Friday, 16 September 2016

"അടിയന്തരം " പ്രാമാണിക തെളിവുണ്ടൊ?

അടിയന്തിരം

മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകള്‍ പറയുന്നത്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം.

നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. ഇത് അനുവദനീയമാണോ? പ്രതിഫലാര്‍ഹമാണോ? നമുക്ക് പരിശോധിക്കാം.

മരണപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്ന ദാനധര്‍മങ്ങള്‍ സ്വീകാര്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം.

സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവ സ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/178).

ഈ ഹദീസിന്റെ എല്ലാ നിവേദകരും സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നവ രാകുന്നു. ത്വഊസ് (റ) താബിഉകളില്‍ പ്രധാനപ്പെട്ട വ്യക്തിയുമാണ്. ഇമാം സുയൂഥ്വി (റ) എഴുതുന്നു:

“മരണപ്പെട്ടവര്‍ക്കുവേണ്ടി ഏഴു ദിവസം ഭക്ഷണം വിതരണം ചെയ്യുകയെന്ന സുന്നത്ത് മക്കയിലും മദീനയിലും ഇന്നുവരെ നിലനില്‍ക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരി ക്കുന്നു. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്നുവരെ ഈ പ്രവര്‍ത്തനം ഉപേക്ഷിക്കപ്പെട്ടി ട്ടില്ല” (അല്‍ഹാവി ലില്‍ഫതാവാ, 2/194).

ആസിബുബ്നുകുലൈബ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഞങ്ങള്‍ നബി (സ്വ) യോടൊന്നിച്ച് ഒരു ജനാസയെ പിന്തുടര്‍ന്നു. മയ്യിത്ത് സംസ്കരണത്തിനു ശേഷം നബി (സ്വ) മടങ്ങിയപ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബിയെ ക്ഷണിച്ചു. നബി (സ്വ) യും ഞങ്ങളും ക്ഷണം സ്വീകരിച്ചു. (വീട്ടില്‍ വെച്ച്) ഭക്ഷണം കൊണ്ടുവന്നു. നബിയും ജനങ്ങളും അവിടെ നിന്നു ഭക്ഷണം കഴിച്ചു”(അബൂദാവൂദ്, മിര്‍ഖാത്, 10/278).

“ഒരാള്‍ നബി (സ്വ) യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. (എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല.) വല്ലതും സംസാരിച്ചിരുന്നുവെ ങ്കില്‍ എന്തെങ്കിലും അവര്‍ ദാനം ചെയ്യുമായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി വല്ലതും ദാനം ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കു മോ? നബി (സ്വ) പറഞ്ഞു: അതെ” (ബുഖാരി, മുസ്ലിം).

മേല്‍ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി യുള്ള സ്വദഖ മയ്യിത്തിനുപകരിക്കുമെന്നും മയ്യിത്തിലേക്ക് അതിന്റെ പ്രതിഫലം എത്തി ച്ചേരുമെന്നും ഈ ഹദീസ് തെളിയിക്കുന്നു. പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രാ യവും ഇതുതന്നെയാണ്” (ശര്‍ഹുമുസ്ലിം, 7/90).

ഇതേ വിശദീകരണം ഫത്ഹുല്‍ ബാരിയിലും കാണാം (7/305). മരണാനന്തരം തങ്ങള്‍ ക്കുവേണ്ടി സ്വദഖ ചെയ്യാന്‍ സ്വഹാബത്ത് വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ത്വബ്രി (റ) തന്റെ താരീഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.

“മയ്യിത്തിനുവേണ്ടി ദാനം ചെയ്യലാണുദ്ദേശ്യമെങ്കില്‍ അത് മതത്തില്‍ കല്‍പ്പിക്കപ്പെട്ട കാര്യമാകുന്നു. ഇതുകൊണ്ടാണ് അബൂദര്‍റില്‍ഗിഫാരി (റ) തനിക്ക് മരണമാസന്നമായ പ്പോള്‍ ഇങ്ങനെ ദാനം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തത്” (താരീഖുല്‍ ഉമമി വല്‍ മുലൂക് 3/354).

ഇബ്നുതൈമിയ്യഃ പറയുന്നതുകാണുക: “മരിച്ചവര്‍ക്കു വേണ്ടി ദാനം ചെയ്യുന്നത് മയ്യി ത്തിനു ഉപകരിക്കുന്നതാണ്. ഇതില്‍ ലോക മുസ്ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്ന ധാരാളം ഹദീസുകള്‍ നബി (സ്വ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്” (ഫ താവാ ഇബ്നുതൈമിയ്യഃ 24/175).

മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖ ചെയ്യല്‍ സുന്നത്താണെന്ന് കര്‍മ ശാസ്ത്ര പണ്ഢിത ന്മാരും വ്യക്തമാക്കുന്നുണ്ട്.

ഇബ്നുഹജര്‍ (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി ഭക്ഷണം വിതരണം ചെയ്യല്‍ സ്വദഖയാകുന്നു. മയ്യിത്തിനുവേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താ ണെന്നതില്‍ ഇജ്മാഅ് ഉണ്ട്” (ഫതാവല്‍ കുബ്റാ, 2/31).

ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ് 5/323 ലും ഈ കാര്യം സലക്ഷ്യം സമര്‍ഥിക്കു ന്നുണ്ട്.

അടിയന്തരമെന്നപേരില്‍ മുസ്ലിംകള്‍ നടത്തിവരുന്ന, മരിച്ച വ്യക്തികള്‍ക്കു വേണ്ടി ദിവസം നിശ്ചയിച്ചും അല്ലാതെയുമുള്ള ദാനധര്‍മങ്ങള്‍ക്ക് ഇസ്ലാമില്‍ അടി സ്ഥാനമുണ്ടെന്നും അംഗീകൃതമാണെന്നും ഇവിടെ വ്യക്തമാകുന്നു. ഇത്തരം സല്‍ക്കര്‍ മങ്ങള്‍ സുന്നത്തില്‍ പെട്ടതായിട്ടുപോലും അവയെ ചാവടിയന്തിരം എന്നുപറഞ്ഞ് അവ ഗണിക്കുന്നത് എത്ര ധിക്കാരമാണ്?

“സുന്നി ആശയങ്ങളുടെ നിറ സമാഹാരം”

sunniknowledge.blogspot.com
___________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate