Tuesday, 11 October 2016

""" യാ മുഹമ്മദാഹ്"" എന്ന ഇസ്തിഗാസ

...01...

ഖാലിദുബ്നു വലീദ്(റ) (വഫാ: ഹി:21)
_________________________________________

അല്ലാമ ഇബ്നുകസീർ എഴുതുന്നു :

وحمل خالد بن الوليد حتى جاوزهم وسار لجبال مسيلمة وجعل يترقب أن يصل إليه فيقتله، ثم رجع، ثم وقف بين الصفين ودعا البراز وقال: أنا ابن الوليد العود، أنا ابن عامر وزيد، ثم نادى بشعار المسلمين وكان شعارهم يومئذ: يا محمداه، وجعل لا يبرز لهم أحد إلا قتله، ولا يدنو منه شيء إلا أكله(البداية والنهاية : ٣٥٧/٦)

മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽവലീദ് (റ) മുന്നേറി. "ഞാൻ വലീദിന്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". എന്നൊക്കെ പറഞ്ഞ ശേഷം ആ യുദ്ദത്തിൽ മുസ്ലിംകൾ ചിന്നമായി സ്വീകരിച്ചിരുന്ന "യാമുഹമ്മദാഹ്" (يا محمداه) എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ :6/357)

ഇസ്തിഗാസയുടെ വാചകമായ "യാമുഹമ്മദാഹ്" എന്നാണ് ആ യുദ്ദത്തിൽ  എല്ലാ മുസ്ലിംകളും വിളിച്ചു പറഞ്ഞിരുന്നതെന്ന് ഇവിടെ ശ്രദ്ദേഹമാണ്....
__________________________________________

.02.

        ബീവി സൈനബ (റ)
       ================

فَأَقَامَ عُمَرُ بَعْدَ قَتْلِهِ يَوْمَيْنِ ثُمَّ ارْتَحَلَ إِلَى الْكُوفَةِ وَحَمَلَ مَعَهُ بَنَاتِ الْحُسَيْنِ وَأَخَوَاتِهِ وَمَنْ كَانَ مَعَهُ مِنَ الصِّبْيَانِ، وَعَلِيُّ بْنُ الْحُسَيْنِ مَرِيضٌ، فَاجْتَازُوا بِهِمْ عَلَى الْحُسَيْنِ وَأَصْحَابِهِ صَرْعَى، فَصَاحَ النِّسَاءُ وَلَطَمْنَ خُدُودَهُنَّ، وَصَاحَتْ زَيْنَبُ أُخْتُهُ: يَا مُحَمَّدَاهُ صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ! هَذَا الْحُسَيْنُ بِالْعَرَاءِ، مُرَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا! فَأَبْكَتْ كُلَّ عَدُوٍّ وَصَدِيقٍ.

ഇബ്നു അസീർ അൽ കാമിലു ഫീ താരീഖ്

فَلَمَّا مَرُّوا بِمَكَانِ الْمَعْرَكَةِ رَأَوُا الْحُسَيْنَ وَأَصْحَابَهُ مُجَدَّلِينَ، هُنَالِكَ بَكَتْهُ النِّسَاءُ، وَصَرَخْنَ وَنَدَبَتْ زَيْنَبُ أَخَاهَا الْحُسَيْنَ وَأَهْلَهَا، فَقَالَتْ وَهِيَ تَبْكِي: يَا مُحَمَّدَاهُ، يَا مُحَمَّدَاهُ، صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ، هَذَا حُسَيْنٌ بِالْعَرَاءِ، مُزَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، يَا مُحَمَّدَاهُ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا. قَالَ: فَأَبْكَتْ وَاللَّهِ كُلَّ عَدُوٍّ وَصَدِيقٍ.

Albidayathu vannihaya ഇബ്നു കസീർ

"
കർബലയിൽ ഹബീബ് സ്വ യുടെ പേരമകൻ ഹുസൈൻ റ വിനെ ശത്രുക്കൾ വെട്ടി നുറുക്കുന്ന നേരം , പേരമകൾ സൈനബ റ (റ) ക്ക് ഹ്ർദയം പൊട്ടി , മഹതിയവർകൾ തന്നെ ത്തന്നെ മറന്ന് ആർത്ത് വിളിച്ചു  . "" യാ മുഹമ്മദാഹ്""" , "" യാ മുഹമ്മദാഹ്"" അവിടത്തെ പേരമകനെ ഇതാ ശത്രുക്കൾ ഇഞ്ചിഞ്ചായി നുറുക്കുന്നു തിരുദൂതരെ!!!!!

( മിസ്ബാഹുള്ള്വലാം 73, ابن الاثير في الكامل, അൽബിദായതു വന്നിഹായ )"

ആപത്ത് വരുമ്പോൾ അല്ലാഹുവിൻ റ്റെ മഹാന്മാരെ വിളിക്കൽ ഷിർക്കാണെന്ന നവ മാന്മെയിഡ് തൗഹീദുകാരുടെ ഭാഷയിൽ ഇവരൊക്കെ മുശ്രിഖിൻ റ്റെ പട്ടികയിൽ പെടുത്താൻ ഈമാനുള്ളവർക്ക് കഴിയുമോ

മിസ്ബാഹുള്ള്വലാമിലെ ഉദ്ധരണി PDF പേജ് ചുവടെ കൊടുത്തിട്ടുണ്ട്
____________________________________

...03....

മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)
====================

ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:

حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).

മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ
(أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.

ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:

وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)

(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.

ചോദ്യം: "യാമുഹമ്മദാഹ് (يا محمّداه) എന്നാണല്ലോ മറ്റൊരു  രിവായത്തിലുള്ളത്. അത് നുദ്ബയാണെന്ന് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ?. അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും?.

മറുവടി:
(1)അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.

(2) സാങ്കേതിക തലത്തിലുള്ള നുദ്ബ രണ്ടിനമാണ്.

ഒന്ന്: യതാർതത്തിലൊ ഫലത്തിലോ ഇല്ലാതെയായ ഒരാളെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.

രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദെഷ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കെണ്ടിയിരുന്നത്. അതുപോലെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം നബി(സ) യുടെ വിയോഗത്തിന്റെ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ നബി(സ) യെ വിളിച്ചത്. പ്രത്യുത കാലിന്റെ കോച്ചലാകുന്ന വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണ് സാഹചര്യം അതിനെ സാക്ഷ്യപ്പെടുത്തുന്നത്. തന്നെയുമല്ല വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൾ ദുഖത്തേയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്.മഹ്ബൂബിന്റെ വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.

അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്. അല്ലാമ ഇബ്നു ഉഖയ്ൽ(റ) പറയുന്നു:

تحذف لام المستغاث، ويؤتى بألف في آخره عوضا عنها، نحو " يا زيدا لعمرو " (شرح ابن عقيل على ألفية ابن مالك)

മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" എന്ന്  പറയും. (ഇബ്നു ഉഖയ്ൽ)

അല്ലാമ ഖുള് രീ പറയുന്നു: 

إذا وقف على المستغاث  مع الألف جاز إلحاقها هاء السكت.(حاشية الخضري)

മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്. ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്നാ പ്രയോഗം ഇസ്തിഗാസ തന്നെയാണ്.

(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്ന് തന്നെയാണുള്ളത്. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാല ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാണെന്ന് വെക്കേണ്ടതാണ്. മറിച്ചാകാൻ നേരത്തെ നാം വിവരിച്ച ബൗദ്ദികവും സാങ്കേതികവുമായ പ്രമാണങ്ങൾ തടസ്സമാണ്.

(5) "യാമുഹമ്മദാഹ്" എന്ന പ്രയോഗം സാങ്കേതിക തലത്തിലുള്ള നുദ്ബയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ ആദം സന്തതികൾക്ക് വിഷമഘട്ടത്തിൽ അഭയം തേടപ്പെടാവുന്ന  തന്റെ മഹ്ബൂബിന്റെ വേർപാടിൽ ദുഖിക്കുന്നതോടപ്പം എന്തുകൊണ്ട് ഒരു മുഹിബ്ബിനു അവരോടു സഹായം തേടിക്കൂടാ?. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ പ്രസ്താവന രേഖയായി പറയുന്നവർ അദ്ദേഹം പറഞ്ഞത് മുഴുവനും സ്വീകരിക്കാൻ തയ്യാറാകുന്നതാണ് മാന്യത.
________________________
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate