Tuesday, 11 October 2016

ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം 02

🎡🎡🎡🎡🎡🎡🎡

ഖുതുബിയ്യത്ത്   അകത്തളങ്ങളിലെ യാഥാർത്ത്യം  
_________________________

.. ഭാഗം .. 2….
_______________

മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി റ രചിച്ച മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമായ ഖുതുബിയ്യത്തിലെ ചില വരികൾ പുത്തൻ വാദികൽ വിമർഷന വിധേയമാക്കാറുണ്ട്
എന്താകുന്നു യാഥാർത്ത്യമെന്ന് നമുക്ക് നോക്കാം
ആദ്യമായി കഴിഞ്ഞ ലക്കത്തിൽ ചോദിച്ചത് പോലെ   ഒരുപാട് ഇസ്ലാമിക ബൈത്തുകൾ ഉണ്ട് എല്ലാ ബൈതുകളൊന്നും വിമർഷന വിധേയമാകാറില്ല

“എന്ത് കൊണ്ട് ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ച് വിമർഷിക്കുന്നു , ഈ വരികളിൽഇസ്ലാമിക ചതുർ പ്രമാണങ്ങൾക്കെതിരായത് എന്താണെന്ന് വിമർഷകർ എന്തായാലും പറയണം” …..

അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ 🔷
മരണപ്പെട്ടവരെ വിളിക്കുന്നതാണൊ , ഇസ്തിഗാസ യും തവസ്സുലുമാണൊ പ്രഷ്നം , അതല്ല അല്ലാഹു ഇഷ്ടപ്പെടുന്ന മഹാന്മാരോടുള്ള വെറുപ്പാണൊ തുറന്ന് പറയുക

നമുക്ക് വരികളിലെ യാഥാർത്ത്യം നോക്കാം
എല്ലാ വരികളും ഇവിടെ കൊടുക്കുന്നില്ല
വിമർഷന വിധേയമാക്കാറുള്ള ചില പ്രധാന വരികൾ മാത്രം….


ياقطب أهل السما والأرض غوثهما

يافيض عيني وجوديهم وغيثهما

അർത്തം: “ ആകാശ - ഭൂമി നിവാസികളുടെ ഖുത്ബും ( കേന്ദ്രബിന്ദു) ഗൗസുമായവരെ , വാന ലോകത്തും ഭൂമിയിലകത്തുള്ളവർക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്നളേ”

വളരെ സാഹിത്യ സമ്പൂർണ്ണമായ ഒരു വരിയാകുന്നു ഇത് രചയിതാവ് എന്താണ് ഇത് കൊണ്ട് വിവർത്തിക്കുന്നതെന്ന് പടിക്കാതെ വിമർഷിക്കുന്നത് ഷരിയല്ല… പദാനുപദം വായിച്ച് കണ്ടൊ മുഹ്യദ്ദീൻ ഷൈഖാണ് ഈ ലോകത്ത് മഴ പെയ്യിക്കുന്നത് നദിയൊക്കെ ഉണ്ടാക്കിയതെന്നൊക്കെ പറഞ്ഞ് പുത്തൻ വാദികൾ മുഹ്മിനീങ്ങളെ തെറ്റി ധരിപ്പിക്കുന്നു….

യഥാർത്ത വിവരണം …. ചുവടെ…

ഖുതുബ് എന്ന പദത്തിന്ന് കേന്ദ്രബിന്ദു , അച്ചുതണ്ട് , ധ്രുവം എന്നൊക്കെയാണ് അർത്തം . അൗലിയാക്കളിലെ അത്യുന്നത വിഭാഗത്തെപ്പറ്റിയാണ് ‘ ഖുതുബ് ‘ എന്ന് പ്രയോഗിക്കാറുള്ളത് , അഖ്താബ്, അൗതാദ്, നുഖബാഅ് , നുജബാഅ്, അബ് ദാൽ   തുടങ്ങിയ പേരുകളിൽ അൗലിയാക്കൾ അറിയപ്പെടുന്നു. ഇവരിൽ ഏറ്റവും ഉന്നത സ്താനമുള്ള വ്യക്തിയാണ്  ഖുതുബ്’.
ഗൗസ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. . ആകാഷ ഭൂമി നിവാസികളുടെ സഹായികളായത് കൊണ്ടാണ് ഇവർക്ക് ഈ നാമം ലഭിച്ചത് . ഖുതുബ്, ഗൗസ് , എന്നീ സ്താനമലങ്കരിക്കുന്ന പുണ്യാത്മാക്കളിൽ പ്രഥമ ഗണനീയനായ വ്യക്തിയാണ് മുഹ്യദ്ദീൻ ഷൈഖ് റ… അവർകൾ..

ഭൂമിയിൽ എക്കാലത്തും മുന്നൂറ് അൗലിയാക്കളും എഴുപത് അൗതാദീങ്ങളും പത്ത് നുഖബാഉം ഏഴ് ഉറഫാഉം മൂന്ന് മുക്താറും ഒരു ഖുതുബും ഗൗസും ഉണ്ടായിരിക്കുമെന്ന് ഹസ് റത്ത് ‘ ഖിളർ നബി (അ സ) അരുളിയിരിക്കുന്നു….


ഭൂമിയിൽ മഴ വർഷിക്കുക വഴി നാശങ്ങൾ ഒഴിവാകുകയും ഭൂമി ക്റ്ഷി ചെയ്യാനുപകരിക്കുന്നതാവുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയിൽ വിളയിറക്കുക വഴി ക്ർഷികൾ തഴച്ച് വളരുകയും ചെയ്തു തന്മൂലം ജീവിതം ക്ഷേമസമ്പൂർണ്ണമായി .

അത് പോലെ ആകാശ ഭൂമി നിവാസികൾക്കുണ്ടാകുന്ന വിപത്തുകൾ തടയുകയും അവരുടെ ഇരുലോക വിജയങ്ങൾക്കുപകരിക്കുന്ന സഹായം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്ന വന്ദ്യരായ ഷൈഖ് മുഹ്യദ്ദീൻ (ഖ:സി) അവർകളെ ഉപകാരപ്രദമായ നദിയോടും മഴയോടുമാണ്

‘ യാ ഖുത്വ് ബ അഹ് ലിസ്സമാ’ എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്വദഖത്തുല്ലാഹിൽ ഖാഹിരി
( ന:മ) അവർകൾ ഉപമിച്ചത്…..

🔻🔻🔻🔻🔻🔻
ഇതാണ് വരിയിലെ യാഥാർത്ത്യം  ഒരു മഹദ് വ്യക്തി രചിച്ച കവിതാസമാഹാരത്തിലെ  ആഷയവും   ഉപമാഷൈലിയും മനസ്സിലാക്കാതെ വിമർഷന വിധേയമാക്കുന്നത് ഷരിയല്ല….
🔷🔷🔷🔷
ബാക്കി അടുത്ത ലേഖനത്തിൽ….
🔶
ദുആ വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)

അവലംബം ഖുതുബിയ്യത്ത് വിവർത്തനം…...📒📒📑📑📒📒📒📒📒📒📒📒📔📔📔📔📔
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate