Tuesday, 8 August 2017

നമുക്ക് മടങ്ങാം യഥാർത്ഥ പാതയിൽ

*siddeequl misbah*
*04/08/2017* 🖌
🔽
*അസ്സലാമു അലൈകും*

🔽പരലോകത്തിന്റെ കാര്യമായതിനാൽ ഇതൊന്ന് വായിക്കണേ
🔽
ആദ്യമായി ഒരു കാര്യം ഉണർത്തട്ടെ തർക്കിക്കാൻ എഴുതുന്നതല്ല ഇത്!  വേദന കൊണ്ട് എഴുതുന്നതാണ് അതായത് ഇസ്തിഗാസയും തവസ്സുലും മാലയും മൗലീദും എല്ലാം  കഴിച്ച് നമ്മുടെ കണ്മുന്നിൽ ഉച്ച ശബ്ദത്തിൽ ലാഇലാഹ ഇല്ലള്ളാഹ് എന്നുച്ചരിച്ച് പുഞ്ചിരിച്ച് കൊണ്ട് നമ്മിൽ നിന്ന് വിട പറഞ്ഞ് പോയ ഉമ്മാമമാരും ഉപ്പാപ്പമാരൊക്കെ മുശ്രിഖുകളാണെന്നും അവരൊക്കെ ഷിർക്ക് ചെയ്തവരാണെന്നും അവരൊക്കെ പോയത് നരഗത്തിലേക്കാണെന്നും അതിനാൽ നമ്മൾ പറയുന്നതാണ് യഥാർത്ഥ തൗഹീദ് അവർക്കൊന്നും ദീൻ മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ്  പല പല പേരിൽ ചില സംഘടനകൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്
🔽
ലാഇലാഹ ഇല്ലള്ളാഹ് വഹ്ദഹു ലാ ശരീകലഹ് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മുശ്രിഖും കാഫിറുമാക്കി വികല വാദങ്ങളുമായി വരുന്നവരുടെ കൂടെ കൂടി നമ്മുടെ ഈമാൻ നഷ്ടപ്പെടുത്തണോ
🔽
നബി സ്വ യും സ്വഹാബത്തും കാണിച്ച് തന്ന പാത അവിടന്നിങ്ങോട്ട് താബിഉകളും തബഉ താബിഉകളും ഇമാമീങ്ങളും വഴി നമ്മിലേക്ക് വന്നിരിക്കുന്ന സുന്ദരമായ ഇസ്ലാമിന്റെ ആദർശം നമ്മിൽ മാത്രമല്ല നമുക്ക് ശേഷവും അതിന്റെ തനിമയോടെത്തന്നെ നിലനിൽക്കണം എന്നൊരാഗ്രഹമാണ് ഈയൊരു കുറിപ്പിന്നാധാരം
🔽
നവ തൗഹീദ് പറയാൻ വേണ്ടി മുജ്തഹിദുകളുടെ വേഷമണിഞ്ഞ് കേരളത്തിൽ 1921 ന്ന് ശേഷം ഉദയം ചെയ്തവരാണ് കേരള നദ് വത്തുൽ മുജാഹിദ്, 1940 ന്ന് ശേഷം ജമാത്തെ ഇസ്ലാമി , 1960 ന്ന് ശേഷം തബ്ലീഗ് ജമാഅത്ത് തുടങ്ങി ഒരുപാട് ബിദ്ത്തിൻറ്റെ അഹ്ലുകാർ ,,,  വിവിധ നാമങ്ങളാൽ അറിയപ്പെടുന്നതും എന്നാൽ ഒരേ നാണയങ്ങളുടെ രണ്ട് പുറങ്ങളെ പോലെ വ്യത്യസ്തമല്ലാത്ത തൗഹീദ് പറയുന്നവരാകുന്നു പ്രസ്തുത കൂട്ടർ
🔷
ഈ സംഘടനയിൽ കുടുങ്ങിപ്പോയവരുണ്ടെങ്കിൽ തൗബ ചെയ്ത് യഥാർത്ഥ ഇസ്ലാമിൻ റ്റെ പാതയിലേക്ക് മടങ്ങി വരുക……
🔶
താഴെ പറയുന്ന ഒോരോ കാര്യങ്ങളും മനസ്സിരുത്തി ഒന്ന് വായിച്ച് പുനർ വിചിന്തനം ചെയ്യാം ……
🔶
ഇക്കൂട്ടർ തർക്കത്തിലിരിക്കുന്ന വിഷയമാണെന്നും ഒഴിവാക്കലല്ലെ നല്ലത് എന്നും  പറഞ്ഞ് സമൂഹത്തിലേക്ക് വരുന്നത് തർക്കം കൂട്ടാനോ അതോ ഭിന്നതയുണ്ടാക്കാനോ ? ഇക്കൂട്ടരുടെ തർക്ക വിഷയങ്ങൾ മുൻ ഗാമികളിൽ തർക്കമുണ്ടായിരുന്നോ അങ്ങനെ ഓരോ കാലത്തും ഇത് പോലുള്ള അവാന്തര വിഭാഗങ്ങൾ പല പല വിഷയങ്ങൾ എതിർക്കുമ്പോൾ ഇല്ലാതാകിക്കളയാനുള്ളതാണോ ഇസ്ലാമിക ആദർശം
🔽
ആദ്യമായി പ്രധാന തർക്ക വിഷയമെന്നും ഒഴിവാക്കണമെന്നും പറയുന്ന ഷിർക്കൻ പരിപാടിയെന്ന് ഇക്കൂട്ടർ വാദിക്കുന്ന ( മഹാന്മാരുടെ മഖ്ബറയിൽ പോയിട്ടോ അല്ലാതേയോ പോകൽ വിളിക്കൽ) അഥവാ ഇസ്തിഗാസ  തന്നെ പറയാം
🔽👇🏻
അതായത് വഫാത്തായ മുത്ത് നബി (സ്വ) ടേതോ മറ്റ് മഹാന്മാരുടേതോ ഖബറിങ്കൽ ചെന്നൊ അല്ലാതെയൊ ഇസ്തിഗാസ നടത്തുന്നവരെ മുഷ്രിഖാണെന്ന്മുജാഹിദ് സലഫികളും മൗദൂദിക്കാരാനും  വാദിക്കുമ്പോൾ ആരൊക്കെ ഇതിൽകപ്പെട്ട് പൊകുമെന്ന് നോക്കാം
🔶
നബി (സ്വ) യുടെ ഷറഫാക്കപ്പെട്ട ഖബർ ശരീഫിന്നരികിൽ തന്റെ ജനാസ മറ മാടാൻ നബി (സ്വ) യുടെ ഖബറിങ്കലുള്ള വാദിലിന്റെ പുറത്ത് തന്റെ ജനാസ  വെച്ച് അനുവാദം ചോദിക്കണമെന്ന് മുൻ കൂട്ടി വസ്വിയ്യത്ത് ചെയ്ത ആദ്യമായി ഇസ്ലാമിലേക്ക് കടന്ന് വരികയും മുത്ത് നബി (സ്വ) യുടെ പ്രിയപ്പെട്ട  ചങ്ങാതിയായിരുന്ന സിദ്ധീഖ് (റ), തനിക്ക് വന്ന ഒരു പ്രശ്ന പരിഹാരം കാണാൻ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തുമെന്ന് പഠിപ്പിച്ച ഇതെ സിദ്ധീഖ് (റ) വിന്റെ പുത്രി ഉമ്മു കുൽസു ബീവി (റ), ഹിജ് റ 17 ൽ മഴയില്ലാതെ വരള്‍ച്ച ഉണ്ടായപ്പോള്‍ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് സങ്കടം പറഞ്ഞ ബിലാലുബ്നു ഹാരിസ് (റ),  വഴി ചുരുക്കിക്കിട്ടാൻ വേണ്ടി മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ശുപാർഷ തേടിയ സ്വഹാബി വര്യൻ ഉഖ് ബതുബ്നു ആമിർ( റ, ) ഹിജ്റ 60 ൽ യസീദിൻ റ്റെ കിരാത അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ നബി (സ്വ) യുടെ ഖബറിങ്കലിൽ 3 ദിവസം അഭയം പ്രാപിച്ച സ്വഹാബത്തുൾപ്പെടെയുള്ള മദീനക്കാർ, അത് പോലെ ഇതേ സമയത്ത്  പ്രത്യേകമായി വല്യാപ്പയായ ഹബീബ് (സ്വ) യുടെ ഖബറിങ്കലിൽ അഭയം തേടിയ പേര മകൻ അലിയ്യുബ്നു ഹുസൈൻ (റ)
🔻
വല്ലാതെ വരള്‍ച്ച ഉണ്ടായപ്പോള്‍ മഴക്ക് വേണ്ടി ആയിഷ ബീവി റ യുടെ അടുത്ത് വന്ന് സങ്കടം പറഞ്ഞ മദീനക്ക്ക്കരോട്  നബി (സ്വ) യുടെ ഖബറിങ്കൽ ചെല്ലാൻ പഠിപ്പിച്ച മഹതി ആയിഷാ (റ) , അപ്രകാരം ചെയ്യുകയും മഴ അവർക്ക് ലഭിക്കുകയും ചെയ്തു , തന്റെ ഭരണ പ്രയാസം പങ്ക് വെക്കാനും സങ്കടം പറയാനും  കവിള്‍ത്തടം ഖബറിങ്കൽ വെച്ച് ഇസ്തിഗാസ ചെയ്ത സ്വഹാബി വര്യൻ അബൂ അയ്യൂബുൽ അൻസ്വാരി (റ) ,  പ്രയാസമുണ്ടായാൽ ഞാൻ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് കവിൾ ത്തടം ഖബറിങ്കൽ വെച്ച് ഇസ്തിഗാസ നടത്താറുണ്ട് എന്ന് പഠിപ്പിച്ച ഇമാം ബുഖാരി റ വിൻ റ്റെ ഷൈഖവർകളും താബിഈ ഖുർ ആൻ പണ്ഡിതനായ ഇബ്നു മുൻഖദിർ (റ)

👆🏻🔽ഇങ്ങനെ ഒരുപാട് സ്വഹാബത്തിൻ റ്റെയും , താബിഉകളുടെയും  സംഭവങ്ങള്‍ പറയാനുണ്ട് പക്ഷെ ഇപ്പോള്‍ ചുരുക്കുന്നു….
🔻
എന്നാൽ വഹാബി സലഫികളുടെയും മൗദൂദിക്കാരൻ റ്റെയും , തബ്ലീഗുകാരൻ റ്റെയും   വാദ പ്രകാരം ഈ സ്വഹാബത്തിനെയൊക്കെ മുഷ്രിഖാക്കി  ഇത് രേഖപ്പെടുത്തി വെച്ച ഇമാമീങ്ങള്‍ , മുഹദ്ദിസീങ്ങളെ മുഷ്രിഖാക്കി … അത് പോലെ ഈ പ്രവർത്തനം ചെയ്യുന്ന സുന്നികളെ  മുശ്രിഖെന്നും, ഖുബൂരിയെന്നും , ഖുറാഫിയെന്നും വിളിക്കാൻ തുടങ്ങി    സുബ് ഹാനല്ലാഹ് എന്തൊരു വാദം ,, എന്നാൽ ആരൊക്കെ ഈ ഖുബൂരി, ഖുറാഫി ലിസ്റ്റിൽ പെടുമെന്ന് ആലോചിക്കുക്കുക നഊദുബില്ലാഹ്…..
🔽
പ്രിയ  മുജായിദ്  ജമാ അത്ത് , തബ് ലീഗ് കൂട്ടുകാരെ  തൗബ ചെയ്യൂ നാളെ മഹ്ഷറയിൽ  മുത്ത് നബി (സ്വ) യും , സ്വഹാബത്തും,  ഇമാമീങ്ങളൊക്കെ ഹാജറാക്കപ്പെടും എന്ന ചിന്ത ഉണ്ടാവണേ……
🔶
സ്ത്രീകൾക്ക് വീട്ടിൽ വെച്ച് നിസ്ക്കരിക്കാനാണ്  മുത്ത് നബി (സ്വ) യുടെ കല്പന അത് പോലെ  അവള്‍ പുറത്തിറങ്ങിയാൽ പിഷാച് അവളെ പിന്തുടരുമെന്ന് പഠിപ്പിച്ച തിരു വചനത്തെ  പാടെ തള്ളി  സ്ത്രീകളെ പള്ളിയിൽ കയറ്റി നിസ്ക്കാരത്തിന്ന് തുടക്കമിട്ടു അത് പോലെ സ്ത്രീസംഘടന തന്നെ ഉണ്ടാക്കുകയും ആണും പെണ്ണും ഇതിന്റെ പേരിൽ ഒരുമിച്ച് സമ്മേളന വേദി പങ്കിടലുമൊക്കെ തകൃതിയായി നടക്കുന്നു നഊദുബില്ലാഹ്!!!!!
🔻
സ്വഹാബാക്കളായ ഇസ്ലാമിൻ റ്റെ  രണ്ടാമത്തെ ഖലീഫയും കൂടിയായ  ഉമറുബ്നുൽ ഖത്താബ് (റ) , സുബൈറുബ്നു അവ്വാം റ ഇവരുടെ ഭാര്യയായിരുന്ന ആതിഖ ബീവി റ യെ  പള്ളിയിൽ പോയ കാരണം കൊണ്ട് ഊരക്കടി  കൊടുത്ത് ഈ സ്വഹാബാക്കൾ തന്നെ നിർത്തിച്ചത് പോലെ ഇന്നത്തെ സ്ത്രീപള്ളിപ്രവേശനവാദികളിൽ  എത്ര പേരുണ്ട് ഈ സ്വഹാബത്തിൻ റ്റെ മാതൃക പിൻപറ്റാൻ,
🔻
പിന്നെ വെള്ളിയാഴ്ച ദിവസം പള്ളിയിലേക്ക് വന്ന സ്ത്രീകളെ അബ്ദുല്ലാഹിബ്നു മസ് ഊദ് (റ) ചരൽ കല്ല് വാരിയെറിഞ്ഞത് പോലെ  ചെയ്യാൻ ഇക്കൂട്ടർ തയ്യാറാകുമോ
   ….  പോട്ടെ കല്ല് വാരിയെറിയണ്ട അറ്റ്ലിസ്റ്റ് സ്വന്തം ഭാര്യമാരെയെങ്കിലും അടക്കിയൊതുക്കി നിർത്തിക്കൂടെ…..
🔻
എന്തിനാണ് വെറുതെ സ്വന്തം  ഭാര്യയുടെ മെൻസസ് period നാട്ടുകാരെ അറിയിക്കണം …. എല്ലാദിവസവും പള്ളിയിൽ പോകുന്ന പുത്തൻ വാദി  പെണ്ണുങ്ങള്‍ ഇടക്ക് പള്ളിയിൽ വരാതിരിക്കുംബോള്‍  പള്ളിയിൽ വരുന്ന മറ്റെല്ലാ പുരുഷന്മാർക്കും   ഭാര്യയുടെ മെൻസസ് ടൈം സ്വന്തം ഭർത്താവ് തന്നെ നാട്ടുകാർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന  സുവർണ്ണ എേർപ്പാടല്ലെ ഇതിലൂടെ നടക്കുന്നത്
മുത്ത് നബി (സ്വ) സ്വഹാബത്തും പഠിപ്പിക്കുകയും കാണിച്ച് തരുകയും ചെയ്തത്   ചെയ്താൽ പോരെ …..
🔶
നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കാനും അല്ലാഹു നമുക്ക് നൽകിയ മുത്ത് നബി (സ്വ) യാകുന്ന  റഹ്മത്തിൽ നന്ദി രേഖപ്പെടുത്തലുമാണല്ലൊ നബിദിനം …. ഇത് പരിഷുദ്ധ ഖുർ ആനാ പഠിപ്പിക്കുന്നത്. .. എന്നാൽ ഈ കൂട്ടർക്കൊ ഇങ്ങനെ അല്ലാഹു പഠിപ്പിച്ച കാര്യം മുത്ത് നബി (സ്വ) യും , സ്വഹാബത്തും ചെയ്തിട്ടില്ലെന്ന വിചിത്രമായ വാദവും , ഇങ്ങനെ നബിദിനം കൊണ്ടാടൽ ശ്രീകൃഷ്ണ ജയന്തിക്കും, ക്രിസ്മസ്സിന്നും സമാനമാണെന്ന ഷപിക്കപ്പെട്ട വാദം ഉന്നയിച്ച് ഇസ്ലാമിൻ റ്റെ നാല്  പ്രമാണങ്ങളെയും പുല്ല് പോലെ വലിച്ചെറിഞ്ഞ് യുക്തിവാദവുമായി നടക്കുകയാണ്
🔶
നബി (സ്വ) പഠിപ്പിച്ചു “സ്വല്ലൂ കമാ റഅയ്തുമൂനീ  ഉസ്വല്ലീ” ഞാൻ നിസ്കരിച്ചത് പോലെ നിങ്ങളും നിസ്കരിക്കുക … ഇവിടെ മുത്ത് നബി (സ്വ) വെള്ളിയാഴ്ച എങ്ങനെയാ നിസ്കരിച്ചത് നിസ്ക്കരിക്കുന്നതിന്ന് മുംബ് എങ്ങനെയാ വുളൂഅ്  എടുത്തത്, അത് പോലെ എങ്ങനെയാ ഖുതുബ നിർവ്വഹിച്ചത് അറബിയിൽ …എന്നാൽ കേരള വഹാബികളും മൗദൂദിക്കരനും  ഖുതുബ മലയാളത്തിൽ നടത്തലോടെ മുത്ത് നബി (സ്വ) ഈ വിഷയത്തിൽ തള്ളി
🔽
തറാവീഹ് സ്വഹാബാക്കളുടെ ഇജ്മാ ആകുന്നു 20 റക് അത്തെന്നത്, ഇത് സ്വഹീഹായ പരംബരയിൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്,    മുത്ത് നബി (സ്വ) യിൽ നിന്ന് എത്ര റക്അത്ത് നിസ്കരിച്ചു എന്നത് സ്വഹീഹായ റിപ്പോർട്ട് കിട്ടാത്തത്  കൊണ്ട് സ്വഹാബത്തിൻ റ്റെ ഇജ്മാഹിലൂടെ ലോക മുസ്ലിമീങ്ങള്‍ തറാവീഹ് 20 റക് അത്ത് നിസ്കരിക്കുന്നു….. മുത്ത് നബി (സ്വ) എത്ര റക് അത്ത് തറാവീഹ്  നിസ്കരിച്ചുവെന്നത് സ്വഹാബത്താകുന്നു പറയേണ്ടത് .    എന്നാൽ  വഹാബി സലഫികൾക്ക്  മാത്രം തറാവീഹ് മാറിക്കൊണ്ടിരിക്കുന്നു..  കേർള മുജായിദുകൾക്ക് ആദ്യം20  പിന്നെ മാറ്റി 08 , പിന്നെ വീണ്ടും  മാറ്റി 11 റക്അത്ത് എന്നാൽ വീണ്ടും മാറ്റി തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാാരം  തന്നെ ഇല്ല വെറും ഖിയാമുല്ലൈൽ , 2017 ലെ ലാസ്റ്റ് അപ്ഡേറ്റ് തറാവീഹ് എത്രയും ആകാമെന്നായിട്ടുണ്ട് … സുബ് ഹാനല്ലാഹ് എന്തൊരു മതം….. ക്രിസ്ത്യാനികൾ റോമിൽ ഷൂറ എന്ന സുൻ ഹദോസ് കൂടി മതപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിന്ന് തുല്യമായി കേരള മുജാഹിദുകളും സംസ്ഥാന സുൻ ഹദോസ് കൂടി നബി (സ്വ) പൂർത്തീകരിച്ച മതത്തിൽ കൈകടത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്നു 🔶
ജുമുഅക്ക് മുമ്പ്  02 ബാങ്ക് എന്നത് ഉസ്മാൻ (റ) വിൻ റ്റെ കാലത്ത് നടപ്പിൽ വരുത്തിയ ഒരു കാര്യമാണ് അന്ന് മുതൽ തന്നെ സ്ഥിരപ്പെട്ടു എന്ന് ഇമാം ബുഖാരി (റ) തന്നെ പഠിപ്പിക്കുന്നു …  എന്നാൽ  ഈ കൂട്ടർക്ക്  ഇങ്ങനെ ഒന്നില്ല സ്വഹാബത്തിനെ പാടെ തള്ളി ,  ലോകത്ത് ഒരു സ്ഥലത്തും ഈ കൂട്ടരുടെ പിഴച്ച  വാദം ഇല്ലെന്നത് വാസ്തവം
🔶
ഖുർ ആനിൻ റ്റെ വിഷദീകരണമാണ് മുത്ത് നബി (സ്വ) യുടെ ജീവിതം, മുത്ത് നബി (സ്വ) യുടെ  തിരു സുന്നത്തിൻ റ്റെ വിഷദീകരണമാണ് സ്വഹാബത്തിൻ റ്റെ ജീവിതം , സ്വഹാബത്തിൻ റ്റെ ജീവിത രീതികളുടെ വിഷദീകരണമാണ് താബിഉ കളുടെ ജീവിത രീതി …. ഇവരിൽ നിന്നൊക്കെ ഉള്‍ക്കൊണ്ട് പരിഷുദ്ധ ഇസ്ലാമിൻ റ്റെ പ്രാക്റ്റിക്കലായ രൂപം നമുക്ക് തന്നവരാകുന്നു മദ് ഹബിൻ റ്റെ നാല് ഇമാമുമാർ .. ഇവരാകട്ടെ ഉസ്താദുമാരും ഷിഷ്യന്മാരുമാകുന്നു..

🔻ഈ മാർഗ്ഗമാകുന്നു ഖുർ ആൻ പടിപ്പിച്ച മുഹ്മിനീങ്ങളുടെ മാർഗ്ഗം , (വിഷ്വാസികളുടെ മാർഗ്ഗം പിൻപറ്റണം ഇല്ലാത്തവൻറ്റെ കേന്ദ്രം  നരഗത്തിലുമാകുന്നു .. (ഖുർ ആൻ)     എന്നാൽ  വഹാബി സലഫി, ജമാ അത്തുകാരനോ , തബ് ലീഗുകാർക്കൊ   മദ് ഹബ് പാടില്ലെന്നും അത് ഖുർ ആനിന്നും സുന്നത്തിന്നെതിരുമാണെന്ന് വാദിക്കും…. എന്നിട്ട് ചെയ്യുന്ന അമലൊ എേതെങ്കിലും ഒരു മദ് ഹബിൻ റ്റെ ഇമാമീങ്ങള്‍ വിഷദീകരിച്ച മസ് അലാ രൂപത്തിലായിരിക്കും… എന്തൊരു വിരോധാഭാസം….
🔻അല്ല കൂട്ടരേ  മദ് ഹബിൻ റ്റെ ഇമാമുമാർ ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നുമാണ് നമുക്ക് പ്രാക്റ്റിക്കലായ ഇസ്ലാം നൽകിയിട്ടുള്ളത് …  അല്ലാതെ രാമായണവും മഹാഭാരതവും നോക്കിയിട്ടല്ലല്ലോ? !!

നാലാൽ ഒരു മദ് ഹബ് സ്വീകരിക്കൽ നിർബന്ധമെന്ന മുസ്ലിം ലോകത്തിൻ റ്റെ ഇജ്മാഉം വെല്ലു വിളിയോടെ ഇക്കൂട്ടർ‍ തള്ളുകയും ചെയ്തിട്ട് സാമ്പാർ
മദ് ഹബിനെ ( തോന്നിയത് സ്വീകരിക്കൽ) ഉൽക്കൊള്ളുകയും ചെയ്തു
🔶
എനിയെങ്കിലും കാര്യ ബോധത്തോടെ ചിന്തിച്ച് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക… മൗലവിമാർ കവലകളിൽ ആയത്തും, ഹദീസും പറഞ്ഞ് നിങ്ങളെ ക്ഷണിക്കുന്നത് ഏതൊരു തൗഹീദിലേക്കാണെന്ന് മനസ്സിലാക്കുക.. ഇതേ പോലെ  ആയത്ത് ഒോതിയിട്ടാണ് ചേകന്നൂർ മൗലവി നിസ്കാരം 03 വഖ്തെ ഉള്ളൂ എന്ന് വാദിച്ച് പിഴച്ച് പോയത് … ഖുർ ആൻ കൊണ്ട് പിഴച്ച് പോകുന്ന കൂട്ടത്തിൽ പെട്ട് പോകരുത്
🔽
ഈ കവലകളിൽ മൗലവിമാർ തൗഹീദ് പറയാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി എന്നിട്ടെന്തായി തൗഹീദിന്നും ഷിർക്കിന്നും പല പല നിർവ്വചനം നൽകി പരസ്പരം തമ്മിൽ തല്ലിപ്പിരിഞ്ഞ് ഒരുപാട് അവാന്തര വിഭാഗങ്ങളായി മാറിയെന്നല്ലാതെ മറ്റെന്തുണ്ടായി , ഇപ്പോൾ സംഘടന നോക്കി തൗഹീദ് പറയേണ്ട ഗതികേട് വന്നില്ലെ , ???
🔷. 
ആയതിനാൽ ഇത്തരം മൗലവിമാർ പറയുന്ന manmade തൗഹീദിൽ പെട്ട്  നരഗത്തിലേക്ക് പോകുന്ന കൂട്ടത്തിലായിപ്പോകരുത് … ആദ്യം നമ്മുടെ വിഷ്വാസമാകുന്നു നേരെയാവേണ്ടത് , വിഷ്വാസം പിഴച്ച് പോയാൽ പിന്നെ കർമ്മത്തിൽ വല്ല കാര്യവുമുണ്ടൊ???? ആദ്യം ഖബറിൽ ചോദ്യം ചെയ്യപ്പെടുക കർമ്മങ്ങളെക്കുറിച്ചല്ല വിഷ്വാസത്തെ പറ്റിയാകുന്നു , ഖബറിൽ വിജയം വരിക്കാനായാൽ ബാക്കിയങ്ങോട്ടും വിജയം കൈവരിക്കാം അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
🔶
ഈ ലേഖനം  ഇത്തരം പുത്തൻ വാദത്തിൽ  അകപ്പെട്ട് കുടുങ്ങിപ്പോയ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലൊ
🔷🔷

ദുആ വസ്വിയ്യത്തോടെ
*Siddeequl misbah*
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
___________________🖼🖼🖼

1 comment:

  1. അൽഹംദുലില്ലാഹ്,
    പഠിക്കാൻ ശ്രമിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ എഴുത്ത്..

    ReplyDelete