Saturday, 11 April 2020

സ്ത്രീകളുടെ സമരം സ്വഹാബി വനിതകളോടുള്ള കൽപ്പന !

*സ്ത്രീകളും പൊതുരംഗത്തിറങ്ങി #സമര ഭൂമി # യുദ്ധ ഭൂമി എന്നൊക്കെ പറഞ്ഞ് ചില ന്യായീകരണ പോസ്റ്റ് കണ്ടു !!!!!*____________

✍🏻 Siddeequl Misbah 06/01/2020

*എന്നാൽ മുസ്ലിമീങ്ങളേ !!! ഹബീബ് (സ്വ) യുടെ മറുപടി കേട്ടോളൂ !!!! സ്ത്രീകളെ മൊത്തമായി പ്രതിനിധീകരിച്ച് വന്ന അസ്മാഅ് (റ) വിനോട് നൽകുന്ന സുന്ദരവും സരളവുമായ ഹബീബിന്റെ(സ്വ) മറുപടി*

*മുത്ത് നബിയുടെ കാലത്ത് മുസ്ലിമീങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനമോ യുദ്ധമോ ഒന്നും തന്നെ ഇപ്പോൾ ഇല്ലല്ലോ!!!!*

*അക്കാലത്ത് പോലും നബി (സ്വ) സ്വീകരിച്ച സമീപനം ഇക്കാലത്തെ ചില ഈമാൻ ചൂടാളികൾ അറിഞ്ഞാൽ കൊള്ളാം!!!!*

*ആദ്യം അർത്ഥം നൽകുന്നു :- ഇബാറത്ത് താഴെ നൽകിയിട്ടുണ്ട്*✍🏻👇🏻👇🏻

"യസീദിന്റെ പുത്രി അസ്മാഅ്(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. നബി(സ്വ) സ്വഹാബികളോടൊന്നിച്ചിരിക്കവെ അവര്‍ വന്ന് ഇപ്രകാരം പറഞ്ഞു. മറ്റു സ്ത്രീകളുടെ ഒരു നിവേദനം സമർപ്പി ക്കാനാണ് തങ്ങളെക്കൊള്ളെ ഞാന്‍ വന്നത്. ഞാനീ പുറപ്പെട്ടതറിഞ്ഞ സർവ്വ സ്ത്രീകളും എന്റെ അഭിപ്രായത്തില്‍ തന്നെയാണ്. പ്രവാചകരെ! നിശ്ചയം തങ്ങളെ സത്യവുമായി അല്ലാഹു നിയോഗിച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണല്ലോ. തങ്ങളിലും തങ്ങളെ നിയോഗിച്ച ഇലാഹിലും വിശ്വാസമുള്ളവരാണ് ഞങ്ങള്‍. സ്ത്രീ സമൂഹമായ ഞങ്ങള്‍ നിങ്ങളുടെ വീടുകൾക്കുള്ളില്‍ തളച്ചിടപ്പെട്ടവരും നിങ്ങളുടെ വികാര ശമനത്തിന് വിധിക്കപ്പെട്ടവരും നിങ്ങളുടെ സന്താനങ്ങളെ വഹിക്കുന്ന വരുമാണ്.

*പുരുഷസമൂഹമാകുന്ന നിങ്ങളാണെങ്കില്‍ ജുമുഅഃ ജമാഅത് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാക്കപ്പെട്ടവരാണ്. അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് ഇതിനേക്കാളെല്ലാമുപരി ശ്രേഷ്ഠവും (അതും നിങ്ങൾക്ക് മാത്രമാണ്). നിങ്ങളിൽ പെട്ട ഒരാള്‍ ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പുറപ്പെട്ടാല്‍ നിങ്ങളുടെ ധനം സംരക്ഷിക്കുന്നവരും സന്താനങ്ങളെ പരിപാലിക്കുന്നവരും ഞങ്ങളാണ്. പിന്നെ ഏതു പുണ്യത്തിലാണ് ഞങ്ങള്‍ നിങ്ങളോട് പങ്കാളികളാവുന്നത്.*

ഇത് ശ്രവിച്ച നബി(സ്വ) സ്വഹാബാക്കളിലേക്ക് മുഖം തിരിച്ച് ഇങ്ങനെ ചോദിച്ചു. തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഇത്രയും ഭംഗിയായി അന്വേഷിക്കുന്ന വല്ല സ്ത്രീയെയും നിങ്ങള്‍ ശ്രവിച്ചിട്ടുണ്ടോ? അവര്‍ പറഞ്ഞു. ഇത്രയൊക്കെ തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഒരു സ്ത്രീ ബോധമുള്ളവളാകുമെന്ന് ഞങ്ങള്‍ ഭാവിച്ചിരുന്നില്ല.

ശേഷം പ്രസ്തുത സ്ത്രീയിലേക്ക് തന്നെ തിരിഞ്ഞ് നബി(സ്വ) ഇങ്ങനെ അരുളി. പെണ്ണെ! നീ പോയിക്കൊള്ളുക. നീ പ്രതിനിധാനം ചെയ്യുന്ന മറ്റു സ്ത്രീകളോട് നീ അറിയിപ്പ് കൊടുക്കുക. അവര്‍ തന്റെ ഭർത്താവുമായി നല്ല നിലക്ക് കൂടി വർത്തിക്കലും അവരുടെ പ്രീതി കാംക്ഷിച്ച് നിന്ന് പോരലും അവരോട് യോജിച്ച് പ്രവര്‍ത്തിക്കലും‍ മേല്പ്റഞ്ഞതിന്റെ പ്രതിഫലത്തോട് തുല്യമുള്ള പ്രതിഫലാർഹമായമ കാര്യമാണ്.

 ഇതുകേട്ട അവര്‍ സന്തോഷാധിക്യത്താല്‍ തക്ബീര്‍ ചൊല്ലിക്കൊണ്ട് പിരിഞ്ഞുപോയി.

 (അദ്ദുറുല്‍ മന്സൂർ വാ.2, പേ.153) ഈ സംഭവം ഇബ്നു അസാകിര്‍(റ) തന്റെ താരിഖില്‍ നിവേദനം ചെയ്തിട്ടുണ്ട്……..

*കണ്ടോ !!അള്ളാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിന്ന് ഇറങ്ങാനോ പള്ളിയിൽ ജുമുഅ ജമാ അത്തിന് പോകാനോ മുത്ത് നബി (സ്വ)  അനുവാദം കൊടുക്കുന്നില്ല !!!! എന്റെ പ്രിയപ്പെട്ട സ്ത്രീകൾ ഹബീബ് (സ്വ) യുടെ വാക്കുകൾ അർത്ഥവത്താ സ്വീകരിക്കുക !!!! ചില അൽപ്പന്മാരുടെ വാക്കുകൾ കേട്ട് പൊതു രംഗത്തിറങ്ങല്ലേ !!!! അല്ലാഹു ഖൈറ് പ്രധാനം ചെയ്യട്ടെ ആമീൻ*

وَأخرج الْبَيْهَقِيّ عَن أَسمَاء بنت يزِيد الْأَنْصَارِيَّة أَنَّهَا أَتَت النَّبِي صلى الله عَلَيْهِ وَسلم وَهُوَ بَين أَصْحَابه فَقَالَت: بِأبي أَنْت وَأمي إِنِّي وافدة النِّسَاء إِلَيْك وَأعلم نَفسِي - لَك الْفِدَاء - أَنه مَا من امْرَأَة كائنة فِي شَرق وَلَا غرب سَمِعت بمخرجي هَذَا إِلَّا وَهِي على مثل رَأْيِي إِن الله بَعثك بِالْحَقِّ إِلَى الرِّجَال وَالنِّسَاء فَآمَنا بك وبإلهك الَّذِي أرسلك وَإِنَّا معشر النِّسَاء محصورات مقصورات قَوَاعِد بُيُوتكُمْ ومقضى شهواتكم وحاملات أَوْلَادكُم وَإِنَّكُمْ معاشر الرِّجَال فضلْتُمْ علينا بِالْجمعَةِ وَالْجَمَاعَات وعيادة المرضى وشهود الْجَنَائِز وَالْحج بعد الْحَج وَأفضل من ذَلِك الْجِهَاد فِي سَبِيل الله وَإِن الرجل مِنْكُم إِذا خرج حَاجا أَو مُعْتَمِرًا أَو مرابطاً حفظنا لكم أَمْوَالكُم وغزلنا لكم أثوابكم وربينا لكم أَمْوَالكُم فَمَا نشارككم فِي الْأجر يَا رَسُول الله فَالْتَفت النَّبِي صلى الله عَلَيْهِ وَسلم إِلَى أَصْحَابه بِوَجْهِهِ كُله ثمَّ قَالَ: هَل سَمِعْتُمْ مقَالَة امْرَأَة قطّ أحسن من مسساءلتها فِي أَمر دينهَا من هَذِه فَقَالُوا يَا رَسُول الله مَا ظننا أَن امْرَأَة تهتدي إِلَى مثل هَذَا فَالْتَفت النَّبِي صلى الله عَلَيْهِ وَسلم إِلَيْهَا ثمَّ قَالَ لَهَا: انصرفي أيتها الْمَرْأَة وأعلمي من خَلفك من النِّسَاء إِن حسن تبعل إحداكن لزَوجهَا وطلبها مرضاته واتباعها مُوَافَقَته يعدل ذَلِك كُله
فأدبرت الْمَرْأَة وَهِي تهلل وتكبر استبشاراً

الدر المنثور…….

 أخرجه البيهقى فى شعب الإيمان
(٦/٤٢٠، رقم ٨٧٤٣) ، وابن عساكر ٧ (/٣٦٣) ………
 أخرجه البيهقى فى شعب الإيمان
(٦/٤٢٠، رقم ٨٧٤٣) ، وابن عساكر ٧ (/٣٦٣) ………
 أخرجه البيهقى فى شعب الإيمان
(٦/٤٢٠، رقم ٨٧٤٣) ، وابن عساكر ٧ (/٣٦٣) ………

✍🏻 സിദ്ദീഖുൽ മിസ്ബാഹ് 06/01/2020____________________🌷

No comments:

Post a Comment