Sunday, 23 April 2017

ഖിയാമുളമളാൻ വിവക്ഷ തറാവീഹ് നിസ്ക്കാരം

ഖിയാമുറമളാനിന്റെ വിവക്ഷ തറാവീഹ് നിസ്കാരം
🌸============🌸

റമളാനിൽ പ്രത്യേകമൊരു നിസ്കാരമില്ലെന്നും തറാവീഹ്, വിത്റു, തഹജ്ജുദ് എന്നീ നിസ്കാരങ്ങൾ ഒന്നാണെന്നുമുള്ള വാദം പലതുകൊണ്ടും ബാലിശമാണ്. 

  (1) ഈ വാദം ഹദീസുകൾക്ക് നിരക്കാത്തതാണ്. തറാവീഹ് റമളാനിൽ മാത്രമുള്ള സുന്നത്തുനിസ്കാരമല്ലെങ്കിൽ ഹദീസുകളിൽ റമളാനിലേക്ക് ചേർത്തി അതിനെ പറയുന്നതിൽ യാതൊരു അർത്ഥവുമുണ്ടാകില്ലല്ലോ.
   (2) മുസ്ലിം ലോകത്തിന്റെ ഇന്നുവരെയുള്ള പ്രവർത്തനത്തിനെതിരാണ്.  

   (3) ആഇഷാ ബീവി(റ)യുടെ ഹദീസിലെ പരമാർശം തറാവീഹല്ലെന്നും പ്രത്യുത വിത്റു ആണെന്നും  സമര്ത്തിക്കാവുന്നതാണ്. വിശദീകരണം വഴിയെ വരുന്നുണ്ട്.   

   (4) തറാവീഹിനു നബി(സ) പ്രത്യേകം പ്രോത്സാഹനം നൽകിയിട്ടുണ്ട്. "വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും വല്ലവരും റമളാനിൽ നിസ്കരിച്ചാൽ മുന്കഴിഞ്ഞ പാപങ്ങൾ അവര്ക്ക് പൊറുക്കാപ്പെടുന്നതാണ് ". എന്ന ഹദീസിൽ പറഞ്ഞ ഖിയാമുറമ ളാനിന്റെ വിവക്ഷ തറാവീഹാണെന്നു  പണ്ടിതലോകം ഏകോപിച്ചു പറഞ്ഞ ഒന്നാണ്.

അല്ലാമ കിർമാനി(റ) പറയുന്നു: 

 اتفقوا على أن المراد بقيامه صلاة التراويح(هامش البخاري: ٢٦٩/١)

ഖിയാമുറമളാനിന്റെ വിവക്ഷ തറാവീഹ് നിസ്കാരമാണെന്നതിൽ പണ്ടിതലോകം ഏകോപിച്ചിരിക്കുന്നു.(ബുഖാരിയുടെ ഹാമിശ്: 1/269)

പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ :

والحديث يدل على فضيلة قيام رمضان وتأكد استحبابه ، واستدل به أيضا على استحباب صلاة التراويح ، *لأن القيام المذكور في الحديث المراد به صلاة التراويح كما تقدم عن النووي والكرماني* . (نيل الأوطار)

ഖിയാമുറമളാനിന്റെ ശ്രേഷ്ഠതയും അത് ശക്തമായ സുന്നത്താണെന്നും ഈ ഹദീസ് അറിയിക്കുന്നു. തറാവീഹ് നിസ്കാരം സുന്നത്താണെന്നതിനും ഹദീസ് രേഖയാണ്. കാരണം *ഹദീസിൽ പരമാർഷിക്കപ്പെട്ട ഖിയാമിന്റെ വിവക്ഷ ഇമാം നവവി(റ)യും കിർമാനി(റ) യും പ്രസ്താവിച്ചത് പോലെ തറാവീഹ് നിസ്കാരമാണ്*. (നൈലുൽ ഔത്വാർ)

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate