*മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?*✍🏻
(01) :- "ഇമാം നവവി (റ) പഠിപ്പിക്കുന്നു :- "മുസ്ലിംകളുടെ ബാഹുല്യം കാരണം മദീനാ പള്ളി വിപുലീകരിക്കേണ്ടി വന്നപ്പോൾ നബി (സ്വ) , ഉമർ (റ) ,എന്നിവർ അന്ത്യ വിശ്രമം കൊള്ളുന്ന ആയിഷ ബീവി (റ) യുടെ വീടുൾപ്പെടെ നബി (സ്വ) യുടെ മറ്റു ഭാര്യമാരുടെ വീടുകളടക്കമുള്ള സ്ഥലം സ്വഹാബാക്കളും താബിഉകളും പള്ളിയിലേക്ക് കൂട്ടിയെടുക്കുകയുണ്ടായി. ഖബറുകൾക്ക് ചുറ്റും ഉയർന്ന മതിൽ കെട്ടുകളുണ്ടാക്കി"
(ശർഹു മുസ്ലിം വാ :5 പേജ് :14)
(02) :- ബഹു: മുഹമ്മദ് ഹബീബുശ്ശിൻഖീത്വി (റ) പറയുന്നു: " നബി (സ്വ) നേരത്തെ അറിയിച്ച പ്രകാരം അവിടത്തെ പുണ്യ ശരീരം മറവ് ചെയ്യപ്പെട്ടത് എടുപ്പിന്ന് താഴെയായിരുന്നു . ഉമർ (റ) മഹതിയായ ആയിഷ (റ) യോട് ആ എടുപ്പിന്ന് താഴെ രണ്ട് കൂട്ടുകാരോട് കൂടെ തന്നെയും മറവ് ചെയ്യപ്പെടാൻ സമ്മതം ചോദിച്ചിരുന്നു , മാത്രമല്ല എടുപ്പിന്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ താബിഉകളുടെ ഇജ്മാഅ് (ഏകോപനം) പ്രകാരം വീണ്ടും ആ എടുപ്പ് പുനർ നിർമ്മാണം ചെയ്യപ്പെടുകയാണുണ്ടായത് . *"ഇതിൽ നിന്നും പൊങ്ങച്ചത്തിന്ന് വേണ്ടിയല്ലാതെ ഖബറിന് മുകളിൽ എടുപ്പുണ്ടാക്കുന്നതും എടുപ്പിന്ന് താഴെ മറവ് ചെയ്യുന്നതും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് എടുപ്പുണ്ടാക്കൽ ജാഇസ് (അനുവദനീയം) അല്ലെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നും വ്യക്തമായി."*
(സാദു മുസ്ലിം വാള്യം 2, പേജ് 33)
മുകളിൽ 👆🏻 പറഞ്ഞ രണ്ട് കാര്യങ്ങളിൽ നിന്നും നബി (സ്വ) , ഉമർ , അബൂബക്കർ (റ:അ) എന്നിവരുടെ ഖബർ സ്വഹാബത്തിന്റെ ഏകോപന അഭിപ്രായത്തോടെ എടുത്തത് ഒരു ബിൽഡിംഗിനകത്താണെന്ന് വ്യക്തമായി ! "ഖബറിന് മുകളിൽ കെട്ടിടം ഉണ്ടാക്കരുത്" എന്ന ഹദീസ് ഉദ്ധരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്ക് ഇതിൽ നിന്നും വലിയ പാഠം ഉൾക്കൊള്ളാം കാരണം ഖബറിന്മേൽ കെട്ടിടം വരുന്നതും കെട്ടി ഉയർത്തിയ ബിൽഡിംഗിനകത്ത് ഖബർ ഉണ്ടാകുക എന്നതും നിയമം ഒന്ന് തന്നെയല്ലേ !
(03) :- "ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ് ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച *സുന്നത്തായ പ്രവര്‍ത്തിയാകുന്നു.* കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400)
*(ഇബാറത്ത്* :- قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى)
(04) :- *സലഫുസ്വാലിഹീങ്ങള്‍* പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക്ക് അവിടെ സിയാറത്ത് ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുള്ള സൌകര്യത്തിനു വേണ്ടിയാണ് (മിർഖാത് ഷറഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 6)
*(ഇബാറത്ത്* :- وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه)
*(05) :- സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉസ്മാനുബ്നു മള് ഊൻ റ വിന്റെ ഖബർ യുവാക്കളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ചാടിക്കടക്കുമാം വിധം ഉയരത്തിലുള്ള ഖബർ ഉണ്ടായിരുന്നു എന്ന് ബുഖാരിയിൽ കാണാം*
وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഫത് ഹുൽ ബാരിയിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പഠിപ്പിക്കുന്നു
وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
*"ഈ ഹദീസില്‍ തഹ് ലിയതിൽ ഖബർ (ഖബർ വലിയ നിലയിൽ ഉയരുക) എന്നതിനും , ഭൂമിയിൽ നിന്ന് അൽപ്പം ഉയർത്തുക എന്നതിനും തെളിവുണ്ട്"*
(ഫത്ഹുല്‍ ബാരി 3/286)
(06) :- സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) *70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിന്റെ ഖബർ ഉള്ളത്.*
ഒരു സംഘം പണ്ഡിതന്മാരും സ്രേഷ്ഠവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടയാൽ ത്വൽഹത്ത് (റ) വിന്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുണ്ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു . പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (അൽ അഹാദു വൽ മസാനി : ഇബ്നു അബീ ആസ്വിം (റ) 1/163)
*(ഇബാറത്ത് :-)* طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ)
الأحاد والمثاني... ... ( 1/163)....... لابن أبي عاصم
*ഖുബ്ബകൾ :-* മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ പണിയൽ പുണ്യ കർമ്മമാണ്
ഇബ്നു ഹജർ (റ) പഠിപ്പിക്കുന്നു :- തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. (തുഹ്ഫ. 7/5)
♦️സ്വഹാബിയായ മുആവിയ (റ) ഡമസ്കസിലുള്ള ഖബറിന്മേൽ വലിയ എടുപ്പുണ്ട് (മുറൂജുദ്ദഹബ് 3/11)
♦️അബൂസുഫ്യാൻ (റ) മദീനയിലെ ഖബറിന് മുകളിൽ ഖുബ്ബ എടുത്തിട്ടുണ്ട് (സീറത്തുന്നബവിയ്യ ഇബ്നു ഹിശാം /2201)
♦️സ്വഹാബി പ്രമുഖനായ ഹംസ (റ) വിന്റെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (വഫാഉൽ വഫാ 3/921)
♦️മറ്റൊരു സ്വഹാബിയായ ത്വൽഹ (റ) യുടെ ഖബറിന് മുകളിൽ എടുപ്പുണ്ടായിരുന്നു (ഇബ്നുൽ അസീർ : ഉസ്ദുൽ ഗാബ 3/61)
♦️ഹസനി (റ) വിന്റേയും അവിടത്തെ ഉപ്പാപ്പയായ അബ്ബാസ് (റ) വിന്റെയും ഖബറുകൾ ഒരു ഖുബ്ബക്ക് താഴെ ആയിരുന്നു (ഇമാമുദ്ദീനുൽ ആമുരി (റ) അരിയാളുൽ മുസ്തത്വാബ പേജ് : 73)
♦️നബി (സ്വ) യുടെ മകൻ , ഇബ്രാഹീം (റ) , സ്വഹാബിയായ അഖീലുബ്നു അബീ ത്വാലിബ് (റ) , ഇമാം മാലിക് (റ) തുടങ്ങിയവരുടെ ഖബർ ബഖീ ഇലും, അതിന്റെയൊക്കെ മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (ഇമാം നവവി (റ) : തഹ്ദീബുൽ അസ്മാഹ് 2/79)
♦️ശുഐബ് നബി (അസ) മിന്റെ ഖബറിന് മുകളിൽ വലിയ ബിനാഹ് (കെട്ടിടം) ഉണ്ടായിരുന്നുവെന്നും ജനങ്ങൾ തബറുക് ഉദ്ദേശിച്ച് വിദൂരത്ത് നിന്നും സിയാറത്തിന്ന് വരാറുണ്ടെന്ന് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് /279)
♦️മദ് ഹബിന്റെ ഒന്നാം ഇമാമും താബിഉമായ അബൂ ഹനീഫ (റ) വിന്റെ ഖബറിൻ മേൽ അബൂ സഈദ് (റ) ഖുബ്ബ നിർമ്മിച്ചിരുന്നുവെന്ന് (ഇബ്നു കസീർ അൽബിദായതു വന്നിഹായ 12/95)
*മുകളിൽ വിശദീകരിച്ചതിൽ നിന്ന് മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കുക , ഖുബ്ബ പണിയുക , ചുറ്റുമതിൽ (മഖാം) ഉണ്ടാക്കുക, എന്നത് പന്തികേടില്ലെന്നും സ്വഹാബത്തും, താബിഉകളും, ശേഷമുള്ള മുഴുവൻ പണ്ഡിതന്മാരും അനുവർത്തിച്ചത് തന്നെയാണെന്നും വ്യക്തമായി!*
29/03/2020
സിദ്ധീഖുൽ മിസ്ബാഹ്
8891 786 787🌀
✍🏻__________________________

No comments:
Post a Comment