Monday, 10 October 2016

മരിച്ചവർക്ക് പ്രതിഫലം എത്തിക്കപ്പെടുമൊ

ഹമ്പലി മദ്ഹബ്

ഇബ്‌നു മുഫ്‌ലിഹ്(റ) ‘മുബ്ദിഇ’ല്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പര്‍(റ) പറഞ്ഞു: ”എല്ലാ നന്മയുടെയും പ്രതിഫലം മയ്യിത്തിലേക്കു എത്തിച്ചേരും. അതിനു നിരവധി തെളിവുകളുണ്ട്. മുസ്‌ലിംകള്‍ എല്ലാ നാട്ടിലും ഒരുമിച്ചുകൂടുകയും, ഖുര്ആലന്‍ ഓതുകയും, അതിനെ മരണപ്പെട്ടവര്ക്കു വേണ്ടി ഹദ്‌യ ചെയ്യുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിരാക്ഷേപം നടന്നുവരുന്നതിനാല്‍ അതു ഇജ്മാഅ് ആയി മാറിയിരിക്കുന്നു. അതു മയ്യിത്തിനുവേണ്ടി പ്രാര്ത്ഥിുക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നതുപോലെ തന്നെയാണ്. ഖുര്ആ്ന്‍ ഓതി നബി(സ)ക്ക് ഹദ്‌യ ചെയ്താലും അതു അനുവദനീയമാണ്. അതിന്റെ പ്രതിഫലം നബി(സ)ക്കു ലഭിക്കുകയും ചെയ്യും.” (അല്മുനബ്ദിഅ് 2:281)


ഇബ്‌നു ഖുദാമ(റ) ‘മുഗ്‌നി’യില്‍ എഴുതുന്നു: ഖബറിങ്ങല്‍ ഓതുന്നതിനു വിരോധമില്ല. ”്‌നിങ്ങള്‍ മഖ്ബറയില്‍ ചെന്നാല്‍ ആയത്തുല്‍ കുര്സിിയും, 3 പ്രാവശ്യം സൂറതുല്‍ ഇഖ്‌ലാസും ഓതുകയും, അല്ലാഹുവേ, ഇതിന്റെ കൂലി ഖബറാളികള്ക്കാ ണെന്ന് പറയുകയും ചെയ്യുക.” എന്ന് അഹ്മദ്(റ) പറഞ്ഞതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…. ”ആരെങ്കിലും മഖ്ബറിയില്‍ ചെന്ന് സൂറതു യാസീന്‍ ഓതിയാല്‍ ഖബറാളികള്ക്കു അന്നു ആശ്വാസം ലഭിക്കുമെന്നും, അവരുടെ എണ്ണത്തിനനുസരിച്ച് അവന് നന്മആ ലഭിക്കുമെന്നും” നബി(സ) പറഞ്ഞതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ”ആരെങ്കിലും തന്റെ മാതാപിതാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്ത് അവിടെവെച്ച് യാസീന്‍ ഓതിയാല്‍ അവര്ക്കു പാപമോചനം ലഭിക്കുമെന്ന” ഹദീസും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (അല്‍ മുഗ്‌നി 2:224)

മുജാഹിദുകളുടെ നേതാവായ ഷൈഖുൽ ഇസ്ലാം
ഇബ്‌നു തീമിയ്യ തന്റെ ‘ഫതാവ’യില്‍ പറഞ്ഞത് കാണുക:

وَأَمَّا " الْقِرَاءَةُ وَالصَّدَقَةُ " وَغَيْرُهُمَا مِنْ أَعْمَالِ الْبِرِّ فَلَا نِزَاعَ بَيْنَ عُلَمَاءِ السُّنَّةِ وَالْجَمَاعَةِ فِي وُصُولِ ثَوَابِ الْعِبَادَاتِ الْمَالِيَّةِ كَالصَّدَقَةِ وَالْعِتْقِ كَمَا يَصِلُ إلَيْهِ أَيْضًا الدُّعَاءُ وَالِاسْتِغْفَارُ وَالصَّلَاةُ عَلَيْهِ صَلَاةُ الْجِنَازَةِ وَالدُّعَاءُ عِنْدَ قَبْرِهِ. وَتَنَازَعُوا فِي وُصُولِ الْأَعْمَالِ الْبَدَنِيَّةِ: كَالصَّوْمِ وَالصَّلَاةِ وَالْقِرَاءَةِ. وَالصَّوَابُ أَنَّ الْجَمِيعَ يَصِلُ إلَيْهِ فَقَدْ ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: {مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ} وَثَبَتَ أَيْضًا: {أَنَّهُ أَمَرَ امْرَأَةً مَاتَتْ أُمُّهَا وَعَلَيْهَا صَوْمٌ أَنْ تَصُومَ عَنْ أُمِّهَا} . وَفِي الْمُسْنَدِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ لِعَمْرِو بْنِ العاص: {لَوْ أَنَّ أَبَاك أَسْلَمَ فَتَصَدَّقْت عَنْهُ أَوْ صُمْت أَوْ أَعْتَقْت عَنْهُ نَفَعَهُ ذَلِكَ} وَهَذَا مَذْهَبُ أَحْمَد وَأَبِي حَنِيفَةَ وَطَائِفَةٍ مِنْ أَصْحَابِ مَالِكٍ وَالشَّافِعِيِّ.

”സ്വദഖ, അടിമയെ മോചിപ്പിക്കല്‍ പോലുള്ള ധനപരമായ ഇബാദത്തുകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതില്‍ സുന്നത്ത് ജമാഅത്തിലെ പണ്ഡിതര്ക്കി ടയില്‍ അഭിപ്രായ ഭിന്നതയില്ല. അതുപോലെ ദുആ, പൊറുക്കലിനെ തേടല്‍, മയ്യിത്ത് നിസ്‌കാരം, ഖബറിങ്ങല്‍ വെച്ചുള്ള ദുആ എന്നിവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതിലും അഭിപ്രായ ഭിന്നതയില്ല.

എന്നാല്‍ നിസ്‌കാരം, നോമ്പ്, ഖുര്ആഫന്‍ പാരായണം പോലോത്ത ശാരീരികമായ അമലുകളുടെ പ്രതിഫലം മയ്യിത്തിലേക്ക് എത്തിച്ചേരുമോ എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മുഴുവന്‍ അമലുകളുടെയും കൂലി മയ്യിത്തിലേക്കു എത്തിച്ചേരുമെന്നതാണ് ശരി. ”നോമ്പ് നിര്ബുന്ധമുള്ള നിലയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവന്റെ വലിയ്യ് അവനുവേണ്ടി നോമ്പ് നോല്ക്കലണം.” എന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും സ്ഥിരപ്പെട്ടതാണ്. ”നോമ്പ് നിര്ബിന്ധമുള്ള ഒരു സ്ത്രീ മരണപ്പെട്ടപ്പോള്‍ അവളുടെ മകളോട് ഉമ്മാക്കു വേണ്ടി നോമ്പ് നോല്ക്കാ ന്‍ നബി(സ) കല്പിമച്ചു.” എന്നും ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(സ) ഒരിക്കല്‍ അംറുബ്‌നുല്‍ ആസ്വി(റ)നോട് പറഞ്ഞു: ”നിന്റെ പിതാവ് മുസ്‌ലിമായിരുന്നെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി സ്വദഖ ചെയ്യുന്നതും നോമ്പ് നോല്ക്കു ന്നതും അടിമയെ മോചിപ്പിക്കുന്നതുമെല്ലാം അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു.” ഈ ഹദീസ് മുസ്‌നദിലുണ്ട്. ഇമാം അഹ്മദ്(റ), അബൂഹനീഫ(റ), ഇമാം മാലിക്(റ)വിന്റെയും ഇമാം ശാഫിഈ(റ)ന്റെയും അസ്ഹാബില്‍ ഒരുവിഭാഗം എന്നിവരുടെ വീക്ഷണം ഇതുതന്നെയാണ്. (ഫതാവാ ഇബ്‌നു തീമിയ്യ 24:366)
....

ഇനി അവർ കേട്ടാൽ‍ ഉത്തരം നല്‍കുമോ??? അതിനും ഇബ്നു തയ്മിയ്യ തന്നെ ഇതിനും മറുപടി പറയട്ടെ

" الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم : ( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين )

ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖാബരിനരികിലൂടെ പോകുകയാണെങ്കില്‍ ഖാബരിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖാബരിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്..

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-

وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-

فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 

👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:

قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------

ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..

ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..

മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..

പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..

തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,

കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..

അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?

എന്തൊരു ആശയ പാപ്പരത്തമാണിത്!..........

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate