____________👇🏻⁉
*#കല്യാണം കഴിഞ്ഞ് 08 വർഷമായി സെൽഫി ആദർശത്തിൽ കുടുങ്ങിപ്പോയ സുനീറിന്ന് ഇത് വരെ കുട്ടിയൊന്നും ആയില്ല വല്ലാത്ത ബേജാറാണ്. പൊരക്ക്ന്ന് ഉമ്മായും പെങ്ങളൊക്കെ പറഞ്ഞു നീ തങ്ങന്മാരെയൊ അല്ലെങ്കിൽ അതിഞ്ഞാൽ ഉമർ സമർഖന്ദി (റ) വിന്റെ മഖ്ബറയിലോ പോയി മഹാനവർകളോട് കാര്യം പറയൂ എന്നിട്ടവിടന്ന് അല്ലാനോട് ദുആയിരക്കൂ അന്റെ വെഷമം മാറിക്കിട്ടും !!! സുനീർ കേട്ടില്ല അങ്ങനെ സുനീർ ഭാര്യ നസീറയേയും കൂട്ടി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിലെ സീനിയർ ഗൈനോക്കോളജിസ്റ്റ് ഡോക്ടറായ Dr: കുഞ്ഞാമദ്, സാറിന്റെ ട്രീറ്റ്മെന്റ് തേടി തത്ഫലമായി 07 മാസത്തെ ട്രീറ്റ്മെന്റ് ഫലം കണ്ടു ഭാര്യ പ്രഗ്നന്റ്.! കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ചോദിച്ചപ്പോൾ സെൽഫിക്കാരൻ സുനീറിന്റെ മറുപടി അല്ലാഹുവാണെനിക്ക് കുഞ്ഞിനെ തന്നത് !!*
*അവിടെയുണ്ടായിരുന്ന സുനീറിന്റെ അമ്മാവനും സുന്നി ആദർശക്കാരനുമായ ഹസ്സൻ കാക്ക അപ്പൊത്തന്നെ ചോദിച്ചു കുട്ടിയെ തന്നത് അല്ലാഹുവാണെങ്കിൽ പിന്നെന്തിന്ന് കുഞ്ഞാമദ് ഡോക്ടറെ സമീപിച്ചു അത് ഷിർക്കാവൂലെ സുനീറേ ???*
*മറുപടി സുനീർ : അത് ! അത് അല്ലാഹുവാണ് കുട്ടിയെ തന്നവൻ ഡോക്ടറെ നമ്മൾ സമീപിക്കുന്നത് അല്ലാഹു ഇവിടെ സംവിധാനിച്ച കാരണങ്ങൾ എന്ന നിലക്ക് ബന്ധപ്പെടുന്നു എന്ന് മാത്രമാണ് അതിനാൽ അത് ഷിർക്കാവൂല കാക്കാ !!!!*
*ഹസ്സൻ കാക്ക : ഇതേ കാരണമെന്ന നിലയിൽ അല്ലാഹുവിന്റെ ഇഷ്ടദാസരിൽ പ്രമുഖനും ഔലിയാക്കളിൽ ഖുതുബുമായ മുഹ്യദ്ദീൻ ശൈഖ് (റ) വിനെ കുട്ടിയെ കിട്ടാൻ ഒരു സുന്നി സമീപിക്കുകയോ വിളിക്കുകയോ ചെയ്താൽ എങ്ങനെ ഷിർക്ക് വരും ??!!!!! ഇത് ചെയ്യുന്ന സുന്നികളെ ഇങ്ങളെന്തിന്ന് മുശ്രിഖാക്കണത് ഇങ്ങളും കുട്ടിക്ക് മാണ്ടി ഡോക്ടറെ സമീപിച്ചില്ലെ ?????*
*സുനീർ : അതെങ്ങനെ ഡോക്ടർ ഞമ്മക്ക് ഗുളിക തരണില്ലേ ഇങ്ങളെ മുഹ്യദീൻ ശൈഖ് വല്ലതും തരുന്നുണ്ടൊ ???*
*ഹസ്സൻ കാക്ക : അപ്പൊ അന്റെ ഡോക്ടർ തന്ന ഗുളികയാണോ അനക്ക് കുട്ടിയെ തന്നത് അതോ അല്ലാഹുവാണോ ??? ഭാര്യയുമായി നീ ബന്ധപ്പെട്ടു അന്റെ ബീജത്തുള്ളിയിൽ നിന്നല്ലെ അല്ലാഹു അനക്ക് കുട്ടിയെ തന്നത് !! അത് പോലെ നിന്റെ കുഞ്ഞാമദ് ഡോക്ടറെ സമീപിക്കുമ്പോഴും അനക്ക് കുട്ടിയെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നോ ? "അല്ലാഹു എനിക്ക് ഈ ഡോക്ടർ കാരണമായി കുട്ടിയെ തരട്ടെ എന്നല്ലേ വിശ്വാസം" സുനീറെ !! ഈ വിശ്വാസ പ്രകാരമല്ലെ നീ നിന്റെ ഭാര്യയെ ബന്ധപ്പെട്ടതും അതോ ബന്ധപ്പെടാതെ ഗുളിക മാത്രം കഴിച്ചതല്ലാലോ ?!! അപ്പോൾ ഇതേ വിശ്വാസ പ്രകാരം മഹാനായ ഗൗസുൽ അഹ്ലം ജീലാനി (റ) വിന്റെ കറാമത്ത് മുഖേന അല്ലാഹു എനിക്ക് കുട്ടിയെ നൽകട്ടെ എന്ന വിശ്വാസത്തിൽ മഹാനവർകളെ സമീപിക്കുകയോ വിളിക്കുകയോ ചെയ്താൽ എന്താണ് തെറ്റ് ???? അതെങ്ങനെ ഷിർക്കാവുന്നു ?? "അല്ലാഹു എനിക്ക് മഹാനവർകൾ മുഖേന കുട്ടിയെ നൽകിയാൽ അൽഹംദുലില്ലാഹ് !!!!" വളരെ സന്തോഷം!!! ഇനി തന്നില്ലാ കിട്ടിയില്ലാ എങ്കിൽ അല്ലാഹു മഹാനവർകൾ മുഖേന ഇപ്പോൾ എനിക്ക് തരാൻ ഉദ്ദേശിച്ചിട്ടില്ല!! ഇതാണ് എല്ലാ മുഹ്മിനീങ്ങളുടേയും വിശ്വാസം മനസ്സിലായോ?????*
*ഇങ്ങടെ മൗലവിമാരുടെ യുക്തി വാദവും കേട്ട് പിഴച്ച് പോകല്ലെ സുനീർ മോനെ !! ലോകത്ത് ഈ വിശ്വാസമുള്ള ഭൂരിഭാഗം വരുന്ന മുഹ്മിനീങ്ങളെ മുശ്രിഖാക്കല്ലേ സുനീർ മോനെ*
*സുനീർ : ഒകെ കാക്ക ഇൻഷാ അല്ലാഹ് ഞാനിതൊന്ന് പഠിക്കട്ടെ* _______
✒
*Siddeequl Misbah*
(09496210086)_______✅👍
കൂടുതൽ ആദർശ വായനക്കായി
sunniknowledge.blogspot.com
ബ്ലോഗ് സന്ദർശിക്കുക_____________
No comments:
Post a Comment