Monday, 10 October 2016

സിഹ്റ്

ഭാഷാര്ത്ഥത്തില്‍ മാജിക് എന്നും സാങ്കേതികമായി കാരണം വെക്തമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ എന്നുമാണ്
സിഹ്ര്‍ വന്‍ദോശങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്നാല്‍ സിഹിറിന്ന്‍ യാഥാത്യമുണ്ടെന്നു തന്നെയാണ് അഹ് സുന്നത്തിന്‍റെ വിശ്വാസം ബഹു ഇമാം ഖുര്‍ത്വുബി(റ)പറയുന്നത് കാണാം
قال الإمام القرطبي
رحمه الله تعالى: ومذهب أهل السنة والجماعة أن السحر ثابتٌ وله حقيقة،
"അഹ് ലുസുന്നത്ത് വല്‍ ജമാഅത്തിന്‍റെ വീക്ഷണം സിഹിര്‍ സ്ഥിരപ്പെട്ടതും അതിന്ന്‍ യഥാര്‍ഥ്യമുണ്ടെന്നുമാണ്"
ഇമാം നവവി(റ)പറയുന്നു
قال النووي :
والصحيح الذي عليه الجمهور وعليه عامة العلماء أن السحر ثابتٌ وله حقيقة،
"ബഹു ഭൂരിപക്ഷം പണ്ഡിതമഹത്തുക്കളും സിഹ്റ് ഉണ്ടെന്നും അതിന്ന്‍ യാഥാര്‍ഥ്യമുണ്ടെന്നും പറഞ്ഞിട്ടുണ്ട്"
മാരണം ചെയ്യലും ചെയ്യിപ്പിക്കലും അതുപഠിക്കലും പഠിപ്പിക്കലും ഹറാമും,തെറ്റും,കുററകരവും,നിഷിദ്ധവുമാണ് അതോടുകൂടി മാരണം ചെയ്ത് കൊല നടത്തി എന്നുബോദ്ധ്യപ്പെട്ടാല്‍ ഇസ്ലാമിക ഭരണകൂടത്തിന്ന്‍ ഇസ്ലാമിക നിയമ പ്രകാരം ശിക്ഷനടപ്പാക്കാവുന്നതാണ്.
ഇമാം നവവി(റ)പറയുന്നത് കാണുക

يقول النووي: "علم السحر حرام وهو من الكبائر بالإجماع، وقد عده النبي صلى الله عليه وسلم من السبع الموبقات، ومنه ما يكون كفراً ومنه ما لا يكون كفراً، بل معصية كبيرة، فإن كان فيه قول أو فعل يقتضي الكفر فهو كافر، وإلا فلا":شرح النووي لصحيح مسلم ج14 ص176
"സിഹ്റ് പടിക്കല്‍ ഹറാമും വന്‍ദോശവുമാണന്ന്‍ പണ്ഡിത ഏകോപനമുള്ളതാമാണ് നബി(സ)ഏഴ് വന്‍ദോശങ്ങളില്‍ ഇതിനെ എണ്ണീട്ടുണ്ട് സിഹ്റില്‍ കുഫ്റിന്‍റെ വചനമോ പ്രവര്‍ത്തിയോ ഉണ്ടെങ്കില്‍ അവിശ്വാസിആകുന്നതും അല്ലങ്കില്‍ വന്‍ദോശിആവുകയും ചെയ്യും.
_________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate