Saturday, 26 November 2016

⏳"മൗലിദാഘോഷം നമുക്ക് സുന്നത്താണ്"

: Siddeequl Misbah
________✏📚

" ഹബീബായ (സ്വ) യുടെ ജന്മദിനം ലോകമുസ്ലിമീങ്ങൾക്ക് എന്നും ഒരാവേശമാണ് , ആരംഭപ്പൂവായ മുത്ത് നബി (സ്വ) യോടുള്ള അടങ്ങാത്ത പ്രണയവും , ഇശ്ഖും,  ലോകത്തിന്ന് അനുഗ്രഹമായി ഹബീബ് (സ്വ) യെ ഈ ലോകത്തേക്ക് അയച്ച് തന്നതിലുള്ള നന്ദിപ്രകടനവുമാണ് , മൗലിദാഘോഷം കൊണ്ടുദ്ദേശിക്കുന്നത് .
ഇതൊരിക്കലും ശരീഅത്തിൻറ്റെ വ്യാപ്തിയിൽ അളക്കാൻ സാധിക്കുകയില്ല.
കാരണം മുത്ത് നബി (സ്വ) യോടുള്ള മഹബ്ബത്തും ആദരവും കൊണ്ട് മദീനയിൽ ചെരുപ്പ് ഉപയോഗിക്കാതിരുന്ന ഇമാം  മാലികി (റ) , മദീനയിൽ എത്തിയാൽ മലമൂത്രവിസർജ്ജനം നടത്താതിരുന്ന മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂഹനീഫത്തുൽ കൂഫീ (റ) , ഉഹ്ദ് യുദ്ധത്തിൽ ഹബീബ് (സ്വ) യുടെ പല്ല് പൊട്ടിയെന്നറിഞ്ഞ് തൻറ്റെ മുഴുവൻ പല്ലും പൊട്ടിച്ച്കളഞ്ഞ  മഹാനായ ഉവൈസുൽ ഖർനി (റ), നബി (സ്വ) വഫാത്തായെന്നറിഞ്ഞ വാർത്തയറിഞ്ഞ നിമിഷം മുത്ത് നബി (സ്വ) യുടെ ശറഫാക്കപ്പെട്ട മയ്യിത്ത് എനിക്ക് കാണേണ്ടെന്ന് പറഞ്ഞ് തൻറ്റെ കാഴ്ച ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനോട് ദുആഅ് ചെയ്ത സ്വഹാബി വര്യൻ , ഇങ്ങനെയുള്ള ധാരാളം സ്വഹാബാക്കളുടെയും , ഇമാമീങ്ങളുടെയുമൊക്കെ സംഭവങ്ങൾക്കുള്ള തെളിവുകൾ
ഖുർആനിലുണ്ടോ ?   സുന്നത്തിലുണ്ടോ ?  എന്ന്  ചോദിക്കുന്നവരെപ്പറ്റി എന്ത് പറയാൻ!! 
ആധുനിക യുഗത്തിലെ‌ യുക്തിവാദികൾ ആത്മീയതയേയും‌,  സ്വൂഫിസത്തേയും, ചോദ്യം ചെയ്ത് നവമുജ്തഹിദ് വേഷമണിഞ്ഞ് പരിശുദ്ധ ഇസ്ലാമിൻറ്റെ ശിആറുകളെയും  പ്രവാചകപ്രണയത്തെയും  തകർക്കാൻ വന്ന  ബിദ്അത്തിൻറ്റെ അഹ്ലുകാരാകുന്നു ഇക്കൂട്ടർ
🔻
മൗലിദാഘോഷം ബിദ്അത്താണെന്ന് പ്രചരിപ്പിക്കുന്ന കേരളത്തിലെ മുജാഹിദുകളുടെ ആദ്യകാല നേതാക്കൾ വരെ മൗലിദാഘോഷം നടത്തണമെന്നും, മുസ്ലിമീങ്ങളുടെ ആഘോഷമാണെന്നും, അതൊന്നും ഒരു ബിദ്അത്തോ , തെറ്റോ ആയി കണ്ടിട്ടില്ല എന്നത് മറ്റൊരു വാസ്തവം.
പക്ഷേ ന്യൂ ജനറേഷൻ മൗലവിമാർ നവ മുജ്തഹിദുകളാണല്ലോ അവർ ഇന്നും ഗവേഷണത്തിലാണ് , ഒരു കാര്യം നാം മനസ്സിലാക്കുക ഇന്ന് നമ്മുടെ കയ്യിൽ എത്ര ഹദീസുകൾ ഉണ്ട് ബുഖാരിയും മുസ്ലിമും ആവർത്തനം ഒഴിവാക്കിയാൽ എത്ര ഹദീസുകൾ കിട്ടും എല്ലാം കൂടി കൂട്ടിയാൽ പത്തോ പതിനയ്യായിരമോ ഹദീസുകൾ കിട്ടും , പക്ഷേ ലക്ഷത്തിൽ പരം ഹദീസുകൾ മനപ്പാഠമുണ്ടായിരുന്ന , ഓരോ ഹദീസിലെയും റാവിമാരുടെ യോഗ്യതയും അയോഗ്യതയും അറിയുന്ന ഇമാമീങ്ങൾ ഒരു വിഷയത്തിൽ തീരുമാനമാക്കിയാൽ അതിനെ മറികടക്കാൻ ആധുനിക യുഗത്തിൽ കഴിയുന്ന , വളരെ കുറച്ച്  ഹദീസുകളുടെ ക്രോഡീകരണം മാത്രം  ഉള്ള , എന്നാൽ ഈഹദീസുകളുടെ റാവിമാരുടെ യോഗ്യത പൂർണ്ണമായി അറിയാത്ത നമ്മൾക്ക് കഴിയുമോ ? അപ്പോൾ നമ്മൾ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യലല്ലാതെ മറ്റൊരു വഴിയുമില്ല. എന്നതാണ് വാസ്തവം , നാഴികക്ക് നാൽപ്പത് വട്ടം തൗഹീദും ഷിർക്കും മാറ്റിപ്പറഞ്ഞ് കൊണ്ടിരിക്കുന്ന , കേവലം  പരിഭാഷയുമായി കവലകളിൽ പ്രസംഗിച്ച് വരുന്ന  കേരളത്തിലെ മൗലവിമാരെ തഖ്ലീദ് ചെയ്യണോ ? അതോ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യണോ ????  നമ്മൾ തെരെഞ്ഞെടുക്കുക .
_______________
🔻
മൗലിദാഘോഷത്തിന്ന് ഖുർ ആനിലുണ്ടോ ? ഹദീസിലുണ്ടോ ? എന്ന് ചോദിക്കുന്നവർ തന്നെ മൗലിദാഘോഷം സുന്നത്താണോ എന്നും കൂടി ചോദിക്കാറുണ്ട് , ഈ ചോദ്യം തീർത്തും അന്തമില്ലാത്തത് കൊണ്ടാണെന്ന് ആർക്കും മനസ്സിലാക്കാം കാരണം നമ്മുടെ കർമ്മങ്ങൾ എങ്ങനെയാവണമെന്നും , അതിന്ന് അഹ്കാമുഷറഇൽ ഹുക്മുകൾ എന്താണെന്നും പറയേണ്ടത് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഫുഖഹാക്കളായ പണ്ഡിതന്മാരാണ് , അല്ലാതെ ഖുർ ആനിൽ നിന്നോ ഹദീസ് കിതാബുകളിൽ നിന്നോ അല്ല , ഫുഖഹാക്കൾ ഖുർ ആനിൽ നിന്നും , ഹദീസുകളിൽ നിന്നും , അസറുകളിൽ നിന്നും വിധികൾ കണ്ടെത്തിയിരിക്കുന്നതിനാൽ നമ്മൾ അത് ഫോളോ ചെയ്യണം ... എനിയല്ല ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നും തന്നെ വേണമെന്നാണെങ്കിൽ നിസ്ക്കാരത്തിൻറ്റെയും , വുളൂഇൻറ്റെയും ഫർള് , ശർത്വ്, സുന്നത്ത്, വാജിബ്, കറാഹത്ത് തുടങ്ങിയവയൊക്കെ ഓരോ ഹദീസും ആയത്തും ഉദ്ധരിച്ച് തെളിവ് പറയുക കഴിയുമോ അതിന്ന് മുജാഹിദുകളേ ???? അപ്പോൾ മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയൊരു ഉസ്വൂൽ കൊണ്ടു വന്നത് നിങ്ങളുടെ വ്യക്തമായ  പ്രവാചക വിരോധമാണ് എന്ന് മനസ്സിലാക്കുന്നു.
🔻___________
മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പാഠിപ്പിക്കുന്നത് ലക്ഷത്തിൽ പരം  ഹദീസുകൾ മനപ്പാഠമുണ്ടായിരുന്ന , ജാമിഉൽ അഹാദീസ് അടക്കമുള്ള 500 ൽ പരം കിതാബുകളുടെ രചയിതാവും , ഹാഫിളും കൂടിയായ മഹാനായ ജലാലുദ്ദീൻ സുയൂത്വി (റ) സ്വഹീഹായ ഹദീസുദ്ധരിച്ച് കൊണ്ട് തന്നെ  പടിപ്പിക്കുന്നു

"وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِي
عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّات"
🔻
"ജന്മ ദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാന്‍കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്തഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ്വ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി.നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ്വ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായിസ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ്വ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു.ആകയാല്‍

""സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ്വ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്."
(അല്‍ഹാവീലില്‍ഫതാവാ-1/196)
________________

ഇമാം സുയൂത്വി (റ) ഉദ്ധരിച്ച പ്രസ്തുത ഹദീസ് ബാത്വിലാണെന്നും , ളഈഫാണെന്നുമുള്ള  വാദം  ഉന്നയിക്കുന്നവർക്ക് പ്രാമാണികമായി ഇമാമീങ്ങൾ തന്നെ  മറുപടി നൽകുന്നു
🔻
ഇമാം ഇബ്നു ഹജർ (റ) ഈ
ആരോപണത്തിന് മറുപടി നല്കുന്നത്
കാണുക:

أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» قَالَ فِي الْمَجْمُوعِ بَاطِلٌ وَكَأَنَّهُ قَلَّدَ فِي ذَلِكَ إنْكَارَ الْبَيْهَقِيّ وَغَيْرِهِ لَهُ وَلَيْسَ الْأَمْرُ كَمَا قَالُوا فِي كُلِّ طُرُقِهِ فَقَدْ رَوَاهُ أَحْمَدُ وَالْبَزَّارُ وَالطَّبَرَانِيُّ مِنْ طُرُقٍ قَالَ الْحَافِظُ الْهَيْثَمِيُّ فِي أَحَدِهَا أَنَّ رِجَالَهُ رِجَالُ الصَّحِيحِ إلَّا وَاحِدًا وَهُوَ ثِقَةٌ.
“ഈ
ഹദീസിൻറ്റെ സനദുകളിൽ
ഒന്നിൻറ്റെ കാര്യത്തിൽ ഹാഫിള്
ഹൈസമി (റ) പറയുന്നു: ഈ
ഹദീസിൻറ്റെ പരമ്പരയിലെ റാവിമാർ
സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട്
ചെയ്യുന്നവരാണ് ഒരാള് ഒഴികെ.
അയാള്
സ്വീകാര്യനാണ്.” (തുഹ്ഫഃ 9/371)
🔻
ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു:
“ഈ ഹദീസിൻ റ്റെ പരമ്പര
പ്രബലമാണ്.”(ഫത്ഹുൽബാരി 12/386)
🔻
ഈ ഹദീസിൻ റ്റെ പരമ്പരയിലുള്ള
ഹൈസം (റ) സ്വീകാര്യനാണ്.
പരമ്പരയിൽ പെട്ട അബ്ദുല്ല (റ)
ഇമാം ബുഖാരിയുടെ റിപ്പോർട്ടർമാരിൽ
പെട്ടവരുമാണ് (ഫത്ഹുല്ബാരി 9/371).
🔻
വ്യത്യസ്ത സനദുകളിൽ ഈ ഹദീസ്
നിവേദനം ചെയ്തിട്ടുണ്ട്.
ഏതെങ്കിലും പരമ്പരയിലെ ഒന്നോ രണ്ടോ,
വ്യക്തികൾ ദുർബലരാണെന്ന്
വരുത്തിയത് കൊണ്ടായില്ല.
ഹദീസിൻറ്റെ പരമ്പരയിലുള്ള
ഹൈസം (റ)
സ്വീകാര്യനും അബ്ദുല്ല (റ)
ഇമാം ബുഖാരി (റ)
യുടെ റിപ്പോർട്ടർമാരിൽ
പെട്ടവരുമാണ്. അപ്പോൾ
പ്രബലമാണ് ഈ ഹദീസ്
(തുഹ്ഫത്തുൽ അഹ് വദി 5/117)

ഒരുപാട് വഴികളിലൂടെ വന്ന ഹദീസുകൾ ധാരാളം മുഹദ്ദിസുകൾ ഉദ്ധരിക്കുന്നുണ്ട്
🔻______
ഹദീസുകളിലെ റാവിമാരുടെ യോഗ്യതകൾ പറയുന്ന നൂറുദ്ദീൻ ഹൈസമി (റ) വിൻ റ്റെ മജ്മഹു സവാഹിദ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഹദീസ് കൊണ്ട് വരുകയും സ്വഹീഹാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു

٦٢٠٣ - وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا».
رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ، وَهُوَ ثِقَةٌ،

ഇമാം ത്വബ്റാനി (റ) മുഹ്ജമുൽ അൗസത്വിൽ ഉദ്ധരിക്കുന്നു

حَدَّثَنَا أَحْمَدُ قَالَ: نا الْهَيْثَمُ قَالَ: نا عَبْدُ اللَّهِ، عَنْ ثُمَامَةَ، عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»

മുസ്നദ് Bzaril 🔻

٧٢٨١- حَدَّثنا سُهَيْلُ بْنُ إِبْرَاهِيمَ الْجَارُودِيُّ أَبُو الْخَطَّابِ، حَدَّثنا عوف بن مُحَمد المراري، حَدَّثنا عَبد اللَّهِ بْنُ الْمُحَرَّرِ، عَن قَتادة، عَن أَنَس؛ أَن النَّبِيّ صَلَّى اللَّهُ عَلَيه وَسَلَّم عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا.
🔻
ഹദീസ് സ്വഹീഹാണെന്ന്
സ്ഥിരപ്പെടുന്നതോടെ പ്രവാചക
വിരുദ്ധർ ഒരിക്കൽ കൂടി തകരുന്നു.
നബി (സ്വ) അഖീഖഃ അറവു
നടത്തി സ്വന്തം ജന്മ ദിനത്തിൽ
സന്തോഷം പ്രകടിപ്പിച്ചതായി സ്ഥിരപ്പെടുന്നു.
നബിദിനത്തിൽ സൽകർമ്മങ്ങൾ ചെയ്ത്
സന്തോഷ പ്രകടനംനടത്തുന്നത് നമുക്ക് സുന്നത്താണെന്ന് ഈ ഹദീസ് തെളിവാക്കിക്കൊണ്ട് മഹാനായ ജലാലുദ്ദീനി സുയൂത്വി (റ) പഠിപ്പിക്കുന്നു.
_________________
🔻
എനി അമലുൽ മൗലിദ് ബിദ് അത്താണെന്നും‌, ഉത്തമ മൂന്ന് നൂറ്റാണ്ടിലും ഇല്ലാത്തതാണെന്നും സുയൂത്വി ഇമാം പറഞ്ഞ ഭാഗത്ത്‌ ഇബ്നു ഹജർ  അസ്ഖലാനി (റ)  യുടെ  ഫത് വയായി പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യമാണെങ്കിൽ‌ ?????
🔻
ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ബിദ് അത്ത് എന്ന് പറഞ്ഞ ഇമാമീങ്ങൾ മൗലിദാഘോഷത്തെ എതിർക്കാനോ അത് പാടില്ലെന്ന് തെളിയിക്കാനോ അല്ല മറിച്ച്   , അത് പുണ്യമുള്ളതും ,  ചെയ്യാൻ  പ്രോൽസാഹിപ്പിക്കുകയുമാണ് ചെയ്യുന്നത് അല്ലാതെ നരഗത്തിലേക്കുള്ള പ്രവർത്തിയെന്ന മുജായിദുകളുടെ വാദമല്ല ആണെങ്കിലല്ലേ ഇങ്ങനെ ഇമാമീങ്ങൾ പറഞ്ഞത് മുജായിദുകൾക്ക് തെളിവാവുകയുള്ളൂ ??  ഇമാമീങ്ങളെക്കാൾ ബിദ് അത്ത് തിരിഞ്ഞവരാണോ ഇന്നത്തെ മുജായിദുകൾ ?!!   കഷ്ടം തന്നെ !
🔻
  ബിദ്അത്തെന്ന് പറഞ്ഞത് ഇന്നത്തെ രീതിയും, ശെെലിയെ പ്പറ്റിയുമാകുന്നു  ,
നാം ഇന്ന് ചെയ്ത് പോരുന്ന വിശാലമായ രീതിയിലുള്ള മൗലിദാഘോഷം ഇതേ രീതിയിലും , സ്വഭാവത്തിലും , ആദ്യ കാലഘട്ടം ഉണ്ടായിട്ടില്ല എന്നാണ് അല്ലാതെ മൗലിദാഘോഷം തീരെ ഉണ്ടായിട്ടില്ല എന്നല്ല. ആദ്യ കാലത്ത് നടന്നിരുന്ന മൗലിദാഘോഷം രാജകീയ പ്രൗഡിയോട് കൂടിയും ഭംഗിയോട് കൂടിയും കൊണ്ട് വന്നയാളാണ് മഹാനായ മുളഫർ രാജാവ് അല്ലാതെ മൗലിദാഘോഷം ആദ്യമായി നടപ്പിൽ വരുത്തിയ ആളല്ല മുളഫർ രാജാവെന്ന് ഇതോടൊപ്പം കൂട്ടി വായിക്കുക.!!  ഉദാഹരണത്തിന്ന് നബി (സ്വ) യുടെ കാലത്ത് ഉണ്ടായിരുന്ന മതപഠനം പോലെയാണോ ഇന്നത്തെ കാലത്തുള്ളത് ഇന്ന് ശരീഅത്ത് കോളേജുകൾ , മദ്റസകൾ , തുടങ്ങി ധാരാളം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് ഈ ശൈലിയിൽ നബി (സ്വ) യുടെ കാലത്തോ , ഉത്തമ നൂറ്റാണ്ടിലോ ഉണ്ടായിട്ടില്ല പക്ഷെ ഇതൊക്കെ ളലാലത്തായ ബിദ് അത്താണെന്ന് പറഞ്ഞ് ഫത് വ കൊടുക്കാൻ പറ്റുമോ ????
🔻
ഇനി എല്ലാ ബിദ്അത്തും  നരകത്തിലാണെന്ന് പറയുന്ന മുജാഹിദുകളേ ?  റമളാനിൽ മിഴുവനും
തറാവീഹ് ഒരൊറ്റ ഇമാമിന്റെ കീഴിൽ ജമാഅത്തായി നിസ്ക്കരിക്കുന്നതിനെപ്പറ്റി    ഉമർ (റ) ഇത് നല്ല ബിദ്അത്താണെന്ന് പറഞ്ഞതും  , മദ്ഹബിൻറ്റെ ഇമാമായ ഇമാമുനഷാഫിഈ (റ) ബിദ്അത്ത് രണ്ട് വിധമുണ്ടെന്ന്  പറഞ്ഞതും‌, ഇസ്സുദ്ദീൻ ഇബ്നു സ്സലാം‌(റ) ബിദ്അത്ത് അഞ്ച് വിധമുണ്ടെന്ന് പറഞ്ഞതും എല്ലാം  ഇതോടൊപ്പം   എന്തിന് മറച്ച് വെക്കുന്നു⁉⁉???

അത് പോലെ ത്തന്നെ അമലുൽ മൗലീദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ  ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  അതേ ഭാഗത്ത് അമലുൽ മൗലീദ് അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന താഴെ കൊടുത്തിരിക്കുന്ന ഈ ഭാഗം മൂടി വെക്കുന്നത് വ്യക്തമായ കാപഠ്യമല്ലേ ????!;
                                          🔻
"وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،"

"മൗലിദാഘോഷം അടിസ്ഥാനം സുന്നത്തിൽ നിന്നാണ്"

അപ്പോൾ വിഷയം ലളിതം അമലുൽ മൗലിദിൽ ഇന്നത്തെ ശൈലിയെപ്പറ്റി മാത്രമാണ് ബിദ് അത്ത് ഹസന എന്ന് ഇമാമവർകൾ ഉപയോഗിച്ചത് പക്ഷേ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് വളരെ വ്യക്തമായി ത്തന്നെ പഠിപ്പിക്കുന്നു.....
____________________

ഈ സുന്നത്തായ മൗലിദാഘോഷം ഹബീബായ (സ്വ) യുടെ പൊരുത്തത്തിലായി മരണം വരെ കൊണ്ടാടാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ_____

"വിജ്ഞാനം വിരൽ തുമ്പിൽ"
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം""
👍🏻👇
അഭിപ്രായങ്ങൾ (9496210086 - wtsp) 
siddeequlmisbah@gmail.com   എന്ന  ഐഡിയിലേക്ക് മെയിൽ ചെയ്യുമല്ലോ
__________________📚🔎🖥💻🔍

11 comments:

  1. ايدك الله سلحانه علي تقوية عقيدة اهل السنة وتكوية افتراءات اهل البدع

    ReplyDelete
  2. ايدك الله سلحانه علي تقوية عقيدة اهل السنة وتكوية افتراءات اهل البدع

    ReplyDelete
  3. ഇമാം ഇബ്നു ഹജർ (റ) ഈ
    ആരോപണത്തിന് മറുപടി നല്കുന്നത്
    കാണുക:

    أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» قَالَ فِي الْمَجْمُوعِ بَاطِلٌ وَكَأَنَّهُ قَلَّدَ فِي ذَلِكَ إنْكَارَ الْبَيْهَقِيّ وَغَيْرِهِ لَهُ وَلَيْسَ الْأَمْرُ كَمَا قَالُوا فِي كُلِّ طُرُقِهِ فَقَدْ رَوَاهُ أَحْمَدُ وَالْبَزَّارُ وَالطَّبَرَانِيُّ مِنْ طُرُقٍ قَالَ الْحَافِظُ الْهَيْثَمِيُّ فِي أَحَدِهَا أَنَّ رِجَالَهُ رِجَالُ الصَّحِيحِ إلَّا وَاحِدًا وَهُوَ ثِقَةٌ.
    “ഈ
    ഹദീസിൻറ്റെ സനദുകളിൽ
    ഒന്നിൻറ്റെ കാര്യത്തിൽ ഹാഫിള്
    ഹൈസമി (റ) പറയുന്നു: ഈ
    ഹദീസിൻറ്റെ പരമ്പരയിലെ റാവിമാർ
    സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട്
    ചെയ്യുന്നവരാണ് ഒരാള് ഒഴികെ.
    അയാള്
    സ്വീകാര്യനാണ്.” (തുഹ്ഫഃ 9/371)
    “താങ്കള്‍ മുകളില്‍ കൊടുത്ത ഇബാറത്തിന്‍റെ അപൂര്‍ണ്ണമായ പരിഭാഷയാണ് കൊടുത്തത്. ഒരു സത്യസന്ധനായ ഒരു വ്യക്തിക്ക് ഇത് ഭൂഷണമല്ല”.

    ReplyDelete
  4. അൽഹംദുലില്ലാഹ്

    ReplyDelete
  5. മാഷാ അള്ളാ' പടച്ചവൻ സ്വീകരിക്കട്ടേ!

    ReplyDelete
  6. ഇത്രയൊക്കെ പുണ്യമുണ്ടങ്കിൽ ഉത്തമ നൂറ്റാണ്ടുകരായ സലഫുസ്വാലിഹുകൾ ആരും ഇത് ചെയ്യാതെ പോയി? സാർഗകത്തിൽ പ്രവേശിക്കുമെന്ന് റസൂൽ (സ) പറഞ്ഞ ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാർഗതിലാണൊ ആ മാർഗം സ്വീകരിക്കച്ച് മുന്നോട്ട് പോവുക അതാണ് ബുദ്ധി അവർ കാട്ടിതരാത്ത ഒരു നന്മ ഇന്ന് നന്മ യാവില്ല അവരെ പിൻപറ്റി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    ReplyDelete
  7. ഇസ്ലാമിൻറെ പ്രമാണങ്ങൾ വിശുദ്ധ ഖുർആൻ, തിരുനബി ചര്യ(സുന്നത്ത്)എന്നിവയാണ്. ഇസ്ലാമിൽ ഒരു കാര്യം അനുഷ്ഠിക്കണമെന്കിൽ അവരണ്ടിലും ഉണ്ടാകാം..അല്ലെങ്കിൽ ഖുർആനിൽ
    അതിൻറെ സൂചനയും പ്രവാചകൻ(സ)അത് വിശദീകരിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യും.ഇങ്ങനെ യൊക്കെ ആണ് സാധാരണ ഉണ്ടാകാറ്.....
    നബിദിനം ഇതിലൊന്നും തെളിവില്ല... ഇവിടെ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ഇസ്ലാമികമായ ഒരു കർമ്മം എന്ന് പറയാവതല്ല.ഫാത്തിമിയ്യാക്കളാണ് ലോകത്ത് ആദ്യമായി നബി തിരുമേനി(സ)യുടെ ജന്മദിനം കൊണ്ടാടിയത്.അവരുടെ ഭരണം നില നിർത്താൻ നടപ്പാക്കിയത് നമ്മൾ ഒഴിവാക്കി എന്ന് കരുതി അല്ലാഹു നമ്മെ ശിക്ഷിക്കുകയില്ലല്ലോ.......
    ആശംസകൾ





    https://www.youtube.com/watch?v=8b8K-lM7e54&t=38s

    ReplyDelete
  8. ഇസ്ലാമിൻറെ പ്രമാണങ്ങൾ വിശുദ്ധ ഖുർആൻ, തിരുനബി ചര്യ(സുന്നത്ത്)എന്നിവയാണ്. ഇസ്ലാമിൽ ഒരു കാര്യം അനുഷ്ഠിക്കണമെന്കിൽ അവരണ്ടിലും ഉണ്ടാകാം..അല്ലെങ്കിൽ ഖുർആനിൽ
    അതിൻറെ സൂചനയും പ്രവാചകൻ(സ)അത് വിശദീകരിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യും.ഇങ്ങനെ യൊക്കെ ആണ് സാധാരണ ഉണ്ടാകാറ്.....
    നബിദിനം ഇതിലൊന്നും തെളിവില്ല... ഇവിടെ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ഇസ്ലാമികമായ ഒരു കർമ്മം എന്ന് പറയാവതല്ല.ഫാത്തിമിയ്യാക്കളാണ് ലോകത്ത് ആദ്യമായി നബി തിരുമേനി(സ)യുടെ ജന്മദിനം കൊണ്ടാടിയത്.അവരുടെ ഭരണം നില നിർത്താൻ നടപ്പാക്കിയത് നമ്മൾ ഒഴിവാക്കി എന്ന് കരുതി അല്ലാഹു നമ്മെ ശിക്ഷിക്കുകയില്ലല്ലോ.......
    ആശംസകൾ





    https://www.youtube.com/watch?v=8b8K-lM7e54&t=38s

    ReplyDelete

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate