ശിര്ക്കിനെതിരെ എന്ന് പറഞ്ഞു
വഹാബികള് പല
ആയത്തുകളും ഉദ്ദരിക്കാറുണ്ട്.
പക്ഷെ വഹാബികള് ചില ആയത്തുകള്
ഉദ്ധരിക്കാറില്ല. എന്ത് കൊണ്ട്?
അല്ലാഹുവിന്റെ ഔലിയാഇനോട്
സഹായം തേടുന്ന
സുന്നികളെ കാഫിറാക്കാന്
വേണ്ടി വഹാബികള് കൊണ്ട് വരാറുള്ള
ആയത്തുകളുടെ വിശദീകരണമാണ്
യഥാര്ത്ഥത്തില്‍ ഈ ആയത്തുകള്. അത് കൊണ്ട്
തന്നെ ഈ ആയത്തുകള് ഉദ്ദരിച്ചാല്
അവരുടെ ഡ്യൂപ്ലിക്കേറ്റ
് തൌഹീദിന്റെ പുട്ടുകച്ചവടം നടക്കില്ലല്ലോ??
?
സുന്നികള്ക്കെതിരെ വഹാബികള് കൊണ്ട്
വരുന്ന ആയതുകളില് ഒന്ന്
മാത്രം ഉദാഹരണത്തിന്
ഇവിടെ കൊടുക്കുന്നു. (സുന്നികള്ക്കെ
തിരെ അവര് ഓതുന്ന, മുശ് രികുകള്ക്കെതിര
െ ഇറങ്ങിയ എല്ലാ ആയതുകളുടെയും
അവസ്ഥ ഇത് തന്നെയാണ്).
സൂറത്ത്
ജിന്നിലെ പതിനെട്ടാമത്തെ ആയത്ത്:
"പള്ളികള് അല്ലാഹുവിനു ഉള്ളതാകുന്നു.
അതിനാല് നിങ്ങള്
അവിടെ അല്ലാഹുവിനോട്
കൂടെ ആരോടും ദുആ ചെയ്യരുത്" എന്ന്
അര്ഥം വരുന്ന ആയത്ത്. (വിളിച്ചു
പ്രാര്തിക്കരുത് എന്ന് വളഞ്ഞ
വഹാബി അര്ഥം വെക്കും) - 'തദ്ഊ' എന്ന
അറബി പദത്തിന് തഫ്സീറില് വന്നത്
ആരാധിക്കുക എന്ന അര്ത്ഥമാണ്. അപ്പോള്
അല്ലാഹുവിനോട് കൂടെ നിങ്ങള്
മറ്റാരെയും ആരാധിക്കരുത്. അവനില് പങ്കു
ചേര്ക്കരുത് എന്ന് സാരം.
ആരോടും ദുആ ചെയ്യരുത് എന്ന് പറഞ്ഞാല്
ആരെയാണ് ഉദ്ദേശം?
ആരെയും ആരാധിക്കരുത് എന്ന
വിശദീകരണത്തില് നിന്ന്
തന്നെ മനസ്സിലാക്കാം വേറെ ഒരു
ഇലാഹിനോടും ദുആ ചെയ്യരുത്
എന്നാണെന്ന്.
മറ്റു ഇലാഹുകളെ സങ്കല്പിച്ചവരോടാണ് ഈ
കല്പന. ഇലാഹാണെന്ന
വിശ്വാസത്തോടെ തേടിയാല് അത്
ആരാധനയാണ്. അത് കുഫ്റാണ്. അങ്ങനെ മറ്റു
ഇലാഹുകളെ സങ്കല്പിച്ചവരാണ്
ജൂതന്മാരും ക്രിസ്ത്യാനികളും.
അവരെ സംബന്ധിച്ചാണ് ഈ ആയത്ത്
ഇറങ്ങിയതും. ഏതായാലും സുന്നികള്
ചെയ്യുന്ന ഇസ്തിഘാസയും ഈ
ആയതും തമ്മില് ഒരു ബന്ധവും ഇല്ല.
കാരണം ഇസ്തിഘാസയില് സൃഷ്ടി എന്ന
വിശ്വാസം ആണ് ഉള്ളത്. ഇലാഹു എന്ന
വിശ്വാസം ഇല്ലേ ഇല്ല തന്നെ.
അപ്പോള് മറ്റൊരു ഇലാഹു ഉണ്ടെന്ന
വിശ്വാസമാണ് ശിര്ക്ക്. ഇത് ഈ
ആയതിന്റെ വിശദീകരണമെന്നോണം വന്ന
മറ്റു ചില ആയത്തുകള് പരിശോധിച്ചാല്
നമുക്ക് മനസ്സിലാക്കാവുന്നതുമാണ്.
ആയത്ത് ഒന്ന്: സൂറത്ത് ശുഅറാഅ: (213)
{ ﻓَﻼَ ﺗَﺪْﻉُ ﻣَﻊَ ﭐﻟﻠَّﻪِ ﺇِﻟَـٰﻬﺎً ﺁﺧَﺮَ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﭐﻟْﻤُﻌَﺬَّﺑِﻴﻦَ {
ﻳﻘﻮﻝ ﺗﻌﺎﻟـﻰ ﺫﻛﺮﻩ ﻟﻨﺒـﻴﻪ ﻣـﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻓَﻼ ﺗَﺪْﻉُ { ﻳﺎ
ﻣـﺤﻤﺪ } ﻣَﻊَ ﺍﻟﻠَّﻪِ ﺇﻟَﻬﺎ ﺁﺧَﺮَ :{ ﺃﻱ ﻻ ﺗﻌﺒﺪ ﻣﻌﻪ ﻣﻌﺒﻮﺩﺍً ﻏﻴﺮﻩ } ﻓَﺘﻜُﻮﻥَ ﻣِﻦَ
ﺍﻟـﻤُﻌَﺬَّﺑِـﻴﻦَ { ﻓـﻴﻨﺰﻝ ﺑﻚ ﻣﻦ ﺍﻟﻌﺬﺍﺏ ﻣﺎ ﻧﺰﻝ ﺑﻬﺆﻻﺀ ﺍﻟﺬﻳﻦ ﺧﺎﻟﻔﻮﺍ ﺃﻣﺮﻧﺎ
ﻭﻋﺒﺪﻭﺍ ﻏﻴﺮﻧﺎ
“അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ്
നബി(സ)യോട് കല്പിക്കുന്നു - താങ്കള്
അല്ലാഹുവിനോട് കൂടെ മറ്റൊരു
ആരാധ്യനെയും ആരാധിക്കരുത്.
അങ്ങനെ ചെയ്യുന്ന പക്ഷം നമ്മുടെ കല്പന
ലംഘിക്കുകയും നമ്മെ അല്ലാത്തവരെ ആരാധിക്കുകയും ചെയ്ത
അക്കൂട്ടര്ക്ക് ഇറങ്ങിയതു പോലുള്ള ശിക്ഷ
താങ്കള്ക്കും ഇറങ്ങുക തന്നെ ചെയ്യും”.
(തഫ്സീര് ത്വിബ്രി)
“ആകയാല് അല്ലാഹുവോടൊപ്പം മറ്റൊരു
ദൈവത്തെയും നീ വിളിച്ചു
പ്രാര്ഥി ക്കരുത്. എങ്കില്
നീ ശിക്ഷിക്കപ്പെടു
ന്നവരുടെ കൂട്ടത്തിലായിരിക്കും”.
(പരിഭാഷ - അബ്ദുല്ഹമീദ് & പറപ്പൂര്
മദനിമാര്)
ആയത്ത് രണ്ട്: അല്-മുഅമിനൂന് (117)
___________________
{ ﻭَﻣَﻦ ﻳَﺪْﻉُ ﻣَﻊَ ﭐﻟﻠَّﻪِ ﺇِﻟَـﻬَﺎ ﺁﺧَﺮَ ﻻَ ﺑُﺮْﻫَﺎﻥَ ﻟَﻪُ ﺑِﻪِ {
ﻳﻘﻮﻝ ﺗﻌﺎﻟـﻰ ﺫﻛﺮﻩ : ﻭﻣﻦ ﻳﺪﻉ ﻣﻊ ﺍﻟـﻤﻌﺒﻮﺩ ﺍﻟﺬﻱ ﻻ ﺗﺼﻠـﺢ ﺍﻟﻌﺒـﺎﺩﺓ ﺇﻻ ﻟﻪ
ﻣﻌﺒﻮﺩﺍً ﺁﺧﺮ، ﻻ ﺣﺠﺔ ﻟﻪ ﺑـﻤﺎ ﻳﻘﻮﻝ ﻭﻳﻌﻤﻞ ﻣﻦ ﺫﻟﻚ ﻭﻻ ﺑـﻴﻨﺔ .
ഇമാം ത്വിബ്രി(റ) വ്യാഖ്യാനിക്കുന്നു -
"ആരാധനകളെല്ലാം സമര്പിക്കേണ്ട
ഒരേ ഒരു ആരാധ്യനായ
അല്ലാഹുവിനെ കൂടാതെ മറ്റു
ആരാധ്യന്മാരെ ആരാധിക്കുന്നവര്‍ക്ക്,
അവര് പറയുകയോ പ്രവര്ത്തിക്കു
കയോ ചെയ്യുന്ന കാര്യത്തില് ഒരു
തെളിവും ഇല്ല തന്നെ".
മൌലവിമാരുടെ പരിഭാഷയില് നിന്ന് -
"വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല
ദൈവത്തെയും വിളിച്ചു പ്രാര്ത്തിക്കുന്ന
പക്ഷം അതിനു അവന്റെ പക്കല് യാതൊരു
പ്രമാണവും ഇല്ല തന്നെ".
ആയത്ത് മൂന്ന്: അല്-ഫുര്ഖാന് (68)
__________________
{ ﻭَﭐﻟَّﺬِﻳﻦَ ﻻَ ﻳَﺪْﻋُﻮﻥَ ﻣَﻊَ ﭐﻟﻠَّﻪِ ﺇِﻟَـٰﻬًﺎ ﺁﺧَﺮَ {
ﻳﻘﻮﻝ ﺗﻌﺎﻟـﻰ ﺫﻛﺮﻩ : ﻭﺍﻟﺬﻳﻦ ﻻ ﻳﻌﺒﺪﻭﻥ ﻣﻊ ﺍﻟﻠﻪ ﺇﻟﻬﺎ ﺁﺧﺮ، ﻓـﻴﺸﺮﻛﻮﻥ ﻓـﻲ
ﻋﺒـﺎﺩﺗﻬﻢ ﺇﻳﺎﻩ، ﻭﻟﻜﻨﻬﻢ ﻳﺨـﻠﺼﻮﻥ ﻟﻪ ﺍﻟﻌﺒـﺎﺩﺓ ﻭﻳﻔﺮﺩﻭﻧﻪ ﺑـﺎﻟﻄﺎﻋﺔ
ഇമാം ത്വിബ്രി(റ) വിശദീകരിക്കുന്നു - "
ആ കൂട്ടര് അല്ലാഹുവിനോട് കൂടെ മറ്റൊരു
ഇലാഹിനെ ആരാധിക്കാത്തവരും അല്ലാഹുവിനെ ആരാധിക്കുന്നതിൽ ആരെയും പങ്കുകാരാക്കാത്തവരും ആണ്.
എന്നാല് അവര്
ആരാധനയുടെയും വഴിപ്പെടലിൻ റ്റെയും കാര്യത്തില്
അല്ലാഹുവിനെ മാത്രം തനിപ്പിക്കുന്നവ
രാണ്".
"അല്ലാഹുവോടൊപ്പം വേറൊരു
ദൈവത്തെയും വിളിച്ചു പ്രാര്ഥിക്കാത്
തവര്" (മൌലവിമാരുടെ പരിഭാഷയില്
നിന്ന്)
ആയത്ത് നാല്: സൂറത്ത് ഖാഫ് (26)
_____________
{ ﭐﻟَّﺬِﻱ ﺟَﻌَﻞَ ﻣَﻊَ ﭐﻟﻠَّﻪِ ﺇِﻟَـٰﻬﺎً ﺁﺧَﺮَ ﻓَﺄَﻟْﻘِﻴَﺎﻩُ ﻓِﻲ ﭐﻟْﻌَﺬَﺍﺏِ ﭐﻟﺸَّﺪِﻳﺪِ {
} ﭐﻟَّﺬِﻱ ﺟَﻌَﻞَ ﻣَﻊَ ﭐﻟﻠَّﻪِ ﺇِﻟَـٰﻬﺎً ﺀَﺍﺧَﺮَ { ﺃﻱ ﺃﺷﺮﻙ ﺑﺎﻟﻠﻪ، ﻓﻌﺒﺪ ﻣﻌﻪ ﻏﻴﺮﻩ
“അഥവാ അക്കൂട്ടര് അല്ലാഹുവില് പങ്കു
ചേര്ത്തിരിക്കുന്നു. അല്ലാഹുവിനോട്
കൂടെ മറ്റുള്ളവരെയും ആരാധിചിരിക്കുന്നു”.
(ഇബ്നു കസീര്)
“അതെ, അല്ലാഹുവോടൊപ്പം
വേറെ ദൈവത്തെ സ്ഥാപിച്ച
ഏതൊരുവനെയും. അതിനാല് കഠിനമായ
ശിക്ഷയില് അവനെ നിങ്ങള് ഇട്ടേക്കുക”.
(മൌലവിമാരുടെ പരിഭാഷ)
ഈ സൂക്തങ്ങളിലോക്കെ പൊതുവായി കാണാം ﺇِﻟَـٰﻬﺎً ﺁﺧَﺮَ
(ഇലാഹന് ആഖറ) എന്ന പദം.
അഥവാ 'മറ്റൊരു ഇലാഹിനെ' എന്ന്.
അപ്പോള് ഖുര്ആന് നിരോധിച്ച ദുആ
അല്ലെങ്കില് പ്രാര്ത്ഥന അല്ലെങ്കില്
വിളിച്ചു പ്രാര്ത്ഥന അല്ലെങ്കില്
വിളി അല്ലെങ്കില് തേട്ടം അല്ലെങ്കില്
സഹായാഭ്യാര്ത്ഥന എന്നത് മറ്റൊരു
ഇലാഹിനെ സംബന്ധിചാണെന്ന് ഖുര്ആന്
തന്നെ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു.
==================
No comments:
Post a Comment