Saturday, 11 April 2020

തബ്ലീഗീ അവാന്തര വിഭാഗത്തിന്റെ ഡെൽഹി സമ്മേളനവും കോവിഡ് ബാധയും :- വർഗ്ഗീയ വൽക്കരിക്കരുത് ! വീഴ്ചകൾ വന്നിട്ടുണ്ട്!!!

*✍🏻തബ്ലീഗീ അവാന്തര വിഭാഗത്തിന്റെ ഡെൽഹി സമ്മേളനവും കോവിഡ് ബാധയും :-  വർഗ്ഗീയ വൽക്കരിക്കരുത് ! വീഴ്ചകൾ വന്നിട്ടുണ്ട്!!!*📰

02/04/2020 - സിദ്ധീഖുൽ മിസ്ബാഹ്

"വീഴ്ചകളെ വിലയിരുത്താം പക്ഷെ കോവിഡ് ബാധിതയെ മതവൽക്കരിക്കുന്നത് ശരിയല്ല" മതം നോക്കിയല്ല കൊറോണ വരുന്നത്

ഡെൽഹി നിസാമുദ്ദീനിലെ തബ് ലീഗീ ആസ്ഥാനമായ മർകസിൽ ഒരുമിച്ച് കൂടിയ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് 19 ബാധിച്ച വാർത്തയാണ് മാധ്യങ്ങൾ എമ്പാടും ചർച്ചാ വിഷയമാക്കുന്നത്

*ആദ്യമായി ആരാണ് ഈ തബ് ലീഗികൾ !*  ഇസ്ലാം മതത്തിലെ ഭൂരിപക്ഷ വിശ്വാസികളായ സുന്നി വിഭാഗത്തിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് സലഫിസത്തിന്റെ മറു വശമെന്നോണം 1926-27 ഇൽ ഉത്തരേന്ത്യയിൽ രൂപപ്പെട്ട പ്രസ്ഥാനമാണിത്, ഉത്തരേന്ത്യൻ സുന്നി പണ്ഡിതർ തുടക്കത്തിൽ തന്നെ  ഇവരുടെ പിഴച്ച വാദങ്ങളെ എതിർത്തിരുന്നു, 1964- ൽ വിശ്വാസപരമായി പിഴച്ച സംഘടനയാണ് തബ്‌ലീഗ് ജമാഅത്ത് എന്ന്  കേരളത്തിലെ സുന്നി ആലിമീങ്ങൾ ഫത് വ പുറപ്പെടുവിക്കുകയും  ചെയ്തിരുന്നു, കേരളത്തിലെ സുന്നി ഉലമാക്കളുടെ ജാഗ്രത കാരണം  കേരളത്തിൽ വളരെ കുറവാണ് ഇവരുടെ സ്വാധീനം , ഇവരെ പോലെ വഹാബി , അഹ് ലേ ഹദീസ് , മുജാഹിദ്, സലഫി, ജമാഅത്തെ ഇസ്ലാമി , ഖാദിയാനി, അഹ്മദിയാക്കൾ, ചേകനൂരികൾ പോലുള്ള ധാരാളം പിഴച്ച അവാന്തര വിഭാഗങ്ങൾ വേറെയും ഇന്ത്യയിൽ കാണാം  , തബ് ലീഗികൾ ജമാ അത്ത് എന്ന പേരിൽ   40 ദിവസം  , 3 ദിവസം  പോലുള്ള ചില കാലയളവുകൾ നിശ്ചയിച്ച് പ്രത്യേക സംഘം  പല നാടുകളിലേക്കും ഊരു ചുറ്റുന്ന പരിപാടി നടത്താറുണ്ട് പ്രത്യേകിച്ച് സമുദായത്തിന്ന് ഒരു നേട്ടവുമില്ലാത്ത ഇത്തരം ജമാ അത്ത് നിശ്ചിത സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുന്നികളുടെ പള്ളികളിലേക്കൊക്കെ വരുന്നതായി കാണാൻ പറ്റും .

ഇന്ത്യയിലെ ഭൂരി പക്ഷ ഇസ്ലാം മത വിശ്വാസികളായ  സുന്നി വിഭാഗങ്ങൾ മാർച് ആദ്യ വാരം തന്നെ സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പാലിച്ച് പോന്നു, ആഗോള തലത്തിൽ നോക്കുകയാണെങ്കിൽ പരിശുദ്ധ ഭൂമിയെന്ന് വിശ്വസിക്കുന്ന മക്കയിലും മദീനയിലും സന്ദർശകരെ വിലക്കിയിരുന്നു ,മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പൂർണ്ണമായും നിയമങ്ങൾ കർശനമാക്കിയിരുന്നു,  കേരളത്തിലും   ലോകത്ത് തന്നെ പ്രസിദ്ധിയാർജ്ജിച്ച ലക്ഷങ്ങൾ പങ്കെടുക്കുന്ന കാരന്തൂർ മർകസ് സമ്മേളനം, അതിന്റെ പ്രചരണ പരിപാടികൾ ,  ആയിരങ്ങൾ പങ്കെടുക്കുന്ന SSF പ്രോഫ്സമ്മിറ്റ് ,പോലുള്ള ധാരാളം സുന്നി  സമ്മേളനങ്ങൾ മാറ്റി വെച്ചിരുന്നു, ഇരു സമസ്തയുടെ കീഴിലുള്ള മദ്രസകൾക്ക് പൂർണ്ണമായി അവധി കൊടുത്തു , ആഴ്ചയിൽ പള്ളിയിൽ ഒരുമിച്ച് കൂടുന്ന ജുമുഅ നമസ്കാരം ഒഴിവാക്കി ,ബാങ്ക് വിളിക്കുമ്പോൾ വീട്ടിൽ വെച്ച് നിസ്ക്കരിക്കാൻ കൽപ്പിച്ചു ,  ഇത്യാതി ജന സമ്പർക്കം പുലർത്തുന്ന അരോഗ്യ വിഭാഗം നിർദ്ദേശിച്ച  എല്ലാ കാര്യങ്ങളും അക്ഷരം പ്രതി അനുസരിച്ചു.

*കാരണം ! പകർച്ച വ്യാധി പ്രതിരോധത്തിന്ന് " ലോക്ക് ഡൗണും  സോഷ്യൽ ഡിസ്റ്റൻസും കീപ് ചെയ്യണമെന്നത്   പ്രവാചകർ (സ്വ) യുടെ കൽപ്പനയും സ്വഹാബത്തിന്റെ ചര്യയുമാണ്  മത വിശ്വാസികൾക്ക് പാലിക്കാനുള്ളത്*

 • ഏതെങ്കിലും പ്രദേശത്ത് പ്ലേഗ് പോലോത്ത ഏത് പകർച്ച വ്യാധികൾ ഉണ്ടായാലും  അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്  എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*

തിരുചര്യ ഫോളൊ ചെയ്യണമെന്നത് ഓരോ മുസൽമാന്റെയും ബാധ്യതയാണ്   എന്ത് കൊണ്ട് പ്രവാചകർ (സ്വ) പഠിപ്പിച്ച ലോക്ഡൗൺ *ഇവർ തബ് ലീഗികൾ പാലിച്ചില്ല !* മഹാമാരികൾ സമൂഹത്തിൽ പടർന്ന് പിടിക്കുമ്പോൾ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടുകൾ ഇസ്ലാം വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്, ഇത് പാലിക്കപ്പെടാതെ സമ്മേളനം നടത്തിയത് തിരു ചര്യയോട് ഇവർ കാട്ടുന്ന അവജ്ഞ തന്നെയാകുന്നു,  രാജ്യത്ത് ജനുവരി 30 ന് തന്നെ ആദ്യ കോവിഡ് കേസ് നിലവിൽ വന്നിരുന്നു , മാർച് ആദ്യ വാരം വൈറസ് പകരാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നുമൊക്കെ മീഡിയകളിൽ ചർച്ചയായിരുന്നു ഇങ്ങനെയുള്ള ഒരു സമയത്ത് സമ്മേളനം മാറ്റി വെക്കണമായിരുന്നു, കോലാലം പൂരിൽ നിന്നും മറ്റും വിദേശികൾ വരെ സമ്മേളനത്തിന്ന് പങ്കെടുത്തിരുന്നു , മലേഷ്യയിൽ കോവിഡ് കേസ് റിപ്പോർട് ചെയ്തിട്ടും , അവിടെയുണ്ടായവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് കടുത്ത തെറ്റ് തന്നെയാണ് ,  കൂടാതെ മാർച്ച് 13 ന് സമ്മേളനം അവസാനിച്ചുവെന്ന് പറയുന്നുവെങ്കിലും  എന്ത് കൊണ്ട് വേഗം തന്നെ സമ്മേളനത്തിൽ പങ്കെടുത്തവർ തിരിച്ച് പോയില്ല 3500 പേരിൽ 1000 പേർ ഒഴികെ ബാക്കിയുള്ളവർ  മടങ്ങിപ്പോയതെന്ന് അറിയാൻ കഴിഞ്ഞത് !  ഡെൽഹിയിൽ 16 ന് ശേഷമാണ് കർശനമായ വിലക്കുകൾ വന്നിരുന്നത് , ഇതിന്ന് ശേഷമായിരുന്നു തബ്ലീഗീ ആസ്ഥാന സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് തിരിച്ച് പോകാനുള്ള നടപടികൾ കുറച്ചെങ്കിലും ചെയ്തത് !  ഇതാവട്ടെ ഡെൽഹി സർക്കാറോ പോലീസൊ ചെവി കൊണ്ടില്ലെന്നത് സർക്കാറിന്റെ വീഴ്ചയാണ് , ജനത കർഫ്യു കഴിഞ്ഞിട്ടാണ് ഡിസ്റ്റ്രിക്ട് മജിസ്റ്റ്രേറ്റിനും, ഡെൽഹി പോലീസ് സൂപ്രണ്ടിനും  മുമ്പാകെ ഇവർ മടങ്ങിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കി അപേക്ഷ നൽകിയിട്ടും  സർക്കാറിന്റെ ഭാഗത്ത് അനുകൂലമോ പ്രതികൂലമോ ആയ നടപടികൾ ഉണ്ടായിട്ടില്ലെന്നത് *സർക്കാറിന്റെ വീഴ്ച തന്നെയാണ്, ഇവരുടെ ആസ്ഥാന മന്ദിരത്തിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോലീസ് സ്റ്റേഷനെന്നതും കൗതുകം തോന്നുന്നു.

▶️കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് തബ്ലീഗികൾക്കെതിരെ FIR എടുത്തതും ആസ്ഥാനം സീല് വെച്ചതും ശരി തന്നെ ! പക്ഷെ !!
ഇവർക്കെതിരെ മാത്രമായി FIR എടുത്തത് നീതീകരിക്കാൻ കഴിയുന്നതല്ല !,  കാരണം മാര്‍ച്ച് 15നായിരുന്നു ലണ്ടനില്‍ നിന്നെത്തിയ ശേഷം ബോളിവുഡ് ഗായിക കനികാ കപൂര്‍ ലഖ്‌നോവിൽ രാഷ്ട്രീയക്കാരെയും ഉന്നതരെയും വിളിച്ച് പാര്‍ട്ടി നടത്തിയത് എം.പിമാരും എം.എല്‍.എമാരും അടക്കം 300ലധികം പേര്‍ പങ്കെടുത്തിരുന്നു, പിന്നാലെ കനികക്ക് കൊറോണ സ്ഥിരീകിക്കുകയും ചെയ്തു, കൊറോണ പ്രോട്ടോക്കോൾ കർശനമാക്കി പ്രധാന മന്ത്രിയുടെ കർഫ്യു മാർച് 22 നായിരുന്നു, ഈ കർഫ്യു തീരുന്ന സമയം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ 100 ലധികം വരുന്ന ജനങ്ങൾ ഒരുമിച്ച് കൂടി മണി മുട്ടി വൈകുന്നേരം തെരുവിൽ ഇറങ്ങിയതിനെ സർക്കാർ എങ്ങനെ വിലയിരുത്തി? , ഉത്തർ പ്രദേശ് മുഖ്യ മന്ത്രിയും കൂട്ടരുമടങ്ങുന്ന 50 പേർ അയോധ്യ രാമക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത് പ്രധാന മന്ത്രിയുടെ കർഫ്യു പ്രഖ്യാപിച്ച് 10 മണിക്കൂർ കഴിഞ്ഞായിരുന്നു , പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത് മാര്‍ച്ച് 23നാണ്,  അതായത് ജനതാ കര്‍ഫ്യൂ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം  ഡല്‍ഹിയില്‍ കെജ്‌റിവാള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം, ഈസമയമൊക്കെയും കൊറോണ പ്രോട്ടോക്കോളുണ്ടായിരുന്നു. എം.പിമാര്‍ക്ക് കൊറോണ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടോ ?
മാര്‍ച്ച് 20നാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍
രാജിവയ്ക്കുന്നത്, പിന്നാലെ ബി.ജെ.പി സര്‍ക്കാറിന്റെ അധികാരമേല്‍ക്കലും ആഘോഷങ്ങളും കൂടിച്ചേരലുകളും നടക്കുന്നത് കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോൾ തന്നെയല്ലെ ? 
കൊറോണ കാരണം നിയമസഭാ സമ്മേളനം കമല്‍നാഥ് നീട്ടിവച്ചപ്പോള്‍ ഗവര്‍ണറും കോടതിയും ഉടന്‍ ചേരാൻ  ഉത്തരവിട്ടത് ശരിയാണോ ? ഇങ്ങനെയൊക്കെ വ്യക്തമായ നിയമ വിലക്കുകൾ നേതൃ നിരയിൽ തന്നെ ഉണ്ടായിട്ടും അതിനോടൊക്കെ മൃതു സമീപനം പാലിച്ച സർക്കാർ തബ് ലീഗികൾക്കെതിരെ മാത്രമായി FIR എടുത്തത് മതവൽക്കരിക്കാനായിരുന്നോ ? തബ്ലീഗികളെ ന്യായീകരിക്കുകയല്ല അവരുടെ ഭാഗത്ത് വന്ന തെറ്റ് തന്നെയാണ് അത് മുകളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ ! ഇവിടെ ഒരു വിഷയത്തെ സർക്കാർ സമീക്കുന്നത് കാണുമ്പോൾ ജനാധിപത്യ ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങൾക്ക് നിയമവാഴ്ചയിലെ വിശ്വാസമാണ് നഷ്ടപ്പെട്ട് പോകുന്നത്.

*കൊറോണയെ മതവൽക്കരിക്കാതെ തെറ്റുകളെ തെറ്റായി കണ്ട് അതാരായാലും നടപടി എടുക്കാൻ ബന്ദപ്പെട്ട സർക്കാർ തയ്യാറാകണം , ജാതിമത ഭേതമന്യേ എല്ലാവരെയും ഒരുമിച്ച് നിർത്തി ഈ മഹാമാരിയെ പ്രതിരോധിക്കാ‌ൻ കേന്ദ്ര സംസ്ഥാന സർക്കാർ മുൻ കൈ എടുക്കുക.*

🖋️    *സിദ്ധീഖുൽ മിസ്ബാഹ്*
                02/04/2020
                8891 786 787
💙________________________🌸🥀✍🏻

1 comment:

  1. The Casino at Wynn Hotel, Las Vegas, NV
    › Hotel › The › Hotel › The Wynn Las Vegas is a luxurious hotel and casino located on the 광명 출장마사지 Las Vegas 김제 출장안마 Strip in Paradise, 광명 출장샵 Nevada, United States and features 4 restaurants, a seasonal outdoor swimming  Rating: 4.7 44 reviews Price range: $230 Does The 광양 출장샵 Wynn 순천 출장마사지 Hotel have a hot tub for its guests? Does The Wynn Hotel have a hot tub for its guests?

    ReplyDelete