Monday, 10 October 2016

നാരിയത്ത് സ്വലാത്ത് വിശദീകരണം 01


നാരിയത്തുസ്സ്വലാത്ത്‌

اَللَّهُمَّ صَلِّ صَلَوةً كَامِلَةً وَسَلِّمْ سَلَامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ العُقَدُ وَتَنْفَرِجُ بِهِ الكُرَبُ وَتُقْضَى بِهِ الحَوَائِجُ وَتُنَالُ بِهِالرَغَائِبُ وَحُسْنُ الخَوَاتِمِ وُيُسْتَسْقَى الغَمَامُ بِوَجْهِهِ الكَرِيمْ وَعَلَى الِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അര്‍ത്ഥം- അല്ലാഹുവേ,മുഹമ്മദ് നബി(സ) യുടെ മേല്‍ നീ പൂര്‍ണ്ണമായ സ്വലാതും സലാമും വര്‍ഷിക്കുക, അവരെകൊണ്ട് പ്രയാസങ്ങളുടെ കുരുക്കഴിയുകയും ബുദ്ധിമുട്ടുകള്‍ അകന്നുപോവുകയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ആഗ്രഹങ്ങള്‍ സാധിക്കപ്പെടുകയും ശുഭകരമായ അന്ത്യം സാധ്യമാവുകയും അവരുടെ മുഖം (സ്ഥാനം) കൊണ്ട് മേഘം മഴ വര്‍ഷിക്കുകയും  ചെയ്യും, അവരുടെ കുടുംബത്തിന്റെ മേലിലും അനുചരരുടെ മേലിലും സ്വലാതും സലാമും വര്‍ഷിക്കണേ, ഓരോ നിമിഷവും ഓരോ ശ്വാസത്തിലും നിനക്കറിയാവുന്ന സകലതിന്റെയും എണ്ണത്തിന്റെ അത്രയും.

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു:” അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുന്നു.ഓ മുഅ്‌മിനീങ്ങളെ നിങ്ങളും അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക”.(വി.ഖു)

നബി(സ്വ)യുടെ മേല്‍ സ്വലാത്ത്‌ ചെല്ലുന്നതിന്റെ പുണ്യത്തെയാണ്‌ ഉദൃത ഖുര്‍ആനിക വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. ഇവിടെ എന്താണ്‌ സ്വലാത്ത്‌ എന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സ്വലാത്ത്‌ നബി(സ്വ)ക്ക്‌ വേണ്ടി അല്ലാഹുവിന്റെ സ്വലാത്തിനായി പ്രാര്‍ത്ഥിക്കുകയാണ്‌. (ഇര്‍ശാദുസ്സാരി 9 /203,4). മാത്രമല്ല താഴെ പറയുന്ന മതകീയ മാനം കൂടി നാം തിരിച്ചറിയേണ്ടതുണ്ട്‌. ഏതു പദം കൊണ്ട്‌ നബിക്ക്‌ സ്വലാത്തിനായി അല്ലാഹുവിന്‌ പ്രാര്‍ത്ഥിച്ചാലും അതിന്‌ സ്വലാത്തിന്റെ സുന്നത്തും പുണ്യവും ലഭിക്കും(ഹാശിയത്തതുശ്ശബ്‌റാമല്ലിസി 2 / 331)

മുന്‍ഗാമികളായ പണ്ഡിത മഹത്തുക്കള്‍ പല രീതിയിലുള്ള സ്വലാത്തുകളും പതിവാക്കിയിരിന്നു. അതില്‍ അതി പ്രധാനപ്പെട്ട ഒന്നാണ്‌ നാരിയത്ത്‌ സ്വലാത്ത്‌. ഈ സ്വലാത്തിനെ തഫ്‌രീജിയ്യ(പ്രയാസങ്ങള്‍ ദൂരീകരിക്കുന്ന സ്വലാത്ത്‌) എന്നും ഖുര്‍ഥുബിയ്യ എന്നും പേരുണ്ട്‌.

നാരിയത്തു സ്വലാത്ത്‌ എന്ന നാമത്തിന്റെ പിന്നാമ്പുറം അന്യേഷിക്കാം.

ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോള്‍ മുന്‍ഗാമികള്‍ ഒന്നിച്ചിരുന്ന്‌ 4444 പ്രാവശ്യം ഊ സ്വലാത്ത്‌ ചൊല്ലിയാല്‍ തീ കൊണ്ട്‌ പരിഹാരം ലഭിക്കുന്നത്‌ പോലെ പ്രതിഫലം ലഭിക്കും. ഇതിനാലാണ്‌ പക്ഷിമേഷ്യക്കാര്‍ സ്വലാത്തു നാരിയ്യ എന്ന്‌ ഇതിനെ വിളിക്കാന്‍ കാരണം.സ്വലാത്തു നാരിയയെ അഗാധമായി മനസ്സിലാക്കിയവര്‍ മിഫ്‌താഹു കന്‍സുല്‍ മുഹീഥ്‌ (മൂടപ്പെട്ട നദിയുടെ ചാവി) എന്നാണ്‌ വിളിക്കുന്നത്‌. ഈ സ്വലാത്ത്‌ കൊണ്ട്‌ ആവശ്യങ്ങള്‍ പെട്ടെന്ന്‌ നിറവേറ്റപ്പെടും(ഖസീനത്തുല്‍ അസ്‌റാറ്‌ 177)

ശൈഖ്‌ മുഹമ്മദ്‌ തുനൂസി (റ) പറയുന്നു. ഒരാള്‍ ഈ സ്വലാത്ത്‌ പതിനൊന്ന്‌ പ്രാവശ്യം ചൊല്ലിയാല്‍ അയാളുടെ ഭക്ഷണം ആകാശത്തു നിന്ന്‌ ഇറങ്ങി വരുന്നതു പോലെയും ഭൂമിയില്‍ നിന്ന്‌ ഉയര്‍ന്നു വരുന്നതു പോലെയും അവനു ലഭിക്കും. (ഖസീനത്തുല്‍ അസ്‌റാര്‍)

ഇമാം ഖുര്‍തുബി (റ) പറയുന്നു.മുഖ്യമായൊരു കാര്യം സാധിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വിഷമം നീങ്ങാനോ ഈ സ്വലാത്ത്‌ 4444 പ്രാവശ്യം ചൊല്ലിയാല്‍ മതി. ശേഷം നബി (സ്വ)യെ കൊണ്ട്‌ തവസ്സുലാക്കുക. നിയ്യത്തനുസ്സരിച്ച്‌ അല്ലാഹു അത്‌ സ്വീകരിക്കുന്നതാണ്‌. ഇത്‌ ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ട്‌. മേല്‍ പറഞ്ഞ എണ്ണം അദ്ദേഹം പ്രത്യേകം എടുത്തു പറയുകയും ഇത്‌ ഫലിക്കുമെന്നതില്‍ സംശയമെ ഇല്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. (ഖസീനത്തുല്‍ അസ്‌റാര്‍)

ഇമാം ദൈനൂരീ (റ) പറയുന്നു. ഒരാള്‍ ഓരോ നിസ്‌കാര ശേഷവും ഈ സ്വലാത്ത്‌ പതിനൊന്ന്‌്‌ വട്ടം ചൊല്ലുകയും അത്‌ പതിവാക്കുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ ഭക്ഷണത്തിന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. ഉന്നത സ്ഥാനവും മഹത്തായ ആധിപത്യവും അദ്ദേഹത്തിന്‌ ലഭിക്കും. ഒരാള്‍ എല്ലാ സുബ്‌ഹിയുടെ പിറകെയും ഈ സ്വലാത്ത 41 പ്രാവശ്യം ചൊല്ലിപ്പോന്നാല്‍ അയാളുടെ ഉദ്ദേശ്യങ്ങളെല്ലാം നിറവേറുന്നതാണ്‌.

ഒരു ദിവസം 100 പ്രാവശ്യം ചൊല്ലല്‍ പതിവാക്കിയാല്‍ ആവശ്യങ്ങളെല്ലാം നിറവേറുകയും ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും. (ഖസീനത്ത്‌ )

നാരിയത്തുസ്സ്വലാത്തിന്റെ അര്‍ത്ഥം

ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബി(സ്വ)യുടെ മേല്‍ പൂര്‍ണമായ അനുഗ്രഹങ്ങളും പൂര്‍ണമായ രക്ഷയും നീ വര്‍ധിപ്പിക്കേണമെ. നബി (സ്വ) മുഖേന സങ്കീര്‍ണതകള്‍ കെട്ടഴിയുകയും വിശമങ്ങള്‍ പരിഹരിക്കപ്പെടുകയും ആവശ്യങ്ങള്‍ പൂവണിയുകയും അവസാനം നന്നായിത്തീരുകയും നബി(സ്വ)യുടെ സുന്ദര മുഖം കൊണ്ട്‌ മഴ ലഭിക്കാന്‍ തേടപ്പെടുകയും ചെയ്യും. നബി(സ്വ)യുടെയും കുടുംബത്തിന്റെയും അനുചരന്മാരുടെയും മേല്‍ ഓരോ നിമിശവും നിനക്കറിയാവുന്ന എല്ലാ വസ്‌തുക്കളുടെയും എണ്ണമനുസരിച്ച്‌ നീ അനുഗ്രഹവും രക്ഷയും വര്‍ധിപ്പിക്കേണമെ.

   

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate