വിശുദ്ധ ഖുർആനിനെ ഉയർത്തിപ്പിടിക്കുന്നു എന്നതിന്റെ പേരിൽ ഒരു സംഘം സത്യവീഥിയിൽ ആണെന്ന് പറയാൻ കഴിയുമായിരുന്നു എങ്കിൽ ഇന്നത്ത വഹ്ഹാബീ പ്രസ്ഥാനത്തേക്കാൾ എന്ത് കൊണ്ടും യോഗ്യരായ കൂട്ടം ആകേണ്ടിയിരുന്നത് ഖവാരിജുകളായിരുന്നു. മുന്നും പിന്നും നോക്കാതെ അലിയാർ തങ്ങളുടെ മുമ്പിൽ തന്നെ സധൈര്യം അവരത് ഉയർത്തിക്കാട്ടി അതിലേക്ക് ക്ഷണിച്ചു.
വഹ്ഹാബിസത്തിന് പാരമ്പര്യമില്ല എന്നത് ചില സമയത്ത് തിരുത്തേണ്ട ധാരണയായി തോന്നിയിട്ടുണ്ട്. കാരണം സ്വഹാബത്തിലെ വെള്ളിനക്ഷത്രങ്ങളുടെ മുമ്പിൽ നെഞ്ച് വിരിച്ച് വിശുദ്ധ ഖുർആനിലേക്കാണ് ഞങ്ങൾ വിളിക്കുന്നത് എന്നും വിധി നിർണ്ണയത്തിനുള്ള അവകാശം അല്ലാഹുവിന് മാത്രമാണെന്നും, നിങ്ങളൊക്കെ കാഫിറുകളും നിങ്ങളുടെ ഒക്കെ രക്തം ഹലാലുമാണെന്നും വാദിച്ച ഖവാരിജുകൾ ഇന്നത്തെ വഹ്ഹാബിസത്തിന് നൂറിൽ നൂറ്റൊന്ന് ശതമാനം മാതൃകാ യോഗ്യരായ മുൻ ഗാമികളാണ്.
മുഖ്യധാരാ മുസ്ലിമീങ്ങളെ മില്ലത്തിൽ നിന്നും പുറത്താണെന്ന് വരുത്തിത്തീർക്കാൻ രണ്ട് കൂട്ടരും ഓതിയത് ആയത്തുകൾ തന്നെ - ഓതിയ ആയത്തുകളിലും ശരിയായ സാമ്യതയുണ്ട് - അക്കാലത്തെ മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകളായിരുന്നു അവർ സ്വഹാബത്തിന്റെ മേൽ കുഫ്രാരോപിക്കാൻ ഉപയോഗിച്ചതെങ്കിൽ അതേ പോലെ ഖുർആനിന്റെ സംബോധിതരായ മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകളാണ് ഭൂരിപക്ഷം വരുന്ന സുന്നീ സമൂഹത്തെ കുഫ്രാരോപിക്കാൻ വഹ്ഹാബികൾ ഉപയോഗിക്കുന്നതും.
ചുരുക്കത്തിൽ കാര്യം വളരെ വ്യക്തമാണ്.
സ്വഹാബത്ത് ഖുർആൻ ഓതിയതും ഉയർത്തിപ്പിടിച്ചതും അവിശ്വാസികളായ ആളുകളെ ഇസ്ലാമിലേക്ക് ചേർക്കാൻ ആയിരുന്നു - മാതൃക സുന്നികൾ പിൻ തുടരുന്നു..
ഖവാരിജുകൾ ഖുർആൻ ഓതിയതും ഉയർത്തിപ്പിടിച്ചതും വിശ്വാസികളായ സമൂഹത്തെ കാഫിറെന്ന് വിളിച്ച് ഇസ്ലാമിക മില്ലത്തിൽ നിന്നും പുറത്താക്കി വ്യാഖ്യാനിക്കാൻ ആയിരുന്നു - വഹ്ഹാബികൾ നിസ്സംശയം ആ മാതൃക പിൻ തുടരുന്നു..
രണ്ട് കൂട്ടരും ശരിയായ ഒരു പാരമ്പര്യത്തിന്റെ വക്താക്കളാണ് എന്നർത്ഥം..!!!
No comments:
Post a Comment