിമാര്‍ തവസ്സുല്‍ ഉള്‍ക്കൊ ള്ളുന്ന ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നതായി പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു (വഫാ ഉല്‍വഫാ, 4/1373).

ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ?

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate