🔴⌛⌛⌛⌛⌛⌛🔴 🔻ഈസാ നബി(അ) എന്റെ ഖബ്റിനടുത്ത് വന്ന് എന്നെ വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് തന്നെ ഈസ നബി(അ) നബി(സ)യുടെ ഖബറിന് അടുത്ത് വന്ന്
വിളിച്ചതിനാൽ ശിർക്കാണെന്നോ തെറ്റാണെന്നോ ആരും പറഞ്ഞിട്ടുമില്ല.
ഇനി ശിർക്കാണെങ്കിൽ ഈസ നബി(അ) നബി(സ)യുടെ ജാറത്തിനടുത്ത് പോയി "യാ മുഹമ്മദ് " എന്നു പറയുമോ?
മഹാനായ അബൂയഅലാ(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:
حدثنا : أحمد بن عيسى ، حدثنا : إبن وهب ، عن أبي صخر ، أن سعيداًً المقبري ، أخبره ، أنه سمع أبا هريرة يقول : سمعت رسول الله (ص) : يقول : والذي نفس أبي القاسم بيده لينزلن عيسى إبن مريم إماماً مقسطاً وحكماً عدلاًً ، فليكسرن الصليب ، وليقتلن الخنزير ، وليصلحن ذات البين ، وليذهبن الشحناء ، وليعرضن عليه المال فلا يقبله ، ثم لئن قام على قبري فقال : يا محمد لأجيبنه.(مسند أبي يعلى، المطالب العالية للحافظ إبن الحجر العسقلاني.)
അബൂ ഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം മർയമി(റ) ന്റെ പുത്രൻ ഈസാ (അ) ഇറങ്ങി വരും. തുടർന്ന് അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും പിണക്കം തീര്ക്കുകയും വിദ്വേഷം ഇല്ലായ്മ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിനു നൽകുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കില്ല. പിന്നെ അദ്ദേഹം എൻ റ്റെ ഖബറിടത്തിൽ വന്നു നിന്ന് "യാമുഹമ്മദ്" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: ഹദീസ് നമ്പർ :6449)
🔰🔰🔰🔰🔰🔰🔰🔰🔰
ഇതേ ഹദീസ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) "അൽമത്വാലിബുൽ ആലിയ:" 4628 ആം നമ്പർ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്.പ്രസ്തുത ഹദീസിനെ അധികരിച്ച്
നൂറുദ്ദീനുൽ ഹയ്സമീ(റ) പറയുന്നു:
قلت: هو فى الصّحيح باختصر، رواه أبو يعلى،ورجاله رجال الصّحيح.(مجمع الزوائد: ٤٨٣/٣)
"ഈ ഹദീസിന്റെ സംക്ഷിപ്ത രൂപം സ്വഹീഹിലുണ്ട്. ഇതേപടി അബൂയഅലാ(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്."(മജ്മഉസ്സവാഇദ്:3/483)
പുത്തൻ വാദികളുടെ ഹദീസ് പണ്ഡിതനായ അൽബാനി ഹദീസിനെ വിലയിരുത്തുന്നത് കാണുക.
و هذا إسناد جيد رجاله كلهم ثقات رجال
الشيخين غير أبي صخر - و هو حميد ابن زياد الخراط - فمن رجال مسلم وحده ، و قد تكلم فيه بعضهم ، و صحح له ابن حبان و الحاكم و البوصيري ، و مشاه المنذري(السلسلة الصحيحة للألبانى: ٥٢٤/٦)
ഇത് നല്ല പരമ്പരയാണ്. അതിലെ നിവേദർ മുഴുവനും വിശ്വാസയോഗ്യരും ശയ്ഖയ്നി(ബുഖാരി-മുസ് ലിം) യുടെ നിവേദകരുമാണ്. എന്നാൽ അബൂസ്വഖ്ർ എന്നയാൾ ഹുമയ്ദുബ്നുസിയാദാണ്. അദ്ദേഹം മുസ് ലിമിന്റെ മാത്രം നിവേദകരിൽ പെട്ടവരാണ്. ചിലർ അദ്ദേഹത്തിൻറെ കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇബ്നു ഹിബ്ബാൻ ,ഹാകിം, ബൂസ്വീരീ(റ- ഹും )എന്നീ ഹദീസ് പണ്ഡിതർ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹായി സ്വീകരിച്ചിട്ടുണ്ട്. മുൻദിരി(റ) യും അദ്ദേഹത്തിൻറെ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. (സില്സിലസ്വഹീഹ: 6/524).
ഈ ഹദീസിലെ റാവിമാരിൽ പെട്ട അബൂ സ്വഖ് ർ എന്ന റിപ്പോർട്ടറെ കുറിച്ച് കേരളത്തിലെ മുജായിദുകൾ അദ്ദേഹം ഓർമ്മ ശക്തി കുറഞ്ഞയാളാണെന്ന് ആരോപിക്കാറുണ്ട് പക്ഷെ ഈ ആരോപണത്തെ അൽബാനി തന്നെ പ്രാമാണികമായി തന്നെ മറുപടിയും നൽകിക്കഴിഞ്ഞു..... ...
Point......
..1...
ഇൻ തദ് ഊഹും, ഇന്നക ലാ തുസ്മിഉൽ മൗത എന്നീ ആയത്തുകൾ ഓതി മരണപ്പെട്ട് പോയ അംബിയാക്കൾ കേൾക്കുകയില്ല അവർ അതിന്ന് ഉത്തരം നൽകുകയില്ല എന്ന് പുത്തൻ വാദികൾ വാദിക്കാറുണ്ട് ഇവർക്ക് ഏറ്റവും നല്ല മറുപടിയാകുന്നു ഈ ഹദീസ് കാരണം മുത്ത് നബി സ്വ വളരെ വ്യക്തമായി പടിപ്പിക്കുന്നു അവസാന കാലം ഈസാ നബി അസ എൻ റ്റെ ഖബറിങ്കൽ വരും എന്നെ വിളിക്കും ആ വിളി ഞാൻ കേൾക്കുക മാത്രമല്ല അതിന്നുത്തരം നൽകുകയും ചെയ്യും ....
ഇവിടെ എന്ത് സഹായമാകുന്നു ഈസാ നബി അസ നബി സ്വ യോട് നടത്തിയത് എന്ന ചോദ്യമാണെങ്കിൽ ഇമാമീങ്ങൾ തന്നെ വിഷദീകരിക്കുന്നു.....
ثُمَّ ظَهَرَ لِي طَرِيقٌ رَابِعٌ وَهُوَ أَنَّ عِيسَى عَلَيْهِ السَّلَامُ إِذَا نَزَلَ يَجْتَمِعُ بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ فَلَا مَانِعَ مِنْ أَنْ يَأْخُذَ عَنْهُ مَا احْتَاجَ إِلَيْهِ مِنْ أَحْكَامِ شَرِيعَتِهِ، وَمُسْتَنَدِي فِي هَذَا الطَّرِيقِ أُمُورٌ:
الْأَوَّلُ: مَا أَخْرَجَهُ أبو يعلى فِي مُسْنَدِهِ عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «وَالَّذِي نَفْسِي بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ، ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ، لِأُجِيبَنَّهُ» .
അൽ ഹാവീ ലിൽ ഫതാവ ജലാലുദ്ദീനു സ്സുയൂത്വീ റ....
അതായത് ഈസാ നബി (സ്വ) അവസാന കാലത്ത് ഭൂമിയിലേക്ക് ഇറങ്ങി വരും ഈ സമയത്ത് നബി സ്വ യുടെ ഷരീഅത്ത് നടപ്പിലാക്കാൻ ഷരീഅത്തിൻ റ്റെ ഇൽമ് ആവഷ്യമായി വരും ഈ ഇൽമ് ചോദിക്കാനാകുന്നു ഈസാ നബി അസ നബി സ്വ യുടെ ഖബറിങ്കൽ ചെല്ലുന്നതും നബി സ്വ അതിന്ന് ഉത്തരം നൽകുന്നതും എന്ന് ഇമാമീങ്ങൾ ഹദീസിനെ വിഷദീകരിച്ച് കൊണ്ട് പറയുന്നു
ഇതേ കാര്യം മഹാനായ ഇബ്നു ഹജർ റ ഫതാവൽ ഹദീസിയ്യയിലും ആലൂസി അവിടത്തെ റൂഹുൽ മ ആനിയിലും നൽകിയിട്ടുണ്ട് ......
തയ്യാറാക്കിയത് .....
സിദ്ധീഖുൽ മിസ്ബാഹ്)
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment