നബിദിനം അനാചാരമാക്കാന്‍ഉന്നയിക്കുന്ന ജമ - മുജ - തബ്ലീഗ് കൂട്ടുകെട്ടു ദുര്‍ന്യായങ്ങളും മറുപടികളും..
1 നബി(സ) തങ്ങള്‍ വഫാത്തായതും ആ ദിവസം തന്നെയാണ്.. അതിനാല്‍ ആദിവസം ആഘോഷിക്കാന്‍ പാടില്ല
ഉത്തരം : ഇസ്ലാമില്‍ ദുഖാചരണമില്ല....
ഒരാള്‍ മരിച്ചതിനാല്‍ അട്ടഹസിക്കുന്നതും വെപ്രാളം പ്രകടിപ്പിക്കുന്നതും ഇസ്‌ലാം നിരോധിച്ചു, അന്ന് കരിദിനം ആഘോഷിക്കാനും ഇസ്‌ലാം അനുവദിക്കുന്നില്ല...
എന്നാല്‍ അനുഗ്രഹത്തിനു നന്ദിയും സന്തോഷവും പ്രകടിപ്പിക്കാന്‍ ഇസ്‌ലാം കല്പിക്കുന്നു.....
ഇതില്‍ നിന്ന് നബി(സ) തങ്ങളുടെ ജനനവും വഫാത്തും ഒരു ദിവസം വന്നതിനാല്‍ ആഘോഷം മുടക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ലാ എന്നു മനസ്സിലാക്കാം....
കൂട്ടത്തില്‍ حياتي خير لكم ومماتي خير لكم.... എന്ന ഹദീസ്(എന്‍റെ ജീവിതും മരണവും നിങ്ങള്ക് നന്മയാണ്) എന്നതും കൂട്ടിവായിച്ചാല്‍ നബി തങ്ങളുടെ വഫാത്ത് ദിനം ദുഃഖമാചരിക്കാന്‍ ഒരു വകുപ്പും കിട്ടില്ലാ....
2) നബി(സ) തങ്ങളോ സ്വഹാബതോ അത് ആഘോഷിചിട്ടില്ലാ അതിനാല്‍ അത് അനാചാരമാണ്.
3) ഇസ്‌ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ( വലിയ പെരുന്നാള്‍, ചെറിയ പെരുന്നാള്‍) മൂന്നാമതൊരാഘോഷംഅനിസ്ലാമികം ആണ്...
ഉത്തരം : നബിയും സഹാബത്തും ചെയ്യാത്തതെല്ലാം അനാചാരത്തിന്റെ കൊട്ടയിലേക്ക് തള്ളുന്നവര്‍ എങ്കില്‍ പിന്നെ ഈ സലപീ ഫെസ്റ്റ് ഏത് ഇസ്ലാമിന്റെ പേരില്‍ ആഘോഷിക്കും???
മുജാഹിദ് മൌദൂദി സമ്മേളനങ്ങള്‍ എങ്ങിനെ ആഘോഷിക്കും???
സുല്ലമിമാരും സലാഹിമാരും ഇസ്ലാമിന് പുറത്തുള്ള ജാരസന്തതികള്‍ ആണോ???
ഇതൊന്നും നബിയും സഹാബതും നല്‍കിയ ഡിഗ്രിയല്ലല്ലോ?
ഇനി മുതല്‍ സ്വര്‍ഗം കിട്ടുമെന്ന് പ്രലോഭിപ്പിച്ചു സമ്മേളനത്തിനും ഫെസ്ടുകല്കും പിരിവ് നടത്തുന്ന ഏര്‍പ്പാട് നിര്‍ത്തണം,
അല്ലെങ്കില്‍ നിങ്ങള്‍ നല്‍കുന്ന പതിനായിരങ്ങള്‍ പുട്ടടിച്ചു പോകും, പരലോകത്ത് ഉപകരിക്കില്ല എന്ന് പറഞ്ഞു പിരിക്കണം..
പക്ഷെ അപ്പോ നയാ പൈസ പിരിയത്തില്ലാ.....
മുജാഹിദ് മൌദൂദി ഫെസ്റ്റ് , സമ്മേളനം ചീറ്റിപ്പോകും..
സാമ്പത്തിക മാന്ദ്യം.....!!
നബിദിനം എന്താ ഇസ്‌ലാമികമാവാത്തെ.....???
മലയാള ഖുതുബയും, കണക്കുനോക്കി മാസമുറപ്പിക്കലും,ഇസ്ലാഹീ ഫെസ്റ്റും, മൌദൂദീ സമ്മേളനവും ഒക്കെ എങ്ങനയാ ഇസ്‌ലാമികമായത്???
കേരള മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബതും ദീനില്‍ തെളിവല്ലന്നു പറയുന്ന, പഠിപ്പിക്കുന്ന ഒഹാബീ പുരോഹിതന്‍മാരോടും അനുയായികളോടും ഒന്നുകൂടി ചോദിച്ചോട്ടെ?
സ്വഹാബത് ദീനില്‍ തെളിവല്ലങ്കില്‍പിന്നെ എന്തിനാ ആ സ്വഹാബത്ത് നബിദിനം ആഘോഷിച്ചോന്നു ചോദിക്കുന്നത്.....?
