Tuesday, 7 November 2017

മീലാദ് ടിപ്സ് (02)

*മീലാദ് ടിപ്സ് (02)  🕋*✒

*SUNNI KNOWLEDGE ഇസ്ലാമിക് ബ്ലോഗ്*

✒ siddeequlmisbah (07/11/17)

🔽
*ഹബീബായ (സ്വ) യുടെ മീലാദ് വരവായി ലോക മുഹ്മിനീങ്ങൾക്ക് സന്തോഷം വരവായി !!  എന്നാൽ  ദുഖാചരണവുമായി നിഷേധികളായ ബിദഇകൾ തങ്ങളുടെ സ്ഥിരം പണി തുടങ്ങിക്കഴിഞ്ഞു  !!!!!*

*ഇക്കൂട്ടർക്കെന്ത് കൊണ്ട് മീലാദാഘോഷത്തിന്ന് മാത്രമായി ഉത്തമ നൂറ്റാണ്ട് ?!  നമുക്കറിയാം  തിരുനബിസ്നേഹ പ്രകടനമാണ് മീലാദ് ആഘോഷവും , സമ്മേളനങ്ങളും , പ്രകീർത്തസദസ്സുകളൊക്കെത്തന്നെ !   നാമെത്ര ശ്രമിച്ചാലും സ്വഹാബത്തിന്റെയും താബിഈങ്ങളുടെയൊക്കെ പ്രണയത്തിന്റെ അയലത്തെത്താൻ പോലും നമുക്ക് സാധിക്കുമോ ? അവരുടെ ഇഷ്ഖിന്റെ തീവ്രത നമുക്ക് വായിക്കാനല്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടൊ ? ഒരിക്കലും കഴിയില്ല !!!! എന്നിട്ടും അവരേ പോലെ ത്തന്നെയാവണമെന്ന ചോദ്യം അപ്രസക്തമല്ലേ ??!!!!*

🔹
*മീലാദ് വരുമ്പോൾ മാത്രമിവർക്ക് ഉത്തമ നൂറ്റാണ്ടിലെ സലഫുകൾ വേണം ഒരു പുതിയ ഉസൂല് !!  എന്നാലിവർ ചെയ്യുന്ന മറ്റ് കാര്യങ്ങൾക്കോ അതൊന്നും ചോദിക്കാൻ പാടില്ല !!! മുജാഹിദുകളുടെ നവോത്ഥാന നായകനായ KM മൗലവി തന്നെ  പറയുന്നത് നോക്കാം    "ഖുതുബ പരിഭാഷ സലഫുകളോ , താബിഈങ്ങളോ തബഉ ത്താബിഈങ്ങളോ  ആരും  തന്നെ മതപരമായ ഖുതുബ അനുബന്ധങ്ങൾ പോലും പ്രാദേശിക ഭാഷയിൽ പരിഭാഷപ്പെടുത്തിയതായി ഒരു കിതാബിൽ പോലും ഞാൻ കണ്ടിട്ടില്ല. അവരൊക്കെ അറബി ഭാഷയിൽ തന്നെയാണ് ഖുതുബ നടത്തിയിരുന്നത്. കാരണം മുസ്ലിമീങ്ങൾക്കെല്ലാവർക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്”"                       (KM മൗലവി അൽ ഇർഷാദ് മാസിക 1926)              മാത്രവുമല്ല ഖുതുബ പരിഭാഷ ആദ്യമായി കൊണ്ട് വന്നത് തന്നെ 1000 കൊല്ലങ്ങൾക്കിപ്പുറം തുർക്കിയിലെ കമാൽ പാഷയാണെന്ന് ഇവരുടെത്തന്നെ മറ്റൊരു ഖുർ ആൻ പണ്ഡിതൻ റഷീദ് രിളയും പഠിപ്പിക്കുന്നു . ഇനി പറയൂ എല്ലാ വെള്ളിയാഴ്ച ദിവസവും ഇവർ ചെയ്യുന്ന ഇബാദത്തിന്റെ ഭാഗമായ ഖുതുബ പരിഭാഷപ്പെടുത്തി ജുമുഅ നഷ്ടപ്പെടുത്തുന്നു.  തെളിവോ 1000 കൊല്ലങ്ങൾക്കിപ്പുറം തുർക്കിയിലെ കമാൽ പാഷ സലഫോ ഖലഫോ മാതൃക വേണ്ട !!!*
🔹
*പക്ഷെ മീലാദിന്ന് മാത്രം ഉത്തമ നൂറ്റാണ്ട് വേണം സ്വഹാബത്ത് ചെയ്തത് പോലെത്തന്നെ വേണം എന്താ ഒരു ചോദ്യം ചെയ്യൽ !!! ചോദ്യത്തിലെ ആത്മാർത്ഥത കണ്ടാൽ തോന്നും ഞങ്ങൾ നബി (സ്വ) യും സ്വഹാബത്തും ചെയ്യാത്ത ഒരു കാര്യവും ചെയ്യുകയില്ലയെന്നല്ല ചിന്തിക്കുക പോലും ഇല്ല !!!!*

*ഇതാണ് മുനാഫിഖുകളുടെ ലക്ഷ്യം !!!*

*എന്നാലിവർ സ്വഹാബത്തിന്റെ മാതൃക പിൻ പറ്റുന്നുണ്ടൊ ??? ഒരിക്കലും ഇല്ല സ്വഹാബത്ത് ദീനിൽ തെളിവല്ലെന്ന് പ്രസംഗിച്ച് നടന്ന ഇവർക്കെന്ത് സ്വഹാബത്ത് !!! ഒരുദാഹരണം നോക്കൂ*
🔹
*ജുമയുടെ മുമ്പുള്ള രണ്ടാം ബാങ്ക്  ഇന്നേ വരെ ലോകത്തെമ്പാടുമുള്ള  മുസ്ലിമീങ്ങൾ നടത്തി വരുന്നു മാതൃക മഹാനായ മൂന്നാം ഖലീഫ  ഉസ്മാൻ ബിൻ അഫ്ഫാൻ (റ) വാണ്. ഇത് ബുഖാരിയിൽ വളരെ വ്യക്തമാണ്. എന്നാൽ കേരള സെൽഫിയെന്നവർക്ക് ഇതുണ്ടൊ ? ഏത് സെൽഫിപ്പള്ളിയിൽ നടക്കുന്നു എവിടെയും ഇല്ല !! ചോദ്യം ചെയ്താലോ പറയും ശാഫിഈ ഇമാം അതിനെ ഇഷ്ടപ്പെടുന്നില്ലെന്ന് !!!! കണ്ടൊ നേരെ ഇമാമീങ്ങളിലേക്ക് ചാടി !!!!*
👇
*(ഇവിടെ ശാഫിഈ ഇമാം ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞതിനെ ഇക്കൂട്ടർ ദുർവ്യഖ്യാനിക്കുകയാണ് അല്ലാതെ ശാഫിഈ ഇമാം രണ്ടാം ബാങ്കിനെതിരല്ല . നബി സ്വ യുടെ കാലത്തുണ്ടായ ഒരവസ്ഥയെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ സ്വഹാബത്തിന്റെ കാലത്ത് വന്ന മാറ്റങ്ങൾ ഇഷ്ടമല്ലെന്നോ അതെതിരാണെന്നോ അല്ല. ഉദാഹരണം നബി (സ്വ) യുടെ കാലത്തുണ്ടായിരുന്ന തറാവീഹ് നമസ്ക്കാരത്തിന്റെ രീതി ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ ഇന്നത്തെ തറാവീഹിന്റെ ജമാ അത്ത് തെറ്റാണെന്നല്ല !!!!!)*
👇
*എന്നാൽ സെൽഫി  കൂട്ടരെ ?!!!!!!  ഇമാം ശാഫിഈ (റ) തന്നെ ആ ഭാഗത്ത് പഠിപ്പിക്കുന്നു ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ രണ്ടാം ബാങ്ക് ദീനിൽ സ്ഥിരപ്പെടുകയും ചെയ്തുവെന്ന് കിതാബുൽ ഉമ്മിൽ തന്നെയുണ്ട് ഇതംഗീകരിക്കുമോ ????*
🔹
*അത് പോലെ തറാവീഹ് ഉമർ (റ) ജനങ്ങളെയും കൂട്ടി 20 റക് അത്ത് നിസ്ക്കരിച്ച സ്വഹീഹായ പരമ്പരയോടെയുള്ള ഉദ്ധരണി കൊടുത്താലോ നേരെ വീണ്ടും‌ തിരു സുന്നത്തിലേക്ക് ചാടും !! സ്വഹീഹായ ഹദീസ് വേണമത്രേ !!! നബി (സ്വ) ചെയ്യാത്തത് ഞമ്മ ചെയ്യൂല !!!! എന്നിട്ട് പല്ലും നഖവും ഉപയോഗിച്ച് ഉമർ (റ) 20 നിസ്ക്കരിച്ച സനദിനെ കൊത്തി വലിക്കാൻ ശ്രമിക്കും!  ബല്ലാത്തൊരു കൂട്ടർ തന്നെ റബ്ബേ !!!*

*നബി (സ്വ) ചെയ്യാത്തതാണ് സ്വഹാബത്ത് ചെയ്യുന്നതെങ്കിൽ പിന്നെന്ത് കൊണ്ട് മീലാദ് വരുമ്പോൾ സ്വഹാബത്ത് ചെയ്തിട്ടുണ്ടൊ എന്ന് ചോദിക്കുന്നു കൂട്ടരേ ??? സ്വഹാബത്ത് ചെയ്തതും പഠിപ്പിച്ചതും നിങ്ങൾ മര്യാദക്ക് ചെയ്യുന്നുണ്ടൊ ???????????*

*ഇനി തറാവീഹ് നബി (സ്വ) ചെയ്തതാണ് തെളിവെങ്കിൽ  എന്തേ സെൽഫി കൂട്ടരേ  നിങ്ങൾ നിങ്ങളുടെ സെൽഫി പള്ളിയിൽ തറാവീഹ് നമസ്ക്കാരം റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ ജമാഅത്താക്കിയിട്ട് നിസ്ക്കരിക്കുന്നു ഇത് നബി (സ്വ) ചെയ്തിട്ടില്ലല്ലോ ??? ഇത് ഉമർ (റ) വല്ലെ നടപ്പിലാക്കിയത് !!!! അപ്പോൾ വീണ്ടും ഉമർ (റ) വിനെ കൂട്ട് പിടിക്കും !!!!!!*
🔹
*ഇതാണ് ഇവരുടെ അവസ്ഥ ഇനിയെങ്കിലും മനസ്സിലാക്കുക മീലാദ് വരുമ്പോൾ ഇവർക്ക് പഠിക്കാനോ മനസ്സിലാക്കാനോ അല്ല ചോദ്യങ്ങൾ ചോദിക്കുന്നത്. കേവലം നിഷേധിക്കാൻ വേണ്ടി മാത്രമാണ് . ഇവർക്ക് ദീനല്ല വലുത് ഇവരുടെ തീവ്ര സെൽഫിസമാണ് സംഘടനക്കൊപ്പിച്ച് ഇക്കൂട്ടർ ദീനിനെ എങ്ങനെയും ഏത് വിധേനയും മാറ്റി മറിക്കും . അല്ലാഹു ഇക്കൂട്ടരുടെ ഷറിൽ നിന്ന് കാക്കുമാറാകട്ടെ ആമീൻ*

✒ *Siddeequlmisbah*____
          (09496210086 - wtsp)

കൂടുതൽ വായനക്ക്
sunniknowledge.blogspot.com
സന്ദർശിക്കുക________ 🔹👍🏻💐

No comments:

Post a Comment