സുഹൃത്തേ.. ഒരു നിമിഷം
ഇസ്‌ലാമിന്റെ പേരില്‍ ഒട്ടേറെ സംഘടനകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. തന്റെ സമുദായം പല വിഭാഗങ്ങളായി ചിതറുമെന്ന് തിരുനബി തന്നെ ദീര്‍ഘ ദര്‍ശനം ചെയ്തിട്ടുണ്ട്. തന്റെയും സ്വഹാബികളുടെയും പാതയില്‍ നില കൊള്ളുന്നവരാണ് അവരിലെ രക്ഷപ്പെട്ട കക്ഷിയെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ മുഖ്യധാര മുസ്ലിംകളാണെന്നും ഹദീസില്‍ കാണാം.
തിരുനബിയും സ്വഹാബികളും പഠിപ്പിച്ച സംസ്‌ക്കാരത്തിനു വിരുദ്ധമായ കപട വിശ്വാസികളുടെ ഒരു കൂട്ടായ്മ തിരുനബിയുടെ കാലത്തുതന്നെ ഉണ്ടായിരുന്നു. സ്വഹാബികള്‍ വിശ്വസിച്ചതു പോലെ വിശ്വസിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ വിഢികളുടെ വിശ്വാസം ഞങ്ങളും പുലര്‍ത്തണമോ എന്ന് അവര്‍ പ്രതികരിക്കുമായിരുന്നു.
നാട്ടില്‍ പ്രശ്മങ്ങളുണ്ടാക്കരുതേ എന്ന് ആരെങ്കിലും അവരെ ഉപദേശിച്ചാല്‍ തങ്ങള്‍ ഇസ്‌ലാഹീ പ്രവര്‍ത്തകരാണെന്നായിരുന്നു അവരുടെ മറുപടിയെന്നും ഖുര്‍ആന്‍ പറയുന്നു.സ്വഹാബികളുടെയും കപടവിശ്വാസികളുടെയും വിശ്വാസങ്ങളിലെ വ്യത്യാസങ്ങള്‍ ഹൃസ്വമായെങ്കിലും മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ സംഗതമായിരിക്കും.
സ്വഹാബികള്‍ അല്ലാഹുവിന്റെ റസൂലിനെ അസാധാരണ മനുഷ്യനായി മനസ്സിലാക്കുകയും അവിടുത്തെ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു സലൂല്‍ തിരു ശേഷിപ്പിനെ മാലിന്യത്തോട് ഉപമിച്ച് പരിഹസിച്ചു.
അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം ലഭിക്കാന്‍ തിരുനബിയെ വസീല(ഇടയാളന്‍)യാക്കുന്നതിനെ അവിടത്തേക്കുള്ള സുജൂദായി(ആരാധനയായി) ഈ കപടന്‍ ചിത്രീകരിച്ചപ്പോള്‍
വഫാത്തിനു ശേഷം പോലും ബിലാലുബ്‌നു ഹാരിസ് (റ) വിനെ പോലെയുള്ള സ്വഹാബികള്‍ അവിടുത്തെ ജാറത്തിങ്കല്‍ ചെന്ന് സങ്കടപ്പെട്ടു. തിരുനബിക്ക് അദൃശ്യങ്ങള്‍ അറിയിക്കപ്പെടുന്നുണ്ടെന്നും അങ്ങനെ നാം കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും അവിടുത്തേക്ക് സാധിക്കുമെന്നും സ്വഹാബികള്‍ വിശ്വസിച്ചപ്പോള്‍ തിരുനബിയുടെ അറിവുകളെ കൊച്ചാക്കി കാണിക്കാന്‍ കപടര്‍ ശ്രമം നടത്തി.
സ്വഹാബികള്‍ തിരുനബിയെ പാടുകയും പറയുകയും പ്രകീര്‍ത്തിക്കുകയും ചെയ്തപ്പോള്‍ വല്ല ന്യൂനതയും കണ്ടുപിടിക്കാനുണ്ടോ എന്ന് പരതുകയായിരുന്നു കപടന്മാര്‍. തിരുനബിയുടെ പരിശുദ്ധിയില്‍ സംശയിക്കുന്നതിനെ സ്വഹാബികള്‍ ഏറെ ഈര്‍ഷ്യതയോടെ കണ്ടപ്പോള്‍ പാപം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു ദുല്‍ഖുവൈസിറതു തമീമി എന്ന കപടന്‍.
കുറേ നിസ്‌ക്കരിക്കുകയും എമ്പാടും നോമ്പുകളനുഷ്ഠിക്കുകയും ധാരാളം ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന എന്നാല്‍ മതത്തില്‍ നിന്ന് തെറിച്ചുപോയിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം ഇവന്റെ അനുയായികളായി പില്‍ക്കാലത്ത് വരുമെന്ന് ചില അടയാളങ്ങള്‍ പറഞ്ഞ് തിരുനബി പ്രവചിച്ചു.
അലി(റ) വിന്റെ കാലത്ത് പുറപ്പെട്ട ഇസ്‌ലാമിലെ ആദ്യത്തെ അവാന്തര വിഭാഗമായി അറിയപ്പെട്ട ഖവാരിജുകളായിരുന്നു അവരെന്ന് പ്രസ്തുത പ്രവചനം ഉദ്ധരിച്ച അബൂസഈദില്‍ ഖുദ്‌രി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പുറമേ ഭക്തി പ്രകടിപ്പിച്ചിരുന്ന ഭീകരവാദികളായിരുന്നു അവര്‍. അലി (റ) അടക്കമുള്ള സ്വഹാബികള്‍ക്ക് തൗഹീദ് പിഴച്ചു എന്നവര്‍ വാദിച്ചു. ബഹുദൈവ വിശ്വാസികളെ കുറിച്ച് അവതരിച്ച സൂക്തങ്ങള്‍ അന്നത്തെ മുസ്‌ലിം മുഖ്യധാരയുടെ മേല്‍ ചാര്‍ത്തുകയും അവരെ മുശ്‌രിക്കുകളായി ചിത്രീകരിക്കുകയും ചെയ്തു.
അവരെ കൂട്ടക്കൊല നടത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. തിരുനബിയുടെ മഹത്വം ഇടിച്ചു താഴ്ത്തുകയും ശഫാഅത്തിനെ നിഷേധിക്കുകയും ചെയ്തു.
കപട സ്‌നേഹത്തിന്റെ മേലങ്കിയണിഞ്ഞ് അലി(റ) വിന്റെ ആളുകളായി വേഷം കെട്ടിയ ശിയാക്കളും ഖവാരിജിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. സ്വഹാബികളെ അധിക്ഷേപിക്കാനും രക്തവിപ്ലവം സൃഷ്ടിക്കാനും അവരും പിന്നാക്കമായിരുന്നില്ല.
അതേസമയം ഗ്രീക്ക് ഫിലോസഫിയില്‍ ആകൃഷ്ടരാവുകയും അങ്ങനെ ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാനങ്ങളെ ഇസ്‌ലാമേതര ചിന്താപരിസരങ്ങളുടെ മേല്‍ വാര്‍ത്തെടുക്കാനും ശ്രമിച്ച ചിലര്‍ മുഅ്തസില എന്ന പേരില്‍ മതയുക്തിവാദികളായി രംഗപ്രവേശം ചെയ്തു. അവരും കയറിപ്പിടിച്ചത് തൗഹീദില്‍ തന്നെ. മുഖ്യധാരാ മുസ്‌ലിംകളെ മുശ്‌രിക്കുകളായി ചിത്രീകരിച്ച അവര്‍ തങ്ങളുടെ കൊച്ചുബുദ്ധിക്ക് നിരക്കാത്തതെല്ലാം ദുര്‍വ്യാഖ്യാനിച്ച് ഇസ്‌ലാമിക സ്വത്തത്തെ നശിപ്പിച്ചു.
മുസ്‌ലിം ലോകത്ത് പില്‍ക്കാലത്തുണ്ടായ ആദര്‍ശ അപചയങ്ങളുടെ വേരുകള്‍ ഈ മൂന്ന് ധാരകളിലേക്ക് ചെന്നെത്തുന്നതായി കാണാം.
ആലു സഊദിനെ സ്വാധീനിച്ച് ഇബ്‌നു അബ്ദുല്‍ വഹാബ് നടപ്പിലാക്കിയ രക്തവിപ്ലവം ഖവാരിജുകളുടേതിന് സമാനമായിരുന്നു. വഹാബിസം മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം കാഫിറാക്കുകയും വിശുദ്ധ ഭൂമികളിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും കഅ്ബയും റൗളയും കൊള്ളയടിക്കുകയും ത്വാഇഫിലും കര്‍ബലയിലും മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുകയും സ്വഹാബികളുടെ ജാറങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ഇവരുടെ പിന്‍ഗാമികളാണ് ഖുര്‍ആനിലെ ആയതുകളോതി മുസ്‌ലിംകളെ തന്നെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്ന, ജാറങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന, ഇസ്‌ലാമിന്റെ സ്‌നേഹ മുഖത്തെ ലോകമനസാക്ഷിക്കു മുമ്പില്‍ വികൃതമാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ്, ബോകോ ഹറം, അല്‍ഖഇദ തുടങ്ങിയ തീവ്രവാദ സംഘടനകളെന്ന ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവരുടെ നിരീക്ഷണം പച്ചയായ യാഥാര്‍ത്ഥ്യമാണെന്ന് നാം തിരിച്ചറിയുന്നു.ഇറാഖിലും ഇറാനിലും യമനിലും സിറിയയിലുമൊക്കെ കലാപമുണ്ടാക്കുകയും തീവ്രനിലപാടുകള്‍ കൈകൊള്ളുകയും ചെയ്യുന്ന ശിയാക്കളാണ് ഈ നാണയത്തിന്റെ മറുവശം.
ഖുര്‍ആനിലും ഹദീസിലും സ്ഥിരപ്പെട്ട ജിന്ന്, സിഹ്‌റ്,എന്നിവയെ അവ യുക്തിക്ക് നിരക്കാത്തതാണ് എന്ന് കാരണം പറഞ്ഞ് നിഷേധിച്ച,ലഹരി വസ്തുക്കളെ അനുവദനീയമാക്കാന്‍ ശ്രമിച്ച, പടിഞ്ഞാറ് നോക്കികളും, ശാസ്ത്ര പൂജകരുമായ ജമാലുദ്ദീന്‍ അഫ്ഗാനി,മുഹമ്മദ് അബ്ദു,റശീദ് രിള തുടങ്ങിയ ഈജിപ്ഷ്യന്‍ പരിഷ്‌കാരികളും മുഅ്തസിലി യുക്തിവാദി ഇസ്‌ലാമിന്റെ മറ്റൊരു പതിപ്പായിരുന്നു.
അമ്പിയാക്കളുടെ മുഅ്ജിസത്തുകളെ(അമാനുഷിക സംഭവങ്ങള്‍) കുറിച്ചുളള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ കുറെ കൂടി യൂറോപ്യന്‍മാര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുമായിരുന്നു എന്ന് പരിഭവിച്ച് അല്ലാഹുവിന് പിഴവ് പറ്റി എന്ന് വ്യംഗ്യമായി സൂചിപ്പിക്കുക പോലും ചെയ്തു റശീദ് രിള. ഇസ്‌ലാമിനെ മോഡേണൈസ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തെ എല്ലാ പരിഷ്‌കാരി വിഭാഗങ്ങളും ഇവരുടെ പിന്‍തലമുറക്കാരാണ്.
മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനെന്ന പേരില്‍ നവോത്ഥാന കുപ്പായമണിഞ്ഞ് ഖബര്‍ ചര്‍ച്ചകള്‍ക്കുള്ളില്‍ സമുദായ ധിഷണയെ മറവ് ചെയ്യാന്‍ ശ്രമിച്ച കേരളത്തിലെ മുജാഹിദുകള്‍ എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പ് എട്ടായി പിളര്‍ന്നുവല്ലോ.
അതില്‍ ഒരു വിഭാഗം കാഫിറാക്കല്‍ കലയില്‍ ഭ്രാന്തമായ ആവേശം കാണിക്കുകയും സാംസ്‌കാരിക പൈതൃകങ്ങള്‍ക്കെതിരെ കൂടുതല്‍ വീറോടെ വാളോങ്ങി നില്‍ക്കുകയും ചെയ്യുന്ന മൗലവി ഗ്രൂപ്പ് ഭീകരവാദികളായ ഖവാരിജി ധാരയോടും
ബറകതും സംസം വെളളവും നിഷേധിച്ച് ജിന്നിനെ മൈക്രോബുകളാക്കി മാര്‍ഗോ ബദ്രാന്റെ വഅ്‌ള് കേട്ട് ആമിനാ വദൂദിന്റെ ജുമുഅ ഖുതുബ കേള്‍ക്കാന്‍ കാതോര്‍ക്കുന്ന മടവൂര്‍ വിഭാഗം മുഅ്തസിലി ധാരയോടും അത്ഭുതകരമാം വിധം സാദൃശ്യപ്പെടുന്നതായി നാം കാണുന്നു.
ഒരു വിഭാഗം തീവ്രവാദവും വെറുപ്പും കൂടുതലായി കൃഷി ചെയ്യുമ്പോള്‍ യുക്തിവാദവും ഹദീസ് നിഷേധവുമാണ് മറ്റേ വിഭാഗത്തിന്റെ പ്രധാന അജണ്ട.
മൗലവി ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. രണ്ടിനേയും വ്യവഛേദിച്ച് മനസ്സിലാക്കാന്‍ സര്‍വാംഗീകൃതമായ പേരുകളൊന്നും ലഭിച്ചതായി അറിവില്ല.
ജിന്നൂരികള്‍ എന്നും ജിന്ന് വിരുദ്ധര്‍ എന്നുമാണ് പൊതുവെ ഇവര്‍ അറിയപ്പെടുന്നത്. ജിന്നൂരികള്‍ വീണ്ടും പിളര്‍ന്നുവെങ്കിലും അതില്‍ ഒരു വിഭാഗം സംഘടനാ സ്വഭാവത്തോടെ രംഗത്തില്ല
.സംഘടന ബിദ്അത്താണെന്ന് പുതിയ വാദത്തിലാണ് അവര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് എന്നാണ് കേള്‍വി.പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ ചാക്കിലാക്കാന്‍ വേണ്ടി ജിന്നൂരികള്‍ കാസര്‍ഗോഡും ജിന്ന് വിരുദ്ധര്‍ കൊല്ലത്തും പ്രോഫ് കോണ്‍ സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍.
രണ്ടും തീവ്രവാദി വഹാബികളായിരിക്കെ എന്തിനാണിവര്‍ ഭിന്നിച്ചുപോയി വവ്വേറെ പരിപാടികള്‍ വെച്ചിരിക്കുന്നത് എന്ന് ചിലര്‍ കൗതുകപ്പെടുന്നുണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി ഈ രണ്ട് വിഭാഗങ്ങളും തമ്മിലുളള രസകരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹൃസ്വമായി വിവരിക്കാം. ഇരു വിഭാഗങ്ങളുടെയും പുസ്തകങ്ങള്‍,ലഘുലേഖകള്‍,പ്രഭാഷണ സിഡികള്‍ എന്നിവ അവലംബിച്ചു തയ്യാറാക്കിയതാണിത്.
ജിന്നൂരികള്‍
1. മരുഭൂമിയില്‍ കുടുങ്ങിയാലും നടുക്കടലില്‍ അകപ്പെട്ടാലും പരിസരത്ത് ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്ന്, മലക്, പിശാചുക്കളെ വിളിച്ചു കൊണ്ട് അവരുടെ കഴിവില്‍പെട്ട കാര്യങ്ങളില്‍ സഹായം തേടുന്നത് (മറ്റു മുജാഹിദുകളുടെ ഭാഷയില്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്) ശിര്‍ക്ക് അല്ലന്ന് പ്രചരിപ്പിക്കുന്നു.
2. താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ നിന്ന് ബസിന്റെ ബ്രേക്ക് പൊട്ടിയാല്‍ പൂര്‍ത്തിയാകുമായിരുന്ന ആദ്യ കാല തൗഹീദ് വളവുകള്‍ പതിനായിരങ്ങള്‍ കഴിഞ്ഞാലും വാഹനം ഇരുന്നൂറ് പ്രാവശ്യം മറിഞ്ഞാലും പൂര്‍ത്തിയാകാതെ കിടക്കുന്നല്ലോ എന്ന സുന്നികളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ ഉഴറുന്നു.
3. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ജിന്ന് - മലക്കുകളോട് തേടുന്നത് ശിര്‍ക്കല്ലെന്ന് വാദിക്കുക വഴി മക്കാ മുശ്‌രിക്കുകളേക്കാളും കടുത്ത ശിര്‍ക്കില്‍ അകപ്പെട്ടു പോയില്ലേ എന്ന മറു വിഭാഗത്തിന്റെ ചോദ്യത്തിന്റെ മുന്നിലും ചൂളിപ്പോകുന്നു.
4. ജിന്ന് മനുഷ്യ ശരീരത്തില്‍ കയറുമെന്ന് വിശ്വസിക്കുന്നു. അത് ചികിത്സിച്ചു മാറ്റാന്‍ സകരിയ്യ സലാഹി, മുജാഹിദ് ബാലുശ്ശേരി, ഡോ.സുബൈര്‍ എന്നിവര്‍ വടി, സി.ഡി, എന്നിവയുമായി കാത്തിരിക്കുന്നു.
5. മൂത്രമൊഴിക്കുമ്പോഴും, ചുടുവെള്ളമൊഴിക്കുമ്പോഴും, മേശ വലിപ്പ് നീക്കുമ്പോഴും, കസേര നീക്കിയിടുമ്പോഴും, ജിന്നുകളെന്ന സൂക്ഷ്മ ജീവികളുടെ ശരീരത്തില്‍ തട്ടുമോയെന്ന് കരുതി, തട്ടിയാല്‍ പ്രതികരിക്കുമോ എന്ന് കരുതി ഭയപ്പാടോടെ ജീവിക്കുന്നു.
6. വിഗ്രഹങ്ങള്‍ പാല്‍ കുടിക്കുന്നു എന്ന കഥ ശരിയാണെന്നും രാത്രി കാലങ്ങളില്‍ ജിന്നുകള്‍ ഭര്‍ത്താവിന്റെ കോലം സ്വീകരിച്ച് വീടുകളില്‍ പാത്തും പതുങ്ങിയും എത്തുമെന്നും വിശ്വസിക്കുന്നു.
7. എല്ലാ രോഗങ്ങള്‍ക്ക് പിന്നിലും ഒരു കാരണം പിശാചാണ്. തലവേദനയും പനിയുമെല്ലാമുണ്ടാക്കുന്നത് പിശാചാണെന്ന് പ്രസംഗിക്കുന്നു.
8. പുളിക്കല്‍, ചെറുവാടി എന്നിവടങ്ങളില്‍ യുവതീ യുവാക്കളെ ജിന്ന് ഇറക്കുന്നതിന്റെ ഭാഗമായി മാരകമായി പീഡിപ്പിച്ചതായി പരാതികള്‍ ഉയര്‍ന്നു.
9. കണ്ണേറിന് കോണക ചികിത്സ നിര്‍ദ്ദേശിക്കുന്ന ഗള്‍ഫ് സലഫികളെ കണ്ണേറ്, ജിന്ന്ബാധ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കണമെന്ന് പഠിപ്പിക്കുന്നു. (ആരുടെ കണ്ണാണോ തട്ടിയത് അവന്റെ അടിവസ്ത്രം വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് അത് കണ്ണേറ് ബാധിച്ചവനെ കുടിപ്പിക്കുക. ഇതാണ് കോണക ചികിത്സ.സ്വാലിഹ് ഉസൈമിന്റെ ഫത്‌വ ഉദ്ധരിച്ച് എം.ഐ സുല്ലമി ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്(പേ. 68)
10. ജിന്ന് സിഹ്‌റുകളെ ശിര്‍ക്കന്‍ വിശ്വാസമായി ചിത്രീകരിക്കുന്ന പഴയകാല മുജാഹിദ് തൗഹീദ് തെറ്റാണെന്ന് പ്രചരിപ്പിക്കുകയും അതില്‍ നിന്ന് തൗബ ചെയ്ത് ജിന്ന് പിശാചുക്കളെ ഉള്‍പ്പെടുത്തി തൗഹീദ് 2007 രൂപീകരിക്കുകയും ചെയ്തു.
11. യൂണിറ്റ് തോറും ജിന്ന് ക്ലിനിക്കുകള്‍ ആവശ്യമാണെന്ന് മനസ്സിലാക്കുകയും ജിന്ന് സ്‌പെഷ്യലിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
12. പള്ളികള്‍ക്ക് മുകളില്‍ നിന്ന് ജിന്ന് സിഹ്‌റ് ചികിത്സകള്‍ പൊടിപൊടിക്കുന്നു.
ജിന്ന് വിരുദ്ധര്
1. ജിന്ന് പിശാചുക്കളുടെ വിശ്വാസത്തെ ശിര്‍ക്കായി ചിത്രീകരിക്കുന്ന പഴയകാല തൗഹീദ് വലിച്ചെറിയുകയും തൗഹീദ് 2007 രൂപീകരിക്കുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ അപാകതയുണ്ടെന്ന് കണ്ടെത്തുകയും 2013-ല്‍ തൗഹീദിന്റെ പുതിയ വേര്‍ഷന്‍ വിപണിയിലിറക്കുകയും ചെയ്തു.
2. അഞ്ച് കൊല്ലം ശിര്‍ക്കിനെ തൗഹീദായി മനസ്സിലാക്കുകയും അത് കേരളത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ എല്ലാവര്‍ക്കും വേണ്ടി അനസ് മൗലവി തൗബ ചെയ്തു.
3. മണ്ണാര്‍ക്കാട് മുതല്‍ തലശ്ശേരി വരെയുള്ള മുഴുവന്‍ സുന്നി മുജാഹിദ് സംവാദങ്ങളിലും തങ്ങള്‍ക്ക് തൗഹീദ് പഠിപ്പിക്കാന്‍ കൂടെ കൊണ്ടുനടന്ന ജബ്ബാര്‍ മൗലവിയെ മക്കയിലേക്ക് വിഗ്രഹം കൊണ്ടുവന്ന അംറ്ബ്‌നുലുഹയ്യിനോട് താരതമ്മ്യപ്പെടുത്തുകയും അങ്ങനെ അദ്ദേഹത്തെ വിഗ്രഹാരാധകനാക്കി ചിത്രീകരിക്കുകയും ചെയ്തു.
4. യാ ഇബാദല്ലാഹി അഈനൂനീ എന്ന ഹദീസിന്റെ ആശയം ശിര്‍ക്കാണെന്നും അതു കൊണ്ട് തന്നെ ആ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിച്ച ഇമാം നവവി, ഇമാം ത്വബ്‌റാനി, ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ തുടങ്ങിയവര്‍ മുശ്‌രിക്കുകളാണെന്നു പ്രചരിപ്പിക്കുന്നു.
5. പ്രസ്തുത ഹദീസ് പ്രചരിപ്പിക്കുകയും പ്രബലമാക്കുകയും അതില്‍ കുഴപ്പമില്ലെന്ന് പറയുകയും ചെയ്ത പണ്ഡിതരെല്ലാം (ഉദാ: ഇമാം ബൈഹഖി, ഇമാം നവവി, അല്ലാമാ ശൗകാനി...) എന്നിവരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരെന്ന് വിശ്വസിക്കുന്നു.
6. പിശാചിന് ശാരീരോപദ്രവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കിലും പ്രവാചകര്‍ക്ക് മാത്രമേ അത് മനസ്സിലാക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നു.
7. എങ്കിലും ജിന്ന് ബാധക്ക് റുഖിയ്യ ശറഇയ്യ എന്ന ചികിത്സ ആകാമെന്ന് ഫത്‌വ നല്‍കി സ്വയം പ്രവാചക വേഷം കെട്ടുന്നു.
8. മറ്റുചില സന്ദര്‍ഭങ്ങളില്‍, ജിന്ന് ബാധയുണ്ടെങ്കിലും ചികിത്സ അരുത് എന്ന് ഫത്‌വ കൊടുക്കുന്നു. അപ്പോള്‍ ജിന്ന് ബാധിച്ച മുജാഹിദുകളെ എന്ത് ചെയ്യുമെന്ന ജിന്നൂരികളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടുന്നു.
9. മറഞ്ഞ വഴിക്ക് മനുഷ്യന് ഉപദ്രവം ചെയ്യാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ശിര്‍ക്കാണെന്ന് വാദിക്കുന്നതോടൊപ്പം തന്നെ സിഹ്‌റ് (മാരണം) ഫലിക്കുമെന്നു വിശ്വസിക്കുന്നു (മാരണക്കാരന് മറഞ്ഞ വഴിക്ക് ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു)
10. ജിന്നിനോട് സഹായം തേടല്‍ മറഞ്ഞ വഴിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം ജിന്ന് ബാധ തെളിഞ്ഞ വഴിയാണെന്ന് വിശ്വസിക്കുന്നു.
11. 2007 വരെ പുലര്‍ത്തിയിരുന്ന തൗഹീദ് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2007ല്‍ പ്രാര്‍ത്ഥനയിലെ പുതിയ നിര്‍വ്വചനം വിപണിയില്‍ ഇറക്കുകയും 2013-ല്‍ അതും തെറ്റാണെന്ന് ബോധ്യപ്പെടുകയും തെറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും പുതിയ നിര്‍വ്വചനം അറിയാതെ ഉഴറുന്നു.
ഒരു ചോദ്യം
.താങ്കള്‍ എവിടെ നില്‍ക്കുന്നു?
സ്വഹാബികളുടെ വിശ്വാസം പുലര്‍ത്തി, തിരുനബി പഠിപ്പിച്ച പോലെ മുഖ്യധാരയുടെ പക്ഷത്ത് നില്‍ക്കുന്നുവോ?
അതല്ല, തിരുനബി മുന്നറിയിപ്പു നല്‍കിയ ഖവാരിജിസത്തിന്റെ ഉപോത്പന്നങ്ങളായ വഹാബീ ഭീകരതയുടെ ഒപ്പം നില്‍ക്കണോ?
മതയുക്തി വാദത്തിന്റെ വാക്താക്കളായ മുഅ്തസിലി ധാരയുടെ പിന്‍തലമുറക്കാരായ ഹദീസ് നിഷേധികളുടെ കൂടെ നില്‍ക്കണോ?
വികലമായ വിശ്വാസങ്ങളും വിചിത്രമായ വാദങ്ങളും വിപണനം ചെയ്ത് ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി പിരിഞ്ഞ് മതത്തെ കരിവാരിത്തേച്ചുകൊണ്ടിരിക്കുന്ന കക്ഷികള്‍ക്കൊപ്പം ചേരണോ?
ഇനി പറയൂ, കൊല്ലത്തേക്കോ കാസര്‍കോട്ടേക്കോ?
എന്തായാലും ഇത്തരം ബിദഈ കക്ഷികളുടെ ഷറിൽ നിന്നും നമ്മെയും കുടുംബത്തെയും നമ്മുടെ മഹല്ലത്തിനെയും രാജ്യത്തെയും അല്ലാഹു കാക്കുമാാറകട്ടെ.
ആമീൻ
ഇത് തയ്യാറാക്കിയവരോടുള്ള കടപ്പാടും പ്രാർത്തനയും അറിയിച്ച് കൊൻ ട്
ക്റ്തഞതയോടെ......
SUNNI DEBATERS WING ...,..
No comments:
Post a Comment