ഓറഞ്ച് കാൻസറിനു കാരണമാകും - കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കും, തുടങ്ങിയ വാർത്തകളും ഇത്തരം വിശ്വാസങ്ങളും റിപ്പോർട്ടുകളും വഴിയാണ് നമ്മുടെ സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കിടയിൽ 'ബഹുദൈവ വിശ്വാസ ചിന്താഗതി(ശിർക്)കൾ ഉടലെടുക്കുന്നത്.
മുകളിൽ കൊടുത്ത മാധ്യമം റിപ്പോർട്ട് അനുസരിച്ച് നാം വിശ്വസിക്കേണ്ടത് കാന്താരി മുളകിനു കൊളസ്ട്രോളിനെ സംഹരിക്കാനുളള കഴിവുണ്ടെന്നാണ്. അത് പോലെ ഓറഞ്ചിന് കാൻസർ മാറ്റാൻ കഴിയും എന്നും പലരും പ്രചരിപ്പിക്കുന്നത് പ്രകാരം നാം വിശ്വസിക്കേണ്ടി വരും.. യഥാർത്ഥത്തിൽ നമ്മുടെ അടിയുറച്ച വിശ്വാസ പ്രകാരം അല്ലാഹുവല്ലാത്ത ഒരു ശക്തിക്കും ഒരു വസ്തുവിനെയും സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും ഉളള ശേഷിയില്ല.അങ്ങനെ ശേഷിയുണ്ടെന്നു എഴുതുന്നതും സംസാരിക്കുന്നതും വിശ്വസിക്കുന്നതും ശിർക്കാണ്. അതിനാൽ കാന്താരിമുളകിനെ പറ്റിയുളള മാധ്യമത്തിെൻ ഈ റിപ്പോർട്ടും ഓറഞ്ചിനെ പറ്റിയുള്ള മറ്റു പല റിപ്പോർട്ടുകളും തനി ശിർക്കാണ്.
ഈ റിപ്പോർട്ടു വായിച്ചു കാന്താരിയുടെയും ഓറഞ്ചിന്റെയും കഴിവിൽ വിശ്വസിച്ച് ആരും തന്നെ നാട്ടിൽ നിന്നും അതു വരുത്തുകയോ അത് വാങ്ങി ഉപയോഗിക്കുകയോ ചെയ്യരുത്.കാരണം ആ വേലയുമായി ബന്ധപ്പെടുന്നവരൊക്കെയും അക്കാരണം കൊണ്ടു തന്നെ 'ബഹുദൈവ വിശ്വാസി''കളായി മാറുന്ന ശിർക്ക് 'ചെയ്തവരായി' മാറാൻ സാധ്യതയുമുണ്ട്.
ഇതു ഞാൻ സ്വന്തം ഭാവനാവിലാസപ്രകാരം പടച്ചുണ്ടാക്കിയ തിയറിയല്ല.അല്ലാഹുവിെൻ തൗഹീദ് തങ്ങൾക്കു സ്ത്രീധനമായി കിട്ടിയതാണെന്നു നാടുനീളെ വലിയവായിൽ അട്ടഹസിച്ചു നടക്കുന്ന കേരളത്തിലെ ''വഹ്ഹാബി മുസ്ലിംകൾ'' ഈ അടുത്ത കാലത്തായി മശ്-രിഖിനും മഗ്-രിബിനുമിടയിലെ ഏറ്റവും വലിയ തൗഹീദീ പണ്ഡിതനായി ഉത്സവച്ചന്തകളിൽ ആനയെ കെട്ടിയെഴുന്നെളളിക്കുന്ന മാതിരി കൊണ്ടുനടക്കുന്ന ഒരു മഹാപണ്ഡിത താരമുണ്ട്.''ചുഴലി ''ക്കാരനായ ആ മുജ്തഹിദിന്റെ എഫ്.ബി പ്രസംഗങ്ങളിൽ നിന്നും മനസ്സിലാക്കിയ പ്രകാരമാണ് മുകളിലുദ്ധരിച്ച മാധ്യമത്തിെൻ ''കാന്താരി ശിർക്''എന്റെ ശ്രദ്ധയിൽ വന്നു പെട്ടത്.
അതിഭയാനകമായ ഈ കാന്താരിശിർകിൽ നിന്നും ഓറഞ്ച് ശിർക്കിൽ നിന്നും തൗഹീദിൽ അടിയുറച്ചുവിശ്വസിക്കുന്ന ലോകത്തിലെ ഏകമുസ്ലിം ജനുസ്സായ, അതിനാൽ തന്നെ സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട കൊച്ചുകേരളത്തിലെ വഹ്ഹാബിമുസ്ലിംകളായ നമ്മളെ എല്ലാം ഉണർത്താനായതിൽ എനിക്കു വളരെയേറെ അഭിമാനം തോന്നുന്നു.
അല്ലാഹുവിെൻ തൗഹീദിൽ ആദം നബി (അ) മുതലിങ്ങോട്ടുളള തലമുറകളിൽ ഒരൊറ്റ പണ്ഡിതനും കണ്ടെത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ കണ്ടെത്തി സമുദായത്തിൽ മൊത്തം മുശ്-രി ക്കുകൾ നിറഞ്ഞിരിക്കുകയാണെന്നു നാടുമുഴുക്കെ വിളംബരം ചെയ്യുന്ന മൗലവിയദ്ധേഹത്തെ നമ്മുടെ സമുദായത്തിെൻ മേൽ ഇടിത്തീയായി വീണിട്ടുളള ഈ കാന്താരി ശിർകിൽ നിന്നും അടിയന്തിരമായി''രക്ഷപ്പെടുത്താൻ'ഇടപെടുവിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
പ്രവാസികളായ വഹ്ഹാബി മുസ്ലിംകൾ മാധ്യമം ഒരുക്കിയ ഈ കാന്താരി ശിർക്ക് കുഴിയിലോ ഫെയ്സ് ബുക്കിൽ ആരൊക്കെയോ ഒരുക്കിയ ഓറഞ്ച് ശിർക്ക് കുഴിയിലോ ഒരിക്കലും വീഴാൻ പാടില്ല.തൗഹീദിനേക്കാളും വലുതല്ലല്ലോ നമുക്കു കൊളസ്ട്രോളും കാൻസറും ഒന്നും.
കാന്താരിയുടെ കൊളസ്ട്രോൾ സംഹാരകഴിവിൽ വിശ്വസിച്ചു നാം കാന്താരികളെയും ഓറഞ്ചിന്റെ കാൻസർ ശമന കഴിവിൽ വിശ്വസിച്ച് നാം ഓറഞ്ചും വെട്ടിവിഴുങ്ങിയാൽ അപകടത്തിലാകുന്നതു നമ്മുടെ തൗഹീദാണ്.അതിനാൽ നാം നൈരന്തര്യം ജാഗ്രത പാലിക്കുക.
നമ്മുടെ മുൻഗാമികളായ മഹത്തുക്കൾ ജീവൻ പോലും പണയപ്പെടുത്തി ഒരു നൂറ്റാണ്ടായി കണ്ണിലെണ്ണയൊഴിച്ചു കാത്തുപോരുന്ന നമ്മുടെ തൗഹീദ് വെറുമൊരു കാന്താരിക്കു മുൻപിൽ നാം വഹ്ഹാബികൾ അടിയറ വെക്കരുത്. ഒരിക്കലും ഒരിക്കലും...
ശിർക്കിന്റെ പ്രചാരകരെ കരുതിയിരിക്കുക - കാന്താരി മുളകിലൂടെയും ഓറഞ്ചിലൂടെയും ശിർക്ക് പ്രചരിപ്പിക്കുന്ന മൂരാച്ചികളെ തിരിച്ചറിഞ്ഞ് ബഹിഷ്കരിക്കുക..
No comments:
Post a Comment