✒ siddeequl misbah
14/09/2017
🔽
*ഇസ്തിഗാസ ഇമാം അബൂ അബ്ദില്ലാഹിൽ മറാകിശി (റ) (വിയോഗം : 683)*____________
ഹദീസിലും ഫിഖ്ഹിലും തസ്വവ്വുഫിലും ഉന്നത സ്ഥാനം കരഗതമാക്കിയ ഇമാം മറാകിശി
(റ) മാലികി മദ് ഹബ് കാരനും ആരാധനയിലും പ്രപഞ്ച ത്യാഗത്തിലും അങ്ങേയറ്റം എത്തിയവരുമാണ് മഹാനവർകൾ
🔽
നിരവധി ഗ്രന്ഥങ്ങള്‍ രജിച്ചിട്ടുണ്ട്. ഇവയിൽ തികച്ചും വ്യതിരക്തമായ ഗ്രന്ഥമാണ് തൻ റ്റെ "മിസ്ബാഹുള്ളലാം ഫിൽ മുസ്തഗിസീന ബി ഖൈറിൽ അനാം" എന്ന കൃതി. നബി (സ്വ) യുടെ ജീവിത കാലത്തും വഫാത്തിന്ന് ശേഷവും നബി (സ്വ) യോട് വിവിധ വിഷയങ്ങള്‍ക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവങ്ങളാണ് ഇതിലെ പരാമർഷം. 270 പേജുള്ള ഈ ഗ്രന്ഥം എല്ലാവരും
വായിക്കേണ്ടതാണ്. താൻ നബി (സ്വ) യോട് ഇസ്തിഗാാസ നടത്തിയപ്പോള്‍ ലഭിച്ച സഹായ വിവരണമാണ് ഇവിടെ മഹാനവർകള്‍ കുറിക്കുന്നത്.
🔻
കിതാബ് PDF COPY എന്റെ watsapp പിഎമ്മിൽ ബന്ധപ്പെട്ടാൽ ഫുള്ളായി തന്നെ തരാം
നമ്പർ (09496210086)
🔽
" ഇമാം മറാകിശി (റ) പറയുന്നു. ഹിജ്റ 639 ൽ ഞാൻ ഒരു സംഘത്തോടൊപ്പം ഹജ്ജിന്ന് പോകവേ എനിക്ക് വഴി തെറ്റി. ദാഹിച്ചവശനായി മരിച്ചേക്കുമെന്ന ഘട്ടത്തിൽ നബി (സ്വ) യോട് സഹായം ചോദിച്ച് കൊണ്ട് ഞാൻ
يا محمد مستغيثا بالنبي صلى الله عليه وسلم
👆
യാ മുഹമ്മദ് ( മുഹമ്മദ് നബിയേ (സ്വ) എന്നെ സഹായിക്കണേ) എന്ന് വിളിച്ചു: ആ അർദ്ധ രാത്രി സമയത്ത് വഴി കാ ണിച്ച് തരാമെന്ന് പറഞ്ഞ് അപരിചിതനായ ഒരാള്‍ വന്ന് എന്റെ കൈ പിടിച്ചു. അതോടെ എന്റെ എല്ലാ പ്രയാസങ്ങളും നീങ്ങി' ദാഹം മാറുകയും ചെയ്തു. തുടർന്ന് എനിക്ക് ഒരു വഴികാട്ടിയെ കിട്ടുന്നത് വരെ എന്റെ കൂടെ അദ്ദേഹം വന്നു. പിന്നീട് അപ്രത്യക്ഷനായി . എവിടെപ്പോയെന്ന് കണ്ടില്ല
(മിസ്ബാഹുള്ളലാം : 17).
👇❓
എനി ചോദിക്കട്ടെ മുജാഹിദുകളെ വഫാത്തായ നബി (സ്വ) യോട് സഹായാർത്ഥന നടത്തൽ ഷിർക്കാണ് പ്രാർത്ഥനയാണ് പ്രാർത്ഥന ഇബാദത്താണ് എന്നൊക്കെ നാഴികക്ക് നാൽപ്പത് വട്ടം കവലകളിൽ പറയാറില്ലേ ? !! എന്നാൽ ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്ന് വാദിച്ച വഹാബികളുടെ മുതിർന്ന ആചാര്യനായ ഇബ്നു തയ്മിയ്യക്ക് ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ച ഈ ഇമാമവർകള്‍ക്ക് ഈ ഷിർക്കും, പ്രാർത്ഥനയും, ഇബാദത്തും തിരിഞ്ഞിട്ടില്ലെ??,
മഹാനവർകൾ വിദൂരത്ത് നിന്ന് വഫാത്തായ ഹബീബ് (സ്വ) യോട് ഇസ്തിഗാസ നടത്തിയിട്ട് ഈ വരുന്ന മുഹറം (2017) വന്നാൽ 800 വർഷം തികയാൻ പോകുന്നു ഈ വർഷക്കാലയളവിൽ എത്രയെത്ര പ്രകൽഭരായ മുജ്തഹിദീങ്ങൾ കടന്ന് പോയിട്ടുണ്ട് ഏതെങ്കിലും ഒരു ഇമാം മഹാനായ മറാകിശി ഇമാം ചെയ്തത് തൗഹീദിനെതിരാണെന്നോ കൊടും ഷിർക്കായ പ്രവൃത്തിയാണെന്ന് പറഞ്ഞോ ? അതല്ല പ്രസ്തുത കിതാബിന്ന് ഖണ്ഡനമെഴുതിയോ ? തെളിയിക്കാൻ സാധ്യമല്ല !!!
ഇങ്ങനെയുള്ള ഇമാമീങ്ങളെയൊക്കെ
മുശ് രിഖുകളാക്കി മുജാഹിദുകള്‍ പറയുന്ന ഈ ഷിർക്കൻ വാദങ്ങള്‍ തീർത്തും പ്രമാണവിരുദ്ധവും വലിച്ചെറിയപ്പെടേണ്ട വാദങ്ങളുമാണ്.
🔽
ഒന്നാം നൂറ്റാണ്ട് മുതൽക്ക് പരിഷോധിച്ചാൽ ഇത് പോലെ പ്രയാസമുണ്ടായപ്പോൾ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ പോയിട്ടും , വിദൂരത്ത് നിന്നും ഇസ്തിഗാസ നടത്തിയതും ഇത് മൂലം പരിഹാരം കിട്ടിയതുമായ സംഭവങ്ങൾ സ്വഹാബാക്കള്‍ , താബിഉകള്‍, തബ ഉത്താബിഉകള്‍ ,ഇമാമീങ്ങള്‍ തുടങ്ങിയവരുടെ ജീവിത ചരിത്രത്തിൽ ധാരാളം കാണാൻ സാധിക്കും.
ഇവരുടെ തൗഹീദിലായി നാം ജീവിക്കുക ഷിർക്കൻ വാദവുമായി വരുന്ന പുത്തൻ വാദികളെ പുറം കാല് കൊണ്ട് തട്ടി മാറ്റുക.
വിനയ പൂർവ്വം
സിദ്ദീഖുൽ മിസ്ബാഹ്
(09496210086).........📘📘
No comments:
Post a Comment