Saturday, 16 September 2017

ഇസ്തിഗാസ - അബുൽഖാസിം സാബിതുൽ ബഗ്ദാദീ

✒ Siddeequl Misbah
       (15/09/2017)

أبو القاسم ثابت بن أحمد بن الحسين البغدادي -

 [المتوفى: ٤٧٧ هـ]
🔽
ഇസ്തിഗാസ - അബുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) (ജനനം 401 - വഫാത്ത് 477)

"اخبرنا أبو الفتح نصر الله بن محمد حدثنا نصر بن إبراهيم إملاء حدثني أبو القاسم ثابت بن أحمد بن الحسين البغدادي أنه رأى رجلا بمدينة النبي (صلى الله عليه وسلم) أذن الصبح عند قبر رسول الله (صلى الله عليه وسلم) وقال فيه الصلاة خير من النوم فجاءه خادم من خدام المسجد فلطمه حين سمع ذلك فبكى الرجل وقال يا رسول الله في حضرتك يفعل بي هذا الفعال ففلج الخادم في الحال وحمل إلى داره فمكث ثلاثة أيام ومات"

( تاريخ دمشق -  إبن عساكر، مصباح الظلام،  تاريخ الإسلام - شمس الدين الذهبي،)
🔽
" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുമ്പോൾ ഒരാൾ വന്ന് നബി (സ്വ) യുടെ ഖബറിന്നരികിൽ വെച്ച് സുബ്ഹി ബാങ്ക് കൊടുക്കുക യായിരുന്നു,  "അസ്സ്വലാതു ഖൈറുമ്മിനന്നൗം"  എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ  ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി (സ്വ) യുടെ ഖബറിങ്കൽ  വന്ന്  പറഞ്ഞു!!! യാ റസൂലല്ലാഹ് ! ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......
🔽
950 വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്  യഥാർത്ഥ സലഫു സ്വാലിഹീങ്ങളിൽ നിന്ന് ദീൻ മനസ്സിലാക്കിയ മഹാനവർകൾക്ക് ഇത്തരം സംഭവങ്ങൾ ഷിർക്കാണോ തൗഹീദാണോ എന്ന് മനസ്സിലായിട്ടില്ല കേരളത്തിലെ മുജാഹിദുകാർക്ക് മാത്രമാണ് തൗഹീദ് മനസ്സിലായത് എന്ന് മാത്രം ചിന്തിക്കാൻ കഴിയുമോ സഹോദരാ !!!!
🔽
വിശ്വാസികളുടെ മാർഗ്ഗം സ്വീകരിക്കുക അതാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നതും

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115

“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”
🔽
പ്രിയ മുഹ്മിനീങ്ങളേ പ്രസ്തുത ആയത്തിൽ വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവന്റെ കേന്ദ്രം നരഗമാണെന്ന് അല്ലാഹു താഖീദ് ചെയ്യുന്നു

അതിനാൽ ഫോളൊ ചെയ്യൂ യഥാർത്ഥ സലഫുകളും ഖലഫുകളും സ്വീകരിച്ച മാർഗ്ഗം വലിച്ചെറിയൂ ഡ്യൂപ്ലിക്കേറ്റ് സലഫിയെന്ന് പറഞ്ഞ് വരുന്ന ഷിർക്കാരോപകരെ. !

Siddeequl misbah
(09496210086)____♻💐

6 comments:

  1. ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനിൻെറയും തിരുസുന്നത്തിൻെറയും തീരുമാനങ്ങളാണ് നാം സ്വീകരിക്കേണ്ടത്.അവയോട് യോജിക്കുന്ന തരത്തിൽ ഏത് മദ്ഹബിൻെറ ഇമാമും ശിഷ്യന്മാരും പറഞ്ഞാലും അത് സ്വീകരിക്കാം.എന്നാൽ ആ പ്രമാണങ്ങളോട് വിയോജിക്കുന്ന തരത്തിൽ അവരുടെ ഗ്രന്ഥങ്ങളിലും അഭിപ്രായങ്ങളിലും വല്ലതും കണ്ടാൽ അവരോടുള്ള സ്നേഹബഹുമാനങ്ങളും നിലനിർത്തികൊണ്ടുതന്നെ പ്രമാണങ്ങളിലേക്ക്(ഖുർആനിലേക്കും സുന്നത്തിലേക്കും) മടങ്ങുകയും ചെയ്യുക.ഇതാണ് ഇസ്ലാമിൻെറ കൽപ്പനയും മദ്വഹബീ ഇമാമുമാരുടെ വസ്വിയത്തും.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മരിച്ചവരോടുള്ള സഹായാഭ്യർത്ഥന അഭൗതിഗമാണ് ശിർക്കാണ്
    اياك نعبد واياك نستعين(സൂറത്തുൽ ഫാതിഹഃ ആയത്ത് 5)---(നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു)

    ReplyDelete
  4. നബി(സ)യുടെ ഖബറിന്‍റെ ചാരത്ത് നിന്ന് ബാങ്ക്‌കൊടുക്കുന്ന (അതിന്‍റെ മതവിധിയും ന്യായാന്യായവും നമുക്ക് പിന്നീട് പ്രതിപാദിക്കാം) വ്യക്തിയെ ഏതോ പള്ളിപരിപാലകൻ അടിച്ചത് കണ്ട അബുൽഖാസിം ഥാബിത് ഇബ്നു അഹ്മദ് ഇബ്നു ഹുസൈനുൽ ബഗ്ദാദിയെക്കുറിച്ച്
    أبو القاسم ثابت بن أحمد بن الحسين البغدادى))
    ഹദീസ് നിവേദകരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ
    (كتب رجال الحديث)
    ഒരാളുടെ നിവേദനം സ്വീകരിക്കുവാൻ നിർബന്ധമായും ഉണ്ടാകേണ്ട താഴെകൊടുത്ത ഉപാധികളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ലേഖകനോ അല്ലെങ്കിൽ മറ്റുള്ളവരോ പറഞ്ഞുതരിക:
    - അബുൽഖാസിമിന്‍റെ ജീവിതവിശുദ്ധി (عدالة)
    - ബുദ്ധിസ്ഥിരത/ കൃത്യനിഷ്ഠ (ضبط)

    ReplyDelete
  5. മരിച്ചവരോടുള്ള സഹായാഭ്യർത്ഥന ഇതിന് ഉളള തെളിവ് സികരിമായ 6 ഹദിസ് കളിൽ നിന് ഉദരികാൻ പറ്റുമോ? കുറഞ്ഞത് സികാരിമായ ഒരു സംഭവം എകിലും ഉത്തമ നൂറ്റാണ്ട് അയ 3 നൂറ്റാണ്ട് നടന്നത് ആയി ഉദരികാമോ? നബി (സ)യോട് സഫാആത് ചേദികുനത് ഒഴികെ...വേറെ എതെങ്കിലും ഒരു കാരിം അവിഷപെടതായി തെളിയികുക

    ReplyDelete
  6. അബുൽഖാസിമിന്‍റെ ഞാന്‍ ചോദിച്ച വിവരങ്ങള്‍ വല്ലതും കിട്ടിയോ?

    ReplyDelete

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ ...

Translate