Saturday, 11 April 2020

ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?

*📝 ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?*
💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡
ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.

*🖌 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍💡💡*

ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''
ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.
ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.
( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )

*🖌 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍💡💡*

മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)

*🖌 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം 💡💡*

മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)

🔮എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?

*🖌 പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം💡💡*

ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.
[ تاريخ الخلفاء – الحافظ السيوطي ]

🔮 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.

*🖌 തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 💡💡*

ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)

🔮 മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..

*🖌 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 💡💡‍*

മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.

👍 മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.
( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )

*🖌 മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*

അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)

🔮 സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?

*🖌 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*

പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:

💡💡ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.
💡💡💡💡
☘ അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.

👍 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍.

      കടപ്പാട് .....

ഫാകിഹാനിയും മൗലിദും - ഹാഫിള് സുയൂതി ഇമാമിന്റെ ഖണ്ഡനവും :-

*ഫാകിഹാനിയും മൗലിദും - ഹാഫിള്  സുയൂതി ഇമാമിന്റെ ഖണ്ഡനവും :-*✍🏻

മൗലിദാഘോഷം വരുമ്പോൾ മാത്രമായി വഹാബികൾ അൽ ഹാവി ലിൽ ഫതാവ എന്ന സുയൂതി ഇമാമിന്റെ കിതാബിലെ ചില വരികൾ കൊണ്ട് വന്ന് മൗലിദിനെ എതിർക്കാൻ കൊണ്ട് വരും എന്നാൽ സത്യത്തിൽ മാലികി മദ് ഹബുകാരനായ ഫാകിഹാനി അക്കാലത്ത് നടന്നിരുന്ന മൗലിദിനെ എതിർത്തതിനെ ഖണ്ഡിച്ച് കൊണ്ട് ഹർഫം ബി ഹർഫ് ഖണ്ഡിച്ച് മൗലിദാഘോഷം സുന്നത്താണെന്ന് പഠിപ്പിക്കുന്നതാണ് അൽ ഹാവി ലിൽ ഫതാവയിൽ സുയൂതി ഇമാം നടത്തുന്നത്

ഫാകിഹാനി എന്തുപറഞ്ഞു? എന്ന് നോക്കാം

മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച്  സംസാരിച്ചിട്ടുണ്ടെന്ന് നവീനവാദികള്‍ നിരന്തരമായി പ്രചരിപ്പിക്കാറുണ്ട്. എതിര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പൂര്‍വിക പണ്ഡിതര്‍ ശക്തമായ മറുപടി നല്‍കിയ കാര്യം പക്ഷേ വിമര്‍ശകര്‍ മൂടിവെക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഫാകിഹാനി (റ)യുടെ പരാമര്‍ശങ്ങളും ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവും ചുവടെ വിവരിക്കാം:

പ്രധാനമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാകിഹാനി(റ)യുടെ വിശദീകരണം.

*വാദം ഒന്ന് ഫാകിഹാനി:* ‘ഈ മൗലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുള്ളതായി എനിക്കറിയില്ല.

*ഇതിന് ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:* ‘തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്‌നു ഹജര്‍(റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു’.

*രണ്ട്:* ‘മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി ഉദ്ധരിക്കപ്പെടുന്നുമില്ല’. അതിനാല്‍
അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണത്. ശാപ്പാട്ട് വീരന്മാരാണ് അത് കൊണ്ട് നടക്കുന്നത്.

*ഇമാം സുയൂത്വി(റ) ഇതിനെ ഖണ്ഡിക്കുന്നതിങ്ങനെ:*

 അതിവിപുലമായി മൗലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തെ പറഞ്ഞു. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൗലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്‌നു ദിഹ്‌യ(റ) അത് തൃപ്തിപ്പെടുകയും മൗലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ച് കൊടുക്കുകയുമുണ്ടായി.  അപ്പോള്‍ മതനിഷ്ഠയുള്ള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.

*മൂന്ന്:*  മൗലിദ് പരിപാടിയെ അഞ്ച് മതനിയമങ്ങളുമായി തട്ടിച്ചുനോക്കി നാ
മിങ്ങനെ പറയും; ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്‌ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം നിര്‍ദേശിക്കുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്‍കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുള്ള പണ്ഡിതന്മാരോ അത് ചെയ്യുകയോ ഉണ്ടായിട്ടില്ല.

*സുയൂത്വി(റ)യുടെ ഖണ്ഡനം:*   'മൗലിദാഘോഷം സുന്നത്താകാനും തരമില്ല. കാരണം മതം നിര്‍ദേശിച്ച കാര്യമാണ് സുന്നത്ത്’ എന്ന ഫാകിഹാനി(റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം.  സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയുമാവാം. മൗലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെന്നുവന്നാലും ഇനിപറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട് (ഇതനുസരിച്ച് മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം).

*നാല്:*  അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്  മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ  ഹറാമോ ആവാനേ തരമുള്ളൂ. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ച് വേണം അതേക്കുറിച്ച് സംസാരിക്കാന്‍.

ഒന്ന്: ഒരാള്‍ തന്റെ സ്വത്തെടുത്ത് കുടുംബത്തിനും
കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനാലാണ്.

*ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:*  ‘അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും’. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം(റ) പറയുന്നു: ‘ബിദ്അത്തിനെ വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാക്കാം. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍പെട്ടതാണെന്ന് അറിയാനുള്ള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്ത്വങ്ങളുമായി അതിനെ തട്ടിച്ചുനോക്കലാണ്. നിര്‍ബന്ധമാകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പെടുന്നുവെങ്കില്‍ അത് ഹറാമും സുന്നത്താകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും കറാഹത്തിന്റെ നിയമങ്ങളില്‍ കടന്നുവരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നുവരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം’. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്‌റസകളും അതിര്‍ത്തിയിലെ സൈന്യസങ്കേതങ്ങളും നിര്‍മിക്കുന്നതും തറാവീഹ് ജമാഅത്ത് നിസ്‌കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

*ഇമാം സുയൂത്വി(റ) തുടരുന്നു:*  മനാഖിബുശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി(റ) രേഖപ്പെടുത്തുന്നു: ‘പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്.
*ഒന്ന്*: ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്.
*രണ്ട്:* മേല്‍പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും’. ഇതുവരെയുള്ളത് ഇമാം ശാഫിഈ(റ)യുടെ സംസാരമാണ്.

അപ്പോള്‍ അത് മുബാഹാകാനും തരമില്ല എന്ന് തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. കാരണം മൗലിദാഘോഷം ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യകാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ലകാര്യത്തില്‍ പെട്ടതാണത്. കാരണം തെറ്റ് കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ. അതിനാല്‍ ഇബ്‌നുഅബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.

*ഫാകിഹാനി(റ) തുടരുന്നു:*  അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനുവേണ്ടി പണം നല്‍കുന്നത് മനഃസംതൃപ്തി
യോടെയല്ല. അക്രമത്തിന്റെ വേദനനിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജകാരണം തരുന്നത് സ്വീകരിക്കുന്നത് വാളുചൂണ്ടി പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുള്ള പാട്ടുകളും യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളു(ആകര്‍ഷണീയ കൗമാരക്കാര്‍)മായും നാശകാരികളായ സ്ത്രീകളുമായും ഒരുമിച്ച് കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പു
രുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെറ്റു തന്നെ. ആടിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞുമുള്ള നൃ
ത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നുപോകലും കൂടി  വരുമ്പോള്‍ പറയാനുമില്ല….

*ഇതിന് ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം:*   രണ്ടാമതായി ഫാകിഹാനി(റ) പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൗലിദാഘോഷത്തിലേക്ക് വന്നുചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷപ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലക്കല്ല. തന്നെയുമല്ല ഇത്തരം കാര്യങ്ങള്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. അതിന്റെ പേരില്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലത് ഉള്ളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അപ്പോള്‍ നമുക്ക് പറയാനുള്ളതിതാണ്; നബിദിനത്തില്‍ സന്തോഷപ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങള്‍  ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.

*അഞ്ച്:* ‘നബി(സ്വ) ജനിച്ചമാസമായ റബീഉല്‍ അവ്വലില്‍ തന്നെയാണല്ലോ അവിടുന്ന് വഫാത്തായതും. അതിനാല്‍ ദുഃഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല’.

*സുയൂത്വി(റ)യുടെ ഖണ്ഡനമിങ്ങനെ:*   ഇതിനുള്ള മറുപടിയിതാണ്; നബി(സ്വ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസ്വീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടനം നടത്താനും മുസ്വീബത്ത് വരുമ്പോള്‍ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ പ്രത്യേകം അറവുനടത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് ശബ്ദമുയര്‍ത്തി കരയലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തത്. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും പ്രവാചക വിയോഗത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഹുസൈന്‍(റ)നെ വധിച്ച ദിവസം ദുഃഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്‌നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതുകാണാം: ‘അമ്പിയാക്കള്‍ക്ക് മുസ്വീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദുഃഖാചരണം നടത്താന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്‍പിക്കപ്പെടും?’ (അല്‍ഹാവീ ലില്‍ഫത്താവാ 1/190-193).
____________________________

 അപ്പോൾ മൗലിദാഘോഷം സുന്നത്താണെന്ന് പ്രമാണ ബദ്ധമായി ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ), ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ)യുടെ ശ്രദ്ധയില്‍പെട്ട ഏതോ ചില പരിപാടികളുടെ പശ്ചാത്തലത്തിലാകാം അതിനെ അദ്ദേഹം വിമര്‍ശിച്ചത്. അദ്ദേഹം നല്‍കിയ ഒരു ഫത്‌വയിലാണ് അപ്രകാരമുള്ളത്. ഫത്‌വകള്‍ ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാകുമല്ലോ.

എന്നാല്‍ പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഹറാമിലും കറാഹത്തിലും പരിമിതമാണെന്ന അദ്ദേഹത്തിന്റെ വാദം   ഇമാം സുയൂത്വി(റ) വിശദീകരിച്ചതുപോലെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറയുന്നു: ഇസ്‌ലാമില്‍ വല്ലവരും ഒരു നല്ല ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയുമില്ല. ഇസ്‌ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു കുറ്റം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല’ (മുസ്‌ലിം 4830).

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  മറ്റൊരു ഹദീസില്‍ ‘വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’, ‘വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുള്ളത്. ഈ രണ്ട് ഹദീസുകളും നല്ലകാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യനാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെറ്റായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തിന് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തെയുള്ളതാകട്ടെ, അത് വിജ്ഞാനം പഠിപ്പിക്കലോ മര്യാദ പഠിപ്പിക്കലോ ആരാധനയോ മറ്റോ ആയാലും ശരി (ശര്‍ഹു മുസ്‌ലിം).

ആദ്യമായി ഒരുകാര്യത്തിന് മാതൃക കാണിക്കുന്നതിനും ‘സന്ന’ എന്ന് ഹദീസില്‍ പ്രയോഗിച്ചതുകാണാം. ഇമാം ബുഖാരി(റ) നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അക്രമമായി കൊലചെയ്യപ്പെടുന്ന ഏതൊരു ശരീരത്തിന്റെ രക്തത്തില്‍ നിന്നും ആദമിന്റെ പുത്രന് ഒരു വിഹിതമുണ്ടായിരിക്കും. കാരണം ആദ്യമായി വധം നടപ്പിലാക്കിയത് അയാളാണ്’ (ബുഖാരി 5/30).

ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബി(അ)യുടെ മകന്‍ ഖാബീലാണല്ലോ. അതിനാല്‍ മുമ്പുണ്ടായിരുന്ന ഒന്ന് തേഞ്ഞ് മാഞ്ഞ് പോയപ്പോള്‍ അത് നവീകരിച്ചു നടപ്പില്‍ വരുത്തിയെന്ന് ഇവിടെ അര്‍ത്ഥം വെക്കാന്‍ പറ്റില്ലല്ലോ.

ഖുബൈബി(റ)ന്റെ സംഭവത്തില്‍ ഇപ്രകാരം കാണാം: രക്തസാക്ഷിയാകാന്‍ പോകുന്ന ഏതു മുസ്‌ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടപ്പില്‍ വരുത്തിയത് ഖുബൈബാണ് (ബുഖാരി 2818).

ഇവിടെയും ആദ്യമായി തുടങ്ങിവെച്ചു എന്നു തന്നെയാണ് വിവക്ഷ. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പൊതുവായ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതുമായ നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ നബിദിനാഘോഷം ഒരാളും ചെയ്തിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനെ വിമര്‍ശിക്കാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ തെളിവില്ല. അതുകൊണ്ടാണ് ഫാകിഹാനി(റ)യുടെ പ്രസ്താവനയെ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചത്. മാലികീ മദ്ഹബിലെ മറ്റു പണ്ഡിതന്മാര്‍ പോലും ഫാകിഹാനി(റ)യുടെ ഈ നിലപാട്

അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനത്തെയാണ്  പില്‍ക്കാല പണ്ഡിതന്മാരെല്ലാം സ്വാഗതം ചെയ്തത്.

(അവസാനിച്ചു)
_________________________

വൈറലായ ഫോൺ സംഭാഷണങ്ങൾ

https://www.facebook.com/aliyar4u/videos/1866074253607606/
സഈദ് ബിൻ ജോർ ജിനോടുള്ള വൈറലായ ഫോൺ സംഭാഷണം (01)

*ശഹ്ബാൻ 15 :- പ്രത്യേകതയില്ലെന്ന് പറഞ്ഞ് മുത അല്ലിമിനെ വിളിച്ച് ക്ലിപ്പുണ്ടാക്കി പ്രചരിപ്പിച്ച സഈദ് ബിൻ ജോർജ്ജിനെ ഫോൺ വിളിച്ചപ്പോൾ!!!!*

*ഇത്രയേ ഉള്ളൂ ഈ സലഫി പരിഭാഷ വാദി*

കേൾക്കുക - 19 മിനുട്സ്
💙___________________________

https://m.facebook.com/story.php?story_fbid=667877570086449&id=504756886398519
*തഫ്സീർ ഇബ്നു കസീർ നോക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത സഈദ് ബിൻ ജോർജ്ജിനെ വീണ്ടും വിളിച്ചപ്പോൾ അവസ്ഥ അതിനേക്കാൾ ദയനീയം*
😃🤦🏼‍♂️💙🤝🏻___________________________


https://youtu.be/gnAwqv-Zco4
*സൽമാൻ മൗലവിയെ നേരിട്ട് ഫോൺ വിളിച്ചു ! ഇബാറത്ത് വായിച്ച് കൊടുത്തു അർത്ഥം വെക്കാതെ പരുങ്ങുന്ന കാഴ്ച!! , സംവാദത്തിന്ന് ഒരുക്കമാണോ എന്ന് ചോദിച്ചു ഇല്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു !!! ഒന്ന് കേട്ട് നോക്കൂ*

*സൽമാൻ മൗലവിയുടെ കളവിന്ന് ബീബൽസിന്റെ അവാർഡ് കൊടുക്കണം , 😄 പെരുന്തൽമണ്ണ സംവാദ വ്യവസ്ഥയിൽ ഹോ ! എന്താ ഒരു നുണ!!!!, അവലോകനവും കേൾക്കുക*
____________________🤭

https://youtu.be/sPL-fONYfFE
*കോഴിക്കോട് സംവാദം സൽമാൻ മൗലവിയുമായി നടത്തിയ ഫോൺ സംഭാഷണം വൈറലാകുന്നു*

*ഖബറിങ്കൽ വന്നത് സ്വഹാബി വര്യൻ തന്നെ !! ഫത് ഹുൽ ബാരി കളവ് പറഞ്ഞിട്ടില്ലത്രേ!!!*👆🏻

*ഖബറിങ്കൽ വന്നതും സ്വപ്നം കണ്ടതും വേറെ വേറെ ആളോ സൽമാൻ മൗലവിയുടെ വിവരക്കേട്*👆🏻
*അബൂദാവൂദിൽ ഇന്ന് കാണാൻ കഴിയാത്ത ഹദീസ് ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ദഹബി തന്റെ സിയറിൽ കൊടുത്തത് കളവാണോ ?? മറുപടിയില്ലാതെ സൽമാൻ*👆🏻👆🏻

*കേട്ട് നോക്കൂ!!!!*
       ‌ ‌‌‌      സിദ്ധീഖുൽ മിസ്ബാഹ്
________________________________



"ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)❓



*✍________ "ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)*_____________❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0


*>>>>>നബിദിനാഘോഷം വരവായി - ജഹാലത്തുകളുടെ കൂമ്പാരവുമായി മുഖാമുഖ വേദികളിൽ  ഫൈസൽ മൗലവി<<<<<* ________

ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!!  ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -

എന്ത് തന്നെയായാലും അൽഹംദുലില്ലാഹ് സുന്നികൾക്ക് സന്തോഷിക്കാം കാരണം ഈക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് (30/10/2018) നടന്ന മുഖാമുഖത്തിൽ നബിദിനാഘോഷം നല്ല ബിദ് അത്താണെന്നും വേണമെങ്കിൽ കഴിക്കുന്നവർ കഴിച്ചോട്ടെ എന്ന നിലപാടിലേക്ക് മൗലവി എത്തിയിട്ടുണ്ട്  അൽഹംദുലില്ലാഹ് !! ഒരു കാലത്ത് എല്ലാ ബിദ് അത്തും നരഗത്തിലേക്കാണെന്നും , മൗലിദാഘോഷങ്ങൾ ഷിർക്കും ഖുറാഫാത്താണെന്നുമൊക്കെയുള്ള പഴയ നിലപാടുകളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു... ഇൻഷാ അള്ളാഹ് ഇനിയും മാറും കാത്തിരുന്ന് കാണാം.

*ഫൈസൽ മൗലവിയുടെ ജഹാലത്തുകളിൽ നിന്ന് 11 ചോദ്യങ്ങൾ :- മറുപടി എഴുതിത്തരുമെന്ന് പ്രതീക്ഷിക്കുന്നു???*

*(01) :-* ❓ എല്ലാ മുഖാമുഖങ്ങളിലും ഫൈസൽ മൗലവീ താങ്കൾ ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങളുടെ തന്നെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ???? ബഹുമാനപ്പെട്ട അബൂ ശാമ (റ)   അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ????  മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ??   , ഇമാം ബൈഹഖി (റ)  രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള്  ഇമാം സുയൂതി (റ) ,  അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ????

*(02) :-*❓  മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ മുജാഹിദുകളായ നിങ്ങൾ ശ്രമിക്കാറുണ്ട് എന്നാൽ നിങ്ങളുടെ തന്നെ  സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള്  ഇബ്നു കസീറ് (നമ) മുളഫർ രാജാവിനെ പറ്റി പറയുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ???

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

... "ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉല്‍ അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""

*(03) :-* ❓വാർഷിക സമ്മേളനങ്ങൾ , സംഘടന ഇതൊക്കെ പുതിയ നല്ല കാര്യങ്ങളല്ലേ ?!  എന്നിങ്ങനെ സുന്നികൾ  പറയുമ്പോൾ താങ്കളെ പോലുള്ളവർ പറയാറുള്ളത് അതൊക്കെ ആരാധനയുടെ ഭാഗമായി ചെയ്യുന്നതല്ലെന്നും മൗലിദാഘോഷം ആരാധനയുടെ ഭാഗമാണെന്നുമാണ് പറയാറുള്ളത് ! എന്നാൽ ഈ പറഞ്ഞത് തന്നെ ശുദ്ധ അസംബന്ധമാണെങ്കിലും  ഒരു പ്രസക്ത ചോദ്യം ബാക്കിയുണ്ടവിടെ  ? വെള്ളിയാഴ്ച ജുമുഅയും ഖുതുബയും ആരാധനയാണെന്നതിൽ നിങ്ങൾക്കും തർക്കമില്ലല്ലോ!  അപ്പോൾ നിങ്ങളുടെ കെ.എം മൗലവി തന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ  നബി (സ്വ) യോ സ്വഹാബത്തോ , താബി ഈങ്ങളോ , തബഉ താബി ഈങ്ങളോ ശേഷം വന്ന ഖലഫുകളോ  ആരും തന്നെ അർകാനുകൾ അറബിയിലും  അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തിയോ ഖുതുബ നിർവ്വഹിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്നു അപ്പോൾ നിങ്ങൾ ഖുതുബയെന്ന ആരാധനയുടെ കാര്യത്തിൽ ആഴ്ചയിൽ 01 ബിദ് അത്തും , മാസത്തിൽ നാല് ബിദ് അത്തും , കൊല്ലത്തിൽ 48 ബിദ് അത്തും അല്ലേ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ??? ഇവിടെ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടൊ എന്ത് കൊണ്ട് ബാധകമാകുന്നില്ല?????

മൗലിദാഘോഷം നാഴികക്ക് നാൽപ്പത് വട്ടം അത് ഹിജ്റ 400 ന്ന് ശേഷം ഉണ്ടായ അനാചാരമാണെന്നും നബിയോ സ്വഹാബത്തോ ആരും തന്നെ ഇത് ചെയ്തിട്ടില്ലെന്നും ഒരു തെളിവുമില്ലാതെ നിങ്ങൾ വാദിക്കുമ്പോൾ ഹിജ് റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷയാണ് നിങ്ങൾ ആരാധനാ കാര്യത്തിൽ പിൻപറ്റുന്നത് ??? ആദ്യം സ്വന്തം ബിദ് അത്തുകൾ ഒന്ന് നിർത്തി വെക്കൂ എന്നിട്ട് പോരെ മറ്റുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരാൻ ???

*(04) :-*❓ വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും നിങ്ങളുടെ വഹാബി സലഫി പള്ളികളില്‍  സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? എന്ത് കൊണ്ടില്ല ??? ഒരു പക്ഷെ നിങ്ങൾ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നത് പോലുള്ള നിങ്ങളുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്??? ഉത്തമ നൂറ്റാണ്ടിൽ നിന്നാണോ ????  അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെട്ട് പോയവരാണ് നിങ്ങളെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു

*(05) :-*❓ മൗലിദാഘോഷത്തിന്റെ അമല് (അസ് ലു അമലുൽ മൗലിദ്) നല്ല ബിദ് അത്താണെന്ന് അതായത് ബിദ് അതുൻ ഹസനയാണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുവെന്ന് മൗലവീ നിങ്ങൾ സമ്മതിക്കുന്നതോടൊപ്പം ഇത് ചെയ്യുന്ന സുന്നികളായ നമ്മെ നല്ല ബിദ ഇ എന്ന് വിളിക്കാൻ പറ്റും എന്ന് നിങ്ങൾ പറയുന്നു !  എന്നാൽ മൗലവീ താങ്കളും ഈ നല്ല ബിദ ഇകളിൽ പെടുമല്ലോ !! കാരണം മഹാനായ ഉമർ (റ) നബി (സ്വ) നടപ്പിൽ വരുത്താത്ത "റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ നടക്കുന്ന തറാവീഹ് ജമാ അത്ത്" പുതിയ പരിഷ്കാരമായി കൊണ്ട് വരുകയും അതിനെ നിഹ്മത്തായ ബിദ് അത്ത് അതായത് വളരെ നല്ല ബിദ് അത്താണെന്ന് ഉമർ റ തന്നെ പറയുകയും ചെയ്തു ഈ ബിദ് അത്ത് നിങ്ങളുടെ സലപി പ്പള്ളികളിലും ഇന്നും  നടക്കുന്നു അപ്പോൾ നിങ്ങളും അനുയായികളും നല്ല ബിദ ഇ എന്ന് എന്ത് കൊണ്ട് സമൂഹത്തോട് പറയുന്നില്ല ??? അത് പോലെ ഉമർ (റ) വിനെയും താങ്കൾ നല്ല ബിദ ഇ എന്ന ലിസ്റ്റിൽ പെടുത്തിയോ ?????? ഈ നല്ല ബിദ് അത്ത് എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ????

അത് പോലെ ളുഹാ നമസ്ക്കാരത്തെപ്പറ്റിയും സ്വഹാബത്ത് നല്ല ബിദ് അത്തായിട്ടാണ് കണ്ടിരുന്നത് അപ്പോൾ സ്വഹാബത്തൊക്കെ നല്ല ബിദ ഇകളാണോ ?? ളുഹാ നമസ്ക്കരിക്കുന്ന നിങ്ങളൊക്കെ നല്ല ബിദ ഇകളാണോ ????

*(06) :-*❓ നല്ല ബിദ് അത്തുകളായി ഫൈസൽ മൗലവി താങ്കൾ പഠിപ്പിക്കുന്നിടത്ത് മദ്രസ  , കിതാബുകൾ ഉണ്ടാക്കുക പോലോത്തതാണെന്ന്  ഇക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് നടന്ന മുഖാമുഖത്തിൽ വരെ ആവർത്തിച്ചു !  അപ്പോൾ ഈ വാദത്തിലൂടെ താങ്കളും നല്ല ബിദ ഇയായില്ലേ ??? സുന്നികളെ ബിദ് അത്തുകാർ എന്ന് വാദിക്കുമ്പോൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുകയല്ലേ മൗലവീ താങ്കൾ ???? കാരണം എത്രയോ നല്ല ബിദ് അത്തുകൾ നിങ്ങൾ ചെയ്യുന്നു !! ജാമിഅ ഹിന്ദിയ നിങ്ങളുടെ സ്ഥാപനമല്ലേ ! ഈ പേരിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ ഒരാളും തന്നെ ഇങ്ങനെയൊന്ന്  മതത്തിന്റെ പേരിൽ സ്ഥാപനം നടത്തിയിട്ടില്ല !!!! ഇതല്ലെ ?!  നിങ്ങളുടെ ഭാഷയിൽ പച്ച തനി ബിദ് അത്ത് ????

*(07) :-* ❓ബിദ് അതുൻ ഹസനയെന്നാൽ മദ്രസയും , കിതാബുണ്ടാക്കലുമാണെന്നും ഇത് പോലെ‌ നബിദിനാഘോഷവും ഈ ഗണത്തിൽ പെടുമെന്ന് ആരും പഠിപ്പിക്കുന്നില്ലെന്ന്  മൗലവി പറയുമ്പോൾ  ബഹുമാനപ്പെട്ട ഇമാം നവവി (റ) വിന്റെ ഉസ്താദായ ഇമാം  അബൂശാമ (റ)  പുത്തനാചാരങ്ങൾ അതായത് ബിദ് അത്തുകൾ വിവരിക്കാൻ മാത്രം രചിക്കപ്പെട്ട "കിതാബുൽ ബാഇസിൽ" മൗലിദാഘോഷത്തെ നല്ല കാര്യമായി  പഠിപ്പിക്കുന്നു !!!! മൗലവിക്കെന്ത് പറയാനുണ്ട് ????? താങ്കളുടെ ഇത്തരം  കളവുകൾ  ഇനിയും മുഖാമുഖ വേദികളിൽ  ആവർത്തിക്കുമോ ????

*അബൂ ശാമ (റ) വിന്റെ വരികൾ ശ്രദ്ധിച്ചാലും*

"""നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ്  നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്‌.  അത് അള്ളാഹുവിന്റെ റസൂലിനെ (സ്വ)  അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാണ്." (കിതാബുൽ ബാഇസ്)"""""

*(08 ) :-* ❓ബിദ് അതുൻ ഹസന എന്നത് ജാഹിസും  സുന്നത്തിന്റെ ഗണത്തിൽ പെടുന്നതാണെന്നതും എന്നതിന്ന് പണ്ഡിതന്മാർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്ന് ഇക്കഴിഞ്ഞ മലപ്പുറം മുഖാമുഖത്തിൽ വെച്ച് (30-10-2018)  ഒരു മുത അല്ലിം കുട്ടി നിരവധി പ്രമാണങ്ങൾ നിരത്തി തെളിയിച്ചപ്പോൾ അന്തം വിട്ട് മേൽപ്പോട്ട് നോക്കി നിന്നതല്ലാതെ എന്ത് ഖണ്ഡനമുണ്ട് മൗലവീ താങ്കൾക്ക് ???? നല്ല ബിദ് അത്ത് സുന്നത്താണെന്ന പണ്ഡിത ഏകോപനത്തെ താങ്കൾ പൊളിക്കുമോ ??????

*(09) :-* ❓അമലുൽ മൗലിദിന്റെ അസ് ല് ബിദ് അതുൻ ഹസനയാണെന്നും മൂന്ന് നൂറ്റാണ്ടിന്ന് ശേഷം വന്നതാണെന്നും അസ്ഖലാനിയുടെ ഫത് വ മൗലവി വായിക്കുമ്പോൾ അതിന്റെ തൊട്ട് മുകളിലായി  മൗലിദാഘോഷം സുന്നത്തിലോ കിതാബിലോ അസ് ല് ഇല്ലെന്ന ഫാകിഹാനിയുടെ വാദം എടുത്ത് വെച്ച് ഇമാം സുയൂതി (റ) തന്നെ   മൗലിദിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വ  കൊടുത്തത് എന്തിന്ന് മറച്ച് വെക്കുന്നു ?????

മൗലിദാഘോഷത്തിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്ന് തന്നെയാണെന്ന് അസ്ഖലാനി ഇമാമിന്റെ ഫത് വ പ്രസ്തുത അൽ ഹാവിയിലെ ഭാഗം 

هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ، وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ، وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،

അപ്പോൾ വ്യക്തമല്ലേ അടിസ്ഥാനം സുന്നത്തിൽ നിന്നും അസ് ലു അമലുൽ മൗലിദ് അതായത് മൗലിദാഘോഷത്തിന്റെ ഇന്നത്തെ രൂപത്തിലും ശൈലിയിലും നബിയുടെയും സ്വഹാബത്തിന്റേയും കാലത്തില്ല പക്ഷെ നബിദിനം സ്വഹാബത്ത് എല്ലാ തിങ്കളാഴ്ചയും പ്രത്യേകമായി പരിഗണിച്ചു സൽകർമ്മങ്ങൾ ചെയ്തു , നബി സ്വ തന്നെ ആടിനെ അറുത്ത് വിതരണം ചെയ്തു , റബീഉൽ അവ്വൽ 12 ന്ന്  നബി (സ്വ) ഹിജ്റ മദീനയിലെത്തിയപ്പോൾ ഹബീബ് (സ്വ)  യാകുന്ന അനുഗ്രഹത്തിന്ന് ഷുക്റ് ചെയ്യൽ നിർബന്ധമാണെന്ന പാട്ട് പാടി (ത്വല അൽ ബദ്റു അലൈനാ) സ്വഹാബത്ത് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷത്തോടെ ആഘോഷിച്ചു,  മറ്റൊരവസരത്തിൽ സ്വഹാബത്ത് കൂട്ടമായി ഇരുന്ന് അമ്പിയാക്കളുടെ മദ് ഹേ ജലസ സംഘടിപ്പിച്ചു ഈ സദസ്സ് കണ്ട നബി (സ്വ) അവിടെക്ക് വരുകയും ഹബീബ് (സ്വ) യുടെ  മദ് ഹ് നബിതങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് പറയുകയും ഇതൊക്കെ നല്ല കാര്യമാണെന്ന് അംഗീകരിക്കുകയും ചെയ്തു.  ഇതിൽ നിന്നൊക്കെ നബിദിനാഘോഷമെന്ന നബി സ്വ യെ ക്കൊണ്ട് സന്തോഷപ്രകടനം ചെയ്യലും അനുഗ്രഹത്തിന്ന് നന്ദി പ്രകടനം  നടത്തലും , കൂട്ടമായി മദ് ഹ് മജ് ലിസ് സംഘടിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനം ദീനിൽ സ്ഥിരപ്പെട്ടു എന്നല്ലേ മനസ്സിലാകുക????

*(10) :-*❓ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ???

നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി നിങ്ങളും നൽകിയല്ലോ !! (ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം   നമ്മൾ സ്വീകരിച്ചു !!! നിങ്ങളും സ്വീകരിച്ചു

ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതും അത് നിർബന്ധമാണെന്ന് പാടിയതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂടാ ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ  ശൈലിയിലോ രൂപത്തിലോ ഷറഹ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി പ്രത്യേക സമയത്തോ മാസത്തിലോ  ചെയ്യുന്നതെങ്ങനെ അനിസ്ലാമികമാകും ????

*(11) :-*❓ മൗലിദാഘോഷം വരുമ്പോൾ മാത്രം നബി (സ്വ) യും സ്വഹാബത്തും ചെയ്തത് മാത്രമേ മുജാഹിദുകളായ ഞങ്ങൾ ചെയ്യാറുള്ളൂ എന്ന് പറഞ്ഞ് എന്തിന്ന് ജനങ്ങളെ വഞ്ചിക്കണം ??? ഇതാ തറാവീഹിലും കൂടി നിങ്ങൾ ചെയ്യുന്നത് നോക്കൂ

നിങ്ങൾ പറയുന്നു  നബി (സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ  കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ‌നിസ്ക്കരിക്കുന്നു , എന്നാൽ നബി (സ്വ) റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇതാകട്ടെ ഉമർ (റ ) കൊണ്ട് വന്ന നല്ല ബിദ് അത്തുമാകുന്നു  ഈ ബിദ് അത്ത് നിങ്ങളെന്തിന്ന് ചെയ്യണം ??? നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ

അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞ ഹദീസിൽ  4+4 +3=11 എന്ന രീതിയിലാകുന്നു അതായത് ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ  ഇതിന്നും  നബി മാതൃക വേണ്ടെ ?????

അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ എന്നല്ലേ നിങ്ങൾ കൊണ്ട് വന്ന 11 ന്റെ ഹദീസിലുള്ളത്  അപ്പൊൾ റമളാൻ അല്ലാത്ത കാലത്ത് നബി മാതൃക വേണ്ടെ ??????

അത് പോലെ നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു???

*അപ്പോൾ ജുമുഅ ഖുതുബയിലും , തറാവീഹിലും വ്യക്തമായി നബി (സ്വ) യുടെ മാതൃകയോ സ്വഹാബത്തിന്റെ ചര്യയോ നിങ്ങൾ ഫോളൊ ചെയ്യുന്നില്ലെന്ന് സുവ്യക്തം!!!!*

*കാര്യം ചുരുക്കം!!! ഹബീബായ (സ്വ) യുടെ തിരുനബിസ്നേഹ പ്രകടനമാകുന്ന മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയ ഉസൂലുണ്ടാക്കി മുഖാമുഖ വേദികളിൽ ഇറങ്ങിത്തിരിക്കുന്നത് വ്യക്തമായ പ്രവാചക വിരോധവും ഇബ്ലീസിന്റെ പണിയുമാണെന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.*

തെറ്റിദ്ധരിച്ചവർ ഈ ചോദ്യങ്ങൾ മനസ്സിരുത്തി വിലയിരുത്തുക ! മുഖാമുഖ വേദികളിൽ ഫൈസൽ മൗലവിയോട് ചോദിക്കുക ???

*✍ written by - സിദ്ധീഖുൽ മിസ്ബാഹ് - 8891 786 787/ posted date : 03/10/2018*

മറുപടി - എഴുതി siddeequlmisbah@gmail.com ലേക്ക് mail ചെയ്യുമല്ലോ

നബിദിനാഘോഷം :- ഇമ്മിണി ബല്യ ചോദ്യങ്ങൾ

*നബിദിനാഘോഷം - മുജാഹിദുകളുടെ ഇമ്മിണി ബല്യ ചോദ്യങ്ങൾ*??????❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0


*1⃣. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?*

*ഉത്തരം :- ഇബ്നു അബ്ബാസ് (റ)*

 ورواه ابن أبى شيبة في‌مصنفه عن عفان ، عن سعيد بن ميناء ، عن جابر وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثانى عشر من شهر ربيع الاول

*2⃣. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം???*

അല്ല ഘോഷ യാത്രയുടെ സ്ഥലമാണോ വേണ്ടത് !  ഒകെ !  എന്നാൽ നബിദിനത്തിന് നോമ്പ് നോക്കണമെന്നത് നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ എന്നാൽ അബൂബക്കർ സ്വിദ്ധീഖ് (റ) , ഉമർ (റ), ഉസ്മാൻ (റ) , അലിയ്യ് (റ) തിങ്കളാഴ്ച നോമ്പെടുത്ത സ്വഹീഹായ ഹദീസൊന്ന് പോസ്റ്റുമോ ????

നബിദിനത്തിൽ നിങ്ങൾ അംഗീകരിക്കുന്ന കാര്യങ്ങൾക്ക്  സ്വഹാബത്ത് ചെയ്ത തെളിവ് കൊണ്ട് വരൂ എന്നിട്ട് ഞങ്ങൾ തെളിവുകൾ തരാം

അത് പോലെ മുജാഹിദുകളായ നിങ്ങൾ വാർഷിക സമ്മേളനങ്ങൾക്ക് മുന്നോടൊയായി ഒരുപാട് ജാഥകൾ , റാലികൾ നടത്തിയല്ലൊ ഇത് പോലെ നബിയും സ്വഹാബത്തും നടത്തിയ സമ്മേളനം മദീനയിലെ അല്ലെങ്കിൽ മക്കയിലെ ഏത് സ്ഥലത്താണെന്ന്  പറഞ്ഞാൽ മറുപടി തരാം  മറുപടി പറയാൻ മുട്ടിയിട്ട് കഴിയുന്നില്ല വേഗമാകട്ടെ തരൂ .........??????

അത് പോലെ സാൽ വേഷൻ എന്ന എക്സിബിഷനും മദീനയിലെ ഏത് സ്ഥലത്ത് വെച്ചാണെന്നും കൂടി പറഞ്ഞാലേ ഞങ്ങൾ മറുപടി തരുകയുള്ളൂ??????

*3⃣ ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?*

ഒകെ !!  അത് ഉണ്ടല്ലോ !!  കണ്ടില്ലേ ?? കഴിഞ്ഞ കൂരിയാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ നല്ല പോത്തിറച്ചിയും ബിരിയാണിയും  കൊടുത്തല്ലോ ഇങ്ങനെ  നബിയും സ്വഹാബതും എപ്പോഴെങ്കിലും  ഒരു തവണയെങ്കിലും ദഹ് വത്തിന്റെ  പേരിൽ മദീനാ സമ്മേളനം നടത്തിയോ ? അതിൽ എന്ത്  ഭക്ഷണമാണ്  കൊടുത്തത് ?  നിങ്ങൾ ചെയ്തതിന്ന് എവിടെന്നാ തെളിവ് കണ്ട് പിടിച്ചത് ??  അതിന്റെ ഇപ്പുറത്തെ പേജിൽ ഇതും കാണാം കേട്ടൊ!!!!

*5⃣. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബ്ഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര് ???*

സുബ് ഹിക്കുള്ള മൗലിദ് അവിടെ ഇരിക്കട്ടെ ! മൗലിദ് സുന്നത്താണല്ലോ നമുക്ക് വാജിബായ കാര്യം നോക്കാം !  റബീഉൽ അവ്വൽ 12 ന്ന്  സുബ് ഹിക്ക് ജമാ അത്ത് നിസ്ക്കാരം നടന്നോ  ആര് ഇമാം നിന്നു ഏതൊക്കെ സ്വഹാബത്ത് പങ്കെടുത്തു ? നിർബന്ധമായ കാര്യം ചെയ്തോ എന്ന തെളിവ് കിട്ടിയിട്ടല്ലേ സുന്നത്തായ തെളിവുകൾ തരുക ?? എല്ലാ റബീഉൽ അവ്വൽ 12 ന്നും നബി (സ്വ) യും സ്വഹാബത്തും സുബ് ഹി നിസ്ക്കരിച്ചതായ തെളിവ് ബുഖാരി മുസ്ലിം പോലുള്ള ഹദീസ് കിതാബിൽ ഇല്ലെങ്കിൽ എല്ലാ റബീഉൽ അവ്വൽ  12 ന്നും മദീനയിൽ സുബ് ഹി ജമാ അത് തന്നെ നടന്നിട്ടില്ലാ എന്നാണോ ???  നല്ല തമാശ തന്നെ !!!! ചോദ്യങ്ങൾക്കൊക്കെ ഒരന്തം വേണ്ടെ !!????

*5⃣. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ??*

അന്ന് കിതാബിന്റെ ആവശ്യമില്ലായിരുന്നു ! അന്നവർ ഖുർ ആൻ ഓതിയത് മുസ് ഹഫ് നോക്കിയായിരുന്നോ ?? ഹദീസുകൾ പറഞ്ഞ് കൊടുത്തത് ബുഖാരി നോക്കിയിട്ടാണോ ???  അല്ലല്ലോ ?  അവർക്ക് ഹബീബ് (സ്വ) യുടെ മദ്ഹ് കിതാബിൽ എഴുതി വെച്ച് അത് നോക്കി പാടേണ്ട ആവശ്യമേയില്ലായിരുന്നു !! ആമിറ് ബ്നു ഔകഹ് (റ) വഴിയിൽ വെച്ച് വരെ ഇസ്തിഗാസയോട് കൂടിയ മദ് ഹുകൾ പാടിയപ്പോൾ നബി (സ്വ) ദുആ ചെയ്ത് കൊടുത്ത സംഭവം ബുഖാരിയിൽ തന്നെ കാണാവുന്നതാണ്,  അത് പോലെ ഹസ്സാനുബ്നു സാബിത് (റ) നബി സ്വ യുടെ മദ്ഹ് പാടിയപ്പോൾ റൂഹുൽ ഖുദ്സ് കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്തു കൊടുത്തതും , സാബിത് തങ്ങൾക്ക് മദ് ഹ് പാടാൻ പ്രത്യേക വേദി ഒരുക്കിയതൊക്കെ ഹദീസ് കിതാബുകളിൽ കാണാം അവരൊക്കെ കിതാബ് നോക്കി മദ് ഹ് പാടിയതല്ല !!! അതിന്റെ ആവശ്യം അവർക്കില്ല അറബി ഭാഷയിലും,  സാഹിത്യത്തിലും കഴിവുള്ളവരായിരുന്നു അവരൊക്കെ! മറ്റൊരവസരത്തിൽ  സ്വഹാബാക്കൾ ഒരുമിച്ച് കൂടിയിരുന്ന് മജ്ലിസായി തന്നെ പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് മജ്ലിസ് സംഘടിപ്പിക്കുകയും ആ സദസ്സ് കണ്ട്  നബിതങ്ങൾ സദസ്സിലേക്ക് വരുകയും  , നബി തങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് സ്വന്തം മൗലിദ് പറഞ്ഞതുമൊക്കെയുള്ള സംഭവം ഹദീസ് കിതാബുകളിൽ വ്യക്തമാണ്

അത് പോലെ "ത്വല അൽ ബദ് റു അലൈനാ" എന്ന മദ് ഹ് ഗാനം സ്വഹാബത്ത് പാടിയത് റബീഉൽ അവ്വൽ 12 ന്ന് ഹബീബ് (സ്വ) മദീനത്തെത്തിയപ്പോഴായിരുന്നു അന്നവരുടെ സന്തോഷം രണ്ട് പെരുന്നാൾ ദിനത്തേക്കാളായിരുന്നു.

*6⃣ നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?*

എല്ലാ തിങ്കളാഴ്ചയും !  എണ്ണം തിട്ടപ്പെട്ടിട്ടില്ല ! സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയിലും നോമ്പെടുത്ത് കൊണ്ട് നബിദിനം പരിഗണിച്ചു , സ്മരണ നിലനിർത്തി

*7⃣ മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?*

ഹബീബ് (സ്വ) ക്ക് നിബുവ്വത്ത് കിട്ടിയ ശേഷം ആദ്യ നബിദിനത്തിൽ നിർബന്ധമായ സുബ് ഹിക്കുള്ള ബാങ്ക് കൊടുത്ത സ്വഹാബി വര്യൻ ആര് ???   സ്വഹീഹായി വന്നിട്ടുണ്ടൊ ?? അപ്പോൾ സുബ് ഹിക്ക് ബാങ്കും കൊടുത്തിട്ടില്ലേ ????അല്ല ഇല്ലാ എന്നാണോ മറുപടി ??? നിർബന്ധമായ കാര്യങ്ങൾ ചെയ്ത തെളിവുകൾ കാണിച്ച് തന്നാൽ സുന്നത്തായ കർമ്മങ്ങളായ തക്ബീർ വിളി പോലുള്ളതിന്റെ തെളിവുകൾ കാണിച്ച് തരാം  എന്ത് പറയുന്നു ???*

*8⃣. ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?*

മഹതി ആയിഷാ (റ) പഠിപ്പിക്കുന്നു

إذا أردتم مجلسكم أن يطيب فاذكروا محاسن عمر بن الخطاب

*" നിങ്ങളുടെ മജ്ലിസുകൾ സുഗന്ദപൂരിതമാവണമെങ്കിൽ ഉമർ (റ) വിന്റെ മദ് ഹ് പറഞ്ഞോളൂ"*

ഹബീബ് (സ്വ) യുടെ ഒരു സ്വഹാബി വര്യന്റെ മദ് ഹ് പറയുമ്പോൾ തന്നെ മജ്ലിസ് സുഗന്ദപൂരിതമാവണമെങ്കിൽ ലോകത്തിന്റെ നേതാവും റഹ്മത്തുൽ ആലമീനുമായ നബി (സ്വ) യുടെ  മദ് ഹ്  പാടിയാലോ പറഞ്ഞാലോ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പഠിപ്പിക്കുന്നത് ഉമ്മ ആയിഷാ ബീവി (റ) ആണ്*

*മറ്റൊരു ഹദീസ് നോക്കൂ*

وَفِي الْحَدِيْثِ -  ذِكْرُ اْلاَنْبِيَاءِ مِنَ الْعِبَادَةِ وَذِكْر ُ الصَّالِحِيْنَ كَفَّارَةٌ

*"പ്രവാചക സ്മരണ ഇബാദത്തും , സജ്ജന സ്മരണ കഫാറത്തും ആണ്."*

ഇനിയും വേണോ തെളിവുകൾ ???

*9⃣. മങ്കൂസ്  മൗലിദ് രചിച്ച സ്വഹാബി??*

സ്വഹീഹ് ബുഖാരി പോലെ ഒരു ഹദീസ് കിതാബ് ഏതെങ്കിലും ഒരു സ്വഹാബി വര്യൻ രചിച്ചോ ??? എന്ത് കൊണ്ട് ഉണ്ടായിട്ടില്ല ??  അവരല്ലേ അതുണ്ടാക്കാൻ കൂടുതൽ യോഗ്യർ ??? അത് കൊണ്ട് സ്വഹീഹ് ബുഖാരി , മുസ്ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങൾ സ്വഹാബത്തുണ്ടാക്കാത്തത് കൊണ്ട് നമ്മളും ഒഴിവാക്കണമെന്നാണോ ???

നബി (സ്വ) യുടെ മുഹ്ജിസതുകൾ , ചരിത്ര സംഭവങ്ങൾ , മദ് ഹുകളൊക്കെ  അന്ന് കിതാബ് രൂപത്തിൽ ഒന്നും തന്നെ രചിക്കപ്പെട്ടിരുന്നില്ല !  ഹദീസ് ഗ്രന്ഥങ്ങൾ , (ബുഖാരി, മുസ്ലിം പോലോത്ത ) ഇന്ന് നമ്മുടെ കയ്യിലുള്ള മുസ് ഹഫ് പോലും അന്നുണ്ടായിരുന്നില്ല എല്ലാം പിന്നീടാണ് ക്രോഡീകരിക്കപ്പെട്ടത്. ഇത് പോലെ  നബി (സ്വ) യുടെ മദ് ഹുകൾ , മുഹ്ജിസത്ത് , സ്വലാത് , തങ്ങൾ മുഖേനയുള്ള തവസ്സുൽ ഇസ്തിഗാസ തെളിവുകൾ  മുമ്പ് ക്രോഡീകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് പിൽക്കാലത്തും ഇമാമീങ്ങൾ പദ്യ ഗദ്യ രൂപത്തിൽ മൗലിദ് കിതാബുകൾ രചിച്ചിട്ടുണ്ട്.  അത് പോലെ രചിക്കപ്പെട്ട മൗലിദ് കിതാബുകളിലൊന്നാണ് മങ്കൂസ് മൗലിദ് ഇതിലുള്ളതാകട്ടെ  ഖുർ ആനിലും , തിരു ചര്യയിലും പഠിപ്പിച്ചതുമാണ്. മഹാനായ സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച മങ്കൂസ് മൗലിദിലെ ഏതെങ്കിലും ഒരു വരികളിൽ തിരു ചര്യക്കോ ഖുർ ആനിനെതിരോ ഉണ്ടെന്ന് കാണിക്കാൻ ഒരാൾക്കും സാധ്യമല്ല ഇതൊരു വെല്ലു വിളിയാണ്.

*1⃣0⃣ മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ??*

അല്ല കൊടിയവിടെ നിൽക്കട്ടെ !! കാരണം മുജാഹിദുകൾ സമ്മേളനങ്ങളിൽ ഉയർത്തിയ കൊടിയുടെ പ്രമാണം തന്നെയാണ് ഞങ്ങൾക്കും പ്രമാണം ....

പക്ഷെ !!  ചോദ്യം ?  അതല്ല  റബീഉൽ അവ്വൽ 12 ന്ന് ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കർ സ്വിദ്ധീഖ് (റ)  ളുഹ് റ് നിസ്ക്കരിക്കുന്നതിന്ന് മുമ്പ് വുളൂഹ് എടുത്ത സംഭവം ഒന്ന് സ്വഹീഹായ നിലയിൽ ഉദ്ധരിക്കുമോ ??? അതോ വുളൂഹ് എടുത്തിട്ടില്ലേ ?????

നിർബന്ധമായ കാര്യങ്ങൾ ചെയ്തു എന്ന തെളിവുകളൊക്കെ ഹാജറാക്കൂ എന്നിട്ട് പോരെ ഉയർത്തിയ കൊടിയുടെ നിറമൊക്കെ പറയാൻ .....

*written by ✍ സിദ്ധീഖുൽ മിസ്ബാഹ്*

മറുപടി siddeequlmisbah@gmail.com ലേക്ക് മെയിൽ ചെയ്യുമല്ലോ - 8891 786 787 wtsp ചെയ്യാം
______________ 🌸🌸🌸

തെറി വിളിയിടെ അപ്പോസ്തലന്മാർ

https://youtu.be/pvWT-ybtkw4
*റമീൽ ചന്ദേര - മുജാഹിദ് വിസ്ഡം online മുഫ്തിയുടെ തെറികൾ കേട്ടാൽ അറുപ്പും വെറുപ്പും വന്ന് പോകും*

*സംവാദത്തിൽ സുന്നി പക്ഷം സംസാരിച്ച ഈ വിനീതനെയും കുടുംബത്തെയും ജൂതനാണെന്നും , വാപ്പയെയും ഉമ്മയെയും വ്യഭിജാര ആരോപണം വരെ നടത്തുന്ന റമീൽ, എന്നിട്ട് അങ്ങനെ നടത്തൊയിട്ടില്ലെന്ന നിഷേധവും എല്ലാം തെളിവ് സഹിതം ഉണ്ട് കേട്ട് നോക്കുക*

*pkm ബഷീർ മൗലവിയെന്ന മറ്റൊരു വിസ്ഡം നേതാവുമായി താമി അൽ നഹ്ദ വാട്സപ് ഗ്രൂപ് സംവാദത്തിൽ ചോദ്യം മുട്ടിയ മൗലവിയെ രക്ഷിക്കാൻ സ്വയം ചാവേറായി അഡ്മിൻ ഗ്രൂപിൽ വന്ന് സുന്നി പക്ഷം സംസാരിച്ച എന്നെ തെറിയോട് തെറി നടത്തുന്നു സുബ് ഹാനള്ളാഹ് !!!  നഊദുബില്ലാഹ്*😰

*ഇവരാണോ തൗഹീദിന്റെ ആളുകൾ*


(02)

https://youtu.be/1Qz-QXw6zq4


*siddeequl misbah* ☝🏻☝🏻*06:8* മിനുട്സ്* 🎤🎤🎤🎤 *യൂട്യൂബ് ലിങ്കിൽ പോവുക*

*സംവാദത്തിന്ന് വെല്ലു വിളി ഏറ്റെടുത്തു എന്ന് പറഞ്ഞ് എന്നെ ഗ്രൂപ്പിൽ ആഡ് ചെയ്ത് തെറിപ്പാട്ടും ആസനത്തിൽ കയറ്റുമെന്ന ഭീഷണിയും എന്റെ മാതാവിന്നെതിരെ നാണിപ്പിക്കുന്ന വ്യഭിജാരാരോപണവും*

*ഇവരാണൊ ബല്യ തൗഹീദുകാർ*

*സൂറത്ത് നൂർ 63 മത്തെ ആയത്തുമായി എഫ്ബിയിലെ വെല്ലു വിളിയും ഏറ്റെടുത്ത മുജായിദ് വിസ്ഡം ജിന്നൂരികൾ അവർ മാത്രം ക്രിയേറ്റ് ചെയ്ത് ഗ്രൂപുണ്ടാക്കി നടത്തിയ തെറിപ്പാട്ടും ഭരണിപ്പാട്ടും എന്റെ വാപ്പക്കും ഉമ്മക്കും ഞാൻ കുടിച്ചത് മുലപ്പാലല്ലെന്നും പന്നിപ്പാലാണ് കുടിച്ചതെന്നും , ഫ്രീക്കൻ മുഫ്തിയെന്നും പ്രാഞ്ചിയേട്ടനെന്നുമൊക്കെയുള്ള വാട്സപ്പ് കമന്റും ടെക്സ്റ്റായിട്ടും വോയിസായിട്ടും ഒക്കെയുള്ള തെറിപ്പൂരങ്ങളടങ്ങുന്ന വീഡിയോ എല്ലാവരും കേൾക്കുക ഇവരുടെ തനിനിറം* ☝🏻☝🏻

*വാട്സപ്പ് ടെക്സ്റ്റ് കമന്റ് തെറി സ്ക്രീൻ ഷോർട് വഴിയായി കാണാം വീഡിയോയുടെ അവസാന ഭാഗം ഈ ജിന്നൂരികളുടെ തെറി കേട്ട് അവരെ തിരുത്തുന്ന KNM മൗലവിയുടെ ഉപദേശവും കേൾക്കാം* ☝🏻☝🏻☝🏻
_______സിദ്ദീഖുൽ മിസ്ബാഹ്

(03) 

https://youtu.be/mTi7_ac3uS4

*സൂറത്ത് നൂർ സംവാദവും ഒളിച്ചോട്ടവും നൗഷാദ് മങ്കടയുടെ നാടകവും യാഥാർത്ത്യമെന്ത്*

*സംവാദത്തിന്ന് വെല്ലു വിളിച്ച് ബദൽ ഗ്രൂപ്പുണ്ടാക്കി കവല പ്രസംഗം നടത്തിയ നൗഷാദ് മങ്കടയെന്ന മൗലവിയുടെ കാപട്യങ്ങളും ആരാണ്‌ സംവാദത്തിൽ നിന്ന് പിന്മാറി ഒളിച്ചോടുകയും സമയത്ത് സംവാദത്തിന്ന് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിൽ വരാതെ വഹാബി ജിന്ന് വിഭാഗം ബദൽ ഗ്രൂപ്പിൽ പോയി ഗീർവാണം മുഴക്കിയും ചെയ്ത നൗഷാദ് മൗലവി യഥാർത്ത സംവാദ ഗ്രൂപ്പിൽ അവസാനം വന്നത് എവിടെയോ ചർദ്ദിച്ച വെയിസ്റ്റുകൾ കൊണ്ട് വന്ന് തട്ടുകയും പിന്നെ കുറേ കോപി പെയിസ്റ്റിട്ട് നിറക്കുകയും ചെയ്ത് സായൂജ്യമടഞ്ഞു*

☝🏻☝🏻
*പ്രിയ കൂട്ടുകാർ സത്യം മനസ്സിലാക്കുക*

_________☝🏻☝🏻☝🏻☝🏻☝🏻☝🏻🎤🎤🎤🎤🎤. 17:29

മരണ കേൾവി :- മൗലവിയുടെ കള്ളത്തരം

https://youtu.be/9jRYqZ1D8v8https://youtu.be/9jRYqZ1D8v8

*മരണപ്പെട്ടവരുടെ കേൾവി - കിതാബിൽ തിരി മറി - സൽമാൻ മൗലവി കിതാബിൽ നടത്തിയ തിരിമറി  കയ്യോടെ പിടികൂടുന്നു - അബ്ദു റഷീദ് സഖാഫി വിട് ല*

ഓണാഘോഷം തീരുമാനം വന്നേ !!!!

*ഓണാഘോഷം*
*തീരുമാനം വന്നു.*

ശബാബ് വാരികയിൽ
വന്ന മൗലവിയുടെ
കൗതുകകരമായ
തീരുമാനം ഇങ്ങനെയാണ്:

ഓണാഘോഷത്തിൽ
പങ്കെടുക്കാം അത്
ഭൗതികമാണ്.
നബിദിനാഘോഷത്തിൽ
പങ്കെടുക്കരുത് അത്
അഭൗതികമാണ് 🤭😁😁

ശബാബ് 2019
സപ്തം: 13 പേ: 37

Aboohabeeb

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)

ഇന്ന് (30-ആഗസ്റ്റ്-2019)
*ദുൽഹിജ്ജ: 28*

ഏറ്റവും പ്രബലമായ ഹദീസ്‌ ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയുടെ അതിബ്രഹത്തായ വ്യാഖ്യാനം 'ഫാത്ഹുൽബാരി' അടക്കം വ്യത്യസ്ത വിജ്ഞാനശാഖകളിൽ നിരവധി കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച ഹദീസ് വിശാരദരിലെ അതികായകൻ, ഹദീസിലെ *അമീറുൽ മുഅമിനീൻ* എന്ന സ്ഥാനപ്പേരിനുടമ

*അൽഹാഫിൽ ഇബ്‌നു ഹജർ അൽഅസ്ഖലാനി(റ)*

വിന്റെ ആണ്ടുദിനം.
(الحافظ ابن حجر العسقلاني)

സാധിക്കുന്നവർ  ഒരു *ഫാത്തിഹ:* എങ്കിലും ഓതി ഹദ്‌യഃ ചെയ്യാൻ മറക്കരുതെ...

ഹി. 852ലാണ് അവിടുന്ന് വിടപറഞ്ഞത്.

മഹാന്മാരുടെ ബറക്കത്ത് കൊണ്ട് ജീവിതത്തിൽ നന്മ മാത്രം പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ..... ! آمين
*ഇബ്നുഹജര്‍(റ): ഹദീസ് വിശാരദരിലെ അതികായന്‍*

◆◆◆◆◆◆◆◆◆◆◆◆

ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വികര്‍ വസിച്ചിരുന്ന ഫലസ്തീനിലെ തീരപ്രദേശ പട്ടണമായ അസ്ഖലാനിലേക്ക് ചേര്‍ത്താണറിയപ്പെടുന്നത്. ജനനവും ബാല്യകാലം ചെലവഴിച്ചതുമെല്ലാം ഈജിപ്തില്‍ തന്നെയായിരുന്നു. ശിഹാബുദ്ദീന്‍ എന്ന സ്ഥാനപ്പേരിലും അബുല്‍ഫള്ല്‍ എന്ന ഓമനപ്പേരിലും മഹാന്‍ അറിയപ്പെടുന്നു.

ജനിക്കുന്നതിനു മുമ്പുതന്നെ പിതാവിന് പുത്രനെക്കുറിച്ച് സുവിശേഷ വാര്‍ത്തയറിയിക്കപ്പെടുകയുണ്ടായി. ഇബ്നുഹജര്‍(റ) തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്: കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയ ഒരു സഹോദരനെനിക്കുണ്ടായിരുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജ് അദ്ദേഹത്തിന് മനഃപാഠമായിരുന്നു. പക്ഷേ, ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം മരണപ്പെട്ടു. ഇതോര്‍ത്തു ദുഃഖിതനായ പിതാവിനോട് യഹ് യസ്സ്വനാഫീരി എന്ന മഹാന്‍റെ സമീപം ചെന്ന് പരിഹാരം ആരായാന്‍ നിര്‍ദേശിക്കപ്പെട്ടു. ഇതുപ്രകാരം ചെന്ന പിതാവിനോട് യഹ്യസ്സ്വനാഫീരി(റ) താങ്കളുടെ മരണപ്പെട്ട പുത്രന് പകരം മറ്റൊരു കുഞ്ഞ് ജനിക്കുകയും ദീര്‍ഘകാലം ജീവിക്കുകയും ചെയ്യും എന്ന സന്തോഷവാര്‍ത്ത അറിയിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).

 *ശരീര പ്രകൃതിയും സ്വഭാവ സംശുദ്ധിയും*

ഒത്തഉയരമുള്ള മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു മഹാന്‍റേത്. പ്രസന്നവദനം. ഗാംഭീര്യമുള്ള ശബ്ദവും സാഹിത്യ സമ്പുഷ്ടമായ ഭാഷയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. ബുദ്ധികൂര്‍മതയില്‍ സഹപാഠികളെക്കാള്‍ മികച്ചുനിന്ന അദ്ദേഹത്തിന്‍റെ സംവാദവേദികളിലെ തിളക്കം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു (ശദറാത്തുദ്ദഹബ്- ഇബ്നു അമ്മാദ് 7-273)

തന്നെ ബുദ്ധിമുട്ടിക്കുന്നവരോടുപോലും വളരെ സ്നേഹത്തിലും മയത്തിലുമായിരുന്നു മഹാന്‍ വര്‍ത്തിച്ചിരുന്നത്. വളരെ തന്ത്രപൂര്‍വം ജനങ്ങളോടിടപഴകി അവരെ സംസ്കരിച്ചെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു (അല്‍ മന്‍ഹലുസ്സ്വാഫി 3-87).

ചിട്ടയൊത്ത ജീവിതമായിരുന്നു മഹാന്‍ നയിച്ചിരുന്നത്. തിരുചര്യകളെല്ലാം കഴിയും വിധം ജീവിത്തില്‍ പകര്‍ത്താന്‍ ബദ്ധശ്രദ്ധാലുവായി. രാത്രി ഉറക്കമൊഴിവാക്കി ദീര്‍ഘസമയം നിന്ന് നിസ്കരിക്കുകയും പകല്‍ സമയം നോമ്പനുഷ്ഠിക്കുകയും ചെയ്യും. അവസാനകാലത്തെ ശാരീരിക ക്ഷീണാവസ്ഥയില്‍പോലും ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം നോമ്പനുഷ്ഠിച്ചു. ളുഹാനിസ്കാരം പതിവുചര്യയായിരുന്നു. മുതഅല്ലിമുകള്‍ക്കും പാവങ്ങള്‍ക്കും തന്നെക്കൊണ്ട് സാധിക്കുന്ന രൂപത്തിലെല്ലാം നന്മചെയ്തു (അള്ളൗഉല്ലാമിഅ് 2-39).

ഭക്ഷണ വസ്ത്ര താമസ സൗകര്യങ്ങളിലെല്ലാം മിതത്വം പുലര്‍ത്തി തീര്‍ത്തും ഒരു പരിത്യാഗിയുടെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. സംസാരിക്കുന്ന വാക്കുകളില്‍ പോലും ഈ മിതത്വം തെളിഞ്ഞു കാണാമായിരുന്നു (അല്‍ മുലഖ്ഖസ്വാത്തു മിനല്‍ ജവാഹിരി വദ്ദുറര്‍).

 *പഠനവും ഹദീസ് ശേഖരണവും*

ദീനീ വിജ്ഞാന സമ്പാദനത്തിനും ഹദീസ് ശേഖരണത്തിനും അനേകം ദേശങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന മിസ്റില്‍ വെച്ചുതന്നെ ധാരാളം ഹദീസുകള്‍ ശേഖരിച്ചു. ശേഷം ഖാഹിറയിലേക്ക് യാത്രതിരിച്ച മഹാന്‍ സിറാജുല്‍ ബുല്‍ഖൈനി, ഹാഫിള് ഇബ്നുല്‍ മുലഖിന്‍, ഹാഫിള് അബ്ദുറഹീമുബ്നുല്‍ ഹുസൈന്‍ എന്നിവരില്‍ നിന്ന് ഹദീസിനോടു കൂടെ കര്‍മശാസ്ത്ര വിജ്ഞാനവും കരസ്ഥമാക്കി. ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുത്തനൂവിയില്‍ നിന്നാണ് ഖിറാഅത്ത് പഠനം പൂര്‍ത്തീകരിച്ചത്. ഇസ്സുദ്ദീന്‍ മുഹമ്മദുബ്നു അബീബക്കര്‍(റ)വില്‍ നിന്നും നിദാനശാസ്ത്രത്തിലും മുഹമ്മദുബ്നു യഅ്ബുശ്ശീറാസി, ശംസുദ്ദീന്‍ മുഹമ്മദുല്‍ ഗമാരി, മുഹമ്മദുബ്നു ഇബ്റാഹീമുദ്ദിമശ്ഖി എന്നിവരില്‍ നിന്ന് അറബിഭാഷാസാഹിത്യത്തിലും പ്രാവീണ്യം നേടി. ഹദീസ് ശേഖരണത്തിനുവേണ്ടി സര്‍യാഖൂസ്, ഗസ്സ, റംല, ഖലീല്‍, ബൈത്തുല്‍ മുഖദ്ദസ്, ഡമസ്കസ്, മിന, യമന്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ മഹാന്‍ യാത്ര ചെയ്തിട്ടുണ്ട്.

ദീനീവിജ്ഞാനശാഖകളിലെല്ലാം അഗാധ പാണ്ഡിത്യം നേടിയ ശേഷം യബറുസ്സിലെ ഖാന്‍ഖാഹില്‍ (പര്‍ണശാല) ഇരുപത് വര്‍ഷത്തോളം തന്നെതേടിയെത്തുന്ന വിശ്വാസികള്‍ക്ക് ഹദീസ് പകര്‍ന്നു നല്‍കി. ഹദീസ് സമ്പാദന-വിജ്ഞാനശേഖരണാവശ്യാര്‍ത്ഥം വിദൂര ദിക്കുകളില്‍ നിന്നുപോലും ഈ കാലത്ത് ആളുകള്‍ യബറുസ്സിലേക്ക് നിലക്കാതെ പ്രവഹിച്ചിരുന്നു. തുടര്‍ന്ന് ബഹ്റൈനിയുടെ മധ്യത്തിലുള്ള ദാറുല്‍ ഹദീസില്‍ കാമിലിയ്യയിലേക്ക് സേവനം മാറ്റി. വര്‍ഷങ്ങളോളം അവിടെ ഹദീസ്ക്ലാസുകളും  പ്രബോധന പ്രവര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടി. പിന്നീട് ഹിജ്റ 827 മുഹര്‍റം 27-ന് അന്നത്തെ ഈജിപ്ത് ഭരണാധികാരി മഹാനെ രാജ്യത്തെ ശാഫിഈ ഗ്രാന്‍റ് ഖാളിയായി അവരോധിച്ചു. പല സുപ്രധാന വിധികളും സങ്കീര്‍ണ വിഷയങ്ങളും കൈകാര്യം ചെയ്തതിനു ശേഷം വഫാത്തിന്‍റെ ആറുമാസം മുമ്പ് (ജമാദുല്‍ ആഖിര്‍-27ന്) സ്വയം ഖാളിസ്ഥാനം വിട്ടൊഴിയുകയും രചനകളും ആരാധനാ കര്‍മങ്ങളുമായി വീട്ടില്‍ തന്നെ കഴിഞ്ഞ് നാഥനോട് കൂടുതലടുക്കാന്‍ പരിശ്രമിക്കുകയുണ്ടായി.

 *ശിഷ്യഗണങ്ങള്‍*

ഹ്രസ്വമായ ഈ ജീവിതത്തിനിടെ ഒട്ടേറെ പ്രഗല്‍ഭരും പ്രശസ്തരുമായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ മാഹാന് സാധിച്ചിട്ടുണ്ട്. ഹദീസ് വിശാരദന്‍മാരില്‍ അഗ്രഗണ്യനായ മുഹമ്മദുബ്നു അബ്ദുറഹ്മാന്‍ ശംസുദ്ദീനുസ്സഖാവീ(റ), കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച അബൂയഹ്യാ സകരിയ്യല്‍ അന്‍സ്വാരി(റ), മറ്റൊരു ഫിഖ്ഹീ പണ്ഡിതനായ ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുബ്നു ഉമറബ്നി അബീബകരില്‍ ബിഖാഈ, മുഹമ്മദുബ്നു മുഹമ്മദിബ്നി അബ്ദില്ലാഹിദ്ദിമശ്ഖി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. പ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയടക്കമുള്ള വിവിധ കലാലയങ്ങളിലും റംല, ഖുബ്ബത്തുല്‍ മന്‍സ്വൂരിയ്യ തുടങ്ങിയ വ്യത്യസ്ത പ്രദേശങ്ങളിലും തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഒട്ടുമിക്ക വിജ്ഞാനശാഖകളും ദര്‍സ് നടത്തിയ ഇബ്നുഹജര്‍(റ)വിന് അവിടെയെല്ലാം എണ്ണമറ്റ വിദ്യര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

 *അല്‍ ഇംലാഅ്*

ഹദീസ് പ്രചാരണ കൈമാറ്റ ശൃംഖലയിലെ പ്രധാന ഇനമായ അല്‍ ഇംലാഇന് (ഹദീസ് കേട്ടെഴുത്ത്) ധാരാളം പ്രാവശ്യം മഹാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഹി.888-ലാണ് ഇംലാഇന് നേതൃത്വം നല്‍കിത്തുടങ്ങിയത്. അശ്രാന്തപരിശ്രമവും വശ്യസുന്ദരമായ അവതരണശൈലിയും കൊണ്ട് 1150-ഓളം ഇംലാഅ് സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).

 *ഗ്രന്ഥങ്ങള്‍*

ഒരായുഷ്കാലം കൊണ്ട് പഠിച്ചുതീര്‍ക്കാന്‍ പോലും സാധിക്കാത്തത്ര ഗ്രന്ഥങ്ങള്‍ ചുരുങ്ങിയ ജീവിതത്തിനിടെ ഇബ്നുഹജര്‍(റ)ന്‍റെ തൂലികയിലൂടെ വിരചിതമായിട്ടുണ്ട്. ഖുര്‍ആനിന്‍റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന അല്‍ ഇത്ഖാന്‍, ഖുര്‍ആന്‍ അവതരണ പശ്ചാതലങ്ങള്‍ വിവരിക്കുന്ന അല്‍ ഇഅ്ജാസു ഫീ ബയാനില്‍ അഹ്സാബ്, വിശ്വപ്രസിദ്ധ ഹദീസ്ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി, സ്വഹീഹുല്‍ ബുഖാരിയുടെത്തന്നെ അനുബന്ധങ്ങളെ സംബന്ധിച്ചുള്ള തഅ്ലീഖുത്തഅ്ലീഖ്, ബുഖാരിയുമായി തന്നെ ബന്ധപ്പെട്ട ഫവാഇദുല്‍ ഇഹ്തിഫാല്‍, അഖീദയിലെ അല്‍ ഗുന്യ ഫീ മസാഇലി അര്‍റുഅ്യ, അല്‍ ആയാത്തുന്നീറാത്തി ഫീ മഅ്രിഫതി ഖവാരിഖില്‍ ആദാത്ത്, കര്‍മശാസ്ത്രത്തിലെ അല്‍ ബുലൂഗുല്‍ മറാം മിന്‍ അദില്ലത്തില്‍ അഹ്കാം, മനാസികുല്‍ ഹജ്ജ്, താരീഖിലെ അല്‍ ഇസ്വാബതു ഫീ തമ്മീസിസ്സ്വഹാബ, ഇമ്പാഉല്‍ ഗുംരി ബി അമ്പാഇല്‍ ഉംര്‍, തബ്സ്വീറുല്‍ മുന്‍തബിഹി ബിതഹ്രീറില്‍ മുശ്തബിഹ് അവയില്‍ പ്രധാനമാണ്.

 *പണ്ഡിതാഭിപ്രായം*

ഇബ്നുഹജര്‍(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഉസ്താദുമാരും ശിഷ്യന്മാരും സമകാലപണ്ഡിതന്മാരുമെല്ലാം ധാരാളം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. പഠനകാലത്തുതന്നെ ബുദ്ധിശക്തിയിലും ഉസ്താദുമാരോടും സഹപാഠികളോടുമുള്ള പെരുമാറ്റത്തിലുമെല്ലാം മഹാന്‍ മികച്ചുനിന്നു. അദ്ദേഹത്തിന്‍റെ പ്രധാന ഉസ്താദുമാരിലൊരാളായ അല്‍ഇറാഖിയോട് വഫാത്ത് സമയത്ത് ചോദിച്ചു: ഹാഫിളുകളില്‍ (മൂന്ന്ലക്ഷം ഹദീസ് മനപ്പാഠമുള്ളവര്‍) ഇനിയാരാണ് ബാക്കിയുള്ളത്? ഉടനെ അദ്ദേഹം ഒന്നാമതായി ഇബ്നുഹജര്‍(റ)വിനെയും രണ്ടാമതായി തന്‍റെ മകനെയും മൂന്നാമതായി നൂറുദ്ദീനുല്‍ ഹൈസമിയെയുമാണ് എണ്ണിയത് (അല്‍ ജവാഹിറു വദ്ദുറര്‍).

 *വഫാത്ത്*

ഹി. 852 ദുല്‍ഖഅ്ദില്‍ മഹാന്‍ രോഗബാധിതനായി. മുസ്ലിം ലോകത്തെ മുഴുക്കെ സങ്കടത്തിലാഴ്ത്തി ദുല്‍ഹിജ്ജ 28 ശനിയാഴ്ചരാവില്‍ ഇശാഇന് ശേഷം അദ്ദേഹം വിടപറഞ്ഞു.

മഹാനവർകളുടെ വഫാത്ത് ദുല്‍ഹിജ്ജ 18 നാണ് എന്നും അഭിപ്രായമുണ്ട് (ശദറാത്തുദ്ദഹബ്).

മരണത്തിന് ആറുമാസം മുമ്പുതന്നെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ച് ജനങ്ങളില്‍നിന്നെല്ലാം അകന്ന് അല്ലാഹുവില്‍നിന്നുള്ള വിളിയും പ്രതീക്ഷിച്ചു കൈറോയിലെ വീട്ടില്‍ നാഥനോടുള്ള മുനാജാത്തില്‍ ലയിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകലാണ് അദ്ദേഹത്തെ മറമാടിയത്. മഹാന്‍റെ വേര്‍പാടില്‍ രാജ്യമൊന്നാകെ കണ്ണീരൊഴുക്കി. മരണവാര്‍ത്തയറിഞ്ഞ് ശിഷ്യരും സ്നേഹജനങ്ങളും ഭരണാധികാരികളുമെല്ലാം കൈറോയിലെ വീട്ടിലേക്കൊഴുകി. ജനബാഹുല്യം കൊണ്ട് നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞു.ഇത് സുന്നി വേയ്സിൽ മൻസൂർ മുസ്ലിയാർ പൂവ്വത്തിക്കൽ അരീക്കോട് എഴുതിയ ലേഖനം.
മന്‍സൂർ
(+918139083369)

വിദൂര കേൾവി അമ്പിയാക്കൾക്കോ ?



*✍🏻വിദൂരത്ത് നിന്ന് കേൾക്കാനോ ?  ഇല്ലപ്പാ !! അമ്പിയാക്കൾക്ക് അങ്ങനെയൊക്കെ കഴിവുണ്ടോ ?*⛺_________

✍🏻സാധാരണ സുന്നികൾ വിദൂരത്തുള്ള അമ്പിയാക്കളോട് സഹായം ചോദിക്കുമ്പോൾ കേട്ട് വരുന്ന ചോദ്യങ്ങളാണ് ! ,  സത്യത്തിൽ എത്ര ദൂര പരിധിയിൽ നിന്ന് കേൾക്കുമ്പോഴാണാവോ ഈ   ഷിർക്ക് ആവുന്നതെന്ന് ചോദിച്ചാൽ മറുപടി കിട്ടാറില്ല !!!!  എങ്കിലും  നമുക്ക് പ്രമാണം നോക്കാം  സുന്നികൾ പ്രമാണം നോക്കുമ്പോൾ മുജാഹിദുകൾ മൗലവിമരുടെ യുക്തിയെ പ്രമാണമാക്കുകയാണ് , പണ്ട് നബി (സ്വ)  ചന്ദ്രനെ പിളർത്തിക്കാണിച്ച് കൊടുത്തപ്പോൾ അന്ന് ഈ മുജാഹിദുകൾ ഇല്ലാതിരുന്നത് ഭാഗ്യം കാരണം ഉണ്ടായിരുന്നെങ്കിൽ അന്നും ചന്ദ്രൻ എങ്ങനെ പിളരും , ഭൂമിയുടെ ഘടനയിൽ മാറ്റം വരില്ലേ വന്നില്ലല്ലോ !  എന്നിങ്ങനെയുള്ള  യുക്തിയൻ ചോദ്യങ്ങളുമായി വന്നേനേ !!!

അല്ലെങ്കിലും ഒരു വയർ കണക്ഷനും ഇല്ലാതെ മൊബൈൽ ഫോണിലൂടെ നെറ്റ് വർക്കെന്ന മറഞ്ഞ വഴിയിലൂടെ ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും നേരിട്ട് കണ്ട് കൊണ്ട് ലൈവായി ട്രാൻസ്ലേറ്റർ മുഖേന ഏത് ഭാഷയിൽ നിന്ന് സംസാരിച്ചാലും അത് നമ്മുടെ സ്വന്തം ഭാഷയിൽ കേൾക്കാനും കമ്മ്യൂണിക്കേഷൻ നടത്താനും ആധുനിക സംവിധാനങ്ങൾക്ക് കഴിഞ്ഞ ഈ കാലഘട്ടത്തിൽ ഇതൊക്കെ വിശ്വസിക്കാമെങ്കിൽ അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് ഇത് പോലുള്ള കഴിവ് മുഹ്ജിസത്തോ കറാമത്ത് കൊണ്ടോ പറ്റൂലാ എന്ന് വിശ്വസിക്കാൻ മുസ്ലിമീങ്ങൾക്ക് പ്രയാസമുണ്ട് !
✍🏻
അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നും  ഹാഫിളുദ്ദുന്യാ  എന്ന അപരനാമത്തിലും അറിയപ്പെടുന്ന ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി (റ)  ലോകപ്രശസ്ത ഗ്രന്ഥമായ സ്വഹീഹ് ബുഖാരിക്ക് എഴുതിയ ആധികാരിക ഷറഹിൽ പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ വിവരിക്കുന്നിടത്ത് പഠിപ്പിക്കുകയാണ് 

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .

*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*

عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .

*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ  സാധിക്കും.*

حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

*പതിനൊന്ന്: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ) ന്റെ കുപ്പായത്തിന്റെ വാസന വളരെ ദൂരത്ത് നിന്ന് യഅ്ഖൂബ് നബി(അ) മിന്  എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)*

*വീണ്ടും മഹാനവർകൾ പഠിപ്പിക്കുന്നു :-*

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

*പ്രവാചകന് ഒരു വിശേഷണമുണ്ട് (കഴിവുണ്ട്) . അത് കൊണ്ട് ഗൈബിയായ കാര്യം (മറഞ്ഞ കാര്യം , അഭൗതികം) എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)*
____________________________⛺

✍🏻 സിദ്ധീഖുൽ മിസ്ബാഹ്  - (8891  786  787) posted 23/08/2019

👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀


പാപ മോചനം നബി (സ്വ) യോട് ശുപാർഷ പറ്റുമോ ? ചർചയിലെ നിവാരണം

*വെളിച്ചം വാട്സപ്പ് ഗ്രൂപ്പും ഒളിച്ചോടുന്ന മുജാഹിദുകളും*

✍🏻 സിദ്ധീഖുൽ മിസ്ബാഹ് - posted : 20/08/19

*+971567571510* ഈ ഐഡിയിലുള്ള ഹുസൈൻ സലഫി വിഭാഗം മുജായിദുകാരനുമായി ഒരു ചർച്ചയിൽ ഇടപെട്ടതാണ് പോസ്റ്റിനാധാരം :-  സുബ് ഹാനള്ളാഹ് 1000 തവണയെങ്കിലും ഇട്ടത് തന്നെ കോപി പെയിസ്റ്റിട്ട് കളിക്കുന്ന ഒരു മൗലവിയാണിയാൾ , മുജാഹിദുകളുടെ വാട്സപ്പ് ഗ്രൂപായ വെളിച്ചം ഗ്രൂപ്പിൽ തെളിവുകൾ നൽകി സംസാരിച്ചപ്പോൾ എന്നെയും സുഹൃത്ത് റാഷിദ് സഖാഫിയെയും പിടിച്ച് റിമൂവ് ചെയ്തവരാണിവർ അത് കൊണ്ട് തന്നെ ഞങ്ങളെ ആഡ് ചെയ്തില്ലെങ്കിൽ  മറ്റൊരു വെളിച്ചം ഗ്രൂപ്പ് ഉണ്ടാക്കുമെന്ന് റിമൂവാക്കിയവരോട് തന്നെ പറഞ്ഞ് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രസ്തുത ഗ്രൂപ്പിൽ നടന്ന

*ചർച്ചയുടെ രത്നച്ചുരുക്കം താഴെ :- ഈ മൗലവിയുടെ ഊരും പേരും അറിയാത്തത് കൊണ്ട് നമ്പർ മാത്രം കൊടുക്കുന്നു*

*+971567571510 വിന്റെ ചോദ്യം :-*   പാപം പൊറുത്ത് തരുന്നവൻ അള്ളാഹുവല്ലെ റസൂലിനോട് എന്തിന്ന് ചോദിക്കണം  ?

*മറുപടി :-* പാപം പൊറുത്ത് തരുന്നവൻ അള്ളാഹു തന്നെയാണ്  പക്ഷെ നമ്മുടെ പാപം പൊറുത്ത് കിട്ടാൻ നബി സ്വ യോട് ശുപാർഷ തേടാമെന്ന വലിയ ഒരു ഓഫർ അള്ളാഹു സൂറത് നിസാഹ് 64 മത്തെ ആയത്തിലൂടെ പഠിപ്പിക്കുന്നുണ്ട് ,  അങ്ങനെ നാം നബി സ്വ യോട് ശുപാർഷ നടത്തുകയും നബി സ്വ അള്ളാഹുവിനോട് നമുക്ക് വേണ്ടി പൊറുക്കൽനെ തേടുകയും ചെയ്താൽ പശ്ചാത്താപം  അങ്ങേയറ്റം സ്വീകരിക്കുന്നവനായി  അള്ളാഹുവിനെ എത്തിക്കുന്നതാണ്

*ചോദ്യം :-* അപ്പോൾ പകര ഉസ്താദ് നബി സ്വ യോട് തൗബ നടത്താമെന്ന് പറഞ്ഞതോ

*മറുപടി :-* ആയിഷ ബീവി റ നബി സ്വ യോട് തൗബ നടത്തിയല്ലോ അതേ വിശ്വാസത്തിൽ നമുക്കും നബിയോട് നടത്താം  നബി (സ്വ) അക്കാലത്തേക്ക് മാത്രമല്ല ഇന്നും നമുക്ക് റസൂലാണ്

*ആയിഷാ ബീവി (റ)* മുത്ത് നബി (സ്വ) യോട് തൗബ നടത്തുന്നു

يَا رَسُولَ اللَّهِ أَتُوبُ إِلَى اللَّهِ، وَإِلَى رَسُولِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ

 അതായത് നബി സ്വ യോട് തെറ്റ് ചെയ്യുക ഹബീബ് സ്വ പഠിപ്പിച്ച ദീനിയായ കാര്യങ്ങൾക്ക് വിരുദ്ധത ചെയ്യുകയും തൻ മൂലം നബി സ്വ യോടും തൗബ ചെയ്യാം അത് തന്നെയാണ് ആയിഷ ബീവി (റ) വും നടത്തിയത്

*ചോദ്യം :-* ആയിഷ ബീവി ഇത് നബി ജീവിച്ചിരിക്കുമ്പോളല്ലേ നടത്തിയത് വഫാത്തിന്ന് ശേഷം നടത്തിയോ ?

*മറുപടി :-* വഫാത്തായി എന്നത് കൊണ്ട് നമുക്ക് ഇന്ന് റസൂൽ ഇല്ലാ എന്നാണോ ?  ഖിയാമത് നാൾ വരെയുള്ള മുഹ്മിനീങ്ങൾക്ക് മുത്ത് നബി (സ്വ) റസൂൽ തന്നെയല്ലേ മാത്രവുമല്ല നബി സ്വയുടെ ജീവിതവും അവിടത്തെ വഫാത്തും വേർതിരിവില്ല രണ്ടും നമുക്ക് ഖൈറാണെന്നും വഫാത്തിന്ന് ശേഷം നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കിത്തരുമെന്നും തെറ്റുകൾ കണ്ടാൽ ഞാൻ അള്ളാഹുവോട്  പൊറുക്കൽനെ തേടുമെന്നും  നമ്മെ പഠിപ്പിക്കുന്നത് മുത്ത് നബി സ്വ തന്നെയാകുന്നു

وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".
رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ

ഇനി വഫാത്തിന്ന് ശേഷം നടത്തിയാൽ ഷിർക്കും ജീവിച്ചിരിക്കുമ്പോൾ പാപ മോചനം നടത്തിയാൽ ഷിർക്കാവൂല എന്നാണോ ??? വഫാത്തിന്ന് ശേഷം റസൂൽ സ്വ യോട്  ആയിഷ റ ഏതൊരു വിശ്വാസത്തിൽ നബിയോട് തൗബ നടത്തിയോ അതേ വിശ്വാസത്തിൽ നബിയോട് തൗബ നടത്തിയാൽ ഷിർക്കാകുമെന്ന് ഖുർ ആനിലുണ്ടോ ? ഹദീസിലുണ്ടോ ??? ഒരു തരി പ്രമാണം കൊണ്ട് വരാൻ സാധിക്കുമോ ??

*മദീനക്കാർക്ക് വരൾച ഉണ്ടായപ്പോൾ തന്റടുത്ത് വന്ന് സങ്കടം പറഞ്ഞ മദീനക്കാരോട് വഫാതായ നബി സ്വ യുടെ ഖബറിങ്കൽ പോകാൻ  പഠിപ്പിച്ചത് മഹതി ആയിഷ ബീവി (റ) ആകുന്നു ഈ അഖീദയെ ചോദ്യം ചെയ്യാൻ ധയ്ര്യമുണ്ടൊ ???*❓ 

*ചോദ്യം :-* ? ഏതെങ്കിലും സ്വഹാബത്ത് നബി സ്വ യുടെ വഫാത്തിന്ന് ശേഷം നടത്തിയോ ?

*മറുപടി :-* നബി സ്വ യുടെ വഫാത്തിന്റെ മൂന്നാം ദിവസം ഖബറിങ്കൽ വന്ന് പ്രസ്തുത സൂറത്ത് നിസാഹ് 64 മത്തെ  ആയത്തോതി പാപ മോചനത്തിന്ന് വേണ്ടി നബി സ്വ യോട് ഇസ്തിഗാസ നടത്തിയത് ഈ ഉമ്മത്തിന്ന് പറഞ്ഞ് തന്നത് ഖുലഫാഉ റാഷിദീങ്ങളിൽ പെട്ട അലിയ്യ്ബ്നു അബീ ത്വാലിബ് (റ) ആകുന്നു ഇത് ഇമാം സം ആനി (റ) , ഇമാം ഖുർതുബി (റ) , ഇമാം സുയൂതി (റ) പോലുള്ള പ്രകൽഭരായ ധാരാളം ഇമാമീങ്ങൾ ഉദ്ധരിക്കുന്നു  ഈ വിശ്വാസം ഷിർക്കാണെങ്കിൽ അലിയ്യ് റ സമുദായത്തെ പഠിപ്പിക്കുമോ ??? ഷിർക്കെന്ന് പറഞ്ഞ് എതിർക്കുകയല്ലേ വേണ്ടത് ????

*മാത്രവുമല്ല ധാരാളം സ്വഹാബത്ത് നബി (സ്വ) യോട് പാപ മോചനം (ശുപാർഷ എന്ന നിലയിൽ)  നടത്തിയിട്ടുണ്ട്*👇🏻

*ആമിറു ബ്നുൽ അക് വഅ് (റ)*

فَاغْفِرْ فِدَاءً لَكَ مَا أَبْقَيْنَا
"നബിയേ ഞങ്ങളുടെ ശരീരം അങ്ങയ്ക്ക് ദണ്ഡമാണ്" "ഞങ്ങൾ ശേഷിപ്പിച്ച പാപങ്ങളെല്ലാം അങ്ങ് പൊറുത്ത് തരണം"

"ബഹുമാനപ്പെട്ട *അംറുബ്നുൽ ആസ്വ്* (റ) ഇസ്ലാമിലേക്ക് കടന്ന് വരുന്ന സന്ദർഭത്തിൽ തന്നെ നബി (സ്വ) യോട് പാപമോചനത്തിന്ന് വേണ്ടിയുള്ള  ഇസ്തിഗാസ നടത്തുന്നു.‌

പറയുന്ന വാചകം തന്നെ يَا رَسُولَ اللَّهِ، أُبَايِعُكَ عَلَى أَنْ تَغْفِرَ لِي مَا تَقَدَّمَ مِنْ ذَنْبِي؟  “ യാ റസൂലള്ളാഹ് ഞാൻ അങ്ങയോട് എന്റെ മുൻ കാല ദോഷങ്ങൾ പൊറുത്ത് തരണമെന്ന് ബൈഅത്ത് ചെയ്യുകയാണ് (ഈയൊരു നിബന്ധന വെച്ച് കൊണ്ടായിരുന്നു അംറ് ബ്നിൽ ആസ്വ് (റ) ഇസ്ലാമിലേക്ക് കടന്ന് വന്നത്.
(മുസ്നദ് അഹ്മദ് 29/ 349)

*ഇത് പോലെ ധാരാളം സംഭവങ്ങൾ കാണാം , ഇനൊയെങ്കിലും സത്യം മനസ്സിലാക്കുക സ്വഹാബത്തിന്റെ അഖീദ ഉൾക്കൊള്ളുക*

സ്നേഹത്തോടെ സിദ്ധീഖുൽ മിസ്ബാഹ് ✍🏻👍🏻

8891 786 787 only watsp💐💐💐

എല്ലാ ദുആയും ഷിർക്കാണെങ്കിൽ ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ?

*എല്ലാ ദുആയും ഷിർക്കാണെങ്കിൽ ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ*

👇🏻 ഈ ആയത്തിൽ നബി സ്വ യോടുള്ള ദുആഇനെപ്പറ്റിയാണ് പഠിപ്പിക്കുന്നത്

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضا

(സൂറത്ത് നൂർ 63)

الكتاب: تفسير الطبري = جامع البيان عن تأويل آي القرآن
المؤلف: محمد بن جرير بن يزيد بن كثير بن غالب الآملي، أبو جعفر الطبري (المتوفى: ٣١٠هـ)

{لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا} [النور: ٦٣] قَالَ: أَمَرَهُمْ أَنْ يَدْعُوهُ: يَا رَسُولَ اللَّهِ،
" ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിച്ചു റസൂലുള്ളാനോട് ദുആഹ് നടത്തണം  എങ്ങനെ " യാ റസൂലുള്ളാഹ് " എന്ന് വിളിച്ച് കൊണ്ട് " ... അപ്പോൾ ഇബാദത്തിൻ റ്റെ പരിധിയിൽ വരാത്ത ദുആഅ് എന്നതുണ്ട് എന്നത് ഖുർ ആൻ കൊണ്ട് തെളിയുന്നു

യാ റസൂലള്ളാഹ് എന്നത്  സഹായതേട്ടമാണെന്ന്
 ഉത്തമനൂറ്റാണ്ടിൽ ജീവിച്ച മുഫസ്സിറുകൾ പഠിപ്പിക്കുന്നു

 ഇബ്നു അബീ ഹാതിം‌(റ)👇🏻

الكتاب: تفسير القرآن العظيم لابن أبي حاتم
المؤلف: أبو محمد عبد الرحمن بن محمد بن إدريس بن المنذر التميمي، الحنظلي، الرازي ابن أبي حاتم (المتوفى: ٣٢٧هـ)

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا أَمَرَ اللَّهُ عَزَّ وَجَلّ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وَأَنْ يُسَوَّدَ.

" അല്ലാഹു ത ആല കൽപ്പിക്കുന്നു നബി സ്വ  യെ ബഹുമാനിക്കാനും , ആദരിക്കാനും ,  പ്രതിസന്ധി പ്രയാസ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവായിക്കൊണ്ടും നാം ഹബീബ് സ്വ യെ വിളിക്കണം (അറബി പദം ദുആരക്കണം)

🔻 same thafseer

ഹാഫിള് ഇബ്നു കസീർ (റ)

الكتاب: تفسير القرآن العظيم (ابن كثير)
المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي

أَمَرَ اللَّهُ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وأن يسود.

🔻
യാ റസൂലള്ളാഹ് എന്ന വിളി അത് ഇപ്പോഴും നില നിൽക്കുന്നു അതായത് വഫാതിന്ന് ശേഷമെന്നും വഹാബികളുടെ തന്നെ സ്വന്തം തഫ്സീറായ ആലൂസിയുടെ റൂഹുൽ മ ആനി

الكتاب: روح المعاني في تفسير القرآن العظيم والسبع المثاني
المؤلف: شهاب الدين محمود بن عبد الله الحسيني الألوسي

والظاهر استمرار ذلك بعد وفاته إلى الآن.

✍🏻 - സിദ്ധീഖുൽ മിസ്ബാഹ്
________________________

"മക്കാ മുശ്രിഖ്" ഇത് വായിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ*👇🏻

*ഇത് വായിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ*👇🏻

*മക്കാ മുശ്രിഖുകൾ സൃഷ്ടാവ്  അല്ലാഹു എന്ന് പറഞ്ഞോ   അവരുടെ വാദം വെറും കളിതമാശ മാത്രമായിരുന്നില്ലേ ?  വിശ്വാസത്തിൽ നിന്നോ അറിവിൽ നിന്നോ അല്ലെന്ന് വളരെ വ്യക്തമായിത്തന്നെ  ഖുർ ആൻ  പഠിപ്പിക്കുന്നത്  നോക്കൂ*👇🏻👇🏻👇🏻

بل هم في شك يلعبون أي ليسوا على📝 يقين فيما يظهرونه من الإيمان والإقرار في قولهم : إن الله خالقهم ، وإنما يقولونه لتقليد آبائهم من غير علم فهم في شك(قرطبي: ١٢٩/١٦).
 "എങ്കിലും അവർ സംശയത്തിൽ" കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ് …..ഖുർതുബി
📝
فإ بقوله:(بل هم فى سك يلعبون) وأن إقرارهم غير صادر عن علم وتيقن، ولا عن جد وحقيقة، بل قول مخلوط بهزء ولعب.(الكشاف: ٦/٢٥٩)

 "എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്‍ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയോ ഉറപ്പിന്റെയോ, കാര്യത്തിന്റെയോ യഥാർത്യത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്ത്തമാനം മാത്രമാണ്."(കാശ്ശാഫ്: 6/259
📝
 بَلْ هُمْ فِي شَكٍّ يَلْعَبُونَ وَأَنَّ إِقْرَارَهُمْ غَيْرُ صَادِرٍ عَنْ عِلْمٍ وَيَقِينٍ وَلَا عَنْ جَدٍّ وَحَقِيقَةٍ بَلْ قَوْلٌ مخلوط بهزء ولعب

(പക്ഷേ, അവർ സംശയത്തിൽ കളിക്കുന്നവർ ആയിരുന്നു). അവരുടെ. അംഗീകാരം അറിവിൽ നിന്നോ ഉറപ്പിൽ നിന്നോ അല്ല. ഗൗരവമായ പഠനത്തിൽ നിന്നോ യാഥാർഥ്യത്തിൽ നിന്നോ അല്ല. കളിയും തമാശയും കൂടിച്ചേർന്ന വെറും വാക്കുകൾ മാത്രമാകുന്നു അത്.
(തഫ്സീർ റാസി)...........

[سورة يونس (١٠)
وَما يَتَّبِعُ أَكْثَرُهُمْ إِلاَّ ظَنًّا إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئاً إِنَّ اللَّهَ عَلِيمٌ بِما يَفْعَلُونَ (٣٦)
"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".(സൂറത്ത് യൂനുസ് -36)
🔽
ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) പഠിപ്പിക്കുന്നു.

وما يتبع أكثرهم في إقرارهم بالله تعالى إلا ظناً، لأنه قول غير مستند إلى برهان عندهم، بل سمعوه من أسلافهم

 وَمَا يَتَّبِعُ أَكْثَرُهُمْ فِي إِقْرَارِهِمْ باللَّه تَعَالَى إِلَّا ظَنًّا، لِأَنَّهُ قَوْلٌ غَيْرُ مُسْتَنِدٍ إِلَى بُرْهَانٍ عِنْدَهُمْ، بَلْ سَمِعُوهُ مِنْ أَسْلَافِهِمْ.  (17/251)

‘അല്ലാഹുവിനെ അംഗീകരിക്കുന്ന വിഷയത്തിൽ അവർ (മക്കാ മുശ് രിക്കുകള്‍) വെറും സങ്കല്പത്തെയാണ് പിന്തുടർന്നിരുന്നത്. കാരണം തെളിവുകളുടെ യാതൊരു പിൻബലവുമില്ലാത്ത വെറും വാക്ക് മാത്രമാണ് അവരുടേത്.. അവരുടെ മുൻഗാമികളിൽ നിന്നു ഒരു ദൈവത്തെ (അറബിയിൽ അല്ലാഹുവിനെ) അവർ കേട്ടിരുന്നു. അത്രമാത്രം’ (17/251)

മുകളിൽ 👆 പറഞ്ഞ കാര്യത്തിൽ നിന്നും വളരെ വ്യക്തമാണ് മക്കാ മുശ്രിഖുകൾ പറഞ്ഞ ദൈവം (അറബിയിൽ അള്ളാഹു) ഏതാണെന്ന് മനസ്സിലാക്കാൻ. ______________

*ആയത്ത് - 02*🔽

إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ(سورة الأنعام١١٦)

"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌".

പ്രസ്തുത സൂക്തം : തഫ്സീറുൽ കബീർ ഇമാം റാസി (റ)

ثُمَّ قَالَ: إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ وَفِيهِ مَسْأَلَتَانِ:
الْمَسْأَلَةُ الْأُولَى: الْمُرَادُ أَنَّ هَؤُلَاءِ الْكُفَّارَ الَّذِينَ يُنَازِعُونَكَ فِي دِينِكَ وَمَذْهَبِكَ غَيْرُ قَاطِعِينَ بِصِحَّةِ مَذَاهِبِهِمْ بَلْ لَا يَتَّبِعُونَ إِلَّا الظَّنَّ وَهُمْ خَرَّاصُونَ كَذَّابُونَ فِي ادِّعَاءِ الْقَطْعِ وَكَثِيرٌ مِنَ الْمُفَسِّرِينَ يَقُولُونَ الْمُرَادُ مِنْ ذَلِكَ الظَّنِّ رُجُوعُهُمْ فِي إِثْبَاتِ مَذَاهِبِهِمْ إِلَى تَقْلِيدِ أَسْلَافِهِمْ لَا إِلَى تَعْلِيلٍ أَصْلًا. (13/127)

"ഈ ആയത്തിന്റെ താല്പര്യമിതാണ്. നിശ്ചയം താങ്കളോട് താങ്കളുടെ മതത്തിലും വീക്ഷണത്തിലും തർക്കിക്കുന്ന സത്യനിഷേധികൾക്ക് അവരുടെ വീക്ഷണങ്ങൾ ശരിയാണെന്ന് ഒരു ഉറപ്പുമില്ല. മറിച്ച് അവർ ഊഹത്തോട് മാത്രമാണ് പിന്തുടരുന്നത്. ഉറപ്പുണ്ടെന്ന വാദത്തിൽ അവർ അധികം കളവ് പറയുന്നവരും അധികം അനുമാനിച്ച് പറയുന്നവരുമാണ്. അധിക ഖുർആൻ വ്യാഖ്യാതാക്കളും പറയുന്നതിതാണ്: ആ അനുമാനത്തിന്റെ വിവക്ഷ അവരുടെ വീക്ഷണങ്ങൾ സ്ഥിരപ്പെടുത്താൻ അവരുടെ പൂർവ്വികരെ അന്ധമായി അനുകരിക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ യാതൊരു പ്രമാണവും അവർ കാണിക്കുന്നില്ല. (റാസി - 13/127)
_____________

         സി ദ്ധീഖുൽ മിസ്ബാഹ് 

"മുജാഹിദ് പ്രസ്ഥാനം" എന്ത് കൊണ്ട് വിമർശിക്കുന്നു

*എന്ത് കൊണ്ട് മുജാഹിദ് പ്രസ്ഥാനം എതിർക്കപ്പെടുന്നു ?*

🖊*siddeequl misbah  17/07/19

_________  🔴 __________
*നന്മകൾ മുടക്കിയും സൽക്കർമ്മങ്ങൾ ഇല്ലായ്മ ചെയ്തും മൗലവിമാരുടെ തലയിൽ ഉദയം ചെയ്യുന്ന യുക്തിവാദങ്ങൾ ദീനിൽ കടത്തിക്കൂട്ടുകയും  ചെയ്ത് മുവഹിദുകളാണെന്ന് സ്വയം പറഞ്ഞ് വരുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം എന്ത് കൊണ്ട് അഹ്ലുൽ ബിദ് അത്താണെന്ന് പറയുന്നു
👇

പ്രതിസന്ധി ഘട്ടത്തിൽ ഹബീബ് സ്വ യോട് ഇസ്തിഗാസ നടത്തിയിരുന്ന സ്വഹാബത്തിന്റെ അഖീദ ഈ മുജാഹിദുകൾക്ക് ഷിർക്കൻ അഖീദയാകുന്നു, കൂടാതെ ഷിർക്കാകാൻ അഭൗതികവും കാര്യകാരണ ബന്ധവും അദൃശ്യ മാർഗ്ഗവും എന്നൊക്കെ പറഞ്ഞുള്ള നിർവ്വചനം എന്തായാലും ഖുർ ആനിലോ  നബി സ്വ യോ സ്വഹാബത്തോ പഠിപ്പിച്ചിട്ടില്ല, ഇസ്ലാമിക കർമ്മങ്ങളോടും വിശ്വാസങ്ങളോടും  ഇക്കൂട്ടർ കാട്ടിയത് മാത്രം നോക്കിയാൽ തിരിയും ഇവർ എതിർക്കപ്പെടേണ്ടതല്ലേ എന്ന് !!!

*4ഇക്കൂട്ടർ ഉള്ളതിനെ ഇല്ലാതാക്കിയതും ഇല്ലാത്തത് കടത്തിക്കൂട്ടിയതുമായ 41 കർമ്മ പരമായ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു*

⏺റജബ് , ബറാഅത്ത് സുന്നത്ത് നോമ്പ് എടുത്ത് കളഞ്ഞു നോക്കൽ ബിദ് അത്ത്

⏺റമളാനിൽ സ്പെഷൽ നമസ്ക്കാരമായ തറാവീ എടുത്ത് കളഞ്ഞു

⏺തറാവീഹ് 20 റക് അത്തെന്ന സ്വഹാബത്തിന്റെ ഇജ്മാഇന്ന് കത്തിവെച്ച് കൊണ്ട് 11 റക് അത്തിൽ കൂടുതൽ നിസ്ക്കരിക്കൽ അനാചാരം

⏺തറാവീഹ് ആദ്യം 20 പിന്നെ 08 വീണ്ടും മാറ്റി 11 പിന്നെയും മാറ്റി തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാരം തന്നെയില്ല ഇപ്പോൾ ഏറ്റവും പുതിയ അപ്ഡേറ്റ് മൗലവി വെർഷൻ തറാവീഹ് എത്രയും നിസ്ക്കരിക്കാം

⏺സ്രേഷ്ടമായ തസ്ബീഹ് നമസ്ക്കാരം നരഗത്തിലേക്കാണത്രെ

⏺ബദർ അനുസ്മരണ ഇല്ല

⏺ജുമുഅയുടെ രണ്ടാം ബാങ്കില്ല, മആശിറയും വിളിയുമില്ല

⏺ഉത്തമ നൂറ്റാണ്ടിലെ സലഫുകളെ തള്ളി കൊണ്ട് ഹിജ്റ 1000 ന്ന് ശേഷം തുർക്കിയിലെ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷ നടപ്പിലാക്കി

⏺ജുമുഅയുടെ ഖുതുബ അറബിയിലാവണമെന്ന ഫിഖ്ഹി നിയമമാായ ഷർതിനെ ഇല്ലാതാക്കി

⏺ബാങ്ക് കൊടുക്കുമ്പോൾ പെണ്ണിന്നും പള്ളിയിലേക്ക് പുരുഷന്മാരെ പോലെ പോകാം

⏺സ്ത്രീകൾക്ക് നമസ്ക്കാരം വീടാണ് ഉത്തമമെന്ന് പഠിപ്പിച്ച തിരുസുന്നത്തിനെ കാറ്റിൽ പറത്തി

⏺മരണവീട്ടിൽ ഖുർ ആൻ ഓത്തില്ല മാതൃഭൂമി പത്ര വായന ഏറ്റവും നല്ലത്

⏺സ്വഹാബത്ത് ദീനിൽ തെളിവല്ല

⏺മുത്ത്നബി (സ്വ) യുടെ പള്ളിയിൽ സ്ത്രീകൾക്ക് ജമാ അത്തായി നിസ്ക്കരിക്കാൻ പ്രത്യേകമായ ഹാളൊ മുറിയോ ഉണ്ടാക്കിക്കൊടുത്തിരുന്നില്ല എന്നാൽ സലഫിപ്പള്ളിയിൽ വിശാലമായ സൗകര്യം ഒരുക്കിക്കൊടുത്തു

⏺അല്ലാഹു സംവിധാനിച്ച കാരണങ്ങളെ ബന്ധപ്പെടുക എന്ന നിലയിൽ മഹാന്മാരെ സപീകിക്കുകയും ഇടയാളനാക്കുകയും ചെയ്ത് വരുന്ന ലോക മുസ്ലിമീങ്ങളെ കാഫിറും മുശ്രിഖുകളുമാക്കി

⏺വിശ്വാസപരമായ തൗഹീദിന്നും ഷിർക്കിന്നും പല പല നിർവ്വചനങ്ങൾ നൽകി ഇത് വരെ തീരുമാനമാവാതെ നിൽക്കുന്നു

⏺അല്ലാഹുവിന്ന് സ്ഥല ഭാഗ അവയവങ്ങൾ ഉണ്ടെന്ന് ഇവരുടെ മാസികകളിലും മറ്റ് പുസ്തകങ്ങളിലും എഴുതി വെച്ചു

⏺ഹബീബ് സ്വ യുടെ മൗലിദില്ല
മഹാന്മാരുടെ അനുസ്മരണമോ മദ്ഹ് കാവ്യമോ ഇല്ല ,ഹബീബ് സ്വ യോടുള്ള ഇഷ്ഖിന്റെ ഈരടികളായ ബുർദ്ദയും ഇല്ല

⏺മുസ്ലിമീങ്ങൾ കൂട്ടമായി ചൊല്ലുന്ന സ്വലാത് മജ്ലിസുകളെ എതിർക്കുന്നു ഇതിലൂടെ സ്വലാത്ത് ചൊല്ലൂ എന്ന ഖുർ ആനിക കൽപ്പനയെ ഇല്ലായ്മ ചെയ്യുന്നു (ഈ കൽപ്പന ഒറ്റക്ക് ചൊല്ലൂ എന്നല്ലല്ലോ)

⏺ഹബീബ് സ്വ യുടെ ഖബർ സിയാറത്തിന്ന് പ്രത്യേകതയില്ല അത് പോലെ മറ്റ് മഹാന്മാരുടെ മഖ്ബറയിലേക്ക് യാത്ര പോകൽ നരഗത്തിലേക്കുള്ള ബിദ് അത്ത്

⏺ഉമർ (റ) അലിയ്യ് (റ) അടക്കമുള്ള സ്വഹാബത്തിന്ന് 17 ഓളം തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ഇവരുടെ ആചാര്യനായ ഇബ്നു തയ്മിയ്യ എഴുതിവെക്കുന്നു

⏺ആരംഭപ്പൂവായ മുത്ത് നബി സ്വ യിൽ നിന്ന് പിഴവുകളും തെറ്റുകളും വന്നിട്ടുണ്ടെന്നും അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കിയെന്നും മറ്റ് തെറ്റുകൾ നബിയിൽ വന്നിട്ടുണ്ടെന്നും അല്ലാഹു തിരുത്തിക്കൊടുത്തതാണെന്നും അൽമനാറിലും അത് പോലെ ശബാബിലും എഴുതി വെച്ചു നഊദുബില്ലാഹ്

⏺അല്ലാഹുവിനെ സ്മരിക്കുന്ന മഹാന്മാർ ദാഇമായി ചൊല്ലി വരുന്ന ഹദ്ദാദ് റാതീബ് ഇല്ല മറ്റ് റാതീബുകളും ഇല്ല

⏺ലോകത്തുള്ള ധാരാളം ഔലിയാക്കളും അവരുടെ ധാരാളം കറാമത്തുകളും ഉണ്ട് ഇതിൽ വിശ്വാസമില്ല അതായത് ഔലിയാക്കൾ എന്ന പ്രത്യേക വിഭാഗം തന്നെയില്ല

⏺ഭൂമിയിലെ സ്വർഗ്ഗ പൂന്തോപ്പെന്ന ഹബീബ് (സ്വ) പഠിപ്പിച്ച അല്ലാഹുവിനെ സ്മരിക്കുന്ന ദിക്റ് മജ്ലിസുകൾ ഇല്ല

⏺അല്ലാഹുവിന്റെ ദിക്റ് ചൊല്ലുമ്പോൾ അതിൽ ലയിച്ച് സ്വഹാബത്ത് വ്ർക്ഷം ആടുന്നത് പോലെ ആടിയിട്ടുണ്ട് ഇത് പോലെയുള്ള ദിക്റിലെ ആട്ടം ഡീജെ ഡാൻസാണത്രെ

⏺കർമ്മപരമായ കാര്യങ്ങളിൽ നാല് മദ് ഹബിലൊരു മദ് ഹബ് സ്വീകരിക്കണമെന്ന നിർബന്ധമായ കാര്യവും മുസ്ലിം ലോകത്തിന്റെ ഇജ്മാഉമായ മദ്ഹബ് തഖ്ലീദ് ഇല്ലെന്ന് മാത്രമല്ല മദ് ഹബ് എന്നത് ഏറ്റവും വലിയ മിസ്വീബത്താണത്രെ

⏺ഖുർ ആൻ വുളൂഇല്ലാതെ തൊടൽ ഹറാമാണെന്ന് ആദ്യം ഇപ്പോൾ ഹറാമില്ല

⏺നിസ്ക്കാരത്തിൽ ലോക മുസ്ലിമീങ്ങൾ കെട്ടുന്ന പോലെ കെട്ടരുത് ഡെയിഞ്ചർ സിമ്പൽ കോലത്തിൽ കെട്ടണം അത് പോലെ തലമറക്കൽ എന്ന സുന്നത്തില്ല

⏺സുബ് ഹിയുടെ ഖുനൂത് ഇല്ല

⏺റുകൂഇൽ ചൊല്ലുന്ന സുബ് ഹാന റബ്ബിയൽ അളീം വബിഹംദിഹി എന്ന ദിക്റിലെ "വബിഹംദിഹി" എന്നത് ആദ്യം സുന്നത്ത് ഇടക്കാലത്ത് ബിദ് അത്ത് വീണ്ടും ഹദീസിൽ തെളിവുണ്ടെന്ന് വാദിക്കുന്നു

⏺വെള്ളത്തിൽ മന്ത്രിക്കുക അത് പോലോത്ത മന്ത്രങ്ങളൊക്കെ ഷിർക്കൻ വിശ്വാസം

⏺നബി സ്വ യുടെ ആസാറുകൾക്ക് പ്രത്യേകതയില്ല അവിടത്തെ വിയർപ്പിന്നും പ്രത്യേകതയില്ല മഹാന്മാരുടെ ആസാറുകൾ ബറകത്തെടുക്കലില്ല അവർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം മഹത്വമാണെന്ന വിശ്വാസവുമില്ല

⏺സ്വാലിഹീങ്ങളെ ബഹുമാനിച്ച് കൊണ്ട് അവരോടുള്ള ബഹുമാനത്തിന്ന് വേണ്ടിയും അവരുടെ ഖബറുകൾക്ക് എടുപ്പ് ഉണ്ടാക്കുകയോ ഖുബ്ബ മഖാം പോലോത്തത് ഉണ്ടാക്കുകയെന്നത് ഹറാമാണത്രെ !!!

⏺ലോകത്ത് ഏറ്റവും തലയെടുപ്പോടെ നിൽക്കുന്ന ഹബീബ് (സ്വ) യുടെ റൗളയുടെ പച്ചഖുബ്ബ അടിച്ച് പൊളിക്കണം നഊദിബില്ലാഹ്

⏺നബി സ്വ പഠിപ്പിച്ച ഇസ്ലാമിലെ ഏറ്റവും സ്രേഷ്ടമായ ഒരു അമലാണ് അന്നദാനം എന്നാൽ മുസ്ലിമീങ്ങൾ ഇത് നടപ്പിലാക്കുമ്പോൾ ഈ തിരുസുന്നത്തിനെ പച്ചയായി കളിയാക്കുന്നു

⏺വഫാത്തായ ഖദീജ ബീവി (റ) വിന്റെ പേരിൽ നബി (സ്വ) ആടിനെ അറുത്ത് കൊടുത്തത് പോലെ സുന്നികൾ മരണപ്പെട്ടവരുടെ പേരിൽ അറവ് നടത്തിയാൽ കൊടും ബിദ് അത്ത്

⏺ലൈലതുൽ ഖദ്റിൽ ഇഹ്തികാഫല്ലാത്ത മറ്റ് ധാരളം പുണ്യ കർമ്മങ്ങൾ (സ്വലാത്ത് ദിക്ർ മജ്ലിസുകൾ) ഒക്കെ ചെയ്യാം എന്നാൽ ഇഹ്തിഖാഫല്ലാത്തതൊക്കെ നരഗത്തിലേക്കുള്ള ബിദ് അത്താണത്രേ

⏺എല്ലാ ബിദ് അത്തും നരഗത്തിലേക്കുള്ളതാണെന്ന വാദത്തിലൂടെ നബി സ്വ നടപ്പിലാക്കാത്ത റമളാൻ മുഴുവനും ഒറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് പരിഷ്കരിച്ച് ഇത് നല്ല ബിദ് അത്താണെന്ന് പഠിപ്പിച്ച ഉമർ(റ) ബിദ് അത്തിന്റെ യാളാണെന്ന് പറയാതെ പറയുന്നു

⏺റമളാനിൽ അത്താഴം കഴിക്കുന്ന സമയത്ത് ബാങ്ക് വിളിച്ചാൽ ഭക്ഷണപാത്രത്തിൽ ഫുഡ് തീരുന്നത് വരെ വെട്ടിവിഴുങ്ങാം

⏺നോമ്പോട് കൂടി വികാരമില്ലാത്ത ചുമ്പനം ഭാര്യയോടാവാം_________ 🖊
*തൽക്കാലം ഇത്രയും മാത്രം*

🖊 സിദ്ധീഖുൽ മിസ്ബാഹ്

കൂടുതൽ വായനക്കായി
sunniknowledge.blogspot.comബ്ലോഗ് സന്ദർശിക്കുക*___🌺🌺🌺

മുജാഹിദുകൾ പരസ്പരം മുശ്രികും കാഫിറുമാക്കുന്നു

വഹാബി പ്രസ്ഥാനം ആധികാരികമായി പുറത്തിറക്കിയ NEW GENERATION മുശ്രിക്കീങ്ങളുടെ പുതുക്കിയ ഏറ്റവും പുതിയ പട്ടിക (വീഡിയോ സഹിതം)
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
FIRST
1- സകരിയ്യ സ്വലാഹി മുശ്രിക്കാണെന്ന് KNM ന്റെ സെക്രട്ടറി കുപ്പായമിട്ട് നടക്കുന്ന അബ്ദുറഹ്മാൻ സലഫി

2- അബ്ദുറഹ്മാൻ സലഫി ശിർക്ക് ആരോപകനണെന്ന് (മുശ്രിക്ക്) സകരിയ്യ സ്വലാഹി

https://youtu.be/Y1Eob2xxElQ
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

SECOND
3- ഫൈസൽ മൗലവി തനി മുശ്രിക്കാണെന്ന് അനസ് മൗലവി 🙆‍♂️

4- അനസ് മൗലവി മുശ്രിക്കാണെന്ന് ബാലുശ്ശേരി മൗലവിയും

https://youtu.be/sLYSQ0PlC5c
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
THIRD
5- അനസിന്റെയും ഹനീഫയുടെയും ഗുരുനാഥൻ ജബ്ബാർ മൗലവി മുശ്രിക്കാണെന്ന്
ശിഷ്യനായ ഹനീഫ കായക്കൊടി

https://youtu.be/Ph9P1lel-WI
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
FORT
6- KNM മൊത്തം മുശ്രിക്കുകളാണെന്ന് മർക്കസുദ്ധഅ'വ (OLD മടവൂരികൾ)

https://youtu.be/VpeP6M8ChCk
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
FIFT
7- മർക്കസുദ്ധഅ'ക്കാർ കാഫിറുകളും മുർതദ്ധുമാണെന്ന് WISDOM വിഭാഗം

https://youtu.be/b3ZTXBAM5ws
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

ഇങ്ങനെ പരസ്പരം മുർതദ്ധും കാഫിറും മുശ്രിക്കുമാക്കുക എന്നതാണ് വഹാബി പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട സൽകർമം

മൗലവിയുടെ മരണം ആഘോഷിച്ചോ ?*

*മൗലവിയുടെ മരണം ആഘോഷിച്ചോ ?*________

✍🏻15/07/2019 - *സിദ്ധീഖുൽ മിസ്ബാഹ്*

ഇന്നലെ മരണപ്പെട്ട സക്കരിയ്യ മൗലവിയുടെ കുടുംബത്തിന്ന് അള്ളാഹു ഹിദായത്ത് നൽകട്ടെ  ,  അവർക്ക് സുന്നിയായി ജീവിക്കാനും സുന്നിയായി മരണമടയാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

സത്യത്തിൽ മൗലവിയുടെ മരണം ആഘോഷിച്ചോ ?
അനാവശ്യ വിവാദമുണ്ടാക്കി സിമ്പതിയിൽ പിടിച്ച് തൗഹീദ് സംരക്ഷിക്കാൻ ആരും ശ്രമിക്കണ്ട !  സിമ്പതിയിൽ ഒലിച്ച് പോകുന്നതല്ല മുഹ്മിനീങ്ങളുടെ ഈമാൻ

സുന്നികൾക്ക് അന്നും ഇന്നും ഇനിയെന്നും ഒരേ നിലപാട് മാത്രമേ പറയാനുള്ളൂ ഇമാമീങ്ങൾ പഠിപ്പിച്ച നിലപാട് അഹ്ലുസ്സുന്നയുടെ യഥാർത്ഥ നിലപാട് _  ഈ നിലപാട് ആളെ നോക്കി സമൂഹത്തിന്റെ മാറ്റം നോക്കി മാറ്റിപ്പറയേണ്ട ഗതികേട് സുന്നികൾക്കില്ല

സുന്നികൾ കടുത്ത മുശ്രിഖുകളാണെന്നും , അബൂജഹലിനേക്കാൾ കടുത്ത വിശ്വാസം പേറുന്നവരാണെന്നും സമസ്തയുടെ ആലിമീങ്ങളെ വരെ പച്ചയായി ആയത്തോതി മുശ്രിഖുകളാണെന്ന് എഴുതുകയും , എന്തിലധികം ഗൗസുൽ അഹ് ളം ശൈഖ് ജീലാനി റ വിനെ വരെ ശങ്കരാചാര്യരുടെ അദ്ധ്വൈതവാദക്കാരനാണെന്ന് എഴുതുകയും ,   മഹാനായ ഈകെ ഹസൻ മുസ്ലിയാർ വഫാതാകും മുമ്പ് മുസ്ലിമാകണം എന്ന് എഴുതി കത്ത് കൊടുത്തതും   , അത് പോലെ കേരളത്തിലെ ഔലിയാക്കളായ സി എം വലിയ്യുള്ളാഹിയെ ഭ്രാന്തനെന്ന് വിളിച്ച് ഇപ്പോഴും ആക്ഷേപിച്ച് കൊണ്ടിരിക്കുകയും,  മമ്പുറം തങ്ങൾ , വെളിയങ്കോട് ഉമർ ഖാളി  ,  പോലുള്ള പ്രകൽഭരായ ഔലിയാക്കളെ ഇന്നും തെറിപ്പാട്ട് നടത്തുന്നവരും ഒക്കെ ചെയ്യുന്നവരാണ് കേരളത്തിലെ മുജാഹിദുകൾ ഇവരുടെ ഒരു നേതാവ് മരണപ്പെട്ടാൽ സുന്നികൾ അനുശോചനം അറിയിക്കണമോ ? ആദ്യം ഇവർ സുന്നികളെ മുസ്ലിമാക്കിയോ എന്ന് ആദ്യം  പറയട്ടെ ! എന്നിട്ട് സുന്നികൾ മരണത്തിൽ സന്തോഷിച്ചു എന്നും പറഞ്ഞ്  സോഷ്യൽ മീഡിയയിൽ വന്ന് കാറുന്നത് എന്തടിസ്ഥാനത്തിലാണ് !???

ഇനി ഇവിടെ സത്യത്തിൽ മുജാഹിദ് മൗലവി സക്കരിയ്യ മരണപ്പെട്ടപ്പോൾ സുന്നികൾ ആഘോഷിച്ചോ ? എന്താ ഈ ആഘോഷം കൊണ്ട് ഈ വിവാദമുണ്ടാക്കുന്നവർ ഉദ്ദേശിച്ചത്  ??  മറിച്ച് എന്താണ് സുന്നികൾ ചെയ്തത് അബൂ ജഹൽ മരണമടഞ്ഞ വാർത്തയെത്തിയപ്പോൾ നബി സ്വ അൽഹംദുലില്ലാഹ് എന്ന് പറഞത് പോലെ സുന്നികളും പറഞ്ഞു അൽഹംദുലില്ലാഹ് !! കാരണം  ഇസ്ലാമിന്റെ ശത്രുക്കൾ കാഫിരീങ്ങൾ മാത്രമല്ല മുബ്തദിഉകളും പെടും ഇത് മഹാന്മാരായ അഹിമ്മത്തുകൾ പഠിപ്പിക്കുന്ന കാര്യമാണ് !  നബി സ്വ യുടെ 20  ആബാഹുകൾ കാഫിരീങ്ങളും , ഭരണം കിട്ടിയാൽ ഹബീബ് സ്വ യുടെ പച്ച ഖുബ്ബ പൊളിച്ച് മദീനത്തെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന  ഇസ്ലാമിന്റെ ശത്രുക്കൾ പോലും പറയാത്ത ശപിക്കപ്പെട്ട വാദം പച്ചയായി സമൂഹത്തോട് വിളിച്ച് പറഞ്ഞ ബിദ ഈ നേതാവായ മൗലവി മരണപ്പെട്ടപ്പോൾ നബി സ്വ യെ സ്നേഹിക്കുന്ന ഒരു മുഹ്മിനിന്ന് ദുഖിക്കാൻ പറ്റുമോ ? പുത്തൻ വാദി മരണപ്പെട്ടാൽ മുഹ്മിനീങ്ങൾ അൽഹംദുലില്ലാഹ് എന്ന് പറയണമെന്നും ,  സന്തോഷിക്കണമെന്നും , ഇസ്ലാമിന്റെ വിജയമാണെന്നൊക്കെ പഠിപ്പിക്കുന്നത് സമസ്തയുടെ ആലിമീങ്ങളല്ല പൂർവ്വസൂരികളായ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്

സ്വഹീഹ് മുസ്ലിമിലും  ബുഖാരിയിലും  ഇങ്ങനെ കാണാം  ഇത്തരം കക്ഷികളുടെ മരണത്തെ സംബന്ധിച്ച് നബി സ്വ പറയുന്നു അവരിൽനിന്നും അല്ലാഹുവിൻറെ അടിമകളും രാജ്യങ്ങളും മരങ്ങളും മൃഗങ്ങളും സമാധാനമായി !,   രാജ്യത്തെ സത്യവിശ്വാസികളായ അടിമകളെയും  നശിപ്പിക്കുകയുംയും ഫസാദാക്കുകയും പ്രയാസപ്പെടുത്തുകയും  ചെയ്ത ഇത്തരം കക്ഷികൾ മരണപ്പെട്ടതിൽ എങ്ങനെ മുസ്ലിം സന്തോഷിക്കാതിരിക്കും ?  മഹാനായ ഔലിയാക്കളിൽ പ്രധാനിയായ ബിശ്റുൽ ഹാഫി റ അക്കാലത്തുണ്ടായിരുന്ന ബിശ്റുൽ മരീസിയെന്ന മുബ്തദി ഉകളുടെ നേതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ മഹാനവർകൾ സന്തോഷിച്ചില്ലേ  ശുക്റിന്റെ സുജൂദ് ചെയ്യാൻ കൽപ്പിച്ചില്ലേ ഇതേ ബിശ്റുൽ മരീസിയുടെ ജനാസയിൽ പങ്കെടുത്ത് വന്നവരെ അന്നത്തെ സുന്നികൾ ചോദ്യം ചെയ്തില്ലേ  ?

അത് പോലെ വഹബുൽ ഖുറശി എന്നയാൾ പിഴച്ചവനും പിഴപ്പിക്കുന്നവനു മായിരുന്നു അയാളുടെ ചരമവാർത്ത  അബ്ദുറഹ്മാനുബ്നു മഹ്ദി( റ ) വിന് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു അൽഹംദുലില്ലാഹ് !   ഇവനിൽ നിന്നും മുസ്ലിമീങ്ങളെ രക്ഷപ്പെടുത്തിയ അള്ളാഹുവിനെ സർവ്വസ്തുതിയും , അത് പോലെ സലമത്ത് ഇബ്നു ശബീബ് റ പറയുന്നു ഞാൻ അബ്ദുൽ റസാഖ് സൻആനി (റ) വിന്റെ  അരികിലായിരുന്നു , പിഴച്ച കക്ഷികളിൽ പെട്ട അബ്ദുൽ മജീദ് എന്നയാളുടെ ചരമവാർത്ത ഞങ്ങൾക്ക് വന്നു അപ്പോൾ മഹാനവർകൾ പറഞ്ഞു അൽഹംദുലില്ലാഹ് അബ്ദുൽമജീദിൽ നിന്നും മുഹമ്മദ് നബി സ്വ യുടെ സമുദായത്തെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന്  സർവ്വസ്തുതിയും !!, അത് പോലെ മദ് ഹബിന്റെ നാലാമത്തെ ഇമാമായ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന്റടുത്ത് ഒരു ചോദ്യം വന്നു ?  പിഴച്ച കക്ഷിയായ ഇബ്നു അബീ ദാവൂദിന്റെ അനുയായികൾക്ക്  അപകടം വന്നാൽ  സന്തോഷിക്കാമോ? മഹാനവർകൾ  പറഞ്ഞത്  എങ്ങനെ സന്തോഷിക്കാതിരിക്കും ?! ഇത് പോലെ സലഫുകളിലും ഖലഫുകളിലും ധാരാളം സംഭവങ്ങൾ കാണാൻ പറ്റും ഇവരെ ഇത്തിബാഹ് ചെയ്യുന്നവരാണ് സുന്നികൾ അവർ പഠിപ്പിക്കാത്തതോ ചെയ്യാത്തതോ സുന്നികൾക്ക് വേണ്ട -

പിന്നെ കുഫ്രിയ്യത്തിനേയാണ് കൂടുതൽ എതിർക്കേണ്ടതും മുബ്തദി ഉകളെ അത്ര കൂടുതൽ എതിർക്കേണ്ടതില്ലാ എന്നാണെങ്കിൽ ഒരു മുസ്ലിമിന്ന് അവന്റെ അഖീദയിൽ കൂടുതൽ സ്വാധീനം ചെലുത്തി പിഴപ്പിക്കാൻ പറ്റുക കാഫിരീങ്ങൾക്കല്ല മറിച്ച് മുബ്തദി ഉകൾക് എളുപ്പത്തിൽ പറ്റും അത് കൊണ്ടാണല്ലോ ബിദ് അത്തുകാരുടെ കൂടെ ഇരിക്കുകയോ അവരുടെ പ്രസംഗങ്ങൾ , ഗ്രന്ഥങ്ങൾ മറ്റും കേൾക്കുകയോ വായിക്കുകയോ അരുത് എന്ന് ആലിമീങ്ങൾ പഠിപ്പിക്കുന്നത് മാത്രവുമല്ല മഹാനായ ഇമാം ഗസ്സാലി (റ) ഇഹ്യയിൽ ഇത് പഠിപ്പിക്കുന്നു

പുത്തൻ വാദത്തിലേക്ക് ക്ഷണിക്കുന്ന مبتدع കുഫ് റിലേക്ക്  ചേർക്കുന്ന ബിദ്അത്തിന്റെ ആളാണെങ്കിൽ അവന്റെ കാര്യം  *കാഫിറിനേക്കാൾ* കഠിനമാണ്.

"കുഫ്റിലേക്ക്  ചേർക്കാത്തതാണെങ്കിൽ കാഫിറിന്റെ ഗൗരവമുള്ളവനല്ലങ്കിലും അവനോടുള്ള സമീപനത്തിലും , പെരുമാറ്റത്തിലും
കാഫിറിനോടുള്ള തിലേറെ ഗൗരവം വേണ്ടതാണ്."
(ഇഹ് യ 2- 167)

മാത്രവുമല്ല മഹാനായ അബൂബക്കർ സ്വിദ്ധീഖ് (റ) ഭരണം ഏറ്റെടുത്തപ്പോൾ  ആദ്യം  യുദ്ധം നടത്തിയത് മുസ്ലിം നാമധാരികളായ മുനാഫിഖുകളോടായിരുന്നില്ലെ  എന്തേ അക്കാലത്ത് കാഫിറുകളും ഒരു വശത്ത് ഉണ്ടായിരുന്നു മഹാനവർകൾക്ക് തിരിയാത്ത തൗഹീദ് സ്പിരിറ്റ് ഇന്നത്തെ ചില നവ ബിരുധ ധാരികൾക്ക് ഉണ്ടോ ആവോ !

പിന്നെ ഇതൊക്കെ പൊതു സമൂഹത്തിൽ പറയേണ്ടതുണ്ടോ എന്ന് ബേജാറുള്ളവരും ഉണ്ട് അങ്ങനെ ഒരു കാര്യം ഇസ്ലാമിൽ ഉണ്ടോ ഇസ്ലാം തുറന്ന പുസ്തകം അല്ലേ  ഇസ്ലാമിൽ പരിഹാരം  ഇല്ലാത്ത ഒരു കാര്യം ഈ ദുന്യാവിലുണ്ടോ ? ബിദ് അത്തുകാരുടെ പൊള്ളത്തരങ്ങളും പിഴച്ച അഖീദകളും അവരോടുള്ള വെറുപ്പും എല്ലാം ആദർശത്തിന്റെ ഭാഗമാണ് അത് നമ്മുടെ ഖൽബിൽ അടക്കി വെക്കേണ്ടതല്ല പ്രകടിപ്പിക്കുക തന്നെ വേണം ! പൊതു സമൂഹം എന്ത് കരുതും എന്നതാണ് വിഷയമെങ്കിൽ അത് കേവലം പ്രസ്തുത മരണ വിഷയം മാത്രമല്ലല്ലോ അവർക്കെതിരെ നടത്തുന്ന ലേഖനങ്ങൾ , ഖണ്ഡനങ്ങൾ , സംവാദങ്ങൾ , പബ്ലിക് ഖണ്ഡനങ്ങൾ പോലുള്ളതൊക്കെ ഈ പൊതു സമൂഹം വിലയിരുത്തില്ലെ ?!!  എന്ന് കരുതി നമുക്ക് ദഹ് വത്ത് നടത്താതിരിക്കാൻ പറ്റുമോ ?

മഹാനായ അഹ്മദ് ബിൻ ഹമ്പൽ (റ) പഠിപ്പിക്കുന്നു എനിക്ക് നിസ്കാരം ഹജ്ജ്  പോലോത്ത സൽക്കർമ്മങ്ങളെക്കാൾ ഞാൻ മുൻ തൂക്കം നൽകുന്നതും കൂടുതൽ പ്രാമുഖ്യം  നൽകുന്നതും പുത്തനാശയക്കാരെ ഖണ്ഡിക്കുന്നതിലും അവർക്ക് മറുപടി പറയലിലുമാണ് !!!!_____  അൽഹംദുലില്ലാഹ്

ഇനിയുള്ള കാലം കറ കളഞ്ഞ ആദർശം നെഞ്ചിലേറ്റി ജീവിക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  ‌‌‌‌‌      15/07/2019 - സിദ്ധീഖുൽ മിസ്ബാഹ്
_______________________

👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀

മരിച് പോയ ഭാര്യക്ക് കഫൻ തുണി കൊണ്ട് പോകുക ! ഇത് മാലയിലായിരുന്നെങ്കിലോ ?

https://youtu.be/riJpaSjWbo4

*മരിക്കാൻ നേരത്ത് സ്വഹാബിവര്യൻ മുമ്പേ മരണപ്പെട്ട് പോയ സ്വന്തം ഭാര്യക്ക് കഫൻ തുണി അധികം കൊണ്ട് പോകുക എന്നിട്ട് മരണ ശേഷം ഈ കൊണ്ട് പോയ വസ്ത്രവും ധരിച്ച് ഭാര്യയും ഭർത്താവും കണ്ട് മുട്ടുക !!! ഹാഹ് എന്താ സംഭവം!! കേട്ട് നോക്കൂ*!!!

 masha Allah മരണ ശേഷം !! കൊടും ഷിർക്ക് ചൊർക്ക്  മുജായിദുകൾ ഇനിയെന്ത് ചെയ്യും

*മാലയിലോ മൗലിദിലോ ആണ് ഈ സംഭവം ഉണ്ടായതെങ്കിൽ അത് പാളക്കിത്താബെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന വഹാബി മുജായിദുകളേ !!!!!*

*കണ്ണ് തുറക്കൂ കാത് കൂർപ്പിച്ച് കേൾക്കൂ*👆🏻👆🏻

*ഈ സംഭവം സ്വന്തം കൈപ്പട കൊണ്ട് എഴുതുന്നത് സമസ്തയുടെ ആലിമീങ്ങളല്ല !!! മുജായിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ഇബ്നു അബ്ദുൾ വഹാബാണ് !*

*അദ്ദേഹം എഴുതി മക്കതുൽ മുകറമയിൽ വെച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നു*

*ഇനിയെന്ത് ചെയ്യും മുജാഹിദുകൾ*😫🤦🏼‍♂________🤪👍🏻

നബി (സ്വ) യെക്കൊണ്ടുള്ള "ഇസ്തിഗാസ" അഥവാ ഹഖ് കൊണ്ടുള്ള ഇടതേട്ടം ഖുർ ആൻ പഠിപ്പിക്കുന്നു.

*നബി (സ്വ) യെക്കൊണ്ടുള്ള "ഇസ്തിഗാസ" അഥവാ ഹഖ് കൊണ്ടുള്ള ഇടതേട്ടം  ഖുർ ആൻ പഠിപ്പിക്കുന്നു.*
💠 _____________________💠

✍🏻 സിദ്ധീഖുൽ മിസ്ബാഹ് - 04/07/2019..................

അള്ളാഹുവല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ ഖുർ ആനിലോ ഹദീസിലോ തെളിവില്ല ഇത് അമ്പിയാക്കളോ ഔലിയാക്കളോ മുൻ കഴിഞ്ഞ് പോയ ഒരൊറ്റ ഇമാമീങ്ങളോ ഇങ്ങനെ വിളിച്ച് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നില്ല , ഈ അടിസ്ഥാനപരമായ ദുആഹ് അള്ളാഹുവല്ലാത്തവരോട് നടത്തൽ ഷിർക്ക് തന്നെയാണ് ഒരു സംശയവുമില്ല.

എന്നാൽ കേരളത്തിലെ മുജാഹിദുകൾ "നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കരുത്" എന്ന സന്ദേശവുമായി ഒരു ദുആഹ് പഠിപ്പിക്കുന്നുണ്ട് അതിതാകുന്നു

"അഭൗതികമായ രീതിയിൽ  മറഞ്ഞ വഴിയിൽ കൂടി  രക്ഷയോ ഗുണമോ ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തോട് കൂടിയുള്ള അപേക്ഷക്കാണ് ദുആഹ്" "പ്രാർത്ഥന"

ഇതാണ് മുജാഹിദുകൾ പഠിപ്പിക്കുന്ന ദുആഅ്  എന്നാൽ ഇങ്ങനൊരു ദുആഹ് ഖുർ ആനോ തിരുസുന്നത്തോ പഠിപ്പിക്കുന്നില്ല !മുൻ കഴിഞ്ഞ് പോയ സലഫുകളൊ ഖലഫുകളോ ആരും തന്നെ ഇങ്ങനൊരു ദുആഹിനെ പഠിപ്പിച്ചിട്ടില്ല അതിവർ തന്നെ സമ്മതിക്കുന്നതുമായ കാര്യവുമാണ് !   മാത്രവുമല്ല മുജാഹിദുകളുടെ ഈ നിർവചന പ്രകാരമുള്ള ദുആയാകട്ടെ ഖുർ ആനിലും , തിരുചര്യയിലും , സ്വഹാബാ ചര്യയിലും ധാരാളം കാണാനും സാധിക്കും! ഈ നിർവ്വചന പ്രകാരം കേരളത്തിലെ മുജാഹിദുകൾ സുന്നികൾക്കെതിരെ ഷിർക്കാരോപിക്കുമ്പോൾ അത് യഥാർത്ഥത്തിൽ മടങ്ങുക ഖുർ ആനിലേക്കും , തിരു ചര്യയിലേക്കും, സ്വഹാബാ ചര്യയിലേക്കുമാകുന്നു ! കാരണം നബി (സ്വ) യിൽ നിന്ന് അഭൗതികമായ രീതിയിലുള്ള അതായത് മറഞ്ഞ വഴിയിൽ കൂടിയുള്ള ഗുണം പ്രതീക്ഷിച്ചവരാണ് സ്വഹാബത്ത് അത് പോലെ അഭൗതിക രീതിയിലുള്ള സഹായം പ്രതീക്ഷിക്കുകയും , ചോദിക്കുകയും ചെയ്ത ധാരാളം ആയത്തുകളും ഖുർ ആനിൽ കാണാൻ പറ്റും !!  അതിനാൽ മുജാഹിദുകൾ പഠിപ്പിക്കുന്ന ദുആഅ് ഇസ്ലാമികമല്ല !  മുഹ്മിനീങ്ങളെ മുശ്രിഖാക്കാൻ കൊണ്ട് വന്ന പൈശാചിക വാദം മാത്രമാകുന്നു.

മുജാഹിദുകൾ പഠിപ്പിക്കുന്ന നിർവ്വചനപ്രകാരമുള്ള ദുആഹ് ഖുർ ആനിൽ ധാരാളം തെളിവുകൾ കാണാമെങ്കിലും  ഈ പോസ്റ്റിൽ ഒരായത്ത്  നൽകുന്നു > അതായത് നബി (സ്വ) യുടെ ആഗമനത്തിന്ന് മുമ്പ് തന്നെ പൂർവ്വ സമുദായക്കാരായ വേദക്കാർ നബി (സ്വ) ഈ ലോകത്തേക്ക് വരുന്നതിന്ന് മുമ്പ് തന്നെ (മറഞ്ഞ വഴി അഥവാ അഭൗതികം) കാഫിരീങ്ങൾക്കെതിരെ വിജയം ലഭിക്കാൻ ഹബീബായ (സ്വ) യെ കൊണ്ട് സഹായം തേടിയ കാര്യം പരിശുദ്ധ ഖുർ ആൻ പഠിപ്പിക്കുന്നു.

وكانوا من قبل يستفتحون على الذين كفروا (البقرة:۸۹)

"അവർ (നബി(സ)യുടെ) ആഗമനത്തിനു മുമ്പേ അവിശ്വാസികൾക്കെതിരെ നബിയെക്കൊണ്ട് സഹായാർത്ഥന നടത്തിയിരുന്നു"

الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {وَكَانُوا مِنْ قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا فَلَمَّا جَاءَهُمْ مَا عَرَفُوا كَفَرُوا بِهِ} [البقرة: ٨٩] يَعْنِي بِقَوْلِهِ جَلَّ ثَنَاؤُهُ: {وَكَانُوا مِنْ قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا} [البقرة: ٨٩] أَيْ وَكَانَ هَؤُلَاءِ الْيَهُودُ، الَّذِينَ لَمَّا جَاءَهُمْ كِتَابٌ مِنْ عِنْدِ اللَّهِ مُصَدِّقٌ لِمَا مَعَهُمْ مِنَ الْكُتُبِ الَّتِي أَنْزَلَهَا اللَّهُ قَبْلَ الْفُرْقَانِ، كَفَرُوا بِهِ،يَسْتَفْتِحُونَ بِمُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَعْنَى الِاسْتِفْتَاحِ: الِاسْتِنْصَارُ، يَسْتَنْصِرُونَ اللَّهَ بِهِ عَلَى مُشْرِكِي الْعَرَبِ مِنْ قَبْلِ مَبْعَثِهِ؛ أَيْ مِنْقَبْلِ أَنْ يُبْعَثَ


തഫ്സീർ ത്വബ് രി 2/236

كانوا يقولون اللهم افتح علينا وانصرنا بالنبي الأمي
- رازي ۱۸۰۰۳
ويقولون اللهم افتح علينا وانصرنا بالنبي المبعوث في آخر الزمان -  ابو السعود ۱۵:۱
اللهم انا نستنصرك بحق النبي الأمي الا نصرتنا -
 الدر المنثور ۲۱۹۱

(അല്ലാഹുവേ, വരാനിരിക്കുന്ന  നബിയുടെ ഹഖ് കൊണ്ട് ഞങ്ങൾക്കു നീ വിജയം നൽകണേ ! സഹായിക്കണേ ! എന്നാണവർ പ്രാർത്ഥിച്ചിരുന്നത്-

തഫ്സീർ റാസി 3-180, അബുസ്സുഊദ് 1-154 അദുറുൽ മൻസൂർ 1-216
കൂടാതെ തഫ്സീർ മാതുരീദി, ഇമാം സമർഖന്ദി (റ) വിന്റെ ബഹ്റുൽ ഉലൂം 1/72 , തഫ്സീർ സഹ് ലബി 1/234, ഇബ്നു കസീർ (റ) വിന്റെ അൽബിദായതു വന്നിഹായ 2/308, സ്വാലിഹിശ്ശാമിയുടെ സുബുലുൽ ഹുദാ വറഷാദ്  1/112 പോലുള്ള കിതാബുകളിലും  ഈ ഹഖ് കൊണ്ടുള്ള ഇടതേട്ടം പ്രസ്തുത ആയത്തിനെ വിശദീകരിച്ചിട്ടുണ്ട്.

അന്ത്യപ്രവാചകരുടെ ആഗമനവും നബി(സ) തങ്ങളുടെ മഹത്വവും വേദങ്ങളിൽ നിന്നും വേദജ്ഞാനികളിൽ നിന്നുംമനസ്സിലാക്കിയിരുന്ന ജൂതന്മാർ ബഹുദൈവവിശ്വാസികൾക്കെതിരെ തിരുനബി(സ)യെ കൊണ്ട് ഇസ്തിഗാസ  നടത്തിയിരുന്നതാണ് ഖുർആൻ ഈ വിവരിച്ചത്.

വഫാത്തായിപ്പോയി അതിനാൽ മറഞ്ഞവഴിയാണ് ഷിർക്കാണ്  എന്നിങ്ങനെ വാദം ഉന്നയികുന്നവർക്ക് ഖുർ ആൻ ഈ പഠിപ്പിക്കുന്നതും മറഞ്ഞ വഴിയാണ് കാരണം ഹബീബ് (സ്വ) ഈ ലോകത്തേക്ക് ആഗമനമായിട്ടേയില്ല !! തീർത്തും അഭൗതികം !! മറഞ്ഞവഴി !!!  നബി (സ്വ) യെ കൊണ്ടുള്ള ഗുണം !!!! അതും യുദ്ധത്തിൽ വിജയം കിട്ടാൻ ശത്രുക്കൾക്കെതിരെ സഹായം ലഭിക്കാൻ !!!

പ്രിയ മുഅ്മിനീങ്ങൾ സത്യം മനസ്സിലാക്കുക ! മുജാഹിദുകൾ പോലോത്തവർ പറയുന്ന മാന്മെയിഡ് നിർവ്വചനങ്ങളിൽ കുടുങ്ങി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക.
💟______________________💟

👉🏻ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ *ബ്ലോഗ്* സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0____________🌀

👉 *Downlaod ആദർശ  ഗൈഡ്  App*
1⃣ Search "ആദർശ  ഗൈഡ് /Adarsha Diary" in Play Store
2⃣ Play Store (ഓഫ് ലൈനിലും ഈ ആപ്പ് ഓപ്പണാകും)
Link:http://tiny.cc/adarshaApp________________🌀
*👉🏻face book* പോസ്റ്റുകൾ ലഭിച്ച് കൊണ്ടിരിക്കാൻ
https://www.facebook.com/siddeequlmisbahpadannakkad ലിങ്കിൽ പോയി ലൈക് ചെയ്യൂ
____________________🌀🌀🌀

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate