Tuesday, 15 August 2017

കൈഉയർത്തി മുത്ത് നബി(സ്വ) യോട് ചോദിക്കുന്നത് പ്രാർത്ഥനയോ ?

https://youtu.be/uKBkKgGLTI0
🔽
*മുത്ത് നബി (സ്വ) യോട് കൈ ഉയർത്തി ചോദിക്കുന്നത് പ്രാർത്ഥനയോ*
*_________________*

*ഉറുദു പണ്ഡിതൻ മുഫ്തി ഹനീഫ് ഖുറൈശിയുടെ ഈ ഉദാഹരണം എല്ലാവരും കേൾക്കുക്ക* 🔍🌏👆🏻

*🖌വിവർത്തനം - സിദ്ധീഖുൽ മിസ്ബാഹ്* *=========== 09/08/17*
🔽
*ഹബീബ് (സ്വ) യോട് കൈ ഉയർത്തി ചോദിക്കുന്നത് പ്രാർത്ഥനയാണെന്നും ഷിർക്കാണെന്നും അല്ലാഹുവിനോടല്ലാതെ മറ്റ് അല്ലാഹുവിന്റെ ദൂതന്മാരോടോ ഔലിയാക്കളോടൊ ചോദിക്കാൻ പാടില്ലെന്നും അതൊക്കെ ഷിർക്കാണെന്നൊക്കെ പറഞ്ഞ് സമൂഹത്തിൽ മുഹ്മിനീങ്ങളുടെ ഈമാൻ തെറ്റിക്കാൻ വരുന്നവരാണ് വഹാബി സലഫി എന്ന് പറയുന്ന മുജാഹിദുകൾ*

*ഇത്തരം വാദങ്ങൾ കേട്ട് അതാണ് സത്യം എന്ന് മനസ്സിലാക്കുന്നവർക്ക് ഹനീഫ് ഖുറൈശിയുടെ ഈ ഉദാഹരണം വളരെ ഉപകാരപ്പെടും*
🔽
*മഹാനായ ഹനീഫ് ഖുറൈശിയുടെ ഈ പ്രസംഗത്തിൽ അദ്ദേഹം നൽകുന്ന ഉദാഹരണ സഹിതമുള്ള വിശദീകരണം എന്നെ വളരെ ആഘർഷിച്ചതിനാൽ അത് നിങ്ങളിലേക്കും ഷെയർ ചെയ്യാൻ താൽപ്പര്യപ്പെടുന്നു*
🔽
വലിയൊരു സദസ്സിലാണ് പ്രസംഗം ഹബീബ്(സ്വ) യുടെ ഇശ്ഖും മഹബ്ബത്തും പ്രസംഗത്തിലുടനീളം കാണാൻ സാധിക്കും
ഇടക്ക് വെച്ച് മഹാനവർകൾ സദസ്സിൽ നിന്ന് ഒരാളെ വിളിച്ച് പൈസ തരൂ എന്ന് പറഞ്ഞു ഒരാൾ വന്ന് കുറേ നോട്ടുകൾ കൊടുത്തു അത് തിരിച്ച് അദ്ദേഹത്തിന്ന് കൊടുത്ത് ഇത് കൊടുത്തേക്ക് എന്ന് പറഞ്ഞു അയാൾ ആ നോട്ടുകൾ ജനക്കൂട്ടത്തിലേക്കെറിഞ്ഞു ആരും അതത്ര കാര്യമാക്കിയില്ല
🔽
*അടുത്ത ഒരാളോട് പറഞ്ഞു കുറച്ച് നോട്ടുകൾ തരൂ അദ്ദേഹം പത്ത് രൂപയുടെ കുറേ നോട്ടുകൾ കൊടുത്തു മറ്റ് ചിലരും കൂടി നോട്ടുകൾ ഹനീഫ് ഖുറൈശിക്ക് കൊടുത്തു അതെല്ലാം ഒരുമിച്ചാക്കി മഹാനവർകൾ സദസ്സിൽ തന്റെ മുന്നിലിരുന്ന ഒരാൾക്ക് തന്റെ കയ്യിലുണ്ടായിരുന്ന നോട്ടുകൾ കൊടുത്തിട്ട് പറഞ്ഞു ഇത് ജനങ്ങൾക്ക് വിതരണം ചെയ്യുക സദസ്യരോട് മഹാനവർകൾ പറയുകയും ചെയ്തു നിങ്ങളെല്ലാവരും ഇത് വാങ്ങിക്കോളൂ അങ്ങനെ പണം ഏൽപ്പിച്ചയാൾ തനിക്ക് ലഭിച്ച നോട്ടുകൾ സദസ്സിലേക്ക് വിതരണം ചെയ്യാൻ തുടങ്ങി എല്ലാവരും ആ വിതരണക്കാരന്ന് നേരെ കൈ നീട്ടി ഉയർത്തി അദ്ദേഹം വിതരണം ചെയ്ത് കൊണ്ടേയിരുന്നു*
🔽
*ഇടക്ക് വെച്ച് മുഫ്തി ഹനീഫ് ഖുറൈശി (ഹഫി) പറഞ്ഞു മതി ഇനി നിർത്തുക എല്ലാവരും ശാന്തമായി മഹാനവർകൾ ചോദിച്ചു ഇങ്ങനെ ചെയ്തതിൽ നിന്ന് ചിലയാളുകൾക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും*
🔽
*എന്താണ് അതായത് എനിക്ക് ഹദ്യ കിട്ടിയ നോട്ടുകൾ അതിന്റെ മാലിക് ഉടമസ്ഥൻ ഞാനാണ് അത് നിങ്ങൾക്കറിയുകയും ചെയ്യാം മാലികായ ഞാൻ ആ നോട്ടുകൾ നിങ്ങളിലേക്ക് വിതരണം ചെയ്യാൻ ഒരു വിതരണക്കാരനെ ഞാൻ തന്നെ ഏൽപ്പിച്ചു നിങ്ങളെല്ലാവരും മാലികായ ഉടമസ്ഥനായ എനിക്ക് നേരെ കൈ ഉയർത്തി ചോദിക്കാതെ ഞാൻ ഏൽപ്പിച്ച വിതരണക്കാരന്ന് നേരെ കൈ ഉയർത്തി ചോദിക്കുകയും ചെയ്തു*
🔽
*ഇത് പോലെയാണ് നമ്മൾ മുത്ത് നബി (സ്വ) യോട് കൈ ഉയർത്തി ചോദിക്കുന്നത് അല്ലാഹുവാണ് മാലിക് പക്ഷെ അല്ലാഹു ഈ ലോകത്തേക്ക് വിതരണം ചെയ്യാൻ ഏൽപ്പിച്ച വിതരണക്കാരനാണ് സർക്കാറേ പാക് ഹബീബ് മുഹമ്മദ് മുസ്ത്വഫാ (സ്വ) ആ മുത്ത് നബിയോട് നമ്മൾ രണ്ട് കയ്യും നീട്ടി ചോദിക്കുകയാണ്*

*ഇത് മുത്ത് നബി (സ്വ) തന്നെ പഠിപ്പിക്കുന്നു*👇🏻

*قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ، وَاللَّهُ المُعْطِي وَأَنَا القَاسِمُ، وَلاَ تَزَالُ هَذِهِ الأُمَّةُ ظَاهِرِينَ عَلَى مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ، وَهُمْ ظَاهِرُونَ»*

*"നബി (സ്വ) പറഞ്ഞു അല്ലാഹു നൽകുന്നവനും ഞാനാണ് വിതരണക്കാരൻ*
*(ബുഖാരി)* 👆🏻
🎤
*"ബർ ദൊ ജോളീ മേരീ യാ മുഹമ്മദ് ലോട് ഘർപെ ന ജാഉംഗ ഖാലി"*__________ 🎤 *(നാത് ശരീഫ്)*

*സുബ്ഹാനള്ളാഹ് സുബ് ഹാനള്ളാഹ് അല്ലാഹു അക്ബർ അല്ലാഹു അക്ബർ ഹമാരേ രിസാല യാ റസൂലള്ളാഹ് സദസ്യർ ഒന്നടങ്കം ആവേശഭരിതരായി!!!!!!!!!* _________🌸🌸🌸🌸

No comments:

Post a Comment