...1.....
ഇമാം ബുഖാരിയവർകളുടെ ഷൈഖായ
മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130]
___________________
🔰✏
ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠം.
🔰✏
ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) ,
അബൂ ഹുറൈറ (റ),
ഇബ്നു ഉമര്‍ (റ) ,
ഇബ്നു അബ്ബാസ് (റ),
ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്.
🔰✏
ഇമാം അബൂഹനീഫ (റ),
ഇമാം മാലിക്ക് (റ),
ഇബ്നു ജുറൈജ് (റ),
സുഫ്യാനുബ്നു ഉയയ്ന(റ),
സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം.
🔰✏
ഇമാം മാലിക് (റ) പറയുന്നു
'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.'
(സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722)
🔰✏
ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .
🔰✏
ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
🔰✏👇
كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)،
إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)
✏
കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി .
✏🔰
സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)
അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്.
✏
ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ )
🔰✏
ഇത്തരത്തില്‍ ഒരാളില്‍ നിന്നാണോ ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നവഴിക്കെങ്കിലും ചെന്ന് നോക്കിയിരുന്നുവെങ്കില്‍ സത്യമറിയാതുഴലുന്ന വഹ്ഹാബികള്‍ക്കെങ്കിലും സംശയ നിവൃത്തിവരുമായിരുന്നു. പക്ഷേ, ആ വഴിക്ക് ചിന്തിക്കാന്‍ അവരുടെ പുരോഹിതന്മാര്‍ സമ്മതിക്കില്ല എന്നിടത്താണ് പ്രസ്താനത്തിന്‍റെ വിജയം? അണികളുടെ ബുദ്ധി ശൂന്യത. നവീനവാദികളുടെ കാര്യം എത്രമല്‍ പ്രതിലോമപരം എന്നാലോചിക്കുക................
🔰🔰🔰🔰🔰🔰🔰🔰🔰🔰
....2...
١٢٦ - حَدَّثَنِي مُحَمَّدُ بْنُ الْحُسَيْنِ، حَدَّثَنِي أَبُو الْمُصْعَبِ مُطَرِّفٌ قَالَ: حَدَّثَنِي الْمُنْكَدِرُ بْنُ مُحَمَّدٍ، [ص: ٨٥] أَنَّ رَجُلًا مِنْ أَهْلِ الْيَمَنِ أَوْدَعَ أَبَاهُ ثَمَانِينَ دِينَارًا، وَخَرَجَ يُرِيدُ الْجِهَادَ، وَقَالَ لَهُ إِنِ احْتَجْتَ فَأَنْفِقْهَا إِلَى أَنْ آتِيَ إِنْ شَاءَ اللَّهُ قَالَ: وَخَرَجَ الرَّجُلُ وَأَصَابَ أَهْلَ الْمَدِينَةِ سَنَةٌ وَجَهْدٌ، قَالَ: فَأَخْرَجَهَا أَبِي فَقَسَمَهَا، فَلَمْ يَلْبَثِ الرَّجُلُ أَنْ قَدِمَ، فَطَلَبَ مَالَهُ، فَقَالَ لَهُ أَبِي: عُدْ إِلَيَّ غَدًا قَالَ: وَثَابَ فِي الْمَسْجِدِ مُتَلَوِّذًا بِقَبْرِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّةً، وَبِمِنْبَرِهِ مَرَّةً، حَتَّى كَادَ يُصْبِحُ، فَإِذَا شَخْصٌ فِي السَّوَادِ يَقُولُ لَهُ: دُونَكَهَا يَا مُحَمَّدَ قَالَ: فَمَدَّ يَدَهُ، فَإِذَا صُرَّةٌ فِيهَا ثَمَانُونَ دِينَارًا قَالَ: وَغَدَا عَلَيْهِ الرَّجُلَ، فَدَفَعَهَا إِلَيْهِ
الكتاب: مجابو الدعوة
المؤلف: أبو بكر عبد الله بن محمد بن عبيد بن سفيان بن قيس البغدادي الأموي القرشي المعروف بابن أبي الدنيا (المتوفى: ٢٨١هـ)
ആദ്യമായി ഹിജ്റ 281 അതായത് ഉത്തമ നൂറ്റാൻ ടിൽ ജീവിച്ച മുഹദ്ദിസ് ഹാഫിള് ഇബ്നു അബിദ്ദുന്യാ അവിടത്തെ മുജാബുദ്ദഹ് വയിൽ പടിപ്പിക്കുന്നു...
المؤلف: أبو بكر عبد الله بن محمد بن عبيد بن سفيان بن قيس البغدادي الأموي القرشي المعروف بابن أبي الدنيا (المتوفى: ٢٨١هـ)
الكتاب: مجابو الدعوة
സ്വഹീഹ് ബുഖാരിയിലെ ഹദീസിലെ റാവി താബിഈ ഖുർ ആൻ പൻ ടിതനും ഇമാം ബുഖാരി റ വിൻ റ്റെ ഷൈഖുമായ ഇബ്നു മുൻ ഖദിർ റ 80 ദീനാർ കടം വീടാൻ വേൻ ടി നബി സ്വ യുടെ ഖബറിങ്കലിൽ ചെന്ന് ഇസ്തിഗാസ നടത്തുകയും അവിടത്തെ കടം വീടാൻ അഭൗതികമായ രീതിയിൽ നബി സ്വ തങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു… ഇത് സ്വന്തം മകനായ മുൻ ഖദിറുബ്നു മുഹമ്മദ് റ യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു ഈ സംഭവം താരീഖ് ദിമഷ്ഖിൽ ഇബ്നു അസാഖിർ റ ഉദ്ധരിക്കുന്നു, അത് പോലെ ഹാഫിള് സും ഹൂദി (റ) ഇമാം അവിടത്തെ വഫാഉൽ വഫയിലും സ്വഹീഹായ പരംബരയോടെ ഉദ്ധരിക്കുന്നു…..
ദുആ വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്.....
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment