Tuesday, 24 July 2018

മയ്യിത്ത് നമസ്ക്കാരം - സുന്നികളും - മിബ്തദിഉകളും


*സുന്നികളും - മുബ്തദിഉകളും -  തർക്കം കേവലം ശാഫിഈ ഫിഖ്ഹീ പരമോ ?   ചേളാരി വിഭാഗത്തിനിതെന്ത് പറ്റി!!!!*______✍🔽

✍ - സിദ്ധീഖുൽ മിസ്ബാഹ് എഴുതുന്നു - 24/07/2018

*"മുബ്തദിഉകളും സുന്നികളും തമ്മിലുള്ള തർക്കം കേവലം ശാഫിഈ ഫിഖ് ഹി പരമായ വിഷയത്തിലാണോ ? കേരളത്തിൽ ശാഫിഈ ഫിഖ് ഹ് ദുർവ്യാഖ്യാനം ചെയ്യുന്നു അല്ലെങ്കിൽ ഇല്ലാതാവുന്നു എന്ന കാരണം കൊണ്ടായിരുന്നോ സമസ്ത രൂപീകരിച്ചത് വിശ്വാസികളെ വിശ്വാസ പരമായി തെറ്റിക്കാൻ നവീന വാദവുമായി ബിദ ഈ കക്ഷികൾ 1921 ൽ കേരളത്തിൽ കൂടി  ഉദയം ചെയ്തപ്പോഴല്ലേ മഹാനായ വരക്കൽ മുല്ലക്കോയ തങ്ങളും പാങ്ങിൽ ഏപി അഹ്മദ് കുട്ടി മുസ്ലിയാർ (ന:മ) പോലുള്ള സാദാതീങ്ങൾ ചേർന്ന് ഇസ്ലാമിന്റെ യഥാർത്ഥ ആദർശം നിലനിർത്താനും , ബിദ് അത്തുകാരെ ആശയപരമായി നേരിടാൻ വേണ്ടിയും സമസ്തക്ക് രൂപം നൽകിയത്  !! ഇക്കാര്യം   അറിയാത്തവരല്ലല്ലോ ഇന്നത്തെ ഈകെ വിഭാഗം സമസ്ത ഉലമാക്കൾ !!! കുട്ടി നേതാക്കളുടെ ചില എടുത്ത് ചാട്ടങ്ങളെ ഉലമാക്കൾ നിലക്ക് നിർത്തുക തന്നെ വേണം !!"*

ബിദ് അത്തുകാരുമായി സ്നേഹ ബന്ധം പാടില്ല എല്ലാ അർത്ഥത്തിലും അവരുമായി ബന്ധം വിച്ചേധിക്കണം അത് സ്വന്തം മാതാപിതാക്കൾ മറ്റ് കുടുംബക്കാരാണെങ്കിലും ശരി !  അവരുടെ കൂടെ ഇരിക്കാൻ പാടില്ല , അവരുമായി സന്തോഷം പങ്കിടാൻ പാടില്ല ഇങ്ങനെ  ചെയ്താൽ അവന്റെ ഹൃദയത്തിലുള്ള  ഈമാനിക പ്രഭ ഊരിക്കളയുമെന്ന് അള്ളാഹു പഠിപ്പിക്കുന്നു . ഇത് സൂറത്ത് മുജാദല 22 മത്തെ ആയതും അതിന്റെ തഫ്സീറും നോക്കിയാൽ കാണാൻ പറ്റും. ഈയൊരടിസ്ഥാനത്തിലാണ് മുഹ്മിനീങ്ങൾ ബിദ് അത്തുകാരോടുള്ള സമീപനം വേണ്ടത്.

സാധാരണ മുഹ്മിനീങ്ങളോടുള്ള സമീപനം മുബ്തദിഉകളോട് പാടില്ല ! ഖദ് രിയ്യത്തിനെ പ്പറ്റി പറയുന്നിടത്ത് ഹബീബ് (സ്വ) പറയുന്നത് തന്നെ അവർ മരിച്ചാൽ അവരെ സന്ദർശിക്കരുത് , അവർ രോഗിയായാൽ അവരെ സന്ദർശിക്കരുത് , അവരെ കണ്ട് മുട്ടിയാൽ അവരോട് സലാം പറയരുത് , അവരുടെ മേൽ നിസ്ക്കരിക്കാൻ പാടില്ല , അവരുടെ കൂടെ നിസ്ക്കരിക്കാൻ പാടില്ല , അവരുടെ പേരിലും നിസ്ക്കരിക്കാൻ പാടില്ലെന്നതാണ് !!! പ്രസ്തുത ഹദീസ് ഇബ്നു മാജ , ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാൻ പറ്റും.

*"ബിദ് അത്തുകാരന്ന് വേണ്ടി സുന്നികളായ നമുക്ക് മയ്യിത്ത് നിസ്ക്കരിക്കാൻ പാടില്ല....  എന്നത് നാളിത് വരെ ഇരു സമസ്തയിലും തർക്കമുള്ള ഒരു വിഷയമായിരുന്നില്ല !  എന്നിരിക്കെ !  ബിദ് അത്തുകാരൻ മരിച്ചപ്പോൾ ചേളാരി വിഭാഗത്തിന്റെ നേതാവ് ഇമാമായി നിന്ന് കൊടുത്ത് മയ്യിത്ത്  നമസ്ക്കരിച്ചതിനെ ന്യായീകരിക്കാൻ ഉന്നയിച്ച വാദങ്ങൾ കാണുമ്പോൾ ബിദ് അത്തുകാരോടുള്ള  സമീപനം കേവലം ശാഫിഈ ഫിഖ് ഹിൽ മാത്രമായി ഒതുക്കിയോ ????*

ഇവിടെ വഹാബികളും സുന്നികളും തമ്മിൽ കേവലം ഫിഖ് ഹിയായ വിഷയങ്ങളിലാണോ തർക്കം ?? ഇങ്ങനെ ശാഖാപരമായ വിഷയങ്ങളിലായിരുന്നു തർക്കമെങ്കിൽ രണ്ട് സംഘടനകൾ വേറിട്ട് നിൽക്കേണ്ട ഒരാവശ്യവും ഇല്ലാല്ലോ !!  പക്ഷെ ബിദ് അത്തുകാരും സുന്നികളും തമ്മിലുള്ള തർക്കം അഖീദ പരമാണ് , അത് കൊണ്ടാണ് നാളിത് വരെ ബിദ് അത്തുകാരെ എതിർക്കാൻ ഉലമാക്കളും ഉമറാക്കളും നാല് മദ് ഹബിലെ ഗ്രന്ഥങ്ങളും എടുത്ത് ഖണ്ഡിക്കാറുള്ളത് !!! ഇതിന്ന് കാരണം നാല് മദ് ഹബും അഹ്ലുസ്സുന്ന വല ജമാ അയാണ് നാല് മദ് ഹബിനും പുറത്തുള്ളവരാണ് ബിദ് അത്തിന്റെ അഹ്ലുകാർ , നാല് മദ് ഹബിലെ ഇമാമീങ്ങളും ഉലമാക്കളും ബിദ് അത്തുകാരെ ഖണ്ഡിക്കുമ്പോൾ നാല് മദ് ഹബിലെ ഗ്രന്ഥങ്ങളും ഉദ്ധരിക്കുന്നു. അടിസ്ഥാനവും വിശ്വാസപരവുമായ കാര്യങ്ങളിൽ നാല് മദ് ഹബും ഒരേ തട്ടിലായത് കൊണ്ടും മറുപക്ഷത്തുള്ളവരുടെ അഖീദ ഇതിന്നെതിരായത് കൊണ്ടുമാണിത്.

ഇത് ഇന്നുള്ള സുന്നി - ബിദ ഈ തർക്കങ്ങളിലും കാണാൻ സാധിക്കും . സംവാദങ്ങളിൽ ശാഫിഈ മദ് ഹബുകാരായ നമ്മൾ ഖബർ കെട്ടിപ്പൊക്കുന്ന വിഷയത്തിൽ മുല്ലാ അലിയ്യുൽ ഖാരിയുടെ ഗ്രന്ഥം ഉദ്ധരിക്കാറുണ്ട് , സ്ത്രീ പള്ളിപ്രവേശന വിഷയത്തിൽ ഇമാം കാസാനിയുടെ ഗ്രന്ഥം ഉദ്ധരിക്കാറുണ്ട് , മൗലിദാഘോഷ വിഷയത്തിൽ ഇബ്നുൽ ഹാജ് തങ്ങളുടെ ഗ്രന്ഥവും ഉദ്ധരിക്കാറുണ്ട് !! ഇവരൊക്കെ ശാഫിഈ പണ്ഡിതരല്ലല്ലോ !! ഇവിടെയൊക്കെ തെളിവ് പറയുമ്പോൾ നമ്മുടെ മദ് ഹബിലെ കിതാബ് മാത്രമാണോ ഉദ്ധരിക്കാറുള്ളാത് ?? അല്ലല്ലോ !  കാരണം എതിർ വിഭാഗം മുബ്തദിഉകളായത് കൊണ്ടാണ് !!    കാരണം നാല് മദ് ഹബിലെ പണ്ഡിതരെല്ലാവരും വിശ്വാസ പരമായ കാര്യങ്ങളിൽ ഒരേ തട്ടിലും , ഈ വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ച് നിൽക്കുന്ന മുബ്തദിഉകൾ ബിദഈ തട്ടിലുമായത് കൊണ്ടുമാണ്!!

പക്ഷെ കഷ്ടം !  തോന്നുന്നു.. ബിദ് അത്തുകാരന് സുന്നികളായ നമുക്ക് മയ്യിത്ത് നിസ്ക്കരിക്കാൻ പാടില്ലാ എന്നത് നമ്മുടെ ശാഫിഈ മദ് ഹബിലെ ഫിഖ് ഹീ ഗ്രന്ഥങ്ങളിലും,  മുൻ കാല സമസ്തയുടെ ഉലമാക്കളുടെ ഫത് വകളിലും ഉണ്ടായിരിക്കെ ഇത്തരം ഫത് വകൾ ഹംബലീ മദ് ഹബിലെ ഗ്രന്ഥത്തിലാണ് ഉള്ളത് എന്നും ശാഫിഈ ഫിഖ് ഹീ ഗ്രന്ഥങ്ങളിൽ കാണിക്കൂ എന്നൊക്കെ ചില കുട്ടികളുടെ വെല്ലു വിളി സമസ്തയുടെ പേരിൽ കാണുമ്പോൾ സങ്കടം തോന്നുന്നു സാധുക്കൾ !!! വിവരമില്ലായ്മയോ അതോ ന്യായീകരണത്തിന്ന് വേണ്ടി കണ്ണടക്കുകയോ ??  ബിദ ഇകളും നമ്മളും ശാഫിഈ ഫിഖ് ഹിയായ വിഷയങ്ങളിൽ മാത്രമേ തർക്കമുള്ളൂ എന്ന് തോന്നി പ്പോകുന്നു ഇവരുടെ ഇത്തരം കമന്റുകൾ അള്ളാഹു ഇവർക്ക് ബോധം നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കാം.

ബിദ് അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത് എന്ന വിഷയത്തിൽ നമ്മുടെ മദ് ഹബിലെ ഇന്നത്തെ അവസാന വാക്ക് എന്നറിയപ്പെടുന്ന പ്രകൽഭ ഫിഖ് ഹീ പണ്ഡിതൻ ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈതമി (റ) വിന്റെ  ശൈലി നോക്കാം !! മഹാനവർകൾ  ഹംബലീ മദ് ഹബുകാരനായ ഗൗസുൽ അഹ് ളം ശൈഖ് ജീലാനി (റ) വിന്റെ കിതാബുൽ ഗുന്യത്തിൽ നിന്നും "ബിദ് അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത്" എന്ന ഭാഗം എടുത്ത് തന്റെ "അസ്സ്വവാ ഇഖുൽ മുഹ് രിക്ക" പേജ് :  250ൽ ഉദ്ധരിക്കുകയും ശേഷം അത് സംബന്ധമായി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ മദ് ഹബിൽ ഇത് ശരിയല്ല എന്ന് മഹാനവർകൾ ഖണ്ഡിക്കുകയല്ല ചെയ്യുന്നതവിടെ!!!!!! മറിച്ച് അംഗീകരിക്കുകയാണ് ചെയ്തത്.

ഒരാളുടെ വാക്കുദ്ധരിച്ച ശേഷം അത് സംബന്ധമായി ഒന്നും പരാമർശിക്കാതെ മൗനം ദീക്ഷിച്ചാൽ അത് അംഗീകാരമായി ഗണിക്കപ്പെടുമെന്നാണ് പൊതുനിയമമെന്ന് അഹ്മദ് ബാസർഅ (റ) തന്റെ
ഫതാവയിലും ഇമാം കുർദി (റ) തന്റെ കാശിഫിലും പ്രസ്താവിച്ചതായി രിസാലത്തുത്തമ്പീഹ് പേ: 16ൽ ഉദ്ധരിച്ചിട്ടുണ്ട്.

ബിദ്അത്തുകാരെ വെടിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവർ ബിദ്അത്ത് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വെച്ചായിരുന്നു മുൻഗാമികൾ വെടിഞ്ഞ് നിന്നിരുന്നത്.

 ഇന്ന് ഇതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നാണ് ഫിഖ്ഹിന്റെ മൊത്ത കുത്തക അവ
കാശപ്പെടുന്ന ചിലർ എഴുന്നള്ളിക്കുന്നത്. എന്നാൽ ഇവർക്ക് മറുപടി ഇമാം അലിയ്യുശ്ശബ്റാമില്ലസി (റ) തന്നെ നൽകുന്നുണ്ട്. “വെടിഞ്ഞ്
നിൽക്കൽ ഫിസ്ഖും ബിദ്അത്തും ഉപേക്ഷിക്കാൻ ഫലപ്രദമായില്ലെങ്കിലും ശരി.” (ഹാശിയതുന്നിഹായഃ വാ: 6, പേ: 390)

ഇബ്നു ഹജർ (റ) തുഹ്ഫയിൽ  പറയുന്നു: “വെടിയപ്പെടുന്നവൻ ഫാസി ഖോ
മുബ്ദി ഓ ആവുക പോലെയുള്ള ശറഇയ്യായ കാരണങ്ങൾക്ക് വേണ്ടി വെടിഞ്ഞു നിൽക്കൽ അനുവദനീയമാണെന്ന് മാത്രമല്ല, അത് സുന്നത്ത് കൂടിയാണ് - (തുഹ്ഫ വാ: 7, പേ: 455)

*പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും ഇത്തരം ബിദ് അത്തുകാരോടുള്ള ഈ കാലത്തുള്ള ചില കുട്ടി നേതാക്കളുടെ സമീപനം കാണുമ്പോൾ അതും  സമസ്തയുടെ പേരും പറഞ്ഞിട്ടെന്നോർക്കുമ്പോൾ അതിലേറെ സങ്കടവും , എന്നാൽ മഹാനായ താജുൽ ഉലമ നയിച്ച ഇന്ന് സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ ഭദ്രമായ ഒരു  പ്രസ്ഥാനത്തിന്റെ കൂടെ ആദർശത്തോടെ അടിയുറച്ച് നിൽക്കാൻ പറ്റിയല്ലോ എന്നതോർക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു!!!!*

*അൽഹംദുലില്ലാഹ്!!!!!!!*
✍ - സിദ്ധീഖുൽ മിസ്ബാഹ്

*കൊടുതൽ ആദർശ വായന പോസ്റ്റുകൾക്ക് സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*
(ലിങ്കിനായി വാട്സപ് PM ചെയ്യുക - 09496210086)👍🏻👍🏻✍

2 comments:

  1. endonnaada ithu. nee matram mahaan . samstha aalimeengalellam arivillathavar .. ninte kaandappanod chodichnnokkk

    ReplyDelete
  2. താജുൽ ഉലമ നയിച്ചതോ അതിനേക്കാൾ മുമ്ബ് മുല്ലക്കോയ തങ്ങളും കണ്ണിയതും ശംസുൽ ഉലമയും നയിച്ച പ്രസ്ത്ഥാനം ഇന്നും ഇവിടുണ്ട് .. കണ്ണിയാണ് ഉസ്താദിനെ കേസിൽ കുടുക്കിയ കാന്തപ്പൻ എങ്ങനെ നിങ്ങളുടെ നേതാവായി എന്ന് പടിക്കു . കണ്ണിയത് ഉസ്താദിനെ കേസിൽ കുടുക്കിയ രണ്ടാൾ ഉണ്ട് ഒന്ന് കാന്തപ്പനും രണ്ട് മരിച്ചു പോയ ടി പി മുഹമ്മദ്മ മുസ്ല്യാർ ആക്കോടും. ഇതിൽ ടി പി മുഹമ്മദ്മ മുസ്ല്യാർ ന്റെ മരണം കക്കൂസിൽ കാഷ്ടിക്കുമ്പോൾ വീണു മുഗം പൊളിഞ്ഞായിരുന്നു .. അടുത്ത് കാന്തപുരത്തിനാകും .. കാത്തിരുന്ന് കാണാം ..മുഗം കെടുത്തണേ എന്ന് ദുഹാ ചെയ്തിട്ടുണ്ട് കണ്ണിയത് ഉസ്താദ് ... മഹാന്മാരെ കേസിൽ കുടുക്കി മുസ്ലിംകളെ ഭിന്നിപ്പിച്ചു നേടിയെടുത്ത മേനോൻ സമസ്തയുടെ നായകൻറെ മരണം ഇന്ഷാ അല്ലാഹു കാത്തിരുന്നു കാണാം ... അത് നേരിൽ കണ്ടിട്ട് നിങ്ങൾ തന്നെ വിധി എഴുതണം

    ReplyDelete

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate