_______⤵⤵⤵
*മദ്ഹബ് വിരോധികളും ഖുർആനിസ്റ്റുകളുമായ ബുദ്ധി ജീവികൾക്ക് സ്നേഹ പൂർവ്വം*
*നമുക്ക് മടങ്ങാം സ്വഹാബത്തിന്റെ പാതയിലേക്ക്*
🔽
*ഇസ്ലാം മതമാണെന്ന് കരുതി മനുഷ്യ നിർമ്മിത മാന്മെയിഡ് തൗഹീദ് പറഞ്ഞ് പൂർവ്വ സൂരികളായ അഇമ്മതുൽ മുജ്തഹിദീങ്ങളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട് മതത്തിലേക്ക് കടന്നു വന്ന് ഖുർ ആനിസ്റ്റ് ചമഞ്ഞ് ബുദ്ധിജീവികളായി രംഗത്ത് വരുന്നവർക്കും മദ്ഹബിനെ എതിർക്കുന്ന അവാന്തര വിഭാഗങ്ങളിലെ മുജ്തഹിദ് വേഷമണിയുന്നവർക്കും സ്വഹാബത്തിന്റെ ഈയൊരു ചരിതം ഉപകാരപ്പെടട്ടെ*
⤵
4 ഖലീഫമാരും അവരുടെ ഉസ്താദ് ലോകത്തിന്റെ നേതാവ് മുത്ത് നബി (സ്വ) തങ്ങളുടെ കാലത്തും നടന്ന രസകരമായ ഒരു അഭിപ്രായ വ്യത്യാസത്തിന്‍റെ കഥ.
.....................................................................................................
പ്രവാചകന്‍റെ(സ്വ) ന്റെ ഒരു അനുചരന്‍ ഒരിക്കല്‍ ഭാര്യയുമായി പിണങ്ങി. ദേഷ്യം വന്ന അയാള്‍ ഉടനെ ‘ലന്‍ അമുസ്സക ഹത്താ ഹീന്‍’ (ഞാന്‍ ഒരു നിശ്ചിത കാലത്തേക്ക് നിന്നെ സ്പര്‍ശിക്കില്ല’) എന്ന് ശപഥം ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് താന്‍ പറഞ്ഞതില്‍ കുറ്റബോധം തോന്നി. താന്‍ പറഞ്ഞതിന് എന്ത് പ്രായശ്ചിത്തം ചെയ്യും എന്നറിയാന്‍ അയാള്‍ അബൂബക്കര്‍ സ്വിദ്ദീഖ്(റ) നെ സമീപിച്ചു.
.................................................
നിശ്ചിതകാലം എന്നര്‍ത്ഥം വരുന്ന ‘ഹീന്‍’ എന്ന പദത്തിന് എത്ര കാലം കണക്കാക്കാം എന്നാലോചിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു ഖുര്‍ആന്‍ വചനം ഓര്‍മ്മ വന്നു: ‘വ ലകും ഫില്‍ അര്‍ളി മുസ്തഖര്‍റുന്‍ വ മതാഉന്‍ ഇലാ ഹീന്‍’ (നിങ്ങള്‍ക്ക് മരണം വരെ ഭൂമിയില്‍ താമസവും വിഭവങ്ങളും ഉണ്ട്). ഈ വചനം അനുസരിച്ച് ‘ഹീന്‍’ എന്ന പദത്തിന് മരണം എന്നാണ് അര്‍ഥം. ഇതു പ്രകാരം മരിക്കുംവരെ ഭാര്യയെ സമീപിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം ചോദ്യ കര്‍ത്താവിനെ അറിയിച്ചു.
.................................................
ഇതോടെ അന്ധാളിച്ചു പോയ ആ മനുഷ്യന്‍ വേറെ വല്ല ഓപ്ഷനും ഉണ്ടോ എന്നറിയാന്‍ ഉമറുബ്നുല്‍ ഖത്താബി(റ) സമീപിച്ചു.
അദ്ദേഹത്തിന് ആ സമയം ഓര്‍മ്മ വന്ന ഖുര്‍ആന്‍ വചനം ഇതായിരുന്നു: ‘ഹല്‍ അതാ അലല്‍ ഇന്‍സാനി ഹീനുന്‍ മിനദ്ദഹ്’രി ലം യകുന്‍ ശൈഅന്‍ മദ്കൂറന്‍’ (താന്‍ പറയപ്പെടാന്‍ തക്ക വിധം ഒന്നുമല്ലാതിരുന്ന ഒരു കാലം മനുഷ്യന് കഴിഞ്ഞു പോയിട്ടില്ലേ?- ബുദ്ധിയും പക്വതയും പൂര്‍ത്തീകരിക്കപ്പെടുന്ന 40വയസാണ് ഇതു കൊണ്ട് ഉദ്ദേശ്യം എന്നൊരു വീക്ഷണമുണ്ട്). ഇതുപ്രകാരം ഭാര്യയെ 40 വര്‍ഷത്തേക്ക് സ്പര്‍ശിക്കാന്‍ കഴിയില്ല എന്ന് ഉമര്‍(റ) ചോദ്യക്കാരനോട് പറഞ്ഞു.
....................................................
മനസ്സിന്റെ അസ്വാസ്ഥ്യം തീരാത്ത ആ വ്യക്തി പിന്നീട് സ്വഹാബികളില്‍ മൂന്നാമനായ ഉസ്മാന്‍(റ) നെ സമീപിച്ചു. അദ്ദേഹം ഈ ഖുര്‍ആന്‍ വചനമാണ് പ്രശ്ന പരിഹാരത്തിന് പരിഗണിച്ചത്: ‘തുഅ’തീ ഉകുലഹാ കുല്ല ഹീനിന്‍ ബിഇദ്നി റബ്ബിഹാ’ (ഓരോ വര്‍ഷത്തിലും അത് അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പ്പന പ്രകാരം ഫലം നല്‍കുന്നു- ഈത്തപ്പനയെ കുറിച്ചുള്ള വിവരണം). ഇതുപ്രകാരം ഒരു കൊല്ലം കഴിഞ്ഞാല്‍ ഭാര്യയുമായുള്ള ബന്ധത്തിന് തടസ്സമില്ല എന്ന് ഉസ്മാന്‍(റ) സമര്‍ഥിച്ചു.
............................................................
ഇത്രയും കേട്ടപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ ആശങ്ക ആശ്ചര്യത്തിന് വഴിമാറി എന്ന് പറയേണ്ടതില്ലല്ലോ. തുടര്‍ന്ന്‍ അയാള്‍ സ്വഹാബികളിലെ നാലാമന്‍ അലി(റ)യെ സമീപിച്ചു. അലി ഈ വചനമാണ് ഉരുവിട്ടത്:’സുബ്’ഹാനല്ലാഹി ഹീന തുംസൂന വ ഹീന തുസ്ബിഹൂന്‍’ (പ്രഭാതത്തിലും പ്രദോഷത്തിലും അവ യാത്രയാകുമ്പോള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നു- പക്ഷികളെ കുറിച്ച്). ഇങ്ങനെയെങ്കില്‍ അര ദിവസമാണ് ‘ഹീന്‍’ എന്ന പദത്തിന് അര്‍ത്ഥം! താങ്കള്‍ സന്തോഷത്തോടെ കുടുംബത്തിലേക്ക് പോവുക- അലി പറഞ്ഞു.
................................................................
എന്നാല്‍, ഈ മനുഷ്യന്‍ നേരെ പോയത് ഹബീബായ നബി(സ്വ)യുടെ അടുത്തേക്കാണ്. കഥ മുഴുവന്‍ അയാള്‍ നബിയോട് വിവരിച്ചു. ആ നാലുപേരേയും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് മുത്ത് നബി (സ്വ) തങ്ങളുടെ പ്രധാന ശിഷ്യൻമാരായവരുടെ തെളിവുകൾ കേട്ട് ആ മുഖത്ത് പതിനാലാം രാവിനെ തോല്‍പ്പിക്കുന്ന പുഞ്ചിരി വിടര്‍ന്നു. അവിടുന്ന് അരുളി: ‘എല്ലാ വീക്ഷണങ്ങളും ശരിയാണ്, എളുപ്പമുള്ളത് സ്വീകരിച്ചു കൊള്ളുക...’ (ഇമാം ഹാകിം ഉദ്ധരിച്ചത്).
...................................................................
സമുദ്ര സമാനമായ ആഴത്തിലുള്ള അറിവിന്റെ ഉടമകളായ സ്വഹാബത്തിനെ താബിഈങ്ങളെ കണ്ട് മതം പഠിച്ച് കഠിനാദ്വാനം ചെയ്ത് അതൊക്കെ റിക്കാർഡാക്കിയ മദ്ഹബിന്റെ ഇമാമീങ്ങളെ വീക്ഷണങ്ങൾക്കിടയിലെ വ്യത്യാസങ്ങള്‍ സമൂഹത്തിന് നന്മയായി ഭവിക്കും എന്നതിന് ഒരു എളിയ ഉദാഹരണമാണ് ഈ സംഭവം.
മദ്ഹബ് നിഷേധികളായ ഇന്ന് തമ്മിലടിക്കുന്ന മുജാഹിദ്, അത് പോലെ ജമാഅത്ത് തബ്ലീഗ് അടക്കം സകല അല്‍പ ബുദ്ധികള്‍ ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ .മദ്ഹബ് നിഷേധിക്കുമായിരുന്നില്ല എന്ന് ചിന്തിച്ചു പോകുന്നു.
സുന്നത്ത് ജമാഅത്തിന്റെ കാര്യങ്ങൾ എല്ലാം മദ്ഹബ് ഇമാമീങ്ങളിലൂടെ നിസ്പക്ഷമായി ആത്മാർത്ഥമായി പഠിച്ച് വിലയിരുത്താൻ......
പാരമ്പര്യത്തേയും ആത്മീയതയേയും പൂർവ്വ സൂരികളായ അഹിമ്മത്തുകളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട് ഖുർ ആനും സുന്നത്തും മുറുകിപ്പിടിക്കുക എന്ന ആശയവുമായി വരുന്ന അവാന്തര വിഭാഗങ്ങളുടെ തെറ്റായ ആശയം തിരിച്ചറിയാനും
ഇസ്ലാം മതത്തിന്റെ പരിപൂർണ്ണ ആശയവും മാർഗ്ഗവുമായ സുന്നത്ത് ജമാഅത്ത് അഥവാ സുന്നി യിലേക്ക് കടന്ന് വരാൻ ഈയൊരു കുറിപ്പ് ഉപകാരപ്പെടട്ടെ ആമീൻ
അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ
*اللهم صل على سيدنا محم
وعلى آله وصحبه وسلم*
No comments:
Post a Comment