നിങ്ങള്‍ ആദ്യം സഹാബത്തിനെയും നബി(സ) യെയും അംഗീകരിക്കൂ....
എന്നിട്ട് മതി പൊടിപൂരന്‍ ചോദ്യം ഉതിര്‍ക്കല്‍....
നബി (സ്വ) പറഞ്ഞു: രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഇട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്‍റെ ചര്യയുമാണവ (സ്വ. മുസ്ലിം).
മുജാഹിദ് മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും മുറുക്കിപ്പിടിക്കുന്ന കഥ പറയാതിരിക്കുകയാവും ഭേദം.
ഒരു ഹദീസ് പറയാം....
ബുഖാരീ , മുസ്ലിം തുടങ്ങി എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള ഒരു ഹദീസ്
(നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടിയല്ലാ...)
صوموا لرئيته وافطروا لرئيته فان غم عليكم فأكملوا عدة شعبان ثلاثين بخاري ومسلم )
നിങള്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അനുഷ്ട്ടിക്കുക മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ തന്നെ നോമ്പിനു വിരാമം കുറിക്കുക(പെരുന്നാള്‍ ആഘോഷിക്കുക) ഇനി മേഘം മൂടി മാസം കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക)
ഈ ഹദീസ് നബി തങ്ങള്‍ പറഞ്ഞിട്ട് നബി തങ്ങളുടെ കാലത്ത് ശാസ്ത്രം വികസിക്കാത്തത് കൊണ്ടാണ് നബി അങ്ങിനെ പറഞ്ഞത് എന്ന് യുക്തിന്യായം പറഞ്ഞു കൊണ്ട് ഈ ഹദീസിനെ ചവറ്റു കോട്ടയിലേക്ക് തള്ളി മുസ്ലിംകളുടെ നോമ്പും പെരുന്നാളും ഭിന്നിപ്പിക്കുന്നവര്‍ ഏതു ഖുര്‍ആനും നബിചര്യയും ആണ് മുറുക്കി പിടിക്കുന്നത്.....????
ഈ ഹദീസ് ചവറ്റു കോട്ടയിലേക്ക് തള്ളി കണക്കു കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന വഹാബീ മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും കൂടുതല്‍ വിളമ്പരുത്...
നബിചര്യ മുറുക്കി പിടിക്കുന്ന കഥ ഇതാണെങ്കില്‍ ഇനി സഹാബത്തിനെ പിന്തുടരുന്ന കഥ :
ഉമര്‍(റ) പബ്ലിക്കായി 20 റകഅത് തറാവീഹ് നടപ്പിലാക്കി....
സൌദിയില്‍ നബിദിനാഘോഷം ഇല്ലാ എന്ന് പറയുന്നവരോട് ചോദിക്കട്ടെ സൌദിയില്‍ വരെ തറാവീഹ് 20 റകഅത് ആണ്....
നിങ്ങള്‍ക്ക് തോന്നുമ്പോ സഹാബത്തിനെ അംഗീകരിക്കുക അല്ലങ്കില്‍ തള്ളുക .....
എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബത്ത് ആഘോഷിച്ചോ എന്ന് ചോദിക്കുക...!!
ജുമുഅക്ക് മുമ്പ് ഉസ്മാന്‍ (റ) രണ്ട് ബാങ്ക് നടപ്പാക്കി..
പുത്തന്‍ വാദികള്‍ അത് ഒന്നാക്കി വെട്ടി ചുരുക്കി..
എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബത്ത് ആഘോഷിച്ചോ എന്ന് ചോദിക്കുക...!!
ചുരുക്കത്തില്‍:ഒരു വിഷയം പറഞ്ഞാല്‍ ചോദിക്കും,
അതിനു ഖുര്‍ആന്‍ തെളിവുണ്ടോ എന്ന്..
ഖുര്‍ആന്‍ തെളിവു പറഞ്ഞാല്‍ ചോദിക്കും അതിനു ഹദീസ് തെളിവുണ്ടോ എന്ന്...
ഹദീസ് തെളിവു പറഞ്ഞാല്‍ ചോദിക്കും സഹാബത്തോ താബിഈങ്ങളോ ചെയ്തിട്ടുണ്ടോ എന്ന്...
അതിനു തെളിവു പറഞ്ഞാല്‍ ചോദിക്കും ഏതെങ്കിലും പണ്ഡിതന്‍ അങ്ങിനെ പറഞ്ഞോ എന്ന്..
ഇങ്ങനെ കുരങ്ങന്‍റെ മരഞ്ചാട്ടം പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുഗതികിട്ടാതെ ചാടിക്കളിക്കുന്ന ഒരു വര്‍ഗം അത്ഭുത ജീവികള്‍..
അവരാണ് ഈ മുജാഹിദുകള്‍, ജമാത്തുകാര്‍ എക്സ്ട്രാ.......
എല്ലാ തെളിവുകളും തങ്ങള്‍ക്കെതിരായാലും, എല്ലാ മുടന്തന്‍ ന്യായങ്ങളും പൊളിച്ചടുക്കിയാലും ഉത്തരം മുട്ടിയാലും ഒന്നും ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്ത മര്‍ക്കടമുഷ്ട്ടിക്കാര്‍..
അവരാണിവര്‍ ഇവരാണവര്‍....
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment