Monday, 26 December 2016

ചരിത്രവിജയം വരിച്ച മംഗലാപുരം സംവാദം ഭാഗം 01

✍ Siddeequl Misbah
__________🌾🌾🔽

ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട സുന്നി മുജായിദ് സംവാദം (മംഗലാപുരം 10/12/2016)
____________________📚💐
🔷
ഇസ്തിഗാസ വിഷയത്തിൽ ജിന്ന് വാദികളും ഫൈസൽ മൗലവിയുടെ മുഖല്ലിദുകളും,  വിസ്ഡം ഗ്രൂപ്പുകാരായ മുജായിദ് മൗലവിമാരുടെ കള്ളത്തരങ്ങളും , വികല വാദങ്ങളും സംവാദത്തിൽ കയ്യോടെ പിടികൂടി , മംഗലാപുരത്തിൻ റ്റെ ആർ കെ ഹാളിൽ അടക്കം ചെയ്ത മറക്കാനാവാത്ത  സംവാദം,  ഇസ്തിഗാസയുടെ തെളിവുകളുടെ മാലപ്പടക്കം തിരികൊളുത്തിയപ്പോൾ തന്നെ ബോധം നഷ്ടപ്പെട്ട മൗലവിമാർക്ക് അവസാനം ചോദ്യങ്ങൾ ഇല്ലാതായിപ്പോയി !!!!!!!
🔷
സംവാദ നായകൻ ബഹുമാനപ്പെട്ട തോക്കെ സഖാഫി ഉസ്താദിനും വിഷയാവതരണം നടത്തിയ അനസ് സഖാഫി ഷിറിയക്കും മറ്റു പണ്ഡിതന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ , അല്ലാഹു നമ്മുടെ ഉസ്താദുമാരുടെ ഇൽമിൽ ബറകത്ത് നൽകട്ടെ ആമീൻ
🔷
ഗൂഗിളും വാട്സപ്പും ഫെയിസ്ബുക്കും നോക്കി ഇത്രയേ ഉള്ളൂ ദീൻ എന്ന് മനസ്സിലാക്കി നവ മുജ്തഹിദ് പട്ടം സ്വയം ചമഞ്ഞ് വന്ന മുജായിദ് മൗലവിമാരായ സുഹൈൽ യൂസുപ്പും , ആദ്യം തബ്ലീഗിലും ഇപ്പോ മുജായിദ് ജിന്നൂരിസത്തിലേക്ക് ചേക്കേറിയ സൽമാൻ മൗലവിയും , സംവാദങ്ങളിൽ  ബല്യ അവലോകന താരമെന്ന് സ്വയം നടിക്കുകയും, എന്നാൽ തീരെ അന്തമോ കഥയോ ഇല്ലാത്ത  ശബ്ദ മലിനീകരണത്തിലൂടെ മുജായിദ് വൈറസ് കുത്തി പ്രചരിപ്പിക്കുന്ന പീകെ എം ബസീറുമാണ് മുജായിദ് ജിന്നൂരിസത്തിലെ സംവാദ നായകർ

👇✍Total 3⃣ Part
സംവാദം ആദ്യം  മുതൽ അവസാനം വരെ ഒരു പുനർ വായന ( 03 ഭാഗങ്ങളിലൂടെ)
____________________
Part 1⃣👇
🔷
മുജായിദ് മോലവിമാർ ചോദിച്ച ചോദ്യങ്ങൾക്ക് പ്രാമാണിക  മറുപടിയാ കൊടുത്തിട്ടുള്ളത്    മുജായിദ് ആലയിൽ എനി വല്ല  എഴുത്തുകാരും ഉണ്ടെങ്കിൽ ഇതിന്ന് ഖണ്ടനം ഉണ്ടെങ്കിൽ എഴുതൂ  വെല്ലുവിളിക്കുന്നു? (  സിദ്ധീഖുൽ മിസ്ബാഹ് ഓൺലൈനിൽ തന്നെ റെഡിയായിട്ടുണ്ട്)  എഴുത്തിലൂടെയെങ്കിലും  ആണായിപ്പിറന്ന ആദർശ ബോധമുള്ളവർ ഉണ്ടെങ്കിൽ എഴുതുക, വാട്സപ്പിലും ഫെയിസ്ബുക്കിലും അയൺ പ്രോബ്ലം കാരണം മീശയും  താടിയും വരാത്ത വല്യ മൗലവിയെ 21 ൻ റ്റെ കാറ്റ് ഊതി വീർപ്പിച്ച  ബലൂൺ പോസ്റ്റ് പ്രചരിപ്പിക്കാതെ ആൺ കുട്ടികളെ പ്പോലെ നേർക്ക് നേർ ഖണ്ഡനം  എഴുതാൻ നട്ടെല്ലുണ്ടോ വഹാബികളേ???!!!!!!
🔷
സുന്നി പക്ഷം വിഷയാവതരണം
_________________
വിഷയാവതരണം അനസ് സഖാഫി ഷിറിയ

points.

" ഇയ്യാകനഹ്ബുദു വ ഇയ്യാകനസ്തഈൻ "

" ഇഹ്ദിനസ്സ്വിറാത്വൽ മുസ്തഖീം"
സിറാത്വല്ലദീന അൻ അംത അലൈഹിം"

ഒരു തർക്കത്തിന്നും വഴിവെക്കാത്ത രീതിയിൽ പരിഷുദ്ധ ഇസ്ലാമിൻ റ്റെ വിധി വിലക്കുകൾ ഹബീബ് സ്വ വളരെ സുന്ദരമായ രീതിയിൽ നമുക്ക് കാണിച്ച്  തന്നിട്ടുണ്ട് ,  പക്ഷേ അന്നും സ്വഹാബത്തിനോട് നബിതങ്ങൾ (സ്വ)  നൽകിയ സൂചന എൻ റ്റെ സമുദായം 72 വിഭാഗമായി ഭിന്നിക്കുമെന്നും ഇതിൽ സുന്നത്ത് ജമാ അത്ത് എന്ന വിഭാഗമൊഴികെ ബാക്കിയുള്ള എല്ലാ വിഭാഗങ്ങളും നരഗത്തിലാണെന്ന് പ്രവചിക്കുകയും ചെയ്തു.‌ അപ്പോൾ ഈ അഹ്ലുസ്സുന്നയെന്ന വിഭാഗം ഇന്ന് നമുക്ക് കാണിച്ച് തന്നിട്ടുള്ളത് മുൻ കഴിഞ്ഞ് പോയ അ ഇമ്മത്തുകളും , ഇമാമീങ്ങളുമാണ് , അല്ലാതെ ഗൂഗിളും , വാട്സപ്പും, ഫെയിസ്ബുക്കൊന്നുമല്ല ഗൂഗിൾ നോക്കി ഇസ്ലാം മനസ്സിലാക്കുന്നത് കൊണ്ടാണ് ഇത്തരം പിഴച്ച വിശ്വാസങ്ങൾ ഉണ്ടാകാനുള്ള കാരണം , നല്ല ഒരു ഗുരുനാഥനിൽ നിന്ന് ദീൻ പടിക്കണം , സുന്നികളായ നമ്മളും ഇന്നുള്ള അവാന്തര വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ് .

നാമെല്ലാവരും ആഗ്രഹിക്കുന്നത് സ്വിറാത്വൽ മുസ്തഖീം ആണ്‌ ( ചൊവ്വായ മാർഗ്ഗം) എന്നാൽ ഇന്ന് ഈ
സ്വിറാത്തുൽ മുസ്തഖീം തേടി വരുന്നതിനിടയിലാണ്  ഒരുപാട് അപശബ്ദങ്ങൾ കടന്ന് വന്നത്, ഈ അപശബ്ദങ്ങളിടുന്ന അവാന്തര വിഭാഗങ്ങളും പറയുന്നത് നമ്മളും സുന്നത്ത് ജമാ അത്താണെന്ന കള്ള വാദവുമായിട്ടാണ്.  പക്ഷേ  അല്ലാഹു തന്നെ പടിപ്പിക്കുന്നു  ഈ സ്വിറാത്വൽ മുസ്തഖീം എന്ന് പറഞ്ഞാൽ  അത്  " സ്വിറാത്വല്ലദീന അൻ അംത അലൈഹിം" എന്നാണ് അല്ലാതെ  നമ്മൾ സ്വിറാത്വൽ മുസ്തഖീമിനെ തേടിപ്പോവണ്ട. അത് അല്ലാഹു തന്നെ എവിടെയാണ് എന്ന് പടിപ്പിച്ചിട്ടുണ്ട്.  അനുഗ്രഹീതരായ
അ ഇമ്മത്തുകളുടെ പാത അവരുടെ വഴിയിൽ നാം പിൻ തുടരണം. ഈ പാതയിലൂടെ ആരാണ് ഇന്ന് ജീവിക്കുന്നത് എന്ന് നോകിയാൽ മതി ,  ഇവിടെ സംവാദ  വിഷയമായ ഇസ്തിഗാസ തന്നെ എടുത്ത് നോക്കിയാൽ കാണാം സലഫുകളും , ഖലഫുകളും എല്ലാം ഇസ്തിഗാസ ചെയ്തവരും പ്രോൽസാഹിപ്പിച്ചവരാണ് , എന്നാൽ ഇസ്തിഗാസ വിരോധികളുടേതാവട്ടെ അവരുടെ അടിസ്ഥാനം തന്നെ അക്റമവും, ഭീകരവാദവുമാണ് , ഇവരുടെ തുടക്കം തന്നെ ഇബ്നു അബ്ദുൽ വഹാബിലൂടെയാണ് ഇവർ ഇന്ന് കൊട്ടിഘോഷിക്കുന്നതെല്ലാം ചെന്നെത്തുന്നത് ഇബ്നു അബ്ദുൽ വഹാബിലേക്കും , ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്ന് വാദിച്ച ഇബ്നു തയ്മിയ്യയിലേക്കുമാണ് എന്നാൽ സുന്നികളായ നമ്മളുടെ ഉസ്താദുമർ , അവരുടെ ഉസ്താദുമാരിലൂടെ സൈനുദ്ദീൻ മഖ്ദൂം റ വിലൂടെയും ആദ്യമായി കേരളത്തിൽ ദീൻ പടിപ്പിച്ച സ്വഹാബിവര്യരിലേക്കുമാണ് ഇവരിലൂടെ മുത്ത് നബി (സ്വ) യിലേക്കുമെത്തും. ആയതിനാൽ സ്വിറാത്ത്വൽ മുസ്തഖീം കൊതിക്കുന്നവർ പൂർവ്വസൂരികളായ അ ഇമ്മത്തുകളുടെ മാർഗ്ഗം സ്വീകരിക്കുക . ഇസ്തിഗാസ വിരോധികളുടെ അടിസ്ഥാനം മനസ്സിലാക്കി അവരുടെ ഇത്തരം വാദങ്ങൾ  പൂർണ്ണമായും വലിച്ചെറിയുക. അല്ലാഹു തുണക്കട്ടെ ആമീൻ. 
🔷
ശേഷം മുജായിദുകളുടെ വിഷയാവതരണത്തിൽ സുന്നി വിഷയാവതരണം നടത്തിയ പണ്ഡിതനെതിരെ ആരോപണം ഉന്നയിച്ചത്

