Tuesday, 11 October 2016

മീലാദുന്നബിയ്യ് (സ്വ). ഭാഗം 02

മീലാദുന്നബിയ്യ് (സ്വ‌). ഭാഗം  02
________________________________

നബിദിനാഘോഷം എന്നാൽ

" ഒറ്റ വാക്കിൽ  പറഞ്ഞാൽ മുത്ത് നബി സ്വ യോടുള്ള അതിയായ സന്തോഷ പ്രകടനവും , അല്ലാഹുവിൽ ഉള്ള ശുക്റ് ചെയ്യലും  മാത്രമാകുന്നു "

" മുത്ത് നബി (സ്വ) യോടുള്ള മഹബ്ബത്ത് ശരീഅത്തിൻ റ്റെ കോല് കൊണ്ട് അളക്കാൻ കഴിയുമോ ?! "

അതായത്

" ഹബീബായ സ്വ യോടുള്ള അതിയായ മഹബ്ബത്തും , തിരുനബിയാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം  നമ്മളിലേക്ക് അല്ലാഹു നൽകിയതിലുള്ള സന്തോഷപ്രകടനവും അല്ലാഹുവിന്നുള്ള ശുക് റ് ചെയ്യലും , തിരുനബി പ്രകീർത്തനവും ,   അവിടത്തെ ഉമ്മത്താകാനുള്ള മഹാഭാഗ്യം നമുക്ക്  കിട്ടിയതിൽ ഉള്ള ആഹ്ലാദവും നന്ദിപ്രകടനവും  ആകുന്നു മൗലിദാഘോഷം എന്ന് പറഞ്ഞാൽ,   ഇത് എല്ലായിപ്പോഴും മുഹ്മിനീങ്ങളുടെ ചെയ്തിയിൽ ഉണ്ട് , എന്നാൽ റബീഉൽ അവ്വൽ 12  ന്ന് നബി സ്വ ജനിച്ച മാസവും തീയതിയും ആവർത്തിച്ച് വന്നു  എന്ന ദിവസമായത് കൊണ്ട് വിപുലമായ രീതിയിലുള്ള സന്തോഷ പ്രകടനങ്ങൾ ഉണ്ടാകുന്നു എന്നതേ ഉള്ളൂ

ഇങ്ങനെ നബി  സ്വ യിലൂടെ സ്വഹാബത്തിലൂടെ ഇമാമീങ്ങളിലൂടെ കൈമാറി വന്ന് ഇന്നും ലോക മുസ്ലിമീങ്ങൾ വലിയ ആവേശത്തോടെ തന്നെ ചെയ്ത് പോരുന്നു , സ്വഹാബത്തിന്ന് നബിതങ്ങളോടുള്ള സ്നേഹപ്രകടനം നമ്മേക്കാളൊക്കെ എത്രയോ മുകളിലായിരുന്നു , ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മദ് ഹബിൻ റ്റെ ഇമാമീങ്ങളുടെ സ്നേഹപ്രകടനങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് , എന്നാൽ ഇതൊക്കെ ശരീഅത്തിൻ റ്റെ കോല് കൊണ്ട് അളക്കാൻ സാധിക്കുമോ ഒരിക്കലും കഴിയുകയില്ല അവരുടെ അന്നത്തെ ശൈലിയും , രീതിയും എല്ലാം വേറെ ത്തന്നെ യായിരുന്നു ,  അത്പോലെ നമ്മുടെ  ഇന്നത്തെ രീതിയിലും ശൈലിയിലും മാറ്റങ്ങൾ വന്നിട്ടുണ്ടാവാം പക്ഷേ അടിസ്ഥാനം അവരുടെയും നമ്മുടെയും ഒന്ന് തന്നെയാണ്
" തിരുനബിസ്നേഹം" ശൈലിയിൽ ഉള്ള മാറ്റം ഒരു  കുഴപ്പവും ഉദിക്കുന്നില്ല ഇസ്ലാമിക ശരീഅത്തിന്ന് വിരുദ്ധമായി വരാൻ പാടില്ലെന്നേ ഉള്ളൂ , കാരണം തിരുനബി സ്നേഹവും , പ്രകീർത്തനവും ഇന്നാലിന്ന രീതിയിലും  സ്വഭാവവത്തിലും  മാത്രമേ  പാടുള്ളൂ എന്ന് ഹബീബ് (സ്വ) പടിപ്പിച്ച് തന്നിട്ടില്ല , മറിച്ച് സ്വഹാബാക്കളുടെ പലപല രീതികൾ മുത്ത് നബി സ്വ അംഗീകരിച്ച് കൊടുക്കുകയും , പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത് .

🎄
അല്ലാതെ ബർത് day കേക്ക് മുറിക്കൽ , സ്രീക്രിഷ്ണ ജയന്തി, ക്രിസ്മസ് എന്നൊക്കെ പറഞ്ഞ് വരേണ്ടതില്ല വഹാബികളേ!!? എന്താണ് നബിദിനവും , അടിസ്ഥാനവും ഉദ്ദേഷവും
ഷരിക്കും പടിച്ചിട്ട് പോരേ വിമർശനങ്ങൾ????

അല്ലെങ്കിലും
മൗലവിമാർക്ക് തല പണയം വെച്ച
മുജായിദുകളെ നന്നാക്കണമെങ്കിൽ അല്ലാഹു തന്നെ വിചാരിക്കണം

🎄
ആയത്ത് ഞാൻ നിഷ്പക്ഷമതികള്‍ക്കായി സമർപ്പിക്കുന്നു…..

👇1

അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസം സ്മരിച്ച് കൊൻ ടേയിരിക്കണം

وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُمْ بِأَيَّامِ اللَّهِ إِنَّ فِي ذَلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ

നബി സ യാകുന്ന അനുഗ്രഹത്തിൽ മുഹ്മിനീങ്ങള്‍ സന്തോഷിക്കണം

👇 2
قُلْ بِفَضْلِ
للَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ
🔻
TAFSIR IBN ABBAS----

وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رَضِي الله عَنْهُمَا فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد صلى الله عَلَيْهِ وَسلم قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة 107)

മുത്ത് നബി സ നമുക്ക് അയക്കപ്പെട്ട റഹ്മത്താകുന്നു

👇 3.

(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)

ഈ അനുഗ്രഹം സ്വീകരിച്ചവൻ വിജയിച്ചു ഇല്ലാത്തവൻ ദുന്യാവിലും ആഖിറത്തിലും പരാചയപ്പെട്ടു

തഫ് സീർ ഇബ്നു കസീർ

👇

وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،

👇. 

തുടർന്ന് നബി(സ) തന്നെ സ്വയം താൻ റഹ്.മത്ത് ആണ് എന്നു പറയുന്നത് ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു:........

🔻
فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير....

അ👇. 4. അല്ലാഹു നമുക്ക്  നൽകിയ അനുഗ്രഹത്തെ സമരിച്ച് കൊണ്ടേയിരിക്കുക

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ  …….

എനി എട്ട് ഗ്രൂപ്പിൽ ഉള്ള എല്ലാ മുജായിദീങ്ങളും വിചാരിച്ചാലും എത്ര മുറ വിളി കൂട്ടിയാലും മുത്ത് നബി സ യുടെ പ്രകീർത്തനം കുറക്കാൻ കഴിയുമൊ

ഇത് അല്ലാഹു എേറ്റെടുത്തതല്ലെ കണ്ണ് തുറന്ന് നോക്കിക്കോളൂ

🔻
وَرَ‌فَعْنَا لَكَ ذِكْرَ‌كَ

‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’

🎄((((((((മുജായിദുകളേ അല്ലാഹു ഉയർത്തിക്കൊൻ ടിരിക്കുന്ന നബി പ്രകീർത്തനത്തെ നിങ്ങള്‍ വിചാരിച്ചാൽ വല്ലതും നടക്കുമൊ ?? അല്ലാഹുവിനെ തോൽപ്പിക്കുകയാണോ???????????)))))))))

🎄
എനി ബല്യ കാര്യമായിട്ടുള്ള ചോദ്യമാണ് ഈ ആയത്തൊക്കെ ഉണ്ടായിട്ടും നബി സ യും സ്വഹാബത്തും  നബിദിനം ആഘോഷിച്ചിട്ടുണ്ടോ  എന്ന്???? 👇

🔻

Points……..

ചുവടെ 🔻

🎄
ആദ്യമായി നബി സ യുടെ ജന്മ ദിനം പ്രപഞ്ചം തന്നെ ആഘോഷ പൂർവ്വം ആഹ്ലദമാക്കിയിരുന്നു
🎄
മുത്ത് നബി സ യുടെ ജനം ദിനത്തിൽ ബിംബങ്ങള്‍ തല കുത്തി വീഴലും, അത് ഷരിയാക്കുന്തോറും കൂടുതൽ വഷളായി വീണ് കൊണ്ടിരുന്നു  ഹ ഹ എന്തൊരാഘോഷം!!!

പിന്നെ കിസ്റാ ചക്രവർത്തിയുടെ കൊട്ടാരം വിറക്കുകയും,  14 കഷ്ണങ്ങള്‍ തെറിച്ച് പോയതും, ആയിരം വർഷം അണയാത്ത പേർഷ്യൻ തീ അണഞ്ഞതും, സാവാതടാകം വറ്റിയതും ഹാ ഹാ എന്തൊരു ആഘോഷമായിരുന്നു  ഇതൊക്കെ മുത്ത് നബി സ തങ്ങള്‍ ജനിച്ച രാത്രിയാ
ഉണ്ടായ ആഘോഷമാണ്!!!!

( അവലംബം . അല്ലാമാ ഇബ്നു കസീർ റ അൽ ബിദായത്തു വന്നിഹായ ) 📖📑📑📚"""""""

🎄
ആദ്യമായി മൗലിദ് ദിനത്തിൽ നബി സ്വ യെക്കൊണ്ട് സന്തോഷപ്രകടനങ്ങൾ ചെയ്യാൻ  മുത്ത് നബി സ പടിപ്പിച്ചിട്ടുണ്ടോ ????

എന്നാൽ ഈ മുകളിൽ ഉദ്ധരിച്ച  ആയത്തുകളൊക്കെ നമുക്ക് പറഞ്ഞ് തന്നത് മുത്ത് നബി സ യാകുന്നു കേട്ടൊ…. മുത്ത് നബി സ്വ ആയത്തിലൂടെ പറഞ്ഞ് തന്നാൽ പോരെ മുജായിദുകളേ എനിയും പറയേണ്ട ആവശ്യമുണ്ടൊ ?????

🎄
പിന്നെ സ്വഹാബത്ത് ചെയ്തിട്ടില്ലെന്നോ

വിഡ്ഡിത്തം  പറയല്ലെ പ്ലീസ്
സ്വഹാബത്തിന്ന് എപ്പോഴും നബി സ  യെക്കൊണ്ട് സന്തോഷമായിരുന്നു….

🔻
കൂടാതെ നബി സ ഹിജ് റ പോയപ്പോള്‍ സ്വഹാബത്ത് റബീഉൽ അവ്വൽ 12 ന്ന് തന്നെ
ത്വല അൽ ബദ് റു ചൊല്ലി സന്തോഷിക്കുകയും ചെയ്തു. ഈ സന്തോഷപ്രകടനങ്ങൾ ആ വർഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണെങ്കിൽ

" മാദാ അ ലില്ലാഹിദാഇ"" എന്ന സ്വഹാബത്തിൻ റ്റെ പ്രഖ്യാപനത്തിൽ നിന്ന് വളരെ വ്യക്തമായി മനസ്സിലാകും സ്വഹാബത്ത് എന്താണ് ആഗ്രഹിച്ചതെന്ന് ഇത് കേട്ട നബി സ്വ അംഗീകരിക്കുകയും ചെയ്തും . 

🔻
അവർ മുത്ത് നബി സ യുടെ മൗലീദ് പാടിയപ്പോള്‍ മുത്ത് നബി സ പ്രൊൽസാഹനമാ നൽകിയിരുന്നത്
( ഹസ്സാനുബ്നു സാബിത് റ അതിന്ന് ഒരു ഉദാഹരണം മാത്രം  )
🎄
പിന്നെ നബി സ യുടെ ജന്മദിനത്തിൽ അനുഗ്രഹമായി അവർ ഷുക് റ് ചെയ്തിട്ടില്ലെന്നൊ
🔻
അവരൊക്കെ നോംബ് എടുത്തത് എന്തിന്ന് വേണ്ടിയാ
🔻
എനി വീണ്ടും ചോദിക്കണ്ട എന്നാൽ നോമ്പ് മാത്രം  എടുത്താ പൊരെ എന്ന്

🎄🔻
അങ്ങനെ അല്ലാഹുവിന്ന് നന്ദി രേഖപ്പെടുത്താൻ നോംബല്ലാത്ത മറ്റു സൽകർമ്മങ്ങള്‍ ചെയ്യാൻ പാടില്ലെന്ന് വാദമുണ്ടെങ്കിൽ മുജായിദുകളേ  അതിന്ന് തെളിവ് ഇങ്ങ് കൊണ്ട് വരൂ…❓❓❓❓👆🏻

മാത്രവുമല്ല എനി നോമ്പെടുത്ത് കൊണ്ട് മൗലിദാഘോഷം നടത്താമെന്ന് വാദമുണ്ടെങ്കിൽ ആ ഫത് വ ഒന്ന് പബ്ലിഷ് ചെയ്താൽ വളരെ ഉപകാരമായിരുന്നേനേ മുജാഹിദുകളേ‌??????

🎄
എന്നാൽ അല്ലാഹുവിന്നുള്ള നന്ദി പ്രകടനം നമുക്കുള്ള തെളിവ് മഹാനായ അസ്ഖലാനി ഇമാം വിവരിക്കുന്നു….
🔻
“ അല്ലാഹുവിനുള്ള നന്ദി പ്രകടനം വ്യത്യസ്ത ഇബാദത്തുകളെ കൊണ്ട് കിട്ടുന്നതാണ്. സുജൂദ്, നോമ്പ് , സ്വദഖ, ഖുർ ആൻ പാരായണം, തുടങ്ങിയവ ഉദാഹരണം “

( അൽ ഹാവീലിൽ ഫതാവ 1/196.)

🎄

അല്ലാഹു റഹ്മത്ത് കൊണ്ട്
സന്തോഷിക്കാനും അല്ലാഹു നമുക്ക് നൽകിയ നിഹ്മത്തിൽ നന്ദി ചെയ്യാനും കല്പിച്ചാൽ അത് നാം ചെയ്യുകയാണ് വേണ്ടത്, എന്നാൽ ഇത് നബിദിനത്തിന്ന് മാത്രം ബാധകമല്ലെന്ന് വാദിക്കുന്നത് ഖുർ ആനിനോടുള്ള  വെല്ലു വിളിയാണ് ….

🎄
ഇത് റബീഉൽ അവ്വൽ 12 ന്ന് മാത്രം പറ്റുകയില്ല ബാക്കി സമയത്ത് പറ്റും എന്നത് ഷരിയല്ല റബീഉൽ 12 ന്ന് അത് നരഗത്തിലേക്ക് പോകുന്ന ബിദ് അത്താണെങ്കിൽ അതിന്ന് ഒരായത്ത്, കൊണ്ട് വരാൻ കഴിയുമൊ ? …❓❓👆🏻

🎄
പിന്നെ സ്തിരപ്പെട്ട അമലിൽ ഷയിലിയിൽ  മാറ്റം വരും
🔻
മുജായിദുകളേ
നിങ്ങള്‍ വർഷാ വർഷം ഒരു പ്രത്യേക തിയ്യതി നിഷ്ചയിച്ച് സമ്മേളനം എന്തടിസ്താനത്തിലാ നടത്തുന്നത് പുണ്യം കിട്ടാനൊ അതൊ വെറുതെ തമാശക്ക് വേണ്ടിയാണോ  ദഹ് വത്തിൻ റ്റെ ഈ രീതി നിങ്ങള്‍ക്കാരാ പടിപ്പിച്ച് തന്നത്?????????

എനി റബീഉൽ അവ്വൽ 12 എന്നതാണോ പ്രശ്നം ??????? എങ്കിൽ

നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന്  ശുഖ്റ് ചെയ്യാനും, ഈ അനുഗ്രഹത്തിൽ അല്ലാഹു സന്തോഷിക്കാൻ പറഞ്ഞതിൻ റ്റെ അടിസ്ഥാനത്തിൽ ഇതിന്ന് ഒരു പ്രത്യേകദിവസം തെരെഞ്ഞെടുക്കൽ അനിസ്ലാമികവും ? ബിദ് അത്തുമാണോ?  അങ്ങനെ റബീഉൽ 12 എന്ന് പ്രത്യേക ദിവസം ഉണ്ടാക്കാൻ പാടില്ല എന്നാണെങ്കിൽ ???????

നബി (സ്വ)  സ്വഹാബത്തും മതപടനത്തിന്ന് പ്രത്യേക ദിവസമോ സമയമോ തെരെഞ്ഞെടുത്തിട്ടില്ല എന്നാൽ നമ്മൾ അതിനൊക്കെ പ്രത്യേക നേരവും കാലവും , സ്വഭാവവും ഒക്കെ മാറ്റപ്പെടുത്തി അപ്പോൾ നമ്മൾ ഇന്ന് ചെയ്യുന്നത് കൊടും ബിദ് അത്താകുമോ ??????????????

മറുപടി പറയൂ മുജായിദുകളേ ????


എന്നാൽ ഞങ്ങള്‍ക്ക് അല്ലാഹു  നമുക്ക് നൽകിയ എേറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി സ യുടെ ജന്മ ദിനത്തിൽ സന്തോഷിക്കാനും , സൽകർമ്മങ്ങള്‍ കൊണ്ടും ഷുഗലാവാൻ 100 കണക്കിന്ന് ഇമാമീങ്ങളുടെ ഉദ്ധരണി കൊണ്ട് വരാൻ സാധിക്കും കേട്ടൊ….

????????
റബീഉൽ അവ്വൽ 12  ന്ന് തന്നെ ഇങ്ങനെ ഒരു  ആഘോഷം നടത്താൻ  പറ്റുമൊ???
🎄🔻
പറ്റും .. കാരണം ആദ്യം ഇവിടെ ആഘോഷം എന്ന് പറഞ്ഞ് ചെയ്യുന്ന പ്രവർത്തി എന്താണെന്ന് ആദ്യം നാം മനസ്സിലാക്കുക

🔻
അതായത് മുസ്ലിമീങ്ങള്‍  നബി സ യാകുന്ന  അനുഗ്രഹത്തിൽ നന്ദി രേഖപ്പെടുത്തലും, സന്തൊഷിക്കലും , മുത്ത് നബി സ യുടെ മൗലീദ് പാരായണവും, സ്വലാത്തും, അന്നദാനവുമൊക്കെ എല്ലായിപ്പോഴും ചെയ്യുന്ന കാര്യമാകുന്നു . റബീഉൽ അവ്വൽ 12 ന്ന് അത് ഒന്ന് വിപുലമായി ചെയ്യുന്നു എന്ന് വ്യത്യാസം മാത്രമേ ഉള്ളൂ ….
🔻
ബാക്കി എല്ലാ ദിവസവും പറ്റും അപ്പോഴൊക്കെ ഈ വിമർഷകർക്ക് ഒരു കുഴപ്പവുമില്ലെങ്കിൽ റബീഉൽ അവ്വൽ 12 ന്ന് മാത്രം എന്തേ കുഴപ്പം

🔻❓❌👇
ഇവിടെ എല്ലായിപ്പോഴും വഹാബികള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രധാന ചോദ്യം

🎄🔻
അതായത് അങ്ങനെയാണെങ്കിൽ നിസ്കാരത്തിൻ റ്റെ റക് അത്ത് കൂട്ടിക്കൂടെ എന്ന്…..

🔻🎄😃👇
ഹ ഹ പൊട്ടത്തരം മുജായിദുകളേ കൽപ്പിക്കപ്പെട്ടത് അത് പോലെ ചെയ്യണം , വിരോധിക്കപ്പെട്ടത് നാം വെടിയുകയും ചെയ്യണം
ഇവിടെ നിസ്കാരം എങ്ങനെ , എത്ര റക് അത്ത് എന്നൊക്കെ നമുക്ക് വ്യക്തമായി കൽപ്പിച്ച് തന്നിട്ടുണ്ട്

🔻 എന്നാൽ
അല്ലാഹു നമ്മോട് സ്വലാത്ത് ചൊല്ലാൻ കല്പിച്ചു, അവൻ റ്റെ അനുഗ്രഹങ്ങളെ സ്മരിക്കാൻ കൽപ്പിച്ചു അപ്പൊ ഇതൊക്കെ എങ്ങനെ ചെയ്യണം എന്നതിന്നുള്ള രീതി

" ഷറ ഇന്ന് "

എതിരാവാതിരിക്കണം എന്ന
മാനദണ്ഡമാകുന്നു.
ഇവിടെ മുസ്ലിമീങ്ങള്‍ നബി സ യുടെ മൗലീദ് കഴിക്കൽ വിരോധിച്ച കാര്യമാണ് എങ്കിൽ വിമർഷിക്കുന്നവർ  ഒരായത്തെങ്കിലും ഉദ്ധരിക്കുക .

🔻
ഒരു കാരക്ക യെങ്കിലും സ്വദഖ ചെയ്തൊ എന്നും കൂടി ചോദിക്കാറില്ലെ ????????
🔻
സഹോദരാ മുത്ത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ സൽകർമ്മങ്ങള്‍ ചെയ്ത് കൊണ്ടാണ് നാം ചെയ്യേണ്ടത്
🔻
അല്ലാഹു നമ്മളോട് അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസത്തെ സ്മരിക്കാനാ കല്പിച്ചത് സ്മരണ അത് സൽകർമ്മങ്ങള്‍ കൊണ്ടാവണം

🔻
കാരക്കയല്ല  നബി സ തന്നെ സ്വന്തം ഷരീരത്തിന്ന് വേണ്ടി  അഖീഖ അറവ് നടത്തി  കൊടുത്തത് സ്വന്തം ജന്മ ദിനത്തിൽ നന്ദി ചെയ്ത് കൊണ്ടാണെന്നും ഇത് സമുദായത്തിനെ പടിപ്പിക്കാൻ വേണ്ടിയുമാണെന്ന് ഇമാമീങ്ങൾ പടിപ്പിക്കുന്നു.

🔻
ആയതിനാൽ എന്താണ് നബിദിനാഘോഷം എന്ന് മനസ്സിലാക്കാതെ സ്രീക്രിഷ്ണ ജയന്തിയും, ക്രിസ്തുമസുമൊക്കെ പറഞ്ഞ് ചാടി വന്നാൽ പോര ആദ്യം വിഷയം നന്നായി പടിക്കൂ അന്തമായി വിമർഷിക്കും മുംബ് പടനാർഹമായ ചിന്തയും , ബുദ്ധിയും , കൊണ്ട് എന്താണ് സത്യം എന്ന് മനസ്സിലാക്കാൻ ശ്റമിക്കുക …..

അതിന്ന് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ😢😢😢😢
🔻

പരമാവധി ഷെയർ ചെയ്യുക …
😢😢😢
ദുആ വസിയ്യത്തോടെ

സിദ്ധീഖുൽ മിസ്ബാഹ്…

🎓🎓🎓🎓🎓🎓🎓🎓🎓🎓🎓
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate