ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിപല്ഘട്ടമാണല്ലോ മഹ്ഷറാ വൻസഭ. മലക്കുകളും അംബിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാ സ്രഷ്ടികളും ഭയപ്പെടുന്ന സമയം .നബി(സ) തങ്ങൾ പറയുന്നു..
إن الشمس تدنو يوم القيامة حتى يبلغ العرق نصف الأذن فبينا هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم(صحيح البخاري ١٣٨١)
ചെവിയുടെ പകുതിവരെ വിയർപ്പു എത്തും വിധം അന്ത്യനാളിൽ സൂര്യൻ അടുത്തു വരും അതിനിടയിൽ ജനങ്ങൾ ആദം നബി(അ സ) യോടും പിന്നെ മൂസ നബി(അ സ ) യോടും പിന്നെ മുഹമ്മദ് നബി (സ) യോടും ഇസ്തിഗാസ നടത്തും(സ്വഹീഹുൽ ബുകാരി 1381)
മഹ്ഷറാ വാൻ സഭയിൽ ജനങ്ങൾ പ്രവാചകന്മാരോട് ശുപാർശ തേടിപോകുമെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള് ഇബ്നുഹജറുൽ അസ്ഖലാനി (റ) എഴുതുന്നു.
ولذلك قال الحافظ ابن حجر معلقا على نحو هذا الحديث في الفتح ( 11 / 441 ) وفية أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله في حوائجهم بأنبيائهم اه .
ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അംബിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണല്ലോ ഐഹികലോകത്ത് ജനങ്ങൾ സ്വീകരിച്ചിരുന്ന സമീപനം.അതെ സമയം അന്ത്യദിനത്തിലും ജനങ്ങൾ സ്വീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി 11/441)
മഹ്ഷറാ വൻസഭയിലെത്തിയാലും സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ അമ്ബിയാക്കളെയും തെരെഞ്ഞുനടക്കുമ്പോൾ അബുജഹ്ലോ മറ്റു മക്കാമുഷ്രിക്കുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. പ്രത്യുത അള്ളാഹു വിശുദ്ദ ഖുർആനിൽ വവരിച്ച പോലെ തല താഴ്ത്തി നില്ക്കുകയാണ് അവർ ചെയ്യുന്നത്. കാരണം ദുൻയാവിൽ വെച്ച് അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപോയെന്ന് ഖബറിൽ നിന്നും മറ്റും അവർക്ക് നന്നായി മനസ്സിലായിടുണ്ട്. അതെ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാനെന്നോ മഹ്ഷറയിൽ എത്തിയിട്ടും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ആ പ്രതിസന്ദിഘട്ടത്തിലും അവർ അമ്ബിയാക്കളെയും തെരഞ്ഞു പോകുന്നത്.അങ്ങനെ സുന്നികൾ മഹാനായ ഈസാനബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹത്തിൻറെ മറുവടി ശ്രദ്ദേഹമാണ്.
فَيَأْتُونَ عِيسَى فَيُكَلِّمُونَهُ فَيَقُولُ : إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًاصَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَأْتُونِي فَأَنْطَلِقُمعهم (سنن لترمذي:٣٠٧٣)
അവർ ഈസാ നബി(അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയും: " നിശ്ചയം ഞാൻ അല്ലാഹുവിനുപുറമേ ആരാധിക്കപെട്ടവനാണ് .അതിനാല നിങ്ങൾ മുഹമ്മദ് നബി(സ) യെ സമീപിക്കുക." നബി(സ) പറയുന്നു : "അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുന്നതും അവരോട് ഒന്നിച്ച് ഞാൻ പുരപ്പെടുന്നതുമാണ്." (തുർമുദി: 3073)
ദൈവ പുത്രനാണെന്ന വിശ്വാസത്തോടെ ക്രിസ്ത്യാനികൾ ഈസാ നബി (അ) യെ വിളിക്കുന്നതും മുഹ്ജിസത് കൊണ്ട് സഹക്കുമെന്ന വിശ്വാസത്തോടെ സുന്നികൾ മുഹമ്മദ് നബി(സ) യോട് സഹായം തേടുന്നതും തുല്ല്യമാനെന്നല്ലോ പുത്തൻവാദികൾ ജല്പിക്കുന്നത്. അവരുടെ ഈ ജല്പനത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ് നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ് നബി(സ) യെ ദൈവമാകലാകുമെങ്കിൽ ഈസാ നബി (അ) പോലെ തന്നെ മുഹമ്മദ് നബി(അ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. " ഞാൻ അല്ലാഹുവിനെ കൂടാതെ ആരധിക്കപെട്ടവനായത് കൊണ്ട് നിങ്ങൾ മുഹമ്മദ് നബി(സ) യെ സമീപിക്കുക" എന്നാ ഈസാ നബി (അ) യുടെ പരാമർശത്തിന് എന്ത് പ്രസക്തിയാനുല്ലത്?!!!......
حَدَّثَنَا ابْنُ أَبِي عُمَرَ، حَدَّثَنَا سُفْيَانُ، عَنْ عَلِيِّ بْنِ زَيْدِ بْنِ جُدْعَانَ، عَنْ أَبِي نَضْرَةَ، عَنْ أَبِي سَعِيدٍ،അ
No comments:
Post a Comment