സുന്നി പക്ഷം വിഷയാവതരണത്തിൽ ഇസ്തിഗാസ അനുവദനീയമാണെന്നതിന്ന് ആയത്തും ഹദീസും ഓതിയിട്ടില്ലെന്ന്  പറഞ്ഞാണ്
മൗലവീ താൻ നടത്തിയ  വിഷയാവതരണത്തിലോ !!!  ഇസ്തിഗാസ ഷിർക്കാണെന്നതിന്ന് ആയത്തോ ഹദീസോ ഓതിയിട്ടില്ലല്ലോ എന്നിട്ട് പോരേ  !??????!!!!
🔷
പിന്നെ സുന്നികൾ ഇമാമീങ്ങളെ പിൻ തുടരുന്നവരാണെന്ന വാദത്തെ ഖണ്ഡിക്കാൻ നമ്മടെ  മൗലവി കൊണ്ട് വന്നതോ നബി‌ (സ്വ) യുടെ മാതാപിതാക്കൾ കാഫിറാണെന്നും നരഗത്തിലുമാണെന്നും ഇമാം റം ലി (റ) ഫതാവയിൽ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കളവാണ് പറഞ്ഞത് !!!!! നഊദുബില്ലാഹ്  മൗലവീ അങ്ങനെയൊരു വാദം ഇമാം റം ലി തങ്ങൾക്കുണ്ട് എന്ന് തെളിയിക്കാൻ സാധിക്കുമോ പച്ചക്കളവല്ലെ  പറഞ്ഞത് ????? സുന്നി സംവാദ നായകൻ തോക്കെ ഉസ്താദ് കയ്യോടെ അത് പിടികൂടുകയും പിന്നെ അതിനെപ്പറ്റി സംവാദം കഴിയുന്നത് വരെ ക മ മിണ്ടിയിട്ടില്ല.!!!!!  കിതാബുകളിൽ  കളവും കോട്ടി മാറ്റലും  എന്നത് മുജായിദ് മൗലവിമാരുടെ വർഗ്ഗ സ്വഭാവമാണല്ലോ !!!!!
_______________
✒🔹
ചോദ്യ സെഷൻ (  ആദ്യം മുജായിദ് പക്ഷം)

1:    അംബിയാ അൗലിയാക്കൾക്ക് അല്ലാഹു  നൽകിയ മുഹ്ജിസത്ത് കറാമത്ത് അടിസ്ഥാനത്തിൽ അവരോട് സഹായാർഥന നടത്തുന്നതിനെയാണ് സുന്നികൾ ഇസ്തിഗാസ കൊണ്ട് വിവക്ഷിക്കുന്നത് എന്ന നിർവ്വചനം നെല്ലിക്കുത്തുസ്താദ് അഖീദതുസ്സുന്നിയ്യ എന്ന കിതാബിൽ പറഞ്ഞിട്ടുണ്ടല്ലോ  ഇത് കിതാബിലാ ഉള്ളത് ??????

മറുപടി ✒🔹

ഹ ഹ ഹ എന്ത്  പൊട്ടത്തരമാ ചോദിച്ചത് മൗലവീ മഹാനായ നെല്ലിക്കുത്ത് ഉസ്താദ് (ന:മ)  സുന്നികളുടെ വാദവും വിശ്വാസവും പറഞ്ഞതാണ് ആ കിതാബിൽ , പിന്നെ ഇസ്തിഗാസ ഷിർക്കാണെന്ന മുജായിദ് വാദം സലഫുകളിൽ ഇല്ലാത്തത് കൊണ്ട് തന്നെ ആ കാലത്ത് ഈ ചർച്ച നടത്തേണ്ടി വന്നിട്ടില്ല !!!!!!   അത് കൊണ്ടാണല്ലോ ഇസ്തിഗാസ ഷിർക്കാണെന്ന നിങ്ങളുടെ വാദം സലഫുകളിലോ ഉത്തമ നൂറ്റാണ്ടിലോ ഇബ്നു തയ്മിയ്യ വരുന്നതിന്ന് മുംബോ ഇത് ആരും തന്നെ   അറിയാതെ പോയത് !!!!? പൊട്ടപ്പോയത്തക്കാരൻ !!! ഇവിടെ സുന്നികളായ ഞങ്ങളെ സംബന്ധിച്ചടുത്തോളം എന്താണ് ഇസ്തിഗാസ എന്നും അത് മുൻ കാല അ ഇമ്മത്തുകൾ പടിപ്പിച്ചതാണോ എന്നും അവരൊക്കെ ചെയ്ത ഒരു കാര്യമാണോ എന്നും മാത്രം തെളിയിച്ചാൽ മതി അത് തന്നെയാണ് സംവാദ വ്യവസ്ഥയും , !!!  ഇസ്തിഗാസയെന്നത് പ്രത്യേകം തഹ്രീഫ് പറഞ്ഞ് പ്രചരിപ്പിക്കേണ്ട കടലിലെ മാണിക്കക്കല്ലൊന്നുമല്ല  കേട്ടൊ നബിയും സ്വഹാബത്തും മുഹദ്ദിസുകളും ഇമാമീങ്ങളും ചെയ്ത, പടിപ്പിച്ച , പ്രോത്സാഹിപ്പിച്ച  ഒരു കാര്യം സുന്നികളായ ഞങ്ങളും ചെയ്യുന്നു പക്ഷേ ഇതിന്ന് തെറ്റായ വ്യാഖ്യാനം നൽകി ലോക മുസ്ലിമീങ്ങളെ മുശ് രിഖും കാഫിറുമാക്കാൻ ആധുനിക കാലത്ത് മുജായിദുകളേ പോലെയുള്ള പുത്തൻ വാദികൾ , ഇസ്തിഗാസയെ വിമർഷിക്കാൻ   നാളിതുവരെ കേൾക്കാത്ത ഭൗതികവും, അഭൗതികവും, കാര്യകാരണ ബന്ധത്തിന്ന് അതീതവും അധീനവും, മനുഷ്യ, സ്ർഷ്ടി കഴിവിന്നപ്പുറവും , ഇപ്പുറവും, മറഞ്ഞ തെളിഞ്ഞ വഴിയെന്നുമൊക്കെയുള്ള മാന്മെയിഡ് തൗഹീദുമായി  വന്നപ്പോൾ ഇസ്തിഗാസ എന്താണെന്നും അതിലെ വിശ്വാസമെന്താണെന്നും പടിപ്പിക്കേണ്ടതായി വരും ഇത്ര മാത്രമേ നെല്ലിക്കുത്തുസ്താദും ചെയ്തിട്ടുള്ളൂ !!!!

✒🔹..... സുന്നി പണ്ഡിതൻ റ്റെ മറുപടി കേട്ട് രോഷാകുലനായ സൽമാൻ എന്ന അഹങ്കാരിയായ മൗലവി  നെല്ലിക്കുത്തുസ്താദിൻ റ്റെ കിതാബ്  സ്റ്റേജിൽ നിന്ന് ഒറ്റയേറ് അങ്ങ്  ദൂരേക്ക് !!!! നഊദുബില്ലാഹ് കണ്ടൊ എന്താ ഒരു ധിക്കാരം ഈ ചെക്കന്ന്!!! നാളിത് വരെ ഒരുപാട് സംവാദങ്ങൾ ഈ മൗലവിമാരുടെ തലതൊട്ടപ്പന്മാരുമായി  സുന്നി പണ്ഡിതന്മാർ നടത്തിയിട്ടുണ്ട് അവരൊന്നും ചെയ്യാത്തതാണ് ഈ  മൗലവി ചെയ്തത് നഊദുബില്ലാഹ്.... ഇവരുടെ നേതാവായ സാക്ഷാൽ ഇബ്നു അബ്ദുൽ വഹാബ് തന്നെ ഇസ്ലാമിൻ റ്റെ ശിആറുകൾ നശിപ്പിക്കുകയും,  ധാരാളം കിതാബുകൾ ചുട്ട് കരിച്ച്കളയുകയും, കഹ്ബ കൊള്ളയടിക്കുകയും, ജന്നത്തുൽ
ബഖീ ഇലെ മഖ്ബറകൾ അടിച്ച് നിരപ്പാക്കിയതുമായ നേതാവാണല്ലോ   അപ്പൊ പിന്നെ ഈ മൗലവിയിൽ  നിന്നുണ്ടായതും വല്യ അൽഭുതമൊന്നും പറയാനില്ല.!!!!

ചോദ്യം ✒🔹
കുട്ടിയെ തരണേ ഹിദായത്ത് തരണേ എന്ന് അല്ലാഹുവിനോട് മാത്രമായി ചോദിക്കേണ്ട കാര്യങ്ങൾ അതായത് സ്ർഷ്ടി കഴിവിന്നധീനമായത് മുഹ്യദ്ദീൻ ശൈഖിനോട് ചോദിക്കാൻ പറ്റുമോ എന്താ തെളിവ് ???

മറുപടി ✒🔹
ഹ ഹ വീണ്ടും മണ്ടത്തരം അല്ല മൗലവീ സ്ർഷ്ടി കഴിവിന്നധീനമായ ഒരു കാര്യമാണ് മൗലവി എന്നോട് പറയാൻ പറഞ്ഞ് മൗലവി തന്നെ സ്വയം മുശ്രിഖാവുകയാണോ ??? സ്ർഷ്ടി കഴിവിന്നധീനമാണെങ്കിൽ പിന്നെ സ്ർഷ്ടിയോട് എങ്ങനെ ചോദിക്കും ??? ഹ ഹ  ഈ മൗലവിയുടെ ഒരു കാര്യം !!!

പിന്നെ അല്ലാനോട് മാത്രം ചോദിക്കേണ്ടത് അതിപ്പോ ഭാര്യയോട് പറയേണ്ടതും ചോദിക്കേണ്ടതുമായ കാര്യങ്ങൾ സ്വന്തം ഉമ്മാനോട് ചോദിക്കാൻ പറ്റുമോ അതിനാൽ ഇതും ഷിർക്കായ ഒരു കാര്യമാണെന്ന് പറയുമോ ????? മൗലവീ ????? ഒരു നല്ല ചോദ്യം പോലും ചോദിക്കാൻ അറിയില്ല!!!!!  എന്ത് ചെയ്യാനാ ജിന്നിനോട് ചോദിച്ചാൽ ഷിർക്കല്ലാന്ന് വാദിക്കുന്ന ടീമല്ലേ !!!!!
✒🔹
ചോദ്യം : ജിന്നിനോട് സഹായം ചോദിക്കൽ ശിർക്കല്ലാ എന്ന് ഉസ്താദ് പറഞ്ഞല്ലോ അത് തെളിയിക്കുക ഫൈസൽ മൗലവി അങ്ങനെ പറഞ്ഞിട്ടുണ്ടോ ?  അഡ്മിന്ന് വിഷയം കൈമാറുന്നു

മറുപടി:✒🔹  ഫൈസൽ മൗലവിയുടെ   ക്ലിപ്പ് കൈമാറി  !!!!  തക്ബീർ ധ്വനികൾ മുഴങ്ങി അല്ലാഹു അക്ബർ  അല്ലാഹു അക്ബർ ക്ലിപ്പിലൂടെ ഫൈസൽ മൗലവി വ്യക്തമായി അത് പറഞ്ഞു അൽഹംദുലില്ലാഹ് !!!  സംവാദ മൗലവിമാർ വീണ്ടും ഇളിഭ്യരായി !!!!

ഇതിലൂടെ പൂച്ച പുറത്ത് ചാടുകയും ചെയ്തു !!!

ഞങ്ങൾ ഒരു ഗ്രൂപ്പിൽ പെട്ടവരല്ലെന്ന കള്ള വാദം പറഞ്ഞവരുടെ യഥാർത്ത കള്ളി ഇതോടെ  വെളിച്ചത്താവുകയും ചെയ്തു അൽഹംദുലില്ലാഹ് അഡ്രസ്സ് ഇല്ലാ എന്ന കള്ളവും പറഞ്ഞ് വന്നവർ ഫൈസൽ മൗലവിയുടെ മുഖല്ലിദുകളാ ഹ ഹ !!!!!!!
ഈ മുജായിദ് ഗൂഗിൾ മൗലവിമാരുടെ ഒരവസ്ഥ !!!!! 

ചോദ്യം :✒🔹 മക്കളെ തരണേ , ഹിദായത്ത് തരണേ എന്നിങ്ങനെയൊക്കെ അല്ലാനോട് മാത്രമായി ചോദിക്കേണ്ട കാര്യങ്ങൾ മുഹ്യദ്ദീൻ ഷൈഖിനോട് ചോദിക്കാൻ എന്താ തെളിവ്????????

മറുപടി :🔹✒ എന്തായാലും സ്ർഷ്ടി കഴിവ് പോയിട്ടുണ്ട് ഹ ഹ

എന്നാൽ മൗലവീ പിടിച്ചോളൂ മറുപടി നിങ്ങളുടെ നേതാവ് ഇബ്നു അബ്ദുൽ വഹാബ്  ഷുറൂഹുൽ ഹദീസ് പടിക്കാൻ സഹായ അവലംബമാക്കിയത് ബഹുമാനപ്പെട്ട ഖസ്ത്വല്ലാനി ഇമാമിൽ നിന്നും, ഇബ്നു ഹജർ അസ്ഖലാനി ഇമാമിൽ നിന്നുമാണെന്ന്  പറയുന്നു അതേ  ഖസ്ത്വല്ലാനി  ഇമാം തന്നെ "അൽമവാഹിബുല്ലദുന്യ" എന്ന കിതാബിൽ സ്വന്തം അനുഭവം തന്നെ പറയുന്നു ( സ്വാനുഭവമാണ് സനദ് ചോദിക്കണ്ട) മഹാനവർകൾ എഴുതുന്നു "" എനിക്ക് അസുഖം വന്നിട്ട് ഒരുപാട് ഡോക്ടറെ കണ്ടിട്ടും മാറിയിട്ടില്ല അവസാനം ഹബീബ് സ്വ യോട് ആഫിയ്യത്തിന്ന് വേണ്ടിയും, രോഗശമനത്തിന്ന് വേണ്ടിയും ഇസ്തിഗാസ ചെയ്തിട്ടാണ്  എൻ റ്റെ അസുഖം പൂർണ്ണമായി മാറിയത്. ഈ സംഭം എപ്പോഴാണെന്നത് തീയ്യതിയടക്കം ഖസ്ത്വല്ലാനി ഇമാം ഇതിൻ റ്റെ കൂടെ രേഖപ്പെടുത്തി വെക്കുന്നു. (ഇബാറത്ത്  ഭാഗം 03 ൽ കൊടുത്തിട്ടുണ്ട്)

മാത്രവുമല്ല ബുഖാരിയുടെ ഷറഹായ ഇർഷാദുസ്സാരി മഹാനവർകൾ എഴുതിക്കൊണ്ടിരുക്കുംബോൾ നബി സ്വ യെ വിളിച്ച് പറയുന്നത് നോക്കൂ

" യാറസൂലള്ളാഹ് അങ്ങയെ ഞാൻ  എല്ലാ കാര്യത്തിലും  മധ്യവർത്തിയാക്കുന്നു നബിയേ !!!!!!"""""" ( ഇർഷാദുസ്സാരി)

അത് പോലെ ഹിജ് റ 9 ആം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് " ഖാദിയാനി വാദ ഖണ്ഡനം"  " എന്ന പുസ്തകത്തിൽ എഴുതി വെച്ച ഹാഫിള് സുയൂത്വി (റ) നബി സ്വ യെ വിളിക്കുന്നത് മഹാനവർകളുടെ " മുഹ്തറഖുൽ അഖ് റാർ " എന്ന ഗ്രന്ഥത്തിൽ പറയുന്നത്  എങ്ങനെയെന്ന് നോക്കൂ

" യാ റസൂലള്ളാഹ് എനിക്ക് അങ്ങോട്ട് വരാൻ കഴിയുന്നില്ല നബിയേ എൻ റ്റെ ഉദ് റ് അങ്ങ് അറിയുന്നുണ്ടല്ലോ നബിയേ """

വഫാത്തായ ഹബീബ് സ്വ ഉദ് റ് അറിയുന്നുണ്ടെന്ന് പറഞ്ഞ് റസൂലുള്ളാഹി (സ്വ) യെ വിളിച്ച് സഹായാർത്ഥന നടത്തുന്ന സുയൂത്വി ഇമാം മുശ് രിഖായിപ്പോയൊ ????

ഇമാം ഇബ്നു ഹിബ്ബാൻ (റ) വിഷമങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ അലി മൂസ റിളാ തങ്ങളുടെ മഖ്ബറയിൽ പോയി ഇവരൊക്കെ മുശ് രിഖായിപ്പോയൊ ???

ചോദ്യം :✒🔹 എവിടെ  മറുപടി ??? മുസ്ലിയാരേ ???
ചോദ്യത്തിന്ന് മറുപടി പറയൂ

മറുപടി :🔹✒ മറുപടി കിട്ടി എന്ന് മുജായിദുകൾ പണ്ട് മുതലേ പറയാറില്ലല്ലോ അബൂജഹലിൻ റ്റെ സ്വഭാവമാണല്ലൊ !!!
ഇമാം ഖസ്ത്വല്ലാനിയും സുയൂത്വി റ, ഇബ്നു ഹിബ്ബാൻ റ  നടത്തിയ ഇസ്തിഗാസ എന്ത് കൊണ്ട് മൗലവീ അംഗീകരിക്കുന്നില്ല?????

എന്നാൽ വീണ്ടും പിടിച്ചോ ആയത്ത് തന്നെ ✒
لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا

ഈ ആയത്തിലൂടെ അല്ലാഹു പടിപ്പിക്കുന്നു നബി സ്വ യെ യാ മുഹമ്മദ് എന്നല്ല വിളിക്കേണ്ടത് യാ റസൂലള്ളാഹ് എന്ന സഹായത്തിൻ റ്റെ തേട്ടമാണ്  വിളിക്കേണ്ടത്

ചോദ്യം :✒🔹 ചോദ്യത്തിന്നെവിടെ മറുപടി ????? ഉത്തമ നൂറ്റാണ്ടിൽ നിന്ന് ഉദ്ധരിച്ചോ ??? പിന്നെ‌ പറഞ്ഞ ആയത്തിൽ റസൂലുള്ളാനെ യാ മുഹമ്മദ് എന്നല്ല യാ റസൂലള്ളാഹ് എന്ന് വിളിക്കണം അതിലെവിടെ ഇസ്തിഗാസ ????

മറുപടി:🔹✒  ഹ ഹ മൗലവീ വീണ്ടും മണ്ടത്തരം ഖുർ ആൻ ഉത്തമ നൂറ്റാണ്ടിന്ന് ശേഷം ഇറങ്ങിയതാണോ ആ ആയത്തിൽ വെറും ഒരു വിളിയാണൊ മൗലവീ ഒരിക്കലുമല്ല തഫ്സീർ പിടിച്ചോളൂ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മുഫസ്സിർ തന്നെ ഇബ്നു അബീ ഹാതിം (റ)

" അല്ലാഹു ത ആല കൽപ്പിക്കുന്നു നബി സ്വ  യെ ബഹുമാനിക്കാനും , ആദരിക്കാനും ,  പ്രതിസന്ധിഘട്ടത്തിൽ സഹായം തേടപ്പെടാനും ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നു"""

same thafseer
ഹാഫിള് ഇബ്നു കസീർ (റ)  ഉദ്ധരിക്കുന്നുണ്ട്

യാ റസൂലള്ളാഹ് എന്ന വിളി അത് ഇപ്പോഴും നില നിൽക്കുന്നു അതായത് വഫാതിന്ന് ശേഷമെന്നും വഹാബികളുടെ തന്നെ സ്വന്തം ത്ഫ്സീറായ ആലൂസിയുടെ റൂഹുൽ മ ആനിയിലും കാണാം

والظاهر استمرار ذلك بعد وفاته إلى الآن.

ഉദ് ഊനീ അസ്തജിബ് ലകും എന്ന് പറഞ്ഞ് ഇസ്തിഗാസയെ ശിർക്കെന്ന് പറയുന്ന മൗലവിമാരേ??????

ഇമാം ത്വബ്റാനിയുടെ തഫ്സീർ ത്വബ്റാനിയിലും റസൂലുള്ളാനെ വിളിക്കണം എന്ന് പറഞ്ഞാൽ.
" അയ് ഉദ് ഊ"  എന്നാണ് തഫ്സീർ ചെയ്യുന്നത്
same
തഫ്സീർ ത്വബ് രിയിലും കാണാം ഈ
ആയത്തിലൂടെ അല്ലാഹു കൽപ്പിച്ചു റസൂലുള്ളാനോട് ദുആഹ് നടത്തണം  എങ്ങനെ " യാ റസൂലുള്ളാഹ് " എന്ന സഹായതേട്ടം ... അപ്പോ ഇബാദത്തിൻ റ്റെ പരിധിയിൽ വരാത്ത ദുആഅ്  ഈ വിളി ശിർക്കല്ലെന്ന് തെളിഞ്ഞ് കഴിഞ്ഞു അൽഹംദുലില്ലാഹ്!!!

(മുകളിലെ ‌ എല്ലാ കിതാബുകളും ഇബാറത്തും ഭാഗം 03 ൽ കൊടുത്തിട്ടുണ്ട്)

ചോദ്യം :✒🔹 (ഇതു വരെ സൽമാൻ ആയിരുന്നു സൽമാൻ ഇരുന്നു ഹ ഹ  അടുത്ത  സമയം ഞമ്മടെ  സുഹൈൽ മൗലവി) സുഹൈൽ പറയുകയാ  റൂഹുൽ മ ആനിയിലും , തഫ്സീർ ത്വബ് റാനിയിലും അങ്ങനെ  ഇല്ല അത് പച്ചക്കളവാണ് ?!!!! ഉണ്ടെങ്കിൽ കാണിക്കൂ????

മറുപടി: 🔹✒
ഇതാ  കിതാബ്  തന്നെ പിടിച്ചോളൂ , കിതാബ് കൈമാറി ,  ശേഷം മുജായിദുകൾ കിതാബ് നോക്കിയിട്ട്  തോക്കെ ഉസ്താദ് പറഞ്ഞ ഭാഗം റൂഹുൽ മ ആനിയിലും, തഫ്സീർ ത്വബ് റാനിയിലും   ഉണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല !!!!

പക്ഷെ  സുന്നികൾ ഇത് ചോദ്യം ചെയ്തു അങ്ങനെ നമ്മൾ പറഞ്ഞ ഭാഗം കിതാബിൽ ഉണ്ടോ ഇല്ലയോ ഇത്ര മാത്രം പറയൂ ???

ഹ ഹ മൗലവിമാർ  ഒരക്ഷരം മിണ്ടുന്നില്ല !!!!

ഞമ്മടെ സുഹൈൽ എഴുനേറ്റ് കൊണ്ട്  പറയുകയാ

ഞാൻ ഉദ്ദേശിച്ച രൂപത്തിൽ ഈ കിതാബിൽ  ഇല്ലത്രേ ഹ ഹ
നീ ഉദ്ദേശിച്ചത് കിതാബിൽ ഉണ്ടാകുമോ ഇവിടെ വിഷയം കിതാബിൽ സുന്നികളായ ഞങ്ങൾ  പറഞ്ഞ ഭാഗം കളവാണെന്ന് എന്ത് കൊണ്ട് പറഞ്ഞു ??????? പെരുങ്കള്ളത്തരം കാട്ടല്ലേ മൗലവിമാരേ ????

ചോദ്യം : ✒🔹 നിങ്ങൾ നടത്തുന്ന ഇസ്തിഗാസക്ക് തെളിവ് ???  എവിടെ മറുപടി ???? ഉത്തമ നൂറ്റാണ്ടിൽ നിന്ന് ഒരൊറ്റ തെളിവും ഉദ്ധരിക്കാൻ കഴിഞ്ഞോ ????? നിങ്ങളുടെ വിശ്വാസത്തേ ഇബ്നു ആബിദീൻ എതിർത്തിട്ടില്ലേ ??? ഇബ്നു ആബിദീൻ കാഫിറാണോ ????

മറുപടി:🔹✒ മൗലവീ മറുപടിയല്ലേ തന്നത്
പരിഷുദ്ധ ഖുർ ആൻ തന്നു, ഉത്തമ നൂറ്റാണ്ടല്ലേ‌? തഫ്സീർ ഇബ്നു അബീ ഹാതിം (റ) ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച പണ്ഡിതനല്ലേ ? ഇബ്നു കസീർ‌ തന്നില്ലേ‌? ഇമാം സുയൂത്വിയും , ഖസ്ത്വല്ലാനിയും തന്നില്ലേ ?

എനിയും വേണോ ഇതാ പിടിച്ചോ !!!

ഹിജ്റ 330 ൽ വഫാത്തായ  عَبْد الله ابْن المحاملي
ഇസ്തിഗാസ പടിപ്പിക്കുന്നത് നോക്കൂ

ഇമാം മഹാമിലി രേഖപ്പെടുത്തുന്നു 70 വർഷമായിട്ട് എനിക്ക് മഹ്റൂഫുൽ ഖർഖി (റ) വിൻ റ്റെ ഖബറിടം എനിക്കറിയാം മഹാനവർകളുടെ ഖബർ ശരീഫിലേക്ക്  ഏതെങ്കിലും പ്രയാസമുള്ളവർ പോയാൽ അദ്ദേഹത്തിൻ റ്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടന്ന് തുറവടിയാക്കിക്കിട്ടും"

പിന്നെ
ഇസ്തിഗാസയെ എതിർക്കാൻ
ഇബ്നു ആബിദീൻ റ്റെ ഒരു കഷ്ണം ഇബാറത്ത് കൊണ്ട് വന്ന് തെറ്റിധരിപ്പിച്ച് ഇബ്നു ആബിദീൻ   കാഫിറാണോ എന്ന് ചോദിച്ചല്ലോ !!!!!
ഇതാ
മറുപടിയായി

ഇബ്നു ആബിദീൻ തന്നെ വഫാത്തായ റസൂലുള്ളാനോട് നടത്തിയ അവിസ്മരണീയ ഇസ്തിഗാസ നോക്കൂ

അവിടത്തെ

" ഖില്യത്തുൽ ബശർ
ഫീ താരീഖിൽ ഖർനി സാലിസ് അശർ"

" ഓ നബിയേ  എന്നെ സഹായിക്കണേ !!!
സ്ർഷ്ടികൾക്ക് ശഫാ അത്ത് നൽകുന്ന നബിയേ പരലോകത്ത് എന്നെ സഹായിക്കണേ !!!  ഓ നബിയേ അങ്ങ് ഞങ്ങളുടെ രക്ഷകനാണ് , ഞങ്ങളുടെ അഭയകേന്ദ്രമാണ് , സഹായ കേന്ദ്രമാണ്
കുറ്റവാളിയായ  എനിക്ക് ശഫാ അത്ത്  നൽകുന്നയാളല്ലേ നബിയേ

അങ്ങനെ ആവാദവും പൊളിച്ച് കയ്യിൽ തന്നിരിക്കുന്നു മൗലവിമാരേ !!!!!

വീണ്ടും നോക്കിക്കൊളൂ കൊട്ടക്കണക്കിന്ന് സംഭവങ്ങൾ പറയാനുണ്ട്  എത്രയെത്ര തെളിവുകളാ സുബ് ഹാനള്ളാഹ്

ഹിജ്  റ 692 ൽ വഫാത്തായ
അബൂ മുഹമ്മദ് ബ്നു ഫർ ഹൂനുൽ മാലികി (റ) പടിപ്പിക്കുന്നത് നോക്കൂ

"" ഓ നബിയേ ഞാൻ വല്ലാത്ത വെഷമത്തിലാണ്  പ്രയാസത്തിലാണ്  , കഷ്ടത്തിലാണ് നബിയേ !!!! എൻ റ്റെ സങ്കടം അങ്ങയോട് പറയുന്നു നബിയേ """""""
(താരീഖുൽ മദീനത്തുൽ  മുനവ്വറ 250 പേജിൽ) കാണാം ഈ ഉദ്ധരണി ,,,

ഇതാ എല്ലാ ചോദ്യങ്ങൾക്കും മറുപടി തന്നിട്ടുണ്ട് പ്രാമാണികമായി ത്തന്നെ പിന്നെ മറുപടി ആയിട്ടില്ല മറുപടി ആയിട്ടില്ല എന്ന് പണ്ട് അബൂഹഹലും ഖുർ ആൻ ആയത്തോതിയപ്പോഴും, ചന്ദ്രനേ പിളർത്തിക്കാണിച്ചപ്പോഴും ഇങ്ങനെത്തന്നെയാ പറഞ്ഞിരുന്നതും, അത് ഞങ്ങൾ ബല്യ കാര്യമാക്കുന്നില്ല!  സുന്നികളായ ഞങ്ങളെ സംബന്ധിച്ചടുത്തോളം ഇസ്തിഗാസ ഒന്നാം നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ഇമാമീങ്ങൾ നടത്തി വന്നിരുന്ന ഒരു കാര്യമാണ് അതിന്ന് തെളിവായി ഖുർ ആനും ഉത്തമ നൂറ്റാണ്ടിലെ തഫ്സീറും, ഹദീസും,  ധാരാളം ഇമാമീങ്ങളെ സംഭവങ്ങൾ കൊണ്ടും ഇവിടെ തെളിയിച്ചിട്ടുണ്ട്.  അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്......
______________

✍  ഭാഗം 2⃣ സുന്നി ചോദ്യം

✍  ഭാഗം 3⃣

" സലഫിസമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സലഫികളും സലഫിസമുള്ള സുന്നികളും മംഗലാപുരം സംവാദ തെളിവുകളിലൂടെ "

ഉടൻ ഇറങ്ങുന്നു .....👆🏻
________________________
"വിജ്ഞാനം വിരൽതുമ്പിൽ"
👇🔍
[Sunni knowledge "ആദർഷ വിജ്ഞാന സമാഹാരം"] is good,have a look at it! http:/sunniknowledge.blogspot.in/?m=0
👆🏻🔍______________📚📚💐🔍

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate